നമ്മുടെ താരങ്ങള്‍ - ഭാഗം 3 (കൈപുണ്യം)


ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുംബ് നിങ്ങളുടെ ശ്രദ്ധ ഞാന്‍ http://www.kaipunyam.com/ എന്ന വെബ്‌സൈറ്റിലേക്ക് തിരിക്കുക ആണ്. 2003 - 2005 വര്‍ഷത്തില്‍ മരിയനില്‍ എം എസ് ഡബ്ലിയു പഠിച്ച ടിന നോബിള്‍ തന്‍റെ പാചക പരീക്ഷണങ്ങള്‍ ഇടവാന്‍ തുടങ്ങിയ വെബ്‌ സൈറ്റ് ആണ് കൈപുണ്യം.കോം. നാല് വര്‍ഷം മുംബ് തുടങ്ങിയ ഈ വെബ്‌ സൈറ്റ് ഇതിനകം ഒന്നര ലക്ഷം പേര്‍ വിസിറ്റ് ചെയ്തു കഴിഞ്ഞു എന്ന് പറയുമ്പോള്‍ തന്നെ ടിനയുടെ പാചകം എന്തുമാത്രം ആളുകള്‍ ആസ്വദിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാന്‍ പറ്റും. അഞ്ഞൂറിലധികം വിഭവങ്ങള്‍ ടിന തന്‍റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏതൊരു പെണ്‍കുട്ടിക്കും ചെയ്യാവുന്ന പോലെ തന്നെയെ ടിനയും ചെയ്തുള്ളൂ, സ്വന്തം അടുക്കളയില്‍ പുതിയ പാചക പരീക്ഷങ്ങന്ല്‍ നടത്തുക. പക്ഷെ അതിനെ അല്‍പ്പം ശാസ്ത്രീയമായി വിവരങ്ങളുടെയും, ചിത്രങ്ങളുടെയും സഹായത്തോടു കൂടെ ഒരു വെബ്സൈറ്റ് ആക്കി, വര്‍ഷങ്ങളോളം ഫോളോ ചെയ്യുന്നവരെ നിരാഷരക്കാതെ പുതുമകള്‍ സമ്മാനിച്ചു എന്നതാണ് ടിനയുടെ മിടുക്ക്.

ടിനയുടെ പുതിയ പാച്ചകങ്ങള്‍ക്കായി വെബ്സൈറ്റ് ഇടയ്ക്കിടെ തുറന്നു നോക്കുന്നവരെയും, എല്ലാ പാച്ചകങ്ങളും തന്നെ സ്വന്തം അടുക്കളയില്‍ പരീക്ഷിക്കുന്നവരെയും നമുക്ക് കാണാം. സങ്കീര്‍ണ്ണമായ പാചകങ്ങള്‍ അല്ല, ടിനയുടെ വെബ്‌സൈറ്റില്‍ ഉള്ളത്, കേരളീയ രീതിയില്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന നാടന്‍ കറികളും, പലഹാരങ്ങളും, പാനീയങ്ങളും, മധുര പലഹാരങ്ങളും  മാത്രം. ഭക്ഷങ്ങളുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്ന രീതിയും, നിറവും, അലങ്കാരങ്ങളും , അത് വെച്ചിരിക്കുന്ന പാത്രങ്ങളും, എടുത്തിരിക്കുന്ന രീതിയും ഒക്കെ അഭിനന്തനാര്‍ഹം ആണ്. 

 മോന്നൂറോളം പേര്‍ ഈ സൈറ്റ് സ്ഥിരമായി ഫോളോ ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ടിന, ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം പൂനെയില്‍ ആണ് താമസിക്കുന്നത്. ടിനയുടെ മാതൃക നമുക്ക് പലര്‍ക്കും നമ്മലാലവുന്ന വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുനാന്‍ ആകട്ടെ  




1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

oru foto koode edunnathu nallathu ayirikkum.