(നമ്മള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരാളാണ് വിനോദ് സര്‍ .ഇങനെ ഓരോ കോമാളിത്തരങ്ങള്‍ കാണിക്കാന്‍ അദേഹം തന്ന സ്വാതന്ത്ര്യം ഇവിടെ പ്രയോജന പ്പെടുത്തുന്നു )
ഭാഗം 1
(അദ്ദേഹം വരുന്നു )
മാതാ പിതാ ഗുരു ദൈവം ..എന്ന് പറഞ്ഞാല്‍ പ്രഥമ സ്ഥാനം അമ്മക്ക് പിന്നെ
അച്ഛന്‍ , ഗുരു ഒടുവില്‍ ദൈവം .എന്നാല്‍ ഇതിനു മറ്റൊരു നിര്‍വചനം കൂടി കാണുന്നു ..അമ്മ അച്ഛനെ കാട്ടിത്തരുന്നു(അമ്മ കാട്ടി തരുന്നത് ആരാണോ അതാണ് അച്ഛന്‍ ) അച്ഛന്‍ ഗുരുവിനെ തരുന്നു ..ഗുരു ദൈവത്തെയും ...
മരിയന്‍ വിദ്യ പീഠം ത്തില്‍ വിദ്യ തേടി വരുന്ന എല്ലാ കുട്ടികളുടെ യും പിതാവിന്റെ സ്ഥാനത് ആണ് നമ്മുടെ റോയി അച്ഛന്‍ . അങ്ങനെ ഉള്ള റോയ് അച്ഛന്‍ നമുക്ക് ആയി കാട്ടിതന്ന ഗുരു ആണ് തടിയന്റെ വിള വിനോദ് ഗുരുക്കള്‍ .
ആരോ തന്തക്കു വിളിച്ചു എന്ന പോലെ സ്റ്റീല്‍ ഗ്ലാസ് എടുത്തു മേശ പ്പുറത്ത് ഇടിച്ചു പോള്‍സണ്‍ ഇറങ്ങി പ്പോയി ..ഇനി ജെയിംസ് ഗോസ്‌ലിംഗ് നേരിട്ട് വന്നു ജാവ
പഠിപ്പിച്ചാലും രക്ഷ ഇല്ല എന്ന് തോന്നിയത് കൊണ്ടോ എന്തോ പ്രശാന്ത് കാപ്പി ആസ്വദിച്ച് ശാന്തനായി ഇരുന്നു എല്ലാം കേട്ടു. വിഷമം തീര്‍ക്കാന്‍ എന്ന പോലെ ദര്‍ശന്‍ ജിം ലേക്ക് പോയി . ജോസഫ് ന്റെ മുഖത്ത് മാത്രം സ്ഥിരമായി കാണാറുള്ള പുഞ്ചിരി നിറഞ്ഞു നിന്നു.വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് ഓര്‍ത്തു സമാധാനിച്ചു ഞാന്‍ ജോസ് ചേട്ടന്റെ കടയിലേക്ക് ബീഡി വലിക്കാന്‍ പോകാന്‍ ആയി പയസ് അച്ഛന്‍ മെമ്മോറിയല്‍ ഗേറ്റ് ചാടി കടക്കാന്‍ ആയി നീങ്ങി .

ഇവനൊന്നും ഉറങ്ങാനും സമ്മതിക്കില്ലേ എന്ന ഭാവത്തില്‍ 10 മാസം അയ ഗര്‍ഭിണികള്‍ എണീക്കുന്ന അതെ വിഷമത്തോടെ ബോബിന്‍ പയ്യെ എണീറ്റ്. എണീറ്റ പാടെ കൈ തലയണ യുടെ അടിയിലേക്ക് നീണ്ടു .വലിച്ചു എടുത്ത കയില്‍ പകുതി തീര്‍ന ശംഭു .അത് കിലു കില ന്നു കിലുക്കി ഒരു നുള്ള് എടുത്തു ഇടത്തേ കയില്‍ ഇട്ടു ഞെരിച്ചു . അതുകണ്ട് നിന്ന പോള്‍സണ്‍ ന്റെ മനസ്സില്‍ ഇതായിരുന്നോ "" ഇതുപോലെ ഒരു കലിപ്പ് സര്‍ നെ കൊണ്ടുവരാന്‍ കാരണക്കാരന്‍ അയ മെന്‍ഡസ് സാറിനെ ഒന്ന് കയില്‍ കിട്ടിയിരുന്നു എങ്കില്‍ ഇതുപോലെ ഞ്ഞെരിക്കാം ആയിരുന്നു"" . അതൊന്നും ശ്രദ്ധിക്കാതെ ബോബിന്‍ അത് എടുത്തു ചുണ്ടുകളില്‍ ലേക്ക് തിരുകി ആത്മ നിര്‍വൃതിയോടെ ധ്യാന മുദ്രയില്‍ ഇരുന്നു.
പുതിയ സര്‍ കൊല്ല ത്തു നിന്നാണ് ആരോ വിളിച്ചു പറഞ്ഞു . അപ്പോള്‍ അനീഷ് PT ക്ക് ഒരു ഡൌട്ട് ""ഇ കൊല്ലം എവിടെയാണ് ..? കോഴിക്കോട് ആണോ ..? "" അതിന്റെ കറക്റ്റ് ആന്‍സര്‍ അഭിലാഷ് അവന്റെ കാതില്‍ പറഞ്ഞു കൊടുത്തപ്പോഴേക്കും ആരോ ഓടി കിതച്ചു വന്നു പറഞ്ഞു ...വന്നു അങ്ങേരു വന്നു അളിയാ ...ഇന്ന് ഫസ്റ്റ് hour ക്ലാസ്സ് എടുക്കും ...എല്ലാവരും തയാര്‍ ആകാന്‍ ആയി അവരവരുടെ റൂം ലേക്ക് ഓടി.. പക്ഷെ രേനിഷ് , രഞ്ജിത് , റിയസ് ,തുടങ്ങിയവര്‍ അവിടെ തന്നെ ഇരുന്നു .
.വെറുതെ ഓടിയിട്ടെന്തിനാ സ്വന്തമയി സോപ്പ് , ബക്കറ്റ് , എണ്ണ , പേസ്റ്റ് ഒന്നും ഇല്ല ...എല്ലാവനും കഴിയട്ടെ അപ്പോള്‍ പോകാം . ഇതൊന്നും സ്വന്തം ഇല്ലെങ്കിലും സജിത്ത് S നാഥ് ഉം അഭിലാഷ് ഉം ആദ്യമേ ഓടി ..(ഇത് എല്ലാം ഉള്ള ഏതോ പാവപെട്ടവന്‍ അന്നും ലേറ്റ് ആയി ആകും ക്ലാസ്സില്‍ വന്നത് )

എന്നതെതില്‍ നിന്നും നേരത്തെ ആണേലും 10 മിനിറ്റു ലേറ്റ് ആയി ഓരോരുത്തരായി എത്തി
ബാര്‍ പെഗ് അടിക്കാന്‍ കേറിപോകുന്ന ലാഖവത്തോടെ അഭിലാഷ് , റിയാസ് , രേനിഷ് , ബോബിന്‍ ..അതിവിനയം കൊണ്ട് താണ് വണങ്ങി തമ്പി അണ്ണന്‍ , .തനിക്കു teachers നെ ചെറിയ പേടി ആണ് എന്ന് അഭിനയിച്ചു രഞ്ജിത് , പുതു പെണ്ണ് മണവാളനെ കണ്ടപോലെ അറച്ച് അറച്ച് നാണിച്ചു ലിജോ , പെനാല്‍ടി കിക്ക് എടുക്കാന്‍ പോകുന്ന പോലെ ആടി ആടി അര്‍ഷു , ഓടി ചാടി ചവുട്ടി മറിച്ച് മുട്ടാസ് , സിജോ , വെറുതെ സമയം കളയാന്‍ ഓരോ പരിപാടി എന്ന ഭാവത്തോടെ പ്രശാന്ത് , ബോബിന്‍ , അവസാനം മുഖ്യമന്ത്രി അച്യുതാനന്ദന്‍ നു സുകുമാര്‍ അഴീക്കൊടില്‍ ഒന്ടായ കുട്ടിയുടെ ചേഷ്ടകളോടെ മാത്യു , എന്നും താമസിച്ചു വരുന്ന ചില സ്ഥിരം കഷികള്‍ പുതിയ സര്‍ നെ ഇമ്പ്രസ്സ് ചെയ്യാന്‍ ആയി നേരത്തെ എത്തിയിരുന്നു.

(തുടരും ..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ