പട്ടി കടിക്കാന്‍ വന്നാല്‍ .

ഒരാള്‍  വഴിയെ നടന്നു പോകുമ്പോള്‍ ഒരു ചാവാലി പട്ടി കടിക്കാന്‍ ആയി കുരച്ചു കൊണ്ട് വന്നു എന്ന് കരുതുക . പട്ടിക്ക് കടിക്കാന്‍ അവസരം കൊടുക്കാതെ ഓടി രക്ഷപെട്ട  ആള്‍ പിറ്റേന്ന് എങ്ങനെയാകും ആ സംഭവം വിവരിക്കുക . ഒരു പിടിയും ഇല്ല അല്ലെ ..? എന്നാല്‍ നമ്മുടെ ഇടയിലെ ചില വിദ്വാന്‍ മാര് എങ്ങനെയാകും ഈ കഥ മറ്റുള്ളവരോട് പറയുക എന്ന് നോക്കാം .(ഓര്‍ക്കുക കടിക്കാന്‍ വന്നത് ഒരു ചാവാലി പട്ടി ...എണീക്കാന്‍ വയ്യ എങ്കിലും യജമാനന്‍  ഭക്ഷണം തരുന്നതല്ലേ അതിനാല്‍ താന്‍ “കാവലിനായി “ ഒണ്ടു എന്ന് ഒന്ന് യജമാനനെ ബോധ്യപെടുത്താന്‍ ആയി വല്ലപ്പോഴും ആരെങ്കിലും വീടിനു മുന്‍പില്‍ കൂടി പോയാല്‍ ഒന്ന് രണ്ടു കുര ഒക്കെ വെച്ച് സജീവ സാന്നിധ്യം അറിയിക്കുന്ന പാവം ജീവി )


ആദ്യമായി നമ്മുടെ മാത്തുകുട്ടി സ്റ്റൈല്‍ വിവരണം

മാത്യു അബ്രഹാം മാത്യു സ്റ്റൈല്‍ : “കേട്ടോടാ ഇന്നലെ ഒരു ഭയങ്കര സംഭവം ഒണ്ടായി. ഓ അളിയാ ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതാകുന്നു . തലനാരിഴക്കാട രക്ഷ പെട്ടത് . ഞാന്‍ ഇന്നലെ നമ്മുടെ ത്രിശങ്കു ഹോട്ടല്‍ നമ്മുടെ പത്തനംതിട്ട എം പി വന്നു എന്ന് അറിഞ്ഞു ഒന്ന് കാണാന്‍ പോകുവാരുന്നു .വഴിയില്‍ ഒരു ഭയങ്കരന്‍ പട്ടി .പട്ടി എന്ന് പറഞ്ഞാല്‍ കേട്ടോടാ ..ഡാ കേള്‍ക്ക് ഒരു പോത്ത് കുട്ടിയുടെ വലുപ്പം കാണും .ഏതോ വിദേശ ഇനം ആണ് . ഓ അതിന്റെ കുരകെട്ടാല്‍ തന്നെ ഞെട്ടും അത്രയ്ക്ക് ഭയങ്കര ശബ്ദം..കേട്ടോടാ ഞാന്‍ അടുത്തു ചെന്നതും  എടുത്തു ഒരു ചാട്ടം . അളിയാ ഞാന്‍ അനുഭവിച്ച ഒരു ടെന്‍ഷന്‍ .നീ ഒക്കെ ആയിരുന്നേല്‍ അപ്പോള്‍ വീണേനെ . പിന്നെ എന്തും വരട്ടെ എന്ന് കരുതി ധൈര്യം എടുത്തു അങ്ങ്‌ നിന്നു. കേട്ടോടാ... പണ്ട് ഞാന്‍ പറഞ്ഞില്ലേ പത്തനംതിട്ട  വെച്ച് ഇതുപോലെ ഒരു ഡോബര്‍മാന്‍ എടുത്തു ചാടിയതാ കേട്ടോടാ ... അന്ന് ഞാന്‍ ഇതുപോലെ നിന്നാ രക്ഷപെട്ടത് . കേട്ടോടാ ഞങ്ങളുടെയൊക്കെ നാട്ടിലെ പത്തനതിട്ട യിലെ  പട്ടികളൊക്കെ ഇങ്ങനെ ഒന്നും അല്ല കേട്ടോട ...വളരെ പാവങ്ങളാണ് ...കടിക്കാന്‍ തോന്നിയാലേ അവറ്റകള്‍ കടിക്കു ...പിന്നെ പട്ടിയുടെ കടി കൊള്ളാതെ രക്ഷപെടാന്‍ എതുചെയ്യണം എന്ന് അറിയാമോ ..ഡാ കേട്ടോ ..  പട്ടി കടിക്കാന്‍ വന്നാല് ഓടാതെ ഇങ്ങനെ നിന്നാല്‍ മതി പിന്നെ പട്ടിക്ക് കടിക്കാന്‍ തോന്നില്ല  . പട്ടികളുടെ ഒരു സൈക്കോളജി യാട ...സംശയം ഉണ്ടേല്‍ നീ ഏതു പട്ടിയോട് വേണേലും ചോദിച്ചു നോക്ക് . സത്യം ആടാ ..എനിക്ക് ഒത്തിരി അനുഭവം ഒള്ളതാ ...


മെന്‍ഡസ് സര്‍  സ്റ്റൈല്‍ : നിങളുടെ പഠിത്തം ഒക്കെ നന്നായി നടക്കുന്നുണ്ടോ ..? പിന്നെ ഒരുകാര്യം പറയാന്‍ ഉള്ളത് ഇന്നലെ എന്നെ ഒരു പട്ടി കടിക്കാന്‍ വന്നു കേട്ടോ ..പക്ഷെ എന്നെ കടിക്കാന്‍  പറ്റിയില്ല .എന്താ ടോണി ചിരിക്കുന്നത് ..? ഞാന്‍ സീരിയസ് ആയി പറഞ്ഞതാ . ഇവിടെ പട്ടിയുടെ കടി കിട്ടിയിട്ടുള്ളവര്‍ ഒന്ന് കൈ പോക്കാമോ ...? ആര്‍ക്കും കിട്ടിയിട്ടില്ലെ ..? പക്ഷെ സൂക്ഷിക്കണം കേട്ടോ .. ആര്‍ക്കും ഇതുപോലെ സംഭവിക്കാം .. അടുത്തകാലത്തായി ഇ  പട്ടികളുടെ ശല്ല്യം വളരെ കൂടിയിട്ടൊണ്ട് എന്നാ അറിഞ്ഞത് . ഇനിയുള്ള കാലം പട്ടിയുടെ കടി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം .പട്ടിയുടെ കടി കിട്ടിയാല്‍ പൊക്കിളിനു ചുറ്റും ഒരുപാടു കുത്തിവെപ്പ് എടുക്കുന്ന വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് കേട്ടോ ഭയങ്കരമായ വേദനയും ... ഇവിടെ പൊക്കിളിനു ചുറ്റും കുത്തിവെപ്പ് എടുത്ത അനുഭവം ഉള്ള ആരേലും ഒന്ടെല്‍ ഒന്ന് കൈപോക്കാമോ ..? അതും ആരും ഇല്ലേ ..? എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു വാക്സിന്‍ ഇറങ്ങിയിട്ടോണ്ട് കേട്ടോ .കൈയില്‍ എടുത്താല്‍ മതി വേദനയും ഇല്ല . വിദേശ രാജ്യങ്ങളില്‍ എല്ലാവരും ഇപ്പോള്‍ ഇ വാക്സിന്‍ ആണ് എടുക്കുന്നത് . പട്ടി കടിചില്ലേലും അത് ഒന്ന് എടുത്തിരിക്കുന്നത് നല്ലതാ . പിന്നെ പട്ടി കടിക്കുമ്പോള്‍ വാക്സിന്‍ തപ്പി നടക്കണ്ടല്ലോ.. പക്ഷെ നല്ല കമ്പനി യുടെ വാക്സിന്‍ എടുത്തിട്ടെ കാര്യം ഉള്ളു .കോട്ടയത്ത്‌ ഐ.പി.എസ്.ആര്‍ എന്ന കമ്പനി ഇപ്പോള്‍ അത് കേരളത്തില്‍ ഇറക്കുന്നുട്‌.  നല്ല വാക്സിന്‍ ആണു ..ഇന്റര്‍നാഷണല്‍ നിലവാരം  ഉള്ള മരുന്നാണ് ..  അവിടുന്ന് മാത്രമേ  നല്ല വാക്സിന്‍ കിട്ടൂ ..നിങ്ങള്ക്ക് ഇപ്പോള്‍ എടുത്താല്‍ നാല്പതു ശതമാനം വിലക്കുറവ് കിട്ടും. രണ്ടെണ്ണം എടുത്താല്‍ ഒന്ന് ഫ്രീ .നല്ല വാക്സിന്‍ ആണ് കേട്ടോ . എല്ലാവരും ഓരോ കുത്തിവെപ്പ് എങ്കിലും എടുക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത് . കുത്തിവെപ്പ് എടുത്താല്‍ പിന്നെ കുറച്ചു കൂടെ ധൈര്യമായി പുറത്തിറങ്ങി നടക്കാം .പട്ടി കടിക്കാന്‍ വന്നാല്‍ നെഞ്ച് വിരിച്ചു നിന്നു ധൈര്യമായി കുത്തിവെപ്പ് എടുത്തിറ്റൊണ്ട് എന്ന് പറയാമല്ലോ ...അതുകേട്ട് പട്ടി തിരിച്ചു പോക്കൊളും.. എന്നാല്‍ ഞാന്‍ അടുത്ത ആഴ്ചയില്‍ ഐ പി എസ് ആര്‍ ല് നിന്ന് അതിന്റെ ആള്‍ക്കാരെ ഇങ്ങോട്ട് വിടാം .എല്ലാവരും ഒരു കുത്തിവെപ്പ് എടുത്തേക്കു എന്താ ..പിന്നെ ക്ലാസ്സ്‌ ലീഡര്‍ മാര് ഒന്ന് എന്നെ വന്നു കാണണം കേട്ടോ ഇ കുത്തിവെപ്പ് എടുക്കുന്നതിന്റെ മറ്റു കാര്യങ്ങളെ പറ്റി നമുക്ക് ഒന്ന് ചര്‍ച്ച ചെയ്യാം ..

പോള്‍സണ്‍ ആന്‍ഡ്‌ ടോണി സ്റ്റൈല്‍ :  

പോള്‍സണ്‍ : ഡാ ഇന്ന് എന്നെ ഒരു പട്ടി കടിക്കാന്‍ ഓടിച്ചു . എന്നതാ എന്ന് അറിയില്ല എന്നെ കണ്ടതും അത് എടുത്തു ഒരു ചാട്ടം. എന്റെ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് . രണ്ടു കൊടുക്കാം എന്ന് വെച്ചപ്പോള്‍ ഓടിക്കളഞ്ഞു .നായിന്റെ മോനെ ഇനി എന്റെ കയില്‍ കിട്ടും അന്ന് അതിന്റെ അന്ത്യം ആണ്
ടോണി : എടാ പോളച്ച അത് ആരുടെ പട്ടി ആണ് എന്ന് അറിയാമോ ..? സാന്റോ സര്‍ വളര്‍ത്തുന്ന പട്ടി  ആണ് ...
പോള്‍സണ്‍ : അത് നീ എങ്ങനെ അറിഞ്ഞു ..?
ടോണി : പിന്നെ അത് നിന്നെ മാത്രം എന്തിനാ കടിക്കാന്‍ ഓടിച്ചത് ..? എത്രയോ പേര് നടന്നു പോകുന്ന വഴിയാണ് ... ?
പോള്‍സണ്‍ : ശരിയ എനിക്ക് അപ്പോളെ ഡൌട്ട് തോന്നി ... അല്ലേലും ഞാന്‍ വെറുതെ നടന്നു പോയതാ ... ഞാന്‍ ഒന്നും ചെയ്തില്ലല്ലോ ..നോക്കിയത് പോലും ഇല്ല ..എന്നിട്ടും എന്നെ മാത്രം എന്തിനാട കടിക്കാന്‍ വരുന്നത് എന്ന് ഞാന്‍ ആലോചിച്ചതാ...
ടോണി : എന്നാലും പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞതിനു പട്ടിയെ വിട്ടു കടിപ്പിക്കുന്നത് എവിടുത്തെ ഏര്‍പ്പാടു ആടാ ..? പട്ടിയുടെ വാല് എത്ര കുഴലില്‍ ഇട്ടാലും നൂരില്ല എന്ന് അങ്ങേര്‍ക്കു അറിയാന്‍ മേലെ ..? അങ്ങേരു നിന്നെ ഒതുക്കാന്‍ വേണ്ടി മാത്രം ആണ് പട്ടിയെ വളര്‍ത്തുന്നത് എന്നാ കേട്ടത് .അളിയാ നമ്മള്‍ വെറും പിണ്ണാക്ക്മാടന്‍ മാര് അല്ല എന്ന് അങ്ങേരെ കാണിച്ചു കൊടുക്കണം .

പോള്‍സണ്‍ : ഇനി അതിനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല ഏറി കൊടുക്കും .
ടോണി : ശരിയാ ഡാ പക്ഷെ പാവം എറിഒന്നും കൊടുക്കേണ്ട..വിഷയം ആകും നീ  തല്ക്കാലം അതിന്റെ മൂന്നു കാല് അടിച്ചു  ഒടിച്ചാല്‍ മതി ..

പോള്‍സണ്‍ : വേണ്ടടാ ... ഇനി എന്നെ കടിക്കാന്‍ വന്നാല്‍ ഞാന്‍ കൊല്ലും ...
ടോണി : കൊള്ളം എന്നാ ഇപ്പോള്‍ തന്നെ പോയി നോക്കെടാ ....വിടരുത്

 ‘സഹോദരന്‍’ റൂബി.. സ്റ്റൈല്‍   : ഇന്നലെ വഴിയെ വെറുതെ നടന്നു പോയ എന്‍റെ നേര്‍ക്ക്‌  ഒരു പട്ടി കുരച്ചു കൊണ്ട്  കടിക്കാന്‍ വന്നു എന്‍റെ ട്രൌസര്‍ ന്റെ ഒരു ഭാഗം ആ നായിന്റെ മോന്‍ കടിച്ചു കൊണ്ടുപോയി ;. അല്ലെങ്കിലും വിവരവും ,വിവേചന ബുദ്ധിയും ഇല്ലാത്ത കുറെ നായ്ക്കളില്‍ നിന്നു ഇതില്‍ കൂടുതല്‍ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലല്ലോ ... ഒന്നുകില്‍ നായ്ക്കള്‍ക്ക് ബോധം വേണം അല്ലെങ്കില്‍ വളര്‍ത്തുന്നവന്മാര്‍ക്ക് ... നായ്ക്കളെ വളര്‍ത്തുമ്പോള്‍ ഓര്‍ക്കണം, കെട്ടിയിട്ടു വളര്‍ത്തിയില്ലെങ്കില്‍ വഴിയെ പോകുന്നവന്റെ ഒക്കെ   ട്രൌസര്‍ കടിച്ചു കീറും എന്നും .പിന്നെ കടികിട്ടിയവന് അവന്റെ കടികിട്ടിയ  ഭാഗം എവിടെ ഒക്കെ ആണ് എന്ന് പുറത്തു പറയാന്‍ പറ്റില്ല എന്നും ...ഏതായാലും അതിന്റെ ഉടമസ്ഥന്‍ അതിനെ കെട്ടിയിടാന്‍ തീരുമാനിച്ചു എന്നു കേട്ടു. ഹും ..പട്ടിയുടെ നല്ല കടി കിട്ടിയ ഏതോ കൊഞ്ഞാണന്‍ അവനെ ഒന്ന് കാര്യമായി ഉപദേശിച്ചു എന്നു തോന്നുന്നു.

ലിജോ ആന്‍ഡ്‌ പ്യാര്‍ ;

പ്യാര് : എന്താടാ ലിജോ നിന്നെ പട്ടി കടിക്കാന്‍ ഓടിച്ചു എന്ന് കേട്ടു...
ലിജോ : മം ...
പ്യാര് : എന്താടാ പട്ടി കടിക്കാന്‍ ഓടിച്ചിട്ടും ഒരു ചിരി
ലിജോ : ഓ ഒന്നും ഇല്ലന്നേ ...
പ്യാര് : എന്തോ ഒണ്ടല്ലോ ...നീ ഈ ഈയിടെയായി ഒന്നും വിട്ടു പറയുന്നില്ല കേട്ടോ ..പറയെടാ എന്തോ ഒണ്ടു ...
ലിജോ : നീ ആ കതകു അടച്ചിട്ടു വന്നെ ...? പിന്നെ ആരോടും പറയരുത് കേട്ടോ ...
പ്യാര് : ഇല്ലട നീ പറ ...
ലിജോ : നമ്മള്‍ നടക്കാന്‍ ത്രിശങ്കു പോകുന്ന വഴിയിലെ പട്ടിയാണ് എന്നെ കടിക്കാന്‍ ഓടിച്ചത് ...
പ്യാര്‍ : എന്താ കാര്യം ..? വെറുതെ അല്ല എന്ന് മനസിലായി
ലിജോ : ഹ..ഹ ആ പട്ടി ആളു ജഗ ജില്ലിയാണ് ...കുറെ നാളായി എനിക്ക് ഡൌട്ട് തോന്നിയിട്ടു
പ്യാര്‍ : എന്താടാ ..പറ
ലിജോ : നമ്മള്‍ നടക്കാന്‍ പോകുമ്പോള്‍ പട്ടി വീടിന്‍റെ മതിലില്‍ കേറി ഇരിക്കുന്നത് കണ്ടിട്ടുണ്ടോ ..
പ്യാര്‍ :മം അതെ ..അതിനു ..?
ലിജോ : എതിരെ ഉള്ള വീട്ടിലെ പെണ്പട്ടി ഇല്ലേ ..?ടെ വെള്ള പോമറേനിയന ...ഛെ ഡാ ആ ചെറിയ പട്ടി ...
പ്യാര്‍ : ഓ ..ഓ .അതിനു
ലിജോ : ആ അതും അതിന്റെ വീട്ടിലെ മതിലില്‍ കേറി ഇരിക്കുന്നത് കണ്ടിട്ടില്ലേ ...?
പ്യാര്‍ ..അതെ
ലിജോ : എനിക്ക് കുറെ നാളായി ഡൌട്ട് ഒണ്ടായിരുന്നു ..(ശബ്ദം താഴുന്നു )  ഹി..ഹി .. പക്ഷെ കഴിഞ്ഞ ആഴ്ച ആണ് തെളിവ് കിട്ടിയത് ...
പ്യാര്‍ : എന്ത്
ലിജോ : ടെ അവര് ലൈന്‍ ആണ് (ലിജോ ക്ക് നാണം വരുന്നു) ...നീ ആരോടും പറയരുത് ... നമ്മള്‍ അത്രയ്ക്ക് മണ്ടന്മാര് അല്ലല്ലോ ...ഇന്ന് ഞാന്‍ വെറുതെ പെണ്‍ പട്ടിയെ ഒരു കല്ലെടുത്ത് എറിഞ്ഞു .....മറ്റവന്‍ എന്ത് ചെയ്യും എന്ന് അറിയണമല്ലോ ...? പെട്ടന്ന് ആശാന്‍ എന്‍റെ നേര്‍ക്ക്‌ കുരച്ച് കൊണ്ട് ചാടി ...അതിനെ എറിഞ്ഞപ്പോള്‍ ഇത് എന്തിനാ എന്നെ കടിക്കാന്‍ വന്നത് ..മനസ്സിലായോ ..യെ ..ഹി ഹി ? ആരും ഒന്നും അറിയുന്നില്ല എന്ന രണ്ടിന്റെയും വിചാരം ...
പ്യാര്‍ : സമ്മതിച്ചു ആശാനെ ...കിടിലം ...ടെ ഇപ്പോള്‍ ആരോടും പറയണ്ട കേട്ടോ ..
ലിജോ : നീ ആരോടും പറയാതിരുന്നാല്‍ മതി ...സജിത്തും രഞ്ജിത് ഒന്നും അറിയണ്ട കേട്ടോ പറഞ്ഞാല്‍ പിന്നെ ഒറ്റക്കാര്യം നിന്നോട് പറയില്ല ...

   സ്വാമി സന്ദീപ്‌ മൈക്കില്‍ സ്റ്റൈല്‍ : ഇന്നലെ ഒരു പട്ടി കടിക്കാന്‍ ഓടിച്ചു മോനെ. പക്ഷെ കടി ഏല്‍ക്കാതെ രക്ഷപെട്ടു  .പിന്നെ ഒരുകണക്കിന് നോക്കിയാല്‍ പട്ടിയെ കുറ്റം പറയാന്‍ പറ്റില്ല . സത്യത്തില്‍ ഈ പട്ടിയും മനുഷ്യനും തമ്മില്‍ എന്താടാ വ്യത്യാസം . രണ്ടും ജീവനുള്ള രണ്ടു ജീവജാലങ്ങള്‍ . പട്ടിയുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ അത് ചെയ്തത് ശരിയാണ്. എന്‍റെ ഭാഗത്ത്‌ നിന്നു ചിന്തിച്ചാല്‍ ഞാന്‍ ശരി. തെറ്റും ശരിയും വെറും ആപേക്ഷികം മാത്രം അല്ലെ ...?  പക്ഷെ പട്ടിയുടെ കടി കിട്ടിയിരുന്നെകില്‍ ‘പണി’ കിട്ടിയേനെ ... പോട്ടെ അല്ലെങ്കില്‍ നമ്മള്‍ എന്തിനാ ഈ കിട്ടാത്തതിനെ കുറിച്ച് ചിന്തിക്കുന്നത് ...? നമുക്ക് കിട്ടാനുള്ള കടി എന്നായാലും നമുക്ക് തന്നെ കിട്ടും . ഇന്നലെങ്കില്‍ നാളെ ...

മുട്ടാസ്‌ സ്റ്റൈല്‍ : അളിയാ ഇന്നലെ ഒരു കൂതറ പട്ടി കടിക്കാന്‍ എടുത്തു ചാടീ... ... ഞാന്‍ കിടുങ്ങി പ്പോയെടെ ...നമ്മുടെ ‘കുളിരുള്ള രാത്രി’ എന്നാ നോവലി  മോഹനെ അണ്ണന്‍ രുഗ്മിണി ചേച്ചിയുടെ വീട്ടില്‍ പോകുമ്പ  രാത്രി പട്ടി എടുത്തു ചാടിയ പോല... സത്യം. ഞാന്‍ ദൂരെന്നെ കണ്ട് അവന്‍ അവിടെ വാങ്ങി തൂങ്ങി നിക്കണ്...പക്ഷെ കലിപ്പിലാണ് എന്നു എടുത്തു ചാടിയപ്പഴ അറിഞ്ഞത് ...പോട്ടീ ..പൊട്ടീ ..എന്നു വിളിച്ചു ഞാന്‍ ഓടിയ ഓട്ടം പിന്നെ ജോസ് അണ്ണന്റെ ചായക്കടയിലാണ് നിന്നത് ..തമ്പാനൂര് വണ്ടികളി കേറാന്‍  പള്ളിക്കൂടം പിള്ളാര്‌ പിറകെ ഓടണ പോല  നായിന്റെ മോന്‍ എന്റെ തൊട്ടു ബാക്കി ക്കൂട ഓടി എങ്കിലും ഞാന്‍ മുങ്ങി കേട്ട ..    നെയ്യാറ്റിന്‍കര ഈ നാശംപിടിച്ച  പട്ടികള് കാരണം മനുഷ്യനു പാതിരാത്രി എങ്ങോട്ടും പെയ്യാന്‍ വയ്യാതായി..വന്നു വന്നു ഇ കുട്ടിക്കാനത്ത് ഇ ഹൈറേഞ്ച് കുന്നിലും  ഇവന്മാര് മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ലന്നാണ് തോന്നണത്  ... എവിടെ പെയ്യാലും ഈ പട്ടികള് തന്നല്ല് ...അതും കടി ‘സെക്രട്ടറിയേറ്റ്’ നു ഇട്ടു തന്നെ കറക്റ്റ് കിട്ടും ...എന്റെ പഴവങ്ങാടി ഗണപതി ....

റിയാസ് സ്റ്റൈല്‍ :  ഒരു *&^^%&^ പട്ടി *&&^% എന്നെ കടിക്കാന്‍ ഓടിച്ചു .ആ *&^^%$ പട്ടിക്ക് എന്തിന്റെ &^^%%$$ ആണ് . &^%$$$ നെ എന്റെ കയ്യില്‍ കിട്ടും ...അന്ന് അവന്റെ **&^%**&^ ഇട്ടു തന്നെ കൊടുക്കും ...&&^%%$$#... &&^^%$$#.... നീ ഒക്കെ എന്ത് **&^% പഠിച്ചു കൊണ്ട്  കൊണ്ട് ഇരിക്കുവടാ ...&&^%$$#.... മനുഷ്യനെ പട്ടി കടിക്കാന്‍ ഓടിച്ച കാര്യം പറയുമ്പോഴാണ് അവന്റെ രു **&^%$*&^ ലെ വായന ... !

അഭിപ്രായങ്ങളൊന്നുമില്ല: