തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം 4

കഴിഞ്ഞ ലക്കം .......
(ഞങ്ങള്‍ ഗേറ്റ് ചാടി അകത്തു കടന്നു ...സര്‍ സര്‍ ..നങ്ങള്‍ നീട്ടി വിളിച്ചു ....അത് കേട്ട് ഓട്ടം നിരത്താതെ തന്നെ സര്‍ ഞാഗളോട് പറഞ്ഞു ..""ഹായ് guys ..? how r യു..? ഗുഡ് മോര്‍ണിംഗ് ..? അത്ര പരിചയം ആയിട്ടില്ലതതിനാല്‍ അറച്ചു അറച്ചു ചെന്ന് ഞങള്‍ ഒരു ഗുഡ് morning പറഞ്ഞു ..എന്താ രാവിലെ ഓടാന്‍ ഒക്കെ പോകാറുണ്ടോ ..? ഇല്ല സര്‍ ..ഞങ്ങള്‍ പറഞ്ഞു ...
ഓ ..വാട്ട്‌ എ പിറ്റി...രാവിലെ ഇങ്ങനെ ജോഗ്ഗിംഗ് ചെയ്താല്‍ അല്ലെ ബോഡി ഒക്കെ slim ആകൂ .. വയര്‍ ഒക്കെ ഒന്ന് കുറയട്ടെ .. കാമോന്‍ ..എന്റെ കൂടെ ഓടൂ ...ഞങ്ങള്‍ അറിയാതെ സ്വന്തം ശരീരത്തിലേക്ക് ഒന്ന് കണ്ണോടിച്ചു ..പിന്നെ സര്‍ നെയും .
)


ഭാഗം 3 -> http://marianmca2005.blogspot.com/2010/06/3.html
ഭാഗം 2 -> http://marianmca2005.blogspot.com/2010/06/2.html
ഭാഗം 1 -> http://marianmca2005.blogspot.com/2010/06/blog-post_07.html


ഭാഗം 4 ...


അവിടെ കൂടുതല്‍ നേരം നിന്നാല്‍ തടി കേടാകും എന്ന് മനസിലായതോടെ അവിടെ നിന്നും മുങ്ങി . തിരിച്ചു ഹോസ്റല്‍ ലേക്ക് നടന്നു . അനീഷ്‌ ഒരു ഫ്ലാസ്ക് കാപ്പി യുമായി പോകുന്നോണ്ട് .കൂടെ പോള്‍സണ്‍ നും ടോണി യും .കയ്യില്‍ ഇരിക്കുന്ന സാധനത്തെ ഫ്ലാസ്ക് എന്നൊക്കെ വിളിക്കാമോ എന്ന് അറിയില്ല കാരണം ചൂട് പോകാതെ ദ്രാവകങ്ങള്‍ സൂക്ഷിക്കാന്‍ ഉദേശിച്ചത്‌ ഉള്ളത് ആണല്ലോ ഇ ഫ്ല്സ്ക്.അവന്റെ കയില്‍ ഇരിക്കുന്ന പാവം വസ്തുവിന് പ്രായാധിക്യം കാരണം അതിനുള്ള ശേഷി തീരെ ഇല്ലായിരുന്നു .എങ്കിലും ഹോസ്റ്റല്‍ ഞങ്ങള്‍ക്ക് അകെ ഒണ്ടായിരുന്ന ചുരുക്കം ചില സ്ഥാപര ജംഗമ വസ്തുക്കളില്‍ വെച്ച് കണ്ണായ ഒന്നായിരുന്നു അത് . അടുത്തകാലത്ത്‌ ആണ് പോള്‍സണ്‍ കലി കയറി വേറെ ഒന്നും എറിയാന്‍ കിട്ടാതെ വന്നപ്പോള്‍ അതിന്റെ മൂടി എടുത്തു ഉട്ടു വിന്റെ മുതുകിന് ഇട്ടു എറിഞ്ഞത് .നല്ല ഉന്നം ഒന്ടയിരുന്നിന്നതിനാല്‍ ഉട്ടു രക്ഷപെട്ടു എങ്കിലും പാവം മൂടി അതോടെ ചരമം അടഞ്ഞു . അടച്ചു ഉറപ്പു കൂടി ഇല്ലാതയതോടെ പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി എന്നാ അവസ്ഥയിലായി ആ ഫ്ലാസ്ക് . പിന്നെ അവിടുന്നും ഇവിടുന്നം ചോര്‍ച്ചയും . അതും താങ്ങി തിരോന്തരം നഗര സഭ യുടെ കുടിവെള്ള ടാങ്ക് ലോറി പോകും പോലെ രാവിലെ തണുപ്പത് മെസ്സില്‍ നിന്ന് കാപ്പിയും കൊണ്ട് ഹോസ്റ്റല്‍ പോകുകയാണ് പാവം .
ആര്‍ക്കാണ്‌ ഇ കാപ്പി എന്നാവും നിങള്‍ ചിന്തിക്കുന്നത് .

പറയാം അതിനു മുന്‍പ്‌ നിങള്‍ ‘വൈശാലി’ എന്നാ മലയാള സിനിമ കണ്ടവ
ര്‍ ആണെങ്കില്‍ അതിലെ ഹൃദയ ഭേദകം അയ ഒരു രംഗം ഓര്‍മ കാണും .ഒരു തുള്ളി വെള്ളം കിട്ടാതെ വലയുന്ന കുറെ എല്ലും തോലും ആയ മനുഷ്യര്‍, കഴുതപുറത്തു കൊട്ടാരത്തിലേക്ക് ഉള്ള വെള്ളവും ആയി പോകുന്ന രാജ ഭടന്‍ മരില്‍നിന്നും ഒരിറ്റു കുടിനീര് കിട്ടുവാനായി നടത്തുന്ന വിഫല ശ്രമം . എഴുന്ന് നില്ക്കാന്‍ മേല എങ്കിലും ഒരിറ്റു ദാഹ ജലത്തിനു വേണ്ടി ഉള്ള യാചന. ഒറ്റക്കാലന്‍ അയ പാവം ഒരു കുട്ടി മുടന്തി മുടന്തി ...കുട്ടികള്‍ ...വൃദ്ധര്‍ എല്ലാവരെയും ആട്ടി ഓടിച്ചു കൊട്ടാരത്തിലേക്ക് വെള്ളവും കൊണ്ട് പോകുന്ന രാജ സേവകര്‍ . ഓ..കണ്ടാല്‍ സഹിക്കില്ല ..ഭരതന്‍ അണിയിച്ചു ഒരുക്കിയ മലയാളികള്‍ ഒരിക്കലും മറക്കാത്ത ആ രംഗത്തെ വെല്ലുന്ന കാഴ്ചകള്‍ ആവും ഇനി ഞങ്ങളുടെ ഹോസ്റ്റല്‍ ലില്‍ അരങ്ങേറുക.

ഒരു ചെറിയ വ്യത്യാസം ഇവിടെ കൊട്ടാരത്തിലേക്ക് അല്ല അനീഷ്‌ കാപ്പി കൊണ്ട് പോകുന്നത് .രഞ്ജിത് ക രാജു , അര്‍ഷാദ്‌ ,ബോബിന്‍ എന്നിഗനെ രാവിലെ എണീറ്റ്‌ കാപ്പികുടിക്കാന്‍ പോകാന്‍ പോലും രണ്ടു ചുവടു വെക്കാന്‍ മടി പിടിച്ച വിദ്വാന്‍ മാര്‍ അനീഷ്‌ ന്റെ കാലും കയ്യും പിടിച്ചു പറഞ്ഞു വിടുന്നതാണ്. ഇവന്മാരില്‍ ചിലര്‍ രാത്രി പെടുക്കാന്‍ ബാത്ത്റൂം വരെ നടക്കാന്‍ മടിച്ചു റൂമിന്റെ ജന്നല്‍ വഴിയാണ് കാര്യം നടത്തുക എന്ന് ചില അപവാദങ്ങള്‍ അക്കാലത്തു കേട്ടിരുന്നു.അതൊക്കെ പോട്ടെ അതാ അനീഷ്‌ കാപ്പിയും ആയി ഹോസ്റ്റല്‍ ലില്‍ എത്തി കഴിഞ്ഞു പക്ഷെ ഹോസ്റ്റലില്‍ എത്തേണ്ട താമസം മേല്പറഞ്ഞ രംഗം ആവര്‍ത്തിക്കുകായി .ഒരിറ്റു കാപ്പി കിട്ടാനായി കുറെ പാവങ്ങള്‍ ..ചട്ടുകാലന്‍ ടിജോ , അപ്പോപ്പന്‍ സുബിന്‍ , പട്ടി ചെറുക്കന്‍ സതീഷ്‌ , പൊട്ട കണ്ണന്‍ സന്ദീപ്‌ , കുണ്ടി സിജോ , കാതു സനൂപ്‌ , പാമരനാം പാട്ടുകാരന്‍ ലിജോ , ചൈന മുട്ടാസ്‌ , എന്ന് വേണ്ട അയല്‍ രാജ്യങ്ങള്‍ അയ എം എം എച്ച് , സോഷ്യല്‍ വര്‍ക്ക്‌ പടിക്കുന്നവന്മാര്‍ വരെ മോടന്തിയും ..ചാടിയും ..ഇഴഞ്ഞും എത്തികഴിഞ്ഞു ...അനീഷ്‌ കാപ്പിയും ആയി ഓടുന്നു ..രാജ ഭടന്മാരെ പോലെ polson, ടോണി എന്നിവര്‍ കൈയില്‍ കിട്ടിയ ചിലരെ ഒക്കെ തൊഴിച്ചും തള്ളിയും മാറ്റി കാപ്പി എത്തിക്കേണ്ട അടുത്ത് എത്തിച്ചു ..റൂം അടച്ചു പിന്നെ കാപ്പി എടുക്കാന്‍ ആയി പറഞ്ഞു വിട്ടവന്മാര്‍ക്ക് ലാസ്റ്റ്‌ വാണിംഗ് ..നാളെ മുതല്‍ ഇ പണി നിന്റെ ഒക്കെ അപ്പന്‍ മാരെ ഏല്‍പ്പിക്കഡാ ...അവന്റെ ഒക്കെ ഒരു കാപ്പി ..വേണമെങ്കില്‍ പോയി കുടിചോനം .രാവിലെ ഉറക്ക പായില്‍ നിന്ന് തന്നെ അച്ഛനെ വിളിക്കുന്നത്‌ കേട്ടു എങ്കില്‍ എന്ത് ഒരടി നടക്കാതെ കാപ്പി കിട്ടിയല്ലോ എന്നാ നിര്‍വൃതിയോടെ രഞ്ജിത് , അര്‍ഷാദ്‌ തുടങ്ങിയ ലോക മടിയന്മാര്‍ , നമ്മള്‍ ഇവന്റെ എത്ര ‘നാളെ’ കണ്ടതാ അല്ലെ എന്ന് പറയും പോലെ പരസ്പരം നോക്കി.

രഞ്ജിത് തപ്പി പിടിച്ചു എണീറ്റ്‌ മൂലയ്ക്ക് കമഴ്ത്തി വെച്ചിരുന്ന ഒരു സ്റീല്‍ ഗ്ലാസ്‌ തപ്പി . ഇതാണ് അടുത്ത പൊതു മുതല്‍ . രാവിലെ വാ കഴുകാതെ കുറെ വിവര സാങ്കേതിക വിദക്തരു മാറി മാറി കാപ്പി സിപ്‌ ചെയ്യ്ന്നതും , അപ്പോപ്പന്‍ സുബിന്‍ തലയില്‍ തേയ്ക്കാന്‍ ഡൈ കലക്കുന്നതും , ഒക്കെ ഇതില്‍ തന്നെ . ചിലപ്പോള്‍ പേനകള്‍ , പെന്‍സില്‍ ബ്രേഷ്‌ , പേസ്റ്റ് ഒകെ ഇട്ടു വെക്കാനും , ഡാറ്റാ ഫ്ലോ ഡയഗ്രം വരകുംപോള്‍ സര്‍ക്കിള്‍ വരക്കാനും ഇത് ഉപയോഗിച്ചിരുന്നു . സനൂപ്‌ വീട്ടില്‍ നിന്നും ഏതോ ആയുര്‍വേദ ലേഹ്യം കഴിക്കാന്‍ കൊണ്ട് വന്നതാണ്‌ ഇ അപൂര്‍വ സ്റ്റീല്‍ ഗ്ലാസ്‌ എന്ന് പറയപെടുന്നു . ഏതോ അലവലാതി അവന്റെ പെട്ടിയില്‍ നിന്നും പോക്കിയതാണ് അങ്ങനെ അന്ന് മുതല്‍ അത് പൊതു മുതല്‍ ആയി . ‘multi tasking ‘ സ്റീല്‍ ഗ്ലാസ്‌ .. “ടെ ഗ്ലാസ്‌ കിട്ടി “ കട്ടിലിന്റെ അടിയില്‍ നിന്ന് തപ്പി എടുത്തു രഞ്ജിത് അലറി .കഴുകാന്‍ പുറത്തിറങ്ങാന്‍ പറ്റില്ല ഒരു പട തന്നെ വെളിയില്‍ ഒണ്ടു .കതകു തുറന്നാല്‍ പൌള്‍ട്രി ഫോം ല് കൊണ്ട് വെച്ച കോഴിത്തീറ്റ പോലെ സെക്കന്റ് കള്‍ക്ക് അകം കാപ്പി തീരും .അതിനാല്‍ കഴുകാതെ തന്നെ പൊടി പോകാന്‍ ആയി ഗ്ലാസില്‍ ഒന്ന് ഊതി.. പിന്നെ കൊണ്ടുവന്ന കാപ്പി ഒഴിച്ച് മാറി മാറി മോന്തി .
വെളിയില്‍ നിന്ന് "കതകു തുറക്കെട .. ..മോനെ(prepositions വായനക്കാര്‍ക്ക്‌ യുക്തി പോലെ ചേര്‍ക്കാം )" വിളികള്‍ ഉയരുന്നു . കതകു പൊളിയുന്ന പോലേ ഒരു ചവിട്ടു ..നാശം ആക്രാന്തം മൂത്ത് അഭിലാഷ്‌ ചന്ത മോഹന്‍ ആകും ..
അവസാനം റിയാസ്‌ ചാടി ഇറങ്ങി “ഇന്നാട കാപ്പി “ എന്ന് പറഞ്ഞു എന്തോ കാണിച്ചപ്പോള്‍ നല്ല കടുപ്പം ഉള്ള കാപ്പി കിട്ടിയ നിര്‍വൃതി യോടെ എല്ലാവരും പിരിഞ്ഞു പോയി .


ഞാന്‍ അവിടെ നിന്ന് നീങ്ങി . രാവിലെ പത്രം കിട്ടാറില്ല ഹിന്ദു , ഐ ഇ , തുടങ്ങി ബിസിനസ്‌ ടൈംസ്‌ വരെ മാത്യു കുട്ടി സാറ് കൊണ്ട് പോകും ...വായിച്ചില എങ്കിലും രാവിലെ അതെല്ലാം നിവര്‍ത്തി വിരിച്ചു പുറത്തു ഒന്ന് കിടന്നു അര മണിക്കൂര്‍ ഒറങ്ങിയലേ മാത്യു വിനു ഉന്മേഷം കിട്ടു . ബാക്കി ഉള്ള പത്രങ്ങള്‍ എല്ലാം പിന്നെ ഓരോ പേജ് ആയി പലരുടെയും കയില്‍. ഞാന്‍ വിചാരിച്ചു ഓ അമേരിക്ക ബോംബ്‌ ഇടുന്ന വാര്‍ത്ത‍ അറിഞ്ഞിട്ടു ഇപ്പോള്‍ എന്ത് ഒന്ടക്കാനാണ് ..കുറച്ചു ലോക്കല്‍ ന്യൂസ്‌ (കോളേജ് , റൂമര്‍, ഏറ്റവും പുതിയ പ്രണയ വിവരങ്ങള്‍ , ലേഡീസ്‌ ഹോസ്റ്റല്‍ വാര്‍ത്തകള്‍ ) ചൂടോടെ അറിയണം എങ്കില്‍ ലിജോ യുടെ അടുത്ത് പോയാല്‍ മതി . ലിജോ ആളു ഒരു സംഭവം ആണ് . ഇ ന്യൂസ്‌ ഒക്കെ എവിടുന്നു കിട്ടുന് എന്ന് മാത്രം പുള്ളിയോട് ചോദിക്കരുത് . പക്ഷെ എല്ലാം അങ്ങ് കിട്ടും .

ഞാന്‍ ലിജോ യെ തപ്പി . ഡാ കിടക്കുന്നു .ഓ എന്തോ ആലോചനയില്‍ ആണ് കക്ഷി . മഹാവിഷ്ണു അനന്തന്റെ പുറത്തു അനന്ത ശയനം നടത്തും പോലെ കട്ടിലില്‍ തലയില് കൈയ്യും കൊടുത്തു ചരിഞ്ഞു കിടപ്പാണ്. ഞാന്‍ പയ്യെ ചെന്ന് ..അളിയാ ലിജോ .... എന്താ ഇങ്ങനെ വിഷമിച്ചു കിടക്കുന്നത് ഞാന്‍ ചോദിച്ചു ...എന്തോ അവന്‍ വല്ലാത്ത വിഷമത്തില്‍ ആണ് എന്ന് എനിക്ക് തോന്നി .. അവന്റെ ഏറ്റവും വലിയ വിഷമം പെണ്‍കുട്ടികള്‍ തമ്മില്‍ ഉള്ള ചെറിയ ചെറിയ പിണക്കങ്ങള്‍ ആയിരുന്നു . അവന്റെ അഭിപ്രായത്തില്‍ ഞങളുടെ ക്ലാസ്സിലെ രണ്ടു വനിതാ ഹോസ്റ്റല്‍ കാര് തമ്മില്‍ എന്തോ സൌന്ദര്യ പിണക്കം . കുറെ നാള്‍ ആയി അത്രേ തുടങ്ങിയിട്ട് ...ഇപ്പോള്‍ ഓരോ ഹോസ്റ്റലില്‍ പോലും ചെറിയ ചെറിയ ഗ്രൂപ്പ്‌ കളി ഒണ്ടു പോലും . കോണ്‍ഗ്രെസ് ഗ്രൂപ്പ്‌ കളിയില്‍ മനം മടുത്ത സോണിയ ഗാന്ധിയുടെ ഭാവം ആയിരുന്നു അവനു അപ്പോള്‍ . അവന്റെ കുഞ്ഞു മനസ് വേദനിപ്പിച്ച പെണ്‍കുട്ടികളെ തെറി വിളിക്കാനാണ് തോന്നിയത് . സെമെസ്റെര്‍ എക്സാം ഒരിക്കലും അവനെ അലട്ടിയിരുന്നില്ല പക്ഷെ ഇത് . ലിജോ പോട്ടെടാ ..അതൊക്കെ പോട്ടെ നീ അന്ന് പറഞ്ഞ ബി സി എ യിലെ മറ്റേ ലില്ലി കുട്ടിയും , ബി ബി എ യിലെ തോമ്മിച്ചനും തമ്മിലെ ലൈന്‍ എന്തായി ...അവന്‍ ഒന്നും മിണ്ടുന്നില്ല ..രക്ഷയില്ല... ഞാന്‍ വിചാരിച്ചു ..ലിജോ മൂഡ്‌ ഔട്ട്‌ ആണ് .റിയാസ്‌ നെ കണി കണ്ടപ്പോളേ വിചാരിച്ചു ഇന്ന് പോക്കാണ് എന്ന് ...അവിടെ നിന്ന് വിട്ടു ..കുളിച്ചു റെഡി ആയി പോയേക്കാം ..രാവിലെ പുതിയ തടിയന്‍ മാഷിന്റെ ക്ലാസ്സ്‌ ആണ് ...അല്ല എന്ത് എടുത്തിട്ട് കുളിക്കും സോപ്പ് ഇല്ല ...തോര്‍ത്ത്‌ ഇന്നലെ എവിടെ ഇട്ടു എന്ന് ഇനി സി ബി ഐ കൊണ്ട് അന്വേഷിപ്പികേണ്ടി വരും . പേസ്റ്റ് ഇല്ല .. ..ബക്കറ്റ്‌ ഒക്കെ പത്തു പേര് എങ്കിലും ബുക്ക്‌ ചെയ്തു കാണും ... അകെ ഉള്ളത് ബ്രേഷ്‌ ആണ് ...ആ അവിടെ നിന്ന് തുടങ്ങാം ..പേസ്റ്റ് എവിടെ നിനെകിലും കിട്ടും കിട്ടാതിരിക്കില്ല ...നോക്കാം

അങ്ങനെ ഒരു വിധം ക്ലാസ്സ്‌ ല് എത്തി ..എന്റെ അമ്മോ രാവിലെ മൂലമറ്റോം സാന്റോ ഗുരുക്കള്‍ ആണ് ...തീര്‍ന്നു ... ഒരു വക അറിയില്ല ...ഗുരുക്കള് വന്ന ഉടനെ ചോദ്യം ത്ടങ്ങും ..സ്ഥിരം കുറെ വേട്ട മൃഗങ്ങള്‍ ഒണ്ടു പുള്ളിക്ക് ...പുലികളെ ഒന്നും പിടിക്കില്ല ...ഞാന്‍ , ടോണി , ലിജോ ,സജിത്ത്, പോള്‍സണ്‍ , പ്രശാന്ത്‌ , രേസ്നിഷ്‌ ,രഞ്ജിത് റിയാസ്‌ അങ്ങനെ കുറെ പേര് ... ഒന്നും അറിഞ്ഞു കൂടതതിനാല്‍ എന്തും ചോദിക്കാം ...വേറെ വല്ലരോടും ചോദിച്ചാല്‍ പിന്നെ അവര്‍ ഡൌട്ട് ചോദിച്ചാലോ ...ഞങള്‍ ലോട് ആകുമ്പോള്‍ സ്ഥിരം കുറെ ചോദ്യങ്ങള്‍ മതിയാകും ....ഒരു സെമെസ്റെര്‍ മുഴുവന്‍ എന്നോട് “condition name condition “ , എന്താണ് എന്ന് എല്ലാ ക്ലാസ്സിലും ചോദിക്കും .. നല്ല condition വണ്ടി ..നല്ല condition ഉള്ള റോഡ്‌ ...എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ ഇ “condition name condition “ എന്താണ് എന്ന് എനിക്ക് അറിയുമായിരുന്നില്ല . നല്ല ‘condition’ ഉള്ള ‘name ‘ ആണെന്കില്‍ പിന്നെയും ഒരു ‘condition’ എന്തിനാ എന്ന് ഞാന്‍ ആലോചിച്ചിരുന്നു .

ഇത്തവണ യും ഒരു രക്ഷയും ഇല്ല ..ജാവ വിഷയം .സ്ഥിരം ചോദ്യം കിട്ടിയിറ്റൊണ്ട് . “over loading and riding “ … നാട്ടില്‍ വെച്ച് വെമ്പായം – വെഞ്ഞരമൂട് റോഡ്‌ വെച്ച് വെള്ളം അടിച്ചു 3 പേരെ ‘load’ ഇരുത്തി ബൈക്ക് ല് വന്നപ്പോള്‍ ഹൈ വേ പോലീസ് എസ ഐ മീശ സുബൈര്‍ ‘over load ‘ കേറി ‘ride’ ചെയ്തതിനു അഞ്ഞ്‌ുരു രൂപ പെറ്റി അടിച്ചത് ആണ് മനസ്സില്‍ വരുന്നത് ... ഇതൊക്കെ ആലോചിച്ചു തീരും മുന്‍പേ മൂലന്‍ ഗുരുക്കള്‍ ചോദ്യം എറിഞ്ഞു കഴിഞ്ഞു .... ലിജിന്‍ “what is over riding and over loading “..? സഹായത്തിനായി ചുറ്റും കണ്ണോടിച്ചു ...ചുറ്റും പാവപെട്ട രാജ്യങ്ങള്‍ ...ബംഗ്ലാദേശ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍ , എല്ലാവരും തുല്ല്യ ദുഖിതര്‍ ..നിസഹയര്‍ ആയി അവര്‍ എന്നെ നോക്കി ..

എങ്ങുനിന്നും സഹായം കിട്ടില്ല .. ദൂരെ അമേരിക്ക ,ഫ്രാന്‍സ് , ഇംഗ്ലണ്ട് ഒക്കെ ഒണ്ടു ..ആകാശ മാര്‍ഗം മാത്രമേ അവര്‍ക്ക് സഹായം എത്തിക്കാന്‍ പറ്റൂ...അതിനു സമയം ഇല്ല .... രഞ്ജിത് ന്റെ കയ്യ് ബുക്കിന്റെ ഇടയിലേക്ക് നീങ്ങുന്നു .ടിജോ കൂടുതല്‍

ആത്മവിശ്വാസം മുഖത്തു വരുത്താന്‍ നോക്കുന്നു ..ടോണി എണീക്കാന്‍ തയാര്‍ ആകുന്നു ...സുബിന്‍, പ്രശാന്ത്‌ ചോദ്യം ചോദിക്കാതെ തന്നെ എണീറ്റ്‌ നിന്ന് കഴിഞ്ഞു. അര്‍ഷാദ്‌ ന്റെ കയില്‍ നിന്ന് എന്തോ പെട്ടന്ന് താഴെ വീണ പോലെ ..എത്ര കുനിഞ്ഞു കിടന്നിട്ടും കയില്‍ കിട്ടുന്നില്ല ...അഭിലാഷ്‌ വിളറിയ ചിരി കണ്ടാല്‍ അറിയാം ‘ഊ’ വരുന്ന ഒരു മലയാള പദം അര്‍ത്ഥമാക്കുന്ന ഭാവം , സിജോ ഇന്നലെ ഇതൊക്കെ പഠിച്ചു ഇപ്പോള്‍ മറന്നല്ലോ ഈശോയെ എന്നാ ഭാവത്തില്‍ ,ഇപ്പോള്‍ ആ ക്ലാസ്സ്‌ ഇതിനു ഉത്തരം അറിയാവുന്ന ഏക വ്യക്തി ആണ് എന്നാ ഭാവത്തില്‍ സജിത്ത് നാഥ് (അവന്റെ നെഞ്ചിലെ ഇടി കാരണം റിയാസ്‌ ന്റെ നോട്ട് ബുക്ക്‌ താഴെ വീണോ ), അതാ സനൂപ്‌ എന്തോ പറഞ്ഞു തരാന്‍ നോക്കുന്നു ...തെണ്ടി അവന്റെ നമ്പര്‍ ആണ് ...ഒരു ചുക്കും അറിയില്ല ...രാമാ രാമാ ജപിക്കുകയവും ...സര്‍ നെ കാണിക്കാന്‍ ആണ് ...അപ്പോള്‍ സാറ് കരുതും അല്ലോ അവനു അറിയാം എന്ന് ...പിന്നെ വേറെ ആരോടെങ്കിലും ചോദിക്കും അവനു രക്ഷപെടാം ...വൃത്തികെട്ടവന്‍ ...ഞാന്‍ കീഴടങ്ങി ...നിരുപാധികം ...പതിവ് ചീത്ത ..കൂടിനു കുറച്ചു പേര് ഒന്ടയിരുന്നതിനാല്‍ കിട്ടിയത് എല്ലാം പങ്കു വെച്ച് എടുത്തു ...
പക്ഷെ ക്ലാസ്സ്‌ അധികം നീണ്ടില്ല ... സാന്റോ സര്‍ പഠിപ്പിക്കാന്‍ എഴുതികൊണ്ട് വന്ന പ്രോഗ്രാം അടങ്ങിയ തുണ്ട് പേപ്പര്‍ വടക്കന്‍ കാറ്റ് അടിച്ചു കൊണ്ട് പോയി ..നിറം സിനിമയില്‍ പാടിക്കൊണ്ട് ഇരുന്നപ്പോള്‍ ബോബന്‍ ആലുംമൂടന്‍ പറ്റിയ പോലെ ..പേപ്പര്‍ പിടിക്കാന്‍ പക്ഷെ ശാലിനി ഇല്ലായിരുന്നു ..അത് താഴെ തേയില തോട്ടത്തിലേക്ക് പറന്നുപോയി ...കാറ്റുപോയ ബലൂണ്‍ പോലെ മൂലമറ്റം ഗുരുക്കള്‍ വിട വാങ്ങി .
ഇനി വിനോദ് ഗുരുക്കളുടെ ക്ലാസ്സ്‌ .... എത്തി കഴിഞ്ഞു ...രണ്ടു ദിവസം ആയി client – server കളി തുടങ്ങിയിട്ട് ... എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി തുടങ്ങി ...
തുടരും ........

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സാന്റോ സര്‍-ന്റെ ക്ലാസ്സില്‍ ഇരിക്കുന്ന ഒരു പ്രതീതി ... nicely put dear seniors.. :)

Laya പറഞ്ഞു...

ലിജിന്‍ “what is over riding and over loading “..? സഹായത്തിനായി ചുറ്റും കണ്ണോടിച്ചു ...ചുറ്റും പാവപെട്ട രാജ്യങ്ങള്‍ ...ബംഗ്ലാദേശ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍ , എല്ലാവരും തുല്ല്യ ദുഖിതര്‍ ..നിസഹയര്‍ ആയി അവര്‍ എന്നെ നോക്കി ..

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്. ശരിക്കും കോളെജ് മിസ്‌ ചെയ്യുന്നു.