പട്ടി കടിക്കാന്‍ വന്നാല്‍ .

ഒരാള്‍  വഴിയെ നടന്നു പോകുമ്പോള്‍ ഒരു ചാവാലി പട്ടി കടിക്കാന്‍ ആയി കുരച്ചു കൊണ്ട് വന്നു എന്ന് കരുതുക . പട്ടിക്ക് കടിക്കാന്‍ അവസരം കൊടുക്കാതെ ഓടി രക്ഷപെട്ട  ആള്‍ പിറ്റേന്ന് എങ്ങനെയാകും ആ സംഭവം വിവരിക്കുക . ഒരു പിടിയും ഇല്ല അല്ലെ ..? എന്നാല്‍ നമ്മുടെ ഇടയിലെ ചില വിദ്വാന്‍ മാര് എങ്ങനെയാകും ഈ കഥ മറ്റുള്ളവരോട് പറയുക എന്ന് നോക്കാം .(ഓര്‍ക്കുക കടിക്കാന്‍ വന്നത് ഒരു ചാവാലി പട്ടി ...എണീക്കാന്‍ വയ്യ എങ്കിലും യജമാനന്‍  ഭക്ഷണം തരുന്നതല്ലേ അതിനാല്‍ താന്‍ “കാവലിനായി “ ഒണ്ടു എന്ന് ഒന്ന് യജമാനനെ ബോധ്യപെടുത്താന്‍ ആയി വല്ലപ്പോഴും ആരെങ്കിലും വീടിനു മുന്‍പില്‍ കൂടി പോയാല്‍ ഒന്ന് രണ്ടു കുര ഒക്കെ വെച്ച് സജീവ സാന്നിധ്യം അറിയിക്കുന്ന പാവം ജീവി )


ആദ്യമായി നമ്മുടെ മാത്തുകുട്ടി സ്റ്റൈല്‍ വിവരണം

മാത്യു അബ്രഹാം മാത്യു സ്റ്റൈല്‍ : “കേട്ടോടാ ഇന്നലെ ഒരു ഭയങ്കര സംഭവം ഒണ്ടായി. ഓ അളിയാ ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതാകുന്നു . തലനാരിഴക്കാട രക്ഷ പെട്ടത് . ഞാന്‍ ഇന്നലെ നമ്മുടെ ത്രിശങ്കു ഹോട്ടല്‍ നമ്മുടെ പത്തനംതിട്ട എം പി വന്നു എന്ന് അറിഞ്ഞു ഒന്ന് കാണാന്‍ പോകുവാരുന്നു .വഴിയില്‍ ഒരു ഭയങ്കരന്‍ പട്ടി .പട്ടി എന്ന് പറഞ്ഞാല്‍ കേട്ടോടാ ..ഡാ കേള്‍ക്ക് ഒരു പോത്ത് കുട്ടിയുടെ വലുപ്പം കാണും .ഏതോ വിദേശ ഇനം ആണ് . ഓ അതിന്റെ കുരകെട്ടാല്‍ തന്നെ ഞെട്ടും അത്രയ്ക്ക് ഭയങ്കര ശബ്ദം..കേട്ടോടാ ഞാന്‍ അടുത്തു ചെന്നതും  എടുത്തു ഒരു ചാട്ടം . അളിയാ ഞാന്‍ അനുഭവിച്ച ഒരു ടെന്‍ഷന്‍ .നീ ഒക്കെ ആയിരുന്നേല്‍ അപ്പോള്‍ വീണേനെ . പിന്നെ എന്തും വരട്ടെ എന്ന് കരുതി ധൈര്യം എടുത്തു അങ്ങ്‌ നിന്നു. കേട്ടോടാ... പണ്ട് ഞാന്‍ പറഞ്ഞില്ലേ പത്തനംതിട്ട  വെച്ച് ഇതുപോലെ ഒരു ഡോബര്‍മാന്‍ എടുത്തു ചാടിയതാ കേട്ടോടാ ... അന്ന് ഞാന്‍ ഇതുപോലെ നിന്നാ രക്ഷപെട്ടത് . കേട്ടോടാ ഞങ്ങളുടെയൊക്കെ നാട്ടിലെ പത്തനതിട്ട യിലെ  പട്ടികളൊക്കെ ഇങ്ങനെ ഒന്നും അല്ല കേട്ടോട ...വളരെ പാവങ്ങളാണ് ...കടിക്കാന്‍ തോന്നിയാലേ അവറ്റകള്‍ കടിക്കു ...പിന്നെ പട്ടിയുടെ കടി കൊള്ളാതെ രക്ഷപെടാന്‍ എതുചെയ്യണം എന്ന് അറിയാമോ ..ഡാ കേട്ടോ ..  പട്ടി കടിക്കാന്‍ വന്നാല് ഓടാതെ ഇങ്ങനെ നിന്നാല്‍ മതി പിന്നെ പട്ടിക്ക് കടിക്കാന്‍ തോന്നില്ല  . പട്ടികളുടെ ഒരു സൈക്കോളജി യാട ...സംശയം ഉണ്ടേല്‍ നീ ഏതു പട്ടിയോട് വേണേലും ചോദിച്ചു നോക്ക് . സത്യം ആടാ ..എനിക്ക് ഒത്തിരി അനുഭവം ഒള്ളതാ ...


മെന്‍ഡസ് സര്‍  സ്റ്റൈല്‍ : നിങളുടെ പഠിത്തം ഒക്കെ നന്നായി നടക്കുന്നുണ്ടോ ..? പിന്നെ ഒരുകാര്യം പറയാന്‍ ഉള്ളത് ഇന്നലെ എന്നെ ഒരു പട്ടി കടിക്കാന്‍ വന്നു കേട്ടോ ..പക്ഷെ എന്നെ കടിക്കാന്‍  പറ്റിയില്ല .എന്താ ടോണി ചിരിക്കുന്നത് ..? ഞാന്‍ സീരിയസ് ആയി പറഞ്ഞതാ . ഇവിടെ പട്ടിയുടെ കടി കിട്ടിയിട്ടുള്ളവര്‍ ഒന്ന് കൈ പോക്കാമോ ...? ആര്‍ക്കും കിട്ടിയിട്ടില്ലെ ..? പക്ഷെ സൂക്ഷിക്കണം കേട്ടോ .. ആര്‍ക്കും ഇതുപോലെ സംഭവിക്കാം .. അടുത്തകാലത്തായി ഇ  പട്ടികളുടെ ശല്ല്യം വളരെ കൂടിയിട്ടൊണ്ട് എന്നാ അറിഞ്ഞത് . ഇനിയുള്ള കാലം പട്ടിയുടെ കടി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം .പട്ടിയുടെ കടി കിട്ടിയാല്‍ പൊക്കിളിനു ചുറ്റും ഒരുപാടു കുത്തിവെപ്പ് എടുക്കുന്ന വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് കേട്ടോ ഭയങ്കരമായ വേദനയും ... ഇവിടെ പൊക്കിളിനു ചുറ്റും കുത്തിവെപ്പ് എടുത്ത അനുഭവം ഉള്ള ആരേലും ഒന്ടെല്‍ ഒന്ന് കൈപോക്കാമോ ..? അതും ആരും ഇല്ലേ ..? എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു വാക്സിന്‍ ഇറങ്ങിയിട്ടോണ്ട് കേട്ടോ .കൈയില്‍ എടുത്താല്‍ മതി വേദനയും ഇല്ല . വിദേശ രാജ്യങ്ങളില്‍ എല്ലാവരും ഇപ്പോള്‍ ഇ വാക്സിന്‍ ആണ് എടുക്കുന്നത് . പട്ടി കടിചില്ലേലും അത് ഒന്ന് എടുത്തിരിക്കുന്നത് നല്ലതാ . പിന്നെ പട്ടി കടിക്കുമ്പോള്‍ വാക്സിന്‍ തപ്പി നടക്കണ്ടല്ലോ.. പക്ഷെ നല്ല കമ്പനി യുടെ വാക്സിന്‍ എടുത്തിട്ടെ കാര്യം ഉള്ളു .കോട്ടയത്ത്‌ ഐ.പി.എസ്.ആര്‍ എന്ന കമ്പനി ഇപ്പോള്‍ അത് കേരളത്തില്‍ ഇറക്കുന്നുട്‌.  നല്ല വാക്സിന്‍ ആണു ..ഇന്റര്‍നാഷണല്‍ നിലവാരം  ഉള്ള മരുന്നാണ് ..  അവിടുന്ന് മാത്രമേ  നല്ല വാക്സിന്‍ കിട്ടൂ ..നിങ്ങള്ക്ക് ഇപ്പോള്‍ എടുത്താല്‍ നാല്പതു ശതമാനം വിലക്കുറവ് കിട്ടും. രണ്ടെണ്ണം എടുത്താല്‍ ഒന്ന് ഫ്രീ .നല്ല വാക്സിന്‍ ആണ് കേട്ടോ . എല്ലാവരും ഓരോ കുത്തിവെപ്പ് എങ്കിലും എടുക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത് . കുത്തിവെപ്പ് എടുത്താല്‍ പിന്നെ കുറച്ചു കൂടെ ധൈര്യമായി പുറത്തിറങ്ങി നടക്കാം .പട്ടി കടിക്കാന്‍ വന്നാല്‍ നെഞ്ച് വിരിച്ചു നിന്നു ധൈര്യമായി കുത്തിവെപ്പ് എടുത്തിറ്റൊണ്ട് എന്ന് പറയാമല്ലോ ...അതുകേട്ട് പട്ടി തിരിച്ചു പോക്കൊളും.. എന്നാല്‍ ഞാന്‍ അടുത്ത ആഴ്ചയില്‍ ഐ പി എസ് ആര്‍ ല് നിന്ന് അതിന്റെ ആള്‍ക്കാരെ ഇങ്ങോട്ട് വിടാം .എല്ലാവരും ഒരു കുത്തിവെപ്പ് എടുത്തേക്കു എന്താ ..പിന്നെ ക്ലാസ്സ്‌ ലീഡര്‍ മാര് ഒന്ന് എന്നെ വന്നു കാണണം കേട്ടോ ഇ കുത്തിവെപ്പ് എടുക്കുന്നതിന്റെ മറ്റു കാര്യങ്ങളെ പറ്റി നമുക്ക് ഒന്ന് ചര്‍ച്ച ചെയ്യാം ..

പോള്‍സണ്‍ ആന്‍ഡ്‌ ടോണി സ്റ്റൈല്‍ :  

പോള്‍സണ്‍ : ഡാ ഇന്ന് എന്നെ ഒരു പട്ടി കടിക്കാന്‍ ഓടിച്ചു . എന്നതാ എന്ന് അറിയില്ല എന്നെ കണ്ടതും അത് എടുത്തു ഒരു ചാട്ടം. എന്റെ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് . രണ്ടു കൊടുക്കാം എന്ന് വെച്ചപ്പോള്‍ ഓടിക്കളഞ്ഞു .നായിന്റെ മോനെ ഇനി എന്റെ കയില്‍ കിട്ടും അന്ന് അതിന്റെ അന്ത്യം ആണ്
ടോണി : എടാ പോളച്ച അത് ആരുടെ പട്ടി ആണ് എന്ന് അറിയാമോ ..? സാന്റോ സര്‍ വളര്‍ത്തുന്ന പട്ടി  ആണ് ...
പോള്‍സണ്‍ : അത് നീ എങ്ങനെ അറിഞ്ഞു ..?
ടോണി : പിന്നെ അത് നിന്നെ മാത്രം എന്തിനാ കടിക്കാന്‍ ഓടിച്ചത് ..? എത്രയോ പേര് നടന്നു പോകുന്ന വഴിയാണ് ... ?
പോള്‍സണ്‍ : ശരിയ എനിക്ക് അപ്പോളെ ഡൌട്ട് തോന്നി ... അല്ലേലും ഞാന്‍ വെറുതെ നടന്നു പോയതാ ... ഞാന്‍ ഒന്നും ചെയ്തില്ലല്ലോ ..നോക്കിയത് പോലും ഇല്ല ..എന്നിട്ടും എന്നെ മാത്രം എന്തിനാട കടിക്കാന്‍ വരുന്നത് എന്ന് ഞാന്‍ ആലോചിച്ചതാ...
ടോണി : എന്നാലും പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞതിനു പട്ടിയെ വിട്ടു കടിപ്പിക്കുന്നത് എവിടുത്തെ ഏര്‍പ്പാടു ആടാ ..? പട്ടിയുടെ വാല് എത്ര കുഴലില്‍ ഇട്ടാലും നൂരില്ല എന്ന് അങ്ങേര്‍ക്കു അറിയാന്‍ മേലെ ..? അങ്ങേരു നിന്നെ ഒതുക്കാന്‍ വേണ്ടി മാത്രം ആണ് പട്ടിയെ വളര്‍ത്തുന്നത് എന്നാ കേട്ടത് .അളിയാ നമ്മള്‍ വെറും പിണ്ണാക്ക്മാടന്‍ മാര് അല്ല എന്ന് അങ്ങേരെ കാണിച്ചു കൊടുക്കണം .

പോള്‍സണ്‍ : ഇനി അതിനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല ഏറി കൊടുക്കും .
ടോണി : ശരിയാ ഡാ പക്ഷെ പാവം എറിഒന്നും കൊടുക്കേണ്ട..വിഷയം ആകും നീ  തല്ക്കാലം അതിന്റെ മൂന്നു കാല് അടിച്ചു  ഒടിച്ചാല്‍ മതി ..

പോള്‍സണ്‍ : വേണ്ടടാ ... ഇനി എന്നെ കടിക്കാന്‍ വന്നാല്‍ ഞാന്‍ കൊല്ലും ...
ടോണി : കൊള്ളം എന്നാ ഇപ്പോള്‍ തന്നെ പോയി നോക്കെടാ ....വിടരുത്

 ‘സഹോദരന്‍’ റൂബി.. സ്റ്റൈല്‍   : ഇന്നലെ വഴിയെ വെറുതെ നടന്നു പോയ എന്‍റെ നേര്‍ക്ക്‌  ഒരു പട്ടി കുരച്ചു കൊണ്ട്  കടിക്കാന്‍ വന്നു എന്‍റെ ട്രൌസര്‍ ന്റെ ഒരു ഭാഗം ആ നായിന്റെ മോന്‍ കടിച്ചു കൊണ്ടുപോയി ;. അല്ലെങ്കിലും വിവരവും ,വിവേചന ബുദ്ധിയും ഇല്ലാത്ത കുറെ നായ്ക്കളില്‍ നിന്നു ഇതില്‍ കൂടുതല്‍ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലല്ലോ ... ഒന്നുകില്‍ നായ്ക്കള്‍ക്ക് ബോധം വേണം അല്ലെങ്കില്‍ വളര്‍ത്തുന്നവന്മാര്‍ക്ക് ... നായ്ക്കളെ വളര്‍ത്തുമ്പോള്‍ ഓര്‍ക്കണം, കെട്ടിയിട്ടു വളര്‍ത്തിയില്ലെങ്കില്‍ വഴിയെ പോകുന്നവന്റെ ഒക്കെ   ട്രൌസര്‍ കടിച്ചു കീറും എന്നും .പിന്നെ കടികിട്ടിയവന് അവന്റെ കടികിട്ടിയ  ഭാഗം എവിടെ ഒക്കെ ആണ് എന്ന് പുറത്തു പറയാന്‍ പറ്റില്ല എന്നും ...ഏതായാലും അതിന്റെ ഉടമസ്ഥന്‍ അതിനെ കെട്ടിയിടാന്‍ തീരുമാനിച്ചു എന്നു കേട്ടു. ഹും ..പട്ടിയുടെ നല്ല കടി കിട്ടിയ ഏതോ കൊഞ്ഞാണന്‍ അവനെ ഒന്ന് കാര്യമായി ഉപദേശിച്ചു എന്നു തോന്നുന്നു.

ലിജോ ആന്‍ഡ്‌ പ്യാര്‍ ;

പ്യാര് : എന്താടാ ലിജോ നിന്നെ പട്ടി കടിക്കാന്‍ ഓടിച്ചു എന്ന് കേട്ടു...
ലിജോ : മം ...
പ്യാര് : എന്താടാ പട്ടി കടിക്കാന്‍ ഓടിച്ചിട്ടും ഒരു ചിരി
ലിജോ : ഓ ഒന്നും ഇല്ലന്നേ ...
പ്യാര് : എന്തോ ഒണ്ടല്ലോ ...നീ ഈ ഈയിടെയായി ഒന്നും വിട്ടു പറയുന്നില്ല കേട്ടോ ..പറയെടാ എന്തോ ഒണ്ടു ...
ലിജോ : നീ ആ കതകു അടച്ചിട്ടു വന്നെ ...? പിന്നെ ആരോടും പറയരുത് കേട്ടോ ...
പ്യാര് : ഇല്ലട നീ പറ ...
ലിജോ : നമ്മള്‍ നടക്കാന്‍ ത്രിശങ്കു പോകുന്ന വഴിയിലെ പട്ടിയാണ് എന്നെ കടിക്കാന്‍ ഓടിച്ചത് ...
പ്യാര്‍ : എന്താ കാര്യം ..? വെറുതെ അല്ല എന്ന് മനസിലായി
ലിജോ : ഹ..ഹ ആ പട്ടി ആളു ജഗ ജില്ലിയാണ് ...കുറെ നാളായി എനിക്ക് ഡൌട്ട് തോന്നിയിട്ടു
പ്യാര്‍ : എന്താടാ ..പറ
ലിജോ : നമ്മള്‍ നടക്കാന്‍ പോകുമ്പോള്‍ പട്ടി വീടിന്‍റെ മതിലില്‍ കേറി ഇരിക്കുന്നത് കണ്ടിട്ടുണ്ടോ ..
പ്യാര്‍ :മം അതെ ..അതിനു ..?
ലിജോ : എതിരെ ഉള്ള വീട്ടിലെ പെണ്പട്ടി ഇല്ലേ ..?ടെ വെള്ള പോമറേനിയന ...ഛെ ഡാ ആ ചെറിയ പട്ടി ...
പ്യാര്‍ : ഓ ..ഓ .അതിനു
ലിജോ : ആ അതും അതിന്റെ വീട്ടിലെ മതിലില്‍ കേറി ഇരിക്കുന്നത് കണ്ടിട്ടില്ലേ ...?
പ്യാര്‍ ..അതെ
ലിജോ : എനിക്ക് കുറെ നാളായി ഡൌട്ട് ഒണ്ടായിരുന്നു ..(ശബ്ദം താഴുന്നു )  ഹി..ഹി .. പക്ഷെ കഴിഞ്ഞ ആഴ്ച ആണ് തെളിവ് കിട്ടിയത് ...
പ്യാര്‍ : എന്ത്
ലിജോ : ടെ അവര് ലൈന്‍ ആണ് (ലിജോ ക്ക് നാണം വരുന്നു) ...നീ ആരോടും പറയരുത് ... നമ്മള്‍ അത്രയ്ക്ക് മണ്ടന്മാര് അല്ലല്ലോ ...ഇന്ന് ഞാന്‍ വെറുതെ പെണ്‍ പട്ടിയെ ഒരു കല്ലെടുത്ത് എറിഞ്ഞു .....മറ്റവന്‍ എന്ത് ചെയ്യും എന്ന് അറിയണമല്ലോ ...? പെട്ടന്ന് ആശാന്‍ എന്‍റെ നേര്‍ക്ക്‌ കുരച്ച് കൊണ്ട് ചാടി ...അതിനെ എറിഞ്ഞപ്പോള്‍ ഇത് എന്തിനാ എന്നെ കടിക്കാന്‍ വന്നത് ..മനസ്സിലായോ ..യെ ..ഹി ഹി ? ആരും ഒന്നും അറിയുന്നില്ല എന്ന രണ്ടിന്റെയും വിചാരം ...
പ്യാര്‍ : സമ്മതിച്ചു ആശാനെ ...കിടിലം ...ടെ ഇപ്പോള്‍ ആരോടും പറയണ്ട കേട്ടോ ..
ലിജോ : നീ ആരോടും പറയാതിരുന്നാല്‍ മതി ...സജിത്തും രഞ്ജിത് ഒന്നും അറിയണ്ട കേട്ടോ പറഞ്ഞാല്‍ പിന്നെ ഒറ്റക്കാര്യം നിന്നോട് പറയില്ല ...

   സ്വാമി സന്ദീപ്‌ മൈക്കില്‍ സ്റ്റൈല്‍ : ഇന്നലെ ഒരു പട്ടി കടിക്കാന്‍ ഓടിച്ചു മോനെ. പക്ഷെ കടി ഏല്‍ക്കാതെ രക്ഷപെട്ടു  .പിന്നെ ഒരുകണക്കിന് നോക്കിയാല്‍ പട്ടിയെ കുറ്റം പറയാന്‍ പറ്റില്ല . സത്യത്തില്‍ ഈ പട്ടിയും മനുഷ്യനും തമ്മില്‍ എന്താടാ വ്യത്യാസം . രണ്ടും ജീവനുള്ള രണ്ടു ജീവജാലങ്ങള്‍ . പട്ടിയുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ അത് ചെയ്തത് ശരിയാണ്. എന്‍റെ ഭാഗത്ത്‌ നിന്നു ചിന്തിച്ചാല്‍ ഞാന്‍ ശരി. തെറ്റും ശരിയും വെറും ആപേക്ഷികം മാത്രം അല്ലെ ...?  പക്ഷെ പട്ടിയുടെ കടി കിട്ടിയിരുന്നെകില്‍ ‘പണി’ കിട്ടിയേനെ ... പോട്ടെ അല്ലെങ്കില്‍ നമ്മള്‍ എന്തിനാ ഈ കിട്ടാത്തതിനെ കുറിച്ച് ചിന്തിക്കുന്നത് ...? നമുക്ക് കിട്ടാനുള്ള കടി എന്നായാലും നമുക്ക് തന്നെ കിട്ടും . ഇന്നലെങ്കില്‍ നാളെ ...

മുട്ടാസ്‌ സ്റ്റൈല്‍ : അളിയാ ഇന്നലെ ഒരു കൂതറ പട്ടി കടിക്കാന്‍ എടുത്തു ചാടീ... ... ഞാന്‍ കിടുങ്ങി പ്പോയെടെ ...നമ്മുടെ ‘കുളിരുള്ള രാത്രി’ എന്നാ നോവലി  മോഹനെ അണ്ണന്‍ രുഗ്മിണി ചേച്ചിയുടെ വീട്ടില്‍ പോകുമ്പ  രാത്രി പട്ടി എടുത്തു ചാടിയ പോല... സത്യം. ഞാന്‍ ദൂരെന്നെ കണ്ട് അവന്‍ അവിടെ വാങ്ങി തൂങ്ങി നിക്കണ്...പക്ഷെ കലിപ്പിലാണ് എന്നു എടുത്തു ചാടിയപ്പഴ അറിഞ്ഞത് ...പോട്ടീ ..പൊട്ടീ ..എന്നു വിളിച്ചു ഞാന്‍ ഓടിയ ഓട്ടം പിന്നെ ജോസ് അണ്ണന്റെ ചായക്കടയിലാണ് നിന്നത് ..തമ്പാനൂര് വണ്ടികളി കേറാന്‍  പള്ളിക്കൂടം പിള്ളാര്‌ പിറകെ ഓടണ പോല  നായിന്റെ മോന്‍ എന്റെ തൊട്ടു ബാക്കി ക്കൂട ഓടി എങ്കിലും ഞാന്‍ മുങ്ങി കേട്ട ..    നെയ്യാറ്റിന്‍കര ഈ നാശംപിടിച്ച  പട്ടികള് കാരണം മനുഷ്യനു പാതിരാത്രി എങ്ങോട്ടും പെയ്യാന്‍ വയ്യാതായി..വന്നു വന്നു ഇ കുട്ടിക്കാനത്ത് ഇ ഹൈറേഞ്ച് കുന്നിലും  ഇവന്മാര് മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ലന്നാണ് തോന്നണത്  ... എവിടെ പെയ്യാലും ഈ പട്ടികള് തന്നല്ല് ...അതും കടി ‘സെക്രട്ടറിയേറ്റ്’ നു ഇട്ടു തന്നെ കറക്റ്റ് കിട്ടും ...എന്റെ പഴവങ്ങാടി ഗണപതി ....

റിയാസ് സ്റ്റൈല്‍ :  ഒരു *&^^%&^ പട്ടി *&&^% എന്നെ കടിക്കാന്‍ ഓടിച്ചു .ആ *&^^%$ പട്ടിക്ക് എന്തിന്റെ &^^%%$$ ആണ് . &^%$$$ നെ എന്റെ കയ്യില്‍ കിട്ടും ...അന്ന് അവന്റെ **&^%**&^ ഇട്ടു തന്നെ കൊടുക്കും ...&&^%%$$#... &&^^%$$#.... നീ ഒക്കെ എന്ത് **&^% പഠിച്ചു കൊണ്ട്  കൊണ്ട് ഇരിക്കുവടാ ...&&^%$$#.... മനുഷ്യനെ പട്ടി കടിക്കാന്‍ ഓടിച്ച കാര്യം പറയുമ്പോഴാണ് അവന്റെ രു **&^%$*&^ ലെ വായന ... !

Congrats Jins and Anna for the baby girl...

car pics of our class mates

അജോ പി ജോണ്‍ 

ജിനോ മാത്യു 

ലിജോ സെബാസ്റ്റ്യന്‍ 

മാത്യു എബ്രഹാം 

പോള്‍സണ്‍ ജോസഫ്‌

അനീഷ്‌ പി ടി 

സജിത്ത് എസ നാഥ് 

സനൂപ് എ യു 

സിജോ കെ ജോര്‍ജ് 

ടിജോ ജോസ്


സനൂപിനു അനുകൂലം ആയി വിധി - എച് പി കുടുങ്ങി

എം സി എ കുടുംബാംഗങ്ങള്‍ ഏറെ നാളായി നോക്കി ഇരുന്ന "ഡിയര്‍ കേരള (http://dearkerala.com/)- എച് പി(http://www.hp.com/)" പോരാട്ടം നിര്‍ണായകമായ വഴിത്തിരുവില്‍. ഡിയര്‍ കേരള എം ഡി സനൂപ് എച് പി കമ്പനിക്കെതിരായി കൊടുത്ത കേസ് ആണ് സനൂപിനു അനുകൂലം ആയി കോടതി വിധീചത്.


സംഭവം ഇങ്ങനെ

2010 ഏപ്രില്‍ :- സനൂപ് തന്‍റെ ഡിയര്‍ കേരള കമ്പനിയുടെ പേരില്‍ ഒരു എച് പി ലാപ്ടോപ് വാങ്ങുന്നു

2010 ജൂണ്‍ 1:- ഡിസ്പ്ലേയില്‍ വൈറ്റ് വരകള്‍ വന്നു തുടങ്ങി

2010 ജൂണ്‍ 15 :- സനൂപിന്റെ പരാതിയില്‍ കമ്പനി പുതിയ ഡിസ്പ്ലേ കൊടുക്കുന്നു

2010 ജൂലൈ 20 :- സനൂപിന്റ്റ് ഡിസ്പ്ലേയില്‍ വീണ്ടും വരകള്‍ വരുന്നു

2010 ഓഗസ്റ്റ്‌ 1:- പ്രതികാര ദാഹിയായ സനൂപ് കോടതിയെ സമീപിക്കുന്നു. കോടതിയെ സമീപിച്ച കാര്യം എല്ലാവരോടും ചാറ്റില്‍ പറഞ്ഞു നടക്കുന്നു. ആദ്യത്തെ തവണ ലാപ്‌ നന്നക്കിയപ്പോള്‍ അവര്‍ക്ക് 25000 രൂപ ചിലവായി.. രണ്ടാമത്തെ വീണ്ടും അതേ പൈസ മുടക്കണോ, പുതിയ ലാപ്‌ കൊടുക്കണോ എച് പി തയാറായില്ല.. സിംഹം സനൂപ് വിട്ടു കൊടുക്കുമോ.

2010 ഓഗസ്റ്റ്‌ 30 :- കോടതി സനൂപിനെതിരെ വിധിക്കുന്നു. എച് പി പുതിയ ലാപ്ടോപ് സനൂപിനു കൊടുക്കാന്‍ വിധിക്കുന്നു. സനൂപ് ജയിച് വിവരം ബ്ലോഗില്‍ ഇടാന്‍ വലിയ കളികള്‍ കളിക്കുന്നു സനൂപ്.

2010 ഓഗസ്റ്റ്‌ 31 :- സനൂഒപിന്റെ കമ്പനി ഇരിക്കുന്ന കെട്ടിടത്തിന്റെ വാടക കൊടുക്കാത്തതിനാല്‍, കെട്ടിട മുതലാളി വന്നു ലാപ്ടോപ് എടുത്തു കൊണ്ടു പോകുന്നു. പാവം സനൂപ് ഇനി ഏതു ലാപ്ടോപ് കൊടുത്തു പുതിയത് വാങ്ങും?


കൂടുതല്‍ വിവരങ്ങളും ആയി, അര്‍ഷാദ് കോടതി പരിസരത്ത് ഉണ്ട്, തൊടുപുഴയില്‍ നിന്നും രഞ്ജിത് ലൈനില്‍ ഉണ്ട്, ലാപ്ടോപ് കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന അഭിലാഷ് ചന്ദ്ര്യഹാസന്റെയും, ഡിസ്പ്ലേ പ്രോബ്ലം എക്ഷ്പെര്ട് റഹ്മാന്‍ സജിത്തും ചേര്‍ന്ന വിദക്ത പാനല്‍ തയാറായി കഴിഞ്ഞു. ഒരിടവേളക്ക് ശേഷം വാര്‍ത്തകള്‍ വിശദമായി ....
 




Thampi
 
 
Uttu.. HP ആസ്ഥാനമായ California il നിന്നും ഏറ്റവും പുതിയ വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്.. Sanoop നെ പറ്റിക്കാന്‍ ശ്രമിച്ച HP company ഉടെ ഇവിടുത്തെ ഓഫീസിന്‍റെ മുന്‍വശം മുഴുവന്‍ സനൂപിന്റെ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.. സ്ഫോടനാത്മകമായ ഒരു സ്ഥിതി വിശേഷമാണ് കതിന റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്നത്.. ലക്ഷങ്ങളുടെ ആരാധനാ പത്രമായ സനൂപിനെ ഒരു കൂതറ ലാപ്ടോപ് കൊടുത്ത് പറ്റിക്കാന്‍ ശ്രമിച്ച HP കമ്പനിയുടെ തരം താഴ്ന്ന നടപടിയെ രാവിലെ തന്നെ പ്രസിഡന്റ്‌ ബാരക്ക് ഒബാമ പത്രകുറിപ്പിലൂടെ അപലപിച്ചിരുന്നു.


ഇതിനെ പിന്താങ്ങി കൊണ്ട് arnold schwarzanager, bill gates തുടങ്ങിയ പ്രമുഖരും വിവിധ ടവ് ചാനലുകളിലൂടെ പ്രതികരിച്ചിരുന്നു.

എന്തൊക്കെയായാലും എപ്പോള്‍ വേണമെങ്കിലും അക്രമം പൊട്ടി പുറപ്പെടാം എന്ന അവസ്ഥയില്‍ ആണ് ഇവിടുത്തെ കാര്യങ്ങള്‍..ഉട്ടു..
 




Arshad
 
ജിനോ.. വളരെ നാടകീയമായ രംഗങ്ങള്‍ക്കാണ് ഇപ്പോള്‍ കോടതി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് ...ഒരു മാസമായി കേരളീയ സമൂഹം ആകാംഷയോടെ വീക്ഷിച്ചിരുന്ന വളരെ ദുരൂഹമായതും ജന മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച്ചതുമായ ഒരു കേസിനാണ് ഇന്ന് പരിസമാപ്തി ആയിരിക്കുന്നത്...


ചെറു പ്രായത്തിലെ തന്റേതായ വ്യക്തിത്തം കൊണ്ടും കഠിന പ്രയത്നം കൊണ്ടും ആറിലതികം കമ്പനികള്‍ ആരംഭിച്ച ഭാവിയില്‍ ഇന്ത്യയുടെ സമ്പത്ത വ്യവസ്ത്തയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്ന ഒരു യുവ ബിസിനസ്‌ സാമ്രാട്ട് എന്ന് വിശേഷിപ്പിക്കാവുന്ന സനൂപ് എന്നാ യുവാവിനു നേരിട്ട പൈശാചികവും ക്രൂരവുമായ അനുഭവങ്ങള്‍ കേട്ട് ഞെട്ടി തരിച്ച ലോക മനസ്സാക്ഷിക്കു കുറച്ചെങ്കിലും ആശ്വാസം പകരുന്നതായി കോടതിയുടെ ഇന്നത്തെ വിധി...


ജിനോ .. ഞാന്‍ കോടതിയുടെ വിശധാമ്ഷങ്ങളിലെക്ക് പോകുന്നതിനു മുമ്പായി .. ഇപ്പോള്‍ കേസ് ജയിച്ച സനൂപിനെ തോളില്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം നടത്തുന്ന തൊടുപുഴയുടെ സാംസ്കാരിക പ്രവര്‍ത്തകരെയാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്.. കൊട്ടും സുഇട്ടും കൂളിംഗ്‌ ഗ്ലാസും ധരിച്ചു നില്‍ക്കുന്ന സനൂപ് അനുയായികള്‍ക്ക് നേരെ കൈ വീശി തന്റെ സ്നേഹം അറിയിക്കുന്നതായിട്ടും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും... ജിനോ...

ജിനോ : ഇനി കോടധി വിധിയുടെ വിശധാമ്ഷങ്ങള്‍ എന്തെന്ന് അറിയാം.. അതിനു മുബ്ബ് ചെറിയ ഒരു ഇടവേള..
 
Jino
 
നന്ദി തമ്പി, എച് പി ആസ്ഥാനം ആയ കാലിഫോര്‍ണിയയില്‍ നിന്നും ഏറ്റവും പുതിയ വിവരങ്ങളില്‍ നല്‍കിയതിനു...


നമുക്ക് വാര്‍ത്തയിലേക്ക് തിരിച്ചു വരാം...

പട്ടണ പ്രവേശനം സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും കാലിഫോര്‍ണിയയില്‍ പോകുന്ന ഉരു എന്ന് പറഞ്ഞു കയറ്റി വിട്ടതും, എച് പി കമ്പനിയുടെ ആസ്ഥാനം കാലിഫോര്‍ണിയ ആണെന്നും ഉള്ള പോയിന്റ്‌ വെച്ചാണ് സനൂപ് ഈ കേസ് വിജയിച്ചത് എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം. സംഭവത്തില്‍ മോഹന്‍ലാലും എച് പി കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് എന്നാണ് സനൂപിന്റെ അഭിഭാഷകന്‍ വെളിപെടുത്തിയത്, പണ്ട് ഞങ്ങളെ കാലിഫോര്‍ണിയയില്‍ ഉള്ള ഉരു ആണെന്ന് പറഞ്ഞ മദ്രാസില്‍ ഇറക്കി വിട്ടതിനു.


നന്ദി അര്‍ഷാദ്, കോടതി പരിസരത്ത് നിന്നും ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കിയതിനു...

എന്തായാലും സനൂപിന്റെ കോടതി വിധി അക്ഷരാര്‍ഥത്തില്‍ കേരളത്തെ ഞെട്ടിചിരിക്കുക ആണ്.. ഓള്‍ കേരള പൊട്ടിയ കമ്പനി മുതലാളീസ് അസോസിയേഷന്‍ (AKPCMA) നാളെ തൊടുപുഴയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എം സി എ പ്രധാന മന്ത്രി മാത്യു സര്‍ സംഭവ സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. പ്രധാന ഉധ്യോഗസ്തര്‍ ആയ പ്യാര്‍, രഞ്ജിത് എന്നിവര്‍ സംഭവം സ്ഥലം സന്തര്ഷിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തൊടുപുഴ ബീവേരജെസ് ഡിപ്പോ കൂടുതല്‍ മധ്യകുപ്പികള്‍ വാണ്ട്ഗി സ്റ്റോക്ക്‌ ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടനെ രേനിഷ് ചിരാപുഞ്ചിയില്‍ നിന്നും, കസകിസ്ഥാനിലെ അസ്ന എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു.


കൂടുതല്‍ റിപ്പോര്റെര്മാര്‍ പല സതലങ്ങളില്‍ നിന്നായി ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും.. ഈ സമയം നിങ്ങളുടെ അഭിപ്രായം എസ് എം എസ് അയക്കുക. അയക്കേണ്ട ഫോര്‍മാറ്റ്‌ സാന്‍-ഹ്പ് YES അല്ലെങ്കില്‍ NO .
 
Arshad
 
ജിനോ..കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ?

 ഞാന്‍ കേസിന്റെ വിശധാമ്ഷങ്ങളിലെക്ക് കടക്കാം...

HP -ക്ക് വേണ്ടി ഹജരയാത് അവരുടെ മുതിര്‍ന്ന legal advisor -ഉം അമേരിക്കന്‍ ബാര്‍ കൌണ്‍സില്‍ സെക്രടറി -യുമായ മിസ്സ്‌. ക്രിസ്ടിന augustine ആയിരുന്നു.. വീടിന്റെ ആധാരം പണയം വെച്ചു മേടിച്ച ലാപ്ടോപ് ഈ കോലത്തില്‍ ആയതിനാലും അഡ്വക്കേറ്റ് - നു കാശ് കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ടും ( ഊര് തെണ്ടിയുടെ പോക്കറ്റില്‍ എന്തുണ്ട് കൊടുക്കാന്‍ ..) സനൂപ് സ്വയം തന്നെ ആയിരുന്നു കേസ് വാദിച്ചത് ... കേസ് ആരംഭിച്ചതും രൂക്ഷമായ വാധ പ്രേധിവാധങ്ങള്‍ കൊണ്ട് കോടതി ശബ്തമുഗരിതമായി .. മിസ്സ്‌ ക്രിസ്ടിനയുടെ ഇംഗ്ലീഷ് കോടതിക്ക് മനസ്സിലാകാത്തത് കൊണ്ടോ സനൂപിന്റെ accent കേട്ട് സഹിക്കാന്‍ പറ്റാത്തത് കൊണ്ടോ എന്താണെന്നു അറിയില്ല... സനൂപിനു അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും വന്നത് എന്നാണു അറിയാന്‍ സാധിച്ചത്...

 എന്നാല്‍ വിധിയെ കുറിച്ച സനൂപ് പറഞ്ഞത് പുതിയ ലാപ്ടോപ് അല്ലേല്‍ bill amount + Compensation Rs 2000/- കിട്ടും എന്നാണ്... കുട്ടപ്പന്‍ ചേട്ടന്റെ കടയിലെ പറ്റു വീട്ടാന്‍ ഈ 2000 കൊണ്ട് കഴിയില്ല എന്നും അദ്ദേഹം പരിഭവപ്പെട്ടു.. ഒരു മാസമായി തന്നെ പ്രോത്സാഹിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തു തരികയും ചെയ്ത കതിനക്ക് അദ്ദേഹം ഒരായിരം നന്ദി പറഞ്ഞു...

 ഒരു മാസം കഴിഞ്ഞേ ശെരിയായ കോടതി പകര്‍പ്പ് സനൂപിന്റെ കയ്യില്‍ കിട്ടൂ.. അപ്പോഴേ യഥാര്‍ത്ഥ വിധി എന്ധെന്നു നമുക്ക് അറിയാന്‍ പറ്റു.. ജിനോ...
 
Thampi
 
ഉട്ടൂ..ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് സനൂപ് - HP പ്രശ്നത്തില്‍ സനൂപിനെ അനുകൂലിച് ഡെമോക്രാറ്റുകള്‍ നാളെ അമേരികന്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാല്‍, പത്രം, ബിവറേജസ് എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്...കേസില്‍ സനൂപ് ജയിച്ചെങ്കിലും ആരാധകരുടെ രോഷം അടങ്ങിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.


HP ആസ്ഥാനത്തിന്റെ ചില്ലുകള്‍ പകുതിയും എറിഞ്ഞു തകര്‍ക്കപെട്ട രീതിയില്‍ ആണ് കാണാന്‍ കഴിയുന്നത്. ഇവിടെ റോഡ്‌ സൈഡില്‍ കല്ല്‌ ഇല്ലാത്തത്‌ കൊണ്ട് mexico il നിന്ന് കല്ലുകള്‍ ടിപ്പര്‍ നു കൊണ്ട് വന്നാണ് സനൂപിന്റെ ആരാധകര്‍ ഏറു നടത്തിയത് എന്നാണ് HP ude മുന്നില്‍ പെട്ടികട നടത്തുന്ന Matt Goldstein നമ്മളോട് പറഞ്ഞത്.

അതെ സമയം സനൂപ് വാങ്ങിയ HP hewlett packard അല്ല, മറിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം ആണെന്ന HP CEO ude ആരോപണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

സനൂപ് വാങ്ങിയ HP യുടെ ലാപ്ടോപ് അസംബിള്‍ ചെയ്തത് China il ആണെന്ന ഏറ്റവും പുതിയ വിവരവും പുറത്ത് വന്നിട്ടുണ്ട് . ഈ വാര്‍ത്ത അന്താരാഷ്ട്ര സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടാക്കാന്‍ പോകുന്ന മാനകേടിനു പകരമായി തൊടുപുഴ ആക്രമിച്ചു കീഴടക്കാന്‍ വേണ്ടിയാണ് China അതിര്‍ത്തിയില്‍ സേനാ വിന്യാസം നടത്തിയത് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
 
ചൈന വര്‍ഷങ്ങളായി സനൂപിനെ പിന്തുടര്‍ന്നിരുന്നു എന്ന ഒരു പുതിയ വിവരവും നമുക്ക് ലഭ്യമായിട്ടുണ്ട്.


മുട്ടാസ് എന്ന ചൈനീസ് ചാരന്‍ ഇദ്ദേഹത്തിന്റെ MCA പഠന(?) കാലത്ത് ഇദ്ദേഹത്തോടൊപ്പം paul iby ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്നു എന്ന് റോ DySP ആയ പഴയ SI സതീഷ്കുമാര്‍ വെളിപെടുത്തി. പഠന ശേഷം മുട്ടാസ് ജോലിക്കെന്ന വ്യാജേന തങ്ങിയിരുന്നത് മോഹന്‍ലാലും ശ്രീനിവാസനും കാലിഫോര്‍ണിയയിലേക്കുള്ള ഉരു കയറി വന്ന Chennai Basant Nagar ബീച്ചിനു അടുത്താണ് എന്ന ഒരു അതി പ്രധാനമായ വിവരവും നമുക്ക് ലഭ്യമായിട്ടുണ്ട്. കാര്യങ്ങള്‍ ഒക്കെ പരസ്പരം ബന്ധപെട്ടു കിടക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.. ഉട്ടൂ..
 
Arshad
 
ജിനോ.. ഇപ്പോള്‍ നമുക്ക് കാണാന്‍ പറ്റുന്ന കാഴ്ച്ച.. കോടതിയില്‍ നിന്നും തൊടുപുഴയുടെ രോമാഞ്ചമായ സനൂപിനെ തുറന്ന വണ്ടിയില്‍ അനയിക്കുന്നതാണ്... സ്നേഹ നായകനെ കാണാന്‍ റോഡിന്റെ ഇരു വശവും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട് .. ചൈന അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും അതേഹത്തിന്റെ നേര്‍ക്ക് ആക്രമണം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് വളരെ ശക്ത്തമായ സുരക്ഷയാണ് അദേഹത്തിനു കൊടുത്തിട്ടുള്ളത് ... അദ്ധേഹത്തിന്റെ വാഹനത്തിന്റെ ചുറ്റും 2 SP -മാര്‍ 4 DYSP -മാര്‍ നൂറോളം പോലീസുകാരും ജാഗ രൂകരായി നിലയുറപ്പിച്ചിട്ടുണ്ട് .. ഇന്ത്യന്‍ ആര്‍മി -ടെ 6 ഗ്രൂപ്പ്‌ ബാറ്റാലിയന്‍സ് തോടുപുഴയിലെക്ക് പുറപ്പെട്ടു കഴിഞ്ഞതായി പ്രതിരോധ മന്ത്രി എ. കെ ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.. ചൈനയില്‍ നിന്നും മുട്ടസിന്റെ ഒളി ശിങ്ങടികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത ഉലതിനാല്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ എല്ലാം സുരക്ഷ ശക്ത്തിപെടുത്താന്‍ നിര്‍ദേശം കൊടുത്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു..
 
Jino
 
നന്ദി തമ്പി.. നന്ദി അര്‍ഷാദ്
 നമ്മുടെ വിദക്ത പാനല്‍ തായാരായിരിക്കുന്നു...
 ലാപ്ടോപ് കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന അഭിലാഷ് ചദ്രഹാസനും, ഡിസ്പ്ലേ പ്രോബ്ലം മാത്രം കൈകാര്യം ചെയ്യുന്ന റഹ്മാന്‍ സജിത്തും..
 മിസ്റ്റര്‍ ചന്ദ്രഹാസന്‍, താങ്കളും എച് പി കേസുകളും തമ്മില്‍ ഉള്ള ബന്ദം എന്താണ്
 ചന്ദ്രഹാസന്‍ :- കോളേജില്‍ പഠിച്ചപ്പോള്‍ മുതല്‍ ലാപ്ടോപ് എന്‍റെ വീക്നെസ് ആണ്. ചിനക്കാരന്‍ ആയ മുട്ടാസ് പുസ്തക ലോകത്തും, ഞാന്‍ ലാപ്ടോപ് ഉള്‍പ്പടെ ഉള്ള ദ്രിശ്യ മാധ്യമ രംഗത്തും പ്രഗല്‍ഭര്‍ ആയിരുന്നു
 നമുക്ക് ചന്ദ്രഹാസനിലേക്ക് തിരിച്ചു വരാം.
 സനൂപ് പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള അന്താരാശ്ര ബന്ധം ഉളയുക ആണ് എന്നാണ് അമേരിക്കന്‍ ഡിസ്കില്‍ നിന്നുള്ള തമ്പിയുടെ വിവരം. സംഭവത്തില്‍ പോളണ്ടിനെ ഉള്‍പെടുത്തണം എന്ന് മാത്യു സര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
 
Arshad
 
ജിനോ.. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍...

 പുതിയ സംഭവ വികാസങ്ങള്‍ അന്താരാഷ്ട്ര സമൂഹം വളരെ ഭീതിയോടെ ആണ് നോക്കി കാണുന്നത് എന്ന് വ്യകത്തമാണ് .. സമ്പത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട്, കേരളത്തിനു പിന്തുണ അഭ്യര്‍ഥിച്ചു കൊണ്ട് രേനിഷിനെ Angola , Sumatra , Paraguay , Peuto rica , costarica എന്നീ രാജ്യങ്ങളിലെക്കയക്കാന്‍ ഇപ്പോള്‍ കൂടിയ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു....
 
Thampi
 
ഉട്ടൂ.. സനൂപിനു പിന്തുണ അറിയിച്ചു കൊണ്ട് ശശി തരൂര്‍ ട്വിറ്റെര്‍ ഇല്‍ tweet ചെയ്തിരിക്കുന്നു. 'If there is a China of the HP, sanoop is the muttas of India and America ' എന്നാണ് അദ്ദേഹം അഭിപ്രായപെട്ടത്.
ഉട്ടൂ.. കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന നിലയില്‍ നിന്ന് അല്പം പുരോഗതി ഉണ്ടായി എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. മാത്യു സാറിന്റെ നയതന്ത്ര ഇടപെടലുകള്‍ ആണ് കാര്യങ്ങള്‍ക്ക് അയവ് വരുത്തിയിരിക്കുന്നത്. അടുത്ത ലക്കം ബാലരമ വരുന്നത് വരെ യുദ്ധം വേണ്ട എന്ന് രണ്ടു രാജ്യങ്ങളും തീരുമാനിച്ചു എന്നാണ് നമുക്ക് അറിയാന്‍ കഴിയുന്നത്.


അതെ സമയം തോമാച്ചന്റെ പാട്ട് കേള്‍പ്പിച് PT de ഡാന്‍സും കാണിച്ചു വിടും എന്ന് ആരോ ചൈനീസ് പ്രസിഡന്റ്‌ ഹു ജിന്റാവോക്ക് ഊമകത്ത്‌ അയച്ചതാണ് യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ചൈനയെ പ്രേരിപിച്ചത്‌ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
 
Jino
 
ഈ കേസില്‍ മുട്ടാസ് ആണ് പ്രതി എന്നതിനാല്‍ ഒരു അമേരിക്ക - ചൈന യുദ്ധം ആസന്നമായിരിക്കുക ആണ്. കുറച്ചു പേര്‍ അമേരിക്കയുടെ ഭാഗത്തും കുറച്ചു പേര്‍ ചൈനയുടെ ഭാഗത്തും നിന്ന് യുദ്ധം വിജയിപ്പിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു...
 
അങ്ങനെ സംഭവങ്ങള്‍ക്ക് ഒരു അയവ് വന്നിരിക്കുക ആണ്. ഒരു സമാധാന ശ്രമത്തിനു സാധ്യത കാണുന്നു, അടുത്ത ലക്കം ബാലരമ വരാന്‍ ഇനി രണ്ടു ദിവസമേ ഉള്ളു. അതിനിടയില്‍ ഒരു യുദ്ധം വേണ്ട എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ മുട്ടസിന്റെ തല പാത്രത്തില്‍ ആക്കി വേണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്, അതില്‍ കുറഞ്ഞ ഒരു പരിഹാരവും ഇല്ല. ഈ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ ആയ മുട്ടസിന്റെ കോളം കത്തിച്ച് എല്ലാവരും കലിപ്പ് അടക്കി വീട്ടില്‍ പോകാന്‍ യു എന്‍ ആഹ്യാനം ചെയ്തിട്ടുണ്ട്. വാര്‍ത്ത ബുള്ളറ്റിന്‍ അവസാനിക്കാറായി. എനിക്ക് വീട്ടില്‍ പോകാന്‍ സമയം ആയി. തമ്പിക്ക് ഉറങ്ങാന്‍ സമയം ആയി. ഇനി മറ്റൊരു എക്ഷ്ക്ലുസിവ് വാര്‍ത്തയും ആയി നാളെ ന്യൂസ്‌ ഹൌര്‍ തുടരുന്നതായിരിക്കും. ഗുഡ് ബൈ.
 
 
Renjith
ജിനോ ഞാന്‍ ഇപ്പം തൊടുപുഴയില്‍ സനൂപിന്റെ തറവാടായ അമിക്കട് വസതിയുടെ മുന്‍പില്‍ ആണ് നില്കുന്നത് .വന്‍ ജെനതിരക്ക് കാരണം മദ്യപാന പ്രവര്‍ത്തകര്‍ക്ക് സോറി മാദ്യമ പ്രവര്‍ത്തകര്‍ക്ക് വീടിന്റെ ഉള്ളിലേക്ക് കടക്കാന്‍ ആവാത്ത സ്ഥിതിയാണ് യിവിടെ .ജിനോ ഇവിടേ നാടിന്‍റെ വിവിദ തുറയില്‍ ഉള്ളല ആളുകള്‍ പ്രവഹിച്ചു കൊണ്ടിരിക്കുവന് .രാവിലെ തന്നെ മുഖ്യമന്ത്രി വി സ് അച്യുതാനന്ദന്‍ ഔദോയ്ഗികപരുപടികള്‍ ഒഴിവാക്കി സനൂപിനെ നേരില്‍ കാണാന്‍ തൊടുപുഴയില്‍ എത്തിയിട്ടുണ്ട് .മറ്റൊരു കാര്യം കൂടി ഉണ്ട് എന്ന്


ശ്രീ കൃഷന്‍ ജെയന്തി കൊണ്ടാടുക ആണല്ലോ .തൊടുപുഴയില്‍ മുക്കിലും കോണിലും സനൂപിന്റെ അരതകര്‍ ഉരി അടി നടത്തുകയാണ് . ഉരിക്ക് പകരം അവര്‍ hp ലാപ്ടോപ് ആണ് ഉപയോഗിക്കുന്നത് ഉരി അടിക്കുന്നവര്‍ കോട്ടും സുട്ടും ആണ് യിട്ടിരികുന്നത് .ജിനോ .ജിനോ എപ്പോള്‍ നമ്മുടെ കൂടെ നടന്‍ മമ്മൂടി നമ്മോടൊപ്പം ഉണ്ട് .

നമുക്ക് മമ്മുട്ടിയോടു ചോദിക്കാം

പറയു മമ്മുട്ടി താങ്കള്‍ എപ്പോള്‍ ആണ് ഇവിടേ എത്തിയത്

മമ്മുടി: ഞാന്‍ സംഭവം അറിഞ്ഞ ഉടനെ പോരുകയായിരുന്നു സനൂപിനെ നേരിട്ട് കാണാന്‍ ഇതു വരെ കഴിഞ്ഞില്ല അദ്ദേഹം എപ്പോള്‍ ഒബാമ യുമായി വീഡിയോ കോന്ഫ്രെന്സിങ്ങില്‍ ആണെന്ന് പറഞ്ഞു .ഞാന്‍ വിളിച്ചിട്ട് അദ്ദേഹം ഫോണ്‍ എടുകുന്നില്ല .ഏതായാലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടേ പോകു . നന്ദി മമ്മുട്ടി . നന്ദി . ജിനോ ഇവിടേ തിരക്ക് കൂടി വര്കയാണ് തിക്കിലും തിരക്കിലും പെട്ട് ഒരു പാട് പേര്‍ക്ക് പരുക്ക് എല്ക്കുകയാണ് .ജിനോ എപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വശലകുകയാണ് സനൂപ് വീടിന്റെ പുറത്തു വന്നിരിക്കുന്നു അദ്ദേഹം അരടകരെ കയ്യ് വീസികനിക്കുകയാണ് .ജെങ്ങള്‍ സ്നൂപിനു ജയ് വിളിക്കുന്നു .ജിനോ ജെനം ഇവിടേ ക്രമതീതായി വര്ടിക്കുകയാണ് നടന്‍ മമ്മുട്ടിയെ ആരോ ചവിട്ടു പരുക്കെല്‍പ്പിചിരിക്കുവന് . ജിനോ തൊടുപുഴ നഗരം മുഴുവന്‍ ഇപ്പോള്‍ സനൂപിന്റെ കട്ട്‌ ഔട്ട്‌ കളും ഫ്ലെക്സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേ ശോഭ യാത്രക്ക് പകരം സനൂപ് യാത്ര സകടിപ്പിചിരിക്കുകയാണ് . കുട്ടികള്‍ സനൂപിന്റെ കോട്ടും സുട്ടും അണിഞ്ഞു കയ്യില്‍ ഒരു ഓടക്കുഴലുമായി നില്‍ക്കുകയാണ് .

ജിനോ ഇപ്പോള്‍ നമ്മുടെ കൂടെ ശ്രീശാന്ത്‌ ഉണ്ട് ഇന്ത്യന്‍ ക്രിക്കറ്റ്‌ തരാം മലയാളി അയ ശ്രീശാന്ത്‌ ഇപ്പോള്‍ നമ്മുടെ കൂടെ ഉണ്ട്

ശ്രീശാന്ത്‌ പറയു :

ശ്രീശാന്ത്‌ ഞാന്‍ രാവിലെ പ്രാക്ടീസ് ചെയ്യാന്‍ പോയപോള്‍ സച്ചിന്‍ ബായി എന്നെ വിളിച്ചിരുന്നു .സച്ചിന്‍ ബായി ആണ് എന്നോട് സനൂപെട്ടനെ പോയി കാണാന്‍ പറഞ്ഞത് .പിന്നെ ഞാനും സനൂപ് അങ്കിള്‍ ഉം ആയി ഒരു പടുകലാതെ ബന്ദം ഉണ്ട് എന്റെ പുതിയ ആല്‍ബത്തിലെ മുസികും രേജനയും ചെയ്തിരിക്കുന്നത് അങ്കിള്‍ ആണ് .ജിനോ തിരക്കിന്റെ ഇടയില്‍ ശ്രീശാന്ത്‌ ആരോ തള്ളി മാറിയിരിക്കുകയാണ് .നമുക്ക് വീണ്ടു ജിനോ ജിനോ ജിനോ അയ്യോഓഓ
 
Arshad
 
ജിനോ.. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..


ഈ സംഭവത്തില്‍ മുഖ്യ പ്രതി എന്ന് കരുതപ്പെടുന്ന മുട്ടാസിനെ ഹിമാലയത്തില്‍ വെച്ച scotland യാര്‍ഡ്‌ അറസ്റ്റ് ചെയ്തു.. ഏതോ ബുക്ക്‌ വാതു വെപ്പുകാരനുമായി കരാര്‍ ഒപ്പിടാന്‍ ശ്രേമിക്കുമ്പോള്‍ ആണ് മുട്ടസിനെ പോലീസെ അറസ്റ്റ് ചെയ്തത്... ഈ ആഴ്ച പുറത്ത് ഇറങ്ങാന്‍ പോകുന്ന 'ജാനുവിന്റെ മുന്തിരി നാരായണന്റെ കൃഷി ' എന്നാ ബുക്കിന്റെ rating -നീ കുറിച്ചുള്ള വാതു വെപ്പാന് അവിടെ നടന്നത് എന്നാണ് അറിയാന്‍ സാധിച്ചത് ... ജിനോ...
 
Renjith
 
ജിനോ ഇപ്പോള്‍ നമുക്ക് ഒരു സന്തോഷ വാര്‍ത്ത‍ അര്‍ഷടില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞിരിക്കുകയാണ് മുഖ്യ പ്രതി മുട്ടാസ പിടിയില്‍ ആയിരിക്കുക ആണ് . ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത് .ക്രിക്കറ്റ്‌ വത് വെയ്പിനെ വെല്ലുന്ന തരത്തില്‍ ഉള്ള ഒരു സംഭവമായി നമുക്ക് ഇതിനെ കാണാം .പ്രസിദീകരിക്കാന്‍ ഇരിക്കുന്ന ചില ചെറിയ പുസ്തകങ്ങളിലെ ചില വരികള്‍ ഏതു പേജില്‍ എത്രാമത്തെ വരിയില്‍ വരും എന്ന് മുട്ടാസ് വാതു വെച്ച് വരികയായിരുന്നു എന്ന് അര്‍ഷടില്‍ നിന്ന് മനസിലാക്കാന്‍ പറ്റി ജിനോ .കോടികളുടെ വെട്ടിപന് നടത്തിയിരിക്കുന്നത് .ചില പ്രമുക ചാനലുകള്‍ മുട്ടാസ് തന്റെ വ്യാളി ഷര്‍ട്ട്‌ ഒരു വാതു വെയ്പ് കാരന് കയ്യ് മാറുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് .മുട്ടസിനെ അജീവാനതം വില്‍ക്കണം എന്ന് ,ജയിലില്‍ ഇടണം എന്നും ലോക പ്രസസത എഴുത്ത് കാരന്‍ മാത്യു പത്തനംതിട്ട അവശ്യ പെട്ടു










അവിവാഹിതര്‍ സൂക്ഷിക്കുക...part 2

ഞങളുടെ കോട്ടയം യാത്ര സംഭവബഹുലം ആയിരുന്നു എങ്കിലും പോള്‍സണ്‍ ന്റെ പാര്‍ട്ടി യെ ക്കുറിച്ച് ഒത്തിരി പറയാന്‍ ഉള്ളതിനാല്‍ കുറച്ചു ഫാസ്റ്റ് ഫോര്‍വേഡ് അടിക്കുന്നു . അങ്ങനെ കോട്ടയം എത്തി ഏതായാലും ആ ബസ്‌ ല് ഉണ്ടായിരുന്ന എല്ലാ ആള്‍ക്കാര്‍ക്കും പോള്‍സണ്‍ എന്നൊരാള്‍ കല്യാണം കഴിച്ചു എന്നും അതിന്റെ സ്വീകരണം അന്ന് രാത്രി നടക്കുന്നു എന്നും അതിന്റെ വകയായി മദ്യം , പന്നി ഇറച്ചി കപ്പ , ഓറഞ്ച് ജൂസ് പിന്നെ എന്തൊക്കയോ ഒണ്ടു എന്നും എല്ലാത്തിനും ഉപരി ഇവന്മാരെപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ചില വഷളന്‍ മാര് നാടിന്‍റെ നാനാഭാഗത്തുനിന്നും ഉടുത്തു ഒരുങ്ങി അവിടെ എത്തികഴിഞ്ഞു എന്നും മനസിലായി .ബസില്‍ നിന്ന് ഇറങ്ങാന്‍ നേരം കണ്ടക്ടര്‍ , ഡ്രൈവര്‍ പിന്നെ ചില ആള്‍ക്കാര്‍ വന്നു പോള്‍സണ്‍ നു വിവാഹ ആശംസകള്‍ നേര്‍ന്നു .!. അപ്പോള്‍ വേറെ ഒരു പ്രശ്നം ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് വരെ എവിടെ എത്തി എവിടെ എത്തി എന്ന് വിളിച്ചു ചോദിച്ചു കൊണ്ടിരുന്ന വിനോദ് സര്‍ ഉം കൂട്ടരും ഇപ്പോള്‍ വിളിക്കുന്നതെ ഇല്ല .ഞങള്‍ കുറച്ചു ലേറ്റ് ആയി പ്പോയിരുന്നു .ഒരു നാല് മണിക്കൂര്‍. എല്ലാവരും പിണങ്ങി എന്ന് തന്നെ ഉറപ്പ്പിച്ചു . പാവം അനീഷ്‌ പി ടി ഞങ്ങളെയും കാത്തു ഉച്ച ഊണ് കഴിഞ്ഞ ഉടനെ പുറപ്പെടാന്‍ തയാര്‍ ആയി നിന്നതാണ് . ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ അത്താഴം കഴിക്കുകയാണ് എന്ന വിവരം കിട്ടി . അഭിലാഷ്‌ ചന്ദ്ര മോഹന്‍ പാല എത്തി എന്നാ വിവരം ലഭിച്ചു .ഞങള്‍ കൂടെ വന്നിട്ട് പോള്‍സണ്‍ ജന്മസ്ഥലം ത്തേക്ക് പോകാം എന്നാണു പറഞ്ഞിരിക്കുന്നത് . ഞങള്‍ക്ക് അകെ ടെന്‍ഷന്‍ ആയി .ഒന്നാമത്തെ കാര്യം പോള്‍സണ്‍ നാല് കുപ്പി ബക്കാര്‍ഡി റം “കന്യക “ മാരെ വാങ്ങി വെച്ചിട്ടോണ്ട് . അതില്‍ ഓരോന്നിനെ ആയി വിനോദ് സര്‍ ന്റെ നേതൃത്വത്തില്‍ ചില അഭാസന്മാര്‍ വെള്ളം ചേര്‍ത്ത് നശിപ്പിച്ചു കൊണ്ട് ഇരിക്കുകയവും . പിന്നെ പാലായില്‍ വായും നോക്കി നില്‍ക്കുന്ന അഭിലാഷ്‌, അവനെ ഒരു മണിക്കൂര്‍ പാലായില്‍ വെറുതെ നിര്‍ത്തിയാല്‍ മതി കോട്ടയം ജില്ല മുഴുവന്‍ ജില്ല കളക്ടര്‍ക്ക് ‘നിരോധനാജ്ഞ’ പുറപെടുവിക്കേണ്ട സ്ഥിതി ആകും . . ഞങള്‍ വേഗം ഒരു ഓട്ടോറിക്ഷാ പിടിച്ചു അനീഷ്‌ കാത്തു നില്‍ക്കാം എന്ന് പറഞ്ഞ കോട്ടയം കുരിശുപള്ളി ലക്‌ഷ്യം ആക്കി പാഞ്ഞു .




ജീവിക്കാന്‍ ഒട്ടും ആഗ്രഹം ബാക്കി ഇല്ലാത്ത ഒരു ചേട്ടന്‍ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത് . സാന്റോ സാര്‍ ന്റെ പ്രാര്‍ഥന കൊണ്ട് ഞങള്‍ പരുക്കുകള്‍ ഒന്നും പറ്റാതെ അങ്ങ് എത്തി . ഓട്ടോക്കാരന്‍ ഒരു ചെറിയ പള്ളിയുടെ അരികില്‍ നിര്‍ത്തി. സജിത്ത് ചോദിച്ചു “ഇതുതന്നെ ആണോ ചേട്ടാ കുരിശുപള്ളി . ഇവിടെ ഒരു പള്ളി ഒണ്ടു പക്ഷെ കുരിശു ഒന്നും ഇല്ലല്ലോ” .ഓട്ടോക്കാരന്‍ ചേട്ടന്‍ ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞു എന്നിട്ട് ഇങനെ പറഞ്ഞു “നിങള്‍ മൂന്ന് പേരും ആ പള്ളിക്ക് മുന്‍പില്‍ കേറി നിലക്ക് അപ്പോള്‍ അത് “കുരിശു പള്ളി ആകും “ .രാത്രി മനുഷ്യനെ മിനക്കെടുത്താന്‍ ആയി ഓരോ ‘കുരിശുകള്‍’ ഇറങ്ങിക്കോളും .പെട്ടന്ന് സജിത്ത് വിളിച്ചു പറഞ്ഞു ഡാ അവിടെ അനീഷ്‌ പി ടി .
അങ്ങനെ അനീഷ്‌ നെ കണ്ടെത്തി . ഒരു ഹുണ്ടായ് സാന്‍ട്രോ കാറും ആയി (സാന്റോ സര്‍ ന്റെ ഓര്‍മ്മക്കായി ആണ് അവന്‍ സാന്‍ട്രോ കാര്‍ തന്നെ എടുത്തത് എന്ന് പിന്നിട് പറഞ്ഞു ) . അവന്‍ ഞങളെ കാത്തു നില്‍ക്കുന്നുണ്ട്. അനീഷ്‌ ഇപ്പോള്‍ അകെ സ്മാര്‍ട്ട്‌ ആയിട്ടോണ്ട്. ഞങള്‍ കാറില്‍ കയറി പാലായ്ക്ക് തിരിച്ചു .കാറില്‍ കയറുന്നതിനു ഇടയില്‍ അഭിലാഷ്‌ ചന്ദ്രമോഹന്‍ വിളിച്ചു ചോദിക്കുന്നു ഞാന്‍ പാലയില്‍ എവിടെ ആണ് നില്കേണ്ടത് .ആദ്യമായി പാലായ്ക്കു വരുന്ന രഞ്ജിത് നോട് ആണ് ചോദ്യം .”പാല Junction” ല് നിന്നാല്‍ മതി എന്നാ രഞ്ജിത് മറുപടി കേട്ട അഭിലാഷ്‌ നു പിന്നെ മറ്റു സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു .



ഇനിയാണ് മക്കളെ കഥ . ആദ്യ രംഗം അനീഷ്‌ പി ടി യുടെ മാസ്മര ഡ്രൈവിംഗ് . വണ്ടി നൂറു നൂറ്റിപത്തു (ഞാന്‍ ഇപ്പോള്‍ നമ്മുടെ മാത്തുകുട്ടി ലൈന്‍ ആണ് കുറച്ചു കൂടുതലെ പറയൂ ..) കോട്ടയം പാല റോഡ്‌ വഴി അനീഷ്‌ പറക്കുന്നു (സോറി ഇനി ‘പറക്കുന്നു’ എന്നാ വാക്ക് പറയാമോ ആവൊ ..?) ..ഇടയ്ക്കു രഞ്ജിത് ചോദിച്ചു (അനീഷ്‌ പി ടി യുടെ ജനറല്‍ നോളെജ് nostalgia ) “നിനക്ക് ഈ പാല എവിടെയാണ് എന്ന് അറിയാമോ “?. “മുന്നോട്ടു “ അനീഷ്‌ തന്റെ അറിവ് തെളിയിച്ചു .”വഴി ചോദിച്ചിട്ട് പോകാന്‍ തന്നെ ഞങള്‍ തീരുമാനിച്ചു . എ ആര്‍ റഹ്മാന്‍ ന്റെ “മക്കളായ ‘ അനീഷ്‌ ഉം സജിത്തും റഹ്മാന്‍ പുരാണം തുടങ്ങി . ഞാനും രഞ്ജിത് ഉം ചെകുത്താനും കടലിനും ഇടയില്‍ കാരണം വണ്ടിയില്‍ റഹ്മാന്റെ ഏതോ തല്ലിപ്പൊളി പാട്ട് ഒപ്പം റഹ്മാന്‍ നെ കുറിച്ച് ഉള്ള ചര്‍ച്ചയും . “റഹ്മാന് ഇനി ‘ഗ്രാമി’ അവാര്‍ഡ്‌ കൂടെ മാത്രമേ കിട്ടാന്‍ ഉള്ളു “ സജിത്ത് വെടി പൊട്ടിച്ചു . “അയാള്‍ക്ക് ഇനി ‘ഗ്രാമി കൂടെ കിട്ടാന്‍ ഉള്ളു ,നിനക്ക് എം.സി.എ ക്ക് ഇനി എത്ര പേപ്പര്‍ കിട്ടാന്‍ ഒണ്ടു എന്നാ ചോദ്യം കേട്ട് സജിത്ത് തല്‍കാലം നിശബ്ധന്‍ ആയി . ലണ്ടനില്‍ പോയപ്പോള്‍ റഹ്മാനെ കണ്ട കഥ പി.ടി വിവരിച്ചു .ഞാനും രഞ്ജിത്തും മുഖത്തോട് മുഖം നോക്കി “റഹ്മാനെ കണ്ട സമയം കൊണ്ട് അവിടെ “വെള്ളിത്തിരയില്‍ മാത്രം കണ്ടിട്ടുള്ള ഏതെല്ലാം കാര്യങ്ങള്‍ കാണാമായിരുന്നു” “എന്നാ ഭാവത്തില്‍ .അങ്ങനെ ‘പാല Junction’ എത്തി . അഭിലാഷ്‌ ഏതോ സിനിമ തിയേറ്റര്‍ മുന്‍പില്‍ നില്‍ക്കുന്നു എന്നാ പറഞ്ഞിരിക്കുന്നത് .



ഞങള്‍ അഭിലാഷ്‌ നെ തപ്പി നടക്കുകയാണ് .പെട്ടന്ന് റോഡില്‍ ഒരു ആള്‍ക്കൂട്ടം. ഒരു ആംബുലന്‍സ് പോകാന്‍ തയാറായി കിടക്കുന്നു .ഞങ്ങള്‍ ഉറപ്പിച്ചു . ദൈവമേ അഭിലാഷ്‌ ...അവനെ നാട്ടുകാര്‍ ചേര്‍ന്ന് അത്തപ്പൂക്കളം ആക്കിയോ ..? അടുത്തുചെന്നപ്പോള്‍ അത് വേറെ എന്തോ പരിപാടിയാണ് .

...വീണ്ടും ഞങള്‍ അഭിലാഷ്‌ നെ തിരഞ്ഞു അതാ ഒരു പെട്ടിക്കടയുടെ മുന്‍പില്‍ നില്‍ക്കുന്നു അഭിലാഷ്‌ ചന്ദ്ര മോഹന്‍. . ദുരിദാശ്വാസ ക്യാമ്പ്‌ ലേക്ക് റൊട്ടിയും ആയി പോകുന്ന വാഹന ഗ്രഹണി പിടിച്ച പിള്ളാര്‌ നോക്കുന്ന പോലെ വഴിയെ ഷോപ്പിംഗ്‌ കഴിഞ്ഞു പോകുന്ന ചേച്ചി മാരെ എല്ലാം സ്കാന്‍ ചെയ്തു കൊണ്ടുള്ള അവന്റെ പതിവ് ‘വാളി’ നില്‍പ്പിന് ഒരു മാറ്റവും ഇല്ല . പെട്രോളിംഗ് നടത്തുന്ന പോലീസ് എമാന്മാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ജീപ്പില്‍ വിളിച്ചു കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി “ലാളിക്കാന്‍ “ തോന്നുന്ന അത്ര ‘ഓമനത്തം’ ഉള്ള മുഖം .
അഭിലാഷ്‌ നിന്നിരുന്ന സ്ഥലത്തെ കടകള്‍ എല്ലാം നേരത്തെ അടച്ചു എന്ന് തോന്നി . മുടി ഒക്കെ പറ്റ വെട്ടി തടിച്ചു ഒരു ഉണ്ണി ഗണപതി യുടെ രൂപം ആയിട്ടൊണ്ട് വിദ്വാന്‍ . അഭിലാഷ്‌ വലി ,കുടി ഒക്കെ നിര്‍ത്തിയ വിവരം നേരത്തെ ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു . അങ്ങനെ അഭിലാഷ്‌ ഉം ഒപ്പം കൂടി .വന്ന പാടെ ആന അമ്പഴങ്ങ വിഴുങ്ങുന്നത്പോലെ അഭിലാഷ്‌ ഒരു കവര്‍ പാന്‍ പരഖ്‌ പൊട്ടിച്ചു വായിലേക്ക് ഇട്ടു . അടുത്ത നിമിഷം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടതില്‍ വെച്ച് ഏറ്റവും ദയനീയം ആയ ഒരു ‘യാചന’ കേട്ട് ഞെട്ടി .സജിത്ത് അഭിലാഷ്‌ നോട് ദയനീയം ആയി യാചിക്കുന്നു “അളിയാ രാവിലെ രണ്ടു ദോശ കഴിച്ചതാണ് വേറെ ഒന്നും കഴിച്ചിട്ടില്ല വല്ലാത്ത വിശപ്പ് തല കറങ്ങുന്നു നീ എനിക്ക് ഒരു കവര്‍ പാന്‍ പരഖ്‌ താ . “ .ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ഇനി റേഷന്‍ അരിക്ക് പകരം ‘പാന്‍ പരഖ്‌ ‘ വിതരണം നടത്തി സര്‍ക്കാരിനു വിപ്ലവം സൃഷ്ട്ടിക്കവുന്നതാണ് .



ഇനി പോള്‍സണ്‍ ന്റെ സ്വന്തം നാട്ടിലേക്ക് ഞങളുടെ യാത്രയുടെ അവസാന ലാപ്‌ . അമേരിക്കയില്‍ ജീവിക്കുന്നവര്‍ എല്ലാം ജി.പി.എസ് പോലുള്ള വളരെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആണ് പോകാനുള്ള വഴികള്‍ കണ്ടു പിടിക്കുന്നത്‌ എന്നാ ഞങളുടെ ധാരണകള്‍ മുഴുവന്‍ മാറ്റി എഴുതിയ ഒരു സംഭവം ഉണ്ടായി . അമേരിക്കയില്‍ രണ്ടു മൂന്നു വര്ഷം ആയി ആയി താമസിക്കുന്ന പോള്‍സണ്‍ നോട് വീടിലേക്ക് ഉള്ള വഴി ആരോ വിളിച്ചു ചോദിച്ചു . “ അളിയാ നിങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ദൂരം വരുമ്പോള്‍ അവിടെ കുറെ കപ്പ നട്ടത് കാണും അവിടെ നിന്ന് നേരെ കിടക്കുന്ന വഴിയെ കുറച്ചു ദൂരം വരുമ്പോള്‍ ഒരു വെള്ള മാരുതി വാന്‍ പാര്‍ക്ക്‌ ചെയ്തിറ്റൊണ്ടാകും അത് കാണുബോള്‍ വിളിക്കുക “ ഞങള്‍ കുറെ ദൂരം പോയിട്ടും കപ്പ നട്ടത് കണ്ടതല്ലാതെ അവന്‍ പറഞ്ഞ വെള്ള മാരുതി വാന്‍ കണ്ടില്ല .പിന്നിടാന് യാഥാര്‍ത്ഥ്യം മനസിലായത് . പോള്‍സണ്‍ വൈകിട്ട് അത് വഴി പോയപ്പോള്‍ ആരോ വീടിന്റെ അടുത്തു ഒരു വെള്ള മാരുതി വാന്‍ പാര്‍ക്ക്‌ ചെയ്തിരുന്നത് കണ്ടിരുന്നു . പാര്‍ക്ക്‌ ചെയ്തിരുന്ന ആളു കുറച്ചു കഴിഞ്ഞു വണ്ടിയും കൊണ്ട് പോയി ...!!!



അങ്ങനെ പോള്‍സണ്‍ ന്റെ പുതിയ വീട്ടില്‍ എത്തി . സല്‍ക്കാരം പഴയ വീട്ടില്‍ ആണ് . വളരെ സങ്കീര്‍ണ്ണമായ അപകടം പിടിച്ച വഴികളിലൂടെ കയറ്റവും ഇറക്കവും ഒക്കെ താണ്ടി വേണം റബ്ബര്‍ തോട്ടത്തിന്റെ നടുവില്‍ ക്കൂടി അവിടെ എത്താന്‍ . പുതിയ വീടിന്റെ മുറ്റത്തു ഞങ്ങള്‍ക്ക് അവിടേക്ക് ഉള്ള വഴി പറഞ്ഞു തരാന്‍ ആണ് എന്ന് തോന്നുന്നു അതോ പേടിപ്പിക്കാനോ ഏതായാലും പോളച്ചന്‍ ന്റെ ഒരു കസിന്‍ ആണ് എന്ന് തോന്നുന്നു ആറു അടി പൊക്കത്തില്‍ നൂറു നൂറ്റിപ്പത്ത് കിലോ തൂക്കം ഉള്ള ഒരു വിദ്വാനെ നിര്‍ത്തിയിരുന്നു . ആവേശ പൂര്‍വ്വം കയറി ചെന്ന പലരും അവന്റെ ആംഗലേയ ഭാഷ കേട്ട് ...ഓക്കേ..ഓക്കേ.. എന്ന് മാത്രം പറഞ്ഞു അവിടെ നിന്ന് മുങ്ങുന്നത് കണ്ടു . അനീഷ്‌ പി ടി ഇടയ്ക്കു ലണ്ടന്‍ല് പ്പോയ പരിചയം വെച്ച് അവനോടു വഴി ചോദിക്കുന്നത് കണ്ടു “how many kilometers are there from ….” എന്നോ മറ്റോ ആണ് എന്ന് തോന്നുന്നു പി ടി ചോദിച്ചത് . അവന്‍ ഏതായാലും അതിനു “I warn you..$#$%#...” എന്നോ മറ്റോ തുടങ്ങുന്ന ഒരു മറുപടി കൊടുക്കുന്നതും കേട്ടൂ .പെട്ടന്ന് പോളച്ചന്റെ ചേട്ടന്‍ വന്നു ഞങളെ രക്ഷിച്ചു . ആ നല്ല മനുഷ്യന്‍ ഞങ്ങളെയും കൊണ്ട് പഴയ വീട്ടിലേക്കു തിരിച്ചു .



ഇതിനിടക്ക്‌ ഞങളെ നേര്‍വഴിക്ക് നയിക്കാന്‍ ആയി വെള്ളമടി കേന്ദ്രത്തില്‍ നിന്നും രണ്ടു ‘കോണ്‍സ്റ്റബിള്‍മാരെ’ അര്‍ഷാദ്‌ നെയും ലിജോ യെയും അങ്ങോട്ട്‌ അയച്ചിട്ടുണ്ട് എന്ന് എസ്.ഐ രേനിഷ്‌ വിളിച്ചു പറഞ്ഞിരുന്നു . അങ്ങനെ പോള്‍സണ്‍ ന്റെ ചേട്ടനോടൊപ്പം അവിടേക്ക് പോകുന്ന വഴി ആരോ രണ്ടു പേര് റബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെ വഴി തെറ്റിയ കുഞ്ഞാടുകളെ പോലെ അലഞ്ഞു നടക്കുന്നത് കണ്ടു . അരണ്ട വെട്ടം മാത്രം പെട്ടന്ന് ആരോ വിളിച്ചു പറഞ്ഞു “എടെ അവരെ കണ്ടിട്ട് നമ്മുടെ അര്‍ഷാദ്‌ നെയും ലിജോയെയും പോലെ ഇരിക്കുന്നു “. അത് കേട്ട് പോള്‍സണ്‍ ന്റെ ചേട്ടന്‍ പറഞ്ഞു “ഓ അവര് അല്ലന്നേ അവന്മാര് അവിടെ നേരത്തെ എത്തിയതല്ലേ ഞാന്‍ തന്നെ കൊണ്ട് വിട്ടതാണ്, ഇത് രാത്രി റബ്ബര്‍ ഷീറ്റോ ഒട്ടുപാലോ മോഷ്ട്ടിക്കാന്‍ ഇറങ്ങിയ തമിഴന്മാര്‍ ആകും ...ഓണക്കാലം അല്ലെ ...നിങ്ങള്‍ ഇരിക്ക് ഞാന്‍ പ്പോയി രണ്ടു കൊടുത്ത് ഓടിച്ചു വിടാം ..”. പെട്ടന്ന് ആ രണ്ടു പേര് ഞങളുടെ വണ്ടിക്കു സമീപം വന്നു (അകത്തിരിക്കുന്ന ഞങളെ കണ്ടില്ല “) ഡ്രൈവര്‍ ന്റെ അടുത്ത് ചോദിക്കുന്നത് കേട്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടി . “ ചേട്ടാ ഞങള്‍ ഇവിടെ ഏതോ വീട്ടില്‍ പോള്‍സണ്‍ എന്നാ കൂടുകാരന്റെ വിവാഹ സല്‍ക്കാരത്തിന് വന്നതാണ് ....ഇപ്പോള്‍ വന്ന കുറച്ചു കൂട്ടുകാരെ വഴികാണിച്ചു കൊടുക്കാന്‍ ഇറങ്ങി ഞങ്ങള്‍ക്ക് വഴി തെറ്റി “...ഞങള്‍ ഇരുന്ന വീട് എവിടെയാണ് എന്ന് അറിയാമോ ...? കുറെ നേരം ആയി ഇരുട്ടത്ത് റബ്ബര്‍ തോട്ടം വഴി നടക്കുകയാണ് ....ആ വീട് അറിയില്ലെങ്കില്‍ പാല ബസ്‌ സ്റ്റാന്റ് പോകാന്‍ ഉള്ള വഴി എങ്കിലും പറഞ്ഞു തരാമോ ..പ്ലീസ് “ ആരാണ് ആ രണ്ടു പേര് എന്ന് നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് കരുതുന്നു . അതിലും രസകരം ആയ സംഭവം .”അമേരിക്കയില്‍ ഉള്ള പോള്‍സണ്‍ ന്റെ വീട് ഇവിടെ എവിടെ ആണ് “ എന്ന് ചോദിയ്ക്കാന്‍ ആണ് ഉദേശിച്ചത്‌ എങ്കിലും വഴിയില്‍ കണ്ട അപ്പൂപ്പനോട് “പോള്‍സണ്‍ ന്റെ അമേരിക്കയിലെ വീട് ഇവിടെ എവിടെയാണ് അപ്പൂപ്പ “ എന്ന് ചോദിച്ച ഒരാള്‍ ഇതുനു മുന്‍പേ ഇത് വഴി പോയിരുന്നു എന്നാ വിവരം കൂടി എല്ലാവരെയും അറിയിച്ചു കൊള്ളുന്നു .ആ ആളിന്റെ പേര് പറയുന്നില്ല പക്ഷെ ഇരട്ടപ്പേര് ‘സഞ്ചാരി “ ....



അങ്ങനെ “സന്നിധാനം “ എത്തി . അതാ ഒരു ഭീമാകാരം ആയ രൂപം ആ വീട്ടില്‍ നിന്ന് ഇറങ്ങി ഇരുട്ടത്ത്‌ ഞങളുടെ നേര്‍ക്ക്‌ രണ്ടു കയ്യും വിടര്‍ത്തി ഓടി വരുന്നു ...
മാറിക്കോ ..ഓടിക്കോ ...ആരോക്കയോ വിളിച്ചു പറഞ്ഞു പക്ഷെ ഓടി മാറാന്‍ കഴിയും മുന്‍പേ അളിയാ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ആ രൂപം വന്നു ഞങ്ങള്‍ ഓരോരുത്തരെ ആയി കെട്ടി പിടിക്കാന്‍ തുടങ്ങി “. ഞങള്‍ എല്ലാവരും ചേര്‍ന്ന് ആ രൂപത്തെ വെട്ടം ഉള്ള സ്ഥലത്തേക്ക് വലിച്ചു നീക്കി നിര്‍ത്തി..ഓ..നമ്മുടെ വിനോദ സര്‍ .... !!! ഷര്‍ട്ട്‌ ഒക്കെ ഊരി അകെ നല്ല മൂഡില്‍ ആണ് കക്ഷി ....ആദ്യം ആലിംഗനം ചെയ്തവരെ തന്നെ വീണ്ടും വീണ്ടും കെട്ടിപിടിക്കുന്നത് കണ്ടു രഞ്ജിത് നെടുവീര്‍പ്പിട്ടു “ദൈവമേ രണ്ടു ഫുള്‍ ന്റെ കഥ കഴിഞ്ഞു കാണും”.പെട്ടന്ന് അകത്തു നിന്ന് ചില ഭക്തി സീരിയലുകളില്‍ ദൈവങ്ങള്‍ സുസ്മേര വദനരായി മന്ദം മന്ദം നടന്നു വരുന്ന രംഗം പോലെ അതാ സ്പെഷ്യല്‍ ചിരിയും ആയി രേനിഷ്‌ മന്ദം മന്ദം ഇറങ്ങി വരുന്നു..പക്ഷെ രേനിഷ്‌ ന്റെ ആ ചിരി യുടെ അര്‍ഥം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം അല്ലെ ..? അതെ ഒരു ഫുള്‍ കൂടെ തീര്‍ന്നു കാണും. ......അതാ അപ്പൂപ്പന്‍ സുബിന്‍ എത്തി .ഇന്നലെ ഇറങ്ങിയതാവും പാവം .വയസുകാലത്ത് പിള്ളാര്‌ വീട്ടില്‍ ഇരിക്കാന്‍ സമതിക്കില്ല എന്ന് വെച്ചാല്‍ ...ഏതായാലും വന്നല്ലോ ...



ഞങ്ങള്‍ എല്ലാവരും അകത്തേക്ക് കയറി .എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല നമ്മുടെ മൂപ്പന്‍ .... ഐഡിയ സ്റാര്‍ സിങ്ങര്‍ അവതാരക രെന്ജ്ജിനി ഹരിദാസ്‌ നെ പോലെ പട്ടിണി ക്കോലം ആയിരുന്ന മൂപ്പന്‍ ഇപ്പോള്‍ അകെ ഒന്ന് തെളിഞ്ഞു വയര്‍ ഒക്കെ ഇറങ്ങി ഒരു കൊച്ചു “ഐ ടി പ്രൊഫഷണല്‍ “ ലുക്ക്‌ ആയി . ചൈന മുട്ടാസ്‌ നോട് രണ്ടു വര്‍ത്തമാനം പറയണം എന്ന് തോന്നി..കുറച്ചു ഫിറ്റ്‌ ആയിട്ടു ആകാം ...ചൈനാക്കാര്‍ കളിച്ചു കളിച്ചു കാശ്മീര്‍ ല് കേറി കളിയ്ക്കാന്‍ തുടങ്ങിയ കലിപ്പ് അവനോടു ഒരു ‘ഇന്ത്യക്കാരന്‍’ എന്നാ നിലയില്‍ എനിക്ക് ഉണ്ടായിരുന്നു. നല്ല യാത്രാക്ഷീണം ഒണ്ടായിരുന്നു എങ്കിലും ഞങള്‍ അധികം വിശ്രമിക്കാന്‍ നിന്നില്ല .കാരണം വിനോദ സര്‍ , രേനിഷ്‌ തുടങ്ങിയ മഹാന്‍ മാര്‍ വിശ്രമം ഇല്ലാതെ ഓരോന്ന് കഴിച്ചു തീര്‍ത്തു കൊണ്ടിരുന്നു . ടേബിള്‍ അടിയിലേക്ക് നോക്കിയാ ഞാന്‍ ഞെട്ടി .നമ്മള്‍ യക്ഷി കഥകളില്‍ ഒക്കെ വായിച്ചിട്ടില്ലേ .യക്ഷികള്‍ രാത്രി കരിമ്പന യുടെ മുകളില്‍ കൊണ്ട് പോയി ആളുകളെ കൊന്നു തിന്നും എന്നും .പിന്നെ ടിയാന്റെ മുടിയും പല്ലും എല്ലും നഖങ്ങളും മാത്രം രാവിലെ പനയുടെ ചുവട്ടില്‍ കാണും എന്നൊക്കെ .
ഏതാണ്ട് അതുപോലെ ഒരു പാത്രം നിറയെ ഏതോ പാവം മത്സ്യത്തിന്റെ വലിയ കുറെ മുള്ളുകളും , പന്നിയുടെ കുറെ ചെറിയ എല്ലുകളും...പോത്തിന്റെയോ കാളയുടെയോ കുറച്ചു വാരി എല്ലുകളും മാത്രം . ആ ദയനീയ കാഴ്ചക്ക് ആരാകും ഉത്തരവാദി എന്ന് ഊഹിക്കാമല്ലോ ...റേഷന്‍ കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ അമ്മച്ചി മാര് വരിവരിയായി കാലി കുപ്പി നിരത്തി വെച്ചപോലെ ഒഴിഞ്ഞ കുറച്ചു കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്നു . കൊല്ലത്ത് ശാസ്താംകോട്ടയില്‍ കുരങ്ങന്മാര്‍ക്ക് സദ്യ കൊടുക്കുന്ന ഒരു ഏര്‍പ്പാട് ഒണ്ടു .എല്ലാ വാനര വീരന്മാരും വന്നു കഴിക്കും...അത് കഴിഞ്ഞു അവിടം ഒന്ന് കാണേണ്ട കാഴ്ച ആണ്...അകെ വാരി വലിച്ചു കുഴച്ചു മറിച്ചു...ഏതാണ്ട് അതുപോലെ ആയിട്ടോണ്ട് മുറി ...കടലയും ചിപ്സും ..മിസ്ച്ചര്‍ എല്ലാം കൂടി അകെ ഒരു ബഹളം . ഏതായാലും അകത്തെ മുറിയില്‍ വെളുക്കും വരെ തിന്നു തീര്‍ത്താലും തീരാത്ത അത്ര വിഭവങ്ങള്‍ പാവം പോളച്ചന്‍ ഒരുക്കി വെച്ചിട്ടോണ്ട് . പെട്ടന്നാണ് അത് ഓര്‍ത്തത്‌ ഞങളുടെ കൂടെ വന്ന അഭിലാഷ്‌ എവിടെ ..? ഹ..ഹ അളിയന്‍ അകത്തു അങ്കം തുടങ്ങി കഴിഞ്ഞു . “ഒരു പന്നി വേറെ ഒരു പന്നിയെ ആര്‍ത്തിയോടെ തിന്നുന്നു ...കഷ്ട്ടം ...”.






സജിത്ത് എസ് നാഥ് എവിടെ ..? ഡയറി മില്‍ക്ക് മുട്ടായി യുടെ പരസ്യത്തില്‍ പറയും പോലെ ‘ശുഭ കാര്യങ്ങള്‍ക്ക് മുന്‍പ് അല്‍പ്പം മധുരം കഴിക്കണം “ പക്ഷെ സജിത്ത് ശുഭ കാര്യങ്ങള്‍ ചെയ്യും മുന്‍പ് ബാത്‌റൂമില്‍ പോകണം എന്ന് നിര്‍ബന്ധം ഉള്ള ആളാണ് എന്ന് തോന്നുന്നു . കുറെ നേരെം ആയി അകത്തു കയറി ഇട്ടു . “ടെ നീ ഇതിനാണോ തിരോന്തരം നിന്ന് ഇത്രയും ദൂരം വന്നത് അവിടെ എങ്ങും സൗകര്യം ഇല്ലായിരുന്നോ ..?“ വാതലില്‍ തട്ടി വിനോദ സര്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു....




ഇപ്പോള്‍ ആ വീട്ടില്‍ പണ്ടത്തെ പോള്‍ ഐബി ഹോസ്റ്റല്‍ റൂമില്‍ എല്ലാവരും കൂടി ഇരിക്കുന്ന ഒരു അന്തരീക്ഷം . ശരിക്കും വല്ലാത്ത ഫീലിംഗ് . നമ്മുടെ ലിജോ ഇപ്പോള്‍ പണ്ടത്തെ പോലെ അങ്ങ് കുറച്ചു പക്വത ഒക്കെ വന്നോ ..? ...എല്ലാത്തിലും ഒരു ‘രമണന്‍ ‘ ടച്ച്‌ ...മൂഡ്‌ ശരിയല്ല എന്ന് തോന്നി ...ചെറിയ പനി ആണ് എന്നും കേട്ടു .ബാങ്കില്‍ ജോലി കിട്ടിയതില്‍ പിന്നെ അവന്‍ കുറച്ചു ടെന്‍ഷന്‍ നില് ആണ് എന്ന് ആരോ പറഞ്ഞു . പണം ഇടപാട് അല്ലെ ...എപ്പോഴും കുറച്ചു ടെന്‍ഷന്‍ കാണും ... ലിജോ യുടെ ടെന്‍ഷന്‍ കണ്ടാല്‍ എസ് ബി ടി ബാങ്കുകാര്‍ ആള്‍ക്കാര്‍ക്ക് കാശ് കൊടുക്കുന്നത് ഇവന്റെ പോക്കറ്റ്‌ല് നിന്ന് എടുത്തു ആണ് എന്ന് തോന്നുമല്ലോ ആരോ പറഞ്ഞു . ഒരു പാട്ട് പാടാന്‍ പലരും ലിജോ യെ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു .



രഞ്ജിത് ഫിറ്റ്‌ അകുംതോറും പഴയ സംഭവങ്ങള്‍ എടുത്തിട്ട് തകര്‍ക്കുന്നു . ചിരിക്കണോ അതോ കുടിക്കണോ അതാണ്‌ ഞങ്ങളുടെ പ്രശ്നം . അദ്ദേഹത്തിന്റെ മാസ്റ്റര്‍ പിസ് ആയ അഭിനയിച്ചു കാണിക്കല്‍ തുടങ്ങാന്‍ ഇനിയും കുറച്ചു പെഗ് കൂടി വേണം .എന്നിട്ട് പയസ്‌ അച്ഛന്‍...റോയ്‌ അച്ഛന്‍ ..മെന്‍ഡിസ് സര്‍ ഒക്കെ അരങ്ങില്‍ എത്തും..അതിലേക്കു എല്ലാവരും വെയിറ്റ് ചെയ്യുകയാണ് . പക്ഷെ മുന്‍പില്‍ ഇരിക്കുന്നത് കുറച്ചു കൂടിയ ബ്രാന്‍ഡ്‌ ആയതുകൊണ്ട് വിദ്വാന് അത്ര പുള്ളിംഗ് ഇല്ല എന്ന് തോന്നി.



വിനോദ് സാറ് ആകെ ഫോമില്‍ ആണ് ... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌ സര്‍ എന്നോട് ആ മേശപ്പുറത്തു ഇരിക്കുന്ന ഒരു ചെറിയ “ടച്ചിംഗ്സ്’ ഇങ്ങു എടുക്കാന്‍ പറഞ്ഞതാണ് . ഞാന്‍ അവിടെ ഒക്കെ അച്ചാര്‍ , ചിപ്സ് ഒക്കെ പ്രതീക്ഷിച്ചു തപ്പി നടന്നു കിട്ടിയില്ല . സര്‍ വീണ്ടും ചോദിച്ചു ടെ കിട്ടിയില്ലേ ..? ഞാന്‍ ഇല്ല എന്ന് പറഞ്ഞു സര്‍ തന്നെ എണീറ്റ്‌ വന്നു ആ ചെറിയ ടച്ചിംഗ്സ്’ എടുത്തപ്പോള്‍ ഞാന്‍ ഞെട്ടി .ഒരു വലിയ പാക്കറ്റ് ബ്രെഡ്‌ ... ഫാമിലി പായ്ക്ക് . ഇതാണോ സാറേ ചെറിയ ടച്ചിംഗ്സ്’...ഇത് ഒരു കുടുംബത്തിന് ഒരു മാസം തിന്നാന്‍ ഉള്ള വക ഉണ്ടല്ലോ ....പോടെ എന്ന് പറഞ്ഞു സര്‍ അതും ആയി നടന്നു ...വിനോദ് സര്‍ കുടിക്കാന്‍ ആയി അന്ന് പല ഇടത്തായി ഒളിപ്പിച്ചു വെച്ച ലിറ്റര്‍ കണക്കിന് ഓറഞ്ച് ജൂസ് ഫിറ്റ്‌ ആയി പ്പോയതിനാല്‍ എവിടെ വെച്ച് എന്ന് പിന്നീട് അദേഹത്തിനു തന്നെ ഓര്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ , പോളച്ച നീ എത്രയും വേഗം വീടൊക്കെ ഒന്നുകൂടെ പരിശോധിച്ചു ചീയും മുന്‍പ് അതൊക്കെ നീക്കുക .

നമ്മുടെ അനീഷ്‌ പി ടി ഒരു ബിയര്‍ കടിച്ചു പിടിച്ചു കുറെ നേരം ആയി ഇരിക്കുന്നു . ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ വരുന്നുണ്ട് . പുറത്തേക്കു പോയി വന്നു ഒരു കവിള്‍ കുടിക്കും . എന്റെ സംശയം വീട്ടില്‍ നിന്ന് ആരോ ഓരോ കവിളും കുടിക്കാന്‍ ഉള്ള ടൈം അനുസരിച്ച് “ആക്ഷന്‍ “ “കട്ട്‌” പറയുന്നുണ്ടോ എന്ന് ആണ് ... ഏതായാലും കോര്‍പ്പറേഷന്‍ പൈപ്പ് നിന്ന് വെള്ളം വരും പോലെ അനീഷ്‌ പി ടി പയ്യെ പയ്യെ ബിയര്‍ കുടിക്കുകയാണ് .

ഹ..ഹ അര്‍ഷാദ്‌ എന്നാ മഹാന്‍ .നോമ്പ് തുറക്കാന്‍ പറ്റിയ സദസ് അല്ലാത്തത് കൊണ്ട് “ഇന്ന് നോമ്പ് അവധി “ എന്നാ ബോര്‍ഡ്‌ വച്ച് വന്നിരിക്കുന്നു . ആ പഴയ സ്റ്റൈല്‍ ഒക്കെ മാറി ...മദ്യം അതൊ വെറും ജൂസ്..?) ഏതായാലും സായിപ്പന്മാരെ പ്പോലെ സിപ്‌ ചെയ്തു സിപ്‌ ചെയ്തു കുടിക്കുന്നു .പശു കാടി കുടിക്കുന്ന പോലെ ഗ്ലാസ്‌ കാലിയാക്കുന്ന എനിക്കൊക്കെ അവനോടു ബഹുമാനം തോന്നി...ബംഗലുരു നിന്ന് ടാക്സി പിടിച്ചു വന്നതാ കക്ഷി . മനുഷ്യന്‍ മാരുടെ ഓരോരോ കഴപ്പേ ...

ആരോ സുബിന്‍ ഏതോ പെണ്‍കുട്ടിയെ ഇന്റര്‍വ്യൂവില്‍ പേടിപ്പിച്ചു വിട്ടു എന്നാ കഥ എത്തിച്ചു . ടെസ്റ്റ്‌ ലീഡ്‌ ആയ സുബിന്‍ ചോദിച്ച ടെക്നിക്കല്‍ ചോദ്യങ്ങള്‍ കേട്ടു കുട്ടി ഓടി അത്രേ .... സുബിന്‍ സാറ് ടെക്നിക്കല്‍ ആയി ആളു പുലിയാണ് എന്ന് പറഞ്ഞു പോലും .പക്ഷെ ദുഷ്ട്ടന്‍ ആയ രേനിഷ്‌ ആ പെണ്ണിനോട് സുബിന് എതിരെ ഉള്ള ‘തുറുപ്പുചീട്ട് “ പറഞ്ഞു കൊടുത്തു .ഇനി ഇന്റര്‍വ്യൂവിനു സുബിന്‍ സാര്‍ ഇതുപോലുള്ള കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചാല്‍ തിരിച്ചു ഒറ്റ ചോദ്യം ചോദിച്ചാല്‍ മതി . “what is condition name condition “ ..പിന്നെ അവന്‍ ഓടിയ വഴിയില്‍ പുല്ലു പോലും കുരുക്കില്ല ....

വീണ്ടും പല തമാശകളും അരങ്ങു കൊഴുക്കവേ ആദ്യമേ ഫിറ്റ്‌ ആയ പല “പാമ്പുകളും “ മാളത്തില്‍ കയറാന്‍ ഒള്ളു ഒരുക്കത്തില്‍ ആയി . പെട്ടന്ന് എന്തോ ഒരു വലിയ ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടി . എന്താണ് അത് ...കാറ്റത്ത് വലിയ ഏതോ റബ്ബര്‍ മരം ഒടിഞ്ഞു പുര പ്പുരത്തു വീണോ ...? അതോ തെങ്ങ്..? എന്തോ മറിഞ്ഞു വീണു എന്നത് ഉറപ്പാണ് ...ആരോ പറഞ്ഞു ടെ അപ്പുറത്തെ മുറിയില്‍ നിന്നു ആണ് ഒച്ച ... കട്ടിലിനു മേലെ എന്തോ ഭാരമുള്ള സാധനം മറിഞ്ഞു വീണു ...അലമാര വല്ലതും ആകുമോ ..? നമ്മുടെ വിനോദ് സാറ് എവിടെ...?



തുടരും ....