Memories

ഇന്നലെ എന്ന പോലെ ഓര്ക്കുന്നു ...റൂം നമ്പർ 108 ലേക്ക് കയറി ചെന്നത് ...അപ്പൻറെ പ്രായ ഉള്ള ആൾ കട്ടിലിൽ ഇരിക്കുന്നു ..കാവി മുണ്ടു മുയലിന്റെ പടം ഉള്ള ടി ഷർട്ട്.. എന്തോ ചവയ്ക്കുന്നു  ...അയ്യാളുടെ കൊച്ചു മകനെ പോലെ  ഒരാൾ മറ്റൊരു കട്ടിലിൽ  ...വേറെ ഒരാൾ lkg മുതൽ ഉള്ള  ബുക്കുകൾ  കൊണ്ട് വന്നത് അടുക്കി വയ്ക്കുന്നു ... മൂന്നു പേർക്കും കട്ടി മീശ .ഡിഗ്രിക്ക് ക്ലാസ്സിൽ കയറാത്ത കൊണ്ട് എല്ലാ വിഷയം എഴുതിയിട്ടും പകുതി ആയ നോട്ട് ബൂക്കുമായി മീശ ഇല്ലാത്ത ഞാൻ ഒഴിവുള്ള കട്ടിലിലേക്ക് കുഴഞ്ഞു വീണു ...

നവംബർ 20 21  22 സ്റ്റീഫൻ  സാറിന്റെ  ക്ലാസ് ആയിരുന്നു ..22  ആം തീയതി വെള്ളിയാഴ്ച  ഉച്ചയോടു കൂടി  വീട്ടിൽ പോകാനുള്ള  സന്തോഷത്തോടെ ക്ലാസ്സിൽ നിന്ന്   ഇറങ്ങി ..ലുക്ക് കൊണ്ട് സേവ്യർ സർ  ആണെകിലും മനസ്സുകൊണ്ട് സ്റ്റീഫൻ സർ തന്നെ എന്ന് വിചാരിച്ചു സെറ്റപ്പിൽ നടന്നു വരുമ്പം പിന്നിൽ നിന്ന് ഒരു പെൺ ശബ്ദം "അതെ ഒന്ന് നിന്നേ ..." തോന്നൽ ആണെന്ന് കരുതിയെങ്കിലും, അങ്ങനെ ആകരുതേ എന്ന് കരുതി തിരിഞ്ഞു നോക്കി ...  ഒള്ളത് തന്നെ ..."ഒന്ന് ഇങ്ങു വന്നേ ..ആദ്യം കണ്ടപ്പോൾ മുതൽ പറയണമെന്ന് വിചാരിക്കുന്നതാ ...നാഡി  ഞരമ്പുകൾ വലിഞ്ഞു മുറുകി ..അന്ന് രാവിലെ വായിച്ച മനോരമ യുവ പേജിലെ "എല്ലാത്തിനും മുൻകൈ എടുക്കാൻ ഇന്നത്തെ പെൺകുട്ടികൾ മുമ്പിൽ .." എന്നത് മനസ്സിൽ കൂടി  പോയി ..സർവ്വശക്തിയുമെടുത്തു  "എന്നാ " എന്നു  ചോദിയ്ക്കാൻ ശ്രെമിച്ചെങ്കിലും   വലിവ് ഉള്ളവരുടെ പോലെ കുറച്ചു കാറ്റേ വന്നൊള്ളു ...അപ്പോൾ പെൺ ശബ്ദം വീണ്ടും "  അതേ  നടക്കുമ്പം  ലേശം കൂനു  പോലെ ഉണ്ട്  ഒന്ന്  ശ്രെദ്ധിക്കണം ..." അത് വെറും തുടക്കം മാത്രം ആയിരുന്നു .....പിന്നീട്  ഉപദേശങ്ങൾ  പതിവായതോടെ ഉപദേശത്തിൻറെ  പേരിൽ അവൾ അറിയപ്പെട്ടു ....

happy bday Vinod sir

രണ്ടായിരത്തിരണ്ടു കാലഘട്ടം ...മരിയൻ കോളേജിൽ പഠിക്കുന്ന സമയം.പതിവുപോലെ ഉച്ചഭക്ഷണം കഴിഞ്ഞു പ്രിയ ഗുരു സാന്റോ യുടെ സി പ്ലസ് പ്ലസ് ക്ലാസ്സിൽ വയറു നറച്ചു ഉറങി ...ഉറക്കത്തിൽ ഷാജിച്ചേട്ടന്റെ മെസ്സിലെ പഴം പൊരി സ്വപനം കണ്ടു ചാടി എണീറ്റു ..!
തൊട്ടടുത്തിരുന്നു ഉറങ്ങുന്ന ടോണി യെ കുലുക്കി വിളിച്ചു ഇന്ന്‌ ഏതാ ദിവസം എന്ന് ചോദിച്ചു . മനുഷ്യനേ സുഖമായൊന്നു ഉറങ്ങാനും സമ്മതിക്കില്ല പൂ മോനെ , ഇന്നലെ ചൊവ്വ നാളെ വ്യാഴം എന്ന മറുപടി കിട്ടി ..!
അപ്പോൾ എന്ന് ബുധൻ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ..!
മാത്രമല്ല ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മെൻഡസ് സർ സ്റ്റെയർകേസ് ഇറങ്ങി പോകുന്നതും കണ്ടു ഉറപ്പിച്ചു ഇന്ന് ബുധൻ തന്നെ ..! മെൻഡ്സ് സർ പതിവായി കോളേജിൽ സന്ദർശനം നടത്തുന്നത് ബുധനാഴ്ച ആണ് ..അതെ ദിവസം തന്നെ ആണ് ഷാജിച്ചേട്ടന്റെ മെസ്സിലെ സ്റ്റാർ പലഹാരം പഴംപൊരി ഉണ്ടാക്കുന്നതും ഡിന്നർ നു ബിരിയാണി വെക്കുന്നതും ..! മെൻഡ്സ് സർ മലകേറി വരുന്നത് പഴം പൊരിയും ബിരിയാണിയും കഴിക്കാനാണോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്.
വാച്ചിൽ മൂന്നര ആകുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് പുറത്തു സീനിയർസ് ന്റെ ക്ലാസ്സിൽ നു വെളീൽ ഒരാൾക്കൂട്ടം ..!പൊതുവെ കലിപ്പാനായ
ടിറ്റോ എന്തിനു വേണ്ടിയോ കട്ട കലിപ്പിൽ  അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ..!
മാവേലിയുടെ മുഖത്ത് പതിവ് ചിരി ഇല്ല ..!
ബോസ് ന്റെ ചുണ്ടിൽ “മേനെ പ്യാരു കിയാ തൊ ..” മൂളുന്നില്ല ...! ഗുണ്ടാണേൽ പൊട്ടിത്തരിച്ചു ഇരിക്കുന്നു ...അരുണിന്റെ മുഖത്തു വരെ ദുഃഖം ..!മൊത്തത്തിൽ ഒരു ശ്മാന മൂക അവസ്ഥ
എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ..!
ഏട്ടന്മാരുടെ ഈ ദുരവസ്ഥ കണ്ടിട്ട് അനിയന്മാർക്കും അനിയത്തിമാർക്കും  ഇരുന്നിട്ട് ഇരിപ്പു തുറക്കുന്നില്ല ..!!
സജിത്ത് രണ്ടു കയ്യും വായിൽ ഇട്ട് നഖം  കടിക്കുന്നു ..! റിജോയും തമ്പിയും ഏട്ടന്മാരുടെയും ഏട്ടത്തിമാരുടെയും മുഖത്തെ ദുഃഖം സ്വന്തം മുഖത്ത് പ്രതിഫലിപ്പിക്കാൻ പാട് പെടുന്നു ...! റിയാസ് പൊട്ടിക്കരയുന്നു  ..അത് കണ്ടു ടുട്ടുമോന് പൊട്ടിച്ചിരിക്കുന്നു ..!
ഇതൊന്നും ശ്രദ്ധിക്കാതെ ലിജിന് പ്ലെയ്ൻ (ബീമാനം ) ന്റെ പടം വരച്ചു കൊണ്ടേ ഇരിക്കുന്നു ..സ്വാമിയുടെ മുഖത്ത് പതിവ് നിസംഗതാ ആണെങ്കിൽ അമ്മിണിയുടെ മുഖത്ത് പുച്ഛം ആണ് ..!
അപ്പൂപ്പൻ പതിവുപോലെ വിട്ടു വിട്ടു ഉറങ്ങുന്നു ..
പുറത്തെ മൂഡ് മനസിലാക്കി ഹാ “കണ്ണീർ പൂവിന്റെ കവിളിൽ തലോടി “ എന്ന ഗാനം മൂളി തുടങ്ങി ...!
മമ്മൂഞ്ഞു ചേട്ടന്മാരുടെ ദുഃഖം കാണാതെ ചേടത്തി മാരുടെ ദുഖത്തിലേക്കു മാത്രം ഫോക്കസ്‌ ചെയ്തു ഒറ്റ ഇരുപ്പാണ് ..!
റെനിഷും രഞ്ജിത്തും പ്രശാന്തും സിജോയും മുട്ടസും ഒക്കെ ഇതൊന്നും അറിയുന്നില്ല കാരണം അവര് പൂജ്യം വെട്ടു കളിയിൽ  വ്യാപിച്ചിരിക്കുവാന് ..!
തോമാച്ചനും , ഉട്ടുവും  , സതീഷും , ജിൻസ് ഉം മറ്റു പുലികളും ഇതൊന്നും ശ്രദ്ധിക്കുന്നില്ല ..!
അവർ സാന്റോ സർ ന്റെ ക്ലാസ്സിൽ അത്രമേൽ മുഴുകി ഇരിക്കുവാന് ..!
സതീഷ് ആലോചിക്കുന്നത് സി പ്ലസ് പ്ലസ് പ്രോഗ്രാം ഉപയോഗിച്ച് എങ്ങനെ പട്ടം പറപ്പിക്കാൻ പറ്റും എന്നാണെകിൽ , ഉട്ടു സി  പ്ലസ് പ്ലസ് ഉപയോഗിച്ച് തെങ്ങിൽ കേറാനും കുരുമുളക് പറിക്കാനും എന്തിനേറെ പശുവിനെ കറക്കാനും
ഉള്ള ഒരു റോബോട്ട് ന്റെ മാസ്റ്റർ പ്ലാൻ മനസ്സിൽ രൂപ പെടുത്തി കഴിഞ്ഞു .. ഈ ideas പിന്നെ മറന്നു പോകരുതിരിക്കാൻ paper ഇൽ എഴുതിയും വെക്കുന്നുണ്ട് . PT ആണെങ്കിൽ സി പ്ലസ്  പ്ലസ് കണ്ടു പിടിച്ച വ്യക്തി ആരാ എന്ന ചോദ്യത്തിന് ബലാഗുരുസ്വാമി എന്ന വ്യക്‌തമായ ഉത്തരം കണ്ടെത്തിയതിൽ ഉള്ള സന്തോഷത്തിൽ ആണ് . മാത്രമല്ല തമ്പിയോട് ഈ ചോദ്യം ചോദിച്ചു ഉത്തരം മുട്ടിക്കാനും ഇഷ്ട്ടൻ മനസ്സിൽ പ്ലാൻ ചെയ്തു .
ജോസ്‌മോനും ജീൻസും ഇത് പഠിച്ചാൽ ജോലി കിട്ടുമോ എന്ന ആലോചനയിൽ ആണ് .
താൻ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം ആണ് സാറിനു . മാത്രമല്ല ജാവ അരച്ചു കലക്കി കുടിച്ച തനിക്കു ഇതു കൊണ്ട് ഒരു കാര്യവും ഇല്ല എന്ന  ഭാവം .
തോമാച്ചന്റെ അടുത്ത് തന്നെ സിജോ കെ യും ഉണ്ട് . സാന്റോ സർ പഠിപ്പിക്കുന്നത് എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാതെ പോലെ ആണ് തോമയുടെ ഇരിപ്പുങ്കിൽ ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായ പോലെ  ആണ് സിജോടെ ഇരുപ്പു ..മാത്രമല്ല എല്ലാ രണ്ടു മിനിറ്റ് ലും തല ആട്ടുന്നുമുണ്ട് .
ദര്ശന്റെ നോട്ടം ബോർഡ് ഇൽ ആണെന്നെ  തോന്നു പക്ഷെ ബോർഡ് ന്റെ സൈഡ് ലൂടെ ഉള്ള ജനലിലൂടെ പുറത്തു പോകുന്ന കുട്ടികളിൽ ആണ് നോക്ക്കുന്നതു .
AJ ഇടയ്ക്ക് സംശയങ്ങൾ ചോദിച്ചു സ്വയം കൺഫ്യൂസ്ഡ് ആകുന്നു .
ഭാവിയിലെ ഒരു cEo ക്കു സി പ്ലസ് പ്ലസ് കൊണ്ട് ഒരു കാര്യവും ഇല്ലാത്തതു കൊണ്ട് സനൂപ് ഉം പാതി മയക്കത്തിൽ ആണ് .
അങ്ങനെ സമയം മൂന്നര ആയി .. പോള്സണും ടോണിയും നാളെ എങ്കിലും എന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയണം എന്ന പതിവ് പല്ലവിയോടെ സിന്റോ സർ അന്നത്തെ പഠിപ്പീര് നിർത്തി .
പുറത്തെ ദുഃഖം തളം കെട്ടിയ അന്തരീക്ഷത്തിനു മാറ്റം ഇല്ല . കൂടുതൽ വഷളായാതെ ഉള്ളു .
ക്ലാസ് തീർന്നതേ പഠിപ്പിസ്റ്റുകൾ നേരെ സീനിയർസ് ന്റെ ക്ലാസ്സിൽ ചെന്ന് അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു .
അല്ലാത്തവർ പഴം പൊരി വേണോ ചേട്ടന്മാർ വേണോ എന്ന ആത്മസംഘര്ഷത്തില് ഒന്ന് രണ്ടു മിനിറ്റ് അവിടെ  നിന്നു . അപ്പോളാണ് ഫെൻ മെസ്സിലേക്കു  പോകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് . അവൻ അവിടെ എത്തിയാൽ പഴം പൊരി പോയിട്ട് അതിന്റെ പൊടി പോലും കിട്ടില്ല എന്ന യാഥാർഥ്യ ബോധം ഞങ്ങൾ നോൺ പഠിപ്പിസ്റ്റുകളുടെ കൺഫ്യൂഷൻ മാറ്റി . പിന്നെ ഞങ്ങൾ നേരെ മെസ്സിലേക്കു വിട്ടു .
ഇതിനിടയിൽ ചേട്ടന്മാർക്കും ചേച്ചിമാർക്കും അന്ന് വൈവ ആയിരുന്നു എന്നും, വൈവക്കു  വന്ന സർ ആണ് അവരുടെ അന്നത്തെ ശോകമൂകതയുടെ മൂലകാരണം എന്നും ചെറിയ വിവരം കിട്ടി.
മെസ്സിൽ ചെന്നപ്പോൾ അതാ സീനിയർസ് ലെ രാജീവ് ഡെസ്കിൽ കൊട്ടിപ്പാടുന്നു അങ്ങേർക്കു പതിവിൽ കവിഞ്ഞ സന്തോഷം
സാധാരണ ഗതിയിൽ വൈവയും എക്‌സാമും ഒക്കെ ഉള്ള ദിവസം രാജീവ് മാത്രം ദുഖത്തിലും ബാക്കി എല്ലാരും സന്തോഷത്തിലും ആയിരിക്കും.
ഇതെന്തു മറിമായം എന്നറിയാൻ രാജീവിനോട് കാര്യങ്ങൾ തിരക്കി.
അറിഞ്ഞത് ശരിയാണ്. വൈവക്ക് വന്ന സർ തന്നെ എല്ലാത്തിനും കാരണം. സർ പ്രോഗ്രാമിങ് ലെ ഒരു പുലി ആണത്രേ. pointers ഉം data structures ഉം ഒക്കെ കയ്യിൽ ഇട്ടു അമ്മാനമാടുന്ന ഒരു real computer genius .
ഈ കമ്പ്യൂട്ടർ പുലി സീനിയർസ് നെ എല്ലാരേയും എടുത്തു കുടഞ്ഞത്രേ .
അരുണിന് പോലും ഈ പുലിക്കുട്ടിയുടെ പാണ്ട്യത്തിന്‌ മുൻപിൽ പിടിച്ചു നില്ക്കാൻ പറ്റിയില്ല അത്രേ. എത്രയും കേട്ടപ്പോൾ ആളെ കാണാനുള്ള ആകാംഷ എല്ലാവര്ക്കും ഉണ്ടായി.
ആളെ രാജീവ് കാട്ടി തന്നു ആ മൂലക്കിരുന്നു പഴംപൊരി കൊറിക്കുന്ന  ആ ആൾ അയാളാണ് ആ പുലി .അപ്പോളേക്കും മെസ്സിലേക്കു ബാക്കി ആളുകളും വന്നു തുടങ്ങി .
എല്ലാര്ക്കും സംസാരിക്കാനുള്ളത് പുലിയെ പറ്റി മാത്രം.
ഇതു പോലത്തെ ഒരാൾ നമ്മളെ പഠിപ്പിക്കാൻ വന്നാൽ ഞാൻ തകർക്കും എന്ന് ടിജോ.
താൻ ഒരു കമ്പനി തുടങ്ങിയാൽ ഇങ്ങേരെ ഐടി ഹെഡ് ആക്കും എന്ന് സനൂപ്.
ഉട്ടു   വിന്റെ മനസ്സിൽ റോബോട്ടുകൾ പാറി കളിച്ചു . സാന്റോ സർ ന്റെ പടിപ്പീര് കൊണ്ട് മൂന്ന് റോബോട് ന്റെ ഐഡിയ കിട്ടിയ ഉട്ടു ഈ സർ പഠിപ്പിക്കാൻ വന്നാൽ കൂടുതൽ റോബോട്ട് കലെ തനിക്കു ഉണ്ടാക്കാൻ പറ്റും എന്ന് ഉറച്ചു വിശ്വസിച്ചു . പല്ലു തേക്കാനും കുളിപ്പിക്കാനും മുടി ചീകാനും തുണി തേക്കാനും എന്തിനേറെ വെള്ളമടിക്കുമ്പോൾ സോഡാ മിക്സ് ചെയ്യാനും , അച്ചാര് തൊട്ടു തരാനും എല്ലാം റോബോട് !
സർ പഠിപ്പിക്കാൻ വരുന്നത് ആലോചിച്ചപ്പോൾ തന്നെ പുതിയ റോബോട്സ് ഐഇഡിയ കിട്ടിയ ഉറ്റു ശരിക്കും ഈ സർ പഠിപ്പിക്കാൻ വന്നാൽ തനിക്കു ഉണ്ടാവുന്ന ഐഡിയ കളെ ഓർത്തു കോരിത്തരിച്ചു .
എന്നാൽ സാന്റോ സർ ന്റെ ചോദ്യങ്ങൾക്കു പോലും ഉത്തരം കൊടുക്കാൻ ത്രാണി ഇല്ലാത്ത നമ്മൾ ഈ സാറിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടും എന്ന കടുത്ത ആശങ്ക ആരുന്നു എനിക്കും ടോണിക്കും ഉണ്ടാക്കുന്നത് .
ഈ സർ പഠിപ്പിക്കുമ്പോൾ ഉറങ്ങാൻ പറ്റുമോ എന്ന ആശങ്ക അപ്പൂപ്പനെ അലട്ടി.
അങ്ങനെ മാത്തുക്കുട്ടി സാറും സ്വാമിയും മെസ്സിൽ എത്തി. സാധാരണ തന്റെ നേട്ടങ്ങളെ കുറച്ചു മാത്രം സംസാരിക്കാറുള്ള മാത്തുക്കുട്ടി സാറിനും പറയാനുള്ളത് വൈവ സിറിനെ പറ്റി മാത്രം .
സാർ വൈവ  സാറിനെ ഒന്നടിമുടി നോക്കി.
ഒരു കാട്ടിൽ രണ്ടു പുലിയോ എന്ന ഭാവം സാറിന്റെ മുഖത്ത് . സർ ആധികാരികം ആയി സംസാരിച്ചു തുടങ്ങി .
വിരിഞ്ഞ നെറ്റി , സോഡാ കുപ്പി ഗ്ലാസ് , കണ്ടാൽ സൗമ്യൻ ആളെ കണ്ടാൽ അറിയാം മൈക്രോസോഫ്ട് ഇൽ ഏതോ വലിയ പോസ്റ്റിൽ ഇരുന്ന ആളാണെന്നു . കോർപ്പറേറ്റ് ലൈഫ് ഉം ആയി പൊരുത്ത പെടാനാവാതെ പഠിപ്പിക്കാൻ പോയതായിരിക്കും . അന്ന് ആദ്യമായി സ്വാമിജി വരെ സാറിന്റെ അഭിപ്രായത്തെ അനുകൂലിച്ചു .
വൈവ സർ ഒരു ജീനിയസ് ആണെന്ന കാര്യത്തിൽ സ്വാമിജിക്ക് പോലും തർക്കം ഇല്ലാരുന്നു.
അങ്ങനെ കൂടുതൽ പേരും വൈവ സർ സ്വന്തം സർ ആകുന്നതും സ്വപ്നം കണ്ടിരുന്നു .
ഈ വാർത്ത റോയ് അച്ഛന്റെയും പാഴൂർ അച്ഛന്റെയും സർവോപരി മെൻഡ്സ് സർ ന്റെയും ചെവിയിൽ എത്തി .
അങ്ങനെ ഇവർ മൂവരും വിവ സർ പഠിപ്പിക്കാൻ വന്നാൽ മരിയൻ കോളേജിന് ഉണ്ടാകുന്ന കീർത്തി യെപ്പറ്റി അലിച്ചിച്ചു. എന്ത് വില കൊടുത്തും സാറിനെ മരിയൻ കോളേജ് സ്വന്തമാക്കും എന്ന് മൂവരും ഉറപ്പിച്ചു .
ബാക്കി ഉള്ള കഥ ഞാൻ പ്രത്യെകം പറയേണ്ടത് ഇല്ലല്ലോ .
അന്നത്തെ ആ വൈവ സർ ആണ് പിന്നീട് ഉഴപ്പന്മാരുടെ മധ്യസ്ഥൻ ആയി മാറിയ നമ്മുടെ പ്രിയപ്പെട്ട വിനോദ് സാർ .
യാതൊരു സഹായവും ഫലസിദ്ധിയും ഉള്ള പരീക്ഷകളിൽ പലതവണ രക്ഷകൻ ആയി അവതരിച്ചു .
ഞങ്ങളുടെ എല്ലാവരുടെയും (വിശേഷിച്ചു ഉഴപ്പന്മാരുടെ ) wellwisher ആയ പ്രിയഗുരുവിനു ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകൾ

ഒരു തിരുവനനതപുരം യാത്രയുടെ ഓര്‍മ്മക്കുറിപ്പുകള്‍ :)

നാട്ടില്‍ ലീവിന് വന്ന റിയാസ്‌ എന്നാ പേട്ടു പയ്യന്‍ trivandram വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാനും പോകാം എന്ന് കരുതി....

പെട്ടെന്നെടുത്ത തീരുമാനം ആയതോണ്ട് എല്ലാവരെയും ഒന്നും വിളിക്കാന്‍ പറ്റിയില്ല ... എന്നാലും സ്ഥിരം കുറ്റികള്‍ ആയ സ്വാമിജി , ലിജോ, അഭിലാഷ്‌ എന്നിവരെയൊക്കെ വിളിച്ചു നോക്കി.. പക്ഷെ എല്ലാവരും അവരുടെതായ തിരക്കുകള്‍ ...

എന്തായാലും ഉച്ചക്ക് 2 മണിക് തന്നെ തമ്പാനൂര്‍ സ്റ്റേഷന്‍ല്‍ എത്തി ...  സജിത്തിന്റെ bmw കാര്‍ തലസ്ഥാന നഗരിയിലൂടെ ചീറി പാഞ്ഞു വന്നു.. ( Alto കാറില്‍ ഉള്ള അവന്റെ ഡ്രൈവിംഗ് കണ്ടാല്‍ പോകുന്നത് ഓടിയിലോ bmwയിലോ ഒക്കെ ആണെന്ന് തോന്നും..) ഉച്ചക്ക് രഞ്ജിനിയുടെ വക വിഭവിഷ്ടമായ ഭക്ഷണം ... 

കൊല്ലത്തെ ഏതോ പ്രശസ്തമായ കോളേജില്‍ MCA പിള്ളേര്‍ക്ക് DataStructure എന്നാ വിഷയം കൈകാര്യം ചെയ്യുന്ന ഏതോ ഒരു വലിയ പ്രൊഫസറെ കൂട്ടി വരാം എന്ന് പറഞ്ഞ റിയാസിനെ കാണാത്തപോള്‍ ഒന്ന് വിളിച്ചു നോക്കി... പ്രൊഫസര്‍ വെള്ളമടിച്ച് എവിടെയോ ഓഫ്‌ ആയി കിടക്കുകയാണ്..ഉടനെ പൊക്കി കൊണ്ട് വരാം എന്നാ മറുപടി... 

നാല് മണിയായപ്പോള്‍ അതോ വിനോദ സാറിനെ പോലെ ഒരുത്തനെ കൂട്ടി റിയാസ്‌... ,... വിനോദ് സാര്‍ ആണോ നീ പറഞ്ഞ പ്രൊഫസര്‍ എന്ന് ചോദിച്ചതും അതാ ഒരു ഊളന്‍ ചിരിയും കാട്ട്രായിയുടെ വൃത്തികെട്ട മണവും :)

(ഒരു പക്ഷെ ലിജിന്‍ പ്രോഫെസര്‍ ആയതിന്റെ  പിന്നില്‍ സാന്റോ സാറിന്റെ അനേകം വഴിപാടുകളുടെ ഫലം ഒന്ന് കൊണ്ട് മാത്രം .. :) )

 പക്ഷെ പഴയ പോലെ അല്ല... ഭാര്യയുടെ കടുത്ത ശിക്ഷണത്തില്‍ അളിയന്‍ ഇപ്പോള്‍ നല്ല ഒരു കുക്ക് ആണ്... രഞ്ജിനിയെ അടുക്കളയില്‍ നിന്നും പുറത്താക്കി അളിയന്‍ പ്രോഫെസര്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി... ഹെല്‍പ്പര്‍ ആയിട്ട് ദുബായ് ഷെയ്ക്കിന്റെ കുക്കും ..

മധുരവും കടുപ്പവും ഒട്ടും ഇല്ലാത്ത ചായ ഒരു വിധത്തില്‍ കുടിചിറക്കി നമ്മള്‍ മൂന്നു പേരും ആറ്റിങ്ങലിലെക്ക് ...പ്രോഫെസറുടെ ഡ്രൈവിംഗ് സൂപ്പര്‍ ... പണ്ട് ഉട്ടു fifth ഗീറില്‍ U-turn തിരിച്ച പോലത്തെ ഡ്രൈവിംഗ് ... ഉടനെ വണ്ടി സൈഡ് അക്കിപ്പിച്ചു സജിത്ത് വളയം ഏറ്റെടുത്തു ... 

 വഴിയില്‍ വെച്ചു ബസ്‌ സ്റ്റോപ്പില്‍ ഏതോ അക്കനെ നോക്കി ചെമ്മീനിലെ മധുവിനെ പോലെ ഒരാള്‍... ,... ഏതു കൂടിച്ചേരല്‍  നടത്തിയാലും ഒരു ഉള്ളുപ്പും ഇല്ലാതെ പങ്കെടുക്കുന്ന ഒരേ ഒരാള്‍.... ,... രഞ്ജിത് മഹേശ്വരി .... അവനെയും പ്രോഫെസറുടെ കാറിലേക്ക് എടുത്തിട്ടു ... 

അവിടെ പ്രോഫെസറും ഭാര്യയും താമസിക്കുന്ന മനോഹരമായ വീട്.. ഭാര്യയെ അവളുടെ വീട്ടിലേക്ക്‌ പറഞ്ഞയച്ചു നമ്മളെ സ്വീകരിക്കാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു മച്ചാന്‍ ...


 പോകുന്ന വഴിക്ക് വാങ്ങിയ ചിക്കന്‍ ഫ്രൈ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു പ്രോഫെസര്‍ കുക്കും ദുബായ് ചുക്കും ... കൂടാതെ ഒരുപാട് പുതിയ ഐറ്റംസ് നമ്പറുകളും ... സലാഡ്‌ ..ഫിങ്കര്‍ ഫ്രൈ ..
ഓറഞ്ച് മസാല കിഷ്ക്കു  .. രാത്രി എന്തായാലും നമ്മുടെ അടുത്തെത്തും എന്ന് പറഞ്ഞ ഒരാള്‍ മുങ്ങിയ വിവരം അപ്പോഴാണ്‌ അറിഞ്ഞത് .. ആ തടിയന്‍ സാറിനെ കുറിച്ച് രണ്ടു തെറി ഇപ്പോള്‍ എന്തായാലും പറയുന്നില്ല ... അങ്ങേരു വരാന്‍ പറ്റാത്ത കാരണങ്ങള്‍ രഞ്ജിത്ത് വളരെ മനോഹരമായി അഭിനയിച്ചു കാണിച്ചു തരികയും ചെയ്തു... :D 

അങ്ങനെ അങ്ങനെ... നേരം പുലരും നേരം പഴയ ഓര്‍മകളും പുതിയ അനുഭവങ്ങളും പങ്കു വെച്ച് നമ്മള്‍ അടിച്ചു പൊളിച്ചു....

 പുലര്‍ച്ചെ 6 മണിക്ക് തന്നെ വീടിന്റെ ഉള്ളില്‍ പാത്രങ്ങളുടെ തട്ടലും മുട്ടലും ... ശബ്ദം കേട്ട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ... വീടൊക്കെ നനച്ചു തുടയ്ക്കുന്ന പ്രോഫെസര്‍ ഫല്‍ഗുണന്‍ .. ഭാര്യ വരുന്നതിനു മുംബ് വീട് ക്ലീന്‍ ആയിട്ടില്ലേല്‍ രണ്ടു ദിവസം ചായ്പില്‍ കിടന്നുറങ്ങാന്‍ എന്നെ കൊണ്ട് വയ്യ എന്നാ ഡയലോഗും ...  കഷ ജക്ക ചജ്ജ ഒക്കെ ദിവസവും മൂക്ക് കൊണ്ട് അവള്‍ വരപ്പിക്കുന്നുന്ദ്‌ എന്ന് മനസ്സിലായപ്പോള്‍ എന്തൊരു സന്തോഷം ... അല്ലേലും ഇവനൊക്കെ അങ്ങനെ തന്നെ വേണം... നമ്മള്‍ എത്ര പേരെ ആണ് അവന്‍ പണ്ട് പേന കൊണ്ട് എഴുതി തളര്‍ത്തിയത് ... ഹഹ ...


രാവിലെ വീണ്ടും തലസ്ഥാന നഗരിയിലെക്ക്... ആകെ 30 ദിവസത്തെ ലീവിന് വന്ന പയ്യന്‍ ഒരു ദിവസം രാത്രി അവന്റെ കെട്ട്യോളുടെ കൂടെ നില്ക്കാന്‍ പറ്റാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ പെട്ടെന്ന് തന്നെ മുങ്ങി ...  :) 

തലേന്ന് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്ത PT അതാ വിളിക്കുന്നു... ഉടനെ തന്നെ അവനോട് അടുത്തുള്ള ഏതോ ഒരു സ്ഥലത്തേക്ക വരാന്‍ പറഞ്ഞു... ഹെല്‍മറ്റും ധരിച്ചു പള്‍സരില്‍ ചീരിപാഞ്ഞു വരുന്ന ഒരു വെളുത്ത സുന്ദരന്‍ ..

 ഫുള്‍ ടൈം AC യില്‍ ഇരുന്നാല്‍ ഇങ്ങനെ വെളുക്കോ ? അല്ലേല്‍ വേറെ എന്തേലും രഹസ്യം ഉണ്ടോ ? PT ആ രഹസ്യം വെളിപ്പെടുത്തൂ പ്ലീസ്‌ ... 
 കുറച്ച് നേരത്തെ പാരകളും തമാശകള്‍ക്കും ശേഷം വീണ്ടും യാത്ര .... രഞ്ജിത്തിന്റെ വീട്ടിലേക്ക്‌....
 അവിടെന്ന് കുളിച്ചു ഫ്രഷ്‌ ആയി ഊണും കഴിച്ചിട്ട് അവന്റെ പുതിയ സ്കോഡ കാറില്‍ വീണ്ടും തമ്പാനൂര്‍ റെയില്‍വേ സ്റെഷനിലെക്ക് ... Inline image 8

അങ്ങനെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ മനോഹരമായ  മറ്റൊരു ഒത്തുചേരല്‍ കൂടി... ഇനി എന്നാണാവോ അടുത്തത്‌ ..?