പി ടി യുടെ കഥ ഓരോ രംഗങ്ങള്‍ ആയി

മണിച്ചിത്രതാഴ് സിനിമ കുട്ടിക്കാനം മരിയന്‍ കോളേജ് ലും ഹോസ്റ്റല്‍ ലും ആയി  അനീഷ്‌ പി ടി യെ നായകന്‍ ആക്കി ചിത്രീകരിക്കുന്നു ... ഇതില്‍ നാഗവല്ലി ക്ക് പകരം നാഗമ്പടം നിന്ന് വന്ന പി ടി . AR റഹ്മാന്‍ ന്റെ ബാധ കയറിയ  ഒരു പാവം യുവാവിന്റെ കഥ .മാടമ്പള്ളി മനക്കു പകരം പോള്‍ ഐബി ഹോസ്റ്റല്‍ . ബാക്കി വിവരങ്ങള്‍ ചുവടെ   
 
(തെക്കിനി ക്ക് പകരം ...ഏത് റൂം ..? ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എപ്പോഴും അടച്ചിട്ടിരുന്ന  ഏറ്റവും മുകളില്‍ പണ്ട് പ്രശാന്തും, റുബിന്‍ അച്ചന്‍ ഒക്കെ താമസിച്ച  സിംഗിള്‍ റൂം .ആരും ആ ഭാഗത്തേക്ക് അങ്ങനെ പോകാറില്ല ...ആ റൂം പ്രശാന്ത് ഒറ്റയ്ക്ക് കുറച്ചു കാലം താമസിച്ചപ്പോള്‍ ആണു നമ്മള്‍ ഒന്ന് തുറന്നു കാണുന്നത് ..അത് തന്നെ ആയിക്കോട്ടെ നമ്മുടെ തെക്കിനി ..ആ റൂം നു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്  അവിടെ ഇരുന്നാല്‍ ജന്നലില്‍ കൂടി SH ഹോസ്റ്റല്‍ കാണാം ... (ഹ..ഹ ആ റൂമില്‍ പിന്നെ പിന്നെ പ്രശാന്ത് ticket വെച്ചാണ് ആളെ കേറ്റിയത് )  യഥാര്‍ത്ഥ സിനിമ യില്‍ നാഗവല്ലി അവിടെ ഇരുന്നു രാമനാഥന്‍ നെ ലൈന്‍ അടിക്കുന്നു ..ഇവിടെ PT അവിടെ ഇരുന്നു താഴെ നാഗവല്ലിയെ ലൈന്‍ ഇടുന്നു ..ഉയിരേ ഉയിരേ ..എന്ന ARR ഗാനം background music .. (സ്വപ്ന ക്ഷമിക്കണേ ഇത് വെറും കഥ ആണു ) 

രംഗം 1 

ഒര്‍ജിനല്‍ സീന്‍ : ഇന്നസെന്റ് കൊട്ടാരം പെയിന്റ് ചെയ്തത് എവിടെ വരെ ആയി എന്ന് നോക്കാന്‍ പോകുന്നു . പെയിന്റ് ചെയ്യാന്‍ വന്ന രാഖവനെ കാണുന്നില്ല ...കൊട്ടാരം മുഴുവന്‍ നോക്കി ..രാഖവന്റെ പൊടി പോലും ഇല്ല   അവസാനം പേടിച്ചു താക്കോല്‍ എടുക്കാന്‍ മറന്നു തിരികെ പോകുന്നു ..
സിനിമ കണ്ടിട്ടില്ലതവര്‍ക്ക് ആയി ആദ്യ രംഗം : 


നമ്മുടെ സീന്‍ : ഹോസ്റല്‍ വാര്‍ഡന്‍  പയസ് അച്ചന്‍ പുതിയ ബാച്ച് (അന്ന്  2002 നമ്മള്‍ വരുന്ന സമയം ) വരുന്നത് പ്രമാണിച്ച് മുറി ഒക്കെ വൃത്തിയാകാന്‍ ജുബിറ്റ്  നെ ഏല്‍പ്പിച്ചു . vacation ആയതിനാല്‍ പിള്ളാര്‌ ആരും ഇല്ല ..അച്ചന്‍ ജുബിറ്റ്   ന്റെ പണി എവിടെ വരെ ആയി എന്ന് നോക്കാന്‍ വരുന്നു ..ജുബിറ്റ്  ന്റെ   ന്റെ പൊടി പോലും ഇല്ല ..ഹോസ്റ്റല്‍ തുറന്നു കിടക്കുന്നു  .. ജുബിറ്റ് ന്റെ പണി ആയുധങ്ങള്‍ ഒക്കെ ഇടനാഴിയിലും മറ്റും ഇരിക്കുന്നു ...

പയസ് അച്ചന്‍ : ജൂബിറ്റെ..  ജൂബിറ്റെ..... (മറുപടി ഒന്നും ഇല്ല...ജുബിറ്റ് ന്റെ പൊടിപോലും ഇല്ല അച്ചന്‍ സ്വയം സംസാരിച്ചു കൊണ്ടു ഹോസ്റ്റല്‍ ഇടനാഴിയില്‍ കൂടി നടക്കുന്നു ..പിന്നെ പടികള്‍ കയറുന്നു ..)അപ്പൊ ഇന്നും നി ഇ പണി തീര്‍ത്തില്ല അല്ലെ ജൂബിറ്റെ....ഇവിടെ എന്താ വല്ല കല്യാണമോ മറ്റോ നടക്കാന്‍ പോകുവാണോ ..ഇത്രയ്ക്കു അങ്ങ് വിസ്തരിക്കാന്‍ ...?  MCA ക്ക് പഠിക്കാന്‍ എന്നും പറഞ്ഞു കുറെ തലതിരിഞ്ഞവന്മാര് നാളെ കഴിഞ്ഞു ഹോസ്റ്റല്‍ ലേക്ക് വരുന്നുട് . അതുകൊണ്ട് ഈ റൂം ഒക്കെ ഒന്ന് വൃത്തിയാക്കണം ..പഴയ ബെഡ് എല്ലാം എടുത്തു മാറ്റണം ...കഴിഞ തവണ താമസിച്ചു പോയ കുരുത്തം കെട്ടവന്മാരുടെ കഴുകാത്ത തുണികളും , ബാകി സാധനങ്ങളും എടുത്തു താഴത്തെ നിലയില്‍ കൊണ്ടു ഇടണം .  പിന്നെ ഇ വരാന്ത ഒക്കെ വെള്ളം ഒഴിച്ച് രണ്ടേ രണ്ടു പിടി പിടിക്കണം ... ഇതാ അല്ലെ ഞാന്‍ നിന്നോട് പറഞ്ഞോളൂ ...അതിനു നി ഇ ചൂലും , ബക്കറ്റ് ഉം , വെള്ളവും ഒക്കെ കൊണ്ടു കേറിയിട്ടു ഇപ്പൊ ദിവസം എത്ര ആയി ..? ജൂബിറ്റെ .... ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ...? ജൂബിറ്റെ.... (മറുപടി ഇല്ല ..അച്ചന്‍ വീണ്ടും തനിയെ സംസാരിച്ചു നീങ്ങുന്നു  step nuതാഴെ ) ഇ കുട്ടിക്കനത്തു ഇതൊക്കെ ചെയ്യാന്‍ വേറെ പണിക്കാര് ഇല്ലഞ്ഞിട്ടു അല്ല ... പക്ഷെ ഇവിടെ പോള്‍ ഐബി  ഹോസ്റ്റല്‍ ലു ചില കുരുത്തം കേട്ട പിള്ളാര്‌ ഉണ്ട് എന്നും ..പണിക്കു ചെന്നാല്‍ അവന്മാര് കൈവെക്കും എന്നും ..ഞാന്‍ കൂലി കുറച്ചേ തരൂ എന്നൊക്കെ  ചില നാട്ടുകാര് എന്ന് പറയുന്ന വഷളന്‍ മാര് പറയുന്ന കഥകള്‍ കേട്ടിട്ട്  ഒരുത്തനും ഇതിനകത്ത് കാലു എടുത്തു കുത്തില്ല . നി കൂലി ഒന്നും വേണ്ട അച്ചന്റെ സ്നേഹം മാത്രം മതി എന്ന് പറഞ്ഞു ധൈര്യം ആയി   വന്നു ..ഞാന്‍ ധൈര്യം ആയി നിന്നെ ഇ പണി ഏല്‍പ്പിച്ചു . അതിനു നി ഇപ്പൊ എന്നെ ഇങ്ങനെ മുടിപ്പിച്ചേ അടങ്ങൂ എനൊക്കെ പറഞ്ഞാല്‍ ...അത് വലിയ കഷ്ട്ടം ആണു ..ആ റോയ് അച്ചന്‍ ഒക്കെ  പണി എത്രെടം വരെ ആയി എന്ന് നോക്കാന്‍ എപ്പോഴും ഇങ്ങോട്ട് കേറി വരാം അപ്പോഴും നി നിന്റെ ഇ ചൂലും ഒക്കെ ആയിട്ട് ഇങനെ നില്ക്കാന്‍ തന്നെ ആണോ ഭാവം ..അങ്ങേരു ഇത് കണ്ടാല്‍ തെറി പറഞ്ഞു എന്റെ  കാതു പൊട്ടിക്കും ...ജൂബിറ്റെ...ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ...? ജൂബി റ്റെ ...(മറുപടി ഒന്നും ഇല്ല ....)  ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം ഇന്നത്തോടെ നിര്‍ത്തിയെക്കുക ..ഇന്ന് തീര്ന്നടുത്തോളം പണി തീര്‍ന്നാല്‍ മതി ...ഇനി ഇതും പറഞ്ഞു നി ഇതിനകത്ത് ചുറ്റി തിരിയണ്ട ...ജൂബിറ്റെ ...ജൂബിറ്റെ ..ഞാന്‍ പറയുന്നത് നി കേള്‍ക്കുന്നില്ലേ ..? ജൂബിറ്റെ (മറുപടി ഇല്ല ..അച്ചന്‍ നടന്നു നടന്നു രണ്ടാം നിലയില്‍ എത്തി ..ജൂബിറ്റ് ന്റെ പൊടി പോലും ഇല്ല ...പയസ് അച്ചന്‍ വീണ്ടും സ്വയം ഉറക്കെ  സംസാരിച്ചു കൊണ്ടു നടത്തം തുടരുന്നു ....)  ഇവന്‍ എവിടെ പ്പോയി കിടക്കുകയ  ഒളിച്ചിരുന്നാണോ  ഹോസ്റ്റല്‍ വൃത്തിയാക്കുന്നത് ...? 
(വാട്ടര്‍ ടാങ്കില്‍   വെള്ളം ഇല്ലാത്തതിനാല്‍ ജൂബിറ്റ് പൈപ്പ് തുറന്നു വെച്ചിരുന്നത് മറന്നു പോയി ...കറന്റ്‌ ഇല്ലാത്തതിനാല്‍ ജുബിറ്റ് എപ്പോഴോ മോട്ടോര്‍ ഓണ്‍ ആക്കി എങ്കിലും പ്രവര്‍ത്തിച്ചിരുന്നില്ല  കറന്റ്‌ വന്നു ടാങ്കില്‍ വെള്ളം നിറഞ്ഞു തുടങ്ങിയപ്പോള്‍ തുറന്നു വെച്ച പൈപ്പ് നിന്ന് താനേ വെള്ളം ഒഴുകാന്‍ തുടങ്ങി ... പക്ഷെ  അത് അറിയാതെ പൈപ്പ് ലു നിന്ന് താനേ വെള്ളം വരുന്ന കാഴ്ച കണ്ട പയസ് അച്ചന്‍ ഞെട്ടുന്നു .... അതോടൊപ്പം  കുട്ടിക്കനത് പതിവായി  വീശാറുള്ള ശക്തം ആയ കാറ്റില്‍  ജുബിറ്റ് ചാരി വെച്ചിരുന്ന  മാറാല അടിക്കുന്ന  നീണ്ട ചൂല്  മറിഞ്ഞു വീഴുന്നു ...അതോടെ അച്ചന്‍ ശരിക്കും  ഭയന്നു ...ജുബിറ്റ് നെ ആണെങ്കില്‍ കാണാനും ഇല്ല .... )

(അച്ചന്റെ സ്വരം പതിയെ ഇടറുന്നു ...  പേടിച്ചു ചുറ്റും നോക്കുന്നു  ) ജൂബി റ്റെ....   ..ജോസെഫെ ....തോമാച്ചോ ...? (AR RAHMAN ന്റെ ഏതേലും തീം മ്യൂസിക്‌ ഹോറര്‍ effect ഓടു കൂടി ) (അച്ചന്‍ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പടികള്‍ ഇറങ്ങുന്നു ....) വെപ്രാളത്തോടെ ഹോസ്റ്റല്‍ നു വെളിയില്‍ ഇറങ്ങി  (ഹോസ്റ്റല്‍ പൂട്ടാന്‍ മറക്കുന്നു ...കോളേജ് ലക്‌ഷ്യം ആക്കി  വേഗത്തില്‍ പോകുന്നു ..) 

                                                                                                                                                     രംഗം ഒന്ന് കഴിഞ്ഞു ...

അഭിപ്രായങ്ങളൊന്നുമില്ല: