സഹോദരാ (english)

അജ്ഞാത പറഞ്ഞു...
മരിയന്‍ കോളേജ് എന്നാ മഹത്തായ ഒരു കലാലയത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന ആരോ ഒന്ന് കാര്യമായി ഉപദേശിച്ചു എന്ന് കരുതുന്നു ...അല്ലെങ്കില്‍ എടുത്തുചാട്ടവും ‘,സാമാന്യം നല്ല വിവരക്കേടുംഅഭിമാനമായി കോണ്ട് നടക്കുന്ന ഒന്ന് രണ്ടു വിവരദോഷികളില്‍ നിന്നും ഇതൊന്നും ആരും പ്രേധീക്ഷിക്കുന്നില്ലല്ലോ ...നിലവാരമില്ലാത്ത തമാശകളും വലിച്ചു വാരിയെഴുതുന്ന വിവരക്കേടുകളും അക്ഷരത്തെറ്റും എന്തോ ഒക്കെ കാണിച്ചുകൂട്ടണമെന്നുള്ള വെപ്രാളവുമോക്കെയാണ് ഈ ബ്ലോഗിനെ ബ്ലോഗ്‌ ലോകത്ത് ഇത്രയധികം അപഹാസ്യമാക്കുന്നതെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ...ആദ്യം ബ്ലോഗ്‌ എന്തിനാണ് ,അതെ എങ്ങനെയാണ് എഴുതേണ്ടത് എന്നൊക്കെ ഒന്ന് രണ്ടു ബ്ലോഗ്‌ എടുത്തു വെച്ച് വായിച്ചു പടിക്കുക്ക ....
പൊതുകക്കൂസകള്‍ കുത്തുന്നവര്‍ മുന്‍പേ കരുതിയിരിക്കണമായിരുന്നു, പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിച്ചിരുന്നവര്‍ പൊതുകക്കൂസകള്‍ ഉപയോഗിച്ചുതുടങുമ്പോള്‍ അതു വൃത്തിക്കേടാവുമെന്നും വയറിളക്കം പിടിച്ചവനേയും ചുമരില്‍ വരയ്ക്കുന്നവനേയും തിരഞുപിടിയ്ക്കാന്‍ കഴിഞെന്നും വരില്ലെന്ന്കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ,അതാണിവിടത്തെ പ്രശ്നം.. എന്തെങ്കിലുമൊക്കെ കാണിച്ചു വെച്ചിട്ട് പൊക്കോട്ടെ എന്ന് കരുതിയാല്‍ അതില്‍ കുറെ ചിത്രപണികളും
....
ബഹുമാനപെട്ട അജ്ഞാത ,

ഞങള്‍ എഴുതിയ ‘എടുത്തുചാട്ടം’ ‘വിവരക്കേട് ‘ എന്നി പ്രയോഗങ്ങളെ അന്വര്‍ത്ഥമാക്കി ക്കൊണ്ട് ഞങളെക്കാള്‍ കൂടുതല്‍ ‘എടുത്തുചാട്ടം ‘ കാണിച്ചു ‘വിവരക്കേട് ‘ വിളിച്ചറിയിച്ചുകൊണ്ട് താങ്കള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് . നന്ദി ... ഇത്തരത്തില്‍ ഉള്ളവരെ യാണ് തീര്‍ച്ചയായും ഞങ്ങള്‍ ഇ ബ്ലോഗ്‌ ല് പ്രതീക്ഷിക്കുന്നത് ... ഞങള്‍ ബ്ലോഗ്‌ ല് പറഞ്ഞിരിക്കുന്നത് പോലെ ഇത് കേവലം ‘ഒരു നേരമ്പോക്ക് ‘ മാത്രം ആണ് ...അല്ലാതെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആര്‍ക്കെങ്കിലും സ്തുതി പാടാനോ , ബൌദ്ധികമായ വെല്ലുവിളികള്‍ നടത്താനോ , ആശയ പ്രചരണം നടത്താനോ , ഉള്ള വേദി അല്ല ... മത ,ജാതി , വര്‍ഗ ചിന്തകള്‍ക്ക് അതീതര്‍ ആയ ഒരു കൂട്ടം സഹപാഠികളുടെ ഒരു എളിയ കൂട്ടായ്മ മാത്രം ആണ് . ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നല്ല കലാഖട്ടത്തെ ഞങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാനും ,ഓര്‍ക്കാനും ഉള്ള ഒരു വേദി മാത്രം .ആരെയും ‘നിലവാരം ഇല്ലാത്ത ‘ ഈ ബ്ലോഗ്‌ ലേക്ക് നിര്‍ബന്ധിച്ചു സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ക്ഷണിക്കാറില്ല . ഇതില്‍ എഴുതുന്നത്‌ എല്ലാം യാഥാര്‍ത്ഥ്യം ആണ് എന്നാ രീതിയില്‍ സമീപിക്കരുത് ,തികച്ചും ഒരു നേരമ്പോക്ക് ആണ് എന്ന് ബ്ലോഗ്‌ ല് ആമുഖം ആയി തന്നെ ഞങള്‍ ചേര്‍ത്തിട്ട് ഒണ്ടു. . തെറ്റുകുറ്റങ്ങള്‍ ഒരുപാട് ഉണ്ടാകാം ...തെറ്റ് തിരുത്താന്‍ ഞങള്‍ എപ്പോഴും തയാറാണ് എന്നും പറഞ്ഞു കൊള്ളട്ടെ ...

ഇനി താങ്കളോട് ആയി ഒരു കാര്യം ..പ്രിയ സുഹൃത്തേ നമുക്ക് നമ്മുടെ ഇഷ്ടമുള്ള തരത്തില്‍ സംഭവിക്കണം എന്ന് ഒരിക്കലും വാശിപിടിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഇ ലോകത്തില്‍ ഉണ്ട് . ഒന്നാമതായി നമ്മുടെ ‘അച്ഛന്‍ ‘ ആര് ആകണം ... രണ്ടാമത് ആയി മറ്റുള്ളവരുടെ ‘ചിന്താ ധാരകള്‍ ‘ പിന്നെ അവയുടെ ഗതി . ഇപ്പോഴും ‘അജ്ഞാതന്‍ ‘ ആയി നിന്ന് പുലമ്പുന്ന താങ്കളുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞ ആദ്യത്തെ വീക്ഷണം ഒരുപക്ഷെ തെറ്റായിരിക്കാം പക്ഷെ മറ്റുള്ളവരുടെ ചിന്താഗതിയും താന്‍ വിചാരിക്കുന്ന തരത്തില്‍ ആകണം എന്ന് കരുതുന്ന ഒരു വിഡ്ഢി ആണോ താങ്കള്‍ എന്ന് ഞാന്‍ സംശയിക്കുന്നു .
താങ്കള്‍ തന്നെ പറഞ്ഞു “ആരോ ഞങളെ കാര്യം ആയി ഉപദേശിച്ചു എന്നും അതിന്റെ ഫലമായി എന്തോ മാറ്റം ഉണ്ടായി എന്നും “ .ശരിയാണ് തെറ്റ് പറ്റി എന്ന് ബോധ്യം ആയാല്‍ അത് തിരുത്താന്‍ ഉള്ള വിവേചന ബുദ്ധി ഞങള്‍ കാണിക്കും .അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യന്നു .എന്നാല്‍ അതിനെ പോലും മുന്‍ വിധി യോടെയും അത്യന്തം ധ്യര്‍ഷ്ട്ട്യ ത്തോടെയും പരിഹസിക്കുന്ന താങ്കളുടെ ‘ബൌദ്ധിക ‘ നിലവാരം അല്ലെങ്കില്‍ മനോനില എന്താണ് എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടിയിരിക്കുന്നു., താങ്കളെ പോലെ ഇത്തരത്തില്‍ ചിന്തിക്കുന്ന ,താന്‍ ‘പറയുന്നതും ‘ ‘ചെയ്യ്ന്നതും ‘ ‘വിശ്വസിക്കുന്നതും’ മാത്രം ആണ് ശരി എന്ന് കരുതുന്ന ആധുനിക ലോകത്തെ ഇത്രയും കലുഷിതം ആക്കി തീര്‍ക്കുന്ന ഒരു കൂട്ടം ‘കൂപ മണ്ടൂകങ്ങള്‍’ നമുക്ക് ചുറ്റും ഉണ്ട് അവരോടു സഹതപിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ല സുഹൃത്തേ .

പിന്നെ ‘മരിയന്‍ കോളേജ് എന്നാ മഹത്തായ ഒരു കലാലയത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന ആരോ’ എന്നാ പ്രയോഗം ..അജ്ഞാതന്‍ ആയ താങ്കളെ പോലെ പോലെ ഉള്ള ഒരാള്‍ക്ക് മരിയന്‍ കോളേജ് മായി എന്താ ബന്ധം എന്ന് എനിക്ക് അറിയില്ല ,ഏതായാലും എന്റെ കോളേജ് ന്റെ ഒരു അഭ്യുദയകാംക്ഷി ആണ് എന്ന് കരുതുന്നു . ഒരു ഉദാഹരണം പറഞ്ഞോട്ടെ സുഹൃത്തേ , നമ്മുടെ മാതൃ രാജ്യം ആയ ഇന്ത്യ യിലെ ഭരണ സവിധാങ്ങളെ പറ്റി, അതിന്റെ കാര്യ ക്ഷമതയെ പറ്റി , അഴിമതിയെ പറ്റി ഒക്കെ നമ്മള്‍ വാതോരാതെ സംസാരിക്കുകയും, കളിയാക്കുകയും ചെയ്യും .എന്നാല്‍ അതിനു അര്‍ഥം അത് ചെയ്യ്ന്നവര്‍ എല്ലാം രാജ്യ ദ്രോഹികള്‍ ആണ് എന്നോ മാതൃ രാജ്യത്തോട് സ്നേഹം ഇല്ലാത്തവര് ആണോ എന്നോ അല്ല .അതുപോലെ മരിയന്‍ കോളേജ് നിന്ന് ഞങ്ങള്‍ക്ക്‌ കിട്ടിയ അറിവ് , പഠന സൗകര്യങ്ങള്‍ ,സ്നേഹം എല്ലാം നന്ദി യോടെ ഓര്‍ത്തു കൊണ്ട് തന്നെ , ഞങളുടെ പഠന കാലത്ത് കോളേജില്‍ ഒണ്ടായിരുന്ന ചില ന്യുനതകള്‍ , പോരായ്മകള്‍ ഒക്കെ തമാശ രൂപേണ (അങ്ങേക്ക് ഇനി അത് തമാശ ആണോ എന്ന് അറിയില്ല ) ഞങ്ങള്‍ ചൂണ്ടി കാണിക്കാറുണ്ട് . പിന്നെ അവിടെ നടന്ന ങ്ങളുടെ ജീതത്തില്‍ മറക്കാന്‍ പറ്റാത്ത ചില സംഭവങ്ങളും .അതിനു ഒന്നും ആരുടെയും സര്‍ട്ടിഫിക്കറ്റ് ഞങള്‍ അവശ്യപെടുന്നില്ല . ഇനി അതില്‍ എന്തെങ്കിലും തെറ്റ് ആരെങ്കിലും ചൂണ്ടി കാട്ടിയാല്‍ അത് തിരുത്താനും ഞങ്ങള്‍ക്ക് മടി ഇല്ല .
പിന്നെ ‘പൊതു കക്കൂസ്’ ന്റെ കാര്യം . പണ്ട് എവിടെയോ വായിച്ചു ഒരു ലേഖകന്റെ സ്വഭാവം അറിയേണം എങ്കില്‍ അയാളുടെ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഉപമകള്‍ നോക്കിയാല്‍ മതി . കാളിദാസന്‍ , ചങ്ങമ്പുഴ , തുടങ്ങി ഇപ്പോള്‍ കുഞ്ഞഹമ്മദ്‌ , അഴീക്കോട് പിന്നെ വീരേന്ദ്രകുമാര്‍ വരെ .ഏതായാലും താങ്കളുടെ “പൊതു കക്കൂസ്’ കലക്കി .കൊള്ളം ഇപ്പോള്‍ താങ്കളെ പറ്റി ഒരു ചിത്രം എന്റെ മനസ്സില്‍ വരുന്നു . പിന്നെ ‘പൊതു കക്കൂസ്’ കുത്തുന്നത് എന്തോ മഹാ അപരാധം ആണ് എന്നും ,”പറമ്പ് “ ആയിരുന്നെകില്‍ “ശ്ശി സുഖയിരുന്നു ...” ‘കക്കൂസ്’ വൃത്തികേട് ആകുകയും ഇല്ല എന്നാ മട്ടിലുള്ള വാചകങ്ങള്‍ .പ്രിയ സുഹൃത്തേ ‘സാധിക്കാന്‍ “ തോന്നുമ്പോള്‍ അന്ന്യന്റെ പറമ്പ് മാത്രം ഓര്‍മയില്‍ വരുന്ന താങ്കളെ പോലെ ഉള്ളവര്‍ക്ക് എന്താ മറുപടി തരുക .... ?
ഏതായാലും ഞങളുടെ ‘ബ്ലോഗ്‌ ‘ ഒരു പൊതു കക്കൂസ് ആണ് എന്ന് താങ്കളുടെ വീക്ഷണം അംഗീകരിക്കുന്നു .അത് ആരേലും കേറി വൃത്തികെട് അക്കിക്കോട്ടേ ,ഞങള്‍ തയാറാണ് അത് വൃത്തിയാക്കാന്‍ . താങ്ങള്‍ക്കും ഇതുപോലെ ‘ശങ്ക’ തോന്നുമ്പോള്‍ പോരാം . അല്ലാതെ പബ്ലിക്‌ ആയി അന്യന്റെ പറമ്പില്‍ പോയി വേണ്ട ....എന്തിനാ പരിസര മാലിനിക്കരണം നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നത് ...
ഓരോര്‍ത്തര്‍ക്കും പ്രതികരിക്കാന്‍ ഉള്ള വേദി ....ഞങ്ങളുടെ കൂട്ടായ്മ നിലനില്‍ക്കാന്‍ ഉള്ള വേദി ..സന്തോഷങ്ങളും ,അനുഭവങ്ങളും , പങ്കുവെക്കാനും ആഖോഷിക്കാനും ഉള്ള വേദി , അത് ഞങളുടെ പൊതു മുതല്‍ ആണ് ...അവശ്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം ....ഇനി ഞങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും താങ്കള്‍ പറഞ്ഞപോലെ ‘വയര്‍ ഇളക്കാമോ ‘ അല്ലെങ്കില്‍ ചിത്രം വരയ്ക്കണം എന്നോ തോന്നിയാല്‍ ചെയ്തോട്ടെ ...ഞങളുടെ കൂട്ടുകാര് അല്ലെ ഞങള്‍ തന്നെ അത് വൃത്തിയാക്കിക്കോളം ...താങ്കള്‍ക്കും വേണമെങ്കില്‍ പോരാം ..പക്ഷെ താങ്കളെ ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു ബസ്റ്റാന്റ് ലെയോ റെയില്‍വേ സ്റ്റേഷന്‍റെ യോ പോലെ കാശ് ഒന്നും തരണ്ട ...ആരെയും വിളിച്ചു കേറ്റുന്ന പരിപാടിയും ഇല്ല ... മനസിന്‌ വല്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നുമ്പോള്‍ , ‘അക്ഷരങ്ങള്‍’ വിസര്‍ജിക്കാന്‍ തോന്നുമ്പോള്‍ പോര് ഇഷ്ടാ ...ആള്‍ക്കാരെ പറമ്പില്‍ പോയി ഇതുപോലെ ഒക്കെ എഴുതി വൃത്തികെട് ആക്കാതെ അല്ലെങ്കില്‍ സ്വയം ഒന്ന് നിര്‍മിക്കു ....അല്ലെങ്കില്‍ ചിലപ്പോള്‍ തടി കേടാകും ...
സ്നേഹത്തോടെ ലിജിന്‍



3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അഞ്ജാതനുള്ള മറുപടി കലക്കി ലിജിനെ. ആ അടിപൊളി കക്കൂസിന് പകരം പൊതു കക്കൂസ് വയ്ക്കാമായിരുന്നു. അഞ്ജാതനു അതാണല്ലോ താല്പര്യവും. :)

അജ്ഞാതന്‍ പറഞ്ഞു...

reply cnt b bettr dan dis... hatz off dear supr seniors...

അജ്ഞാതന്‍ പറഞ്ഞു...

kalakki aliya kalakki..oru prayam ayappol muthal kalichu tudangiya nammalodu, avante oru kali..