നാളെ കേരളം നിശ്ചലം ആകുന്നു... വിഷ് യു എ ഹാപ്പി പണിമുടക്ക്‌ - Lijin

കേരള ത്തില്‍ ജീവിക്കുന്ന ഞങള്‍ ക്ക് തന്നെ ഇതൊക്കെ എത്ന്തിനാണ്, ഏതാണ് എന്ന് മനസിലാവുന്നില്ല ... പിന്നെ അല്ലെ മറുനാടന്‍ മലയാളികള്‍ക്ക് ... ഏതായാലും നാളെ ബസ്‌ , കാര്‍ , ഓട്ടോ, ടാക്സി ,ടെമ്പോ , ജീപ്പ് , ലോറി , ബൈക്ക് , സൈക്കിള്‍ ഒന്നും കേരളത്തില്‍ ഓടില്ല എന്ന് മാത്രം അറിയുക... പണിമുടക്ക്‌ ... പെട്രോള്‍ വില കൂടി... so നാളെ പണിമുടക്കുന്നു... സമരം ചെയ്യും , സമരം ചെയ്യും വിജയം വരെയും സമരം ചെയ്യും.. ഇന്ന് കേരളത്തില്‍ സാലറി ഡേറ്റ് ആണ് ...സൊ ഇന്ന് സമരം ഇല്ല...ഷോപ്പിംഗ്‌ ഒക്കെ നടത്തി നാളെ സുഖമായി വീട്ടില്‍ ഇരിക്കാം... മലയാളികളോട കളി... ലോകത്ത് ഒരു സംസ്ഥാനം മാത്രമേ OPEC പെട്രോള്‍ വില കൂടിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നുള്ളൂ അതാണ് കേരളം ... ദിവതിന്റെ സ്വന്തം നാട്...


ഒരു ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ലോകം നടുങ്ങും ... KSRTC ബസ്‌ ഓടിയില്ലേല്‍ OBAMA ഞെട്ടും ... നാളെ 3 ബൈക്ക് , 2 ബസ്‌ ന്റെ ഗ്ലാസ്‌ ഇവ എറിഞ്ഞു പൊട്ടിച്ചാല്‍ മന്‍മോഹന്‍ സിംഗ്, പ്രണബ്മുഖര്‍ജി എന്നിവര്‍ ഉറക്കം വരാതെ കിടക്കയില്‍ കിടന്നു ഉരുളും ...OPEC പെട്രോള്‍ വില കുറയ്ക്കും ...കേന്ദ്ര govt വില കുറയ്ക്കും... അങനെ പച്ചക്കറി വില കുറയും.. ജനങ്ങള്‍ രക്ഷപെടും ... ഇതാണ് മക്കളെ അഭിനവ COMMUNISM .... LAL സലാം... (മോഹന്‍ ലാല്‍ നെ അല്ല ഉദ്യേശിച്ചത് ...മാനനഷ്ട കേസ് പറയാന്‍ വയ്യ )

അഭിപ്രായങ്ങളൊന്നുമില്ല: