ഇനി ഞാന്‍ ആ സത്യം നിങ്ങളോട് മറച്ചു വെക്കുന്നില്ല ....
എനിക്കെന്തു പറ്റി എന്ന് പലരും ചോദിക്കുന്നു..ചിലര്‍ വിചാരിക്കുന്നു എനിക്ക് ബാധ കയറി എന്ന്
ചിലര്‍ പറയുന്നു ഭാര്യ ഉലക്കക്ക് അടിച്ചതാണ് എന്ന് ..(അവള്‍ടെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് മാരകായുധങ്ങള്‍ എല്ലാം ഭദ്രം ആയിട്ട് പൂട്ടി ഒരു മുറിയില്‍ വെച്ചിരിക്കുക ആണ്...അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, അവള്‍ വീട്ടിലില്ലാത്ത സമയത്ത് മാത്രം അത് പുറത്തെടുക്കു!! (പ്യാര്‍ , ഇതിനെ വേറെ രീതിയില്‍ വ്യക്യനിക്കരുത് ) )
ഇതാണ് സത്യം ...
കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ MR AJ കാണാന്‍ പോയിരുന്നു.. അന്ന് ഞാന്‍ അവനോടു പറഞ്ഞു എനിക്ക് LIGIN എഴുതുന്ന പോലെ കഥ ഒക്കെ എഴുതണം എന്നുണ്ട് ..LIGIN ക്ലാസ്സില്‍ മാത്രമല്ല മരിയന്‍ കോളേജ് മൊത്തം(may be beyond that )അവന്‍ ഒരു STAR ആണ് എന്ന്..എനിക്കും LIGIN എ പോലെ പ്രശസ്തന്‍ ആകണം എന്ന് .(.പ്രശസ്തന്‍ ആകണം എന്നുള്ളത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് ..അതിനു വേണ്ടി പല വേഷങ്ങള്‍ കെട്ടി ഒന്നും നടന്നില്ല )കുറെ നാളത്തെ ആഗ്രഹം ആണ് എഴുതണം എന്നുള്ളത് ..എന്റെ ദുഃഖം മനസിലാക്കിട്ടു ആവണം പോരാന്‍ നേരം എനിക്ക് ഒരു GIFT തന്നു ..അന്നവന്‍ അത് BRAIN MASSAGER ആണെന്ന പറഞ്ഞത് ..ഇതു കൊണ്ട് തലയില്‍ മസ്സാജ് ചെയ്‌താല്‍ ഭാവന (സിനിമ നടി ഭാവന അല്ല ) ഉണരും അത്രേ..
എന്തായാലും ഭാവന ഉണരുന്ന യന്ത്രം ഉവുമായി വളരെ സന്തോഷത്തോടെ ഞാന്‍ വിട്ടില്‍ എത്തി ..
ഭാര്യ ഇല്ലാത്ത സമയം നോക്കി തലയില്‍ കുറച്ചു നേരം മസ്സാജ് ചെയ്തു ..എന്നിട്ട് paper ഉം pen ഉം കയ്യില്‍ എടുത്തു ..
എന്റെ ഭാവന ഉണരുന്നതായി എനിക്ക് തോന്നി അങ്ങനെ ഞാന്‍ എഴുതിയ കഥ ആണ് രൂപമാറ്റം ..(GIFT തന്നവനിട്ടു തന്നെ വേണ്ടേ ആദ്യത്തെ "പണി" കൊടുക്കാന്‍ !)
യന്ത്രത്തിന്റെ ശക്തി തീര്‍ന്നു പോകുന്നത് മുന്‍പ് പല കഥകള്‍ എഴുതി വെച്ചിട്ടുണ്ട് ..ഇടയ്ക്ക് അയക്കാം ....
ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടെകില്‍ നേരിട്ട് വിളിക്കാം അല്ലെങ്കില്‍ ഇമെയില്‍ അയക്കാം (തെറി വിളി ആണെങ്കില്‍ ഇമെയില്‍ അയക്കുന്നതാണ് ഉത്തമം )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ