ഒരു വണ്ടി കഥ

ഇന്ന്  (ജൂലൈ 6) ആറാം വാര്‍ഷികം ആണ്, അധികം പേരും മറന്നു പോയതും, എന്നാല്‍ വീണ്ടും ഓര്‍ക്കുമ്പോള്‍ നമ്മള്‍ പുളകം കൊല്ലുന്നതും ആയ ഒരു സംഭവത്തിന്റെ ആറാം വാര്‍ഷികം. നമ്മുടെ സീനിയര്‍ അനൂപ്‌ എം സി എ department ഇഗ്നൈറ്റ്‌ നടത്തുന്നത് കൊണ്ട് അകാദമിക് കരികുലത്തില്‍ വലിയ പ്രയോജനം ഒന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അനൂപ്‌ ഇഗ്നൈറ്റ്‌ ഗോയത്തില്‍ പറഞ്ഞ പ്രസംഗത്തിന്റെ പ്രസക്ത്ത ഭാഗങ്ങള്‍. "Academic is the illusion of the politics, but Matrix chairman Tito and and HOD santo is the wasting of the money of the world economy of the statutory of the revolutionary democracy of the gear box of the BMW vehicle. Even if  but also society of the poor students suffer from evolutionary politics, mendus sir spending money of the time of the statuary of the waster of the academic of the students". കാര്യം എന്താണ് എന്ന് മനസിലായില്ലെങ്കിലും മേണ്ടാസ് സര്‍ രംഗം വഷളാകുന്നത് കണ്ടു ആശ്വസിപ്പിച്ചു പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു യോഗം പിരിച്ചു വിട്ടു.
 ടിറ്റോയും ആകെ ടെന്‍ഷന്‍. ആര്‍ക്കും കാര്യം മനസിലായില്ലെങ്കിലും അനൂപ്‌ എന്തോ വലിയ കാര്യം പറഞ്ഞു ഈ വര്‍ഷം ഇഗ്നൈറ്റ്‌ നടക്കാന്‍ സാധ്യത ഇല്ലാന്ന് പ്രചാരവും വന്നു. അനൂപ്‌ ഓടി പോയി മൈക്രോസോഫ്ട്‌ വേര്‍ഡ്‌ എടുത്തു ഞാന്‍ സിമ്പിള്‍ ആയി എഴുതിയ ഇംഗ്ലീഷ് synonym അടിച്ചു, രാത്രി മുഴുവന്‍ കാണാപ്പാടം പഠിച്ചു പറഞ്ഞത് ശരി ആണോ എന്ന് ഉറപ്പു വരുത്തി. പിറ്റേ ദിവസം മേണ്ടാസ് സര്‍ പരിഹാര മീറ്റിംഗ് വിളിച്ചു. അനൂപ്‌ പറഞ്ഞതില്‍ കാര്യം ഉണ്ട്, അതും കൂടെ പരിഹരിക്കാതെ ഇഗ്നൈറ്റ്‌ നടത്തുന്നതില്‍ അര്‍ഥം ഇല്ല എന്ന് മേണ്ടാസ് സര്‍ പറഞ്ഞു. അനൂപ്‌ അത് കേട്ടപ്പോള്‍ അല്‍പ്പം തണുത്തു. മുതലാളിത്ത സാമ്രാജ്യ സ്വാശ്രയ ശക്തിയുടെ പ്രതീകം ആയ ഇഗ്നൈറ്റ്‌ നടത്തിപ്പ് കാരന്‍ ആയി ടിറ്റോയും, സ്വാശ്രയ ശക്തികളുടെ പെറ്റി ബുര്‍ഷ്വ നയങ്ങള്‍ക്ക് എതിരെ പോരാടുന്ന തൊഴിലാളി നേതാവിന്‍റെ പ്രതിരൂപം അനൂപിനും വന്നു ചേര്‍ന്നു. മേണ്ടാസ് സാറിന്റെ വിധി വന്നു, ഇഗ്നൈറ്റ്‌ ഐ പി എസ് ആര്‍ സ്പോന്സോര്‍ ചെയ്യും. നിങ്ങള്‍ ആരും പൈസക്ക് വേണ്ടി പേടിക്കണ്ട. പകരം നിങ്ങളുടെ അകാദമിക് സിലബസ് മോശം ആയതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍  ഐ പി എസ് ആറിലെ പാവം ജോലിക്കാര്‍ക്ക് രൌ അവസരം കൊടുക്കണം. എല്ലാവരും അത് സമ്മതിച്ചു. അനൂപും തണുത്തു. അടുത്ത സെമെസ്ടര്‍ ഫീസ്‌ അടക്കണ്ട രസീത് കണ്ടപ്പോള്‍ അനൂപ്‌ വീണ്ടും മൈക്രോസോഫ്ട്‌ വേര്‍ഡ്‌ എടുത്തു, synonym തപ്പുവാനായി റൂമിലേക്ക്‌ ഓടി. അങ്ങനെ അനൂപ്‌ ഇഗ്നൈറ്റ്‌ ബഹളം ഉണ്ടാക്കിയ  2004 ജൂലൈ 6 , കഴിഞ്ഞു ആര് വര്‍ഷം ആകുക ആണ് നാളെ. ജയ് അനൂപ്‌...