അവിവാഹിതര്‍ സൂക്ഷിക്കുക...part 2

ഞങളുടെ കോട്ടയം യാത്ര സംഭവബഹുലം ആയിരുന്നു എങ്കിലും പോള്‍സണ്‍ ന്റെ പാര്‍ട്ടി യെ ക്കുറിച്ച് ഒത്തിരി പറയാന്‍ ഉള്ളതിനാല്‍ കുറച്ചു ഫാസ്റ്റ് ഫോര്‍വേഡ് അടിക്കുന്നു . അങ്ങനെ കോട്ടയം എത്തി ഏതായാലും ആ ബസ്‌ ല് ഉണ്ടായിരുന്ന എല്ലാ ആള്‍ക്കാര്‍ക്കും പോള്‍സണ്‍ എന്നൊരാള്‍ കല്യാണം കഴിച്ചു എന്നും അതിന്റെ സ്വീകരണം അന്ന് രാത്രി നടക്കുന്നു എന്നും അതിന്റെ വകയായി മദ്യം , പന്നി ഇറച്ചി കപ്പ , ഓറഞ്ച് ജൂസ് പിന്നെ എന്തൊക്കയോ ഒണ്ടു എന്നും എല്ലാത്തിനും ഉപരി ഇവന്മാരെപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ചില വഷളന്‍ മാര് നാടിന്‍റെ നാനാഭാഗത്തുനിന്നും ഉടുത്തു ഒരുങ്ങി അവിടെ എത്തികഴിഞ്ഞു എന്നും മനസിലായി .ബസില്‍ നിന്ന് ഇറങ്ങാന്‍ നേരം കണ്ടക്ടര്‍ , ഡ്രൈവര്‍ പിന്നെ ചില ആള്‍ക്കാര്‍ വന്നു പോള്‍സണ്‍ നു വിവാഹ ആശംസകള്‍ നേര്‍ന്നു .!. അപ്പോള്‍ വേറെ ഒരു പ്രശ്നം ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് വരെ എവിടെ എത്തി എവിടെ എത്തി എന്ന് വിളിച്ചു ചോദിച്ചു കൊണ്ടിരുന്ന വിനോദ് സര്‍ ഉം കൂട്ടരും ഇപ്പോള്‍ വിളിക്കുന്നതെ ഇല്ല .ഞങള്‍ കുറച്ചു ലേറ്റ് ആയി പ്പോയിരുന്നു .ഒരു നാല് മണിക്കൂര്‍. എല്ലാവരും പിണങ്ങി എന്ന് തന്നെ ഉറപ്പ്പിച്ചു . പാവം അനീഷ്‌ പി ടി ഞങ്ങളെയും കാത്തു ഉച്ച ഊണ് കഴിഞ്ഞ ഉടനെ പുറപ്പെടാന്‍ തയാര്‍ ആയി നിന്നതാണ് . ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ അത്താഴം കഴിക്കുകയാണ് എന്ന വിവരം കിട്ടി . അഭിലാഷ്‌ ചന്ദ്ര മോഹന്‍ പാല എത്തി എന്നാ വിവരം ലഭിച്ചു .ഞങള്‍ കൂടെ വന്നിട്ട് പോള്‍സണ്‍ ജന്മസ്ഥലം ത്തേക്ക് പോകാം എന്നാണു പറഞ്ഞിരിക്കുന്നത് . ഞങള്‍ക്ക് അകെ ടെന്‍ഷന്‍ ആയി .ഒന്നാമത്തെ കാര്യം പോള്‍സണ്‍ നാല് കുപ്പി ബക്കാര്‍ഡി റം “കന്യക “ മാരെ വാങ്ങി വെച്ചിട്ടോണ്ട് . അതില്‍ ഓരോന്നിനെ ആയി വിനോദ് സര്‍ ന്റെ നേതൃത്വത്തില്‍ ചില അഭാസന്മാര്‍ വെള്ളം ചേര്‍ത്ത് നശിപ്പിച്ചു കൊണ്ട് ഇരിക്കുകയവും . പിന്നെ പാലായില്‍ വായും നോക്കി നില്‍ക്കുന്ന അഭിലാഷ്‌, അവനെ ഒരു മണിക്കൂര്‍ പാലായില്‍ വെറുതെ നിര്‍ത്തിയാല്‍ മതി കോട്ടയം ജില്ല മുഴുവന്‍ ജില്ല കളക്ടര്‍ക്ക് ‘നിരോധനാജ്ഞ’ പുറപെടുവിക്കേണ്ട സ്ഥിതി ആകും . . ഞങള്‍ വേഗം ഒരു ഓട്ടോറിക്ഷാ പിടിച്ചു അനീഷ്‌ കാത്തു നില്‍ക്കാം എന്ന് പറഞ്ഞ കോട്ടയം കുരിശുപള്ളി ലക്‌ഷ്യം ആക്കി പാഞ്ഞു .




ജീവിക്കാന്‍ ഒട്ടും ആഗ്രഹം ബാക്കി ഇല്ലാത്ത ഒരു ചേട്ടന്‍ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത് . സാന്റോ സാര്‍ ന്റെ പ്രാര്‍ഥന കൊണ്ട് ഞങള്‍ പരുക്കുകള്‍ ഒന്നും പറ്റാതെ അങ്ങ് എത്തി . ഓട്ടോക്കാരന്‍ ഒരു ചെറിയ പള്ളിയുടെ അരികില്‍ നിര്‍ത്തി. സജിത്ത് ചോദിച്ചു “ഇതുതന്നെ ആണോ ചേട്ടാ കുരിശുപള്ളി . ഇവിടെ ഒരു പള്ളി ഒണ്ടു പക്ഷെ കുരിശു ഒന്നും ഇല്ലല്ലോ” .ഓട്ടോക്കാരന്‍ ചേട്ടന്‍ ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞു എന്നിട്ട് ഇങനെ പറഞ്ഞു “നിങള്‍ മൂന്ന് പേരും ആ പള്ളിക്ക് മുന്‍പില്‍ കേറി നിലക്ക് അപ്പോള്‍ അത് “കുരിശു പള്ളി ആകും “ .രാത്രി മനുഷ്യനെ മിനക്കെടുത്താന്‍ ആയി ഓരോ ‘കുരിശുകള്‍’ ഇറങ്ങിക്കോളും .പെട്ടന്ന് സജിത്ത് വിളിച്ചു പറഞ്ഞു ഡാ അവിടെ അനീഷ്‌ പി ടി .
അങ്ങനെ അനീഷ്‌ നെ കണ്ടെത്തി . ഒരു ഹുണ്ടായ് സാന്‍ട്രോ കാറും ആയി (സാന്റോ സര്‍ ന്റെ ഓര്‍മ്മക്കായി ആണ് അവന്‍ സാന്‍ട്രോ കാര്‍ തന്നെ എടുത്തത് എന്ന് പിന്നിട് പറഞ്ഞു ) . അവന്‍ ഞങളെ കാത്തു നില്‍ക്കുന്നുണ്ട്. അനീഷ്‌ ഇപ്പോള്‍ അകെ സ്മാര്‍ട്ട്‌ ആയിട്ടോണ്ട്. ഞങള്‍ കാറില്‍ കയറി പാലായ്ക്ക് തിരിച്ചു .കാറില്‍ കയറുന്നതിനു ഇടയില്‍ അഭിലാഷ്‌ ചന്ദ്രമോഹന്‍ വിളിച്ചു ചോദിക്കുന്നു ഞാന്‍ പാലയില്‍ എവിടെ ആണ് നില്കേണ്ടത് .ആദ്യമായി പാലായ്ക്കു വരുന്ന രഞ്ജിത് നോട് ആണ് ചോദ്യം .”പാല Junction” ല് നിന്നാല്‍ മതി എന്നാ രഞ്ജിത് മറുപടി കേട്ട അഭിലാഷ്‌ നു പിന്നെ മറ്റു സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു .



ഇനിയാണ് മക്കളെ കഥ . ആദ്യ രംഗം അനീഷ്‌ പി ടി യുടെ മാസ്മര ഡ്രൈവിംഗ് . വണ്ടി നൂറു നൂറ്റിപത്തു (ഞാന്‍ ഇപ്പോള്‍ നമ്മുടെ മാത്തുകുട്ടി ലൈന്‍ ആണ് കുറച്ചു കൂടുതലെ പറയൂ ..) കോട്ടയം പാല റോഡ്‌ വഴി അനീഷ്‌ പറക്കുന്നു (സോറി ഇനി ‘പറക്കുന്നു’ എന്നാ വാക്ക് പറയാമോ ആവൊ ..?) ..ഇടയ്ക്കു രഞ്ജിത് ചോദിച്ചു (അനീഷ്‌ പി ടി യുടെ ജനറല്‍ നോളെജ് nostalgia ) “നിനക്ക് ഈ പാല എവിടെയാണ് എന്ന് അറിയാമോ “?. “മുന്നോട്ടു “ അനീഷ്‌ തന്റെ അറിവ് തെളിയിച്ചു .”വഴി ചോദിച്ചിട്ട് പോകാന്‍ തന്നെ ഞങള്‍ തീരുമാനിച്ചു . എ ആര്‍ റഹ്മാന്‍ ന്റെ “മക്കളായ ‘ അനീഷ്‌ ഉം സജിത്തും റഹ്മാന്‍ പുരാണം തുടങ്ങി . ഞാനും രഞ്ജിത് ഉം ചെകുത്താനും കടലിനും ഇടയില്‍ കാരണം വണ്ടിയില്‍ റഹ്മാന്റെ ഏതോ തല്ലിപ്പൊളി പാട്ട് ഒപ്പം റഹ്മാന്‍ നെ കുറിച്ച് ഉള്ള ചര്‍ച്ചയും . “റഹ്മാന് ഇനി ‘ഗ്രാമി’ അവാര്‍ഡ്‌ കൂടെ മാത്രമേ കിട്ടാന്‍ ഉള്ളു “ സജിത്ത് വെടി പൊട്ടിച്ചു . “അയാള്‍ക്ക് ഇനി ‘ഗ്രാമി കൂടെ കിട്ടാന്‍ ഉള്ളു ,നിനക്ക് എം.സി.എ ക്ക് ഇനി എത്ര പേപ്പര്‍ കിട്ടാന്‍ ഒണ്ടു എന്നാ ചോദ്യം കേട്ട് സജിത്ത് തല്‍കാലം നിശബ്ധന്‍ ആയി . ലണ്ടനില്‍ പോയപ്പോള്‍ റഹ്മാനെ കണ്ട കഥ പി.ടി വിവരിച്ചു .ഞാനും രഞ്ജിത്തും മുഖത്തോട് മുഖം നോക്കി “റഹ്മാനെ കണ്ട സമയം കൊണ്ട് അവിടെ “വെള്ളിത്തിരയില്‍ മാത്രം കണ്ടിട്ടുള്ള ഏതെല്ലാം കാര്യങ്ങള്‍ കാണാമായിരുന്നു” “എന്നാ ഭാവത്തില്‍ .അങ്ങനെ ‘പാല Junction’ എത്തി . അഭിലാഷ്‌ ഏതോ സിനിമ തിയേറ്റര്‍ മുന്‍പില്‍ നില്‍ക്കുന്നു എന്നാ പറഞ്ഞിരിക്കുന്നത് .



ഞങള്‍ അഭിലാഷ്‌ നെ തപ്പി നടക്കുകയാണ് .പെട്ടന്ന് റോഡില്‍ ഒരു ആള്‍ക്കൂട്ടം. ഒരു ആംബുലന്‍സ് പോകാന്‍ തയാറായി കിടക്കുന്നു .ഞങ്ങള്‍ ഉറപ്പിച്ചു . ദൈവമേ അഭിലാഷ്‌ ...അവനെ നാട്ടുകാര്‍ ചേര്‍ന്ന് അത്തപ്പൂക്കളം ആക്കിയോ ..? അടുത്തുചെന്നപ്പോള്‍ അത് വേറെ എന്തോ പരിപാടിയാണ് .

...വീണ്ടും ഞങള്‍ അഭിലാഷ്‌ നെ തിരഞ്ഞു അതാ ഒരു പെട്ടിക്കടയുടെ മുന്‍പില്‍ നില്‍ക്കുന്നു അഭിലാഷ്‌ ചന്ദ്ര മോഹന്‍. . ദുരിദാശ്വാസ ക്യാമ്പ്‌ ലേക്ക് റൊട്ടിയും ആയി പോകുന്ന വാഹന ഗ്രഹണി പിടിച്ച പിള്ളാര്‌ നോക്കുന്ന പോലെ വഴിയെ ഷോപ്പിംഗ്‌ കഴിഞ്ഞു പോകുന്ന ചേച്ചി മാരെ എല്ലാം സ്കാന്‍ ചെയ്തു കൊണ്ടുള്ള അവന്റെ പതിവ് ‘വാളി’ നില്‍പ്പിന് ഒരു മാറ്റവും ഇല്ല . പെട്രോളിംഗ് നടത്തുന്ന പോലീസ് എമാന്മാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ജീപ്പില്‍ വിളിച്ചു കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി “ലാളിക്കാന്‍ “ തോന്നുന്ന അത്ര ‘ഓമനത്തം’ ഉള്ള മുഖം .
അഭിലാഷ്‌ നിന്നിരുന്ന സ്ഥലത്തെ കടകള്‍ എല്ലാം നേരത്തെ അടച്ചു എന്ന് തോന്നി . മുടി ഒക്കെ പറ്റ വെട്ടി തടിച്ചു ഒരു ഉണ്ണി ഗണപതി യുടെ രൂപം ആയിട്ടൊണ്ട് വിദ്വാന്‍ . അഭിലാഷ്‌ വലി ,കുടി ഒക്കെ നിര്‍ത്തിയ വിവരം നേരത്തെ ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു . അങ്ങനെ അഭിലാഷ്‌ ഉം ഒപ്പം കൂടി .വന്ന പാടെ ആന അമ്പഴങ്ങ വിഴുങ്ങുന്നത്പോലെ അഭിലാഷ്‌ ഒരു കവര്‍ പാന്‍ പരഖ്‌ പൊട്ടിച്ചു വായിലേക്ക് ഇട്ടു . അടുത്ത നിമിഷം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടതില്‍ വെച്ച് ഏറ്റവും ദയനീയം ആയ ഒരു ‘യാചന’ കേട്ട് ഞെട്ടി .സജിത്ത് അഭിലാഷ്‌ നോട് ദയനീയം ആയി യാചിക്കുന്നു “അളിയാ രാവിലെ രണ്ടു ദോശ കഴിച്ചതാണ് വേറെ ഒന്നും കഴിച്ചിട്ടില്ല വല്ലാത്ത വിശപ്പ് തല കറങ്ങുന്നു നീ എനിക്ക് ഒരു കവര്‍ പാന്‍ പരഖ്‌ താ . “ .ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ഇനി റേഷന്‍ അരിക്ക് പകരം ‘പാന്‍ പരഖ്‌ ‘ വിതരണം നടത്തി സര്‍ക്കാരിനു വിപ്ലവം സൃഷ്ട്ടിക്കവുന്നതാണ് .



ഇനി പോള്‍സണ്‍ ന്റെ സ്വന്തം നാട്ടിലേക്ക് ഞങളുടെ യാത്രയുടെ അവസാന ലാപ്‌ . അമേരിക്കയില്‍ ജീവിക്കുന്നവര്‍ എല്ലാം ജി.പി.എസ് പോലുള്ള വളരെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആണ് പോകാനുള്ള വഴികള്‍ കണ്ടു പിടിക്കുന്നത്‌ എന്നാ ഞങളുടെ ധാരണകള്‍ മുഴുവന്‍ മാറ്റി എഴുതിയ ഒരു സംഭവം ഉണ്ടായി . അമേരിക്കയില്‍ രണ്ടു മൂന്നു വര്ഷം ആയി ആയി താമസിക്കുന്ന പോള്‍സണ്‍ നോട് വീടിലേക്ക് ഉള്ള വഴി ആരോ വിളിച്ചു ചോദിച്ചു . “ അളിയാ നിങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ദൂരം വരുമ്പോള്‍ അവിടെ കുറെ കപ്പ നട്ടത് കാണും അവിടെ നിന്ന് നേരെ കിടക്കുന്ന വഴിയെ കുറച്ചു ദൂരം വരുമ്പോള്‍ ഒരു വെള്ള മാരുതി വാന്‍ പാര്‍ക്ക്‌ ചെയ്തിറ്റൊണ്ടാകും അത് കാണുബോള്‍ വിളിക്കുക “ ഞങള്‍ കുറെ ദൂരം പോയിട്ടും കപ്പ നട്ടത് കണ്ടതല്ലാതെ അവന്‍ പറഞ്ഞ വെള്ള മാരുതി വാന്‍ കണ്ടില്ല .പിന്നിടാന് യാഥാര്‍ത്ഥ്യം മനസിലായത് . പോള്‍സണ്‍ വൈകിട്ട് അത് വഴി പോയപ്പോള്‍ ആരോ വീടിന്റെ അടുത്തു ഒരു വെള്ള മാരുതി വാന്‍ പാര്‍ക്ക്‌ ചെയ്തിരുന്നത് കണ്ടിരുന്നു . പാര്‍ക്ക്‌ ചെയ്തിരുന്ന ആളു കുറച്ചു കഴിഞ്ഞു വണ്ടിയും കൊണ്ട് പോയി ...!!!



അങ്ങനെ പോള്‍സണ്‍ ന്റെ പുതിയ വീട്ടില്‍ എത്തി . സല്‍ക്കാരം പഴയ വീട്ടില്‍ ആണ് . വളരെ സങ്കീര്‍ണ്ണമായ അപകടം പിടിച്ച വഴികളിലൂടെ കയറ്റവും ഇറക്കവും ഒക്കെ താണ്ടി വേണം റബ്ബര്‍ തോട്ടത്തിന്റെ നടുവില്‍ ക്കൂടി അവിടെ എത്താന്‍ . പുതിയ വീടിന്റെ മുറ്റത്തു ഞങ്ങള്‍ക്ക് അവിടേക്ക് ഉള്ള വഴി പറഞ്ഞു തരാന്‍ ആണ് എന്ന് തോന്നുന്നു അതോ പേടിപ്പിക്കാനോ ഏതായാലും പോളച്ചന്‍ ന്റെ ഒരു കസിന്‍ ആണ് എന്ന് തോന്നുന്നു ആറു അടി പൊക്കത്തില്‍ നൂറു നൂറ്റിപ്പത്ത് കിലോ തൂക്കം ഉള്ള ഒരു വിദ്വാനെ നിര്‍ത്തിയിരുന്നു . ആവേശ പൂര്‍വ്വം കയറി ചെന്ന പലരും അവന്റെ ആംഗലേയ ഭാഷ കേട്ട് ...ഓക്കേ..ഓക്കേ.. എന്ന് മാത്രം പറഞ്ഞു അവിടെ നിന്ന് മുങ്ങുന്നത് കണ്ടു . അനീഷ്‌ പി ടി ഇടയ്ക്കു ലണ്ടന്‍ല് പ്പോയ പരിചയം വെച്ച് അവനോടു വഴി ചോദിക്കുന്നത് കണ്ടു “how many kilometers are there from ….” എന്നോ മറ്റോ ആണ് എന്ന് തോന്നുന്നു പി ടി ചോദിച്ചത് . അവന്‍ ഏതായാലും അതിനു “I warn you..$#$%#...” എന്നോ മറ്റോ തുടങ്ങുന്ന ഒരു മറുപടി കൊടുക്കുന്നതും കേട്ടൂ .പെട്ടന്ന് പോളച്ചന്റെ ചേട്ടന്‍ വന്നു ഞങളെ രക്ഷിച്ചു . ആ നല്ല മനുഷ്യന്‍ ഞങ്ങളെയും കൊണ്ട് പഴയ വീട്ടിലേക്കു തിരിച്ചു .



ഇതിനിടക്ക്‌ ഞങളെ നേര്‍വഴിക്ക് നയിക്കാന്‍ ആയി വെള്ളമടി കേന്ദ്രത്തില്‍ നിന്നും രണ്ടു ‘കോണ്‍സ്റ്റബിള്‍മാരെ’ അര്‍ഷാദ്‌ നെയും ലിജോ യെയും അങ്ങോട്ട്‌ അയച്ചിട്ടുണ്ട് എന്ന് എസ്.ഐ രേനിഷ്‌ വിളിച്ചു പറഞ്ഞിരുന്നു . അങ്ങനെ പോള്‍സണ്‍ ന്റെ ചേട്ടനോടൊപ്പം അവിടേക്ക് പോകുന്ന വഴി ആരോ രണ്ടു പേര് റബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെ വഴി തെറ്റിയ കുഞ്ഞാടുകളെ പോലെ അലഞ്ഞു നടക്കുന്നത് കണ്ടു . അരണ്ട വെട്ടം മാത്രം പെട്ടന്ന് ആരോ വിളിച്ചു പറഞ്ഞു “എടെ അവരെ കണ്ടിട്ട് നമ്മുടെ അര്‍ഷാദ്‌ നെയും ലിജോയെയും പോലെ ഇരിക്കുന്നു “. അത് കേട്ട് പോള്‍സണ്‍ ന്റെ ചേട്ടന്‍ പറഞ്ഞു “ഓ അവര് അല്ലന്നേ അവന്മാര് അവിടെ നേരത്തെ എത്തിയതല്ലേ ഞാന്‍ തന്നെ കൊണ്ട് വിട്ടതാണ്, ഇത് രാത്രി റബ്ബര്‍ ഷീറ്റോ ഒട്ടുപാലോ മോഷ്ട്ടിക്കാന്‍ ഇറങ്ങിയ തമിഴന്മാര്‍ ആകും ...ഓണക്കാലം അല്ലെ ...നിങ്ങള്‍ ഇരിക്ക് ഞാന്‍ പ്പോയി രണ്ടു കൊടുത്ത് ഓടിച്ചു വിടാം ..”. പെട്ടന്ന് ആ രണ്ടു പേര് ഞങളുടെ വണ്ടിക്കു സമീപം വന്നു (അകത്തിരിക്കുന്ന ഞങളെ കണ്ടില്ല “) ഡ്രൈവര്‍ ന്റെ അടുത്ത് ചോദിക്കുന്നത് കേട്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടി . “ ചേട്ടാ ഞങള്‍ ഇവിടെ ഏതോ വീട്ടില്‍ പോള്‍സണ്‍ എന്നാ കൂടുകാരന്റെ വിവാഹ സല്‍ക്കാരത്തിന് വന്നതാണ് ....ഇപ്പോള്‍ വന്ന കുറച്ചു കൂട്ടുകാരെ വഴികാണിച്ചു കൊടുക്കാന്‍ ഇറങ്ങി ഞങ്ങള്‍ക്ക് വഴി തെറ്റി “...ഞങള്‍ ഇരുന്ന വീട് എവിടെയാണ് എന്ന് അറിയാമോ ...? കുറെ നേരം ആയി ഇരുട്ടത്ത് റബ്ബര്‍ തോട്ടം വഴി നടക്കുകയാണ് ....ആ വീട് അറിയില്ലെങ്കില്‍ പാല ബസ്‌ സ്റ്റാന്റ് പോകാന്‍ ഉള്ള വഴി എങ്കിലും പറഞ്ഞു തരാമോ ..പ്ലീസ് “ ആരാണ് ആ രണ്ടു പേര് എന്ന് നിങ്ങള്‍ക്ക് മനസിലായി കാണും എന്ന് കരുതുന്നു . അതിലും രസകരം ആയ സംഭവം .”അമേരിക്കയില്‍ ഉള്ള പോള്‍സണ്‍ ന്റെ വീട് ഇവിടെ എവിടെ ആണ് “ എന്ന് ചോദിയ്ക്കാന്‍ ആണ് ഉദേശിച്ചത്‌ എങ്കിലും വഴിയില്‍ കണ്ട അപ്പൂപ്പനോട് “പോള്‍സണ്‍ ന്റെ അമേരിക്കയിലെ വീട് ഇവിടെ എവിടെയാണ് അപ്പൂപ്പ “ എന്ന് ചോദിച്ച ഒരാള്‍ ഇതുനു മുന്‍പേ ഇത് വഴി പോയിരുന്നു എന്നാ വിവരം കൂടി എല്ലാവരെയും അറിയിച്ചു കൊള്ളുന്നു .ആ ആളിന്റെ പേര് പറയുന്നില്ല പക്ഷെ ഇരട്ടപ്പേര് ‘സഞ്ചാരി “ ....



അങ്ങനെ “സന്നിധാനം “ എത്തി . അതാ ഒരു ഭീമാകാരം ആയ രൂപം ആ വീട്ടില്‍ നിന്ന് ഇറങ്ങി ഇരുട്ടത്ത്‌ ഞങളുടെ നേര്‍ക്ക്‌ രണ്ടു കയ്യും വിടര്‍ത്തി ഓടി വരുന്നു ...
മാറിക്കോ ..ഓടിക്കോ ...ആരോക്കയോ വിളിച്ചു പറഞ്ഞു പക്ഷെ ഓടി മാറാന്‍ കഴിയും മുന്‍പേ അളിയാ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ആ രൂപം വന്നു ഞങ്ങള്‍ ഓരോരുത്തരെ ആയി കെട്ടി പിടിക്കാന്‍ തുടങ്ങി “. ഞങള്‍ എല്ലാവരും ചേര്‍ന്ന് ആ രൂപത്തെ വെട്ടം ഉള്ള സ്ഥലത്തേക്ക് വലിച്ചു നീക്കി നിര്‍ത്തി..ഓ..നമ്മുടെ വിനോദ സര്‍ .... !!! ഷര്‍ട്ട്‌ ഒക്കെ ഊരി അകെ നല്ല മൂഡില്‍ ആണ് കക്ഷി ....ആദ്യം ആലിംഗനം ചെയ്തവരെ തന്നെ വീണ്ടും വീണ്ടും കെട്ടിപിടിക്കുന്നത് കണ്ടു രഞ്ജിത് നെടുവീര്‍പ്പിട്ടു “ദൈവമേ രണ്ടു ഫുള്‍ ന്റെ കഥ കഴിഞ്ഞു കാണും”.പെട്ടന്ന് അകത്തു നിന്ന് ചില ഭക്തി സീരിയലുകളില്‍ ദൈവങ്ങള്‍ സുസ്മേര വദനരായി മന്ദം മന്ദം നടന്നു വരുന്ന രംഗം പോലെ അതാ സ്പെഷ്യല്‍ ചിരിയും ആയി രേനിഷ്‌ മന്ദം മന്ദം ഇറങ്ങി വരുന്നു..പക്ഷെ രേനിഷ്‌ ന്റെ ആ ചിരി യുടെ അര്‍ഥം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം അല്ലെ ..? അതെ ഒരു ഫുള്‍ കൂടെ തീര്‍ന്നു കാണും. ......അതാ അപ്പൂപ്പന്‍ സുബിന്‍ എത്തി .ഇന്നലെ ഇറങ്ങിയതാവും പാവം .വയസുകാലത്ത് പിള്ളാര്‌ വീട്ടില്‍ ഇരിക്കാന്‍ സമതിക്കില്ല എന്ന് വെച്ചാല്‍ ...ഏതായാലും വന്നല്ലോ ...



ഞങ്ങള്‍ എല്ലാവരും അകത്തേക്ക് കയറി .എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല നമ്മുടെ മൂപ്പന്‍ .... ഐഡിയ സ്റാര്‍ സിങ്ങര്‍ അവതാരക രെന്ജ്ജിനി ഹരിദാസ്‌ നെ പോലെ പട്ടിണി ക്കോലം ആയിരുന്ന മൂപ്പന്‍ ഇപ്പോള്‍ അകെ ഒന്ന് തെളിഞ്ഞു വയര്‍ ഒക്കെ ഇറങ്ങി ഒരു കൊച്ചു “ഐ ടി പ്രൊഫഷണല്‍ “ ലുക്ക്‌ ആയി . ചൈന മുട്ടാസ്‌ നോട് രണ്ടു വര്‍ത്തമാനം പറയണം എന്ന് തോന്നി..കുറച്ചു ഫിറ്റ്‌ ആയിട്ടു ആകാം ...ചൈനാക്കാര്‍ കളിച്ചു കളിച്ചു കാശ്മീര്‍ ല് കേറി കളിയ്ക്കാന്‍ തുടങ്ങിയ കലിപ്പ് അവനോടു ഒരു ‘ഇന്ത്യക്കാരന്‍’ എന്നാ നിലയില്‍ എനിക്ക് ഉണ്ടായിരുന്നു. നല്ല യാത്രാക്ഷീണം ഒണ്ടായിരുന്നു എങ്കിലും ഞങള്‍ അധികം വിശ്രമിക്കാന്‍ നിന്നില്ല .കാരണം വിനോദ സര്‍ , രേനിഷ്‌ തുടങ്ങിയ മഹാന്‍ മാര്‍ വിശ്രമം ഇല്ലാതെ ഓരോന്ന് കഴിച്ചു തീര്‍ത്തു കൊണ്ടിരുന്നു . ടേബിള്‍ അടിയിലേക്ക് നോക്കിയാ ഞാന്‍ ഞെട്ടി .നമ്മള്‍ യക്ഷി കഥകളില്‍ ഒക്കെ വായിച്ചിട്ടില്ലേ .യക്ഷികള്‍ രാത്രി കരിമ്പന യുടെ മുകളില്‍ കൊണ്ട് പോയി ആളുകളെ കൊന്നു തിന്നും എന്നും .പിന്നെ ടിയാന്റെ മുടിയും പല്ലും എല്ലും നഖങ്ങളും മാത്രം രാവിലെ പനയുടെ ചുവട്ടില്‍ കാണും എന്നൊക്കെ .
ഏതാണ്ട് അതുപോലെ ഒരു പാത്രം നിറയെ ഏതോ പാവം മത്സ്യത്തിന്റെ വലിയ കുറെ മുള്ളുകളും , പന്നിയുടെ കുറെ ചെറിയ എല്ലുകളും...പോത്തിന്റെയോ കാളയുടെയോ കുറച്ചു വാരി എല്ലുകളും മാത്രം . ആ ദയനീയ കാഴ്ചക്ക് ആരാകും ഉത്തരവാദി എന്ന് ഊഹിക്കാമല്ലോ ...റേഷന്‍ കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ അമ്മച്ചി മാര് വരിവരിയായി കാലി കുപ്പി നിരത്തി വെച്ചപോലെ ഒഴിഞ്ഞ കുറച്ചു കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്നു . കൊല്ലത്ത് ശാസ്താംകോട്ടയില്‍ കുരങ്ങന്മാര്‍ക്ക് സദ്യ കൊടുക്കുന്ന ഒരു ഏര്‍പ്പാട് ഒണ്ടു .എല്ലാ വാനര വീരന്മാരും വന്നു കഴിക്കും...അത് കഴിഞ്ഞു അവിടം ഒന്ന് കാണേണ്ട കാഴ്ച ആണ്...അകെ വാരി വലിച്ചു കുഴച്ചു മറിച്ചു...ഏതാണ്ട് അതുപോലെ ആയിട്ടോണ്ട് മുറി ...കടലയും ചിപ്സും ..മിസ്ച്ചര്‍ എല്ലാം കൂടി അകെ ഒരു ബഹളം . ഏതായാലും അകത്തെ മുറിയില്‍ വെളുക്കും വരെ തിന്നു തീര്‍ത്താലും തീരാത്ത അത്ര വിഭവങ്ങള്‍ പാവം പോളച്ചന്‍ ഒരുക്കി വെച്ചിട്ടോണ്ട് . പെട്ടന്നാണ് അത് ഓര്‍ത്തത്‌ ഞങളുടെ കൂടെ വന്ന അഭിലാഷ്‌ എവിടെ ..? ഹ..ഹ അളിയന്‍ അകത്തു അങ്കം തുടങ്ങി കഴിഞ്ഞു . “ഒരു പന്നി വേറെ ഒരു പന്നിയെ ആര്‍ത്തിയോടെ തിന്നുന്നു ...കഷ്ട്ടം ...”.






സജിത്ത് എസ് നാഥ് എവിടെ ..? ഡയറി മില്‍ക്ക് മുട്ടായി യുടെ പരസ്യത്തില്‍ പറയും പോലെ ‘ശുഭ കാര്യങ്ങള്‍ക്ക് മുന്‍പ് അല്‍പ്പം മധുരം കഴിക്കണം “ പക്ഷെ സജിത്ത് ശുഭ കാര്യങ്ങള്‍ ചെയ്യും മുന്‍പ് ബാത്‌റൂമില്‍ പോകണം എന്ന് നിര്‍ബന്ധം ഉള്ള ആളാണ് എന്ന് തോന്നുന്നു . കുറെ നേരെം ആയി അകത്തു കയറി ഇട്ടു . “ടെ നീ ഇതിനാണോ തിരോന്തരം നിന്ന് ഇത്രയും ദൂരം വന്നത് അവിടെ എങ്ങും സൗകര്യം ഇല്ലായിരുന്നോ ..?“ വാതലില്‍ തട്ടി വിനോദ സര്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു....




ഇപ്പോള്‍ ആ വീട്ടില്‍ പണ്ടത്തെ പോള്‍ ഐബി ഹോസ്റ്റല്‍ റൂമില്‍ എല്ലാവരും കൂടി ഇരിക്കുന്ന ഒരു അന്തരീക്ഷം . ശരിക്കും വല്ലാത്ത ഫീലിംഗ് . നമ്മുടെ ലിജോ ഇപ്പോള്‍ പണ്ടത്തെ പോലെ അങ്ങ് കുറച്ചു പക്വത ഒക്കെ വന്നോ ..? ...എല്ലാത്തിലും ഒരു ‘രമണന്‍ ‘ ടച്ച്‌ ...മൂഡ്‌ ശരിയല്ല എന്ന് തോന്നി ...ചെറിയ പനി ആണ് എന്നും കേട്ടു .ബാങ്കില്‍ ജോലി കിട്ടിയതില്‍ പിന്നെ അവന്‍ കുറച്ചു ടെന്‍ഷന്‍ നില് ആണ് എന്ന് ആരോ പറഞ്ഞു . പണം ഇടപാട് അല്ലെ ...എപ്പോഴും കുറച്ചു ടെന്‍ഷന്‍ കാണും ... ലിജോ യുടെ ടെന്‍ഷന്‍ കണ്ടാല്‍ എസ് ബി ടി ബാങ്കുകാര്‍ ആള്‍ക്കാര്‍ക്ക് കാശ് കൊടുക്കുന്നത് ഇവന്റെ പോക്കറ്റ്‌ല് നിന്ന് എടുത്തു ആണ് എന്ന് തോന്നുമല്ലോ ആരോ പറഞ്ഞു . ഒരു പാട്ട് പാടാന്‍ പലരും ലിജോ യെ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു .



രഞ്ജിത് ഫിറ്റ്‌ അകുംതോറും പഴയ സംഭവങ്ങള്‍ എടുത്തിട്ട് തകര്‍ക്കുന്നു . ചിരിക്കണോ അതോ കുടിക്കണോ അതാണ്‌ ഞങ്ങളുടെ പ്രശ്നം . അദ്ദേഹത്തിന്റെ മാസ്റ്റര്‍ പിസ് ആയ അഭിനയിച്ചു കാണിക്കല്‍ തുടങ്ങാന്‍ ഇനിയും കുറച്ചു പെഗ് കൂടി വേണം .എന്നിട്ട് പയസ്‌ അച്ഛന്‍...റോയ്‌ അച്ഛന്‍ ..മെന്‍ഡിസ് സര്‍ ഒക്കെ അരങ്ങില്‍ എത്തും..അതിലേക്കു എല്ലാവരും വെയിറ്റ് ചെയ്യുകയാണ് . പക്ഷെ മുന്‍പില്‍ ഇരിക്കുന്നത് കുറച്ചു കൂടിയ ബ്രാന്‍ഡ്‌ ആയതുകൊണ്ട് വിദ്വാന് അത്ര പുള്ളിംഗ് ഇല്ല എന്ന് തോന്നി.



വിനോദ് സാറ് ആകെ ഫോമില്‍ ആണ് ... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌ സര്‍ എന്നോട് ആ മേശപ്പുറത്തു ഇരിക്കുന്ന ഒരു ചെറിയ “ടച്ചിംഗ്സ്’ ഇങ്ങു എടുക്കാന്‍ പറഞ്ഞതാണ് . ഞാന്‍ അവിടെ ഒക്കെ അച്ചാര്‍ , ചിപ്സ് ഒക്കെ പ്രതീക്ഷിച്ചു തപ്പി നടന്നു കിട്ടിയില്ല . സര്‍ വീണ്ടും ചോദിച്ചു ടെ കിട്ടിയില്ലേ ..? ഞാന്‍ ഇല്ല എന്ന് പറഞ്ഞു സര്‍ തന്നെ എണീറ്റ്‌ വന്നു ആ ചെറിയ ടച്ചിംഗ്സ്’ എടുത്തപ്പോള്‍ ഞാന്‍ ഞെട്ടി .ഒരു വലിയ പാക്കറ്റ് ബ്രെഡ്‌ ... ഫാമിലി പായ്ക്ക് . ഇതാണോ സാറേ ചെറിയ ടച്ചിംഗ്സ്’...ഇത് ഒരു കുടുംബത്തിന് ഒരു മാസം തിന്നാന്‍ ഉള്ള വക ഉണ്ടല്ലോ ....പോടെ എന്ന് പറഞ്ഞു സര്‍ അതും ആയി നടന്നു ...വിനോദ് സര്‍ കുടിക്കാന്‍ ആയി അന്ന് പല ഇടത്തായി ഒളിപ്പിച്ചു വെച്ച ലിറ്റര്‍ കണക്കിന് ഓറഞ്ച് ജൂസ് ഫിറ്റ്‌ ആയി പ്പോയതിനാല്‍ എവിടെ വെച്ച് എന്ന് പിന്നീട് അദേഹത്തിനു തന്നെ ഓര്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ , പോളച്ച നീ എത്രയും വേഗം വീടൊക്കെ ഒന്നുകൂടെ പരിശോധിച്ചു ചീയും മുന്‍പ് അതൊക്കെ നീക്കുക .

നമ്മുടെ അനീഷ്‌ പി ടി ഒരു ബിയര്‍ കടിച്ചു പിടിച്ചു കുറെ നേരം ആയി ഇരിക്കുന്നു . ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ വരുന്നുണ്ട് . പുറത്തേക്കു പോയി വന്നു ഒരു കവിള്‍ കുടിക്കും . എന്റെ സംശയം വീട്ടില്‍ നിന്ന് ആരോ ഓരോ കവിളും കുടിക്കാന്‍ ഉള്ള ടൈം അനുസരിച്ച് “ആക്ഷന്‍ “ “കട്ട്‌” പറയുന്നുണ്ടോ എന്ന് ആണ് ... ഏതായാലും കോര്‍പ്പറേഷന്‍ പൈപ്പ് നിന്ന് വെള്ളം വരും പോലെ അനീഷ്‌ പി ടി പയ്യെ പയ്യെ ബിയര്‍ കുടിക്കുകയാണ് .

ഹ..ഹ അര്‍ഷാദ്‌ എന്നാ മഹാന്‍ .നോമ്പ് തുറക്കാന്‍ പറ്റിയ സദസ് അല്ലാത്തത് കൊണ്ട് “ഇന്ന് നോമ്പ് അവധി “ എന്നാ ബോര്‍ഡ്‌ വച്ച് വന്നിരിക്കുന്നു . ആ പഴയ സ്റ്റൈല്‍ ഒക്കെ മാറി ...മദ്യം അതൊ വെറും ജൂസ്..?) ഏതായാലും സായിപ്പന്മാരെ പ്പോലെ സിപ്‌ ചെയ്തു സിപ്‌ ചെയ്തു കുടിക്കുന്നു .പശു കാടി കുടിക്കുന്ന പോലെ ഗ്ലാസ്‌ കാലിയാക്കുന്ന എനിക്കൊക്കെ അവനോടു ബഹുമാനം തോന്നി...ബംഗലുരു നിന്ന് ടാക്സി പിടിച്ചു വന്നതാ കക്ഷി . മനുഷ്യന്‍ മാരുടെ ഓരോരോ കഴപ്പേ ...

ആരോ സുബിന്‍ ഏതോ പെണ്‍കുട്ടിയെ ഇന്റര്‍വ്യൂവില്‍ പേടിപ്പിച്ചു വിട്ടു എന്നാ കഥ എത്തിച്ചു . ടെസ്റ്റ്‌ ലീഡ്‌ ആയ സുബിന്‍ ചോദിച്ച ടെക്നിക്കല്‍ ചോദ്യങ്ങള്‍ കേട്ടു കുട്ടി ഓടി അത്രേ .... സുബിന്‍ സാറ് ടെക്നിക്കല്‍ ആയി ആളു പുലിയാണ് എന്ന് പറഞ്ഞു പോലും .പക്ഷെ ദുഷ്ട്ടന്‍ ആയ രേനിഷ്‌ ആ പെണ്ണിനോട് സുബിന് എതിരെ ഉള്ള ‘തുറുപ്പുചീട്ട് “ പറഞ്ഞു കൊടുത്തു .ഇനി ഇന്റര്‍വ്യൂവിനു സുബിന്‍ സാര്‍ ഇതുപോലുള്ള കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചാല്‍ തിരിച്ചു ഒറ്റ ചോദ്യം ചോദിച്ചാല്‍ മതി . “what is condition name condition “ ..പിന്നെ അവന്‍ ഓടിയ വഴിയില്‍ പുല്ലു പോലും കുരുക്കില്ല ....

വീണ്ടും പല തമാശകളും അരങ്ങു കൊഴുക്കവേ ആദ്യമേ ഫിറ്റ്‌ ആയ പല “പാമ്പുകളും “ മാളത്തില്‍ കയറാന്‍ ഒള്ളു ഒരുക്കത്തില്‍ ആയി . പെട്ടന്ന് എന്തോ ഒരു വലിയ ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടി . എന്താണ് അത് ...കാറ്റത്ത് വലിയ ഏതോ റബ്ബര്‍ മരം ഒടിഞ്ഞു പുര പ്പുരത്തു വീണോ ...? അതോ തെങ്ങ്..? എന്തോ മറിഞ്ഞു വീണു എന്നത് ഉറപ്പാണ് ...ആരോ പറഞ്ഞു ടെ അപ്പുറത്തെ മുറിയില്‍ നിന്നു ആണ് ഒച്ച ... കട്ടിലിനു മേലെ എന്തോ ഭാരമുള്ള സാധനം മറിഞ്ഞു വീണു ...അലമാര വല്ലതും ആകുമോ ..? നമ്മുടെ വിനോദ് സാറ് എവിടെ...?



തുടരും ....

അഭിപ്രായങ്ങളൊന്നുമില്ല: