അജോ തമ്പി ....
--പ്രിയപ്പെട്ട അജ്ഞാത/ന്‍
ലിജിന്‍റെ പെന്‍-നു ഇര ആകെണ്ടല്ലോ എന്നോര്‍ത്തും, സാമാന്യം നല്ല പണി ഉള്ളത് കൊണ്ട് സമയം കിട്ടാത്തത് കൊണ്ടും മാത്രം ആണ് ഇത്രയും നാള്‍ ഒരു പോസ്റ്റ് ഇടാതെ ഇരുന്നത്.
പക്ഷെ ഇത് കുറച്ച് കടന്ന കൈ ആയി പോയത് കൊണ്ട് ഒരു മറുപടി ഇട്ടേ പറ്റൂ എന്ന് തീരുമാനിച്ചു.
വിളിക്കാത്ത സദ്യക്ക് കയറി വരുന്ന ബഹുമാനപെട്ട അജ്ഞാത/ന്‍ ബിരിയാണി വിളമ്പി കിട്ടണം എന്ന് വാശി പിടിക്കരുത് എന്ന് ആമുഖം ആയി ഓര്‍മിപ്പിക്കുന്നു. ഒന്ന് രണ്ടു വിവരദോഷികളുടെ വിക്രിയകള്‍ ആയി താങ്കള്‍ ഇതിനെ കാണുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റി, എന്ന് അറിയിക്കട്ടെ. വിവര ദോഷവും ദാരിദ്ര്യവും ഉള്‍പ്പടെ എല്ലാ കുറവുകളും അതിരില്ലാ സൌഹൃദതിലൂടെ ആഘോഷിച്ചിരുന്ന ഒരു ബാച്ച് ന്റെ പൂര്‍ണ പിന്തുണ ഈ ബ്ലോഗ് നു ചുക്കാന്‍ പിടിക്കുന്ന ലിജിന്‍ ഉം ജിനോക്കും അര്‍ഷാദ് നും ഉണ്ട് എന്ന് താങ്കള്‍ മനസിലാക്കുക. സ്വന്തം identity വെളിപ്പെടുത്തി comment ഇടാനുള്ള ആര്‍ജവം താങ്കള്‍ കാണിച്ചിരുന്നുവെങ്കില്‍ അത് ചിലപ്പോള്‍ താങ്കള്‍ക്ക് വീട്ടില്‍ വന്നു നല്ല പോലെ മനസ്സിലാക്കി തരാനുള്ള ഒരു അവസരവും ഞങ്ങള്‍ പ്രയോജനപെടുത്തിയേനെ.
ബ്ലോഗ് എന്താണ്, എന്തിനാണ് അങ്ങനെ ആണ് എഴുതേണ്ടത് എന്ന് പഠിക്കുക എന്നത് ഞങ്ങളുടെ അജണ്ട ഇല്‍ ഇല്ലാത്ത ഒരു കാര്യം ആണ് എന്ന ഓര്‍മിപ്പിക്കട്ടെ.താങ്കള്‍ പറഞ്ഞ പോലെ ബ്ലോഗ് ലോകത്ത് അപഹാസ്യര്‍ ആകരുതെന്നോ, മറിച്ച് ലോകോത്തര ബ്ലോഗ് ആയി ഇതിനെ മാറ്റാമെന്നോ ഉള്ള വ്യാമോഹത്തോടെ തുടങ്ങിയ ഒരു initiative അല്ല ഇത്.
ഒരു പേനയും പേപ്പര്‍ ഉം മാത്രം കൈമുതല്‍ ആക്കി ' കതിന ' എന്ന പേരില്‍ ഞങ്ങള്‍ തുടങ്ങിയ, പരിഭവങ്ങളും പരാതികളും നുണ കഥകളും ഹാസ്യത്തിന്റെ മേമ്പോടിയില്‍ ആഘോഷിച്ചിരുന്ന ഒരു കടലാസു കഷണത്തെ, internet എന്ന മാധ്യമത്തിലൂടെ വീണ്ടും പരസ്പരം share ചെയ്യുക എന്ന ഒറ്റ ഉദ്ദേശ്യമേ ഇതിനുള്ളൂ.
താങ്കള്‍ പറഞ്ഞ പോലെ ഒന്ന് രണ്ടു ബ്ലോഗുകള്‍ വായിച്ചു പഠിച്ചു നിലവാരം ഉള്ള ഒരു ബ്ലോഗ് സൃഷ്ട്ടിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി അതിന്റെ വിശദാംശങ്ങള്‍ കൂടി അറിയിക്കുക. അതിന്റെ contents and 'comments' ലൂടെ താങ്കളുടെ നിലവാരത്തെ ലോകം എങ്ങനെ വിലയിരുത്തുന്നു എന്ന് കൂടി കണ്ടു മനസ്സിലാക്കാന്‍ ഒരു അവസരം ഞങ്ങള്‍ക്ക് ലഭിച്ചേനെ.
താങ്കളോട് താങ്കളുടെ ഭാഷയില്‍ പ്രതികരിക്കാന്‍ ഞങ്ങളില്‍ ആര് വിചാരിച്ചാലും സാധിക്കും... എന്നാല്‍ കാലം തരുന്ന പക്വതയെ വിവേകത്തോടെ ഉപയോഗിക്കുന്നതിനാനല്ലോ നമ്മള്‍ സംസ്കാരം എന്ന് പറയുന്നത്..അത് അല്പം ഉള്ളത് കൊണ്ട് ആ ലൈനില്‍ പ്രതികരിക്കുന്നില്ല. കതിന എന്ന സമാന സ്വഭാവമുള്ള കടലാസ് മാധ്യമത്തിന്‍റെ എല്ലാ കോപ്പികളും ഇന്നും സൂക്ഷിക്കുന്ന അധ്യാപകരുടെയും, ഞങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട seniors ന്‍റെയും(വണ്ടി sir.. thanks for your comments.) പിന്തുണ മാത്രം മതി താങ്കളെ പോലെ ഉള്ള പന്നന്മാരുടെ ജല്പനങ്ങളെ അതിജീവിക്കാന്‍.
ഈ ബ്ലോഗ് ലെ ചിത്രങ്ങളില്‍ എല്ലാം അഞ്ചു നിമിഷം നോക്കി ഇരുന്നാല്‍ കണ്ണ് നനയുന്നവരാണ് ഞങ്ങള്‍ എല്ലാവരും.(അത് എന്താണെന്ന് തനിക്ക് മനസ്സിലാവില്ല.) അത് പൊതു കക്കൂസിലെ ചിത്രപണി ആയി താങ്കള്‍ക്ക് മാത്രമേ തോന്നിയുള്ളൂ എന്ന് താങ്കള്‍ ശ്രദ്ധിച്ചു കാണുമോ എന്ന് അറിയില്ല... എന്തായാലും പ്രിയ അജ്ഞാത/ന്‍.. ചൊറിയാന്‍ താങ്കള്‍ക്ക് ഉള്ള കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു. Guts ഉണ്ടെങ്കില്‍ സ്വന്തം identity വെളിപെടുത്തി രംഗത്ത് വരിക.താങ്കളെ വിശേഷിപ്പിച്ചു കൊണ്ട് പിതൃ ശൂന്യന്‍ മുതലായ പദങ്ങള്‍ ഭാഷക്ക് സംഭാവന ചെയ്താല്‍ DYFI കാര്‍ വല്ല സംസ്ഥാന ഭാരവഹിതവും തന്നാലോ എന്നോര്‍ത്ത് നിര്‍ത്തുന്നു.
..തമ്പി

1 അഭിപ്രായം:
തമ്പിയന്നാ ....കലക്കി കേട്ടോ ... :):)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ