കഴിഞ്ഞ ലക്കം ...
....ഏതായാലും സനൂപ് വളരെ സന്തോഷത്തില്‍ ആണ് . വിനോദ് സര്‍ തകര്‍പ്പന്‍ ക്ലാസ്സ് ആയിരുന്നു അത്രേ .ടോണി പറഞ്ഞു എക്സാം എഴുതാന്‍ ഉള്ളത് എല്ലാം അവനു ഒറ്റ ക്ലാസ്സ് കൊണ്ട് കിട്ടി ""clinet "" ""സെര്‍വര്‍"" ഇനി ഏതു ചോദ്യം വന്നാലും ആന്‍സര്‍ റെഡി . ആരോ ഒരു സംശയം പ്രകടിപിച്ചു ടെ ഇങ്ങേരു അര മണിക്കൂര്‍ ക്ലാസ് എടുത്തിട്ടും അകെ രണ്ടു വാക്ക് അല്ലെ തിരിച്ചും മറിച്ചും പറഞ്ഞത് . clinet server - server client . പെട്ടന്ന് എല്ലാവരും നീശബ്ദ മായി .ശരിയാണല്ലോ . എല്ലാവരും അപ്പോളാണ് അത് ഓര്‍ത്തത് ..ദൈവമേ ജിന്‍സ് ന്റെ വക ആയിരുന്നു വിളി . ....
ഭാഗം 2 -> http://marianmca2005.blogspot.com/2010/06/2.html
ഭാഗം 1 -> http://marianmca2005.blogspot.com/2010/06/blog-post_07.html
ഭാഗം 3
വരട്ടെ ആദ്യത്തെ ക്ലാസ്സ് അല്ലെ ..മാത്യു കുട്ടി സര്‍ ന്റെ ആധികാരികം അയ അഭിപ്രായം എല്ലാവരും അഗികരിച്ചു . അങ്ങനെ ചില്ലറ ചര്‍ച്ചകള്‍ ഒക്കെ ആയി ഊണ് കഴിക്കാന്‍ ആയി എല്ലാവരും പിരിഞ്ഞു .ഊണ് കഴിച്ചിട്ട് വന്നാല്‍ പിന്നെ ഒഫീഷ്യല്‍ അയ വിശ്രമ വേള ആണ് . 9 മണിക്ക് സ്റ്റഡി ബെല്‍ അടിക്കും വരെ .
ഊണ് കഴിഞ്ഞു ഹോസ്റ്റല്‍ വന്നു കയറി അപ്പോള്‍ അതാ MCA ക്കാരുടെ തകര്‍പ്പന്‍ volleyball കളി നടക്കുന്നു അതും shuttle കോര്‍ട്ട് .റിയാസ് attack സോണ്‍ നിന്ന് തകര്‍പ്പന്‍ സ്മാഷ് ..ഇത്രയും ഉയരം കുറഞ്ഞ attacker ലോക volleyball ചരിത്രത്തില്‍ വേറെ ഒണ്ടോ എന്ന് സംശയം . തമ്പി അണ്ണന്‍ , സജിത്ത് സ നാഥ് എന്നിവരും ഉജ്വ്വാല ഫോം ലാണ് . അഭിലാഷ് ചന്ദ മോഹന്‍ ലിബെരോ ആണോ എന്ന് തോന്നും വിധം കളരി പയറ്റു നടത്തുന്നു ..അതാ സതീഷ് volleyball കളിക്കുന്നു ...തകര്‍പ്പന്‍ കളി അന്തം വിട്ടു ഞാന്‍ നിന്ന് ..ഇന്ത്യന്‍ ദേശിയ ടീം പോലും ഇത്ര നല്ല കളി അല്ലല്ലോ ദിവമേ ...ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ volleyball കളിക്കുന്ന പന്തിനു എന്തോ ഒരു പ്രത്യേകത ഉള്ള പോലെ...അയ്യേ ...അയ്യേ ..അത് തന്നെ പ്ലാസ്റ്റിക് പന്ത് ...ഹ..ഹ ..അതാണ് കളിയുടെ രഹസ്യം ...അപ്പുറത്തെ കോര്‍ട്ട് ലേക്ക് നോക്കിയാ എന്റെ ഹൃദയം തകര്‍ന്നു ...അതാ സുര്യന്റെ വെളിച്ചത്തില്‍ പകല്‍ പോലും കണ്ണ് നേരെ കാണാന്‍ വയ്യാത്ത സ്വാമിജി രാത്രി ട്യൂബ് ലൈറ്റ് ഇട്ടു shuttle കളിക്കുന്നു ...എതിരാളി യെ കൂടി കണ്ടപ്പോള്‍ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി ...ചട്ടുകാലന്‍ ടിജോ....എന്തൊക്കെ കാണണം ...ചെറിയ indoor ഗ്രൌണ്ട് മുഴുവന്‍ എന്തൊക്കെ കളികളാണ് . volleyball,shuttle , caroms അതാ രഞ്ജിത് ക രാജു ഒരു PVC പൈപ്പ് , പേപ്പര്‍ ബോള്‍ ആയി UG പിള്ളേരുമായി cricket ... അവശത യോടെ ആദ്യം കണ്ട റൂമിലേക്ക് കയറി ..
റൂമില്‍ വെളിച്ചം ഇല്ല ... ശംഭു പാക്കിന്റെ നേര്‍ത്ത ഗന്ധം ..ബോബിന്റെ റൂം ആണ് എന്ന് മനസ്സില്‍ ആയി റൂമില്‍ ആരും ഇല്ല കുറച്ചു നേരം കിടക്കാം ..അപ്പോള്‍ എന്തോ ഒരു സംബ്ദം ..ഒരു ചീറല്‍ പോലെ തോന്നി ..വീണ്ടും ..എന്തോ ചീറ്റുന്ന പോലെ ....ദൈവമേ അലവലാതി ബോബിന്‍ കണ്ട തുണി എല്ലാം കഴുകാതെ കൂട്ടി ഇട്ടിരിക്കുന്നു ജനാല വഴി വല്ല പാമ്പും അകത്തു കയറി കാണുമോ.. ...രണ്ടു പാമ്പ് കള്‍ക്ക് ഒരേ മുറിയില്‍ കഴിഞ്ഞു കൂടാ എന്ന് നിയമം ഒന്നും ഇല്ലല്ലോ . അതാ വിണ്ടും എന്തോ നേര്‍ത്ത ശബ്ദം..ഒറപ്പ് പാമ്പ് തന്നെ ഞാന്‍ ലൈറ്റ് ഇട്ടു ..ഓ ..ഇവന്‍ ആയിരുന്നോ പേടിപിച്ചു കളഞ്ഞല്ലോ ...നമ്മുടെ ദര്‍ശന്‍..രാത്രി ഊണ് ഒക്കെ കഴിച്ചു വന്നു ഇരുട്ടത് ചുരുണ്ട് കൂടി കിടന്നു ഫോണ്‍ ചെയ്യന്നു .... വളരെ പതുക്കെ ഉള്ള സംസാരത്തിനു ഇടയ്ക്കു വരുന്ന ചിരിയും , പിണക്കവും ഒക്കെ ആണ് പാമ്പ് ചീറ്റുന്ന പോലെ ഉള്ള ശബ്ധ വീചികള്‍ ആയി തോന്നിയത് .
അതാ വാണം കൊളുത്തി വിട്ട പോലെ കക്ഷം കീറിയ സ്വെടെര്‍ പിന്നെ രണ്ടു മൂന്ന് ഉടുപ്പ് ..കയലി ഒക്കെ ഇട്ടു ഉട്ടോപ്പിയന്‍ ഓടുന്നു ...ആ ഓട്ടം MSW ക്കാരുടെ മുറികള്‍ കടന്നു ഇവിടെ എത്തി.. ..ഹ..ഹ ഓട്ടം കണ്ടാല്‍ അറിയാം തടിയന്‍ ജസ്റ്റിന്‍ അല്ലെങ്കില്‍ പോള്‍സണ്‍ നെ യോ അവരതിക്കാന്‍ നോക്കി കാണും ...ഏതായാലും അത് പതിവായതിനാല്‍ ഒന്നും തോന്നിയില്ല .സനൂപ് നാല് അഞ്ചു പ്ലാസ്റ്റിക് കവര്‍ ഉള്ളില്‍ പൊതിഞ്ഞു ഈര്‍പ്പം അടിക്കാതെ വെച്ചിരിക്കുന്ന തന്റെ മൊബൈല്‍ പുറത്തെടുത്തു വീട്ടുകാരെ വിളിച്ചു എന്തൊക്കയോ പറയുന്നു . കോണ്‍ഗ്രസ് കാര്‍ ഗ്രൂപ്പ് യോഗം കൂടി തന്ത്രങ്ങള്‍ മെനയുന്ന ഭാവങ്ങള്‍ ...എന്തക്കയോ പറഞ്ഞു വീട്ടുകാരെ എന്തോ അവശ്യം ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ..ഉറപ്പു വീടുകര്‍ക്ക് ഒരു ലോണ്‍ കൂടി അടച്ചു തുടങ്ങാം .
രാവിലെ കുളിക്കുന്ന കാര്യം ഇപ്പോഴാണ് ഓര്‍ത്തത് എന്നാ പോലെ തോമാച്ചന്‍ ബക്കറ്റ് സോപ്പ് ,പേസ്റ്റ് ,ബ്രെഷ് എന്നിവയും ആയി കുളിമുറിയിലേക്ക് പോകുന്നു . അനീഷ് PT യുടെ മുറിയില്‍ നിന്ന് അവയ്ക്തമായ ഏതോ ഗാനം കേള്‍ക്കാം ..റഹ്മാന്‍ ന്റെ പാട്ട് ആകും എന്ന് ഉറപ്പു ...വീട്ടിനു അടുത്തുള്ള ലോട്ടറി കച്ചവടക്കാരന്‍ മണിയന്‍ അണ്ണന്‍ കച്ചവടം മതിയാക്കി പോയപ്പോള്‍ കൊടുത്ത രണ്ടു സ്പീക്കര്‍ ആണ് ..AR റഹ്മാന്‍ ന്റെ ബീറ്റ് ഇട്ടാലും ."".നാളെയാണ് നാളെയാണ് നാളെയാണ് ..കടന്നു വരൂ കടന്നു വരൂ കടന്നു വരൂ.. ""എന്ന് പറയുന്ന ഒരു ടച്ച് ആ സ്പീക്കര്‍ അപ്പോളും തുടര്‍ന്ന് പോന്നിരുന്നു .
ആരോ വരുന്നു ...ഓ രേനിഷ് , ഇവന്‍ രാവിലെ ചെവിതോണ്ടി തീര്‍ന്നു എന്ന് പറഞ്ഞു അത് വാങ്ങാന്‍ പോയിട്ട് ഇപ്പോളാണോ വരുന്നത് .ചോദിച്ചപ്പോള്‍ പറഞ്ഞു കുട്ടിക്കനത് ചെന്നപ്പോള്‍ ആണ് അറിഞ്ഞത് കമ്പം , തേനി എന്നിവിടെങ്ങളില്‍ കുറഞ്ഞ വിലക്ക് നല്ല ചെവിത്തോണ്ടി കിട്ടും എന്ന് ..അങനെ അങ്ങോട്ട വിട്ടു ..കൂടുതല്‍ ഒന്നും ചോദിച്ചില്ല.. 70 MM ചിരി കണ്ടാല്‍ അറിയാം എവിടുന്നോ ബാര്‍ലി വെള്ളം മോന്തി ഉള്ള വരവ് ആണ് .ഹോസ്റ്റല്‍ warden മാത്യു ഉപദേശിച്ചു ""പയസ് അച്ഛന്‍ വന്നു നമഹ ..യമഹ ഒക്കെ പറയാന്‍ പറയുന്നതിന് മുന്‍പ് കിടന്നു ഉറങ്ങാന്‍ നോക്ക്"" .
എന്താ ഒരു ചീഞ്ഞ മണം..അര്‍ഷാദ് ഒരു ബക്കറ്റില്‍ എന്തോ കൊണ്ട് പോകുന്നു ..ഹ..ഹ കഴിഞ്ഞ ആഴ്ച കൊണ്ടോട്ടി ക്ക് പോകും മുന്‍പ് സര്‍ഫ് ല് അലക്കാന്‍ മുക്കിവെച്ച തുണി .മറന്നു പോയി ..ഇപ്പോള്‍ അത് ''ചീസസ് ഫ്രം ലിവര്‍ പൂള്‍'' പോലെ ആയി ..അലക്കാന്‍ കൊണ്ട് പോകുകയവും .അലക്കി ഇടേണ്ട താമസം പിന്നെ അടുത്ത അലക്കിനു മാത്രമേ അവനു അത് കണികാണാന്‍ കിട്ടു പാവം . അപ്പോപ്പന്‍ സുബിന്‍ രാവിലെ മുതല്‍ പാറ പൊട്ടിച്ചു ക്ഷിണിച്ച തൊഴിലാളിയെ പോലെ കട്ടിലില്‍ ചുരുണ്ട് കൂടി .
മുട്ടാസ് , സിജോ വര്‍ഗീസ് എന്നിവര്‍ ഒരു അമ്മ പെറ്റ അളിയന്മാരെ പോലെ കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടന്നു കാര്യം പറയുന്നു .അവരുടെ മെത്ത യുടെ ഇടയില്‍ നിന്ന് പല ഇക്കിളി നടിമാരും റൂമിലേക്ക് വരുന്നവരെ നോക്കി ചിരിച്ചു പ്രലോഭിപിച്ചു കൊണ്ടിരുന്നു . സ്റ്റഡി ടൈം ബെല്‍ മുഴങ്ങി .അതാ അഭിലാഷ് പാഞ്ഞു വന്നു ബെഡ് ഓടു കൂടി അളിയന്മാരെ പൊക്കി മാറ്റി പരുന്തു കോഴികുഞ്ഞിനെ രഞ്ജുന്ന പോലെ ഒരു സാഹിത്യ സൃഷ്ടിയും ആയി പറന്നു കഴിഞ്ഞു .(""സ്റ്റഡി ടൈം അല്ലെ ..ഇന്നത്തെ വായിക്കാവൂ എന്ന് പറഞ്ഞിട്ടില്ലല്ലോ ..).തള്ള കോഴി യെ പോലെ മുട്ടാസ് ചെറുത്തു നില്ക്കാന്‍ നോക്കി എങ്കിലും ""വിശപ്പ് "" മൂത്ത് അന്ധനായ അഭിലാഷ്, മുട്ടാസ് തന്റെ കുഞ്ഞുങ്ങളെ പോലെ സൂക്ഷിച്ചു വച്ചിരുന്ന ഇക്കളി പുസ്തകങ്ങളില്‍ ഒന്നിനെയും കൊണ്ട് കഴുകനെ പോലെ പറന്നു ..
ഹോസ്റ്റലില്‍ വീണ്ടും നിസബ്ദത. ഇനി യുള്ള ടൈം ആണ് ഏറ്റവും അപകടം .ഹോസ്റ്റല്‍ വാര്‍ഡന്‍ പയസ് അച്ഛന്റെ '"ആക്രമണം"" ഏതു നേരവും സംഭവിക്കാം . പലവിധ നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും പട്ടാള ക്യാമ്പ് പോലെ എല്ലാവരും കണ്ണും കാതും കൂര്പിച്ചു ഇരുന്നു . ഗറില്ല യുദ്ധമുറ ആണ് പയസ് അച്ഛന്റെ രീതി .പതുങ്ങി പതുങ്ങി വരും..ജന്നലില്‍ കൂടി ഉള്ള ആ നോട്ടം നമ്മള്‍ തിരിച്ചു അറിയുമ്പോള്‍ സമയം വൈകിപ്പോയിരിക്കും . പക്ഷെ ഇ '"ആക്രമണത്തെ "" പ്രധിരോധിക്കാന്‍ വിദക്ത പരിശിലനം നേടിയ ചിലര്‍ ഞങളുടെ കൂട്ടത്തില്‍ ഓട്നയിരുന്നു . ഇതില്‍ പ്രമുഖന്‍ ആയിരുന്നു ക്യാപ്റേന്‍ ടോണി .
അച്ഛന്‍ വരുന്നു എന്ന് മനസിലയാല്‍ ടോണി യുടെ കയില്‍ എങ്ങനെ ആണ് എന്ന് അറിയില്ല , വായിക്കാന്‍ ഒരു തുണ്ട് കടലാസ്സ് എങ്കിലും കിട്ടിയില്ല എങ്കില്‍ ഒന്നുകില്‍ ബൈബിള്‍ , അല്ലെങ്കില്‍ കൊന്ത മാല കൃത്യമായി കാണും .സംതൃപ്തി യോടെ ചിരിച്ചു അച്ഛന്‍ അടുത്ത റൂമിലേക്ക് നീങ്ങും . പിന്നെ സജിത്ത് നാഥ് , രഞ്ജിത് ഇവര്‍ ഓന്ത് നിറം മാരും പോലെ ഭാവങ്ങള്‍ മാറ്റാന്‍ കഴിവുള്ളവര്‍ ആണ് ആരെ എങ്കിലും അവരതിക്കാന്‍ ഓടികുംപോള്‍ അച്ഛന്നെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ പോലും നിഷ്കളങ്ഗം , ഏതോ നോട്ട് ബുക്ക് തിരയുന്ന ഭാവം , വെള്ളം കുടിക്കാന്‍ പോകുന്ന ഭാവം ഒക്കെ വിരിയിച്ചു രക്ഷപെടും . പിന്നെ അച്ഛന്‍ വന്നാല്‍ അലമാരിക്കകത്തു പോലും കയറി ഒളിച്ചിരിക്കാന്‍ ഉള്ള കഴിവ് അഭിലാഷ് , അര്‍ഷാദ് , ഉട്ടു ,Tijo എന്നി ജീവജാലങ്ങള്‍ക്കും പ്രകൃത്യ ഒണ്ടായിരുന്നു . പിന്നെ അച്ഛന് തങ്ങളില്‍ ഉള്ള അമിതം അയ വിശ്വാസം മറ ആക്കി രക്ഷപെടുന്ന തമ്പി അണ്ണന്‍ , മാത്യു , തോമാച്ചന്‍ ,അജോ പി ജോ തുടങ്ങിയ വര്‍ഗത്തില്‍ പെട്ട ജീവികളും. ചുരുക്കി പറഞ്ഞാല്‍ എന്നെയും , റിയാസ് , ബോബിന്‍ , പോലെ ഉള്ള നിരുപദ്രവ കാരികളെ അച്ഛന്‍ പൊക്കുകയും ചെയ്യും .
അങ്ങനെ ഇങ്ങനെ ഒക്കെ അന്നത്തെ ദിവസം അങ്ങ് കഴിഞ്ഞു ...രാവിലെ കോളേജ് ന്റെ ഫ്രണ്ട് ഗേറ്റ് വഴി പോകാന്‍ ഗൂര്‍ഖ തടസം ആയതിനാല്‍ ഒന്ന് പുകയ്ക്കാന്‍ ഹോസ്റ്റല്‍ നിന്ന് റോട് വഴി ജോസ് അണ്ണന്‍ ന്റെ കടയില്‍ രേനിഷ് നൊപ്പം പോകുംവഴി കോളേജ് മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍ .എല്ലാം ലോക്കല്‍ ആള്‍ക്കാര്‍ ...മിക്കവാറും എല്ലാം തേയില തോട്ടത്തില്‍ പണിയെടുക്കാന്‍ വന്ന പാവങ്ങള്‍ ആണ് ..കുറെ പീക്ക്രി പിള്ളാര് ഗേറ്റ് ഒക്കെ തൂങ്ങി കേറി നോക്കുന്നു ..കുറച്ചു കൂടി വലിയ സൈസ് പിള്ളാര് മതില്മേല്‍ കേറി ഇരിപ്പോണ്ട് ...പെണ്ണ് ങ്ങള്‍ കൂട്ടം കൂടി നിന്ന് പിറുപിറുക്കുന്നു ...ഒരു മെലിഞ്ഞു ഉണങ്ങിയ ചാവാലി പോലെ ഒരുത്തന്‍ രാവിലെ തന്നെ എന്തോ കടിച്ചു പറിച്ചു തിന്നു കൊണ്ട് ഗേറ്റ് ന്റെ ഇടയില്‍ കൂടെ എല്ലിച്ച കഴുത് ഇട്ടു അത്ഭുത ത്തോടെ സിനിമ കാണുന്ന ഭാവത്തില്‍ ഏന്തി വലിഞ്ഞു നോക്കുന്നു .അതിലെ പോയ കൊണ്ടോട്ടി ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തി കാര്യം എന്താണ് എന്ന് തിരക്കുന്നു ....അകെ ഒരു ബഹളം .ദൈവമേ എന്താ ഇത് ...എതെകിലും അത്യാഹിതം കോളേജില്‍ ..? ഷാജി ചേട്ടന്റെ മെസ്സില്‍ നിന്ന് ചായ കുടിച്ച ആര്‍ക്കെങ്കിലും കാഴ്ച പോയോ ..? ഇന്റെര്‍ണല്‍ മാര്‍ക്ക് കുറച്ച ത്തിനു ജിന്‍സ് ഇനി സര്‍ മാരെ ആരെ എങ്കിലും ..? വാച്ച് മാന്‍ ബിനോയ് യും ജൂബിറ്റ് കൂടി അടി യോ..? ഇങ്ങനെ ആയിരം ചിന്തകള്‍ തലയിലൂടെ ഒരു നിമിഷം കൊണ്ട് കടന്നു പോയി ..ഞങള്‍ അങ്ങോട്ടേക്ക് ഓടി ...
ദൈവമേ എന്താ ഇത്...circus ആണോ ..? എന്താ ഇവിടെ ..എന്റെ അമ്മോ ആരാ ഇ തടിയന്‍..? ...ഇയാള്‍ എന്തിനാ ഇങനെ ഓടുന്നത് ..അതും കോവളം ബീച്ച് കാണാന്‍ വരുന്ന സായിപ്പിന്റെ വേഷത്തില്‍ ..? ഇനി തേക്കടി കാണാന്‍ വന്ന ഏതേലും സായിപ്പന് വട്ടു പിടിച്ചതാണോ..? ഇയാള്‍ എങ്ങനെ കോളേജ് നു അകത്തു കയറി പറ്റി.. രേനിഷ് വിളിച്ചു പറഞ്ഞു അളിയാ ഇത് ഇന്നലെ ക്ലാസ്സ് എടുക്കാന്‍ വന്ന സര്‍ അല്ലെ ..? അയ്യോ ..ശറിയാനോല്ലോ ...നമ്മുടെ പുതിയ സര്‍ ....സര്‍ നു എന്ത് പറ്റി ..എന്തിനാ ഇങനെ ബര്‍മുഡ യും ഒക്കെ ഇട്ടു കുടവയറും കുലുക്കി basket ball court നു ചുറ്റും ഓടുന്നത് ...ഇനി ഇന്നലെ തിന്ന ഭക്ഷണം വല്ലതും ദഹിക്കാതെ വന്നോ ..? എവിടെ ഗൂര്‍ഖ എവിടെ ..? അതാ അവന്‍ താടിക്ക് കയ്യും കൊടുത്തു കോര്‍ട്ട് ന്റെ മൂലയ്ക്ക് കുത്തി ഇരിക്കുന്നു ....അയ്യേ ...ഇങ്ങേര്‍ക്ക് നാണം ഇല്ലേ ..? ദൈവമേ പെണ്‍കുട്ടികള്‍ ഒക്കെ രാവിലെ chapel ലേക്ക് വരുന്ന സമയം ആകാറായി.. ഞങള്‍ ഗൂര്‍ഖയെ വിളിച്ചു ..രക്ഷയില്ല അവന്‍ '"എന്റെ പണി ഇന്ന് തെറിക്കും ദൈവമേ "" ഹേ ഭഗവന്‍ യെ തടിയന്‍ സെ മുച്ചേ സ്ഭാല്‍ കാര്‍ രഖന ..യെ തോ പാഗല്‍ ലഖ് രഖ ഹെ... എന്നൊക്കെ ഹിന്ദി+മലയാളം ഭാഷയില്‍ പിറുപിറുക്കുന്നു .
ഞങ്ങള്‍ ഗേറ്റ് ചാടി അകത്തു കടന്നു ...സര്‍ സര്‍ ..നങ്ങള്‍ നീട്ടി വിളിച്ചു ....അത് കേട്ട് ഓട്ടം നിരത്താതെ തന്നെ സര്‍ ഞാഗളോട് പറഞ്ഞു ..""ഹായ് guys ..? how r യു..? ഗുഡ് മോര്‍ണിംഗ് ..? അത്ര പരിചയം ആയിട്ടില്ലതതിനാല്‍ അറച്ചു അറച്ചു ചെന്ന് ഞങള്‍ ഒരു ഗുഡ് morning പറഞ്ഞു ..എന്താ രാവിലെ ഓടാന്‍ ഒക്കെ പോകാറുണ്ടോ ..? ഇല്ല സര്‍ ..ഞങ്ങള്‍ പറഞ്ഞു ...
ഓ ..വാട്ട് എ പിറ്റി...രാവിലെ ഇങ്ങനെ ജോഗ്ഗിംഗ് ചെയ്താല്‍ അല്ലെ ബോഡി ഒക്കെ slim ആകൂ .. വയര്‍ ഒക്കെ ഒന്ന് കുറയട്ടെ .. കാമോന്‍ ..എന്റെ കൂടെ ഓടൂ ...ഞങ്ങള്‍ അറിയാതെ സ്വന്തം ശരീരത്തിലേക്ക് ഒന്ന് കണ്ണോടിച്ചു ..പിന്നെ സര്‍ നെയും .
(ആയിടെ ആയി ഷാജി ചേട്ടന്റെ മെസ്സില്‍ ഐക്യ രാഷ്ട്ര സഖടനയിലെ സ്ഥിരം അംഗങ്ങളെ പോലെ കുറെ സ്ഥിരം വിഭവങ്ങള്‍ മാത്രമേ ഓണടയിരുന്നു ഉള്ളു . പിന്നെ 2 വര്ഷം കൂടുമ്പോള്‍ തിരഞ്ഞു എടുക്കുന്ന താല്‍ക്കാലിക അങ്ങഗലെ പോലെ പോലെ 2 ആഴ്ച കൂടുമ്പോള്‍ വരുന്ന chicken ..കപ്പ ബിരിയാണി എന്നിവ യും .സ്ഥിരം സഭയെ പുതിയ ലോക ക്രമം അനുസരിച്ച് പൊളിച്ചു എഴുതി പുതിയ അംഗങ്ങളെ ചേര്‍ക്കണം എന്ന് ഭാരതം അവശ്യ പെടുന്ന പോലെ ഞങളുടെ പ്രതിനിധികള്‍ മെസ്സ് committee കൂടുമ്പോള്‍ പുതിയ വിഭവങ്ങള്‍ക്ക് വേണ്ടി ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട് എങ്കിലും ഷാജി ചേട്ടന്‍ തന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് അത് എല്ലാം വീറ്റോ ചെയ്തതിനാല്‍ ഞങള്‍ ജോഗ്ഗിംഗ് ചെയ്യാതെ തന്നെ അക്കാലത്തു നല്ല പോലെ മെലിഞ്ഞിരുന്നു) .
തുടരും ....
ഭാഗം നാല് ..എന്റെ കൂടെ ഓടാമോ ..?
2 അഭിപ്രായങ്ങൾ:
kidu ...kidilam.. :)
kidu ...kidilam.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ