പി.ടി യുടെ കഥ (എങ്ങനെ റഹ്മാന്‍ ഫാന്‍ ആയി ..?)
(ഇ കഥക്ക് 'മണിച്ചിത്ര താഴ് എന്ന മലയാളം സിനിമ യുമായി ഒരു ബന്ധവും ഇല്ല )
കോട്ടയം പട്ടണത്തിലെ നാഗമ്പടം എന്ന സ്ഥലത്താണ് പി ടി ജനിക്കുന്നത് (1982 ) . ആ സ്ഥലത്തിനു നാഗമ്പടം എന്ന പേര് വരാന്‍ കാരണം പണ്ട് ഒരുപാട് നാഗങ്ങള്‍ (സര്‍പ്പങ്ങള്‍ ) ലും വള്ളിപടര്‍പ്പുകളും , കാവും ഒക്കെ നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു ... ഇപ്പോള്‍ വള്ളിപടര്‍പ്പുകളും , കാവും ഒക്കെ നശിച്ചു എങ്കിലും പണ്ടത്തെ നാഗങ്ങളുടെ പുനര്‍ജന്മം എന്നോണം ധാരാളം മനുഷ്യ 'നാഗങ്ങള്‍ ' ('പാമ്പുകള്‍' ) പാതയോരങ്ങളിലും ഇടവഴികളിലും കാണപ്പെടാറുണ്ട് .കുഞ്ഞു പി ടി ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെയാണ് . അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ പുത്രന്‍ ആയിരുന്നു പി ടി . പക്ഷെ കുഞ്ഞുനാള്‍ മുതല്‍ തന്നെ പി ടി യെ വളര്‍ത്തിയതും നോക്കിയതും എല്ലാം പി ടി യുടെ അമ്മൂമ്മ ആയ നാണിയമ്മ ആയിരുന്നു . നാണിയമ്മ യോട് വല്ലാത്ത ഒരു അടുപ്പം പി ടി ക്ക് ഉണ്ടായിരുന്നു . അമ്മൂമ്മ പി ടി ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു കൊടുക്കും ആയിരുന്നു . കഥകള്‍ കേള്‍ക്കാന്‍ പി ടി ക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയിരുന്നു . അതുപോലെ തന്നെ നാഗമ്പടം എന്ന സ്ഥലത്ത് ഒത്തിരി സര്‍പ്പകാവുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ, ഈ കാവുകളിലെ സര്‍പ്പങ്ങള്‍ക്കായി നടത്തുന്ന വഴിപാടു ആയ ഉള്ള 'പുള്ളുവന്‍ പാട്ടുകള്‍ ' (പുള്ളുവനും പുള്ളുവത്തി യും 'സര്‍പ്പ കളം' വരച്ചു ഒരു പ്രത്യേക വാദ്യോപകരണം ഉപഗോഗിച്ചു പാടും . ലഹരിപിടിപ്പിക്കുന്ന അതിന്റെ താളഗതിയില്‍ മയങ്ങി പാമ്പുകള്‍ എത്തും എന്നും അതിന്റെ താളം മുറുകുന്നത് അനുസരിച്ച് അവര്‍ (നാഗരാജാവ് , നാഗ യക്ഷി , ആണ്‍ പെണ് വ്യത്യാസം ഇല്ലാതെ ) കളത്തില്‍ എത്തി തുള്ളി അനുഗ്രഹിക്കും എന്നും വിശ്വാസം . ) ളുടെ താളവും ശ്രുതിയും എല്ലാം കുഞ്ഞു പി ടി യുടെ മനസിനെ വല്ലാതെ സ്വാധീനിച്ചിരുന്നു .
അമ്മുമ്മ പറഞ്ഞു കൊടുത്തിരുന്ന കഥകളില്‍ കുഞ്ഞു പി ടി യെ ഏറ്റവും അധികം സ്വാധീനിച്ച ഒന്നായിരുന്നു പണ്ട് നാടുവിട്ടു പോയ ശേഖരന്‍ കൊച്ചപ്പന്റെ കഥ . പി ടി യുടെ അച്ചന്റെ അനിയന്‍ ആയിരുന്നു ശേഖരന്‍ കൊച്ചപ്പന്‍ . പി ടി ജനിക്കുന്നതിനും വളരെ മുന്‍പ് കൊച്ചപ്പന്‍ ചെന്നൈ (അന്ന് മദിരാശി ) ലേക്ക് നാടുവിട്ടു . പിന്നെ ആരോ പറഞ്ഞു അറിഞ്ഞു കൊച്ചപ്പന്‍ അവിടെ ചില തമിഴ് ബാലെ കളില്‍ ഹാര്‍മോണിയം വായനക്കാരന്‍ ആണു എന്നും അവിടെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു രണ്ടു മക്കള്‍ ഉണ്ട് എന്നും ഒരു മകന് നാടിന്റെ ഓര്‍മ്മക്കായി ദിലീപ് എന്ന് പേര് ഇട്ടു എന്നും . അമ്മൂമ്മ കയില്‍ നിന്നും ഇട്ടു പൊലിപ്പിച്ചു പറഞ്ഞതാണോ എന്ന് അറിയില്ല . ശേഖരന്‍ കൊച്ചപ്പന്‍ മരിച്ച ശേഷം വളരെ കഷ്ട്ടത്തില്‍ ആയ കൊച്ചപ്പന്റെ കുടുംബം . ഏതോ മാരക രോഗം വന്ന കൊച്ചപ്പന്റെ മകളെ ഒരു സൂഫി വന്നു രക്ഷിച്ചു എന്നും കൊച്ചപ്പന്റെ ഭാര്യയും മക്കളും ആ അതുഭുതത്തെ തുടര്‍ന്ന് സുഫിയുടെ വഴിയെ ഇസ്ലാം മതം സ്വീകരിച്ചു എന്നും . ഏതായാലും കുഞ്ഞു പി ടി യുടെ മനസിനെ ശേഖരന്‍ കൊച്ചപ്പന്റെ കഥ വല്ലാതെ സ്പര്‍ശിച്ചു .
അങ്ങനെ കുഞ്ഞു പി ടി യുടെ മനസ്സില്‍ പുള്ളുവന്‍ പാട്ടിന്റെ താളവും അമ്മൂമ്മ പറഞ്ഞു കൊടുത്ത പൈങ്കിളി കഥകളുടെ ചായങ്ങളും എന്നന്നേക്കും ആയി പതിയുകയായിരുന്നു . അങ്ങനെ പി ടി വളര്‍ന്നു വളര്‍ന്നു കോട്ടയം CMS കോളേജില്‍ BCA ക്ക് പഠിക്കുന്ന കാലം . BCA അവസാന വര്‍ഷ പരീക്ഷ നടക്കുന്ന സമയം . കോളേജ് ന്റെ റാങ്ക് പ്രതീക്ഷ ആയിരുന്നു അനീഷ് പി ടി എന്ന വിദ്യാര്‍ഥി . രാവും പകലും അവന്‍ ഉറക്കം ഇല്ലാതെ പഠിച്ചു . അപ്പോളാണ് അമ്മയും അച്ഛനും കൂടി BCA ക്ക് ശേഷം MCA ക്ക് തന്നെ മരിയന്‍ കോളേജ് എന്ന residential കോളേജ് ലേക്ക് അയക്കാന്‍ പോകുന്നു എന്ന വിവരം പി ടി അറിയുന്നത് . അവിടെ ഹോസ്റ്റല്‍ നിന്ന് പഠിക്കണം . പുള്ളുവന്‍ പാട്ടും , കാവുകളും , പുഴയും , ഒക്കെ ഉള്ള തന്റെ നാഗമ്പടം വും പിന്നെ അമ്മൂമ്മയെയും കഥകളെയും ഒക്കെ വിട്ട് അങ്ങ് ദൂരെ കുട്ടിക്കാനം കുന്നിന്‍ മുകളില്‍ തണുപ്പത്ത് കുത്തിയിരുന്നു പഠിക്കുന്ന കാര്യം പി ടി യുടെ മനസിന്റെ സമനില തെറ്റിച്ചു . അവന്‍ പഠിത്തം ഒക്കെ നിര്‍ത്തി വെച്ച് ആകെ അസ്വസതന്‍ ആയി റൂമില്‍ ഇരുട്ടത്തിരുന്നു . BCA ഫൈനല്‍ ലാബ് എക്സാം ന്റെ അന്ന് കമ്പ്യൂട്ടര്‍ എടുത്തു എറിഞ്ഞു ഓടിയ അനീഷ് പി ടി യുടെ ചിത്രം ഇപ്പോഴും CMS ലെ അധ്യാപകര്‍ ഓര്‍ക്കുന്നു .
അച്ഛനും അമ്മയും വിട്ടില്ല . അവര്‍ അവനെ കുട്ടിക്കാനത്തിനു കൊണ്ടു പോയി മരിയന്‍ കോളേജ് തന്നെ ചേര്‍ത്തു . മനസിന്റെ സമനില അന്നേ ചെറുതായി തെറ്റി എങ്കിലും പതിയെ പതിയെ അവന്‍ കുട്ടിക്കാനം മരിയന്‍ കോളേജ് ന്റെ സന്തതി ആയി മാറുകയായിരുന്നു . എന്നാല്‍ കോളേജ് ഹോസ്റ്റലില്‍ നാട്ടും പുറത്തു കാരന്‍ ആയ അനീഷ് പി ടി യെ കാത്തിരുന്നത് മറ്റൊരു മാനസിക രോഗി ആയ സജിത്ത് എസ് നാഥ് പറഞ്ഞ AR റഹ്മാന്‍ എന്ന സഗീതന്ജനെ കുറിച്ച് ഉള്ള നിറം പിടിപ്പിച്ച കഥകള്‍ ആയിരുന്നു . സജിത്ത് എസ് നാഥ് പറഞ്ഞ AR റഹ്മാന്‍ എന്ന സഗീതന്ജന്റെ കഥകള്‍ , പാടുകളെ കുറിച്ച് ഉള്ള അതിഭാവുകത്വം നിറഞ്ഞ വര്‍ണ്ണന എല്ലാം അവനില്‍ ഉറങ്ങി കിടന്ന മാനസിക രോഗിയെ ഉണര്‍ത്തി .AR റഹ്മാന്‍ ന്റെ അച്ചന്‍ ശേഖര്‍ മുത്തശി പറഞ്ഞ കഥയിലെ തന്റെ പഴയ ശേഖരന്‍ കൊച്ചപ്പന്‍ ആയും , റഹ്മാന്‍ ന്റെ പഴയ പേര് ദിലീപ് തന്റെ കൊച്ചപ്പന്റെ മകനായും പി ടി ക്ക് തോന്നി . ARR ന്റെ പാടുകള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ തന്റെ മനസ്സില്‍ പതിഞ്ഞ 'പുള്ളുവന്‍ പാട്ടിന്റെ താളം ' ഉണ്ട് എന്ന് അവനു തോന്നി . ആ പാടിന് അനുസരിച്ച് ചുവടുവെക്കുന്ന ആണ്‍കുട്ടികള്‍ പുള്ളുവന്‍ പാട്ടിനു അനുസരിച്ച് തുള്ളുന്ന നാഗ രാജാവ് ആയും പെണ്‍കുട്ടികള്‍ നാഗ യക്ഷികള്‍ ആയും അവന്‍ സങ്കല്‍പ്പിച്ചു .. പതിയെ പതിയെ അനീഷ് പി ടി യുടെ മനസ് AR റഹ്മാന്‍ എന്ന സംഗീത സംവിധായകന്റെ ആരാധകന്റെ തു ആയി മാറുകയായിരുന്നു ..
ഒരു നാട്ടുമ്പുറം കാരന്‍ ആയ പി ടി രാത്രി 'ഇന്ത അറബിക്കടലോരം ...' പാടു വെച്ച് നൃത്തം ചെയ്യുന്നു .. ഉയിരേ ഉയിരേ ...പാട്ട് കേട്ടു വിദൂരതയിലേക്ക് നോക്കി യിരിക്കുന്നു ...AR റഹ്മാനെ പറ്റി ഉള്ള മെയിലുകള്‍ ആര്‍ക്കെന്നില്ലാതെ forward ചെയ്യുന്നു ഇതൊന്നും താനാണ് ചെയ്യുന്നത് എന്ന് പാവം പി ടി അറിയുന്നില്ല ...പി ടി യിലെ ' AR റഹ്മാന്‍ ഫാന്‍ ' എന്ന മാനസിക രോഗി നടത്തുന്ന ചില വിക്രിയകള്‍ മാത്രം ആണു ... പി ടി യുടെ മനസ് AR റഹ്മാന്‍ ഫാന്‍ ആയി മാറുന്ന സമയം ഹോസ്റ്റല്‍ റൂം റഹ്മാന്റെ recording സ്റ്റുഡിയോ ആയി മാറുന്നു .... psychiatry ലു ഇതിനെ illusionary Rahmano abnormal disorder എന്ന് പറയും . ഇതിനു പ്രതേകിച്ചു ചികത്സ ഒന്നും തന്നെ ഇല്ല ... ഒന്നുകില്‍ റഹ്മാന്റെ പുതിയ തല്ലിപ്പൊളി പാട്ടുകള്‍ കേട്ടു പി ടി മുഴു ഭ്രാന്തന്‍ ആകും അല്ലെങ്കില്‍ പി ടി യെ നാട്ടുകാര്‍ തല്ലി കൊല്ലും . .
എനിക്ക് പറയാന്‍ ഉള്ളത് പാവം പി ടി യെ വെറുതെ വിടുക ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ