ഉദയനാണ് താരം ക്ലൈമാക്സ് ആവത്തിച്ചു - സനൂപിലൂടെ ( by Jino)
ഇതൊരു നടന്ന സംഭവം ആണ്. ഉദയനാണ് താരം ക്ലൈമാക്സ്, സനൂപ് അര്‍ഷാദ് എന്നിവരില്ലോടെ ആവര്‍ത്തിച്ചു. ഇവിടെ അര്‍ഷാദ് മോഹന്‍ലാലിന്‍റെ ഉദയന്‍ റോളും, സനൂപ് ശ്രീനിവാസന്‍റെ റോളും, ഈ പാവം ഞാന്‍ മുഷിന്റെ ബാബിക്കുട്ടന്‍ റോളും എടുക്കുക ആണ് ഉണ്ടായത്..
സാഹചര്യം
ഇന്നലെ ലിജിന്‍ എഴുതിയ "തടിയന്റ വിള വിനോദ് ഗുരുക്കള്‍ - ഭാഗം മൂന്ന്‍" എന്ന ലേഖനം അര്‍ഷാദ് ബ്ലോഗില്‍ ഇട്ടു. അതിലെ ഏറ്റവും പ്രധാനമായ് ഭാഗം ആയിരുന്നു "സനൂപ് നാള്‍ അഞ്ചു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെച്ചിരുന്ന ഫോണ്‍ എടുത്തു വീട്ടില്‍ വിളിക്കുന്ന" ഭാഗം. ബാക്കി എല്ലാ ഭാഗങ്ങളുടെയും ഫോട്ടോ അര്‍ഷടിന്റെ കൈയില്‍ ഉണ്ടായിരുന്നു. പക്ഷെ സനൂപ് ഫോണ്‍ വിളിക്കുന്ന ഫോട്ടോ മാത്രം ഇല്ല. ആ ഫോട്ടോ എങ്ങനെ സങ്കടിപ്പിക്കും. ആ പടം ഇല്ലങ്കില്‍ ലിജിന്‍റെ ആര്‍ട്ടിക്കിള്‍ ക്ലൈമാക്സ് ഇല്ലാത്ത പടം പോലെ ആണ്. അവസാനം ഉദയന്‍ അര്‍ഷാദ് സനൂപിനോട് ചോദിച്ചു ഫോണ്‍ വിളിക്കുന്ന ഒരു പടം തരുമോ എന്ന്. അര്‍ഷടിനെ ഒരു പാഠം പഠിപ്പിക്കണം എന്ന് വിചാരിച്ച്, സന്നോപ് ആ പടം കൊടുത്തില്ല. പക്ഷെ ആ പടം ഇല്ലാതെ ബ്ലോഗ് പൂര്‍ണ്ണം ആകില്ല. അവസാനം അര്‍ഷാദ് എഴുതി തയാറാക്കിയ തിരക്കഥ പോലെ സനൂപിനെ കുഴിയില്‍ ചാടിച്ച് അങ്ങനെ ഒരു പടം ഒപ്പിച്ച് എടുത്തു...
ഉദയന്‍ അര്‍ഷാദ് തന്‍റെ ദുബായില്‍ (ഫോണ്‍ നമ്പറില്‍ originality വരാന്‍ വേണ്ടി ) ഉള്ള ബഷീര്‍ എന്ന സുഹൃത്തിനെ കൊണ്ട് സനൂപിനെ മൊബൈലില്‍ വിളിച്ചു oru SEO പ്രൊജക്റ്റ് ഉണ്ട് എന്ന് പറഞ്ഞു.. അതിന്‍റെ ചര്‍ച്ചക്കായി വെബ് ക്യാമറയില്‍ വരാന്‍ പറഞ്ഞു. എന്നിട്ട് അര്‍ഷാദ് ബഷീറിന്റെ പേരില്‍ കള്ളാ ചാറ്റ് ഐ ഡി ഉണ്ടാക്കി ബാംഗ്ലൂരില്‍ നിന്നും സനൂപും ആയി വെബ് കാം വെച്ച് സംസാരിച്ചു. അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ സനൂപിനെ മൊബൈലില്‍ വിച്ചു. ഓസ്ട്രേലിയ നമ്പര്‍ കണ്ടപ്പോള്‍ സനൂപ് ബഷീറിനോട് ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞിട്ട എന്‍റെ ഫോണ്‍ എടുത്തു.. ഈ സമയത്ത് ബുദ്ധിമാനായ അര്‍ഷാദ് പ്രിന്‍റ് സ്ക്രീന്‍ അടിച്ച് സനൂപിന്റെ മൊബൈലില്‍ സംസാരിക്കുന്ന ഫോട്ടോ എടുത്തു ബ്ലോഗ് ക്ലൈമാക്സ് അപ്ഡേറ്റ് ചെയ്തു... അങ്ങനെ സനൂപിന്റെ ഫോണ്‍ വിളിക്കുന്ന പടം കൂടെ ഉള്ള ബ്ലോഗ്, ക്ലൈമാക്സ് സഹിതം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, http://marianmca2005.blogspot.com/2010/06/3.html
1 അഭിപ്രായം:
enthoru hardwork & dedication.
perfection nu vendi enthokke tharikidakal..
best wishes to every1 behind this blog.
anxiously waiting for the next part..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ