ഒരു പ്രണയത്തിന്റെ കഥ (ഭാഗം 1)

പ്രണയത്തെ ഒരിക്കല്‍ ബഹു. മാത്തുകുട്ടി സര്‍ നിര്‍വചിച്ചത്‌ ഇങ്ങനേ
"പ്രണയം, ഭയത്തില്‍(ഭക്തി) തുടങ്ങുകയും ഭയം ബഹുമാനത്തില്‍ എത്തുകയും
ബഹുമാനം  പിന്നീടു ആരാധനയും ആരാധന പ്രണയത്തിനു വഴി മാറുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസം ആണ്  "  
 
മാത്തുകുട്ടി സര്‍ പിന്നെയും തുടര്‍ന്നു..
 "പ്രണയം അത് ആരെയും വാചാലന്‍ ആക്കും..അത് ആരുടെ മനസിലും ഒരു തുള്ളി ചട്ടം സൃഷ്ട്ടിക്കും ..അത് ഏതു വൃദ്ധന്റെ മനസിനെയും  യുവാവാക്കും.."   
 
 "എന്നാല്‍, പ്രണയം, ഇത്രമേല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക് മലയാളത്തില്‍ ഇല്ല എന്ന്നു നിസംസയം പറയാം..".
"പ്രണയം എന്നത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു കേവല വികാരം ആയിട്ട് മാത്രം ആണ് കൂടുതല്‍ ആളുകളും കരുതുന്നത്.. എന്നാല്‍ അത് അങ്ങനെ അല്ല സ്വാര്‍ത്ഥ മോഹം ഇല്ലാത്ത ഒരു തരം ആത്മാര്‍ത്ഥ സ്നേഹം അതാണ് പ്രണയം.. അത് ആണും പെണ്ണും ആകണം എന്നില്ല ...ഒരാള്‍ക്ക്‌ പലരോടും ഒരേ സമയം പ്രണയം തോന്നാം ..പൂവിനു വണ്ടിനോട് പ്രണയം തോന്നാം ..കാറ്റിനു സുഗന്ധതോട് ("കാറ്റിനു, സുഗന്ധം ആണ് ഇഷ്ട്ടം" എന്ന പാട്ട് കേട്ടിട്ടില്ലേ) പ്രണയം തോന്നാം"
(മുകളില്‍ quote ചെയ്തിരിക്കുന്നത് അത്രയും മാത്തുകുട്ടി സര്‍ ന്‍റെ വാചകങ്ങള്‍ )
 
ഇവിടെ പ്രണയത്തെ പറ്റി ഞാന്‍ വാചാലന്‍ ആകുകയാണ് ...
ഈ പ്രണയം മാത്തുകുട്ടി സര്‍ പറഞ്ഞ തരത്തില്‍ ഉള്ള ഒരു പ്രണയം ആണ്
 അതിന്നാല്‍ തന്നെ എന്റെ ഈ പ്രണയ കഥ ഇതു വായികുന്നവര്‍ക്ക് അസാധാരണം ആയി തോന്നുന്നെങ്കില്‍
അത് സ്വാഭാവികം മാത്രം..ഈ കഥയില്‍ ഒരു നായകന്‍ ഉണ്ട് .. എന്നാല്‍ ഇതില്‍ ഒരു നായിക ഇല്ല.. ഈ  കഥയിലെ  നായകന്  പ്രണയം  ഒരാളോട് അല്ല! പലരോടാണ്! ( അതില്‍  ആണുങ്ങളും  പെണ്ണുങ്ങളും  പെടും) ... ഈ കഥയിലെ നായകനെ പ്രണയിക്കുന്നതും പലര്‍ ആണ്!
 
അങ്ങനെ തീര്‍ത്തും വ്യതസ്തമായ ഒരു പ്രണയ കഥ യാണ് ഇവിടെ  പറയാന്‍ പോകുന്നത്..
 ഈ കഥയിലെ നായകനെ ഞാന്‍ കണ്ട് അറിയുന്നതുനു വളരെ മുന്‍പേ കേട്ടരിഞ്ഞിരുന്നു..
 
 സീനിയര്‍ സിന്റെ VIVA ക്ക് ആണ് ഈ കഥയിലെ നായകനെ പറ്റി കേട്ട് തുടങ്ങിയത്
ഈ നായകനെ പറ്റി ഞാന്‍ കേട്ടറിഞ്ഞ കാര്യങ്ങളില്‍ ചിലത്
 
"VIVA ക്ക് വന്ന സര്‍ അടിപൊളി ആണ് ജാവ അരച്ച് കലക്കി കുടിചിരിക്കുവാ പഹയന് ‍എന്ന്‌ "എന്ന്‌ സീനിയര്‍ JOMON
 
"വിടര്‍ന്ന നെറ്റി കണ്ടാല്‍ അറിയാം ആള്‍ അതി സമര്‍ത്ഥന്‍ ആണെന്ന് " ജോമി
 
"ആ  ആഴത്തില്‍  ഉള്ള  നോട്ടം, ഒറ്റ  നോട്ടത്തില്‍  പുള്ളി  നമ്മുക്ക്    എത്ര   മാത്രം കാര്യങ്ങള്‍  അറിയാം എന്ന്‌ മനസിലാക്കും"  എന്ന്‌  സാവിയോ
 
"ഈ സര്‍  പഠിപ്പിക്കുന്ന Class ഇലെ പിള്ളേര്‍ പുണ്യം ചെയ്തവര്‍ ആണ്" എന്ന്‌ അരുണ്‍
 
 "ആ സോടകുപ്പി ഗ്ലാസ്‌(കണ്ണാടി) കണ്ടപ്പോളേ തോന്നി ആള് ഒരു ബുജി ആണെന്ന്  ..എന്നാലും ഇത്രയും പ്രധീക്ഷിച്ചില്ല" എന്ന്‌ ടിടോ
 
"ഈ സര്‍ന്‍റെ കല്യാണം കഴിഞ്ഞതാണോ ആവോ" എന്ന് സീനിയര്‍ സിലെ ‌ ഒരു പെണ്‍കുട്ടി
 "അല്ലെന്ന തോന്നുന്നത്, കയ്യില്‍ കല്യാണ മോതിരം ഒന്നും കണ്ടില്ല"  എന്ന്‌ അവളുടെ കൂട്ടുകാരി
 
താന്‍ വല്യ programming ന്‍റെ ഉസ്താദ് ആണെന്ന് കരുതി ഇരുന്ന ബോസ്സ്programming competition‍ winnerആണത്രേ ഈ ബോസ്സ് മാത്രമല്ല നല്ലൊരു ഗായകനും ആണ് കക്ഷി,maine pyar kiya tho ..പാടി പെണ്‍കുട്ടികളുടെ മനസ്സില്‍ ചിര പ്രദിഷ്ട്ട നേടിയ ആള്‍ VIVA കഴിഞ്ഞു വാടിക്കരിഞ്ഞ മുഖവും ആയി വരുന്നത് കണ്ട് മാവേലി എന്ത് പറ്റീട എന്ന്‌ 
ബോസ്സ് : ഇപ്പോളാണ് മനസിലായത് എനിക്ക് പ്രോഗ്രാമിംഗ് ഒന്നും അറിയില്ല എന്ന്‌...viva ക്ക് വന്ന സര്‍ ന്‍റെ അറിവിന്റെ മുന്‍പില്‍ ഞാന്‍ നാണം കേട്ട് പോയി എന്ന്‌...ഞാന്‍ വെറും ശിശു ആണെടാ!
 
അപ്പോള്‍ മാവേലി..
ആള് super ആണ് ...ഈ സര്‍ന്‍റെ  മുന്‍പില്‍ Gladston സര്‍ ഒരു എലി മാത്രം ...എന്നാലും  അറിവിന്റെ നിറകുടം ആണെന്നുള്ള  ജാഡ ഒന്നും ഇല്ല..വളരെ simple
 
"നല്ല മനുഷ്യന്‍ ഉത്തരം പറഞ്ഞില്ലെങ്കിലും അധികം ബുതിമുട്ടിക്കില്ല" രാജിവ്  
 
നമ്മുടെ സ്വന്തം മതുകുട്ടി  സര്‍  ആധികാരികം  ആയി  പറഞ്ഞതിങ്ങനെ
 "ആളെ  കണ്ടാലറിയാം  മൈക്രോസോഫ്ട്‌  ഇല്‍ മിനിമം  5-8 കൊല്ലം  ജോലി  ചെയ്തിട്ടുള്ള  ആള്‍  ആണ്  എന്ന്‌" ... 
 
"COMPUTER KNOWLEDGE മാത്രം അല്ല ഇംഗ്ലീഷ് ഉം വെടിക്കെട്ട്‌"എന്ന്‌ വണ്ടി (വണ്ടി അത് പറയണം എങ്കില്‍ ആള് ശരിക്കും ഒരു സംഭവം ആരിക്കണം എന്ന്‌ നമ്മുടെ തോമാച്ചന്‍(വണ്ടി യുടെ comment കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞാണ് തോമാച്ചന്‍ ഇതു പറഞ്ഞത്!!)...വണ്ടിക്ക് കോളേജില്‍ ഉള്ള ഒരു അധ്യാപകന്റെ യും  ഇംഗ്ലീഷ് ഇല്‍ തീരെ മതിപ്പില്ല...ആ കാലങ്ങളില്‍, വല്യ ഇംഗ്ലീഷ് കാരന്‍ എന്ന ഗമയില്‍ രണ്ടു കയ്യും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ഒരു "ചുള്ളന്‍" മരിയന്‍ കോളേജില്‍ പഠിപ്പിച്ചിരുന്നു(?)... ഇംഗ്ലീഷ് dictionary കണ്ടുപിടിച്ചത്  താന്‍ ആണ് എന്ന മട്ടിലാണ്‌ "ചുള്ളന്റെ" നടപ്പ്. എന്നാല്‍ ഈ "ചുള്ളന്" പോലും  ENGLISH വല്ല്യ കാര്യം ആയി അറിയില്ല എന്നാണു വണ്ടിയുടെ അഭിപ്രായം..പ്രസ്തുത "ചുള്ളന്‍"  BTECH പഠനം കഴിഞ്ഞ്(പഠനം കഴിഞ്ഞു, പക്ഷെ arriers ഇപ്പോളും ഉണ്ട്!) വീട്ടില്‍ ഇരുന്നു ഇരുന്നു മടുത്ത ഈ "ചുള്ളന്‍" ഒരു ദിവസം  ബോര്‍ അടി മാറ്റാന്‍ കൂട്ടുകാരുടെ കൂടെ തേക്കടി കാണാന്‍ പോയി ബിയര്‍ അടിച്ചിട്ട് തിരിച്ചു വരുമ്പോള്‍ "1 " നു പോകാന്‍ വേണ്ടി കോളേജില്‍ കയറിയതാണ്(പെണ്‍കുട്ടികളെ വായില്‍ നോക്കലാണ് പ്രധാന  ഉദ്ദേശം  .ഒരു വെടിക്ക് 2 പക്ഷി എന്ന്‌ പറയുന്നത് പോലെ ).. കോളേജില്‍ കൂടി വെറുതെ ചുറ്റിയടിക്കുന്ന ഈ "ചുള്ളനെ"  ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു അച്ചന്‍ യാദ്രിചികം ആയി കാണുക ഉണ്ടായി  (ഈ അച്ചന്‍റെ  identity താടിയും ഇംഗ്ലീഷ് ഉം ആണ്..ഈ അച്ചന് എല്ലാരോടും ഇംഗ്ലീഷ് മാത്രമേ സംസാരിക്കു...അത്  ഇദ്ധേഹത്തിന്റെ ഒരു തന്ത്രം ആയി കരുതുന്നവര്‍ ഉണ്ട്.. അച്ഛന്‍ പൈസ കൊടുക്കനുള്ളവര്‍(ഇതില്‍ പാല്ക്കാര്‍,പത്രക്കാര്‍,മീന്കാര്‍ തുടങ്ങി പല തരം ആള്‍ക്കാര്‍) ഫോണ്‍ വിളിച്ചാല്‍ അപ്പോളെ തുടങ്ങും ഇംഗ്ലീഷ്..ഇദ്ധേഹത്തിന്റെ english മനസിലാകാത്ത കടക്കാര്‍ അപ്പോളെ ഫോണ്‍ വെച്ചിട്ട് പോകും അത്രേ..ഇദ്ധേഹം ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ ഒരു പ്രത്യേക SOUND ആണ്, പൊട്ടക്കിണറ്റില്‍ ഇരിക്കുന്ന തവളേടെ SOUND ) 
അന്നത്തെ ദിവസം ENGLISH സംസാരിക്കാന്‍ ആരെയും കിട്ടാതെ(അച്ചന്‍റെ ഇംഗ്ലീഷ് സഹിക്കാന്‍ പറ്റാതെ മറ്റ് അച്ചന്മാരും FACULTIES ഉം  സാധാരണ ഓടി മാറി നടക്കുകയാണ് ചെയ്യാറ്, കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..എങ്കില്‍, ഈ അച്ചന്‍റെ ഇംഗ്ലീഷ് ഇഷ്ട്ടപെടുന്ന ചുരുക്കം ചില ആള്‍ക്കാര്‍ ഉണ്ട് ..അവരില്‍ ഒരാളാണ് MR .JOBIT  ..അച്ചന്‍ ENGLISH ഇല്‍ ചീത്ത വിളിക്കുന്നത്‌ കൊണ്ട് അവനു സന്തോഷം ആണ് കാരണം ENGLISH ഇല്‍ ആയതു കൊണ്ട് ചീത്ത ഒന്നും അവനു  മനസിലാകില്ലല്ലോ !!! ) കടുത്ത നിരാശയില്‍ അച്ചന്‍ നില്‍ക്കുമ്പോള്‍ ആണ് പ്രസ്തുത "ചുള്ളന്‍" അവിടെ "ചുറ്റി" കറങ്ങുന്നത്... കിട്ടിയതല്ലേ ഇവനിട്ട്‌ ഒരു പണി കൊടുക്കാം എന്ന മട്ടില്‍ അച്ചന്‍  "ചുള്ളനെ" സമീപിച്ചു...അച്ചന്‍ "ചുള്ളനോട്" ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി.. അപ്പോള്‍ "ചുള്ളനും" ഇംഗ്ലീഷ് ഇല്‍ എന്തൊക്കെയോ തിരിച്ചു പറയാന്‍ തുടങ്ങി(ചെറുപ്പം മുതല്‍ cartoon network മാത്രം കണ്ട് വളര്‍ന്ന "ചുള്ളന്‍" english ഇല്‍ പുലി(ENGLISH ഇല്‍ മാത്രം!) ആണെന്നുള്ള കാര്യം പാവം അച്ചന് പിന്നീടാണ് മനസിലായത്).മീന്‍ കാരോടും പാല്ക്കരോടും പത്രക്കാരോടും മാത്രം ഇംഗ്ലീഷ് പറഞ്ഞു shine ചെയ്തിരുന്ന അച്ചന്‍റെ WICKET പോയി എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ... മാത്രമല്ല അച്ചന്‍റെ english ഇല്‍ grammar ഇല്ല എന്നും "ചുള്ളന്‍" വാദിച്ചത്രേ... തനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന കാര്യം  പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്തു അച്ചന്‍  നിരാശയില്‍ ആയി. ഈ അവസരം മുതലാക്കിയ ചുള്ളന്‍ തനിക്കു ഒരു ജോലി തന്നാല്‍ ഈ കാര്യം പുറത്തു പറയില്ല എന്ന്‌ വാക്ക് നല്‍കി..  മേലനങ്ങാന്‍ തീരെ മടി യാണെന്നും അതുകൊണ്ട് TEACHER ജോലി മതി എന്നും "ചുള്ളന്‍" അച്ചനോട് പറഞ്ഞു..അങ്ങനെ ആണെങ്കില്‍ MCA യില്‍ ഒരു ഒഴിവുണ്ട് എന്നും അവിടെ പഠിപ്പിക്കാന്‍ കേറികൊള്ളന്‍ അച്ചന്‍ പറഞ്ഞത്രേ .. അങ്ങനെ മൂത്രം ഒഴിക്കാന്‍ കോളേജില്‍ കേറിയ "ചുള്ളന്‍" MCA യില്‍ DIGITAL ELECTRONICS പഠിപ്പിക്കുന്ന ആദ്യപകന്‍ ആയി(ബാകി  എല്ലാവര്ക്കും അറിയാവുന്ന ചരിത്രം)
 
 
  
 അങ്ങനെ എവിടെയും സംസാരവിഷയം VIVA ക്ക് വന്ന സര്‍ മാത്രം ...SIR നെ പറ്റി കേട്ടവര്‍ കേട്ടവര്‍ കേള്‍ക്കതവരോട് പറയുന്നു..
ഒറ്റ ദിവസം കൊണ്ട് സര്‍   എല്ലാവര്ക്കും  ആരാധനയും  ഭയ ഭക്തി  യും  തോന്നുന്ന  ഒരു  പേഴ്സണാലിറ്റി  ആയി  മാറി  എന്ന്‌ പ്രത്യേകം  പറയേണ്ടതില്ലല്ലോ  ...
 
അന്ന്  വരെ  STUDENTS ആരാധനയോടെ  നോക്കിയിരുന്ന(ROLE MODEL ആയി കരുതിയിരുന്ന)  Gladston സര്‍, അനുമോട് സര്‍ , English ന്‍റെ  ബലത്തില്‍  മാത്രം  അവിടെ  Shine ചെയ്തു  നടന്ന "ചുള്ളന്‍"  തുടങ്ങിയവര്‍ CLEAN BOWLED ആയി എന്ന കാര്യം  പ്രത്യകം  പറയേണ്ടതില്ലല്ലോ   ...
  
 ഈ  സര്‍  നെ പറ്റി ഇങ്ങനെ പലരും വാതോരാതെ പറയുന്നത്  കണ്ടും  കേട്ടും   സമയം  പോയതറിഞ്ഞില്ല  ...നന്നായിട്ട്  വിശപ്പും  ഉണ്ട്  
 
സമയം 6 pmആയപ്പോള്‍  ആണ് മെസ്സിലേക്ക്  ചായകുടിക്കാന്‍  പോയത്..(സാധാരണ മെസ്സില്‍ ആദ്യം ഹാജര്‍ വയ്ക്കുന്ന ഒരാള്‍ ഞാന്‍ ആണ്!)
വിശന്നിരിക്കുമ്പോള്‍  മിക്കവാറും  മെസ്സില്‍  കടിച്ചാല്‍  മുറിയാത്ത   ഏതാപഴം ആരികും..ഇന്നും ഏതാപഴം ആയിരിക്കുമോ ആവോ എന്ന്‌ ഞാന്‍ കൂട്ടത്തില്‍ ഉള്ള സ്വാമിജിയോട്  പറഞ്ഞു..
വിശപ്പ്‌ അതുണ്ടെങ്കില്‍ എന്തും കഴിക്കാം എന്ന്‌ സ്വാമിജി
എന്തായാലും  വിചാരിച്ചത്  തെറ്റി  ഇല്ല  ..മേശപുറത്ത്‌  പഴത്തൊലി  ഇരിക്കുന്നതില്‍  നിന്നും   ഇന്നും  പഴം  ആണ് കഴിക്കാന്‍ എന്ന്‌ ഉറപ്പിച്ചു  ..അങ്ങനെ  മെസ്സില്‍  കയറി   നോക്കിയപ്പോള്‍ കഴിക്കാന്‍  കൊള്ളുന്ന  ഒരു  പഴം  പോലും  ഇല്ല  .. കുറച്ചു ചീയാറായ പഴങ്ങള്‍ മാത്രം മിച്ചം!! (ഷാജി ചേട്ടനെ മനസ്സില്‍ തെറിവിളിച്ചു)
 
"എന്തായാലും ഇവിടെ വരെ  വന്നതല്ലേ  അളിയാ  ചായ  കുടിച്ചിട്ട്  പോകാം " എന്ന്‌ സ്വാമിജി  പറഞ്ഞതനുസരിച്ച്  ചായയും  എടുത്തു  മെസ്സില്‍  ഉള്ള  ഒരു  ബെഞ്ചില്‍  ഇരിപ്പുറപ്പിച്ചു(സ്വാമിജിയുടെ  അധ്യാത്മിക  ‍വചനങ്ങള്‍ പലപ്പോഴും കേള്‍ക്കാന്‍ കഴിയുന്നത്‌  ചായകുടിച്ചു  കൊണ്ടിരിക്കുമ്പോള്‍  ആണ്.. )
 
 
അപ്പോള്‍  ആണ്   അച്ചന്‍  മാര്‍ക്കും  മറ്റ്  വിഷിഷ്ട്ട  വ്യക്തികള്‍ക്കും  മാത്രം  ആയി reserveചെയ്തിരിക്കുന്ന  ബെഞ്ചില്‍(ഈ  ബെഞ്ചില്‍  മറ്റാരും ഇല്ലാത്തപ്പോള്‍  Jobit ഇരുന്നു  ഫുഡ്‌  കഴിക്കാറുണ്ട്  ...അപ്പോളത്തെ അവന്റെ ഇരിപ്പ്  കണ്ടാല്‍  കോളേജിന്റെ  principal അവന്‍ ആണെന്ന്  തോന്നും ) പരിചയം  ഇല്ലാത്ത  ഒരാള്‍ ആഴത്തില്‍  നോക്കിയിരികുനത്  കണ്ടത്  ..
OFF -WHITE  പാന്റും  maroon color ഷര്‍ട്ടും  ആണ്  വേഷം  ..ഞങ്ങള്‍ ഒരേ  ദിശയിലേക്കു(direction) നോക്കി  ഇരിക്കുന്നത്  കൊണ്ട്  ആളുടെ  മുഖം കാണാന്‍ പറ്റുന്നില്ല  ..അദ്ദേഹം  ഇരിക്കുന്ന  മേശപുറത്ത്‌  ഒരു പഴത്തൊലി കൂമ്പാരം  കാണാം  ... "ആപ്പോള്‍  ഇതാണ്  കാര്യം, ഇയാള്  കാരണം  ആണ്  നമ്മുക്ക്  പഴം  കിട്ടാത്തത് " എന്ന്‌ സ്വാമിജി  ...
 
ഇയാള്‍  ആഴത്തില്‍  നോക്കുന്നത്  ബാകി  വന്ന  പഴങ്ങളിലേക്ക്  ആണെന്ന്  പിന്നീടു  മനസിലായി   ...
 ആരും  ഇല്ല  എന്നുറപ്പ്  വരുത്തിയതിനു  ശേഷം  ഇയാള്‍ പഴകൊട്ട   ലക്‌ഷ്യം  ആയി നടന്നു  ...
 
അപ്പോള്‍ ആണ് ഞാന്‍ അത്  ശ്രദ്ധിച്ചത്  .അയാളുടെ വിടര്‍ന്ന  നെറ്റി  
അപ്പോള്‍ സ്വാമിജി  "അളിയാ  നീ  അയാളുടെ  സോഡാ  കുപ്പി കണ്ണാടി  കണ്ടോ"
അപ്പോളാണ് college മൊത്തം ഒരു ദിവസം കൊണ്ട് പ്രശസ്തന്‍ ആയ viva ക്ക് വന്ന സര്‍ ന്‍റെ കാര്യം ഓര്‍മ്മ വന്നത്..
 
സ്വാമിജി: "അയാളുടെ മുഖലക്ഷണം നോക്കി ഉറപ്പിച്ചു " ഇതു അയാള്‍ തന്നെ ഉറപ്പു" ... എന്തൊരുചയ്തന്യം (GRACE) ആടാ അദേഹത്തിന്റെ മുഖത്ത് ഈ ഒരു ചയ്തന്യം ഞാന്‍ OSHO യില്‍ മാത്രമേ കണ്ടിട്ടുള്ളു "
 
സമിജി പോലും ഒറ്റദിവസം കൊണ്ട് അയാളുടെ കടുത്ത ആരാധകന്‍ ആയി എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ
 
 (തുടരും)
 

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കീ ബോര്‍ഡ്‌ കുത്താന്‍ അറിയാവുന്ന ഏത് അലവലാതിക്കും ഒരു ബ്ലോഗ്‌ സൃഷ്ട്ടിക്കാന്‍ കഴിയും എന്നതിനാലും ... ഏത് ചെകുത്താന് വേണമെങ്കിലും എന്ത് തോന്നിയവാസവും അതില്‍ എഴുതി പിടിപ്പിക്കാം എന്നതിനാലും ഇത്തരം മൂന്നാം കിട ബ്ലോഗുകള്‍ ഇനിയും സൃഷ്ട്ടിക്ക പെട്ടുകൊണ്ടേ ഇരിക്കും ... തുറന്നു പറയുന്നത് കൊണ്ടു ഇതിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇനി അഭിമാനക്ഷതം (അങ്ങനെ ഒന്ന് ഉണ്ടോ ആവോ ..?) ഒന്നും തോന്നരുത് . എന്തിനു വേണ്ടിയാണ് ഇ ബ്ലോഗ്‌ എന്നും ഇതിന്റെ ലക്‌ഷ്യം എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . കുറച്ചു കാലം വിദ്യ പകര്‍ന്നു നല്‍കിയ ഒരു വിദ്യലയത്തെയും അതിന്റെ നടത്തിപ്പ് കാരെയും പൊതു സമൂഹത്തിനു മുന്‍പില്‍ അവഹേളിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കോമാളികളുടെ കൂത്തരങ്ങായി ഇതിനെ വിശേഷിപ്പിച്ചാല്‍ അതുപോലും ഇ ബ്ലോഗ്‌ നെ പറ്റി ഏറ്റവും മാന്യം ആയ പ്രയോഗം ആകും . നാലോ അഞ്ചോ പേരുടെ പ്രിതൃ ശൂന്യ പ്രവര്‍ത്തികള്‍ക്ക് ക്ക് പേര് ദോഷം അനുഭവിക്കുന്നതോ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും . ഇനി ഇതിനെതിരെ ആരെങ്കിലും പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ കൂട്ടം ചേര്‍ന്ന് അസഭ്യവര്‍ഷം . കുറച്ചു നാള് മുന്‍പ് കുടിച്ചു ബോധം ഇല്ലാതെ ഒരു കോമാളി അയച്ച മെയില്‍ നു പോലും അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാട്ടില്‍ നിന്ന് പിന്തുണയും ആയി കുറച്ചു പേര് എത്തിയത് ആരും മറന്നിട്ടില്ല .ഇത് എഴുതുന്നവരോട് ഒന്നും പറയാന്‍ ഇല്ല പക്ഷെ ഇവന്മാരുടെ ഒക്കെ വിസര്‍ജ്യം തലയില്‍ ചുമന്നു നടക്കുന്ന കുറെ പേരോട് എന്റെ സഹതാപം അറിയിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

dhe veendum vannu anjaathan.. kittiyothonnum pore makaane??? ninte sahathaapam njangal ettu vangunnu..ini enthaanavo thirichu cheyyende? aa sahathaapam ivideyulla ororutharude veetilekk parcel aayit ethichu kodukkano?

അജ്ഞാതന്‍ പറഞ്ഞു...

കീ ബോര്‍ഡ്‌ കുത്താന്‍ അറിയാവുന്ന ഏത് അലവലാതിക്കും ഒരു ബ്ലോഗ്‌ സൃഷ്ട്ടിക്കാന്‍ കഴിയും എന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണെന്ന് മനസ്സിലായി. നാട്ടുകാര്‍ ആവശ്യത്തിനു തെറി അവിടെ തന്നെ തരുന്നുണ്ടല്ലോ..അത് പോരെ രാജാവേ.

അജ്ഞാതന്‍ പറഞ്ഞു...

Dear invisible person, if u find the blog is not upto the standard, why u wan to read it, avoid it. Itz our memories. If you don't have any memories to cherish or if u feel u havn get the external world's "pleasure", then thing u can do is draw smthing like this or one mallu proverb " mullu murukkil kayari kai vidu"

അജ്ഞാതന്‍ പറഞ്ഞു...

ഇത്രയും അഭിപ്രായം പറയുന്ന താങ്കള്‍ എന്തുകൊണ്ടാണ് എപ്പോളും അഗ്ന്ജതന്‍ ആയി ഇരികുനത് ?? ഒരിക്കല്‍ എങ്കിലും താങ്കളുടെ പേര് വെളിപെടുത്തനാം എന്ന് അബ്യര്തികുന്നു