പോള്‍ ഐബി ഹോസ്റ്റലില്‍ ഒരു രാത്രി ..

എ അയ്യപ്പന്‍ മോഡല്‍ കവിത (ഗദ്യ കവിത )




പോള്‍ ഐബി ഹോസ്റ്റലില്‍ ഒരു രാത്രി ... എ അയ്യപ്പന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട്...മോഡല്‍ കവിത (ഗദ്യ കവിത ) 
                (മനോ നില തെറ്റാതെ സൂക്ഷിക്കുക ആധുനിക സാഹിത്യം ആണു )...

                                                           ഉണര്‍ത്തു ബെല്ല് 

നിദ്രയുടെ കരാള ഹസ്തങ്ങള്‍ എന്നെ പതിയെ ചുറ്റിവരിയുകയായിരുന്നു  ...
കുന്നിന്‍ മുകളിലെ ഹോസ്റ്റല്‍ മുറിയില്‍ തണുപ്പ് ധമനികള്‍ വലിച്ചു മുറുക്കി ...
രാത്രി ഒരു ഊമയെ പ്പോലെ നീശബ്ദ ആയിരുന്നോ ...? കാറ്റു മേല്‍ക്കൂരയില്‍   രൌദ്രഭാവത്തില്‍ താണ്ടവം ആടി..
നീശാചരന്മാര്‍ ആയ ചില നിഴലുകള്‍ ഇടനാഴിയില്‍ കൂടി  അപ്പോഴും എന്തിനോ വേണ്ടി അലയുന്നു ...
ഭാവികാലത്തെ ഭയക്കുന്ന ചില ആത്മാക്കള്‍ അപ്പോഴും ഉറങ്ങാതെ പുസ്തകതാളുകളില്‍ എന്തോ തിരയുന്നു ...
മാന്യതയുടെ  മൂടുപടം അണിഞ്ഞ ചിലര്‍ , നഗ്നമായ ജീവിത യാതാര്‍ത്ഥ്യങ്ങളെ ആരുംകാണാതെ കമ്പ്യൂട്ടര്‍ രില്‍ പരതുകയായിരുന്നു ..
നാളേക്ക് ഒരുപാട് ചെയ്തു തീര്‍ക്കാന്‍ ഒന്ടെങ്കിലും ജീവിതത്തിന്റെ നിരര്‍ത്ഥകത യെ താങ്ങി ഞാന്‍ നിദ്രയെ പുല്‍കാന്‍ വെമ്പി ...
അരുതേ അരുതേ എന്ന് ഉപബോധ മനസ് ആയിരം തവണ പിന്‍വിളിച്ചു എങ്കിലും കണ്ണുകള്‍ അത് കേള്‍ക്കാന്‍ തയാര്‍ ആയിരുന്നില്ല ...
ഉറക്കത്തിന്റെ ഏകാന്തവഴികളില്‍ ക്കൂടി അലയവേ തലച്ചോറില്‍ ക്കൂടി ആയിരം മിന്നല്‍പിണരുകള്‍ പാഞ്ഞു ...
'ജാവ' എന്നെ നോക്കി പല്ലിളിച്ചു ...'കോബോള്‍' തീനാളം പോലെ പെയിതിറങ്ങി .. 
'മോഡല്‍ എക്സാം' ഭയത്തിന്റെ ആയിരം വിഷസര്‍പ്പങ്ങള്‍ ആയി  സിരകളില്‍ ക്കൂടി ഓടിനടന്നു ....
അസൈന്‍മെന്റുകള്‍ പ്രേതത്മക്കളെ പ്പോലെ ജിഹ്വകള്‍ നീട്ടി ...
നിദ്രയുടെ ഇടവഴികളില്‍ നാളയെ കുറിച്ച് ഉള്ള ചിന്തകള്‍ താണ്ഡവ നൃത്തം ആടി ..
ഒരുമിന്നല്‍ പിണര്‍ പോലെ തലച്ചോറില്‍ ഒരു കാളല്‍ ....ഒരുഅവ്യക്ത രൂപം ഓര്‍മ്മയുടെ ഗര്‍ത്തങ്ങളില്‍ നിന്ന് പൊങ്ങി വന്നു ...
  ആ രൂപം ഭയത്തിന്റെ ആയിരം വിഷവിത്തുകള്‍ മനസിലേക്ക് വാരി വിതറുന്നു ..
  ഞരമ്പുകള്‍ വലിയുന്നു ..രക്തം ആകെ ചോര്‍ന്നു പോകുന്നുവോ ... നിദ്രയുടെ താഴ്വര യിലല്ല ഞാന്‍ ഇപ്പോള്‍ ...
അതെ ..നരകാഗ്നി എനിക്ക് ചുറ്റും ...കൊടും തണുപ്പിലും ആ രൂപത്തെ ഓര്‍ത്തു ഞാന്‍ ഞെട്ടുന്നു ...
അവിടുന്ന് നാളേക്ക് തന്ന കല്‍പ്പന കാതില്‍ മുഴങ്ങുന്നു ...ഇല്ല ഞാന്‍ പഠിച്ചിട്ടില്ല പറഞ്ഞു തന്നത് ...ഒന്നും ..
കല്ലേ പിളര്‍ക്കുന്ന ഗുരു കല്‍പ്പന കാതില്‍ മുഴങ്ങുന്നു ...ആയിരം പ്രതിധ്വനികള്‍ ...എന്റെ കാതുകള്‍ തകരുന്നു ...
കാതടിപ്പിക്കുന്ന ആ ശബ്ദം കാതില്‍ മുഴങ്ങുന്നു ...നിദ്രയുടെ തെരുവുകളില്‍ നിന്ന് ഞാന്‍ പുറകോട്ടു ഓടുകയാണ് ...
സ്വബോധത്തിന്റെ ലോകത്തേക്ക് ..കണ്ണുകള്‍ തുറന്നു ...പക്ഷെ ആ ശബ്ദം അത് വീണ്ടും കാതുകളില്‍ മുഴങ്ങുന്നു ...
എന്താണിത് ..സ്വപ്നമോ മിഥ്യയോ ...? ഇല്ല സ്വപ്നം അല്ല ..ശബ്ദം  ഞാന്‍ ശരിക്കും   കേള്‍ക്കുന്നു ...   
ഇപ്പോള്‍ ഞാന്‍ നിദ്രയെ വിട്ട് ഉണര്‍ന്നുകഴിഞ്ഞു ...എങ്കിലും ആ ശബ്ദം...ആ ശബ്ദം..
ദൈവമേ ...എന്താണ് ഈ ശബ്ദം.. കാതടപ്പിക്കുന്ന ഈ ശബ്ദം..?
ബോധാമനസു മന്ത്രിച്ചു ...അതാണ് പയസ് അച്ഛന്റെ ഉണര്‍ത്തു ബെല്ല് ...പയസ് അച്ഛന്റെ ഉണര്‍ത്തു ബെല്ല്...
നേരം വെളുത്തു....അതെ സത്യം ആണു ...പച്ചയായ യഥാര്‍ത്ഥ്യം ...നേരം വെളുത്തു .....



3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

nalla kavitha. Ninakkokke kavitha ezhuthaan poyi koodaarunno?

Ajo പറഞ്ഞു...

veendum ajnjaathan.. Eee ajnjaathanmaare ellam nirthalakkanam.... Ivarkkokke peru paranju comment ittu koode...

Arshu പറഞ്ഞു...

lijine... namichchedaa.. :) ithu sensor cheythittanu ittath ennu koodi ariyikunnu..