വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്

വിനോദ് സര്‍ , അനീഷ്‌ , ഉട്ടു വിവാഹ വാര്‍ഷിക മംഗള ആശംസകള്‍ ... സാങ്കേതികം ആയ ചില കാരണങ്ങള്‍ കൊണ്ടു  ആശംസകള്‍ കുറച്ചു താമസിച്ചു ക്ഷമിക്കുക ... എല്ലാവര്ക്കും ആയിരം മംഗള ആശംസകള്‍ ....ഇനിയും ഒരുപാട് കാലം ഇതുപോലെ ജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..




ഇത് തമാശ അല്ല ...

BREAKING NEWS ... BREAKING NEWS ... BREAKING NEWS ... വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്   wikileaks  പുറത്തു വിട്ടു ...!!!!!!
വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത് 

പ്രിയേ ,

      നമ്മുടെ വിവാഹ വാര്‍ഷിക വേളയില്‍ നിനക്ക് എല്ലാം ആശംസകളും . നമ്മള്‍ അലുവയും മത്തിക്കറിയും പോലെയാണ് എന്ന് നാട്ടുകാര്‍ പറയും എങ്കിലും നീ അങ്ങനെ കരുതുന്നില്ല എന്ന് ഞാന്‍ വിചാരിക്കുന്നു . ബിരിയാണിക്ക് ഉള്ളിലെ വലിയ കോഴിക്കാല്  പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി ഇരുന്നതിന്റെ വാര്‍ഷികം ആണല്ലോ ഇത് . ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് പായസ മേള പോലെ മധുരതരമായ ഇത്രയും നാളുകള്‍ക്കിടയിലെ ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്നു ഉപ്പോ , പുളിയോ, എരിവോ ,കയ്പ്പോ കൂടിയ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ എന്നേക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ള നീ അതൊക്കെ ക്ഷമിക്കുക . തണ്ണിമത്തന്‍ പോലുള്ള എന്റെ ഈ വലിയ ശരീരം കണ്ടാല്‍ ഗൌരവക്കാരന്‍ ആണ് എന്ന് തോന്നും എങ്കിലും വെയിലത്ത്‌ വച്ച ഒരു ചോക്കോബാര്‍ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും മസാല ദോശ ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന   മസാല പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് . മധുരം നിറഞ്ഞ ഒരു സിപ്‌ അപ്പ്‌ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ തിന്നുന്ന ഓരോ കപ്പലണ്ടി യിലും  ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ ജൂസ് ലും  ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ ഉഴുന്നുവട കഴിക്കാന്‍ എടുക്കുമ്പോഴും ആ വട്ടത്തിനുള്ളില്‍ നിന്റെ മുഖം തെളിയും , ടൊമാറ്റോ സോസ് നു നിന്റെ കവിളിണ യുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ് ക്രീം നു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം  പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം മട്ടണ്‍ ന്റെ വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് .  

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . ഉണക്ക ചപ്പാത്തിയും അച്ചാറും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തു ഉള്ള ഈ ജീവിതം സുഭിക്ഷമായ ഓണ സദ്യ പോലെയാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ . ഇന്ത്യന്‍ കോഫീ ഹൗസ് ലെ വെയിറ്ററ്റര്‍ മാരെ പോലെ ഞാന്‍ ജീവിതത്തില്‍ കുറച്ചു സ്ലോ ആണ് എന്ന് അറിയാം . എങ്കിലും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ വയ്യാത്ത അമ്മൂമ്മ മാര് വീട്ടിലെ അടുക്കളയില്‍ പച്ചക്കറി അരിഞ്ഞും, ഉള്ളി തോലിച്ചും ഒക്കെ വീട്ടമ്മമാര്‍ക്ക്  ചില്ലറ ചില സഹായങ്ങള്‍ ഒക്കെ  ചെയ്യന്ന പോലെ ജീവിതമാകുന്ന പാചകപ്പുരയില്‍ എന്നാല്‍ കഴിയുന്ന സഹായം സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും . ഇക്കാലത്ത് പല യുവ ദമ്പതികളുടെയും ജീവിതം പ്രഷര്‍ കുക്കര്‍ നു അകത്ത് വേകുന്ന മാട്ടിറച്ചി പോലെ പൊട്ടലും ചീറ്റലും പുകച്ചിലും സമ്മര്‍ദവും ഒക്കെ നിറഞ്ഞത് ആണ് എങ്കിലും നമ്മുടെ ജീവിതം
ഫ്രിഡ്ജ്‌ ലെ ചില്ലറിന്റെ സുഖകരമായ തണുപ്പില്‍ ഇരുന്നു ചിരിക്കുന്ന ആപ്പിള്‍ പോലെ ആയിരിക്കട്ടെ . ഗോതമ്പ് ബോണ്ട യെ പ്പോലെ  കട്ടിയുള്ള മനസുമായി, മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  നല്ല  അരിപ്പത്തിരി പോലെ നേര്‍ത്തതും വസുമതി അരിയുടെ മൃദുലത ഉള്ളതുംമായ  മനസുമായി   ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ഇറച്ചിയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .

ഒരു പ്രധാന വിഭവം സോറി... കാര്യം കൂടി . എന്ത് പ്രയാസങ്ങള്‍ ഒന്ടെന്കിലും തമ്മില്‍ തുറന്നു പറയുക .അന്നന്ന് വെച്ചുണ്ടാക്കിയ പാത്രങ്ങള്‍ അന്നന്ന് തന്നെ കഴുകി വയ്ക്കും പോലെ കഴിവതും പ്രശനങ്ങള്‍  അന്നന്നുതന്നെ പറഞ്ഞു മനസ് ശുദ്ധം ആക്കുക  . മനസ് ബിരിയാണി വെച്ച ചെമ്പ് പോലെയാണ്,  അന്നന്നുതന്നെ കഴുകതിരുന്നാല്‍ ദിവസം ചെല്ലുതോറും  എണ്ണയും , വിഴുപ്പും ഉങ്ങങ്ങിപ്പിടിച്ചു പിന്നെ വൃത്തിയാക്കി എടുക്കാന്‍ കഷ്ട്ടപ്പാട് ആണ് . വീട്ടില്‍ സദ്യ ആയാലും പട്ടിണി ആയാലും അവശ്യം ഇല്ലാതെ അയല്‍ക്കാരോടു വിവരിക്കാന്‍ പോകാതിരിക്കുക . മറ്റുള്ളവര്‍ പറയുന്നത് കേട്ട് അല്ലെങ്കില്‍ പാചക പുസ്തകം വായിച്ചു പാചകം ചെയ്യരുത് . “too many cooks spoil the soup ..!!!”


                                                                                                 എന്ന് സ്വന്തം വിനോദ് കുമാര്‍



ഇത് തമാശ ആണ്...

BREAKING NEWS ... BREAKING NEWS ... BREAKING NEWS ... ലിജിന്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്   wikileaks  പുറത്തു വിട്ടു ...!!!!!!
ലിജിന്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത് 

പ്രിയേ ,

      നമ്മുടെ വിവാഹ വാര്‍ഷിക വേളയില്‍ നിനക്ക് എല്ലാം ആശംസകളും . നമ്മള്‍ ബര്കാടിയും കരിക്കിന്‍ വെള്ളവും പോലെയാണ് എന്ന് നാട്ടുകാര്‍ പറയും എങ്കിലും നീ അങ്ങനെ കരുതുന്നില്ല എന്ന് ഞാന്‍ വിചാരിക്കുന്നു . തിരുവല്ലം ഷാപ്പില്‍ കിട്ടുന്ന വലിയ കുടം കള്ള് പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി ഇരുന്നതിന്റെ വാര്‍ഷികം ആണല്ലോ ഇത് . ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് വെള്ളം അടി പാര്‍ട്ടി പോലെ മധുരതരമായ ഇത്രയും നാളുകള്‍ക്കിടയിലെ ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്നു വിസ്കിയോ , ടച്ചിംഗ്സോ , അടിപിടിയോ കൂടിയ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ എന്നേക്കാള്‍ കാപസിടിയും, ബ്രാന്‍ഡ്‌ സെലെക്ഷനും ഉള്ള നീ അതൊക്കെ ക്ഷമിക്കുക . ഗ്രീന്‍ ലാബില്‍ കുപ്പി പോലുള്ള എന്റെ ഈ വലിയ ശരീരം കണ്ടാല്‍  വലിയ കുടിക്കാരന്‍ ആണ് എന്ന് തോന്നും എങ്കിലും വാള് വെച്ച ഒരു മദ്യപാനിയെ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും വാട്ട് ചാരായത്തിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന   കോഴി മുട്ട പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് . തെങ്ങിന്റെ മുകളില്‍ കയറി ഒരു കുടം കള്ള് ചൂടോടെ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ കുടിക്കുന്ന  ഓരോ കുപ്പി കള്ളിലും ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ വാറ്റിലും ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ മത്തിതല ടച്ചിങ്ങ്സ് ആയി കഴിക്കാന്‍ എടുക്കുമ്പോഴും ആ മത്തി തലക്കുള്ളില്‍ നിന്റെ മുഖം തെളിയും , സ്മിര്‍ണോഫിന് നിന്റെ കവിളിണ യുടെ വെളുപ്പ ആണോ ..? പുഴുങ്ങിയ കോഴി മുട്ടയ്ക്ക് നിന്റെ മനസിന്റെ നിറമാണോ..? നാടന്‍ വാറ്റിനു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..?  
കുടം പുലി ഇട്ടു വറ്റിച്ച മീന്‍ കറി ടാചിങ്ങിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ വോഡ്ക പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം ബീവറേജസ് വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് .  

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ബാറില്ലാത്ത വെഞ്ഞാരംമൂട് പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . നാടന്‍ വാറ്റും കോഴി മുട്ടയും  അച്ചാറും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തു ഉള്ള ഈ ജീവിതം സുഭിക്ഷമായ വെള്ളം അടി പാര്‍ട്ടി പോലെ പോലെയാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ . ബെവേരജെസ് കോര്പോരഷനിലെ സെയില്‍സ്മാനെ പോലെ ഞാന്‍ ജീവിതത്തില്‍ കുറച്ചു സ്ലോ ആണ് എന്ന് അറിയാം . എങ്കിലും അധികം കാപസിടി ഇല്ലാത്ത കിളവന്‍ കുടിയന്മാര്‍ ഷാപ്പിലെ തിണ്ണയില്‍ പനംകള്ള് കുടിച്ചും, കപ്പ തിന്നും ഒക്കെ സംതൃപ്തി അടയുന്ന പോലെ ജീവിതമാകുന്ന കള്ള് ഷാപ്പില്‍ എന്നാല്‍ കഴിയുന്ന സഹായം സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും . ഇക്കാലത്ത് പല യുവ ദമ്പതികളുടെയും ജീവിതം ബിയര്‍ കുപ്പിക്ക് തുറക്കുന്ന ഒപെനെര്‍ പോലെ പൊട്ടലും ചീറ്റലും പുകച്ചിലും സമ്മര്‍ദവും ഒക്കെ നിറഞ്ഞത് ആണ് എങ്കിലും നമ്മുടെ ജീവിതം
കൂളറിലെ ചില്ലറിന്റെ സുഖകരമായ തണുപ്പില്‍ ഇരുന്നു ചിരിക്കുന്ന ഐസ്ക്യുബ്    പോലെ ആയിരിക്കട്ടെ . ജവാന്‍ ലോക്കല്‍ സാടനത്തെ പോലെ കട്ടിയുള്ള മനസുമായി, മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  നല്ല  സ്കോച് വിസ്കി പോലെ പോലെ സ്മൂത്ത്‌ ആയതും, ഓ സി ആര്‍ റമ്മിന്റെ മൃദുലത ഉള്ളതുംമായ  മനസുമായി   കല്ലും കപ്പയും പോലെ, വാറ്റും മുട്ടയും പോലെ, വിസ്കിയും കോളയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .

ഒരു പ്രധാന ബ്രാന്‍ഡ്‌ കൂടെ, സോറി... കാര്യം കൂടി . എന്ത് പ്രയാസങ്ങള്‍ ഒന്ടെന്കിലും തമ്മില്‍ തുറന്നു പറയുക .അന്നന്ന് കുടിക്കുന്ന കുപ്പികള്‍ അന്നന്ന് തന്നെ പൊട്ടിച്ചു കളയുന്ന പോലെ പ്രശനങ്ങള്‍  അന്നന്നുതന്നെ പറഞ്ഞു മനസ് ശുദ്ധം ആക്കുക  . മനസ് വാട്ട് ചാരായം ഉണ്ടാക്കുന്ന കുട്ടകം  പോലെയാണ്,  അന്നന്നുതന്നെ കഴുകതിരുന്നാല്‍ ദിവസം ചെല്ലുതോറും  കോടയും, ശര്‍ക്കരയും  ഉങ്ങങ്ങിപ്പിടിച്ചു പിന്നെ വൃത്തിയാക്കി എടുക്കാന്‍ കഷ്ട്ടപ്പാട് ആണ് . വീട്ടില്‍ വെള്ളം അടി ആണെങ്കിലും, കുടിക്കാതെ ഇരിക്കുവാനെങ്കിലും അവശ്യം ഇല്ലാതെ അയല്‍ക്കാരോടു വിവരിക്കാന്‍ പോകാതിരിക്കുക . മറ്റുള്ളവര്‍ പറയുന്നത് കേട്ട് അല്ലെങ്കില്‍ ബാറിലെ മെനു വായിച്ചു വെള്ളം അടിക്കരുത് . “too many brands spoil the kick..!!!”


                                                                                                 എന്ന് സ്വന്തം ലിജിന്‍ ബി ആര്‍
  

4 അഭിപ്രായങ്ങൾ:

Arshu പറഞ്ഞു...

Lijin and Jino.. randum onninonnu mecham :):)

Unknown പറഞ്ഞു...

Uttu aliya kidilam !!!!!!!!!!!!!

robinpaddu പറഞ്ഞു...

http://www.facebook.com/album.php?aid=267327&id=775330018&l=6d50c6b736

Ajo പറഞ്ഞു...

entamoo kidilan :)