********************************************************************************


'computer is an idiot' പോലെയുള്ള വിപ്ലവാത്മക പ്രസ്താവനകളിലൂടെ തുടക്കത്തില്‍ ശ്രദ്ധ പിടിച്ചു പറ്റാനായെങ്കിലും, കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കോളേജില്‍ ഞങ്ങളുടെ ഇമേജ് അച്യുതാനന്ദന്‍ സര്‍ക്കരിന്റെത് പോലെ അനുദിനം താഴേക്ക് പോയ്കൊണ്ടിരുന്നു.

കോളേജ് ഇല്‍ എങ്ങനെ stars ആകാം എന്ന് കൂടി ആലോചിക്കാന്‍ ഞങ്ങളുടെ studytime സമ്മേളനങ്ങള്‍ ഞങ്ങള്‍ നീക്കി വെച്ചു. 4 bed um 4 chairs um ഉള്ള റൂമില്‍, ഒരു ബെഡ് ഇല്‍ മൂന്നു പേര്‍ വീതവും കസേരകളില്‍ ഓരോരുത്തര്‍ വീതവും അങ്ങനെ ഒരു 14-16 പേര്‍ ഒരു റൂം ഇല്‍ കൂടുന്നതിന് മാത്രമേ 'സമ്മേളന' പദവി നല്‍കി പോന്നിരുന്നുള്ളൂ. Seniors നെ കടത്തിവെട്ടി എങ്ങനെ college il STAR ആകാം എന്ന ചോദ്യം, Mess fees എന്ന് കൊടുത്തു തീര്‍ക്കും എന്ന ചോദ്യം പോലെ ഉത്തരം ഇല്ലാതെ തുടര്‍ന്നു. ചേട്ടന്‍ ബാവയെയും അനിയന്‍ ബാവയെയും ശക്തി കൊണ്ട് തോല്‍പ്പിക്കാന്‍ ആവില്ല....ബുദ്ധി ആണെങ്കില്‍ നമ്മുടെ കയ്യില്‍ ഒട്ടില്ല താനും.. എന്ന സിനിമ ഡയലോഗ് പോലെ ആയി കാര്യങ്ങള്‍. പ്രത്യേകിച്ച് എടുത്തുപറയത്തക്ക
ഒരു talents um ഞങ്ങളില്‍ ആര്‍ക്കും തന്നെ ഇല്ലായിരുന്നു. എല്ലാ ബാച്ച് ലും മരുന്നിനെങ്കിലും ഒരു പാട്ടുകാരനോ, ഡാന്‍സ് കാരനോ അങ്ങനെ ആരെങ്കിലും ഉണ്ടാകാരുന്ടെങ്കില്‍, ഞങ്ങളുടെ batch il തോമാച്ചനെ പോലെ ഉള്ള പാട്ടുകാരെയും PT യെ പോലെ ഉള്ള ഡാന്‍സ് കാരെയും നല്‍കി ദൈവം ആ വഴിയില്‍ അഹങ്കാരം ഞങ്ങള്‍ക്ക് ഉണ്ടാകാതെ കാത്തു. തീറ്റയും വയിനോട്ടവും മണ്ടത്തരങ്ങളും competition items അല്ലാത്തത് കൊണ്ട് ആ മേഖലകളില്‍ ഞങ്ങള്‍ക്ക് ഉള്ള പ്രാവീണ്യവും ലോകം അംഗീകരിച്ചു തന്നിരുന്നില്ല.
അങ്ങനെ ഇരിക്കെയാണ് CRICKET tournament എന്ന ആശയം ഞങ്ങളുടെ വട്ട മേശ സമ്മേളനങ്ങളില്‍ നിറഞ്ഞത്.. മുംബൈ ശരദാശ്രമം സ്കൂളില്‍ പഠിക്കാന്‍ പറ്റാത്തതു കൊണ്ട് മാത്രമാണ് ഇന്ത്യന്‍ ടീം ഇല്‍ എത്തി പെടാന്‍ പറ്റാതെ പോയത് എന്ന് ഞങ്ങളില്‍ പലരും വിശ്വസിച്ചു പോന്നിരുന്നു. മാത്രമല്ല thrishangu hills ലെ Eaden Gardens il (ഇപ്പോള്‍ 3-4 മൊബൈല്‍ ടവറുകള്‍ നില്‍ക്കുന്ന സ്ഥലം) localsum ആയുള്ള സായാഹ്ന പോരാട്ടങ്ങളിലെ വിജയങ്ങള്‍, പീരുമേട് പഞ്ചായത്തിലെ ക്രിക്കറ്റ് രാജാക്കന്മാരാണ് ഞങ്ങള്‍ എന്ന ഒരു ചിന്തയും ജനിപ്പിച്ചിരുന്നു. അപ്പൊ പിന്നെ കോളേജ് ഇലെ അമുല്‍ ബേബികളെ ക്രിക്കറ്റ് കളിച്ചു തോല്‍പ്പിക്കുക എന്ന് പറഞ്ഞാല്‍ പാണ്ടി ലോറി ഓടിക്കുന്നവന് മാരുതി 800 ഓടിക്കുന്ന പോലെ നിസ്സാരമായ ഒരു സംഗതി ആണ് എന്ന അപ്പൂപന്റെ അഭിപ്രായം എതിരില്ലാതെ കമ്മറ്റി പാസ് ആക്കി.
അപ്പൊ പിന്നെ അതാണ് വഴി ... ക്രിക്കറ്റ്.. എങ്ങനെ എങ്കിലും കോളേജ് ഇല്‍ ഒരു ക്രിക്കറ്റ് tournament നടത്തുക..അതില്‍ ചാമ്പ്യന്‍മാരായി കോളേജ് നെ ഞങ്ങളുടെ ശക്തി അറിയിക്കുക...അത്ര തന്നെ..തീരുമാനം ആയി.
അടുത്ത വെല്ലുവിളി, ഇത് വരെ ക്രിക്കറ്റ് കളി നടന്നിട്ടില്ലാത്ത മരിയനിലെ ground il ഒരു ക്രിക്കറ്റ് tournament നടത്താന്‍ മാനേജ്‌മന്റ് ന്‍റെ അനുവാദം ലഭിക്കുക എന്നതായിരുന്നു. കരുണാകരനെ വെല്ലുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ ജനറല്‍ സെക്രട്ടറി ആയി ഞങ്ങള്‍ വാഴിച്ചെടുത്ത(ആ കഥ എഴുതാന്‍ ഒരു ബ്ലോഗ് പോരാതെ വരും) മാത്തുകുട്ടി സര്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.ജനല്‍ ചില്ലുകള്‍ പൊട്ടിയാല്‍ സ്വന്തം ചിലവില്‍ മാറി കൊടുക്കുമെന്നും, പയസ് അച്ചന്‍ മക്കളെ പോലെ നോക്കി വളര്‍ത്തുന്ന ചെടികളെ സംരക്ഷിക്കാന്‍ രണ്ടു സ്പെഷ്യല്‍ fielders നെ നിര്‍ത്തുമെന്നും ഒക്കെയുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാഴൂര്‍ അച്ചനേയും പയസ് അച്ചനേയും വീഴിച്ച്, ഒരു വിധം കോളേജില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള അനുവാദം മാത്തുകുട്ടി സാര്‍ വാങ്ങി എടുത്തു.

തുടരും..
3 അഭിപ്രായങ്ങൾ:
മാത്രമല്ല thrishangu hills ലെ Eaden Gardens il (ഇപ്പോള്‍ 3-4 മൊബൈല്‍ ടവറുകള്‍ നില്‍ക്കുന്ന സ്ഥലം) localsum ആയുള്ള സായാഹ്ന പോരാട്ടങ്ങളിലെ വിജയങ്ങള്‍, പീരുമേട് പഞ്ചായത്തിലെ ക്രിക്കറ്റ് രാജാക്കന്മാരാണ് ഞങ്ങള്‍ എന്ന ഒരു ചിന്തയും ജനിപ്പിച്ചിരുന്നു..
(roy achan kayyode pokkiyadh ormayundallo .. )
Mess ഇല്‍ നിന്ന് ചായ എടുക്കുക, എല്ലാ break കളിലും എല്ലാവര്ക്കും biscut കൊടുക്കുക, mike ശരിയാക്കുക തുടങ്ങിയ ആക്രി പരിപാടികള്‍ക്ക് ഞങ്ങളിലെ ആണ്‍കുട്ടികളെയും, guest കള്‍ക്ക് സ്റ്റേജില്‍ പൂ കൊടുക്കുന്ന പോലെയുള്ള ലോ profile പരിപാടികള്‍ക്ക് ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികളെയും ഉപയോഗപ്പെടുത്തി. . Ithokke aduththa varsham ningal njangale kondum cheyyippichathalle....
പാരമ്പര്യമായി കൈമാറി കിട്ടുന്ന 1st year MCA ടെ അവകാശങ്ങള്‍ ആയി അതിനെ കാണൂ കുട്ടീ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ