MCA 2005 - Current statistical reports


പഴയ ക്ലാസ്സ്‌ ടീച്ചറിന് ഒരു തുറന്ന കത്ത്

NB :- ഇതൊരു സാങ്കല്പീക കത്താണ്. ഒരു മരിയന്‍ എം സി എ വിദ്യാര്ധിയും ആയി ഇതിനു ബന്ധം ഇല്ല.

പ്രിയപ്പെട്ട സാന്റോ സാര്‍,
          മരിയന്‍ എം സി എ പത്താം വാര്‍ഷികത്തിന് വളരെ വിളിച്ചതില്‍ നന്ദി. സാദാരണ സാര്‍ അലുംനി മീറ്റിനോ മറ്റെന്തെങ്കിലും പരിപാടിക്കോ വിളിച്ചാല്‍ ഞാന്‍ ബാനര്‍ കെട്ടാനും, പരസ്യം പിടിക്കാനും ഒക്കെ ഓടി വരുന്നതാണ്, പക്ഷെ ഇപ്രാവശ്യം സാര്‍ വിളിക്കുമ്പോള്‍ ഞാന്‍ കമ്പനി ഓണ്‍സൈറ്റില്‍ അമേരിക്കയില്‍ ആണ്, അത് കൊണ്ട് ഓടി വരാന്‍ പറ്റില്ല. പണ്ട് എം സി എ ലാബില്‍ വെച്ച് പത്തില്‍ താഴെ ഉള്ള പ്രൈം (prime) നമ്പര്‍ എഴുതാന്‍ ഉള്ള പ്രോഗ്രാം തന്നപ്പോള്‍ print (2 , 3 , 5 , 7 ) എന്ന് എഴുതി പറ്റിച്ച ഞാന്‍ എങ്ങനെ അമേരിക്കയില്‍ ഓണ്‍സൈറ്റ് ചെന്നു എന്നായിരിക്കും സാര്‍ ഓര്‍ക്കുന്നത്. മരിയനില്‍ നിന്നും വിട്ടത് മുതല്‍ ഇപ്പോള്‍ അമേരിക്കയില്‍ ചെന്നത് വരെ ഉള്ള സംഭവ ബഹുലമായ അഞ്ചു വര്‍ഷത്തെ കഥയുടെ ചുരുക്കം ആണ് ഈ കത്തില്‍.

         അന്ന് മരിയന്‍ വിട്ടപ്പോള്‍ ഭയങ്കര സങ്കടം ആയിരുന്നു. രാവിലെ 8 മണിക്ക് പാതി ഉറക്കത്തില്‍ ക്ലാസ്സില്‍ വന്നിരിക്കുന്നതും, ഒരു മിനിറ്റ് ക്ലാസ്സില്‍ താമസിച്ചതിനു അപ്പോളജി എഴുതുന്നതും, ലാബില്‍ ഷൂസ് ഊരുമ്പോള്‍ സോക്സില്‍ നിന്നും വരുന്ന മണം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ എഴുന്നേറ്റു പോകുന്നതും, സാര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിയുമ്പോള്‍ പേപ്പര്‍ ചുരുട്ടി അപ്പുറത്തെ നിരയിലേക്ക് എറിയുന്നതും, ഹോസ്റ്റലില്‍ 12 മണി വരെ എല്ലാവരും കൂടി സൊറ പറഞ്ഞ ഇരിക്കുന്നതും, ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു ഐ പി എസ് ആര്‍ സാറിന്‍റെ statistics ക്ലാസ്സില്‍ ഇരുന്നു ഉറങ്ങുന്നതും ഒക്കെ ഭയങ്കര മിസ്സിംഗ്‌ ആരുന്നു. പിന്നെ ഒരു വര്‍ഷം shreds kerala  എക്സാം എഴുതാന്‍ എറണാകുളത്ത് പോക്കാരുന്നു. 678 , 25 , 58745 ഇനി അടുത്ത സംഖ്യാ ഏത്, എന്നൊക്കെ ഇപ്പോളും ഉറക്കത്തില്‍ പറയാന്‍ പറ്റും. പക്ഷെ ഇന്‍ഫോസിസ് റിലേഷന്‍ വെച്ചുള്ള എക്സാം എഴുതിയപ്പോള്‍ എന്‍റെ മകനും, അളിയനും, മരുമകനും എല്ലാം ഞാന്‍ തന്നെ ആയി വന്നതോട് കൂടെ ആ പരിപാടി നിര്‍ത്തി. പിന്നെ രണ്ടാം വര്‍ഷം മനോരമ ഞായറാഴ്ച പതിപ്പില്‍ വന്ന 'നാരായണ മൂര്‍ത്തിയുടെ' ജീവ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ കൊണ്ട് ബാങ്ക് ലോണ്‍ എടുത്ത് സ്വന്തമായി 'വെബ്‌ ഡിസൈന്‍' സ്ഥാപനം തുടങ്ങി. സ്വര്‍ണ്ണ കടയുടെയും, സോപ്പ് കമ്പനിയുടെയും ഒക്കെ വെബ്സൈറ്റ് ചെയ്തെങ്കിലും ശമ്പളം കൊടുക്കാന്‍ ഉള്ള കാശ് കിട്ടി എന്നല്ലാതെ കറന്റ്‌ ചാര്‍ജും, ലോണും അടവും ഒക്കെ വീട്ടില്‍ നിന്നും വേറെ മേടിക്കേണ്ടി വന്നു. ignite-നു മുണ്ടക്കയത്തും, കട്ടപ്പനയിലും ഒക്കെ പരസ്യം പിടിക്കാന്‍ പോയ മുന്‍പരിചയം എന്നെ സഹായിച്ചു. ഗൂഗിളില്‍ നോക്കി അമേരിക്കയിലെ കടകളുടെ ഫോണ്‍ നമ്പറും, ഇമെയിലും ഒക്കെ എക്കെ എടുത്തു ബന്ടപെട്ടു എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. മൂന്നാം വര്‍ഷം അതും നിര്‍ത്തി ഞാന്‍ തിരുവനത പുറത്ത് പോയി ഡോട്ട് നെറ്റ് കോഴ്സ് പഠിച്ചു ഒരു ജോലി കിട്ടി.
           രണ്ടു വര്‍ഷം ആ കമ്പനിയില്‍ ജോലി ചെയ്തപ്പോള്‍ ആണ് രണ്ടര മാസം മുംബ് അമേരിക്കയില്‍ ഓണ്‍സൈറ്റ് പോകാന്‍ ഒരു അവസരം വന്നത്. client കോളുകള്‍ ഒക്കെ വരുമ്പോള്‍ 'യെപ്','താങ്ക്  യു' ഒക്കെ പറഞ്ഞു ഒരു വിധം തട്ടി മുട്ടി പോകുന്നതല്ലാതെ അവരുടെ അടുത്ത് നേരിട്ട് പോകേണ്ടി വരും എന്ന് ഒരിക്കലും ഓര്‍ത്തില്ല.  ആ 'റോജര്‍ ബെറി' എന്ന് പറയുന്ന സായിപ്പ് പറയുന്ന ഒരു sentence  പോലും എനിക്ക് മുഴുവന്‍ ഇത്ര നാളായി മനസിലായിട്ടില്ല. ടീമിലെ മറ്റു നാല് പേരും മൂന്നു തവണ ഓണ്‍ സൈറ്റ് പോയി, ഇനി ഞാനേ ഉള്ളു പോകാന്‍. രണ്ടു പേര്‍ക്ക് കുട്ടികള്‍  ഉണ്ടായി, ഒരാളുടെ അപ്പന് സുഖം ഇല്ല, വേറെ ഒരാള്‍ക്ക്‌ വിസ reject ആയി. അമേരിക്കയില്‍ പോയതാണെന്ന് പറഞ്ഞാല്‍ കല്യാണ മാര്‍കെറ്റില്‍ നല്ല demand ആണെന്ന് അര്‍ഷടും, അജോ പി ജോണും  ഒക്കെ    പറഞ്ഞപ്പോള്‍ എന്തായാലും പോയേക്കാം എന്ന് വെച്ച്. പിന്നെ എനിക്ക് എല്ലാ ആഴ്ചയിലും വീട്ടില്‍ ഒക്കെ ഒന്ന് പോയി, വൈകിട്ട് വായനശാലയുടെ അടുത്ത് കുറച്ചു നേരം ക്രിക്കറ്റ്‌ ഒക്കെ കളിചില്ലങ്കില്‍ ഒരു സുഖം ഇല്ല. മരിയനില്‍ പഠിച്ചപ്പോള്‍ വരെ ഞാന്‍ മാസത്തില്‍ ഒന്ന് വെട്ടില്‍ പോയിരുന്നതാ, ഇതിപ്പോള്‍ മൂന്നു മാസം അതില്ലാതെ എങ്ങനെ എന്നറിയില്ല. അമേരിക്കയില്‍ പോകുക ആണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചെലവ് ചെയ്യലിന്റെ ബഹളം ആയി, കമ്പനിയില്‍, നാട്ടില്‍, വീട്ടില്‍ എല്ലായിടത്തും ചിലവോട് ചെലവ്. ജോലി ചെയ്തപ്പോള്‍ വലിയ സമ്പാദ്യം ഒന്നും ഇല്ലാഞ്ഞ കൊണ്ട് ആ വകയില്‍  25000 രൂപ കടം വാങ്ങേണ്ടി വന്നു, പിന്നെ അമേരിക്കയിലേക്കുള്ള ചിലവിനു ഡോളറിനു നാല്‍പ്പത്തി അഞ്ചു രൂപ വെച്ച് അമ്പതിനായിരം വേറെയും. എന്തായാലും ഡോളര്‍ ആയി ശമ്പളം കിട്ടുമ്പോള്‍ തിരിച്ചു കൊടുക്കാമല്ലോ എന്നോത്ത് കടങ്ങള്‍ വാങ്ങി കൂട്ടി. ഞാന്‍ അമേരിക്കയില്‍ എത്തി. ഫേസ് ബുക്കിലും, ഓര്‍കുട്ടിലും, മരിയന്‍ ഗ്രൂപ്പ്‌ ഇമെയിലിലും  ഒക്കെ ജാടക്ക് തന്നെ 'ഗുഡ് ബൈ ഇന്ത്യ, 'റീച് ചിക്കാഗോ'  എന്നൊക്കെ സ്റ്റുസും കൊടുത്തു. എന്തിനേറെ,  matrimonial വെബ്‌ സൈറ്റില്‍ വരെ സ്റ്റാറ്റസ് 'വര്‍ക്കിംഗ്‌ ഇന്‍ അമേരിക്ക' എന്നാക്കി. 

         ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന്റെ പേര് 'ഒക് ലി' എന്ന് പ്രൊജക്റ്റ്‌ മാനേജര്‍ പറഞ്ഞു തന്നാരുന്നു. ഒരു ടാക്സി പിടിച്ചു ഒക് ലിയിലേക്ക് പോകാന്‍ ഡ്രൈവറോട് പറഞ്ഞു ജാടയോട് കൂടെ തന്നെ പറഞ്ഞു. എത്ര പറഞ്ഞിട്ടും ഞാന്‍ പറഞ്ഞ സ്ഥലം ഡ്രൈവര്‍ക്ക്   മനസിലാകാത്ത കൊണ്ട് പേപ്പറില്‍ OAKLY എന്ന് സ്പെല്ലിംഗ് എഴുതി കൊടുത്തു. 'ജി പി എസ്' നോക്കി അമേരിക്കയില്‍ തന്നെ അങ്ങനെ ഒരു സ്ഥലം ഇല്ലാന്ന് പുളിക്കാരന്‍ കണ്ടു പിടിച്ചു. പിന്നെ ഫോണ്‍ ബൂത്തില്‍ നിന്നും നാട്ടില്‍ ഉറങ്ങി കിടന്ന പ്രൊജക്റ്റ്‌ മാനേജരെ വിളിച്ച നെറ്റ് എടുത്തു നോക്കിയപ്പോള്‍ ആണ് സ്പെല്ലിംഗ് OAKLEIGH ആണെന്ന് മനസിലായത്. LEIGH എന്നൊക്കെ സ്പെല്ലിംഗ് ഊഹിക്കാന്‍ ഈ പാവം നാട്ടില്‍ പുരത്തുകാരന്‍ എം സി എ കാരന് ബുദ്ധി പോയില്ല. 

അങ്ങനെ താമസിക്കാന്‍ ഉള്ള, താല്‍ക്കാലിക റൂമില്‍ എത്തി, കമ്പനി വക ആയി സ്ഥിരം ഓണ്‍സൈറ്റ്കാര്‍ ഉപയോഗിക്കുന്ന മൊബൈലും കിട്ടി. പിറ്റേ ദിവസം രാവിലെ കമ്പനിയുടെ ഇരുപത്തി ഏഴാമത്തെ മുറിയിലെ റിസെപ്ഷനില്‍ എത്തി ഓഫീസില്‍ കാണേണ്ട ആളുടെ പേര് ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍  നാട്ടില്‍ നിന്നും പ്രൊജക്റ്റ്‌ മാനേജര്‍ മൊബൈലില്‍ വിളിക്കുന്നു, ഓഫീസില്‍ സുരക്ഷിതമായി എത്തിയോ എന്നറിയാന്‍. മലയാളത്തില്‍ പുള്ളിയോട് സംസാരിക്കുന്നത് വേറെ ആരും കേള്‍ക്കണ്ടല്ലോ എന്നോര്‍ത്ത് മൊബൈലും ആയി അവിടെ നിന്നും ഇറങ്ങി ആദ്യം കണ്ട കതകു തുറന്നു അകത്തു കയറി സംസാരിച്ചു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ആണ് കതകു തിരികെ തുറക്കുന്നില്ല. നോക്കിയപ്പോള്‍  44 നില ഉള്ള കെട്ടിടത്തിന്റെ  stair case ന്‍റെ കതകു തുറന്നാണ് ഞാന്‍ അകത്ത് കയറിയത് . എല്ലാ നിലയില്‍ നിന്നും സ്ടയര്‍ കേസിലേക്ക് തുറക്കാം തിരിച്ചു തുറക്കണം എങ്കില്‍ ID കാര്‍ഡ്‌ ഉരയ്ക്കണം. 4  നില മുകളിലേക്കും, നാല് നില താഴേക്കും നടന്നു കതകു തുറക്കാന്‍ ശ്രമിച്ചു. ഒന്നും തുറക്കുന്നില്ല. മുകളിലേക്കും താഴേക്കും നോക്കിയാല്‍ അന്തം ഇല്ലാത്ത സ്റെപ്പുകള്‍ മാത്രം. അവസാനം 19 നില നടന്നു ഇറങ്ങിയപ്പോള്‍ ഒരു ചുവന്ന  ഫോണ്‍. അതില്‍ കണ്ട ബട്ടണില്‍ അമര്ത്തി. അത് ഫയര്‍ അലാറം ആയിരുന്നു. അവര്‍ കാര്യം ചോദിച്ചു, ഞാന്‍ പറഞ്ഞു ലിഫ്റ്റില്‍ കുടുങ്ങി എന്ന്. അവര്‍ ഫോണിലൂടെ 'ഫക്ക് , ഷിറ്റ് ' എല്ലാം പറഞ്ഞു, അത് പോലെ ഉള്ള വിളികള്‍ ഇപ്പോളും പല ഭാഗത്തായി അനുസ്യൂതം തുടരുന്നു. തീപിടുത്തം ഉണ്ടാകുമ്പോള്‍ മാത്രം അടിക്കേണ്ട എമര്‍ജന്‍സി ഫയര്‍ അലാറം ആയിരുന്നു അത്. ആ ബെല്‍ കേട്ട ഉണ്ടന്‍ ഫയര്‍ എങ്ങിനെ പുറപ്പെട്ടു കെട്ടിടത്തിന്റെ താഴെ എത്തിയ ശബ്ദം ഞാന്‍ കേട്ടു . ആവശ്യം ഇല്ലാതെ ആ ഫോണ്‍ എടുത്തതിനു എനിക്ക് 150 ഡോളര്‍ പിഴയും.
           അങ്ങെനെ 'യെപ്', 'താങ്ക് യു'  ഒക്കെ പറഞ്ഞു തട്ടി മുട്ടി ഒരാഴ്ച കടന്നു  പോയി. കമ്പനിയില്‍ എല്ലാവരും താമസിക്കുന്ന സ്ഥലത്ത് മുറിയും ആവശ്യം ഉള്ളപ്പോള്‍ ഉപയോഗിക്കാന്‍ ഒരു കാരും കാറും കിട്ടി. ശനിയാഴ്ച വെറുതെ വീട്ടില്‍ ഇരുന്നപ്പോള്‍ ആ കാര്‍ എടുത്ത് ഒന്ന് പുറത്ത് പോയി ചിക്കാഗോ നഗരം ഒന്ന് കാണാന്‍ തീരുമാനിച്ചു. നാട്ടില്‍ ലൈസെന്‍സ് ഉള്ള temporary വിസക്കാര്‍ക്ക് അമേരിക്കയില്‍ വണ്ടി ഓടിക്കാം. പോകുന്ന വഴിക്ക് കുറച്ചേറെ ശക്തിയായ ഫ്ലാഷ്   വെട്ടങ്ങള്‍ വണ്ടിയില്‍ അടിക്കുന്നത് കണ്ടു. ഒരിടത്ത് പാര്‍ക്ക്‌ ചെയ്തപ്പോള്‍ ഒരാള്‍ എന്തോ സ്ടിക്കെര്‍ വണ്ടിയില്‍ ഒട്ടിക്കുന്നതും കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 350 ഡോളര്‍ ഫൈന്‍ വന്നു. രണ്ടു സ്പീഡ് ബ്രേക്ക്‌ ഫൈന്‍, ഒരു റോങ്ങ്‌ പാര്‍ക്കിംഗ് ഫൈന്‍, പിന്നെ ഒരു റെഡ് സിഗ്നല്‍ ബ്രീകിംഗ് ഫൈന്‍. ഒരാഴ്ചത്തെ ചിലവും, കുറച്ചേറെ ഫൈനും ഒക്കെ ആയി ഞാന്‍ ആകെ സാമ്പത്തിക ഞെരുക്കത്തില്‍ ആയി. ഡോളറില്‍ ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. 

      അപ്പോളാണ് ആരോ പറഞ്ഞത് പാര്‍ട്ട്‌ ടൈം ജോലി കൂടെ ചെയ്‌താല്‍ ഉള്ള സമയത്ത് അല്‍പ്പം സബാതിക്കം എന്ന്. ഒത്തിരി സ്ഥലത്ത് അപേക്ഷകള്‍ അയച്ചു മടുത്ത്, അവസാനം ഒരു പെട്രോള്‍ പമ്പില്‍ നിന്നും വിളി വന്നു. പെട്രോള്‍ ഒഴിച്ച് കൊടുക്കുന്ന പണി അല്ല, അത് ഓടിക്കുന്നവര്‍ തന്നെ ചെയ്തോളും. ഇത് പിന്നെ അവിടം ഒക്കെ വൃത്തി ആക്കുന്ന, സാദനങ്ങള്‍ ഇറക്കുന്ന ഒരു ജോലി ആണ്. വല്ല നാടും അല്ലെ, ആര് കാണാന്‍ എന്ന് വെച്ച് ജോലിക്ക് പോയി. മൂന്നാം ദിവസം പമ്പില്‍ നില്‍ക്കുമ്പോള്‍ മരിയനില്‍ എം സി എ ക്ക് പഠിച്ച അനിത ഭര്‍ത്താവും ഒപ്പം പെട്രോള്‍ അടിക്കാന്‍ വരുന്നു. ഞാന്‍ കാണാത്ത പോലെ നിന്നു. അവള്‍ റാങ്ക് കാരിയും, ഡാന്‍സ് കാരിയും ഒക്കെ ആയി ഞെളിഞ്ഞു നടന്നപ്പോള്‍ നമ്മള്‍ എത്ര പണി കൊടുത്താ അവളെ അന്ന് മരിയനില്‍ വെച്ച് ഒതുക്കിയത്. ഇങ്ങനെ ഒരു അവസ്ഥയില്‍ അവള്‍ എന്നെ കാണും എന്ന് ഒരിക്കലും ഓര്‍ത്തില്ല. അവള്‍ എന്‍റെ അടുത്ത് വന്നു പോകാന്‍ നേരം 10 ഡോളര്‍ ടിപ്പും തന്നു പിന്നെ കാണാം എന്ന് പറഞ്ഞു പോയി. എന്‍റെ തൊലി ഉരിഞ്ഞു പോയി, ഫേസ് ബുക്കില്‍ ഒക്കെ എന്ന ജാടക്ക് അമേരിക്കക്ക് പോകുവാന്നു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് പോന്നതാ. ഇവിടെ പെട്രോള്‍ പമ്പില്‍ വെച്ച് കണ്ടു എന്നെങ്ങാനും അവള്‍ ഗ്രൂപ്പില്‍ മെയില്‍ അയച്ചാല്‍ എന്‍റെ ഗതി എന്താകും. എന്തായാലും അന്നത്തോടെ ഞാന്‍ പാര്‍ട്ട്‌ ടൈം ജോലി നിര്‍ത്തി.

ഒരു ദിവസം നടക്കാന്‍ പോയപ്പോള്‍ എം സി എ ക്ക് പഠിച്ച  മനു ഇല്ലേ അവന്‍ ഒരു നേഴ്സ്നെ കെട്ടി ഇവിടെ ജാടക്ക് നടക്കുന്നു. അവന്‍റെ ഹോണ്ട സി ആര്‍ വി  കാറില്‍ രണ്ടു നില ഉള്ള യമണ്ടന്‍ വീട്ടില്‍ എന്നെ കൊണ്ടു പോയി. കുട്ടിക്കനത്തെ ദേവാസ് ഹോട്ടലിലെ പഴകിയ പൊറോട്ട മാത്രം കഴിച്ചിരുന്ന അവന്‍ ഇപ്പോള്‍ പിസ്സയും, ബര്‍ഗറും മാത്രമേ കഴിക്കു. 

    ദിവസങ്ങള്‍ കടന്നു പോയി. ഇനി നാട്ടിലേക്കു തിരികെ പോകാന്‍ 3 ആഴ്ച കൂടെയേ ഉള്ളു. നാട്ടില്‍ നിന്നും ഇ മെയിലുകള്‍ വന്നു തുടങ്ങി, തിരികെ വരുമ്പോള്‍ കൊണ്ടു വരേണ്ട സാടങ്ങളുടെ ലിസ്റ്റ്. ഐ ഫോണ്‍, ഐ പാഡ്, വാച്ച്, മൊബൈല്‍, ജോണി വാക്കര്‍  അങ്ങനെ നീളുന്നു ആ ലിസ്റ്റ്. നാട്ടിലെ കടം ഇതുവരെ തീര്‍ന്നില്ല, കിട്ടിയ ഡോളര്‍ മുഴുവന്‍ ഫയ്നും , ചിലവും ചെയ്തു തീര്‍ന്നു ഇനി എന്ത് വെച്ച് നാട്ടിലേക്ക് കൊണ്ടു പോകേണ്ട  സാദനങ്ങള്‍ വാങ്ങും. അമേരിക്കയില്‍ നിന്നും വരുമ്പോള്‍ ഒന്നും വാങ്ങാതെ എങ്ങനെ വരും. ഞാന്‍ ഒരു ചൈന കടയില്‍ പോയി കുറച്ചു ചെറിയ സാടങ്ങള്‍ വാങ്ങി. 

ഞാന്‍ തിരിച്ചു നെടുമ്പാശ്ശേരിയില്‍ എത്തുന്നതിന്റെ പിറ്റേ ദിവസം ആണ് എം സി എ പത്താം വാര്‍ഷീകം. ഞാന്‍ നേരെ എയര്‍ പോര്‍ട്ടില്‍ നിന്നും കുട്ടിക്കാനത്തെക്ക്   പോരുവാ. രാത്രി കിടക്കാന്‍ സാറിന്‍റെ വീട്ടില്‍ ഒരു എക്സ്ട്രാ മുറി ഉണ്ടല്ലോ. അല്ലങ്കില്‍ ലാബിലെ കുറച്ചു കസേരകള്‍ ഒരുമിച്ചു വെച്ചു കിടന്നു ഉറങ്ങിക്കോളം. എത്ര രാത്രികള്‍ ലാബിലെ ആ കസേരകള്‍ കൂട്ടി വെച്ച് ബാലന്‍സ് പിടിച്ച് ലാബ്‌ എക്സാമിന്റെ തലേ ദിവസങ്ങളില്‍ ഉറങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞില്ലേ, ബാലന്‍സ് ഒക്കെ പോയി കാണുമോ ആവോ? രാവിലെ എം സി എ പിള്ളേര്‍ ബാനര്‍ കെട്ടാന്‍ പോകുമ്പോള്‍ ഞാനും കൂടാം. പിന്നെ സാറിന്‍റെ കയ്യില്‍ പഴയ ആ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇപ്പോളും ഉണ്ടല്ലോ അല്ലെ. അമേരിക്കയില്‍ നിന്നും വരുന്നത് അല്ലെ, വീട്ടിലേക്കു പോകുമ്പോള്‍ കുട്ടിക്കനത്ത് മാനസി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും എന്തെങ്കിലും മേടിച്ചു കൊണ്ടു പോകാനാ. ഒന്നും ഇല്ലാതെ അമേരിക്കയില്‍ നിന്നും വീട്ടിലേക്കു എങ്ങനാ കേറി ചെല്ലുന്നത്. നിങ്ങള്ക്ക് ഉള്ള ചോക്ലാറെ ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ പത്താം വാര്‍ഷികത്തിന് മരിയന്‍ കോളേജില്‍ വെച്ച് കാണാം.

                                            സസ്നേഹം
                                            ഉണ്ണികൃഷ്ണന്‍
                                            എം സി എ ഓള്‍ഡ്‌ വിദ്യാര്‍ഥി,
                                           മരിയന്‍ കോളേജ്, കുട്ടിക്കാനം.

Arshu baby


Babitha baby's


ഇവന്‍ എന്ത് പ്രതിഞ്ഞ ആണോ ആവൊ എടുത്തേ ....


"ഈ കോളേജ്  എന്‍റെ ബാപെടെ വക  ആകുന്നു ..ഇവിടുത്തെ എല്ലാ പെന്പില്ലെരും ഇജ്ജിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കും .എല്ലാ മോനജതി മാരുടെയും  ക്ഷേമത്തിനും,ഐശ്വരിയത്തിനും  സന്തോഷത്തിനു ഇജ്ജു നമ്മുടെ പെരേം, പറമ്പും, കുടുംബോം  വരെ വിക്കും .എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇജ്ജു ഓരോ പെണ്‍കുട്ടികള്‍ക്ക് ലവ് ലെറ്റര്‍ കൊടുതിടും .ഈ കോളേജിലെ  എല്ലാ പ്രേമ ബന്ടങ്ങള്‍ക്കും ,ഒളിചോട്ടത്തിനും   വേണ്ടി  ഞാന്‍ നില കൊല്ലും ...ഇതു സത്യം സത്യം സത്യം എന്‍റെ അപ്പുറത്ത് നിക്കുന്ന ബുഷറ ആണേ സത്യം" 

സിജോ അളിയന്‍ അഭിവാദ്യങ്ങള്‍


സിജോ അളിയന്‍ അഭിവാദ്യങ്ങള്‍ !!!!
നമ്മുടെ പ്രിയങ്കരനായ സിജോ അളിയന്‍ വീണ്ടു നമ്മടെ ഞെട്ടിച്ചിരിക്കുകയാണ്!!!  ഇത്തവണ  ഏറ്റവും മികച്ച programmer ആയി അദ്ധേഹത്തെ തിരഞ്ഞെടുതിരിക്കുകയാണ്!!!
നീണ്ട ഒന്നര വര്‍ഷത്തെ കഠിന പ്രായത്നതിനുള്ള അംഗീകാരം ആണ് ഈ അവാര്‍ഡ്‌ !!
SOUTH AFRICA യില്‍ ഒരു പക്കാ ഇന്ത്യക്കാരനെ  ഇത്തരത്തില്‍ ആദരിക്കുന്നത് നാടടെ ആണ് !!
മരിയന്‍ കോളേജിന്റെയും  അതിലുപരി mca 2005 (AKA കുട്ടകളി BATCH ) ന്റെയും കീര്‍ത്തി
മറ്റൊരു വന്കരയിലും കൂടി എത്തിയിരിക്കുകയാണ് (യൂറോപ്പില്‍ PT  യും , AUSTRALIA യില്‍ വല്യഅണ്ണനും, NORTH AMERICA യില്‍ AJ യും, ഏഷ്യയില്‍ബഹു SIR ഉം ആവോളം പ്രസസ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യം സ്മരിക്കുന്നു) .. ഈ അവസരത്തില്‍ സിജോക്ക് എല്ലാവിധ ആശംസകളും നേരുന്നു ...   WELL DONE MA BOY !!                      
 
 സിജോയുടെയും ഒപ്പം അവാര്‍ഡ്‌ കിട്ടിയ മറ്റ് വ്യക്തികളുടെയും photo താഴെ  അറ്റാച്ച് ചെയ്തിരിക്കുന്നു

Well done guys! Enjoy the quarter!

note: അങ്ങനെ ഏതു സായിപ്പിനും ഒരബദ്ധം ഒക്കെ  പറ്റും എന്ന ചൊല്ല് സത്യം ആയി !!! j

Album abhinayicha Thomachan

പവിഴ മല്ലി പൂത്തുലഞ്ഞ നീലവാനം .....
 താരകങ്ങള്‍ പുഞ്ചിരിച്ച ദിവ്യ യാമം ....
 പൂക്കളും ..പുഴകളും ...പൂനിലാവിന്‍ ..ലഹരിയും ...ഭൂമി സുന്ദരം .











അമേരിക്കക്കയില്‍ മുട്ടാസ്

Polson


ഇന്ന്  വയ്കിട്ടു നെയ്യട്ടിന്കരയില്‍ നിന്നും പുറപ്പെട്ടു 
തിരന്തോരം വീമാന   താവളത്തില്‍ നിന്നും വീമാനത്തില്‍ കയറി 
 ചൈന വഴി അമേരിക്കക്കയില്‍  എത്തുന്ന മുട്ടാസിനു
സ്വാഗതം !!!

Renjith

മുട്ടസേ കയ്യും തലയും പുറത്തിടരുത് പിന്നെ എയര്‍ ഹോസ്ടസ് ഫുഡ്‌ മായി വരുമ്പോള്‍ "യന്ത് ...യെന്തരി എന്നാ വാക്കുകള്‍ ഉപയോഗിക്കാതെ ഇരിക്കുക .... ബോര്‍ അടി മാറ്റാന്‍ ബുക്സ് ഒക്കെ എടുത്തിട്ടുണ്ടല്ലോ ... അമേരിക്കന്‍ എയര്‍ പോര്‍ട്ട്‌ സെക്യൂരിറ്റി സ്ഥലം യേത്  എന്ന് ചോദിക്കുമ്പോള്‍ നെയ്യാടിന്കര എന്ന് പറയരുത് ഇന്ത്യ എന്ന് തന്നെ പറയണം (പ്രേതെയ്കിച്ചു സരള അക്കന്റെ വീടിന്റെ മുന്പില്  എന്നാ നിന്‍റെ സ്ഥിരം ലാന്‍ഡ്‌ മാര്‍ക്ക്‌ )   ..വിമാനത്തേല്‍ പോകുന്നതല്ലേ ആ കല്യാണ കോട്ട് ഇട്ടാല്‍ മതി ..പിന്നെ വാ അതികം തുറക്കാതെ ഇരുന്നാല്‍ നല്ലത് .വിമാനത്തിന്റെ സൈഡ് ജെനല്‍ വഴി മുറുക്കി തുപ്പല്ല് രാത്രി കൊതുക് തിരി കത്തിച്ചു വെക്കല്ല് .രാവിലെ നേരം വെളുക്കുമ്പോള്‍ തോര്‍ത്തും ഉടുത് ബാത്രൂമിന്റെ സൈഡില്‍ ഉമ്മികരിയുമായി പല്ല് തെക്കല്ല് .വിമാനം  ചിലപ്പോള്‍ നെയ്യടിങ്കര വഴി ആയിരിക്കും പോകുന്നത് നിന്‍റെ ഫ്രണ്ട് ശശി യോട് വിമാനത്തിനു നേരെ വാണ പടക്കം വിടല്ല് എന്ന് പ്രേതെയ്കം പറയണം ...വിമാനത്തില്‍ ഉള്ള ചൈന കാരെ നോക്കി ചിരിക്കല്ല് പിന്നെ കംപ്ലീറ്റ്‌ ഫാമിലി ഹിസ്ടര്യും ആ ചൈന കാരനോട് പറയേണ്ടി വരും . വിമാനത്തിന്റെ സീറ്റിലും  ബത്ത്രൂമിലും ഐ ലവ് യു സരിത ,കവിത,ശാലിനി എന്ന് ഒന്നും എഴുതിവേക്കല്ല് ഉദാ :-(മുട്ടാസ് + സരിത പിന്നെ ഒരു ലവ് ചിന്നം) ഇതൊന്നും പാടില്ല       അമേരിക്കയില്‍  ചെന്ന് ഇറങ്ങിയാല്‍ ഓട്ടോ സ്റ്റാന്റ് അന്നെഷിക്കരുത് .അവിടെ ഓട്ടോ ഇല്ല .




Surya


Marriage kazhijathode Muttas nu Nalla kalam aanallo (Sadharana aaarkum angane aakarillalo) :P

Happy Jouney muttas...CHINA vazhy aano pokunne?



Jino 


കല്യാണം കഴിഞ്ഞു നാലാം പൊക്കം ഭാര്യയെ വിട്ടിട്ട് അന്യനാട്ടില്‍ പോകുന്നതിനെ നല്ല കാലം എന്നാണോ പറയുന്നേ.. അവന്‍റെ ഹോനെയ്മൂന്‍ പോലും കഴിഞ്ഞില്ല.  

Riyas & family in Arshuhere home



Election & Counting - by Kuttakali members

Mathew

tomorrow is the counting..
        Predict the winner and the votes (like LDF 72). Whomever's  prediction is close to the actuals will get a branded T shirt as prize.(I will sponsor). Just for the fun sake of it.

I am taking leave to watch it.. 

happy bday Anu mol
Sajith, nice snaps and nice combination:)


Jino

My prediction

UDF - 139
LDF - 1

Arshad

UDF - 92
LDF - 48 ... 

Renjith 

UDF=82
LDF=58

Subin

UDF -85
LDF - 55
               Saying from my experience!!

Polson

LDF 75
UDF 64
BJP 1

Thampi

I too see something close to appoppans predictions.
But to win Mathukutti sir's T shirt, I will make it 83 - 57
I think we will not see a large margin diff in the vote share(close to 6%) as in the last 2 elections.
If the endosulphan issue came up atleast a month before the poll, LDF could have scored even better.
 
For some reason, I wish to see VS back as CM..
Mani saar vichaarichaal mathi :)))

Vinod sir

I will go wiith 80-60


Mathew

liked Thampi's aalysis.. also, Ommen chandy had a hidden agenda for giving Mani those many seats, if nothing works, Mani will support him or else withdraw.. It may back fire him later though.
As Vaikom vishwan said "Oru paadu Pralobhanangal vechu neettunna aalaanu K M Mani"


Mathew

Renjith and Vinod Sir are close in the race for the prize. As Vinod sir forgot to mention UDF or LDF, I shall give the prize to Mr Renjith with everybody's permission :) . vinod Sir will give the honours to Renjith on behalf of me :) 

The election results are not good. Any one of the two fronts must have got a clean majority. Now that the "eerkkilikal" like Shibu Baby John, Ganesh Kumar, Jacob etc will make the show.

Tony

കണ്ട കൂതറകള്‍ ഒക്കെ ജയിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി ആയ പ്രേമചന്ദ്രന്‍ തോറ്റത് കഷ്ടമായി പോയി .

Renjith

അളിയന്‍   മാരെ  ഞാന്‍  കുറെ   ടൈപ്പ്  ചെയ്തു  പിന്നെ  ഡിലീറ്റ്  ചെയ്തു  ഞാന്‍  മനസിലാക്കിയത്  എവിടെ  UDF ഉം  കൊള്ളില്ല  LDF ഉം  കൊള്ളില്ല    കളി  അറിയാവുന്ന  കുറെ  അവന്‍  മാര്‍   കളിക്കുന്നു  നമ്മള്‍  കണ്ടിരിക്കുന്നു  അത്രേ  ഉള്ളു   ! its simple even its UDF or LDF these people are simple Human beings so its simple അവന്‍  മാര്  ദൈവങ്ങള്‍  ഒന്നും  അല്ലല്ലോ  ??  പക്കാ കള്ളന്‍ മാര് കിട്ടിയ തക്കത്തിന് കാഷ് ഉണ്ടാക്കാന്‍ നോക്കുന്ന സതാരണ മനുഷ്യന്‍ മാര് . അവന്‍ മാരെ കുറ്റ    പെടുതിയിട്ടും കാര്യം ഇല്ല LDF  വന്നാല്‍ എന്റെ unlcle ഉണ്ട് ,UDf  വന്നാല്‍ എന്റെ ഫ്രണ്ട് മന്ത്രിയുടെ PA ആണ് സോ എന്റെ കാര്യം ok  അതാണല്ലോ നമ്മുടെ മനസിലും അപ്പോള്‍ ആരാ കള്ളന്‍ ???


നിങള്‍    ഒരു  കാര്യം  സ്രെട്ടിചില്ലേ  ഓരോ  5 വര്ഷം  കഴിയുമ്പോളും  പാര്‍ട്ടി കള്   മാറി  വരും  അപ്പോള്‍ ഈ നാട്ടില്‍  ഒരു  പാര്‍ടിക്കും  വെയ്ക്തമായ്  ഒരു   പൂരിപക്ഷം  ഇല്ല   ..അതില്‍  നിന്ന്  മനസിലാക്കാം  ഒരു  വിഭാകം    ആള്‍ക്കാര്  ആണ്  ഈ  മാറ്റത്തിനു  കാരണം  ...ഉസ്താദ്‌  ഉട്ടോപ്യ  അവരെ  എല്ലാം  ചേര്‍ത്ത്  കയ്യാല  പുറത്തെ  തേങ്ങ  എന്നാ  ഒരു  പരി   തുടങ്ങിയാലോ  നമുക്ക് ?? മാത്യു സാറിനെ അതിന്റെ പ്രസിഡന്റും ആക്കാം.

Tony

രെന്ജിതെ നീ പറഞ്ഞതാ സത്യം .

നമ്മളൊക്കെ പോയി വോട്ട് ചെയ്തു ജയ്പിക്കുന്നു  , അവനൊക്കെ പോയി പെണ്ണ് പിടിക്കുന്നു , ഭൂമി കയ്യേറുന്നു , കട്ട് മുടിക്കുന്നു .
നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും ഇതൊക്കെയാണ് നടക്കുന്നത് . ഒരു അമ്മച്ചിക്ക് ആയിരം ചെരിപ്പും അരഞ്ഞാണവും ഉണ്ടെന്നാണ് കേള്‍ക്കുന്നത് . പക്ഷെ അവിടെ വികസനം ഉണ്ട് .
തയ്യല്‍ക്കാരും ചുമട്ടുകാരും ഒക്കെ രാഷ്ട്രിയത്തില്‍ വരുന്നത് നല്ലത് തന്നെ . പക്ഷെ
അവര്‍കൊക്കെ പരിമിതികള്‍ ഉണ്ട് .
ഏറ്റവും അത്യാവിശ്യം വേണ്ടത് വോട്ടിംഗ് മെഷിനില്‍ സ്ഥാനാര്‍ഥികളെ reject  ചെയ്യാന്‍ ഒരു option  വേണം .
ഇല്ലെങ്കില്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചവനും   രണ്ടു പെണ്ണിനെ പീഡിപ്പിച്ചവനും   തമ്മിലാണ് മത്സരം എങ്കില്‍ കുറച്ചു പേരെ പീഡിപ്പിച്ചവന് വോട്ട് ചെയ്യേണ്ടി വരും .

Arshad

രേഞ്ഞിത്തിനോദ് ആണോടാ നീ പെണ്ണ് പിടുത്തത്തിന്റെ കാര്യം പറയുന്നേ..ഹഹ്ഹ..
 
ജയകുമാര്‍ സര്‍-നോട്‌ concept എന്തെന്ന് പറഞ്ഞു കൊടുക്കുന്ന പോലെ ആയി പോയി... :ഡി:ഡി:

Polson

TONY,

 സഖാവ്  VS  ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നു ... K കരുണാകരന്‍ മാരാര്‍ ആണ് .
എന്നിട്ടും കേരളം കണ്ട ഈറ്റവും നല്ല CM  മാരില്‍പെട്ടവരായിരുന്നു രണ്ടു പേരും (രണ്ടു പേരും ജാസ്തി 7 ആം  ക്ലാസ്സ്‌ വരെ പഠിച്ചു )...

 ഇവിടെ ജാതിയോ കുലതോഴിലോ ഒരു പരിമിധി ആകുന്നില്ല .... വ്യക്തിയും ആധര്ഷവും മാത്രം പരിഗണിച്ചാല്‍ മതി   ഇവിടെ ഉന്നത കുലജാതന്മാര്‍ തന്നെ ആണ് ഈറ്റവും  തെണ്ടിത്തരം കാണിക്കുന്നത് (ഉദ: രാജ്മോഹന്‍ ഉണ്ണിത്താന്‍ , ബാലകൃഷ്ണ പിള്ള ) .... ഈ 21 ആം നൂറ്റാണ്ടില്‍ ജാതി  പറയുന്നത് സങ്കുചിത മനസിന്റെ പ്രതിഫലനം ആയി മാത്രമേ കാണാന്‍ കഴിയൂ ..
.

Tony

ഞാന്‍ അയച്ച മെയിലില്‍ എവിടെ ആണ് ജാതി പറഞ്ഞത് എന്നു പറയണം  ?

ജാതി  ഒന്നിനും ഒരു തടസം ആണെന്ന് ഒരിക്കലും കരുതാത്ത  ആളാണ് ഞാന്‍.

പക്ഷെ ഒരാള്‍ക്ക് കിട്ടിയിരിക്കുന്ന exposure അയാളുടെ പ്രവര്‍ത്തികളെ സ്വാധീനിക്കും എന്നു 100 percent വിശ്വസിക്കുന്ന ആളാണ് ഞാന്‍ .

" സങ്കുചിത "  ---   എന്തിനാട എന്നെ ഇങ്ങനെ ചിരിപ്പിക്കുന്നെ ....................


Polson

തയ്യല്‍ക്കാരും ചുമട്ടുകാരും ഒക്കെ രാഷ്ട്രിയത്തില്‍ വരുന്നത് നല്ലത് തന്നെ . പക്ഷെ
അവര്‍കൊക്കെ പരിമിതികള്‍ ഉണ്ട് .


ഇതിനെ   എങ്ങനെ വ്യാഖ്യാനിക്കണം??? പരിമിതികള്‍,  കുറഞ്ഞ വരുമാനം കിട്ടുന്ന  ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രം എന്നല്ലേ ??? നീ EXPLICIT ആയിട്ട് ജാതി പറഞ്ഞില്ലരിക്കും ... വരികള്‍ക്കിടയില്‍ വായിച്ചപ്പോള്‍ അങ്ങനെ തോന്നി..(CAST SYSTEM ഇവിടെ EVOLVE ചെയ്തത് OCCUPATION നെ BASE ചെയ്താണല്ലോ)

Tony

ഇനി എന്നെ രക്ഷിക്കാന്‍ ഉട്ടോപ്യന് മാത്രമേ സാധികു.
ഉടൊപിആആആആആആആആആ  .............................

Jino

പോള്‍സ. ടോണി എന്നില്‍ ആശ്രയിചിരിക്കുക ആണ്. എന്നി ആശ്രയിക്കുന്ന ഒരാളെ ഒരിക്കലും ഞാന്‍ കൈവിടില്ല, അത് കൊണ്ട് എന്ത് ചെയ്തും ടോണിയെ ന്യായീകരിക്കുക എന്‍റെ ദൌത്യം ആണ്.

Reply to Polson    
ഒരു മനുഷ്യന്റെ ശരീരത്തില്‍ മൊത്തം 46 ക്രോമോസോം ആണ് ഉള്ളത്. ഇതില്‍ ആദ്യത്തെ 44 എണ്ണം പുരുഷനും സ്ത്രീക്കും ഒരുപോലെ ആണ്.  അവസാനത്തെ രണ്ടെണ്ണം പുരുഷന് രണ്ടു x ക്രോമോസോമും, സ്ത്രീക്ക് ഒരു x ക്രോമോസോമും സ്ത്രീക്ക് ഒരു xഉം മറ്റേതു y-ഉം ആണ്. ആരാളുടെ സ്വഭാവം രൂപീക്രിതം ആകുന്നത്  ഈ ക്രോമോസോമില്‍ ഉള്ള ജീനുകളുടെ പ്രത്യേകത മൂലം ആണ്. ജീനുകള്‍ക്ക് ആ സ്വഭാവം കിട്ടുന്നതില്‍ അയാളുടെ 10 തലമുറ മുമ്പുള്ള ആളുകളുടെ സ്വഭാവം, കുലത്തൊഴില്‍, ചിന്താ ധരണി, ജനിക്കുമ്പോള്‍ മുതല്‍ കണ്ടു വരുന്നതും, പെരുമാറുന്നതും ആയ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഒരാള്‍ തയ്യല്‍കാരനോ, മാരാരോ ആണോ എന്നത്  അയാള്‍ എടുക്കുന്ന എല്ലാ ചിന്താഗതിയെയും ബാധിക്കും. ഊട്ടിയില്‍ പഠിച്ചു, englandil നിന്നും  ഡിഗ്രി എടുത്ത ഒരാള്‍ എടുക്കുന്ന തീരുമാനം പോലെ ആഗോള തരത്തില്‍ താരതമ്യം ചെയ്തു ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല. ആരാല്‍ കണ്ട, അനുഭവിച്ച സാഹചര്യങ്ങള്‍ വെച്ച് മാത്രമേ ഒരാള്‍ക്ക്‌ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റു. ഉദാഹരണത്തിന്, ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക് ഒരു രാജ്യത്ത് എന്തുമാത്രം മാറ്റങ്ങള്‍ വരുത്താന്‍ പറ്റും എന്ന് അത്   ഉപയോഗിച്ച് ശീലം ഉള്ള ഒരാള്‍ക്ക്‌ മാത്രമേ പറ്റു. മറ്റുള്ളവര്‍ പറഞ്ഞു കേട്ട് മാത്രം ഇന്റര്‍നെറ്റ്‌ എന്താണെന്ന് അറിയാവുന്ന അച്ചു മാന്നു പറ്റില്ല. അചുമാമന്റെ ലോകം തൊഴിലാളികളുടെ പ്രശ്നങ്ങളിലൂടെ ഉള്ളതാണ്, അതുകൊണ്ട് ആ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ പറ്റും. അല്ലാതെ മറ്റൊരു രാജ്യത്തെ വികസനമോ, ദൈനംദിന പ്രവര്‍ത്തനമോ വല്ലപ്പോളും ഉള്ള ഒന്നോ രണ്ടോ ദിവസത്തെ യാത്രകളില്‍ അല്ലാതെ കണ്ടിട്ടില്ലാത്ത അച്ചുമാമന് പറ്റില്ല. അപ്പോള്‍ കുലതോഴിലും, കണ്ടു വളര്‍ന്ന സാഹചര്യങ്ങളും ഒരു ഖടകം തന്നെ ആണ് പോല്സാ. അച്ചുമാമനും, കരുണാകരനും ആണ് നല്ല മുഖ്യ മന്ത്രിമാര്‍ എന്ന് പറയുന്നത് അവരെ പോലെ ഉള്ളവരെ മാത്രം കണ്ട കൊണ്ടാണ്. ഗനെഷിനെയും, പ്രേമ ചന്ദ്രനേയും, ഹൈബിയെയും, തരൂരിനെയും ഒക്കെ ഉള്ളവരെ നേതൃ സ്ഥാനത്തേക്ക് കൊണ്ടു വരട്ടെ, എങ്കില്‍ അല്ലെ പുതുമയില്‍ നിന്നും പരീക്ഷണം നടത്താന്‍ പറ്റു. ഈ എലെച്റേന്‍ രീതി തന്നെ മാറ്റണം. പൊതു ജനങ്ങള്‍ ഒക്കെ കൂടെ ഒരു 100 മാര്‍ക്കിന്റെ ചോദ്യ പേപ്പര്‍ ഉണ്ടാക്കണം. വികസനം, പ്രശ്ന പരിഹാരം, അടിശ്ഥാന സൌകര്യങ്ങള്‍ എക്കെ വരണം അതില്‍. സ്ഥാനാര്ധികള്‍ക്ക്  3 മണിക്കൂര്‍ പരീക്ഷ നടത്തണം. അതില്‍ പൊതുജനങ്ങള്‍ മാര്‍ക്കിട്ടു ഏറ്റവും മാര്‍ക്ക്‌ കിട്ടുന്ന ആള്‍ സ്ഥാനര്ധി. പിന്നെ ഒരു വര്‍ഷവും റിവ്യൂ നടത്തി മിനിമം മാര്‍ക്ക്‌ കിട്ടതവരെ പുറത്താക്കി അടുത്ത ആള്‍ വരണം. 

Tony

ഉട്ടോപ്യ കണ്ണ് നിറഞ്ഞു പോയട . സ്ക്രീന്‍ കാണാന്‍ പറ്റാത്തതുകൊണ്ട് ടൈപ്പ് ചെയ്യാന്‍ പറ്റുനില്ല.

Polson

ഉട്ടു / Tony 
നിങ്ങടെ theory വെച്ചു നോക്കുകയാണെങ്കില്‍ ഈ ലോകത്തുള്ള ഇറച്ചി വെട്ടുകരും അവരുടെ പരമ്പരയില്‍ 
പെട്ടവരും കൊലപാതികളും ,  അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പരമ്പരയില്‍ പെട്ടവരെല്ലാം പിടിച്ചുപരിക്കാരും, POLICE കാരുടെ പരമ്പരയില്‍ പെട്ടവരെല്ലാം കൂലിതല്ലുകാരും, എന്തിനു ഒരു
Gynaecologist ഇന്റെ പരമ്പരയില്‍ പെട്ടവരെല്ലാം "Rapist " കളും ആകാനുള്ള സാദ്യത വളരെ കൂടുതല്‍ ആണ് ..
അത് ശരി ആണെന്ന് തോന്നുന്നില്ല..
അങ്ങനെ ഉള്ള ഒരു പരിമിതിയും ഒരു നല്ല  ജനസേവകന് ഉണ്ടാവും എന്ന്‌ തോന്നുന്നില്ല ..  (അങ്ങനെ ഉണ്ടെങ്കില്‍ തന്നെ  ഈ IAS കാര്‍  എന്തിന്നാണ്? മന്ത്രിമാരെ കുളിപ്പിക്കാനും അവര്‍ക്ക് shave ചെയ്തു കൊടുക്കാനും ആണോ ? )
അങ്ങനെ എങ്കില് അതിസമ്പന്നമായ ബ്രാഹ്മണ കുലതില്‍ പിറന്ന സഖാവ് ഇ എം എസ് നു എങ്ങനെ
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനസിലാക്കാന്‍ സാധിച്ചു ??ഒരു
തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആവാനും ഭൂപര്ഷ്ക്കരണ നിയമം കൊണ്ട് വരാനും  സാധിച്ചു???  സഖാവ് VS നു അങ്ങനെ ഒരു പരിമിധി ഉണ്ടെങ്കില്‍ SMART CITY കൊണ്ടുവരുമാരുന്നോ?
 
 
 അങ്ങനെ ഒരു സ്വാധീനം ഉണ്ടെങ്കില്‍ പിന്നെ കള്ളനായ ബാലകൃഷ്ണ പിള്ളയുടെ മകന്‍ Ganesh മന്ത്രി ആയാല്‍  കട്ടുമുടിക്കന്മല്ലോ?  അതുകൊണ്ട് ഇത്തരം വാദഗതികള്‍ എല്ലാം വളരെ Subjective ആണ് ...

Renjith

ദൈവമേ ആ ഷിബു ബേബി ജോണിനെ ഒക്കെ മന്ത്രി ആയി കാണണമല്ലോ .നിഗടെ വിദ്യഭ്യാസ മന്ത്രി യുടെ പേര് എന്താ ........ഷിബു ഹഹഹ സൂപ്പര്‍ !!!!!

Jino

വിദ്യാഭ്യാസ mathiriyude പേര് സൂപ്പി, ബേബി എന്നൊക്കെ പറയുന്നതിലും ഭേതം അല്ലെ.


Renjith

മാത്യു സാറെ എന്റെ ടി ഷര്‍ട്ട്‌ ഇതുവരെ കിട്ടിയില്ല ...സാര്‍ വെറും വാക് പറയില്ല എന്ന് അറിയാം ...എന്നാലും ഇതു ഒരു വാക്ക് ദാനം അല്ല എന്ന് പ്രദീക്ഷിക്കുന്നു....മാത്യു സാറിന്റെ പേരില്‍ ഉള്ള ഈ മലസര്തില്‍ ഒന്നാമത് എത്താന്‍ പറ്റിയത് എന്റെ ജീവിതത്തില്‍ ഏറ്റവും മഹത്തരമായ കാര്യം ആണ് ....ഈ സമ്മാനം ബംഗ്ലോരെ ചിന്നസ്വാമി സ്റെടിയത്തില്‍ വെച്ച് ആയിരം സുര്യ പ്രഭയില്‍ ഉതിച്ചു നില്‍ക്കുന്ന  സാറിന്റെ കയ്യില്‍ നിന്ന് തന്നെ നേരിട്ട് സ്വീകരിക്കണം എന്നാണ് എന്റെ ആഗ്രഹം .ഈ മത്സരത്തില്‍ അവസാന കട്ടത്തില്‍ എന്റെ പ്രിയ പെട്ട ആദ്യപകനോട് മത്സരിക്കേണ്ടി വന്നതില്‍ ദുക്കവും അതില്‍ ഏറെ അഭിമാനവും ഉണ്ട് .അവസാന നിമിഷത്തില്‍ സാര്‍ എന്തോ ഇടാന്‍ മറന്നത് കൊണ്ടാണ് എനിക്ക് ഒന്നാം സമ്മാനം ലെബിച്ചത് എന്ന് മാത്യു സാര്‍ പ്രക്യപിച്ചിരുനു?? ഏതായാലും അദ്ദേഹത്തിന്റെ മറവി(യിടാന്‍ മറന്നത് (UDF ,LDF )) എന്നെ വിജയത്തില്‍ എത്തിച്ചതില്‍ അതിയായ സന്തോഷം ഉണ്ട് ...എന്നെ ഏറ്റവും കൂടുതല്‍ സന്തോഷ്പ്പിച്ചത് ഈ സമ്മാനത്തിനു വേണ്ടി അമേരിക്കയുടെ നിലപാടുകള്‍ക്ക് എതിരെ മാത്യു സാര്‍ എടുത്ത കടുത്ത തീരുമാനഗല്‍ ആണ് ഈ ഉള്ളവനെ ഈ അവാര്‍ഡിന് അര്‍ഹന്‍ ആക്കിയത് .സമ്പന്ന ജെനതയുടെ പ്രതീകമായ പോള്സന്‍ ഈ അവാര്‍ഡിന് വേണ്ടി പരസ്യമായി മുറ വിളിച്ചത്  നിങള്‍ ഏവരും കണ്ടതാണല്ലോ ..ഈ അവാര്‍ഡു സ്വന്തം മണ്ണില്‍ നിന്ന് ഒരാള്‍ നേടണം എന്നുള്ള മാത്യു സാറിന്റെ നിലപാടിന് ഒരായിരം നന്നിയോടെ ഒന്നാം സമ്മാന ജേതാവ് രഞ്ജിത് .

"ബ്രാന്‍ഡ്‌ ഏതായാലും ടി ഷര്‍ട്ട്‌ നന്നായാല്‍ മതി "
                                 '   ഡോ: ശ്രീ  സ്ത്രീ  അര്‍ഷദ് നാരീസ്വരന്‍ സ്വാമികള്‍  '

Arshad

നിനക്കുള്ള ടി-ഷര്‍ട്ട്‌ മേടിക്കാന്‍ മാത്യു സര്‍ രേനിഷിന്റെ എല്പിച്ച്ചിട്ടുന്ദ്...


Vinod sir

Njan ipol renishinte kandathe ullu…kayyil oru suit casum undayirunnu…urappanu T Shirt medikkan ulla yaatra avan thudangi

Renishinte sisterinu ICSE examine 88%...renishinte mukathu yatoru santoshavum illa njan chodichal parayuka aanu, Sire enikku SSLC + PDC(12th) ake—86% ullu ennu…

Jino
mathew saaril ninnum janakodikale saakshiyaakki renjith T shirt vaangunnu



Renjith 
ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ലോക പ്രസസ്ഥ(അതി പ്രസസ്ഥന്‍) മാത്യു സാര്‍ പരംപരാകത വേഷ മായ മുണ്ട് ഉടുത്തത് കൊണ്ട് മുണ്ട് വിപണി സജ്ജീവമായി .കേരത്തില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ മുണ്ട് ഇതിനോടകം വിദേശ രാജയങ്ങളിക്ക് കയറ്റുമതി ചെയ്യ പെട്ടു .കേരളത്തില്‍ മുണ്ട് ക്ഷാമം രൂക്ഷമായിരിക്കുക ആണ്   .ചില കട ഉടമകള്‍ മുണ്ടുകള്‍ ഗോ ടൌണില്‍ തന്നെ സൂക്ഷിചിരിക്കുവന്. കേരത്തില്‍ വ്യാപക മായ മുണ്ട് മോഷണം നടക്കുന്നു എന്ന് എസ് ഐ സതീഷ്‌ അറിയിച്ചു .തൃശൂരില്‍ കഴിഞ്ഞ ദിവസം ക്ഷേത്ര ടെര്സനം കഴിഞ്ഞു വന്ന അനില്‍ അബനിയുടെ കാര്‍ തടഞ്ഞ ഒരു സങ്കം തന്റെ മുണ്ട് പറിച്ചു കൊണ്ട് ഓടി എന്ന് അംബാനി പോലീസില്‍ പരാതി നല്‍കി . കാറില്‍ ഉണ്ടായിരുന്ന  കോടിക്കണക്കിനു രൂപ സുരക്ഷിത മാണ്.  പക്ഷെ തന്റെ മുണ്ട് പോയതില്‍ അംബാനി അകെ തല്ര്‍ന്നിരിക്കുകയാണ് .അംബാനിക്ക് നഷടമായത് മാത്യു സാര്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ദരിച്ചിരുന്ന മുണ്ടാണ്,  കോടിക്കണക്കിനു രൂപ കൊടുത്തു ലേലത്തില്‍ നേടിയ ഈ മുണ്ട് നഷടമായത് അംബാനി കുടുംബം   ഞെട്ടലില്‍   ആക്കിയിരിക്കുകയാണ് .മുംബയില്‍  റിലയെന്‍സ് വിപണി കുത്തനെ താഴോട് പോയിരിക്കുകയാണ്. .ഇതിനു ഇടയില്‍ മുണ്ട് മായി ദുബായിലേക്ക് പോയ അല്‍ കബീര്‍ ഖാന്‍  എന്ന കപ്പല്‍ സോമാല്യന്‍ കടല്‍ കൊല്ലകര്‍ തട്ടിയെടുത്തതായി തീരാ ദേശ സേന അറിയിച്ചിട്ടുണ്ട് .മോചന ദ്രെവ്യം അവശ്യ പെട്ടിടില്ല എന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് .കപ്പലുമായി കൊല്ലകര്‍ സോമാല്യിലേക്ക് തിരിച്ചു എന്ന് സേന വൃത്തങ്ങള്‍  അറിയിച്ചു .ഇന്ത്യന്‍ ബാറ്റ് മിന്ടന്‍ തരങ്ങള ആയ സൈന നെഹാവലും ,ജ്വാല ഗുട്ടയും ഇനി മുതല്‍ മുണ്ട് ഉടുത്തു കളത്തില്‍ ഇറങ്ങാം എന്ന് ബാറ്റ് മിന്റോന്‍ അസോ ഷ്യറേനെ അറിയിച്ചു .പാവാട ഉടുത്തു കളിക്കണം  എന്ന അവശ്യം നേരത്തെ ഈ താരങ്ങള്‍ അവഗണിച്ചിരുന്നു ..മാത്യു സാര്‍ ആണ് തങ്ങളുടെ ഈ മാറ്റത്തിനു സ്വദീനിച്ചത് എന്ന് താരങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു .ഇതിന്ടെ ആഴ്ച്ചയി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു ദിവസം മുണ്ട് ദ്രിക്കണം എന്ന സര്‍ക്കാര്‍ അവശ്യം അകെ അങ്കലാപ്പില്‍ ആയിരിക്കുകയാണ് .ഉടുക്കാന്‍ മുണ്ടില്ലത്തത് കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവാണു .ഈ അവസ്ഥ  സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യാക്ഷമമായ  പ്രവര്‍ത്തനത്തെ  ബാടിചിരിക്കുവന്   .ഇതിനിടെ മുണ്ടിനെ വില കൂടിയ സര്‍ക്കാര്‍ നടപടിക്കു എത്രിരെ ഡി DYFI വരും ദിനഗളില്‍ വന്‍ സമര പരിപടികല്ല്ക് ആഹുവനം ചെയ്തു .MCR മുണ്ട് ഉടമയുടെ വീടിനു നേരെ DYFI കല്ലേറ് നടത്തി .അംബാനി യുടെ കയ്യി നിന്ന് കളവു പോയ മുണ്ട് അമേരിക്കയിലേക്ക്‌ കടത്തിയെന്ന് ഇതു തട്ടിയെടുത്തത് അടോലോക നെടാവായ "പോള്‍  ബാര്‍ബര്‍ " ആണെന്ന് അമേരിക്കന്‍ സായാന്ന പത്രം "അജോപിജോ " റിപ്പോര്‍ട്ട്‌ ചെയ്തു .കാര്യങ്ങള്‍ യിത്രയും വഷല്‍ ആകാന്‍ കാരണം ലോക ജെനതയ്ക്ക് മാത്യു സാറിനോടുള്ള ആരാടനയും ,അഭിനിവേസവും ആണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ പത്ര സമ്മേളനത്തില്‍ അറിയിച്ചു .കാര്യങ്ങള്‍ യിത്രേ ഒക്കെ ആയിട്ടു ഒന്നും അറിയാതെ മാത്യു സാറും കുടുംബവും ഒളി സങ്കേതത്തില്‍ അവതിക്കാലം ആസ്വതികുക   ആണ് .സ്വകാര്യതയെ ഏറെ സ്നേഹിക്കുന മാത്യു തന്റെ താമസ സ്ഥലത്തെ കുറിച്ച് ഒരു വിവരവും കയ് മാറാത്തത് ഇന്ത്യന്‍ ഗവര്‍മെന്റിന് ഏറെ തലവേദന ആയിരിക്കുകയാണ് .ലോക രാജ്ജ്യങ്ങള്‍ ഒഴിവുകാലം അകൊഷിച്ചു വരുന്ന മാത്യു സാറിന്റെ വരവിനായി കാത്തിരിക്കുന്നു .

All in Thomas wedding

Renjith

ഈ  ഫോട്ടോയിലെ   വികാരങ്ങള്‍ 
അര്‍ഷാദ് ---പ്രണയം   ( ആ  നോട്ടത്തില്‍  ആരും  ഒന്ന്  വീഴും  എന്നാ  അവന്റെ  വിചാരം )
ജോസഫ്‌  :- രൌദ്രം ( ഈ പേരില്‍  മമ്മുടി ടെ  ഒരു  സിനിമ  ഉണ്ട്, ഇന് ക്യാമറ മാന്റെ കാര്യം പോക്കാ )
വിനോദ്  സര്‍ -കൊതി  ( ഫുഡ്‌  ഇരിക്കുന്ന  ടേബിളിനു  ഓപ്പോസിറ്റ്  ആണ്  ഈ  ഫോട്ടോക്ക്  ഞങള്‍ പോസ്  ചെയ്തത് )
സ്വാമി :- മന്തസ്മിതം  (വര്‍ണിക്കാന്‍  ആവാതെ  ഏതോ  ഒരു  വികാരം )
തോമസ്‌  :-പുഞ്ചിരി (ഇവന്‍  മാര് ഒന്ന്  പോയിരുണേല്‍ )
ലിജോ        :-അഭിനിവേശം  ( എന്തെന്നില്ലാത്ത  ഒരു  haaaa)
രഞ്ജിത് :-   വിനയം  (എന്റെ  നമ്പര്‍  എന്ന്  വരും )
രേനിഷ് :- സമാദാനം ( ഉണ്  കഴിഞ്ഞട്ട്  2 സ്ഥലത്ത്  പ്രസങ്ങിക്കാന്‍  ഉള്ള  പാര്‍ട്ടി  കാരന്റെ  ഭാവം )
അഭിലാഷ് :- പുച്ഛം  (ഞാന്‍  ഒരു  10 വര്ഷം  കൂടി  കഴിഞ്ഞിട്ടേ  കേട്ടതോല്ല് )
നീത :- ആഹ്ലാതം



Vinod sir


രഞ്ജിത് :-   വിനയം  (എന്റെ  നമ്പര്‍  എന്ന്  വരും )----SWAPNATHIL MAATRAM


Arshad



തോമാച്ചന്റെ വൈഫ്‌ :- ദയനീയം ( ഈ കാടന്മാര്‍ ഒക്കെ ഒന്ന് പോയി തന്നിരുന്നേല്‍... പ്രേത്യേകിച് സ്വാമിജിയുടെ അനുഗ്രഹം കിട്ടിയ സ്ഥിതിക്ക് .. )
 
തമ്പിയുടെ അനിയന്‍ :- ഗാംഭീര്യം ( ചേട്ടന്റെ നഷ്ടപെട്ട ആണത്ത്വം വീണ്ടെടുക്കാന്‍ .....)

Polson

നീതയുടെ ഭര്‍ത്താവു .... ആഹ്ലാദം ( അങ്ങനെ ഒരുത്തനും കൂടെ പണി കിട്ടി!! )

Jino

നീതയുടെയും അഭിലഷിന്റെയും ബാക്കില്‍ നില്‍ക്കുന്ന അജ്ഞാതന്‍ :- ഇതെതാടെ എന്‍റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്നവര്‍. ഇവന്മാര്‍ ഒക്കെ വിളിച്ചിട്ട് ഉണ്ണാന്‍ വന്നവര്‍ തന്നെ ആണോ