തടിയന്റെ വിള വിനോദ് ഗുരുക്കള്‍ ഭാഗം 2

കഴിഞ്ഞ ലക്കം ..

സാന്റോ സര്‍ പുതിയ സര്‍ നെ ക്ലാസ്സ്‌ ഇല്‍ അവതരിപ്പിക്കുകയാണ് . ആപ്പിള്‍ computers ന്റെ CEO പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കുന്ന ഗമ യോടെ സാന്റോ സര്‍ എതോക്കയോ തട്ടി വിടുന്നു .കുറെ പേര് വായും പൊളിച്ചു ഇരിക്കുകയാണ് . പതിവ് പോലെ ഒന്നും മനസിലായില്ല എങ്കിലും കാര്യം പറഞ്ഞു തീര്‍ത്തു സാന്റോ സര്‍ വിട വാങ്ങി . വിനോദ് സര്‍ ഉം ഞങള്‍ ലും മാത്രം ..അകെ നിശബ്ധത ...അഭിലാഷ് ന്റെ ശംഭു കവര്‍ കിലുങ്ങിയാല്‍ കേള്‍ക്കാം..അത്ര നിശബ്ധത....
(http://marianmca2005.blogspot.com/2010/06/blog-post_07.html)


തുടരുന്നു ...
(ഇത് ഒരു മെഗാ സീരിയല്‍ കഥയായി മാറ്റിയ വിവരം വായന ക്കാരെ അറിയിച്ചു കൊള്ളുന്നു )
ഭാഗം രണ്ടു

സൊ .. ആദ്യമായി സര്‍ ന്റെ ശബ്ധം ക്ലാസ്സില്‍ മുഴങ്ങി ...വീണ്ടും ഒരു സൊ ... ആദ്യം ആയി എല്ലാവര്ക്കും ഒന്ന് പരിചയപ്പെടാം ... (ചിലരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി കണ്ടു ..അങ്ങനെ ഒരു ക്ലാസ്സ്‌ പോയി കിട്ടി ) പരിച്ചയപെടല്‍ തുടങ്ങി ...(മാത്യു IPS , സജിത്ത് സ നാഥ് IAS , സനൂപ് MBBS MD ) എന്നൊക്കെ പറയുന്ന പോലെ ഉള്ള അഭിമാനത്തോടെ ചിലര്‍ പറഞ്ഞു മാത്യു പത്തനംതിട്ട , സനൂപ് തൊടുപുഴ , സജിത്ത് എസ് നാഥ് കോഴിക്കോട് .. വീടിനു ഇരിക്കുന്ന സ്ഥലം പറഞ്ഞാല്‍ അറിയതാത്തവര്‍ ജില്ല ചേര്‍ത്ത് പറയുന്നു ...Riaz കൊല്ലം എന്ന് കേട്ടപ്പോള്‍ വിനോദ് സര്‍ ഒന്ന് ഞെട്ടിയോ ..? ഇടറുന്ന സബ്ദത്തില്‍ സര്‍ ചോദിച്ചു ""കൊല്ലത്ത് എവിടെയാ ..""? കൊല്ലത്ത് നിലമേല്‍ ...ഹാവൂ ..സര്‍ ന്റെ മുഖത്ത് ഒരു ആശ്വാസം ..നിലമേല്‍ എവിടെ ..മടത്തറ ...സര്‍ ഉച്ചത്തില്‍ ചോദിച്ചു ""പിന്നെ ചെന്നൈ എന്ന് പറഞ്ഞാല്‍ പോരെ അതല്ലേ കൂടുതല്‍ അടുത്ത് ..ഒരു റിയാസ് കൊല്ലം ..കൊല്ലം എവിടെ മടത്തറ എവിടെ .. ...അപ്പന്റെ ന്റെ പേര് എന്താ എന്ത് സെന്സേസ് കണക്കെടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ അടുത്ത വീടിലെ ഗോപാലന്‍ ചേട്ടന്റെ പേര് പറഞ്ഞു അബദ്ധം പറ്റിയ കുട്ടിയുടെ മുഖ ഭാവം ആയിരുന്നോ റിയാസ് അപ്പോള്‍ . അതിനു ശേഷം പിന്നെ ആരു ചോദിച്ചാലും റിയാസ് സ്ഥലം തിരുവനന്തപുരം ആക്കി മാറ്റി എന്നത് ചരിത്ര സത്യം .


അങ്ങനെ ആ കലാ പരിപാടി കഴിഞ്ഞു . അപ്പോള്‍ പ്രശാന്ത് എന്റെ കാതില്‍ ഇങനെ പറഞ്ഞു ""എടാ വിജയാ അടുത്തതായി ലീന അലക്സ്‌ & പാര്‍ട്ടി യുടെ ഒരു വെല്‍ക്കം ഡാന്‍സ് നടത്താന്‍ പറഞ്ഞാലോ .."". അത് കേട്ട ചിരിച്ച എന്റെ നേര്‍ക്ക്‌ സര്‍ ന്റെ വക തീപാറുന്ന ഒരു നോട്ടം.(അത് തീ ആയിരുന്നില്ല എന്നും അതിനെക്കാള്‍ ചിരി വന്ന അദ്ദേഹം ചിരി അടക്കാന്‍ പാടുപെട്ടപ്പോള്‍ കണ്ണുകളില്‍ കണ്ട ഏതോ ഒരു വികാരം ആണ് തീ ആയി തോന്നിയത് എന്ന് പില്‍കാലത്ത് മനസിലായി .) . പെട്ടന്ന് സര്‍ ഒരു അലര്‍ച്ച ""സൈലെന്‍സ് പ്ലീസ്.."" ....അതുപറഞ്ഞു തീര്‍ന്നതും പുറകില്‍ നിന്ന് ആരോ ചുരുട്ടി എറിഞ്ഞ പേപ്പര്‍ സനൂപ് ന്റെ തലയില്‍ വീണതും നല്ല പോലെ ഓര്‍ക്കുന്നു ..വീണ്ടും നീശബ്ദത....



Client server computing അതാണ് subject . സര്‍ തകര്‍ക്കാന്‍ തുടങ്ങി . ""പുത്തന്‍ അച്ചി പുറപ്പെറം തൂക്കും ""എന്ന് ആണല്ലോ . ഏതായാലും പലരുടെയും ഇംഗ്ലീഷ് Vocabulary ലേക്ക് 2 വാക്കുകള്‍ കൂടെ ആയി client , server . ആദ്യത്തെ ക്ലാസ് അല്ലെ വളരെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു സര്‍ നിര്‍ത്തി . ക്ലാസ്സ്‌ നെ കുറിച്ചുള്ള നിരൂപണം ഒക്കെ ഹോസ്റ്റല്‍ ചെന്നിട്ടു .വീണ്ടും മറ്റുചിലരുടെ ക്ലാസുകള്‍

.അങ്ങനെ ഒരു ദിവസം കൂടി സമാധി ആയി ..

സ്കൂള്‍ വിട്ടു ടുട്ടുമോന്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ ഓടുന്നപോലെ റിയാസ് പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഓടി .ഓ ഇ ആരാധിക മാരെ കൊണ്ട് വളരെ ശലല്യമായല്ലോ എന്നാ ഒരു ഭാവത്തില്‍ ആടി ആടി അര്‍ഷാദ് . ടിജോ ആരുടെയോ കൈ പിടിച്ചു ""അക്കു തിക്ക് താനെ കുത്ത് ..."" കളിക്കുന്നു .ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്നാ ഭാവത്തില്‍ ചുറ്റി പറ്റി രേനിഷ് ...ആടിന്‍ തോല് ഇട്ട ചെന്നായി യെ പോലെ രഞ്ജിത് , ദര്‍ശന്‍ ഇന്നത്തെ appointment ഉള്ള കുട്ടികളുടെ ലിസ്റ്റ് എടുത്തു priority നോക്കി ആദ്യത്തെ ആളിന്‍റെ അടുത്തേക്ക് , നിഗൂഡത യുടെ താഴ്വാരങ്ങളില്‍ കൂടി സജിത്ത് നാഥ് , തമ്പി അണ്ണന്‍ തുടങ്ങിയവര്‍ വേട്ടക്കു ഇറങ്ങി , ചില വിദ്വാന്മാര്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുണ്ട് എവിടെയെങ്കിലും വീണാല്‍ പറ്റിപിടിച്ചു ഇരിക്കാമല്ലോ
ലിജോ , മുട്ടാസ് യെ പോലെ ചിലര്‍ ഓട്ടോ ഡ്രൈവര്‍ മാര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഓട്ടോയും കൊണ്ട് കറങ്ങുന്നതുപോലെ പ്രതീക്ഷ യോടെ നോക്കി നോക്കി പോകുന്നു ആരേലും വിളിച്ചാലോ . ഇന്നലെ വൈകിട്ട് വിരിച്ച കൊരുവലയില്‍ നല്ല കോള് വല്ലതും ഒത്തിടുണ്ടോ എന്ന് നോക്കാന്‍ ചില എക്സിക്യൂട്ടീവ് മീന്‍പിടുത്തക്കാര്‍. ശ്രീ ശ്രീ രവി ശങ്കര്‍ നെ പോലെ ചുണ്ടില്‍ നിറയെ പുഞ്ചിരിയും പിന്നെ പിതാവിന്റെ ഭാവവും പൂവാലന്റെ ഹൃദയവും ആയി മാത്യു കുട്ടി . നിന്റെ ഒക്കെ പ്രായത്തില്‍ ഞാന്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്നാ ഭാവത്തില്‍ സുബിന്‍ അപ്പാപ്പന്‍ മുടന്തി മുടന്തി പടവുകള്‍ ഇറങ്ങി തണുപ്പത് ഒരു കപ്പ്‌ ചൂട് ചായ കുടിക്കാന്‍ മെസ്സ് ലക്‌ഷ്യം ആക്കി നടന്നു .(മരിയന്‍ കോളേജ് നിന്ന് മെസ്സ് വരെ ഓട്ടോ റിക്ഷ ഓടിക്കണം എന്നാ അഭിപ്രായ ക്കാരന്‍ ആയിരുന്നു സുബിന്‍ ) ....

ജോസ് ചേട്ടന്റെ കടയില്‍ നിന്ന് ചായയും ,നാല് ദിവസം ഉറക്കം ഇല്ലാതെ ഇരുന്ന പഫ്സും കഴിച്ചു പറ്റും എഴുതി പോള്‍സണ്‍ നും , സന്ദീപ്‌ സ്വമികള്‍ക്കും ഒപ്പം കുട്ടിക്കാനം കുന്നിന്റെ മുകളില്‍ കുത്തിയിരുന്ന് ബീഡി വലിച്ചപ്പോളും വിനോദ് സര്‍ ആയിരുന്നു സംസാര വിഷയം . ""ഇങ്ങേരു ആളു കലിപ്പ് ആകും എന്നാ തോന്നുന്നത് "".അത് കേട്ട പോള്‍സണ്‍ ആത്മാവിലേക്ക് ഒരു പുക നീട്ടി എടുത്തു .


അനന്തതയിലേക്ക് ഒരു കവിള്‍ ബീഡിപ്പുക ഊതി വിട്ടുകൊണ്ട് ഏതോ ഉള്‍വിളി കിട്ടിയ തത്വ ജ്ഞാനി യെ പോലെ സ്വാമിജി പറഞ്ഞു "വരട്ടെ ഒന്നും പറയാറായിട്ടില്ല "". അപ്പുറത്തെ ത്രിശങ്കു മലയുടെ മുകളിലേക്ക് ആരോ സൈക്കിള്‍ ചവുട്ടി കേറ്റാന്‍ നോക്കുന്നു . നമ്മുടെ അവസ്ഥ പോലെ തോന്നിയത് കൊണ്ടോ അത് കണ്ട എന്തോ പോള്‍സണ്‍ എന്നെ നോക്കി . ഞാന്‍ അനന്തയിലേക്ക് നോക്കി ഇരുന്നു . സ്വാമിജി അപ്പോളും ശ്രീബുദ്ധന്‍ ന്റെ നിര്‍വികാരത യോടെ ബീഡി വലിച്ചു കേറ്റുക ആയിരുന്നു ...

തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളെക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു . സ്റ്റഡി ടൈം ബെല്‍ മുഴങ്ങി . ഹോസ്റ്റല്‍ ലിലെ സ്റ്റഡി ബെല്‍ mcamarian പലര്‍ക്കും കുളിക്കാന്‍ ഉള്ള ബെല്‍ ആയിരുന്നു . കുട്ടിക്കാനം പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ കഴിഞ്ഞു ആര്‍ഷു എത്തിയാതെ ഉള്ളു . വാളും പരിചയുംഒക്കെ ഊരി വെക്കുന്ന ഭാവം ഒന്ന് കാണേണ്ടതാണ് .അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു മേല്‍പ്പറഞ്ഞ മഹാന്മാര്‍ പലരും എത്തി യിറ്റൊണ്ട് . ചിലര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ആണ് .അവര്‍ നേരത്തെ എത്തി ഫ്രഷ്‌ ആയി ഇവനിംഗ് ഡ്യൂട്ടി ക്കായി ലാബ്‌ പോയി കഴിഞു . വേറെ ചിലര്‍ അപ്പോഴേക്കും കണ്ടവന്റെ ബക്കറ്റ്‌ ഒക്കെ ഒപ്പിച്ചു , ഓരോ റൂമിലും കേറി സോപ്പ് തപ്പി അവസാനം ഉരിഞ്ചി ഉരിഞ്ചി തീരാറായ നാരങ്ങ മുട്ടായി പോലെ ഒരു കഷണം സോപ്പ് അതും tijo തന്റെ ഷൂവിനു അകത്തു ഒളിപ്പിച്ചു വെച്ചത് പൊക്കി പൂച്ച നടക്കും പോലെ ശബ്ദം ഒന്ടക്കാതെ പമ്മി പമ്മി കുളിമുറിയിലേക്ക് . എല്ലാവരുടെയും കണ്ണ് ഇടയ്ക്കു ഇടയ്ക്കു പയസ് അച്ഛന്റെ റൂം ലേക്ക് പോകും . ഒണ്ടോ എന്ന് അറിയണം അല്ലോ .

ഇതേസമയം റൂമിലേക്ക്‌ പഠിക്കാന്‍ ആയി ചിലര്‍ കേറിയ കാര്യം പറഞ്ഞല്ലോ . 4 പേര്‍ക്ക് ആണ് ഒരു മുറി .പക്ഷെ ആ നാലു പേര് മാത്രം ആയി റൂമില്‍ കാണുന്ന സമയം എന്റെ ഓര്‍മയില്‍ വളരെ കുറവാണ് . ഏതു റൂമിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉള്ളത് എന്ന് നോക്കിയവും ""പഠിക്കാന്‍ "" ആയി കയറുക . അങ്ങനെ അന്നത്തെ ""study room "" തപ്പി നടകുമ്പോള്‍ അതാ ടിജോ വളരെ മാന്യന്‍ ആയി നടന്നു വരുന്നു . എന്തോ കള്ളത്തരം ഇല്ലേ ..?
അവന്റെ ഇടുപ്പില്‍ എന്തോ ഒരു കനം ഒണ്ടോ ..അതെ അത് തന്നെ ജസ്റ്റിന്‍ ന്റെ കടയില്‍ നിന്ന് ഉരുളക്കിഴങ്ങ് ചിപ്സ് വാങ്ങി ഒളിപ്പിച്ചു കൊണ്ട് ഉള്ള വരവ് ആണ് . ആരോടും പറയാന്‍ പോയില്ല .പാവം റൂമില്‍ കൊണ്ട് പൊക്കോട്ടെ അവന്റെ വരവും കാത്തു
ഉരുളക്കിഴങ്ങ് ചിപ്സ് സ്വപ്നം കണ്ടു സുബിന്‍ അപ്പൂപ്പന്‍ ഇര വിഴുങ്ങാന്‍ കിടക്കുന്ന പാമ്പിനെ പോലെ കട്ടിലില്‍ ചുരുണ്ട് കിടപ്പുണ്ടാകും .


വേഗം ഏതേലും റൂമില്‍ കേറണം ചര്‍ച്ചകള്‍ തുടങ്ങി കാണും ഇന്ന് വിനോദ് സര്‍ നെ കുറിച്ച് ആവും ചര്‍ച്ച .അതാ മോഡറേറ്റര്‍ ആയി കട്ടില്നു നടുക്ക് ഉട്ടു. രണ്ടു നില കട്ടിലിനു മുകളിലും താഴെയും എല്ലാം ആയി കുറെ പേര് കയറി പറ്റിയിറ്റൊണ്ട് . പയസ് അച്ഛന്‍ വന്നു ജന്നലില്‍ കൂടി ഉളിഞ്ഞു നോക്കിയാല്‍ പഠനം നടക്കുന്നതായി അറിയിക്കാന്‍ ആയി "DBMS "" ന്റെ വലിയ ഒരു ടെക്സ്റ്റ്‌ ബുക്കും പിടിച്ചു പാടത്തു കണ്ണ് വിടാതിരിക്കാന്‍ കോലം വെക്കുന്ന പോലെ സനൂപ് . (DBMS രണ്ടു സെമെസ്റെര്‍ മുന്‍പ് ഉണ്ടായിരുന്ന സബ്ജെറ്റ് ആണ് എന്ന് പയസ് അച്ഛന് അറിയില്ലല്ലോ ) . ഏതായാലും സനൂപ് വളരെ സന്തോഷത്തില്‍ ആണ് . വിനോദ് സര്‍ തകര്‍പ്പന്‍ ക്ലാസ്സ്‌ ആയിരുന്നു അത്രേ ...

ടോണി പറഞ്ഞു എക്സാം എഴുതാന്‍ ഉള്ളത് എല്ലാം അവനു ഒറ്റ ക്ലാസ്സ്‌ കൊണ്ട് കിട്ടി ""clinet "" ""സെര്‍വര്‍"" ഇനി ഏതു ചോദ്യം വന്നാലും ന്‍സര്‍ റെഡി . ആരോ ഒരു സംശയം പ്രകടിപിച്ചു ടെ ഇങ്ങേരു അര മണിക്കൂര്‍ ക്ലാസ് എടുത്തിട്ടും അകെ രണ്ടു വാക്ക് അല്ലെ തിരിച്ചും മറിച്ചും പറഞ്ഞത് . clinet server - server client . പെട്ടന്ന് എല്ലാവരും നീശബ്ദ മായി .ശരിയാണല്ലോ . എല്ലാവരും അപ്പോളാണ് അത് ഓര്‍ത്തത്‌ ..ദൈവമേ ജിന്‍സ് ന്റെ വക ആയിരുന്നു വിളി . ...


തുടരും ...











അഭിപ്രായങ്ങളൊന്നുമില്ല: