നമ്മുടെ താരങ്ങള്‍ 4



ജോലി തിരക്കുകള്‍ക്കിടയിലും അല്‍പ്പം ജീവ കാരുന്യത്ത്തിനു സമയം കണ്ടെത്തുന്ന പി ജി ഡി ബി എ യിലെ തോമ്സനെയും, തോമ്സനെ ഇതിനു സഹായിക്കുന്ന വില്‍ഫ്രെഡ് ജോണ്‍, ബിനു പോള്‍ (പാസ്റെര്‍) എന്നിവരെ കുറിച്ചാണ് ഈ പോസ്റ്റ്‌. 2007 മുതന്‍ ആണ് സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ വര്‍ഷം കുമളിക്കടുത്തുള്ള വിശ്വാനതപുരത്തെ മങ്കൊമ്പ് ആന്റി ഹയര്‍ സെകോണ്ടാരി സ്കൂളിലെ വിധ്യാര്ധികള്‍ക്ക് പഠന വസ്തുക്കള്‍ നല്‍കി ഇവര്‍ മാതൃക ആയി.
 
2008 - ല്‍ ഹൈദരാബാദിലെ സെന്‍റ് ജോണ്‍ ഗ്രാമര്‍ സ്കൂള്‍, വിശ്വനാതപുരം സ്കൂള്‍, കുമളി വെള്ളരംകുന്നു സ്കൂള്‍, കുമളി ചെല്ലിമട പെന്തകസ്ടല്‍ സ്കൂള്‍, പട്ടുമല സ്കൂള്‍, ഹൈദ്രാബാദിലും, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മറ്റു ചില സ്കൂള്‍ എന്നിവ ഉള്‍പ്പടെ, 177 വിധ്യാര്ധികള്‍ക്ക് സഹായം എത്തിക്കാന്‍ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍-നു കഴിഞ്ഞു. 2009- ല്‍ കുമളിയിലും, മധ്യപ്രദേശിലും, ഹൈടെരബടിലും ആയി 109 വിധ്യാര്ധികള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ 2010 -ല്‍ ഇരുന്നൂറു വിധ്യാര്ധികള്‍ക്ക് എങ്കിലും പഠന സഹായം എത്തിക്കുവാന്‍ ശ്രമിക്കുക ആണ്. പാല മുന്‍സിപ്പല്‍ ഓഫീസി ബില്‍ടിങ്ങില്‍ രണ്ടാം നിലയില്‍ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. 04822216999 എന്ന ഫോണ്‍ നമ്പറില്‍ പാലായിലെ ഓഫീസില്‍ ബന്ടപ്പെടാവുന്നതാണ്. supportfoundation4u@gmail.com എന്ന ഇമെയില്‍ മേല്‍വിലാസത്തിലും സപ്പോര്‍ട്ട് ഫൌണ്ടേഷന്‍-നെ ബന്ടപ്പെടം. നമ്മളോടൊപ്പം ഉണ്ടായിരുന്ന നമ്മുടെ സഹപാടികളുടെ ഈ എളിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കു ചേരാം. അവരുടെ ആ മഹനീയ മാതൃക നമുക്കും പിന്തുടരാം. തോമ്സനും, പസ്റെര്‍ക്കും കൂട്ടുകാര്‍ക്കും എം സി എ കൂട്ടായ്മയുടെ ആശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല: