കഴിഞ്ഞ ലക്കം ...
ഇനി വിനോദ് ഗുരുക്കളുടെ ക്ലാസ്സ് .... എത്തി കഴിഞ്ഞു ...രണ്ടു ദിവസം ആയി client – server കളി തുടങ്ങിയിട്ട് ... എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി തുടങ്ങി ...
ഗുരുക്കള്‍ പതിവ് കസര്‍ത്ത് തുടങ്ങി . അപ്പോളാണ് ആരോ വിളിച്ചു ചോദിച്ചത് സാറ് രണ്ടു മൂന്ന് ദിവസം ആയി പഠിപ്പിക്കുന്നത് അഞ്ചാമത്തെ സെമെസ്റെര്‍ പഠിക്കാന്‍ ഉള്ളത് അല്ലെ ...? ഞങ്ങള്‍ ഇത് മൂന്നാം സെമെസ്റെര്‍ ആയതെ ഉള്ളു സാറെ . സോഡ കുപ്പി ഗ്ലാസ് വെച്ച സര്‍ ന്റെ ഉണ്ട കണ്ണ് ഒന്നുകൂടെ തള്ളി ....നിങള്‍ ഫൈനല്‍ സെമെസ്റെര്‍ ..അല്ല അല്ലെ ...? അല്ല സര്‍ ..ആരോ വീണ്ടും വിളിച്ചു പറഞ്ഞു ... ഹ..ഹ അപ്പോള്‍ അതാണ് കാര്യം സെമെസ്റെര്‍ മാറി പഠിപ്പിച്ചത് ആണ് ..സാന്റോ സര്‍ പഠിപ്പിച്ചിരുന്ന ‘operating systems’ ന്റെ ചില ഭാഗങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ പറഞ്ഞു വിട്ടതായിരുന്നു കക്ഷിയെ ..പാവം ക്ലാസ്സ് മാറി പ്പോയതാണ് ഫൈനല്‍ സെമെസ്റെര്‍ എന്ന് കരുതി ആണു ഇത്രയും നാള് 'client -server ' എടുത്തു അലക്കിയത് . (താന്‍ ‘ബുദ്ധിമുട്ട്’ ഉള്ള പാഠംഭാഗങ്ങള്‍ എല്ലാം എടുക്കും എന്നും ചില ‘എളുപ്പം’ ഉള്ള ഭാഗങ്ങള്‍ പുതിയ സാറിനെ ഏല്പിച്ചു എന്ന് കഴിഞ്ഞ ദിവസം സാന്റോ സര്‍ പറഞ്ഞിരുന്നു..) എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു ..മലപ്പുറം കത്തി , അമ്പും വില്ലും ..മെഷീന്‍ ഗണ്ണു ...അവസാനം പവനായി ശവം ആയി ....
പക്ഷെ ഞാന്‍ ഞെട്ടിയത് അത് ഒന്നും ഓര്‍ത്തു ആയിരുന്നില്ല ...ഞങളുടെ ക്ലാസ്സിലെ ബോധം ഇല്ലതവന്മാരുടെ കാര്യം പോട്ടെ... ദൈവമേ അപ്പോള്‍ സീനിയര്‍ ചേട്ടന്‍ മാരുടെ ഒരു അവസ്ഥ ..അപ്പോള്‍ അവര്‍ക്ക് ഇങ്ങേരു ഇത്രയും ദിവസം പഠിപ്പിച്ചത് ....ഫൈനല്‍ ഇയര്‍ കാരന്‍ തിരോന്തരം നെടുമങ്ങാട് രാജീവ് അണ്ണന്‍ മിനിയാന്നു മെസ്സില്‍ ഇരുന്നു കപ്പ ബിരിയാണി കഴിക്കുന്നതിനിടയില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത് കേട്ടതാണ് പുതിയ സാറ് സൂപ്പര്‍ ..ഇ സെമെസ്റെര്‍ ഞാന്‍ തകര്‍ക്കും ...നല്ല പോലെ പഠിക്കാന്‍ പോകുകയാണ് . ഇന്നലെ കുട്ടിക്കാനത്ത് നിന്ന് ഇങ്ങേരു പഠിപ്പിക്കാന്‍ തുടങ്ങിയ പുസ്തകവും മേടിക്കുന്നത് കണ്ടു (ഇതുവരെ കാര്യമായി ഒന്നും പഠിക്കാത്തത് കൊണ്ട് അണ്ണന് ഇതൊക്കെ പണ്ട് പഠിച്ചതാണ് എന്ന് മനസിലായി കാണില്ല പാവം ...) രാജീവ് അണ്ണന്‍ തൃശൂര്‍ പൂരത്തിന് പോകാനോ അല്ലെങ്കില്‍ ചെട്ടികുളങ്ങര ഭരണി കാണാന്‍ പോകണോ കൂട്ടി വെച്ചിരുന്ന കാശു മനസില്ല മനസോടെ എടുത്തു ആകും ഇങ്ങേരുടെ പുസ്തകം വാങ്ങിച്ചത് .സത്യം അറിഞ്ഞാല്‍ ആ പാവം നെഞ്ച് പൊട്ടി മരിക്കും ...രാജീവ് അണ്ണനെ കുറിച്ച് എന്തെങ്കിലും കൂടെ പറയാതെ പോകുന്നത് നീതി ആകില്ല ... സത്യത്തില്‍ വീട്ടുകാര്‍ പുള്ളിയെ ചതിച്ചത് ആണ് ... നാടകം വും സിനിമ യും മാത്രം ആയിരുന്നു അണ്ണന്റെ മനസ്സില്‍ . കള്ളി ചെല്ലമ്മ , നിങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി , കാടുകുതിര , നീലക്കുയില്‍ , നായരുപിടിച്ച പുലിവാല് , ജീവിത നൌക , മുറ പെണ്ണ് , ഇങനെ ആയിരം വര്‍ണചിത്രങ്ങളും ആയി ആണ് പാവം കോളേജിന്റെ പടി കയറിയത് . സത്യന്‍ മാഷ് ന്റെ ഒരു ടച്ച് രാജീവ് അണ്ണന്റെ നടപ്പിലും ഇരിപ്പിലും കിടപ്പിലും ഒക്കെ ഒണ്ടായിരുന്നു . കുട്ടിക്കാനം ഉര്‍വശി തിയേറ്റര്‍ ആണ് എന്ന് പറഞ്ഞു വീട്ടുകാര്‍ കൊണ്ട് മരിയന്‍ വിദ്യ പീടത്തില്‍ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ ചേര്‍ത്തത് . പിന്നെ ഒരു കോട്ടും , ടൈ , രണ്ടു ജോഡി ഷര്‍ട്ട് പാന്റ്സ് , ഷൂ കൂടാതെ ബാലഗുരു സ്വാമി യുടെ ‘സി’ യുടെ ഒരു പുസ്തകം ഇത്രയും വാങ്ങി കൊടുത്തു വീടുകര്‍ സ്ഥലം വിട്ടു .അണ്ണന്‍ പൊട്ടന്‍ കഥകളി കാണാന്‍ പോകും പോലെ ഇതൊക്കെ തൂക്കി എന്നും ക്ലാസ്സില്‍ പോകുന്നത് കാണാം ആയിരുന്നു . അഞ്ചു സെമെസ്റെര്‍ കൊണ്ട് അണ്ണന്റെ അക്കൗണ്ട് ല് മൂന്ന് തിയറി പേപ്പര്‍ പിന്നെ രണ്ടു ലാബ് ഇത്ര യും ‘വിജയം’ എന്നാ ഒപ്പ് വെച്ച് ഗാന്ധി സര്‍വകാലശാല യിലെ അധികാരികള്‍ ചാര്‍ത്തി കൊടുത്തിരുന്നുവെങ്കിലും അതിന്റെ അഹങ്കാരം ഒന്നും രാജീവ് അണ്ണന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല . കിട്ടാതെ പേപ്പര്‍ കളെ കുറിച്ച് അല്ല തനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ വേഷങ്ങള്‍ , കാണാന്‍ കഴിയാതെ പോയ ഉത്സവങ്ങള്‍ , പെരുന്നാളുകല് ഒക്കെ ഓര്‍ത്തായിരുന്നു അണ്ണന്റെ ദുഃഖം . ഇതിലൊക്കെ ഉള്ള പ്രതിഷേധം എന്നോണം മരിയന്‍ കോളേജ് ലെ ആടംബരത്തിന്റെ പ്രതീകം ആയ കോട്ട് ബാത്‌റൂമില്‍ പോകുമ്പോള്‍ വരെ അദ്ദേഹം ധരിച്ചു നടന്നിരുന്നു . ഞങ്ങളുടെ സീനിയര്‍ ആള്‍ക്കാരില്‍ ചില്ലറ ദുശീലങ്ങള്‍ ഒക്കെ ഉള്ള ഏക വ്യക്തി ആയിരുന്നു അണ്ണന്‍ . അണ്ണന്‍ ശംഭു വെക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ് .രാവിലെ താഴത്തെ ചുണ്ടിന്റെ വലതു വശം, പതിനൊന്നു മണിക്ക് ഇടതു വശം .ഉച്ചക്ക് മുകളിലത്തെ ചുണ്ടിന്റെ വലതു .വൈകുന്നേരം ഇടതു .പിന്നെ തോന്നിയ പോലെ . വലി , കുടി തുടങ്ങിയ കലാവാസന കല്‍ ഉള്ളതായി അറിവില്ല .ഞങളുടെ ക്ലാസ്സിലെ ചില സകല കല വല്ലഭന്‍ മാരെ വെച്ച് നോക്കുമ്പോള്‍ ഒന്നും അല്ല എങ്കിലും . പിന്നെ പരീക്ഷകളില്‍ പങ്ക് എടുക്കാന്‍ താല്‍പ്പര്യം പോരായിരുന്നു എങ്കിലും കോളേജിലെ വിവിധ കലാ പരിപാടികളില്‍ സജീവം ആയി അണ്ണന്‍ പങ്ക് എടുത്തിരുന്നു . ഏതായാലും തടിയന്‍ ഗുരുക്കള്‍ വല്ലാത്ത ചതിയാണ് ചെയ്തത് ..ഇത് വല്ലതും അറിഞ്ഞാല്‍ രാജീവ് അണ്ണന്‍ തല തല്ലി ചാകും .
അടുത്ത ഒരാളെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ നെഞ്ച് ഒന്ന് കാളി കൊടുങ്ങല്ലൂര്‍ ഒറ്റയാന്‍ അനൂപ് അണ്ണന്‍ ...ദൈവമേ മൂക്കത്താണ് കോപം കുഞ്ഞായിരുന്നപ്പോള്‍ രണ്ടാം ക്ലാസ്സ് ലെ സാറിന്റെ ടീച്ചിംഗ് മോശം ആണ് എന്ന് വിളിച്ചു കൂവി മോഡല്‍ എക്സാം നു , എക്സാം തുടങ്ങി രണ്ടാമത്തെ മിനിറ്റ് ആയപ്പോഴേക്കും സ്ല്ലേടില്‍ പേര് മാത്രം എഴുതി സാറിന്റെ മേശപ്പുറത്തു വലിച്ചു എറിഞ്ഞു ഇറങ്ങി പോയി ബാലരമ വായിച്ച കക്ഷി ആണ് ...ഇങ്ങേരെയും വീട്ടുകാര്‍ പറ്റിച്ചത് ആണ് എന്ന് തോന്നും . ‘oxford university’ ആണ് എന്ന് പറഞ്ഞു കൊണ്ട് ചേര്‍ത്തതാണോ എന്ന് ഇപ്പോളും എനിക്ക് സംശയം ഒണ്ടു . എപ്പോഴും ‘ഒന്നും ശരിആകുന്നില്ല’ എന്നാ അസംതൃപ്ത ഭാവം .കോഴ്സ് ചേര്‍ന്ന ആദ്യ വാരം സാന്റോ ഗുരുക്കളോട് എന്തോ സംശയം ചോദിച്ചു എന്നും പക്ഷെ ‘തട്ടുകടയില്‍ ‘ കേറി “Italian Pizza’ വേണം ചോദിച്ചാല്‍ എങ്ങനെ ഇരിക്കും എന്നപോലെ ഗുരുക്കള്‍ എന്തോ മറുപടി പറഞ്ഞു എന്നും അതോടെ അണ്ണന്‍ ഒരു വിഖടന വാദി ആയി മാറി എന്നും കേട്ടിരുന്നു . ignite@marian (ഞങളുടെ കോളേജ് ലെ വാര്‍ഷിക ഐ ടി മേള ) നടത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ ഒന്ന് കൈ പോക്കാമോ എന്നാ മെന്‍ഡസ് സാറിന്റെ വെറുതെ ഉള്ള ചോദ്യത്തിന് ഉയര്‍ന്ന ഏക കയ്യുടെ ഉടമ . ഇങ്ങനെ ഉള്ള ഒറ്റയാന്‍ അനൂപ് അണ്ണന്‍ വല്ലതും സിലബസ് മാറി എടുത്തത് അറിഞ്ഞാല്‍ ഇ തടിയന്‍ സാറിന്റെ ബന്ന്‍ ചായയില്‍ മുക്കിയ പോലത്തെ ഇ തടി ...എന്റെ പളനി ആണ്ടവനെ നീ തന്നെ തുണ .....
പിന്നെ ഒരു അണ്ണന്‍ ആണ് ടിറ്റോ .പേര് കേള്‍ക്കുമ്പോള്‍ നിങള്‍ വിചാരിക്കും സീക്കോ , റോബീഞ്ഞോ , പോലെ ബ്രസീല്‍ ന്റെ ഏതോ കളിക്കാരന്‍ ആണ് എന്ന് അല്ലെ അല്ല . മരിയന്‍ കോളേജ് വന്നിട്ട് ഇത്രയും ‘ഡെവലപ്പ്’ അയ വേറെ ആരെങ്കിലും ഒണ്ടോ എന്ന് തോന്നുന്നില്ല. അണ്ണന്റെ ശരികുള്ള ഉള്ള പേര് ടി. ടുട്ടു മോന്‍ എന്ന് ആയിരുന്നു . മരിയന്‍ കോളേജ് വന്നു അകെ മൊത്തം ‘ഡെവലപ്പ്’ ആയപ്പോള്‍ പേരും ചെറുതായി ഒന്ന് മാറ്റി അതാ ‘ടിറ്റോ’ എന്നാ പേര് അല്ലാതെ അമ്മച്ചിയാണെ അണ്ണന്‍ ബ്രസീല്‍ എന്ന് കേട്ടിട്ട് പോലും ഇല്ല . തിരോന്തരം കാരന്‍ അയ ഇ അണ്ണനെ ആദ്യമായി മരിയന്‍ കോളേജ് ല് കോട്ട് ഒക്കെ ഇട്ടു സെറ്റപ്പ് ആയി കണ്ടപ്പോള്‍ എനിക്ക് ആദ്യം മനസിലായില്ല . പിന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അല്ലെ പിടി കിട്ടിയത് .അല്‍പ്പം പഴക്കം ഉള്ള കഥയാണ് .ഞാന്‍ ഡിഗ്രി ക്ക് മഹാത്മ ഗാന്ധി കോളേജ് പഠിക്കുമ്പോള്‍ ഇടക്കൊക്കെ വീടുകാര് ഉച്ചക്ക് ഉണ്ണാന്‍ തരുന്ന കാശ് എടുത്തു സിനിമ ക്ക് പോകും .അങ്ങനെ ഉണ്ണാന്‍ കാശ് ഇല്ലാതെ വരുമ്പോള്‍ ഞങള്‍ എല്ലാം കൂടി രമേശന്‍ കോണ്‍ട്രാക്ടര്‍ ടെ കിഴക്കേകോട്ട വൈകുണ്ഡം കല്യാണ മണ്ഡപത്തില്‍ വിളിക്കാത്ത കല്യാണത്തിന് ഉണ്ണാന്‍ പോകും . അവിടെ വെച്ച് അണ്ണനെ ഞാന്‍ ഒത്തിരി തവണ കണ്ടിട്ടോണ്ട് .അണ്ണന്‍ ഊനിവേര്സിടി കോളേജിലെ ക്ലാസ്സ് കട്ട് ചെയ്തു അവിടെ സദ്യ വിളമ്പാന്‍ വരും . പുളിശേരി ഒഴിക്കാന്‍ അണ്ണനെ വെല്ലാന്‍ അക്കാലത്തു വേറെ ആളു ഇല്ല .എത്ര ചെറിയ ഇല ആയാലും അണ്ണന്‍ ഒഴിച്ചാല്‍ താഴെ പോകില്ല . പക്ഷെ കക്ഷി ഇപ്പോള്‍ മരിയന്‍ കോളേജ് വന്നു ആകെ ‘ഡെവലപ്പ് ‘ ആയി ...എങ്കിലും ആ സ്മരണ നിലനിര്‍ത്താന്‍ എന്നോണം ദിവസം ഒരു തവണ എങ്കിലും അണ്ണന്‍ ഷാജി ചേട്ടന്റെ കണ്ണ് വെട്ടിച്ചു മെസ്സ് നു അകത്തു കയറി സ്വന്തമായി വിളമ്പി തിന്നുമായിരുന്നു . വിനോദ് ഗുരുക്കള്‍ സിലബസ് മാറി എടുത്തത് എങ്ങാനും അണ്ണന്‍ അറിഞ്ഞാല്‍ പുളിശേരി വിളമ്പി തഴമ്പിച്ച കൈ വെച്ച് ഒന്ന് കൊടുത്താല്‍ ദൈവമേ പിന്നെ പായസത്തിനു ഞ്ഞവിടിയ പഴം പോലെ ആകും ഗുരുക്കള്‍ . അണ്ണനെ ഓട്ടം അതും ഒരു കല തന്നെ ആയിരുന്നു ...അണ്ണന്‍ മരിയന്‍ കോളേജ് ഗ്രൌണ്ട് കൂടി ഓടിവരുന്നത് കണ്ടാല്‍ അമരം എന്നാ സിനിമ യില് മാതു കടാപ്പുറത്ത് കൂടി ഓടുന്ന ഓട്ടം ഓര്‍മവരും . പ ടി ഉഷ ചേച്ചിയുടെ അകാദമി ഓട്ടം പഠിപ്പിച്ചു ഇറക്കിയ ഷക്കീല ആന്റി യെ പോലെ . അതുകൊണ്ട് ഗുരുക്കള്‍ അണ്ണനെ ഓടി തോല്പ്പിക്കം എന്നും കരുതേണ്ട .
പിന്നെ ഉള്ളത് രണ്ടു സിംഹങ്ങള്‍ ആണ് . ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന് ആണ് വെപ്പ് എങ്കിലും ഇ രണ്ടു സിംഹങ്ങളും ഒരുമയോടെ ആണ് കഴിഞ്ഞു ഇരുന്നത് . സാവിയോ അണ്ണന്‍ പിന്നെ ബോസ്സ് അണ്ണന്‍ . ബോസ്സ് അണ്ണന്റെ “എന്താടാ..എ ...പോടാ ..” മണി കിലുങ്ങുന്ന പോലെ ഉള്ള ഇ ഗര്‍ജനം കേട്ടാല്‍ മതി പിന്നെ ഗുരുക്കള്‍ ഓടുന്ന ഓട്ടം കൊല്ലത്ത് ചെന്നെ നിറുത്തു ...സാവിയോ അണ്ണന്റെ തുളച്ചു കയറുന്ന ഒരു നോട്ടം മതി ഗുരുക്കള്‍ വാടി വീഴാന്‍ ...
ഇങ്ങനെ ഓരോ ചിന്തകള്‍ മനസ്സില്‍ കൂടി ആന്‍ മിസ്സ് ന്റെ ക്ലാസ്സ് പോലെ അര്‍ഥം ഇല്ലാതെ പാഞ്ഞു പോയ്ക്കൊണ്ട് ഇരുന്നു .. ഞാന്‍ ക്ലാസ്സിലേക്ക് നോക്കി ഗുരുക്കള്‍ ആകെ വിളറി വെളുത് നില്‍പ്പാണ് ...ക്ലാസ്സ് അകെ ഓണ ചന്തപോലെ ആയി ...( സ്ഥിരം ചന്ത പോലെ ആയതു കൊണ്ട് ഇന്ന് ഓണ ചന്ത ) . അകെ ബഹളം പലരും വേറെ പല പരിപാടികളിലും തുടങ്ങി .സന്ദീപ് സ്വാമിജി ഇന്നലെ വാങ്ങിയ ഏതോ പുതിയ സ്വാമി യുടെ ആത്മകഥ വായിക്കുകയാണ് ...’കഥയില്ലാത്ത ജന്മം’ ... അഭിലാഷ് ന്റെ പോക്കറ്റ് നിന്ന് ശംഭു കവര്‍ കിലുങ്ങി .. അപ്പുറത്തെ ഫസ്റ്റ് ഇയര്‍ കാരുടെ ക്ലാസ്സ് നു ഇടവേള ആണ് ..പലരും അതുവഴി ഒക്കെ പോകുന്നു ...ഏതോ രണ്ടു പെണ്‍കുട്ടികള്‍ പോകുന്ന വഴി ചാണകത്തില്‍ ചവിട്ടിയ പോലെ ഒന്ന് നിന്ന് ...ഗ്ലാസില്‍ കൂടെ ദര്‍ശനെ ഒന്ന് നോക്കി കണ്ണുകള്‍ കൊണ്ട് എന്തോ പറഞ്ഞു നടന്നു നീങ്ങി ...അമരത്വം വരമായി ലഭിച്ച ഭാവത്തില്‍ ദര്‍ശന്‍ ഇരുന്നു ..രേനിഷ് അത് അത്ര ഇഷ്ടപെട്ടില്ല എന്ന് തോന്നി ...അതാ വീണ്ടും കുറച്ചു പെണ്‍കുട്ടികള്‍ ഞങ്ങളുടെ ക്ലാസിലേക്ക് നോക്കി ചിരിച്ചു കളിച്ചു പോകുന്നു ...റിയാസ് പ്ലാവില കണ്ട അട്ടികുട്ടിയെ പോലെ ഇപ്പോള്‍ ഓടും ..ഇപ്പോള്‍ ഓടും എന്നാ ഭാവത്തോടെ കറക്ക് കസേരയില്‍ ഇരുന്നു എരി പിരി കൊള്ളുന്നു ...ലിജോ യുടെ മൂക്ക് നാണം കൊണ്ട് ചുവന്നു, മുട്ടാസ് ഒരുതരം വഷളന്‍ നോട്ടം നോക്കുന്നു ... സനൂപ് ഒരു വലിയ ബുജിയുടെ ഒരു പ്രത്യേക ഭാവം എടുത്തു അണിയുന്നു..മാത്യു സര്‍ ന്റെ മുഖം കാണുമ്പൊള്‍ അപ്പുറത്തെ വീടിലെ രജി അണ്ണന്റെ “അള്‍സേഷ്യന്‍’ പട്ടിയുടെ രീതിയാണ് ഓര്മ വരുന്നത് ...പട്ടി നമ്മളെ നോക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ ..ഏയ് ..പാവം പട്ടി ഉറങ്ങുകയാണ്...നമ്മളെ ശ്രദ്ധിക്കുന്നില്ല...പാവം വയ്യ എന്ന് തോന്നുന്നു... എന്നാല്‍ ആശാന്‍ എല്ലാം കാണുന്നുണ്ട്..അടുത്ത് ചെന്നാല്‍ അപ്പോള്‍ ചാടി വീഴും ....കടിയും വീഴും... ...അതുപോലെ മാത്യു സാറ് കസേരയില്‍ അലസ ഭാവത്തില്‍ ഇരുന്നു ആടുകയാണ് എന്ന് തോന്നും ...ഹ..ഹ സകല അവളുമാരെയും സ്കാന്‍ ചെയ്തെ വിടൂ ...നമ്മള്‍ക്ക് അറിഞ്ഞുകൂടെ ... രഞ്ജിത് രാജു തിരഞ്ഞെടുപ്പിന് തുറന്ന ജീപ്പില്‍ വോട്ടു ചോദിച്ചു വരുന്ന രാഷ്ട്രീയ ക്കാരെ പോലെ കയ്യും കാലും ഒക്കെ പൊക്കി കാണിക്കുന്നു ....കൂട്ടത്തില്‍ അല്‍പ്പം തലതെറിച്ചതു എന്ന് തോന്നുന്ന പെണ്ണ് ആണ് ലക്‌ഷ്യം എന്ന് തോന്നുന്നു...മുഖം വ്യക്തം അല്ല...അജോ പി ജോ യാണ് രസം ...ആ പുഞ്ചിരി ..ഓ...ഇടയ്ക്കു പുറത്തേക്കു നോക്കി തല കുലുക്കുന്നു ....ടിജോക്ക് നോക്കണം എന്ന് ഒണ്ടു പക്ഷെ ചെറു പ്രായത്തിലെ ‘ഒരുപാട് ബാധ്യത കല്‍ “എടുത്തു തലയില്‍ വെച്ചതിനാല്‍ എല്ലാം മറന്നു നോക്കാന്‍ പറ്റില്ല ..പിന്നെ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്നാ ഗതി ആയാലോ ..? പൊതുവേ ‘selective’ ആണ് തോമാച്ചന്‍ ...അല്ലാതെ ഇങനെ സ്വര്‍ണക്കടയില് കേറിയ പെണ്ണുങ്ങളെ പോലെ അക്ക്രന്തം മൂത്ത പരിപാടിക്ക് ഒന്നും പുള്ളി ഇല്ല ...പിന്നെ വല്ല ‘ത്രിഷ’ ‘ഐശ്വര്യ റായ്’ പോലെ വല്ലരും വന്നാല്‍ ഒന്ന് നോക്കും... “ദര്‍ശനെ പുണ്യം“ എന്നാ ലൈന്‍ ... പായസം... കുടിച്ചു കൊണ്ടിരുന്നപ്പോള്‍ വറ്റല്‍ മുളക് കടിച്ച പോലെ എല്ലാവരുടെയും മുഖത്ത് ഒരു എന്താ ഭാവ മാറ്റം.അപ്പോള്‍ അതാണ് കാര്യം പിള്ളാരുടെ ഇടയില്‍ റൊണാള്‍ഡോ യുടെ തല പോലെ ഒരു തല പ്രത്യക്ഷ പെട്ടിറ്റൊണ്ട് ...സാന്റോ സര്‍ ...എല്ലാവരും വീണ്ടും സ്വന്തം ക്ലാസ്സിലേക്ക് നോക്കി...
ഇപ്പോള്‍ നിങള്‍ വിചാരിക്കും എല്ലാവരെയും കളിയാക്കുന്നു ഇയാള്‍ മാത്രം എന്താ പെണ്‍കുട്ടികളുടെ കാര്യത്തില്‍ വലിയ പുണ്യാത്മാവ് ആണോ എന്ന് ... അല്ല പറയാം
ഞാന്‍ ഇടയ്ക്കു വെച്ച് ഇതുപോലെ ഒന്ന് പരീക്ഷിച്ചു എങ്കിലും ഇന്ത്യ ക്രയോജെനിക് എന്‍ജിന്‍ പരീക്ഷിച്ച പോലെ കന്നി പറക്കല്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചതോടെ ഞാന്‍ അത്തരം പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു .ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ പറഞ്ഞപോലെ ചെറിയ പ്രോബ്ലം വിക്ഷേപിക്കാന്‍ ഉദേശിച്ച “പ്ലേ ലോഡ് “ നു ‘ഭാരം കുറവ്’ ആയിരുന്നു എങ്കിലും അതിനെ ‘ഭൂസ്ഥിര ഭ്രമണപഥം’ എത്തിക്കേണ്ട ‘ക്രയോജെനിക് എന്‍ജിന്‍’ കത്തിയില്ല ...റോക്കറ്റ് നിയത്രണം വിട്ടു ഗതിമാറി ബംഗാള്‍ കടലില്‍ പതിച്ചു ....(താഴേക്ക് വന്ന റോക്കറ്റ് വീണു തടി കേടാകാതെ ഇരുന്നത് ഭാഗ്യം ).പക്ഷെ ‘മിഷന്‍’ ഡയറക്ടര്‍ ആയിരുന്ന എന്റെ കൂട്ടുകാരന്‍ മാത്യു വിനു ‘ചെറിയ പരിക്കുകള്‍’ പറ്റിഎന്ന് പിന്നീട് അറിഞ്ഞു . പിന്നീട് മിഷന്‍ പരാജയപെട്ട കാരണങ്ങള്‍ പറ്റിയുള്ള ‘റിവ്യൂ ‘ കമ്മിറ്റി വളരെ രഹസ്യമായി ഹോസ്റ്റല്‍ കൂടി . മാത്യു കൃത്യ സമയത്ത് ബൂസ്റെര്‍ റോക്കറ്റ് ‘ignite’ ചെയ്യിച്ചില്ല എന്ന് ചിലര്‍ പറഞ്ഞു, ‘launch’ ചെയ്താ ‘climate’ മോശം എന്ന് ചിലര്‍ . പക്ഷെ യഥാര്‍ത്ഥ കാരണം അവസാനം വിദക്ത സമിതി കണ്ടെത്തി ‘ ‘ഭാരം കുറവ്’ ആയിരുന്നു എങ്കിലും ആ ‘പ്ലേ ലോഡ് ‘ പോലും ഉയര്‍ത്താന്‍ തക്ക ‘ത്രസ്റ്റ്’ ‘എന്‍ജിന്‍’ നു ഒന്ടയിരുന്നില്ല എന്ന് . അതിനാല്‍ മിഷന്‍ ഡയറക്ടര്‍ മാത്യു വിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇനി വീണ്ടും വിക്ഷേപിച്ചു നോക്കിയിട്ടും കാര്യം ഇല്ല . ‘Geosynchronous orbit’ മോഹം ഉപേക്ഷിച്ചു കുറച്ചു താഴെ ഉള്ള വല്ല ‘polar satellite orbit“ നോക്ക് ചിലപ്പോള്‍ വിജയിക്കും . ചെറിയ വ്യത്യാസം മാത്രം .ഐ എസ് ആര്‍ ഓ വീണ്ടും പ്രൊജക്റ്റ് റീ സ്റ്റാര്‍ട്ട് ചെയ്തു എന്നാല്‍ ഞാന്‍ പ്രൊജക്റ്റ് ഉപേക്ഷിച്ചു . (ധനനഷ്ടം , മാനഹാനി , സമയനഷ്ട്ടം ) ...
അതാ പ്രശാന്ത്, ടോണി പോള്‍സണ്‍ ഇറങ്ങി പോകുന്നു ..കൊള്ളം ക്ലാസ്സില്‍ നില്‍ക്കുന്ന സാറിനോട് ചോദ്യവും പറച്ചിലും ഒന്നും ഇല്ല ...ക്ലാസ്സ് കഴിഞ്ഞു എന്നാ അവന്മാര്‍ വിചാരിച്ചത് ...
വിനോദ ഗുരുക്കളെ ലീന അലക്സ് ന്റെ നേതൃത്വത്തില്‍ കുറെ പെണ്‍കുട്ടികള്‍ വളഞ്ഞിറ്റൊണ്ട് ..ഖോരവോ ചെയ്യാനാണോ ...? അല്ല ലീനയുടെ കയ്യില്‍ മൂന്നു നാല് ഷീറ്റ് പേപ്പര്‍ ഒണ്ടു..അത് തന്നെ സിലബസ് ....ഹ..ഹ ...ഇതൊക്കെ ജനിച്ചപ്പോഴേ ഊനിവേര്സിടി സിലബസ് കൊണ്ടാണോ ഇ ഭൂമിയിലേക്ക് പോന്നതു ..ഏതു നേരവും കാണാം കയ്യില്‍ ....ഒരു സിലബസ് ...ഗുരുക്കളുടെ കാര്യത്തില്‍ ഏതായാലും തീരുമാനം ആയി ....ഇനി ഓരോ ലൈന്‍ ഉം വള്ളി പുള്ളി വിടാതെ നോക്കി ചോദിക്കും.....വിനോദ സര്‍ കുട്ടിക്കാനത്തെ തണുപ്പിലും വിയര്‍ത്തു കുളിക്കുന്നു .....
തുടരും ...
7 അഭിപ്രായങ്ങൾ:
Super.....
enikku vayya... nalla rasam vaaayikkaaan... seniors othiri paerae ningal vittallo.... girls ellaaaam... pinnae .. melil comment ezhuthiya vibinz.......
ഹഹ.. വിപിന്‍ ഭായിയെ കുറിച്ച എഴുതണേല്‍ ഇത് പോലത്തെ ഒരു 5 എപിസോഡ് വേണ്ടി വരും .. സമയം ഉണ്ടല്ലോ ഇനിയും..
പിന്നെ മീങ്കാരി ചേച്ചിമാര്‍.. മീന്‍കാരന്‍ ജോമോന്‍ .. എല്ലാവരും ഇടെക്കിടെക്ക് വന്നോളും ....:)
kalakki da... chirichu chirichu oru vazhi aayi... waiting for the rest of the episodes... :-D
ഇങ്ങനെ ഓരോ ചിന്തകള്‍ മനസ്സില്‍ കൂടി ആന്‍ മിസ്സ് ന്റെ ക്ലാസ്സ് പോലെ അര്‍ഥം ഇല്ലാതെ പാഞ്ഞു പോയ്ക്കൊണ്ട് ഇരുന്നു :)
പായസം... കുടിച്ചു കൊണ്ടിരുന്നപ്പോള്‍ വറ്റല്‍ മുളക് കടിച്ച പോലെ എല്ലാവരുടെയും മുഖത്ത് ഒരു എന്താ ഭാവ മാറ്റം.അപ്പോള്‍ അതാണ് കാര്യം പിള്ളാരുടെ ഇടയില്‍ റൊണാള്‍ഡോ യുടെ തല പോലെ ഒരു തല പ്രത്യക്ഷ പെട്ടിറ്റൊണ്ട് ...
Super...good writing
Haha.. hilarious!! :D
I am a frequent visitor to marianmca blog. The content is splendidly humorous.
I suggest, all should have a look at it.
Thanks and regards
John
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ