ഒരു പ്രണയത്തിന്റെ കഥ (ഭാഗം 2)

ഒരു പ്രണയത്തിന്റെ കഥ (ഭാഗം 2)
 
മെസ്സില്‍  നിന്നും  ഹോസ്റ്ലേക്ക്  പോകുമ്പോള്‍  സ്വാമിജി  ക്ക്  പറയാനുള്ളത്  "നിറകുടതെ" പറ്റി  മാത്രം ..
 സ്വാമിജി: "എന്റെ  ഇഹലോക  വാസത്തിനിടയില്‍  പല  ഗുരുക്കന്മാരെ  കണ്ടിട്ടുണ്ട്  പക്ഷെ  ഇതു  പോലെ  ലക്ഷണം  ഒത്ത  ഒരു ആദ്യപകനെ  ഇതു  വരെ  കണ്ടിട്ടില്ല  ...ഈ  ആള്‍ ആ  "തല(HOD) ഗുരുകളെ"
(ഈ "തലയുടെ" തലക്കും ഉണ്ട് പ്രത്യേകത ... "തലയുടെ"തലയിലെ മുടിയുടെ എണ്ണവും  അടൂര്‍ ഗോപാലകൃഷ്ണന്റെ "നാല് പെണ്ണുങ്ങള്‍"  തീയെറ്റെരില്‍ പോയി കാണുന്ന ആള്‍ക്കാരുടെ എണ്ണവും തുല്യം! രണ്ടും കൈവിരലില്‍  എണ്ണാം!!!)പോല അല്ല  ആള്  മിടു  മിടുക്കന്‍  ആണ്" ...


MCA മുഴുവന്‍  നിറഞ്ഞു നില്‍ക്കുന്ന സംസാര  വിഷയം  "നിറകുടം"  ആണെന്ന്  പ്രത്യേകം  പറയേണ്ടതില്ലല്ലോ ."നിറകുടത്തിന്റെ"  ശിഷ്യ  രാകാന്‍  MCA യിലെ  ബുജികള്‍ക്ക്  ഒടുക്കത്തെ  ആഗ്രഹം /ആക്രാന്തം  ... "നിറകുടത്തിന്റെ "  വായില്‍ നിന്നും ഇറ്റിറ്റു വീഴുന്ന 
അറവിന്റെ അമൃത  തുള്ളികള്‍  മോന്തി  കുടിക്കാന്‍  എല്ലാ ബുജികള്‍ക്കും  ഒടുക്കത്തെ  പൂതി  ..കൂട്ടത്തില്‍  ഏറ്റവും പൂതി ഏറ്റവും വലിയ  ബുജി(അങ്ങനെ  ആണ്  ഭാവം, പക്ഷെ  യഥാര്‍ത്തത്തില്‍ അങ്ങനെ ഒന്നും  അല്ല  കേട്ടോ, നമ്മളെക്കാള്‍  വലിയ  കുട്ടകളിക്കാരന്‍  ആണ്  കക്ഷി ...പഠിത്തം കഴിഞ്ഞാല്‍ Cricket ഉം(ആള്‍ നല്ലൊരു runner ആണ്..Batting , Bowling , Fielding എന്നിവ ഒഴിച്ച് ബാക്കി എന്തും ചെയ്യും ഇഷ്ട്ടന്‍) Classical dance ഉം(കുച്ചുപ്പുടി) ആണ് hobbies ) ആയ  titto ക്ക് ആണ്  എങ്ങനെയും "നിരകുടത്തെ" MCA പഠിപ്പിക്കാന്‍ കൊണ്ട്  വരണം എന്ന ആഗ്രഹം ..Jayakumar സര്‍  പോയ  ഒഴിവു  ഉണ്ട് .. അല്‍പ്പം   വിവരവും teaching നോട്  അഭിരുചി(Aptitude) ഉള്ള  അവസാനത്തെ  ആളും  college നോട്   good bye പറഞ്ഞു  ... ഇനി  ബാക്കി  ഉള്ളവരുടെ  കാര്യം  ഊഹിക്കാമല്ലോ  ... വിദ്യാര്‍ത്ഥികളില്‍  COBOL , C ,C++  എന്നിവ എങ്ങനെയും "അടിച്ചു  ഏല്‍പ്പിക്കുന്ന" ഒരു 
 തലയും(HOD) ...Syllabus മുഴുവന്‍ പഠിപ്പിക്കാന്‍ ക്ലാസ്സിലെ സമര്‍ത്ഥരായ  കുട്ടികള്‍ക്ക് പതിച്ചു  നല്‍കി (digital electronics പഠിപ്പിച്ചത്  മുഴുവന്‍  ലീന, തോമാച്ചന്‍ , AJ തുടങ്ങിയവര്‍  ശമ്പളം മേടിച്ചത്  മുഴുവന്‍ " ചുള്ളനും "!!!!! ഇതെന്തു കാവ്യാ നീതി !!?പള്‍സര്‍(Pulsar) ഇല്‍  വിലസി  നടക്കുന്ന  വാലും  ..ഇങ്ങനേ പോയാല്‍ തലയും ഉം വാലും കൂടെ MCA യുടെ ശവക്കുഴി തോണ്ടും എന്ന്‌  പയ്യെ  പയ്യെ Management നു  മനസിലായി  തുടങ്ങി ....


  അങ്ങനെ  ടിടോയുടെ  നേതൃത്തത്തില്‍  ഉള്ള  വിദ്യാര്‍ത്ഥികളുടെ  നിരന്തരമായ  സമ്മര്‍ദം  കണക്കിലെടുത്ത്
 MCA യുടെ  "സംവിധായകന്‍"
 (( ഈ " സംവിധായകന്‍" മറ്റൊരു  കഥാപത്രം  ആണ്  .. ഈ  "സംവിധായകന്‍"  എല്ലാം നേരത്തെ തീരുമാനിച്ചു  വരും  ..ആര് എന്ത് പറഞ്ഞാലും അതിനെ പറ്റി discussion  കാണും  മണിക്കൂറുകള്‍ നീളുന്ന discussion ... ഇടക്ക് ഇടയ്ക്ക് പിന്തുണ  ചോദിക്കും.  Discussion എന്ന്‌ പറഞ്ഞാല്‍ മൊത്തം " brain washing‌"  ആണ്..അവസാനം   "സംവിധായകന്റെ"  brain washing‌" സഹിക്കാന്‍ പറ്റാതെ കുട്ടികള്‍ സംവിധായകന്‍ പറയുന്നത് സമ്മതിക്കും  ..അങ്ങനെ " സംവിധായകന്‍ നേരത്തെ  തീരുമാനിച്ചത്  തന്നെ  നടത്തും  ..ഒരു  പ്രാവശ്യം  മാത്രം  "സംവിധായകന്‍" ന്‍റെ  അടവ്  നടന്നില്ല  രാവിലെ  5 am മുതല്‍  Midnight (12am ) വരെ ക്ലാസ്സ്‌ വെയ്ക്കുന്നതിനെ പറ്റി ആരുന്നു Discussion . പതിവുപോലെ ഇതിനും പിന്തുണ ചോദിച്ചു .(ഇതിനു  കൈ  പൊക്കിയത്  മമ്മൂഞ്ഞ്   മാത്രം!!  ..അതത്രയും നേരം  കൂടി  പെണ്‍കുട്ടികളുടെ  ഇടയില്‍  ഇരിക്കാമല്ലോ  എന്ന  പൂതി  ആയിരുന്നു  അതിനു  കാരണം ..അല്ലാതെ പഠിക്കാന്‍ വേണ്ടി അല്ല എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ ).കൂട്ടത്തില്‍  തന്റേടം  ഉള്ള ചില  പെണ്‍കുട്ടികള്‍  ശക്തം ആയി  എതിര്‍ത്തത്  കൊണ്ട്  class 8 am to  10 pm വരെ  ആക്കി  കുറച്ചു .
     ഈ സംവിധായകന്‍ wednesday ഇല്‍(all wednesdays)  മാത്രമേ  വരൂ  (അന്നാണ് mess ഇല്‍  ബിരിയാണി  ഉണ്ടാക്കുന്നത് ). ചുവന്ന FIAT  UNO കാറില്‍ ആണ് വരുന്നത്( KL - 5H 3493 ) വരുന്നതെ  ആദ്യം  അച്ചന്മാര്‍  ആരെങ്കിലും college നു  പുറത്തു  എവിടെ  എങ്കിലും  ഉണ്ടോ  എന്ന്‌  നോക്കും  ഉണ്ടെങ്കില്‍(അച്ചന്മാര്‍ ആരെങ്കിലും പുറത്തു ഉണ്ടെങ്കില്‍)  നേരെ  പള്ളിലോട്ടു/chappel  ഒരു  പോക്കാണ്  ..എന്നിട്ട്  കയ്യും  വിരിച്ചു  പിടിച്ചു   പ്രാര്‍ത്ഥന ആണ്  ചിലപ്പോള്‍  പാടും  ഉണ്ട്  ("എന്റെ  യേശു  നാഥന്റെ  പാധതിങ്കല്‍  ഞാന്‍ .."
യേശു  നല്ലവന്‍ അവന്‍ വല്ലഭന്‍ "  " ഇസ്രായേലിനു  നാഥനന്‍ ആയി വാഴും...." ...etc  തുടങ്ങിയ പാട്ടുകള്‍ നല്ല ഇമ്പം ആയി പാടും!!)...അച്ചന്മാര്‍  ആരെങ്കിലും താന്‍ പള്ളിയില്‍ കയറുന്നത് കണ്ട് എന്നുറപ്പക്കിയ ശേഷം  മാത്രം  മെസ്സിലേക്ക്  ഒരു  വിടീല്‍/ഓട്ടം  ആണ് (ഞങ്ങളുടെ  hostel director അച്ചന്‍  ഈ കള്ളത്തരം(അച്ചന്മാര്‍ പുരത്തുന്ടെങ്കില്‍ മാത്രം പള്ളീല്‍ കയറുന്നത്) ഒരിക്കല്‍  കണ്ട്  പിടിച്ചതാണ്  .. അച്ചന്‍ കണ്ടു എന്ന്‌ മനസിലാക്കിയതും കക്ഷി നേരെ ഈ കാര്യം പറഞ്ഞു അച്ചന്‍റെ അടുത്ത് തന്നെ കുമ്പസാരിച്ചു, (കുമ്പസാര  രഹസ്യം  പുറത്തു പറയാന്‍  പറ്റില്ലല്ലോ  ഓടുകത്തെ  ബുധ്തി, സമ്മതിക്കണം !!) ...ഇനി  അച്ചന്മാര്‍  ആരും  ഇല്ലെങ്കില്‍  നേരെ  മെസ്സിലേക്ക് ഓടും  ))

ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി (ഈ മീറ്റിങ്ങില്‍ പങ്കെടുക്കണമെങ്കില്‍ CUT OFF ഉണ്ട് ...10 , 12 , Degree എന്നിവയ്ക്ക് മിനിമം 75 % മേടിച്ചിരിക്കണം..അല്ലാത്തവരെ സംവിധായകന് പരമ പുച്ഛം ആണ്..അവരോടു സംസാരിക്കാന്‍ സമയം ഇല്ല..ഇതിനും ഉണ്ട് ഒരു exception .മറ്റാരും അല്ല അത് thodupuzha യുടെ സ്വന്തം Sanoop Kumar ..Sanoop  Kumar ന്‍റെ കയ്യില്‍ എന്തോ business idea ഉണ്ട് എന്ന്‌ മനസിലാക്കിയ സംവിധായകന്‍ sanoop kumar നെ ഇടക്ക് ഇടക്ക് രഹസ്യം ആയി കാണാറുണ്ട്!!)   അങ്ങനെ  മണിക്കൂറുകള്‍  നീണ്ട  ആശയ  സംവാദങ്ങള്‍ക്കും / സംഘര്‍ഷങ്ങള്‍ക്കും  ശേഷം "സംവിധായകന്‍ " നേരത്തെ  തീരുമാനിച്ചു  ഉറപ്പിച്ച  പോലെ "നിറകുടത്തെ" interview നു വിളിച്ചു 
അങ്ങനെ  next thursday( biriyani nite കഴിഞ്ഞുള്ള ദിവസം!) Interview നടക്കുവാണ്.
  സംവിധായകന്‍:
നിങ്ങള്ക്ക് എന്ത് അറിയാം എന്നുള്ളത് എനിക്ക് കാര്യമല്ല ശമ്പളം എത്രയ പ്രധീഷിക്കുനത്?
ഈ കോളേജ് എന്ന്‌ പറഞ്ഞാല്‍ സാധാരണ കോളേജ് പോലെ അല്ല ... ദിസ്‌ College is a college with difference you know ...

ഈ കോളേജ് നെ മറ്റ് college കളില്‍ നിന്നും വ്യതസ്തം ആക്കുന്ന ചില കാര്യങ്ങള്‍

1  പശുവിനെ ഓടിക്കാനായി മാത്രം ഒരു position ഉള്ള ലോകത്തിലെ ഏക കോളേജ് !!    (Australia യിലെ കോളേജ് കളില്‍   Kangaroo ക്കളെ ഓടിക്കാന്‍  മാത്രം ഒരു position കാണാന്‍ സാദ്യത ഉണ്ട് ..
ഉട്ടു Australia യില്‍ ആയതു കൊണ്ടല്ല ഞാന്‍ ഇതു പറയുന്നത് അവിടെ മനുഷ്യരെക്കാള്‍ കൂടുതല്‍ kangaroo ക്കള്‍ ആണ് ഉള്ളത്..That means , Australia യില്‍ kangaroo കള്‍ക്ക് voting right ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഏതെങ്കിലും ഒരു Kangaroo Australian Prime Minister ആയേനെ!!!)

BTech കാരന്‍ MCA ക്കാരെ പഠിപ്പിക്കുന്ന ലോകത്തിലെ ഏക കോളേജ്!! (ഈശോ 12 ആം വയസില്‍ വേദ  ശാസ്ത്രി കളും ആയി തര്‍ക്കിച്ചിരുന്നു..അതുകൊണ്ട് ഇതു വല്യ കാര്യം അല്ല)

Business കാരനായ ഒരാള്‍ ഒരു course ഇന്റെ "സംവിധായകന്‍" ആയിട്ടിരിക്കുന്ന  അപൂര്‍വ്വം ചില college കളില്‍ ഒന്ന്..
   Business കാര്‍ക്ക് Colege ഇല്‍ എന്ത് കാര്യം എന്ന്‌ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല... അതോ വിദ്യാഭ്യാസം ഒരു കച്ചവടം ആയി മാറിയോ ??

4 കോട്ടും,സൂട്ടും ടൈ ഉം uniform ആയ ലോകത്തിലെ ആദ്യത്തെ കോളേജ്
(ഈ uniform എന്ന്‌ പറയുന്ന സാധനം പാവപെട്ടവനും പണക്കാരനും തമ്മില്‍ വ്യതാസം തോന്നാതിരിക്കാന്‍ ഏതോ Socialist ചിന്താഗതി ഉള്ള ഭരണ കര്‍ത്താവു പണ്ട് നടപ്പിലക്കിയതാണ് ... ഈ college ലെ uniform ഒരു പക്ഷെ സാധാരണക്കാരന് Afford ചെയ്യാന്‍ പറ്റാത്ത സംഭവം ആണെന്നുള്ളത്‌ ഒരു പക്ഷെ വിരോധാഭാസം ആയിരിക്കാം.).
ഈ Uniform നെ പറ്റി പറയാന്‍ കുറെ അതികം ഉണ്ട് ... ഇതും ഇട്ടോണ്ട് പെണ്‍കുട്ടികള്‍ പോകുന്നത് മൂന്നാം നിലയില്‍ നിന്ന് നോക്കിയാല്‍ ANTARTIC ഇല്‍ കൂടി Penguins  നടന്നു  പോകുന്നത് പോലെ ഉണ്ട് !!

പാന്റും ഷര്‍ട്ടും ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല കോട്ടും ടൈ ഉം നിര്‍ബന്ധം.. Renjith പലതവണ മുണ്ടും കോട്ടും ടൈ ഉം ഇട്ടോണ്ട് ക്ലാസ്സില്‍ വന്നിട്ടുണ്ട് ..ഞാനും (നമ്മുടെ ചില channel ഇല്‍ വാര്‍ത്ത വായിക്കുന്നവരെ പോലെ .. കൈലി മുണ്ടിന്റെ മുകളില്‍ ആണ് കോട്ടും ടൈ ഉം ഇടുന്നത് )

ഈ കോട്ട് തോട്ടത്തില്‍ തെയല(tea) തളിര്പ്പു പറിക്കുന്ന ചേച്ചി മാര്‍ക്കാണ് കൂടുതല്‍ ചേരുന്നത് എന്ന്‌ എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്... തണുപ്പടിക്കാതെ എങ്കിലും ഇരിക്കും...ഞാന്‍ MCA കഴിഞ്ഞു എന്റെ coat ഒരു ചേച്ചിക്ക് കൊടുത്തു ...ചേച്ചിക്ക് പൂര സന്തോഷം ..ഇതു കൊണ്ട് ഒരാള്‍ക്കെങ്കിലും പ്രയോജനം ഉണ്ടായല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കും സന്തോഷം

5   8 am മുതല്‍ 10 pm വരെ class നടക്കുന്ന (പഞ്ചാര അടി ആണ് കൂടുതല്‍ സമയവും) ലോകത്തിലെ ഏക കോളേജ്      പുറത്തുനിന്നും ആള്‍ക്കാര്‍ Especially തെക്കടിക്കും  മറ്റും  വിനോധസഞ്ചാരതിനായി പോകുന്ന  NRI 's  നോക്കുമ്പോള്‍  എപ്പോളും  ക്ലാസ്സ്‌  ..അവര്‍  സ്വാഭാവികം  ആയും  അവരുടെ  മക്കളെ  ഈ കോളേജില്‍ വിടുന്നതിനെ പറ്റി ചിന്തിക്കും  vidoo.. എന്റെ  NRI ആയ  ആന്റി  പണ്ട്  തെക്കടിക്ക്  പോയതാണ്   ഞാന്‍  ഇവിടെ MCA ക്ക്  വരാന്‍ കാരണം!)
അങ്ങനെ interview തുടരുക ആണ്
   നിറകുടത്തിനു   എന്ത്  പഠിപ്പിക്കാന്‍  അറിയാം എന്നുള്ളത്  ഒട്ടും  പ്രസക്തം  ആയ  കാര്യം  അല്ല .. ഇവിടെ  ആര്‍ക്കും  പഠിപ്പിക്കാം (Jobit ചിലപ്പോള്‍  ഡിഗ്രി  യില്‍  മലയാളം   പഠിപ്പിക്കാറുണ്ട്  പ്രസ്തുത  malayalam ആദ്യപകന്‍  വന്നില്ലെങ്കില്‍  )

നിറകുടം   പറഞു
Rs 20000 ആണ്  ഞാന്‍  expect ചെയ്യുന്നത് 
സംവിധായകന്‍ :
 3000 തരാം എന്ത്  പറയുന്നു  (എല്ലാം ഇവിടെ  ലേലം  വിളി  ആണ്  )
നിറകുടം:
 18000 എങ്കിലും വേണം അല്ലെങ്കില്‍ മുതലാവില്ല

സംവിധായകന്‍ :
4500
 നിറകുടം:

 15000 കുറഞ്ഞ case പിടിക്കില്ല
 സംവിധായകന്‍ :
6000

ലേലം  വിളി  മുന്‍പോട്ടു  പോയി

അപ്പോള്‍  സംവിധായകന്‍  സ്ഥിരം എടുക്കാറുള്ള  അടവ്  പുറത്തെടുത്തു  (8500 + free food ... food പിള്ളേര്  പൈസ  share ചെയ്യുന്നത്  കൊണ്ട് പ്രത്യേകിച്ച്  നഷ്ട്ടം  ഇല്ലല്ലോ  ...)

നിറകുടം:
Double Ok (free food എന്ന്‌ പറഞ്ഞതും  നിറകുടം  ചാടി  വീണു  എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ
 ) 
 
അങ്ങനെ താന്‍ നിരകുടത്തെ കുപ്പില്‍ ഇറക്കി എന്ന വിവരം സംവിധായകന്‍ കൊട്ടി കൊഷിചോണ്ട് നടക്കുകയാണ് ...
 സംവിധായകന്റെ ബുതിയിലും Negociate ചെയ്യാനുള്ള കഴിവിനെയും management വാനോളം പുകഴ്ത്തി.. മാത്രമല്ലെ Rs2000 increment ഉം കൊടുത്തു!!
 
 അപ്പോള്‍ നിറകുടം മനസ്സില്‍ ഇങ്ങനെ പറഞ്ഞു ...
"മണ്ടന്‍ സംവിധായകന്‍ ഞാന്‍ Rs50000 ഫുഡ്‌ ഒരു മാസം കഴിക്കും എന്ന്‌ ഇയാള്‍ക്ക് അറിയില്ലല്ലോ  "...

 
(തുടരണോ?)

Sanoj PGDBA blessed with a baby girl

PGDBA sanoj blessed with a baby girl. Congrats Sanoj from MCA family.

ഒരു പ്രണയത്തിന്റെ കഥ (ഭാഗം 1)

പ്രണയത്തെ ഒരിക്കല്‍ ബഹു. മാത്തുകുട്ടി സര്‍ നിര്‍വചിച്ചത്‌ ഇങ്ങനേ
"പ്രണയം, ഭയത്തില്‍(ഭക്തി) തുടങ്ങുകയും ഭയം ബഹുമാനത്തില്‍ എത്തുകയും
ബഹുമാനം  പിന്നീടു ആരാധനയും ആരാധന പ്രണയത്തിനു വഴി മാറുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസം ആണ്  "  
 
മാത്തുകുട്ടി സര്‍ പിന്നെയും തുടര്‍ന്നു..
 "പ്രണയം അത് ആരെയും വാചാലന്‍ ആക്കും..അത് ആരുടെ മനസിലും ഒരു തുള്ളി ചട്ടം സൃഷ്ട്ടിക്കും ..അത് ഏതു വൃദ്ധന്റെ മനസിനെയും  യുവാവാക്കും.."   
 
 "എന്നാല്‍, പ്രണയം, ഇത്രമേല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക് മലയാളത്തില്‍ ഇല്ല എന്ന്നു നിസംസയം പറയാം..".
"പ്രണയം എന്നത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു കേവല വികാരം ആയിട്ട് മാത്രം ആണ് കൂടുതല്‍ ആളുകളും കരുതുന്നത്.. എന്നാല്‍ അത് അങ്ങനെ അല്ല സ്വാര്‍ത്ഥ മോഹം ഇല്ലാത്ത ഒരു തരം ആത്മാര്‍ത്ഥ സ്നേഹം അതാണ് പ്രണയം.. അത് ആണും പെണ്ണും ആകണം എന്നില്ല ...ഒരാള്‍ക്ക്‌ പലരോടും ഒരേ സമയം പ്രണയം തോന്നാം ..പൂവിനു വണ്ടിനോട് പ്രണയം തോന്നാം ..കാറ്റിനു സുഗന്ധതോട് ("കാറ്റിനു, സുഗന്ധം ആണ് ഇഷ്ട്ടം" എന്ന പാട്ട് കേട്ടിട്ടില്ലേ) പ്രണയം തോന്നാം"
(മുകളില്‍ quote ചെയ്തിരിക്കുന്നത് അത്രയും മാത്തുകുട്ടി സര്‍ ന്‍റെ വാചകങ്ങള്‍ )
 
ഇവിടെ പ്രണയത്തെ പറ്റി ഞാന്‍ വാചാലന്‍ ആകുകയാണ് ...
ഈ പ്രണയം മാത്തുകുട്ടി സര്‍ പറഞ്ഞ തരത്തില്‍ ഉള്ള ഒരു പ്രണയം ആണ്
 അതിന്നാല്‍ തന്നെ എന്റെ ഈ പ്രണയ കഥ ഇതു വായികുന്നവര്‍ക്ക് അസാധാരണം ആയി തോന്നുന്നെങ്കില്‍
അത് സ്വാഭാവികം മാത്രം..ഈ കഥയില്‍ ഒരു നായകന്‍ ഉണ്ട് .. എന്നാല്‍ ഇതില്‍ ഒരു നായിക ഇല്ല.. ഈ  കഥയിലെ  നായകന്  പ്രണയം  ഒരാളോട് അല്ല! പലരോടാണ്! ( അതില്‍  ആണുങ്ങളും  പെണ്ണുങ്ങളും  പെടും) ... ഈ കഥയിലെ നായകനെ പ്രണയിക്കുന്നതും പലര്‍ ആണ്!
 
അങ്ങനെ തീര്‍ത്തും വ്യതസ്തമായ ഒരു പ്രണയ കഥ യാണ് ഇവിടെ  പറയാന്‍ പോകുന്നത്..
 ഈ കഥയിലെ നായകനെ ഞാന്‍ കണ്ട് അറിയുന്നതുനു വളരെ മുന്‍പേ കേട്ടരിഞ്ഞിരുന്നു..
 
 സീനിയര്‍ സിന്റെ VIVA ക്ക് ആണ് ഈ കഥയിലെ നായകനെ പറ്റി കേട്ട് തുടങ്ങിയത്
ഈ നായകനെ പറ്റി ഞാന്‍ കേട്ടറിഞ്ഞ കാര്യങ്ങളില്‍ ചിലത്
 
"VIVA ക്ക് വന്ന സര്‍ അടിപൊളി ആണ് ജാവ അരച്ച് കലക്കി കുടിചിരിക്കുവാ പഹയന് ‍എന്ന്‌ "എന്ന്‌ സീനിയര്‍ JOMON
 
"വിടര്‍ന്ന നെറ്റി കണ്ടാല്‍ അറിയാം ആള്‍ അതി സമര്‍ത്ഥന്‍ ആണെന്ന് " ജോമി
 
"ആ  ആഴത്തില്‍  ഉള്ള  നോട്ടം, ഒറ്റ  നോട്ടത്തില്‍  പുള്ളി  നമ്മുക്ക്    എത്ര   മാത്രം കാര്യങ്ങള്‍  അറിയാം എന്ന്‌ മനസിലാക്കും"  എന്ന്‌  സാവിയോ
 
"ഈ സര്‍  പഠിപ്പിക്കുന്ന Class ഇലെ പിള്ളേര്‍ പുണ്യം ചെയ്തവര്‍ ആണ്" എന്ന്‌ അരുണ്‍
 
 "ആ സോടകുപ്പി ഗ്ലാസ്‌(കണ്ണാടി) കണ്ടപ്പോളേ തോന്നി ആള് ഒരു ബുജി ആണെന്ന്  ..എന്നാലും ഇത്രയും പ്രധീക്ഷിച്ചില്ല" എന്ന്‌ ടിടോ
 
"ഈ സര്‍ന്‍റെ കല്യാണം കഴിഞ്ഞതാണോ ആവോ" എന്ന് സീനിയര്‍ സിലെ ‌ ഒരു പെണ്‍കുട്ടി
 "അല്ലെന്ന തോന്നുന്നത്, കയ്യില്‍ കല്യാണ മോതിരം ഒന്നും കണ്ടില്ല"  എന്ന്‌ അവളുടെ കൂട്ടുകാരി
 
താന്‍ വല്യ programming ന്‍റെ ഉസ്താദ് ആണെന്ന് കരുതി ഇരുന്ന ബോസ്സ്programming competition‍ winnerആണത്രേ ഈ ബോസ്സ് മാത്രമല്ല നല്ലൊരു ഗായകനും ആണ് കക്ഷി,maine pyar kiya tho ..പാടി പെണ്‍കുട്ടികളുടെ മനസ്സില്‍ ചിര പ്രദിഷ്ട്ട നേടിയ ആള്‍ VIVA കഴിഞ്ഞു വാടിക്കരിഞ്ഞ മുഖവും ആയി വരുന്നത് കണ്ട് മാവേലി എന്ത് പറ്റീട എന്ന്‌ 
ബോസ്സ് : ഇപ്പോളാണ് മനസിലായത് എനിക്ക് പ്രോഗ്രാമിംഗ് ഒന്നും അറിയില്ല എന്ന്‌...viva ക്ക് വന്ന സര്‍ ന്‍റെ അറിവിന്റെ മുന്‍പില്‍ ഞാന്‍ നാണം കേട്ട് പോയി എന്ന്‌...ഞാന്‍ വെറും ശിശു ആണെടാ!
 
അപ്പോള്‍ മാവേലി..
ആള് super ആണ് ...ഈ സര്‍ന്‍റെ  മുന്‍പില്‍ Gladston സര്‍ ഒരു എലി മാത്രം ...എന്നാലും  അറിവിന്റെ നിറകുടം ആണെന്നുള്ള  ജാഡ ഒന്നും ഇല്ല..വളരെ simple
 
"നല്ല മനുഷ്യന്‍ ഉത്തരം പറഞ്ഞില്ലെങ്കിലും അധികം ബുതിമുട്ടിക്കില്ല" രാജിവ്  
 
നമ്മുടെ സ്വന്തം മതുകുട്ടി  സര്‍  ആധികാരികം  ആയി  പറഞ്ഞതിങ്ങനെ
 "ആളെ  കണ്ടാലറിയാം  മൈക്രോസോഫ്ട്‌  ഇല്‍ മിനിമം  5-8 കൊല്ലം  ജോലി  ചെയ്തിട്ടുള്ള  ആള്‍  ആണ്  എന്ന്‌" ... 
 
"COMPUTER KNOWLEDGE മാത്രം അല്ല ഇംഗ്ലീഷ് ഉം വെടിക്കെട്ട്‌"എന്ന്‌ വണ്ടി (വണ്ടി അത് പറയണം എങ്കില്‍ ആള് ശരിക്കും ഒരു സംഭവം ആരിക്കണം എന്ന്‌ നമ്മുടെ തോമാച്ചന്‍(വണ്ടി യുടെ comment കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞാണ് തോമാച്ചന്‍ ഇതു പറഞ്ഞത്!!)...വണ്ടിക്ക് കോളേജില്‍ ഉള്ള ഒരു അധ്യാപകന്റെ യും  ഇംഗ്ലീഷ് ഇല്‍ തീരെ മതിപ്പില്ല...ആ കാലങ്ങളില്‍, വല്യ ഇംഗ്ലീഷ് കാരന്‍ എന്ന ഗമയില്‍ രണ്ടു കയ്യും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ഒരു "ചുള്ളന്‍" മരിയന്‍ കോളേജില്‍ പഠിപ്പിച്ചിരുന്നു(?)... ഇംഗ്ലീഷ് dictionary കണ്ടുപിടിച്ചത്  താന്‍ ആണ് എന്ന മട്ടിലാണ്‌ "ചുള്ളന്റെ" നടപ്പ്. എന്നാല്‍ ഈ "ചുള്ളന്" പോലും  ENGLISH വല്ല്യ കാര്യം ആയി അറിയില്ല എന്നാണു വണ്ടിയുടെ അഭിപ്രായം..പ്രസ്തുത "ചുള്ളന്‍"  BTECH പഠനം കഴിഞ്ഞ്(പഠനം കഴിഞ്ഞു, പക്ഷെ arriers ഇപ്പോളും ഉണ്ട്!) വീട്ടില്‍ ഇരുന്നു ഇരുന്നു മടുത്ത ഈ "ചുള്ളന്‍" ഒരു ദിവസം  ബോര്‍ അടി മാറ്റാന്‍ കൂട്ടുകാരുടെ കൂടെ തേക്കടി കാണാന്‍ പോയി ബിയര്‍ അടിച്ചിട്ട് തിരിച്ചു വരുമ്പോള്‍ "1 " നു പോകാന്‍ വേണ്ടി കോളേജില്‍ കയറിയതാണ്(പെണ്‍കുട്ടികളെ വായില്‍ നോക്കലാണ് പ്രധാന  ഉദ്ദേശം  .ഒരു വെടിക്ക് 2 പക്ഷി എന്ന്‌ പറയുന്നത് പോലെ ).. കോളേജില്‍ കൂടി വെറുതെ ചുറ്റിയടിക്കുന്ന ഈ "ചുള്ളനെ"  ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു അച്ചന്‍ യാദ്രിചികം ആയി കാണുക ഉണ്ടായി  (ഈ അച്ചന്‍റെ  identity താടിയും ഇംഗ്ലീഷ് ഉം ആണ്..ഈ അച്ചന് എല്ലാരോടും ഇംഗ്ലീഷ് മാത്രമേ സംസാരിക്കു...അത്  ഇദ്ധേഹത്തിന്റെ ഒരു തന്ത്രം ആയി കരുതുന്നവര്‍ ഉണ്ട്.. അച്ഛന്‍ പൈസ കൊടുക്കനുള്ളവര്‍(ഇതില്‍ പാല്ക്കാര്‍,പത്രക്കാര്‍,മീന്കാര്‍ തുടങ്ങി പല തരം ആള്‍ക്കാര്‍) ഫോണ്‍ വിളിച്ചാല്‍ അപ്പോളെ തുടങ്ങും ഇംഗ്ലീഷ്..ഇദ്ധേഹത്തിന്റെ english മനസിലാകാത്ത കടക്കാര്‍ അപ്പോളെ ഫോണ്‍ വെച്ചിട്ട് പോകും അത്രേ..ഇദ്ധേഹം ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ ഒരു പ്രത്യേക SOUND ആണ്, പൊട്ടക്കിണറ്റില്‍ ഇരിക്കുന്ന തവളേടെ SOUND ) 
അന്നത്തെ ദിവസം ENGLISH സംസാരിക്കാന്‍ ആരെയും കിട്ടാതെ(അച്ചന്‍റെ ഇംഗ്ലീഷ് സഹിക്കാന്‍ പറ്റാതെ മറ്റ് അച്ചന്മാരും FACULTIES ഉം  സാധാരണ ഓടി മാറി നടക്കുകയാണ് ചെയ്യാറ്, കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..എങ്കില്‍, ഈ അച്ചന്‍റെ ഇംഗ്ലീഷ് ഇഷ്ട്ടപെടുന്ന ചുരുക്കം ചില ആള്‍ക്കാര്‍ ഉണ്ട് ..അവരില്‍ ഒരാളാണ് MR .JOBIT  ..അച്ചന്‍ ENGLISH ഇല്‍ ചീത്ത വിളിക്കുന്നത്‌ കൊണ്ട് അവനു സന്തോഷം ആണ് കാരണം ENGLISH ഇല്‍ ആയതു കൊണ്ട് ചീത്ത ഒന്നും അവനു  മനസിലാകില്ലല്ലോ !!! ) കടുത്ത നിരാശയില്‍ അച്ചന്‍ നില്‍ക്കുമ്പോള്‍ ആണ് പ്രസ്തുത "ചുള്ളന്‍" അവിടെ "ചുറ്റി" കറങ്ങുന്നത്... കിട്ടിയതല്ലേ ഇവനിട്ട്‌ ഒരു പണി കൊടുക്കാം എന്ന മട്ടില്‍ അച്ചന്‍  "ചുള്ളനെ" സമീപിച്ചു...അച്ചന്‍ "ചുള്ളനോട്" ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി.. അപ്പോള്‍ "ചുള്ളനും" ഇംഗ്ലീഷ് ഇല്‍ എന്തൊക്കെയോ തിരിച്ചു പറയാന്‍ തുടങ്ങി(ചെറുപ്പം മുതല്‍ cartoon network മാത്രം കണ്ട് വളര്‍ന്ന "ചുള്ളന്‍" english ഇല്‍ പുലി(ENGLISH ഇല്‍ മാത്രം!) ആണെന്നുള്ള കാര്യം പാവം അച്ചന് പിന്നീടാണ് മനസിലായത്).മീന്‍ കാരോടും പാല്ക്കരോടും പത്രക്കാരോടും മാത്രം ഇംഗ്ലീഷ് പറഞ്ഞു shine ചെയ്തിരുന്ന അച്ചന്‍റെ WICKET പോയി എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ... മാത്രമല്ല അച്ചന്‍റെ english ഇല്‍ grammar ഇല്ല എന്നും "ചുള്ളന്‍" വാദിച്ചത്രേ... തനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന കാര്യം  പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്തു അച്ചന്‍  നിരാശയില്‍ ആയി. ഈ അവസരം മുതലാക്കിയ ചുള്ളന്‍ തനിക്കു ഒരു ജോലി തന്നാല്‍ ഈ കാര്യം പുറത്തു പറയില്ല എന്ന്‌ വാക്ക് നല്‍കി..  മേലനങ്ങാന്‍ തീരെ മടി യാണെന്നും അതുകൊണ്ട് TEACHER ജോലി മതി എന്നും "ചുള്ളന്‍" അച്ചനോട് പറഞ്ഞു..അങ്ങനെ ആണെങ്കില്‍ MCA യില്‍ ഒരു ഒഴിവുണ്ട് എന്നും അവിടെ പഠിപ്പിക്കാന്‍ കേറികൊള്ളന്‍ അച്ചന്‍ പറഞ്ഞത്രേ .. അങ്ങനെ മൂത്രം ഒഴിക്കാന്‍ കോളേജില്‍ കേറിയ "ചുള്ളന്‍" MCA യില്‍ DIGITAL ELECTRONICS പഠിപ്പിക്കുന്ന ആദ്യപകന്‍ ആയി(ബാകി  എല്ലാവര്ക്കും അറിയാവുന്ന ചരിത്രം)
 
 
  
 അങ്ങനെ എവിടെയും സംസാരവിഷയം VIVA ക്ക് വന്ന സര്‍ മാത്രം ...SIR നെ പറ്റി കേട്ടവര്‍ കേട്ടവര്‍ കേള്‍ക്കതവരോട് പറയുന്നു..
ഒറ്റ ദിവസം കൊണ്ട് സര്‍   എല്ലാവര്ക്കും  ആരാധനയും  ഭയ ഭക്തി  യും  തോന്നുന്ന  ഒരു  പേഴ്സണാലിറ്റി  ആയി  മാറി  എന്ന്‌ പ്രത്യേകം  പറയേണ്ടതില്ലല്ലോ  ...
 
അന്ന്  വരെ  STUDENTS ആരാധനയോടെ  നോക്കിയിരുന്ന(ROLE MODEL ആയി കരുതിയിരുന്ന)  Gladston സര്‍, അനുമോട് സര്‍ , English ന്‍റെ  ബലത്തില്‍  മാത്രം  അവിടെ  Shine ചെയ്തു  നടന്ന "ചുള്ളന്‍"  തുടങ്ങിയവര്‍ CLEAN BOWLED ആയി എന്ന കാര്യം  പ്രത്യകം  പറയേണ്ടതില്ലല്ലോ   ...
  
 ഈ  സര്‍  നെ പറ്റി ഇങ്ങനെ പലരും വാതോരാതെ പറയുന്നത്  കണ്ടും  കേട്ടും   സമയം  പോയതറിഞ്ഞില്ല  ...നന്നായിട്ട്  വിശപ്പും  ഉണ്ട്  
 
സമയം 6 pmആയപ്പോള്‍  ആണ് മെസ്സിലേക്ക്  ചായകുടിക്കാന്‍  പോയത്..(സാധാരണ മെസ്സില്‍ ആദ്യം ഹാജര്‍ വയ്ക്കുന്ന ഒരാള്‍ ഞാന്‍ ആണ്!)
വിശന്നിരിക്കുമ്പോള്‍  മിക്കവാറും  മെസ്സില്‍  കടിച്ചാല്‍  മുറിയാത്ത   ഏതാപഴം ആരികും..ഇന്നും ഏതാപഴം ആയിരിക്കുമോ ആവോ എന്ന്‌ ഞാന്‍ കൂട്ടത്തില്‍ ഉള്ള സ്വാമിജിയോട്  പറഞ്ഞു..
വിശപ്പ്‌ അതുണ്ടെങ്കില്‍ എന്തും കഴിക്കാം എന്ന്‌ സ്വാമിജി
എന്തായാലും  വിചാരിച്ചത്  തെറ്റി  ഇല്ല  ..മേശപുറത്ത്‌  പഴത്തൊലി  ഇരിക്കുന്നതില്‍  നിന്നും   ഇന്നും  പഴം  ആണ് കഴിക്കാന്‍ എന്ന്‌ ഉറപ്പിച്ചു  ..അങ്ങനെ  മെസ്സില്‍  കയറി   നോക്കിയപ്പോള്‍ കഴിക്കാന്‍  കൊള്ളുന്ന  ഒരു  പഴം  പോലും  ഇല്ല  .. കുറച്ചു ചീയാറായ പഴങ്ങള്‍ മാത്രം മിച്ചം!! (ഷാജി ചേട്ടനെ മനസ്സില്‍ തെറിവിളിച്ചു)
 
"എന്തായാലും ഇവിടെ വരെ  വന്നതല്ലേ  അളിയാ  ചായ  കുടിച്ചിട്ട്  പോകാം " എന്ന്‌ സ്വാമിജി  പറഞ്ഞതനുസരിച്ച്  ചായയും  എടുത്തു  മെസ്സില്‍  ഉള്ള  ഒരു  ബെഞ്ചില്‍  ഇരിപ്പുറപ്പിച്ചു(സ്വാമിജിയുടെ  അധ്യാത്മിക  ‍വചനങ്ങള്‍ പലപ്പോഴും കേള്‍ക്കാന്‍ കഴിയുന്നത്‌  ചായകുടിച്ചു  കൊണ്ടിരിക്കുമ്പോള്‍  ആണ്.. )
 
 
അപ്പോള്‍  ആണ്   അച്ചന്‍  മാര്‍ക്കും  മറ്റ്  വിഷിഷ്ട്ട  വ്യക്തികള്‍ക്കും  മാത്രം  ആയി reserveചെയ്തിരിക്കുന്ന  ബെഞ്ചില്‍(ഈ  ബെഞ്ചില്‍  മറ്റാരും ഇല്ലാത്തപ്പോള്‍  Jobit ഇരുന്നു  ഫുഡ്‌  കഴിക്കാറുണ്ട്  ...അപ്പോളത്തെ അവന്റെ ഇരിപ്പ്  കണ്ടാല്‍  കോളേജിന്റെ  principal അവന്‍ ആണെന്ന്  തോന്നും ) പരിചയം  ഇല്ലാത്ത  ഒരാള്‍ ആഴത്തില്‍  നോക്കിയിരികുനത്  കണ്ടത്  ..
OFF -WHITE  പാന്റും  maroon color ഷര്‍ട്ടും  ആണ്  വേഷം  ..ഞങ്ങള്‍ ഒരേ  ദിശയിലേക്കു(direction) നോക്കി  ഇരിക്കുന്നത്  കൊണ്ട്  ആളുടെ  മുഖം കാണാന്‍ പറ്റുന്നില്ല  ..അദ്ദേഹം  ഇരിക്കുന്ന  മേശപുറത്ത്‌  ഒരു പഴത്തൊലി കൂമ്പാരം  കാണാം  ... "ആപ്പോള്‍  ഇതാണ്  കാര്യം, ഇയാള്  കാരണം  ആണ്  നമ്മുക്ക്  പഴം  കിട്ടാത്തത് " എന്ന്‌ സ്വാമിജി  ...
 
ഇയാള്‍  ആഴത്തില്‍  നോക്കുന്നത്  ബാകി  വന്ന  പഴങ്ങളിലേക്ക്  ആണെന്ന്  പിന്നീടു  മനസിലായി   ...
 ആരും  ഇല്ല  എന്നുറപ്പ്  വരുത്തിയതിനു  ശേഷം  ഇയാള്‍ പഴകൊട്ട   ലക്‌ഷ്യം  ആയി നടന്നു  ...
 
അപ്പോള്‍ ആണ് ഞാന്‍ അത്  ശ്രദ്ധിച്ചത്  .അയാളുടെ വിടര്‍ന്ന  നെറ്റി  
അപ്പോള്‍ സ്വാമിജി  "അളിയാ  നീ  അയാളുടെ  സോഡാ  കുപ്പി കണ്ണാടി  കണ്ടോ"
അപ്പോളാണ് college മൊത്തം ഒരു ദിവസം കൊണ്ട് പ്രശസ്തന്‍ ആയ viva ക്ക് വന്ന സര്‍ ന്‍റെ കാര്യം ഓര്‍മ്മ വന്നത്..
 
സ്വാമിജി: "അയാളുടെ മുഖലക്ഷണം നോക്കി ഉറപ്പിച്ചു " ഇതു അയാള്‍ തന്നെ ഉറപ്പു" ... എന്തൊരുചയ്തന്യം (GRACE) ആടാ അദേഹത്തിന്റെ മുഖത്ത് ഈ ഒരു ചയ്തന്യം ഞാന്‍ OSHO യില്‍ മാത്രമേ കണ്ടിട്ടുള്ളു "
 
സമിജി പോലും ഒറ്റദിവസം കൊണ്ട് അയാളുടെ കടുത്ത ആരാധകന്‍ ആയി എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ
 
 (തുടരും)
 

പി ടി യുടെ കഥ ഓരോ രംഗങ്ങള്‍ ആയി

മണിച്ചിത്രതാഴ് സിനിമ കുട്ടിക്കാനം മരിയന്‍ കോളേജ് ലും ഹോസ്റ്റല്‍ ലും ആയി  അനീഷ്‌ പി ടി യെ നായകന്‍ ആക്കി ചിത്രീകരിക്കുന്നു ... ഇതില്‍ നാഗവല്ലി ക്ക് പകരം നാഗമ്പടം നിന്ന് വന്ന പി ടി . AR റഹ്മാന്‍ ന്റെ ബാധ കയറിയ  ഒരു പാവം യുവാവിന്റെ കഥ .മാടമ്പള്ളി മനക്കു പകരം പോള്‍ ഐബി ഹോസ്റ്റല്‍ . ബാക്കി വിവരങ്ങള്‍ ചുവടെ   
 
(തെക്കിനി ക്ക് പകരം ...ഏത് റൂം ..? ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എപ്പോഴും അടച്ചിട്ടിരുന്ന  ഏറ്റവും മുകളില്‍ പണ്ട് പ്രശാന്തും, റുബിന്‍ അച്ചന്‍ ഒക്കെ താമസിച്ച  സിംഗിള്‍ റൂം .ആരും ആ ഭാഗത്തേക്ക് അങ്ങനെ പോകാറില്ല ...ആ റൂം പ്രശാന്ത് ഒറ്റയ്ക്ക് കുറച്ചു കാലം താമസിച്ചപ്പോള്‍ ആണു നമ്മള്‍ ഒന്ന് തുറന്നു കാണുന്നത് ..അത് തന്നെ ആയിക്കോട്ടെ നമ്മുടെ തെക്കിനി ..ആ റൂം നു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്  അവിടെ ഇരുന്നാല്‍ ജന്നലില്‍ കൂടി SH ഹോസ്റ്റല്‍ കാണാം ... (ഹ..ഹ ആ റൂമില്‍ പിന്നെ പിന്നെ പ്രശാന്ത് ticket വെച്ചാണ് ആളെ കേറ്റിയത് )  യഥാര്‍ത്ഥ സിനിമ യില്‍ നാഗവല്ലി അവിടെ ഇരുന്നു രാമനാഥന്‍ നെ ലൈന്‍ അടിക്കുന്നു ..ഇവിടെ PT അവിടെ ഇരുന്നു താഴെ നാഗവല്ലിയെ ലൈന്‍ ഇടുന്നു ..ഉയിരേ ഉയിരേ ..എന്ന ARR ഗാനം background music .. (സ്വപ്ന ക്ഷമിക്കണേ ഇത് വെറും കഥ ആണു ) 

രംഗം 1 

ഒര്‍ജിനല്‍ സീന്‍ : ഇന്നസെന്റ് കൊട്ടാരം പെയിന്റ് ചെയ്തത് എവിടെ വരെ ആയി എന്ന് നോക്കാന്‍ പോകുന്നു . പെയിന്റ് ചെയ്യാന്‍ വന്ന രാഖവനെ കാണുന്നില്ല ...കൊട്ടാരം മുഴുവന്‍ നോക്കി ..രാഖവന്റെ പൊടി പോലും ഇല്ല   അവസാനം പേടിച്ചു താക്കോല്‍ എടുക്കാന്‍ മറന്നു തിരികെ പോകുന്നു ..
സിനിമ കണ്ടിട്ടില്ലതവര്‍ക്ക് ആയി ആദ്യ രംഗം : 


നമ്മുടെ സീന്‍ : ഹോസ്റല്‍ വാര്‍ഡന്‍  പയസ് അച്ചന്‍ പുതിയ ബാച്ച് (അന്ന്  2002 നമ്മള്‍ വരുന്ന സമയം ) വരുന്നത് പ്രമാണിച്ച് മുറി ഒക്കെ വൃത്തിയാകാന്‍ ജുബിറ്റ്  നെ ഏല്‍പ്പിച്ചു . vacation ആയതിനാല്‍ പിള്ളാര്‌ ആരും ഇല്ല ..അച്ചന്‍ ജുബിറ്റ്   ന്റെ പണി എവിടെ വരെ ആയി എന്ന് നോക്കാന്‍ വരുന്നു ..ജുബിറ്റ്  ന്റെ   ന്റെ പൊടി പോലും ഇല്ല ..ഹോസ്റ്റല്‍ തുറന്നു കിടക്കുന്നു  .. ജുബിറ്റ് ന്റെ പണി ആയുധങ്ങള്‍ ഒക്കെ ഇടനാഴിയിലും മറ്റും ഇരിക്കുന്നു ...

പയസ് അച്ചന്‍ : ജൂബിറ്റെ..  ജൂബിറ്റെ..... (മറുപടി ഒന്നും ഇല്ല...ജുബിറ്റ് ന്റെ പൊടിപോലും ഇല്ല അച്ചന്‍ സ്വയം സംസാരിച്ചു കൊണ്ടു ഹോസ്റ്റല്‍ ഇടനാഴിയില്‍ കൂടി നടക്കുന്നു ..പിന്നെ പടികള്‍ കയറുന്നു ..)അപ്പൊ ഇന്നും നി ഇ പണി തീര്‍ത്തില്ല അല്ലെ ജൂബിറ്റെ....ഇവിടെ എന്താ വല്ല കല്യാണമോ മറ്റോ നടക്കാന്‍ പോകുവാണോ ..ഇത്രയ്ക്കു അങ്ങ് വിസ്തരിക്കാന്‍ ...?  MCA ക്ക് പഠിക്കാന്‍ എന്നും പറഞ്ഞു കുറെ തലതിരിഞ്ഞവന്മാര് നാളെ കഴിഞ്ഞു ഹോസ്റ്റല്‍ ലേക്ക് വരുന്നുട് . അതുകൊണ്ട് ഈ റൂം ഒക്കെ ഒന്ന് വൃത്തിയാക്കണം ..പഴയ ബെഡ് എല്ലാം എടുത്തു മാറ്റണം ...കഴിഞ തവണ താമസിച്ചു പോയ കുരുത്തം കെട്ടവന്മാരുടെ കഴുകാത്ത തുണികളും , ബാകി സാധനങ്ങളും എടുത്തു താഴത്തെ നിലയില്‍ കൊണ്ടു ഇടണം .  പിന്നെ ഇ വരാന്ത ഒക്കെ വെള്ളം ഒഴിച്ച് രണ്ടേ രണ്ടു പിടി പിടിക്കണം ... ഇതാ അല്ലെ ഞാന്‍ നിന്നോട് പറഞ്ഞോളൂ ...അതിനു നി ഇ ചൂലും , ബക്കറ്റ് ഉം , വെള്ളവും ഒക്കെ കൊണ്ടു കേറിയിട്ടു ഇപ്പൊ ദിവസം എത്ര ആയി ..? ജൂബിറ്റെ .... ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ...? ജൂബിറ്റെ.... (മറുപടി ഇല്ല ..അച്ചന്‍ വീണ്ടും തനിയെ സംസാരിച്ചു നീങ്ങുന്നു  step nuതാഴെ ) ഇ കുട്ടിക്കനത്തു ഇതൊക്കെ ചെയ്യാന്‍ വേറെ പണിക്കാര് ഇല്ലഞ്ഞിട്ടു അല്ല ... പക്ഷെ ഇവിടെ പോള്‍ ഐബി  ഹോസ്റ്റല്‍ ലു ചില കുരുത്തം കേട്ട പിള്ളാര്‌ ഉണ്ട് എന്നും ..പണിക്കു ചെന്നാല്‍ അവന്മാര് കൈവെക്കും എന്നും ..ഞാന്‍ കൂലി കുറച്ചേ തരൂ എന്നൊക്കെ  ചില നാട്ടുകാര് എന്ന് പറയുന്ന വഷളന്‍ മാര് പറയുന്ന കഥകള്‍ കേട്ടിട്ട്  ഒരുത്തനും ഇതിനകത്ത് കാലു എടുത്തു കുത്തില്ല . നി കൂലി ഒന്നും വേണ്ട അച്ചന്റെ സ്നേഹം മാത്രം മതി എന്ന് പറഞ്ഞു ധൈര്യം ആയി   വന്നു ..ഞാന്‍ ധൈര്യം ആയി നിന്നെ ഇ പണി ഏല്‍പ്പിച്ചു . അതിനു നി ഇപ്പൊ എന്നെ ഇങ്ങനെ മുടിപ്പിച്ചേ അടങ്ങൂ എനൊക്കെ പറഞ്ഞാല്‍ ...അത് വലിയ കഷ്ട്ടം ആണു ..ആ റോയ് അച്ചന്‍ ഒക്കെ  പണി എത്രെടം വരെ ആയി എന്ന് നോക്കാന്‍ എപ്പോഴും ഇങ്ങോട്ട് കേറി വരാം അപ്പോഴും നി നിന്റെ ഇ ചൂലും ഒക്കെ ആയിട്ട് ഇങനെ നില്ക്കാന്‍ തന്നെ ആണോ ഭാവം ..അങ്ങേരു ഇത് കണ്ടാല്‍ തെറി പറഞ്ഞു എന്റെ  കാതു പൊട്ടിക്കും ...ജൂബിറ്റെ...ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ...? ജൂബി റ്റെ ...(മറുപടി ഒന്നും ഇല്ല ....)  ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം ഇന്നത്തോടെ നിര്‍ത്തിയെക്കുക ..ഇന്ന് തീര്ന്നടുത്തോളം പണി തീര്‍ന്നാല്‍ മതി ...ഇനി ഇതും പറഞ്ഞു നി ഇതിനകത്ത് ചുറ്റി തിരിയണ്ട ...ജൂബിറ്റെ ...ജൂബിറ്റെ ..ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ..? ജൂബിറ്റെ (മറുപടി ഇല്ല ..അച്ചന്‍ നടന്നു നടന്നു രണ്ടാം നിലയില്‍ എത്തി ..ജൂബിറ്റ് ന്റെ പൊടി പോലും ഇല്ല ...പയസ് അച്ചന്‍ വീണ്ടും സ്വയം ഉറക്കെ  സംസാരിച്ചു കൊണ്ടു നടത്തം തുടരുന്നു ....)  ഇവന്‍ എവിടെ പ്പോയി കിടക്കുകയ  ഒളിച്ചിരുന്നാണോ  ഹോസ്റ്റല്‍ വൃത്തിയാക്കുന്നത് ...? 
(വാട്ടര്‍ ടാങ്കില്‍   വെള്ളം ഇല്ലാത്തതിനാല്‍ ജൂബിറ്റ് പൈപ്പ് തുറന്നു വെച്ചിരുന്നത് മറന്നു പോയി ...കറന്റ്‌ ഇല്ലാത്തതിനാല്‍ ജുബിറ്റ് എപ്പോഴോ മോട്ടോര്‍ ഓണ്‍ ആക്കി എങ്കിലും പ്രവര്‍ത്തിച്ചിരുന്നില്ല  കറന്റ്‌ വന്നു ടാങ്കില്‍ വെള്ളം നിറഞ്ഞു തുടങ്ങിയപ്പോള്‍ തുറന്നു വെച്ച പൈപ്പ് നിന്ന് താനേ വെള്ളം ഒഴുകാന്‍ തുടങ്ങി ... പക്ഷെ  അത് അറിയാതെ പൈപ്പ് ലു നിന്ന് താനേ വെള്ളം വരുന്ന കാഴ്ച കണ്ട പയസ് അച്ചന്‍ ഞെട്ടുന്നു .... അതോടൊപ്പം  കുട്ടിക്കനത് പതിവായി  വീശാറുള്ള ശക്തം ആയ കാറ്റില്‍  ജുബിറ്റ് ചാരി വെച്ചിരുന്ന  മാറാല അടിക്കുന്ന  നീണ്ട ചൂല്  മറിഞ്ഞു വീഴുന്നു ...അതോടെ അച്ചന്‍ ശരിക്കും  ഭയന്നു ...ജുബിറ്റ് നെ ആണെങ്കില്‍ കാണാനും ഇല്ല .... )

(അച്ചന്റെ സ്വരം പതിയെ ഇടറുന്നു ...  പേടിച്ചു ചുറ്റും നോക്കുന്നു  ) ജൂബി റ്റെ....   ..ജോസെഫെ ....തോമാച്ചോ ...? (AR RAHMAN ന്റെ ഏതേലും തീം മ്യൂസിക്‌ ഹോറര്‍ effect ഓടു കൂടി ) (അച്ചന്‍ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പടികള്‍ ഇറങ്ങുന്നു ....) വെപ്രാളത്തോടെ ഹോസ്റ്റല്‍ നു വെളിയില്‍ ഇറങ്ങി  (ഹോസ്റ്റല്‍ പൂട്ടാന്‍ മറക്കുന്നു ...കോളേജ് ലക്‌ഷ്യം ആക്കി  വേഗത്തില്‍ പോകുന്നു ..) 

                                                                                                                                                     രംഗം ഒന്ന് കഴിഞ്ഞു ...

ഭാവന

ഇനി ഞാന്‍ ആ സത്യം  നിങ്ങളോട് മറച്ചു വെക്കുന്നില്ല ....

  എനിക്കെന്തു പറ്റി എന്ന്‌ പലരും ചോദിക്കുന്നു..ചിലര്‍ വിചാരിക്കുന്നു എനിക്ക് ബാധ കയറി എന്ന്‌ 
ചിലര്‍ പറയുന്നു ഭാര്യ ഉലക്കക്ക് അടിച്ചതാണ് എന്ന്‌ ..(അവള്‍ടെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് മാരകായുധങ്ങള്‍ എല്ലാം ഭദ്രം ആയിട്ട് പൂട്ടി ഒരു മുറിയില്‍ വെച്ചിരിക്കുക ആണ്...അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, അവള്‍ വീട്ടിലില്ലാത്ത സമയത്ത് മാത്രം അത് പുറത്തെടുക്കു!! (പ്യാര്‍ , ഇതിനെ വേറെ രീതിയില്‍ വ്യക്യനിക്കരുത് ) ) 
ഇതാണ് സത്യം ...
കുറെ ദിവസങ്ങള്‍ക്കു  മുന്‍പ് ഞാന്‍ MR AJ കാണാന്‍ പോയിരുന്നു..  അന്ന് ഞാന്‍ അവനോടു പറഞ്ഞു എനിക്ക് LIGIN എഴുതുന്ന പോലെ കഥ ഒക്കെ എഴുതണം എന്നുണ്ട് ..LIGIN ക്ലാസ്സില്‍ മാത്രമല്ല മരിയന്‍ കോളേജ് മൊത്തം(may be beyond that )അവന്‍  ഒരു STAR ആണ് എന്ന്‌..എനിക്കും LIGIN എ  പോലെ  പ്രശസ്തന്‍ ആകണം എന്ന്‌  .(.പ്രശസ്തന്‍ ആകണം എന്നുള്ളത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് ..അതിനു വേണ്ടി പല വേഷങ്ങള്‍ കെട്ടി ഒന്നും നടന്നില്ല )കുറെ നാളത്തെ ആഗ്രഹം ആണ് എഴുതണം എന്നുള്ളത് ..എന്റെ ദുഃഖം മനസിലാക്കിട്ടു ആവണം പോരാന്‍ നേരം  എനിക്ക് ഒരു GIFT തന്നു ..അന്നവന്‍ അത്  BRAIN MASSAGER ആണെന്ന പറഞ്ഞത് ..ഇതു കൊണ്ട് തലയില്‍ മസ്സാജ് ചെയ്‌താല്‍ ഭാവന (സിനിമ നടി ഭാവന അല്ല ) ഉണരും അത്രേ..

എന്തായാലും ഭാവന ഉണരുന്ന യന്ത്രം ഉവുമായി വളരെ സന്തോഷത്തോടെ ഞാന്‍ വിട്ടില്‍ എത്തി ..
ഭാര്യ ഇല്ലാത്ത സമയം നോക്കി തലയില്‍ കുറച്ചു നേരം മസ്സാജ് ചെയ്തു ..എന്നിട്ട് paper ഉം pen ഉം കയ്യില്‍ എടുത്തു ..
എന്റെ ഭാവന ഉണരുന്നതായി എനിക്ക് തോന്നി അങ്ങനെ ഞാന്‍ എഴുതിയ കഥ ആണ് രൂപമാറ്റം ..(GIFT തന്നവനിട്ടു  തന്നെ വേണ്ടേ ആദ്യത്തെ "പണി" കൊടുക്കാന്‍ !)

യന്ത്രത്തിന്റെ ശക്തി തീര്‍ന്നു പോകുന്നത് മുന്‍പ് പല കഥകള്‍ എഴുതി വെച്ചിട്ടുണ്ട് ..ഇടയ്ക്ക് അയക്കാം ....

ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടെകില്‍ നേരിട്ട് വിളിക്കാം അല്ലെങ്കില്‍ ഇമെയില്‍ അയക്കാം (തെറി വിളി ആണെങ്കില്‍ ഇമെയില്‍ അയക്കുന്നതാണ് ഉത്തമം )

Best Actor

പഴയ ഹോസ്റ്റല്‍ ഫോട്ടോ കള്‍ നോക്കുമ്പോഴാണ് ഒരു കാര്യം മനസ്സില്‍ ആയതു ... നമ്മളില്‍ പലരും എത്ര നല്ല അഭിനേതാക്കള്‍ ആണു എന്ന് ... അങ്ങനെ തിരഞ്ഞെടുത്ത  ചില ഫോട്ടോകള്‍ ഒരു പഴയ മലയാളം ഹിറ്റ്‌ ഗാനം ചേര്‍ത്തു  നോക്കിയപ്പോള്‍ പെര്‍ഫെക്റ്റ്‌ മാച്ച് ...(സ്പീക്കര്‍ ഓണ്‍ ആക്കാന്‍ മറക്കരുതേ)  professional ആയി ചെയ്യാന്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ timing , sequence ഒക്കെ  നന്നായേനെ ...ഏതായാലും ഫോട്ടോകള്‍ക്ക് ഇ ഗാനം എത്ര മാച്ച് ആണു എന്ന് തോന്നിയപ്പോള്‍ ചെയ്താ പണി ആണു ..ലിജോ , സജിത്ത് എസ് നാഥ് , രേനിഷ് , തമ്പി അണ്ണന്‍ , രഞ്ജിത് ,   മുട്ടാസ്, വിനോദ് സര്‍ എന്നിവരെ പാട്ടിന്റെ വരികള്‍ക്ക് ഒപ്പം ശ്രദ്ധിച്ചു നോക്കിയിട്ട് പറയുക ഇ വരികള്‍ അവര്‍ക്ക് വേണ്ടി തന്നെ എഴുതിയത് അല്ലെ എന്ന് 

ANN baby

Polson

PT യെ കഴിഞ്ഞ കുറെ മാസങ്ങള്‍ ആയി അലട്ടുന്ന ഒരു സംശയം ....
നിങ്ങള്‍ ആരെങ്കിലും ഒരു ഉത്തരം കൊടുക്കാമോ ?
ANN BABY ക്ക് ഒരു "BABY " ഉണ്ടായിട്ടും എങ്ങനെ ANN BABY ,ANN BABY ആയിട്ട് തുടരുന്നു !!!!!???
ANN BABY , ANN MOM ആകണമല്ലോ !!!!
ന്യായം ആയ സംശയം...ആരെങ്കിലും ഒന്ന് PT യെ സഹായിക്കാമോ ??

Arshad

What a fantastic doubt of the year 2011 ...
പക്ഷെ ANN BABY മിസ്സിന് ഒന്നല്ല രണ്ടു കുട്ടികള്‍ ഉണ്ട് ... അതോണ്ട ANN BABIES എന്നല്ലേ ശെരിക്കും വേണ്ടേ?

Polson


മംമുഞ്ഞേ ..
അപ്പോള്‍ ANN MOM BABIES (2 കുട്ടികളുടെ അമ്മ) എന്നല്ലേ ആവേണ്ടത്!!!!1 ???


Leena

രണ്ടു പിള്ളേര് ഉള്ളകൊണ്ടാണോ Ann Baby ennan peerinu


2 N's
2 A's
and 2 B's

oru styleinu oru Y um

Polson

Good logic Leena ....Superb..
But Y style nu alla ....
Y 2? Y not 3 or 4....N , ennarikkum athinte artham ....

Vinod sir

Ivalu puli aanu, rank kari alle apol ingane okke ayirikkum alle chinthikkunathu



Arshad

so... ഇനി 3 പിള്ളേര്‍ ആകുമ്പോള്‍ മിസ്സിന്റെ പേര് എന്തായിരിക്കും... Guess????
banana baby???


Leena:

oru A koodi pooyalle arshadee...pootte kshem ichu

Arshad:

3 പിള്ളേര്‍ ആയത് തന്നെ 'A ' കൂടിപോയതോന്ദ് അല്ലെ... so no problem.. ഹിഹി..

Ajo Thampi
പക്ഷെ കല്യാണത്തിന് മുന്‍പും മിസ്സിന്റെ പേര് Ann Baby എന്ന് തന്നെ ആയിരുന്നു.


Arshad

പക്ഷെ അന്ന് നമുക്ക് മിസ് വെറും 'baby ' ആയിരുന്നല്ലോ...

Polson

ANN ഉണ്ടായപ്പോള്‍ ഒരു BABY ആരുന്നല്ലോ ...അപ്പോള്‍ പിന്നീടു ഒട്ടും വളര്‍ന്നില്ലേ !!!!!?
ഇതെന്ന കളിയാ ???

Jino

polSON-nu kochundaakumbol polSON-nte peru polPAPPA ennakkumo?

polSON nte appanu SON undaayappol Polson ennu perittu.. Appol athe polsonu kochundaakumbol polSON maatti polPAPPA aakki, polSON-nte kochinte peru polGRANDSON ennakkanam

aRSHAD

hahaha... poulson-nu pakaram penkoch aanu undayath enkil avalk polGirl ennu idumaayirunnu alle?

jINO

I just analysed the some names started with A (consonants starts with A) and AN (vowels [A,E,I,O,U] started with AN)

anISH- Since I is a vowel, ISH started with AN
anU - Since U is a vowel, used AN before U.
aJO - Since J is a consonant, used A not AN
aBHILAS - Since B is a consonant, it started with a
aRSHAD - Since R is a consonant, it started with A, not started with AN

Ivarude okke kaarnnonmaar vare ethrayo english grammer parinjaanikal.....

aRSHAD

anu mole..നീ ജനിക്കുന്നതിനു മുമ്പേ നിന്റെ പേര് അപ്പന്‍ കണ്ടു വെച്ചിരുന്നു.....കൊച്ച ആണാകണം എന്ന അദ്ധേഹത്തിന്റെ ആഗ്രഹം
മൂലം 'ആണ് (Anu )' എന്ന് പേരിട്ടു... ജനിച്ചു കഴിഞ്ഞപ്പോള്‍ അങ്ങേരുടെ എല്ലാ പ്രേതിക്ഷകളും നീ തെറ്റിച്ചു ..:(

പി.ടി യുടെ കഥ എങ്ങനെ റഹ്മാന്‍ ഫാന്‍ ആയി ..?

രണ്ടു മൂന്നു ദിവസം ആയി എല്ലാവരും കൂടി പി ടി യെ കളിയാക്കുന്നു ... കുറച്ചു ഓവര്‍ ആണു കേട്ടോ ...ഇന്നലെ മുതല്‍ പുതിയ ഒരു കഥയും AR റഹ്മാന്‍ ... ദയവായി പി ടി യെ ഇനി കളിയാക്കരുത് ...എങ്ങനെ പി ടി കടുത്ത റഹ്മാന്‍ ഫാന്‍ ആയി എന്നും മറ്റും ഉള്ള കാര്യങ്ങള്‍ ഞാന്‍ പറയാം (സജിത്ത് നാഥ് ന്റെ കാര്യം പിന്നാലെ ).

                                                                                              പി.ടി  യുടെ കഥ (എങ്ങനെ റഹ്മാന്‍ ഫാന്‍ ആയി ..?)
                                              (ഇ കഥക്ക് 'മണിച്ചിത്ര താഴ് എന്ന മലയാളം സിനിമ യുമായി ഒരു ബന്ധവും ഇല്ല )
കോട്ടയം പട്ടണത്തിലെ നാഗമ്പടം എന്ന സ്ഥലത്താണ് പി ടി ജനിക്കുന്നത് (1982 )  . ആ സ്ഥലത്തിനു നാഗമ്പടം  എന്ന പേര് വരാന്‍ കാരണം പണ്ട് ഒരുപാട് നാഗങ്ങള്‍ (സര്‍പ്പങ്ങള്‍ ) ലും വള്ളിപടര്‍പ്പുകളും , കാവും  ഒക്കെ നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു ... ഇപ്പോള്‍ വള്ളിപടര്‍പ്പുകളും , കാവും  ഒക്കെ നശിച്ചു എങ്കിലും പണ്ടത്തെ നാഗങ്ങളുടെ  പുനര്‍ജന്മം എന്നോണം ധാരാളം മനുഷ്യ 'നാഗങ്ങള്‍ ' ('പാമ്പുകള്‍' ) പാതയോരങ്ങളിലും  ഇടവഴികളിലും കാണപ്പെടാറുണ്ട് .കുഞ്ഞു പി ടി ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെയാണ്‌ . അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ പുത്രന്‍ ആയിരുന്നു പി ടി . പക്ഷെ കുഞ്ഞുനാള്‍ മുതല്‍ തന്നെ പി ടി യെ വളര്‍ത്തിയതും നോക്കിയതും എല്ലാം പി ടി യുടെ അമ്മൂമ്മ  ആയ നാണിയമ്മ ആയിരുന്നു . നാണിയമ്മ യോട് വല്ലാത്ത ഒരു അടുപ്പം പി ടി ക്ക് ഉണ്ടായിരുന്നു . അമ്മൂമ്മ പി ടി ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു കൊടുക്കും ആയിരുന്നു . കഥകള്‍ കേള്‍ക്കാന്‍ പി ടി ക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയിരുന്നു .  അതുപോലെ തന്നെ നാഗമ്പടം  എന്ന സ്ഥലത്ത് ഒത്തിരി സര്‍പ്പകാവുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ, ഈ കാവുകളിലെ സര്‍പ്പങ്ങള്‍ക്കായി നടത്തുന്ന വഴിപാടു ആയ  ഉള്ള 'പുള്ളുവന്‍ പാട്ടുകള്‍ '  (പുള്ളുവനും പുള്ളുവത്തി യും 'സര്‍പ്പ കളം' വരച്ചു  ഒരു പ്രത്യേക വാദ്യോപകരണം ഉപഗോഗിച്ചു പാടും . ലഹരിപിടിപ്പിക്കുന്ന അതിന്റെ താളഗതിയില്‍ മയങ്ങി പാമ്പുകള്‍ എത്തും എന്നും അതിന്റെ താളം മുറുകുന്നത് അനുസരിച്ച് അവര്‍ (നാഗരാജാവ് , നാഗ യക്ഷി , ആണ്‍ പെണ്   വ്യത്യാസം  ഇല്ലാതെ ) കളത്തില്‍ എത്തി തുള്ളി അനുഗ്രഹിക്കും എന്നും വിശ്വാസം . ) ളുടെ താളവും ശ്രുതിയും എല്ലാം കുഞ്ഞു പി ടി യുടെ മനസിനെ വല്ലാതെ സ്വാധീനിച്ചിരുന്നു . 

അമ്മുമ്മ പറഞ്ഞു കൊടുത്തിരുന്ന കഥകളില്‍  കുഞ്ഞു പി ടി യെ ഏറ്റവും അധികം സ്വാധീനിച്ച ഒന്നായിരുന്നു പണ്ട് നാടുവിട്ടു പോയ ശേഖരന്‍ കൊച്ചപ്പന്റെ കഥ . പി ടി യുടെ അച്ചന്റെ അനിയന്‍ ആയിരുന്നു ശേഖരന്‍ കൊച്ചപ്പന്‍ . പി ടി ജനിക്കുന്നതിനും വളരെ മുന്‍പ് കൊച്ചപ്പന്‍ ചെന്നൈ (അന്ന് മദിരാശി ) ലേക്ക് നാടുവിട്ടു . പിന്നെ ആരോ പറഞ്ഞു അറിഞ്ഞു കൊച്ചപ്പന്‍ അവിടെ ചില തമിഴ് ബാലെ കളില്‍ ഹാര്‍മോണിയം വായനക്കാരന്‍ ആണു എന്നും അവിടെ ഒരു  സ്ത്രീയെ വിവാഹം കഴിച്ചു   രണ്ടു മക്കള്‍ ഉണ്ട് എന്നും ഒരു മകന് നാടിന്റെ ഓര്‍മ്മക്കായി ദിലീപ് എന്ന് പേര് ഇട്ടു എന്നും .  അമ്മൂമ്മ കയില്‍ നിന്നും ഇട്ടു പൊലിപ്പിച്ചു പറഞ്ഞതാണോ എന്ന് അറിയില്ല . ശേഖരന്‍ കൊച്ചപ്പന്‍ മരിച്ച ശേഷം വളരെ കഷ്ട്ടത്തില്‍ ആയ കൊച്ചപ്പന്റെ കുടുംബം . ഏതോ മാരക രോഗം വന്ന കൊച്ചപ്പന്റെ മകളെ ഒരു സൂഫി വന്നു രക്ഷിച്ചു എന്നും കൊച്ചപ്പന്റെ ഭാര്യയും മക്കളും ആ അതുഭുതത്തെ തുടര്‍ന്ന് സുഫിയുടെ വഴിയെ ഇസ്ലാം മതം സ്വീകരിച്ചു എന്നും . ഏതായാലും കുഞ്ഞു പി ടി യുടെ മനസിനെ ശേഖരന്‍ കൊച്ചപ്പന്റെ കഥ വല്ലാതെ സ്പര്‍ശിച്ചു .

അങ്ങനെ കുഞ്ഞു പി ടി യുടെ മനസ്സില്‍ പുള്ളുവന്‍ പാട്ടിന്റെ താളവും അമ്മൂമ്മ പറഞ്ഞു കൊടുത്ത  പൈങ്കിളി കഥകളുടെ ചായങ്ങളും എന്നന്നേക്കും ആയി പതിയുകയായിരുന്നു . അങ്ങനെ പി ടി വളര്‍ന്നു വളര്‍ന്നു കോട്ടയം CMS കോളേജില്‍ BCA ക്ക് പഠിക്കുന്ന കാലം . BCA അവസാന വര്‍ഷ പരീക്ഷ നടക്കുന്ന സമയം . കോളേജ് ന്റെ റാങ്ക് പ്രതീക്ഷ ആയിരുന്നു അനീഷ്‌ പി ടി എന്ന വിദ്യാര്‍ഥി . രാവും പകലും അവന്‍ ഉറക്കം ഇല്ലാതെ പഠിച്ചു . അപ്പോളാണ് അമ്മയും അച്ഛനും കൂടി BCA ക്ക് ശേഷം MCA ക്ക് തന്നെ മരിയന്‍ കോളേജ് എന്ന residential കോളേജ് ലേക്ക് അയക്കാന്‍ പോകുന്നു എന്ന വിവരം പി ടി അറിയുന്നത് . അവിടെ ഹോസ്റ്റല്‍ നിന്ന് പഠിക്കണം . പുള്ളുവന്‍ പാട്ടും , കാവുകളും , പുഴയും , ഒക്കെ ഉള്ള തന്റെ നാഗമ്പടം വും  പിന്നെ അമ്മൂമ്മയെയും   കഥകളെയും ഒക്കെ വിട്ട് അങ്ങ് ദൂരെ കുട്ടിക്കാനം   കുന്നിന്‍ മുകളില്‍ തണുപ്പത്ത് കുത്തിയിരുന്നു പഠിക്കുന്ന കാര്യം പി ടി യുടെ മനസിന്റെ സമനില തെറ്റിച്ചു . അവന്‍ പഠിത്തം ഒക്കെ നിര്‍ത്തി വെച്ച്  ആകെ അസ്വസതന്‍ ആയി റൂമില്‍ ഇരുട്ടത്തിരുന്നു . BCA ഫൈനല്‍ ലാബ്‌ എക്സാം ന്റെ അന്ന് കമ്പ്യൂട്ടര്‍ എടുത്തു എറിഞ്ഞു ഓടിയ അനീഷ്‌ പി ടി യുടെ ചിത്രം ഇപ്പോഴും CMS ലെ അധ്യാപകര്‍ ഓര്‍ക്കുന്നു . 

അച്ഛനും അമ്മയും വിട്ടില്ല . അവര്‍ അവനെ കുട്ടിക്കാനത്തിനു കൊണ്ടു പോയി മരിയന്‍ കോളേജ് തന്നെ ചേര്‍ത്തു . മനസിന്റെ സമനില അന്നേ ചെറുതായി തെറ്റി എങ്കിലും പതിയെ പതിയെ അവന്‍ കുട്ടിക്കാനം മരിയന്‍ കോളേജ് ന്റെ സന്തതി ആയി മാറുകയായിരുന്നു . എന്നാല്‍ കോളേജ് ഹോസ്റ്റലില്‍ നാട്ടും പുറത്തു കാരന്‍ ആയ അനീഷ്‌ പി ടി യെ കാത്തിരുന്നത് മറ്റൊരു മാനസിക രോഗി ആയ സജിത്ത് എസ് നാഥ് പറഞ്ഞ AR റഹ്മാന്‍ എന്ന സഗീതന്ജനെ കുറിച്ച് ഉള്ള നിറം പിടിപ്പിച്ച കഥകള്‍ ആയിരുന്നു . സജിത്ത് എസ് നാഥ് പറഞ്ഞ AR റഹ്മാന്‍ എന്ന സഗീതന്ജന്റെ കഥകള്‍ , പാടുകളെ കുറിച്ച് ഉള്ള അതിഭാവുകത്വം നിറഞ്ഞ വര്‍ണ്ണന എല്ലാം  അവനില്‍ ഉറങ്ങി കിടന്ന മാനസിക രോഗിയെ ഉണര്‍ത്തി .AR റഹ്മാന്‍ ന്റെ അച്ചന്‍ ശേഖര്‍   മുത്തശി പറഞ്ഞ കഥയിലെ തന്റെ പഴയ  ശേഖരന്‍ കൊച്ചപ്പന്‍ ആയും , റഹ്മാന്‍ ന്റെ പഴയ പേര് ദിലീപ് തന്റെ കൊച്ചപ്പന്റെ മകനായും പി ടി ക്ക് തോന്നി . ARR ന്റെ പാടുകള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ തന്റെ മനസ്സില്‍ പതിഞ്ഞ  'പുള്ളുവന്‍ പാട്ടിന്റെ താളം ' ഉണ്ട് എന്ന് അവനു തോന്നി . ആ പാടിന് അനുസരിച്ച് ചുവടുവെക്കുന്ന ആണ്‍കുട്ടികള്‍ പുള്ളുവന്‍ പാട്ടിനു അനുസരിച്ച് തുള്ളുന്ന നാഗ രാജാവ് ആയും പെണ്‍കുട്ടികള്‍ നാഗ യക്ഷികള്‍ ആയും അവന്‍ സങ്കല്‍പ്പിച്ചു ..  പതിയെ പതിയെ അനീഷ്‌ പി ടി യുടെ മനസ് AR റഹ്മാന്‍ എന്ന സംഗീത സംവിധായകന്റെ ആരാധകന്റെ തു ആയി  മാറുകയായിരുന്നു ..

ഒരു നാട്ടുമ്പുറം കാരന്‍ ആയ പി ടി രാത്രി 'ഇന്ത അറബിക്കടലോരം ...' പാടു വെച്ച് നൃത്തം ചെയ്യുന്നു .. ഉയിരേ ഉയിരേ ...പാട്ട് കേട്ടു വിദൂരതയിലേക്ക് നോക്കി യിരിക്കുന്നു ...AR റഹ്മാനെ പറ്റി ഉള്ള  മെയിലുകള്‍ ആര്‍ക്കെന്നില്ലാതെ forward ചെയ്യുന്നു   ഇതൊന്നും താനാണ് ചെയ്യുന്നത് എന്ന് പാവം പി ടി അറിയുന്നില്ല ...പി ടി യിലെ ' AR റഹ്മാന്‍ ഫാന്‍ ' എന്ന മാനസിക രോഗി നടത്തുന്ന ചില വിക്രിയകള്‍ മാത്രം ആണു ... പി ടി യുടെ മനസ് AR റഹ്മാന്‍ ഫാന്‍  ആയി മാറുന്ന സമയം ഹോസ്റ്റല്‍ റൂം റഹ്മാന്റെ recording സ്റ്റുഡിയോ ആയി മാറുന്നു .... psychiatry ലു ഇതിനെ illusionary Rahmano abnormal disorder എന്ന് പറയും . ഇതിനു പ്രതേകിച്ചു ചികത്സ ഒന്നും തന്നെ ഇല്ല ... ഒന്നുകില്‍ റഹ്മാന്റെ പുതിയ തല്ലിപ്പൊളി പാട്ടുകള്‍ കേട്ടു പി ടി മുഴു ഭ്രാന്തന്‍ ആകും അല്ലെങ്കില്‍ പി ടി  യെ നാട്ടുകാര്‍ തല്ലി കൊല്ലും . . 

എനിക്ക് പറയാന്‍ ഉള്ളത് പാവം പി ടി യെ വെറുതെ വിടുക ...