ഈ വര്‍ഷത്തെ കുട്ടകളിവെല്‍ത്ത് ഗെയിംസ് എം സി എ യില്‍ ഡിപാര്‍ട്ട്‌മെന്‍റ്-ല്‍ വെച്ച് നടത്താന്‍ തീരുനാനിച്ചു. വളര്‍ന്നു വരുന്ന ഒരു അകാദമിക് ശക്തി ആയ എം സി എ യില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഈ ഗെയിംസ് സംഘാടനത്തിന്റെ പിഴവ് മൂലം വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടുക ആണ്. മെസ്സിന്റെ അടുത്ത് പന്നിപടക്കം പൊട്ടിച്ചതും, അഡമിനിസ്റ്റേറ്റിവ് ബില്‍ഡിങ്ങിലെക്കുള്ള മേല്‍പ്പാലം തകര്‍ന്നതും സുരക്ഷ പ്രശ്നങ്ങള്‍ ആണെന്ന കാരണത്താല്‍ എം എസ് ഡബ്ലിയു, ബി ബി എ മുതലായ ഡിപാര്‍ട്ട്‌മെന്‍റ്കള്‍ തങ്ങളുടെ താരങ്ങളെ കുട്ടകളിവെല്‍ത്ത് ഗെയിംസ്നു വിടുന്ന കാര്യം സംശയം ആണ്. മരിയന്‍ ഡാമില്‍ വെള്ളം പൊങ്ങി പ്രകൃതി ദുരന്തത്തിന് സാധ്യത ഉള്ളതും, താരങ്ങള്‍ക്ക് താമസിക്കാന്‍ ഉള്ള പോള്‍ ഐബി ഹോസ്റ്റലില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതും മറ്റു ഡിപാര്‍ട്ട്‌മെന്‍റ് താരങ്ങള്‍ ആശങ്കയോടെ ആണ് കാണുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ...
കഴിഞ്ഞ വര്‍ഷം എം എസ് ഡബ്ലിയു ഡിപാര്‍ട്ട്‌മെന്‍റ് ഒളിമ്പിക്സ് പരിവേഷതോട് കൂടി നടത്തിയ കുട്ടകളിവെല്‍ത്ത് ഗെയിംസ് വളര്‍ന്നു വരുന്ന അകാദമിക് ശക്തി ആയ എം സി എ ഡിപാര്‍ട്ട്‌മെന്‍റ് നടത്താന്‍ തീരുമാനിക്കുക ആയിരുന്നു. എം സി എ പ്രധാനമന്ത്രി സാന്റോ സര്‍ നേരിട്ട് ഇടപെട്ടാണ് ഗെയിംസ് എം സി എ യില്‍ വെച്ച് നടത്താന്‍ പെര്‍മിഷന്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷം ആയി ഗെയിംസ് നടത്താന്‍ ഉള്ള ലാബിന്റെയും, വില്ലജിന്റെയും പണി നടന്നു കൊണ്ടിരിക്കുക ആയിരുന്നു. ആറു മാസം മുമ്പ് മുതല്‍ ലാബിന്റെ പണിയും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും മാന്തഗതിയില്‍ ആണെന്ന് ഗ്ലാട്സ്ടന്‍ സാറിന്‍റെ വിമര്‍ശനം ഉണ്ടായിരുന്നു. ലാബിന്റെ പണി സ്പീഡ് കൂട്ടുക എന്നതിന് പകരം, ഗ്ലാട്സ്ടന്‍ സാറിനെ കുട്ടകളിവെല്‍ത്ത് പ്രസിഡന്‍റ് സ്ഥാനത് നിന്നും മാറ്റാന്‍ ആണ് ശ്രമം നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എം സി എ ക്ലാസ്സ്‌റൂം അലമ്പന്‍ പിള്ളേര്‍ ആക്രമണത്തില്‍ ഭീതിയുടെ നിഴലില്‍ കഴിയുക ആയിരുന്നു എം സി എ. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മെസ്സിന്റെ അടുത്ത് കഴിഞ്ഞ ആഴ്ച പന്നി പടക്കം പൊട്ടിയത്. ഇതിനു പിന്നില്‍ അലമ്പന്‍ പിള്ളേര്‍ തന്നെ ആണെന്നാണ് ഇതേ പറ്റി അന്വേഷിക്കുന്ന അച്ചന്മാര്‍ പറയുന്നത്. പന്നി പടക്കം പൊട്ടിയതോടെ ഗെയിംസ് ലാബ് വേദിയില്‍ അച്ചന്മാരുടെ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
അങ്ങനെ ഇരിക്കെ ആണ് കഴിഞ്ഞ ദിവസം എം സി എ ഡിപാര്‍ട്ട്‌മെന്‍റ്ന്‍റെ അടുത്തുള്ള ഡിഗ്രി ബ്ലോക്കിനെ ബന്ടിപ്പിക്കുന്ന പാലം തകര്‍ന്നു വീണത്. നല്ലതായി സിമെന്റും, കമ്പിയും ഇട്ടാണോ ഈ മേല്‍പ്പാലം ഉണ്ടാക്കിയത് എന്ന് സംശയം ഉണ്ട്. കുട്ടകളിവെല്‍ത്ത് ഗെയിംസ് അഡമിനിസ്റ്റേറ്റര്‍ ബോബ്ബിന്‍ മോട്ടിക്കെതിരെയും അഴിമതി വിമഷണങ്ങള്‍ ഉയര്‍ന്നിരുന്നു. വെറും രണ്ടു രൂപ വിലയുള്ള രാധാസ് സോപ്പ് താരങ്ങള്‍ക്കായി മേടിക്കാതെ, അമ്പത് രൂപ കൊടുത്ത് 'മോട്ടി' സോപ്പ് ആണ് ബോബ്ബിന്‍ മോട്ടി താരങ്ങള്‍ക്കായി വാങ്ങിയത്. കൂടാതെ ടോപ് പോസ്റെര്സ് ലിസ്റ്റ് ഇടയ്ക്കു ഗ്രൂപ്പില്‍ ഇടാന്‍ വേണ്ടി അവരുടെ കയ്യില്‍ നിന്നും പൈസ വാങ്ങുന്നതായും മോട്ടിക്കെതിരെ ആരോപണം ഉണ്ട്. അതിന്‍റെ കൂടെ 'റോഡ് റാഷ്' ഗെയിം നടക്കണ്ട കമ്പ്യൂട്ടര്‍ ലാബിന്‍റെ മേല്‍ക്കൂര ഇന്നലെ ഇന്നലെ ഇളകി വീണു. ഇതിനിടെ എം എം എച്ചിലെ ചില താരങ്ങള്‍ സുരക്ഷ വീഴ്ച മൂലം കുട്ടകളി വെളത്തില്‍നിന്നും വിട്ടു നില്ക്കാന്‍ തീരുമാനിച്ചു. എം എം എച്മായി ഉഭയ കക്ഷി ചര്‍ച്ചക്ക് മേന്ടസ് സര്‍ എം എം എച് ഡയറക്ടര്‍-ടെ അടുത്തേക്ക് തിരിച്ചിട്ടുണ്ട്.
ഗെയിംസ്-ന്‍റെ തീം ഗാനം ചിട്ടപെടുത്തിയ ഗായകന്‍ പ്രവീണ്‍ വിജയകൃഷ്ണയുടെ 'ഹേ മരിയന്‍ ഹുവ' എന്ന ഗാനത്തിനു ഗുമ്മു പോരാ എന്ന് പറഞ്ഞു സാന്റോ സാറിന്‍റെ നേതൃത്വത്തില്‍ ഉള്ള കംമിട്ടെ കുറ്റ പെടുതിയാരുന്നു. അമൃത സ്റ്റാര്‍ സിങ്ങര്‍ പോലെ ഉള്ള വലിയ മത്സരങ്ങളില്‍ പാടിയ പ്രവീണിനെ പോലെ ഒരാളില്‍ നിന്നും കുറച്ച കൂടെ നല്ല പാട്ട് പ്രതീക്ഷിച്ചിരുന്നു എന്ന് മേന്ടസ് സാര്‍ പറഞ്ഞു. കഴിഞ്ഞ ഇഗ്നിടിന്റെ 'ആമിനാമിന.. ദിസ് ടൈം ഫോര്‍ ignite '
എന്ന ഗാനത്തിന്‍റെ അത്രയും എറിപ്പില്ല പ്രവീണിന്റെ ഹി മരിയ ഹുവ എന്നാണ് ആരോപണം.
ഇതിനിടയില്‍ മരിയന്‍ ഡാമിലെ വെള്ളം കഴിഞ്ഞ മൂന്നു വര്‍ഷത്തെ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരിക്കുക ആണ്. പോള്‍ ഐബി ഹോസ്റെലിലെ മഴവെള്ള സംഭരണി തുറന്നു വിടതാണ് ജല നിരപ്പ് ഉയരാന്‍ കാരണം. കുട്ടകളി വെല്‍ത്ത് നടക്കേണ്ട കമ്പ്യൂട്ടര്‍ ലാബ് ഈ ഡാമിന്റെ തൊട്ടടുത്താണ്. ഇതിനിടയില്‍ ബി ബി എ താരങ്ങള്‍ തങ്ങള്‍ക്കു കിട്ടിയ താമസ സൗകര്യം കുറവാണ് എന്നും എം സി എ ടോയ്ലെറ്റില്‍ പട്ടിയെ കണ്ടു എന്നും ഒക്കെ പറഞ്ഞ പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുക ആണ്. കഴിഞ്ഞ തവണ എം എസ് ഡബ്ലിയുക്കാര്‍ നല്ലതായി നടത്തിയ ഗെയിംസ്-ല്‍ ഈ വര്‍ഷം പാകപ്പിഴകള്‍ ഉണ്ടായത് മൂലം മേന്ടസ് സാറിന്‍റെ ഓഫീസര്‍ (MSO) ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു, പാകപ്പിഴകള്‍ നികത്താന്‍ തീരുമാനിച്ചു. സാന്റോ സാറിന്‍റെ നേതൃത്വത്തില്‍ ഉള്ള സമിതി ലാബ് സന്തര്ഷിച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. ഗെയിംസ്-ന്‍റെ നിയന്ത്രണം അച്ചന്മാര്‍ക്ക് വിടാനും ആലോചന ഉണ്ട്. മാനേജര്‍ അച്ഛന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത്, കുട്ടകളി ഗെയിംസ്-നു ഉണ്ടായ മാനക്കേട് നികത്താന്‍ ആണ് തീരുമാനം. ഏതായാലും തുടങ്ങുന്നതിനു മുമ്പ് തന്നെ ഇത്രയും വിവാദങ്ങള്‍ ഉണ്ടായ ഗെയിംസ് എത്രയും പെട്ടന്ന് ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതി എന്നാണ് എല്ലാവരും പ്രാര്ത്തിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ