A letter to Ann miss - by Lijin

ഹായ് ആന്‍ മിസ്‌ ,


ആന്‍ മിസ്‌ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത്‌ രാജധാനി എക്സ്പ്രസ്സ്‌ ആണ് ...മാം എടുക്കുന്ന ഓരോ ക്ലാസും അത്ര സ്പീഡ് ആയിരുന്നല്ലോ ... സാന്റോ സര്‍ നടത്തുന്ന announcement ( മുന്നാമത്തെ പീരീഡ്‌ ആന്‍ മിസ്സ്‌ ന്റെ system സോഫ്റ്റ്‌വെയര്‍ ക്ലാസ്സ്‌ ആണ് . ) കേള്‍ക്കുമ്പോള്‍ എനിക്ക് ഇങനെ ആണ് തോന്നിയത് ..
"" മരിയന്‍ കോളേജ് സെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ തക് ജാനേ വാലി ആന്‍ ബേബി മിസ്‌ എക്സ്പ്രസ്സ്‌ Hour no 3 പര്‍ ആ രഹി ഹേ......... ""


പിന്നെ എല്ലാം ഒരു ബഹളം ആണ്... ബുജികള്‍ എല്ലാം ട്രെയിന്‍ കയറി സീറ്റ്‌ ഒപ്പിക്കാന്‍ നോക്കുമ്പോള്‍ ഞങളെ പോലെ ചിലര്‍ ഒന്നും പിടികിട്ടാതെ platform ഇല്‍ ചായ..കാപ്പി...cooldrinks എന്നൊക്കെ പറഞ്ഞു നടക്കും... ചില അലവലാതികള്‍ ഇ ബഹളത്തിനു ഒക്കെ ഇടയില്‍ കപ്പലണ്ടി കച്ചവടം പോക്കറു അടി എന്നിവ നടത്തും...(രഞ്ജിത്, അര്‍ഷു,റിയസ് , ഉട്ടു എന്നിവരെ അല്ല ഞാന്‍ ഉദ്യേശിചത്) .
ശംഭു, പാന്‍ എന്നിവ വില്‍ക്കുന്ന ചില ക്രിമിനല്‍സ് ( ബോബിന്‍, അഭിലാഷ് എന്നിവര്‍ അല്ല ) , ചില സാഹിത്യ മാസികകള്‍ വിറ്റു ജീവിക്കുന്ന വര്‍ (മുട്ടാസ് , അല്ല ), വളരെ മാന്യമായി വേഷം ധരിച്ചു വന്നു ചിരിച്ചു കൊണ്ട് അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ ( സജിത്ത് സ നാഥ്, തമ്പി അണ്ണന്‍ ,പ്രശാന്ത് എന്നിവര്‍ അല്ല ) , അങനെ എതെല്ല്ലം തരത്തില്‍ ഉള്ള ആളുകള്‍ ..




വാട്ട്‌ ഈസ്‌ എ sparse ട്രീ എന്ന് മാടം ചോദിച്ചപ്പോള്‍ ""ഉഷണ മേഖല വന പ്രദേശം ങ്ങളില്‍ കാണപെടുന്ന ഒരു തരം പൊക്കമുള്ള മരം ആണ് എന്ന് ടെസ്റ്റ്‌ പേപ്പര്‍ നു എഴുതിയ സജിത്ത് ""


അത് നോക്കി എഴുതി എങ്കിലും കോപ്പി അടിച്ചത് അല്ല എന്ന് കാണിക്കാന്‍ "ഉഷണ മേഖല വന പ്രദേശം ങ്ങളില്‍ കാണപെടുന്ന ഒരു തരം പൊക്കമുള്ള സസ്യം എന്ന് എഴുതിയ രഞ്ജിത്


difference between Top - down & Bottom - UP parsing നു : Top - down തുണ്ട് വെച്ച് എഴുതിയ ശേഷം അതെ ഉത്തരം പേപ്പര്‍ തല തിരിച്ചു വെച്ച് എഴുതിയ പ്രശാന്ത് .


വാട്ട്‌ ഈസ്‌ absolute loader എന്ന ചോദ്യത്തിന് "" വെള്ളം ചേര്‍ക്കാതെ കിട്ടിയ Full അതുപോലെ എടുത്തു അടിക്കുന്നവന്‍ ആണ് എന്ന് എഴുതിയ അഭിലാഷ്


എക്സാം നു ഏതു ചോദ്യം വന്നാലും ""വാട്ട്‌ ഈസ്‌ എ system software ""..? എന്ന answer മാത്രം എഴുതി 15 additional sheet വാങ്ങി പേപ്പര്‍ നിറക്കുന്ന സനൂപ് ...


സിസ്റ്റം സോഫ്റ്റ്‌വെയര്‍ ടെസ്റ്റ്‌ പേപ്പര്‍ നു Artificial intelligence ബുക്ക്‌ തുറന്നു വെച്ച് എഴുതിയ രേനിഷ് ....


തോമാച്ചന്റെ answer ഷീറ്റ് എത്തിനോക്കി സിസ്റ്റം software example എഴുതി അബദ്ധം പറ്റിയ റ്റിജോ
(റ്റിജോ ഒളിഞ്ഞു നോക്കിയപ്പോള്‍ തോമാച്ചന്‍ Driver എന്ന് എഴുതിയിരിക്കുന്നു ..റ്റിജോ സ്വന്തമായി 2 example കൂടി എഴുതി ""conductor "" , cleaner )




പറഞ്ഞാലും പറഞ്ഞാലും തീരാത്ത സംഭവങ്ങള്‍ അല്ലെ..?


ഒരുപാടു നാളുകള്‍ക്ക് ശേഷം madam മെയില്‍ അയച്ചതില്‍ സന്തോഷം ... സത്യത്തില്‍ എനിക്ക് ഇപ്പോഴും
അറിയില്ല എന്താ ഇ സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്ന്...? ആക്ച്വലി മാടം എല്ലാ സോഫ്റ്റ്‌വെയര്‍സും സിസ്റ്റംത്തില്‍ ഉപയോഗിക്കാന്‍ ഉള്ളതല്ലേ ... ഫ്രിഡ്ജ്‌ , TV , AC , ഇതിലൊക്കെ sofwares ഉപയോഗിക്കാറുണ്ടോ.. അതിനെ എന്താ വിളിക്കുക .. ?