മരിയന്‍ ന്യൂസ്‌ ടി വി - ഒരു സങ്കല്പം

മരിയന്‍ ന്യൂസ്‌ ടി വി എന്നൊരു ടി വി നിലവില്‍ വന്നാല്‍ എങ്ങനെ ഇരിക്കും...
‘മെസ്സിലെ ഷാജി  പാലപ്പം ചുട്ടു
പയസ് അച്ചന്റെ  പക്ഷി കൊത്തി ഡാമില്‍ ഇട്ടു 
പോള്‍ ഐബി പിള്ളേര്‍ മുങ്ങിയെടുത്തു
എസ് എച്ചിലെ പിള്ളേര്‍ അത് തട്ടിയെടുത്തു’

നമ്മുടെ മരിയന്‍ ടിവി ഈ വാര്‍ത്ത എങ്ങനെ സംപ്രേക്ഷണം ചെയ്യും എന്ന് നോക്കാം.വാര്‍ത്ത വായിക്കുന്നത് ഗ്ലാട്സ്ടന്‍ സര്‍ 
നമസ്കാരം, പ്രധാനവാര്‍ത്തകള്‍. (ഹൈപിച്ചില്‍) മെസ്സിലെ ഷാജി  പാലപ്പം ചുട്ടു. പയസ് അച്ചന്റെ  പക്ഷി കൊത്തി ഡാമില്‍ ഇട്ടു  (മ്യൂസിക്), ഡാമില്‍ വീണ  പാലപ്പം പോള്‍ ഇബി പിള്ളേര്‍ മുങ്ങിയെടുത്തു, എസ് എച് പിള്ളേര്‍ തട്ടിയെടുത്തു(മ്യൂസിക് മെല്ലെ അടങ്ങുന്നു)

എക്സ്ക്ളൂസീവ് എന്ന കുറിപ്പോടെ സ്ക്രോള്‍ബാറില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിക്കാണിച്ചുകൊണ്ടിരിക്കും – പാലപ്പം  ഡാമില്‍വീണു- മെസ്സിലെ ഷാജി ചുട്ടതാണ്   ഈ പാലപം  – ചുട്ട പാലപ്പം പയസ് അച്ഛന്റെ പക്ഷി കൊത്തി- പാലപ്പം പക്ഷി ആണ്  ഡാമില്‍  ഇട്ടത് – പാലപ്പം  കടലില്‍ നിന്നു പോള്‍ ഐബി പ്പിള്ളേര്‍ മുങ്ങിയെടുത്തു-  എസ് എച് പ്പിള്ളേര് പിന്നീട് അത് തട്ടിയെടുത്തു(അപ്പോള്‍ ഹൈപിച്ചില്‍ ഗ്ലാട്സ്ടന്‍ സര്‍ സംഗതി വിശദമാക്കും):-

വാര്‍ത്തകള്‍ വിശദമായി, മെസ്സിലെ ഷാജി ചുട്ട പാലപ്പം പയസ് അച്ഛന്‍ വളര്‍ത്തുന്ന പക്ഷി  കൊത്തി കടലിലിട്ടു, പിന്നീടത് പോള്‍ ഐബി പിള്ളേര്‍ മുങ്ങിയെടുത്തു തുടര്‍ന്ന് എസ് എച് പ്പിള്ളേര് തട്ടിയെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങളുമായി സംഭവസ്ഥലത്തു നിന്ന് ഞങ്ങളുടെ പ്രതിനിധി ജിബിറ്റ് ലൈനിലുണ്ട്.. ഹലോ ജുബിറ്റ് . കേള്‍ക്കാമോ ?
കയ്യില്‍ മൈക്കും ഇടംചെവിയില്‍ ചൂണ്ടാണിവിരലും തിരുകി അലയടിക്കുന്ന ഡാമിന്റെ തീരത്ത്    ക്യാമറയെ നോക്കി കുന്തം വിഴുങ്ങി നില്‍ക്കുന്ന ജുബിറ്റ്, ഗ്ലാട്സ്ടന്‍ സാറിന്‍റെ ചോദ്യം ചോദിച്ചു കഴിഞ്ഞ് അഞ്ചു മിനിട്ടു കഴിയുമ്പോള്‍ കേള്‍ക്കാം എന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അപ്പോള്‍ ഗ്ലാട്സ്ടന്‍ സര്‍:-
‘മെസ്സിലെ ഷാജി  പാലപ്പം ചുട്ടു, പയസ് അച്ചന്റെ  പക്ഷി കൊത്തി ഡാമില്‍ ഇട്ടു,   പോള്‍ ഐബി പിള്ളേര്‍ മുങ്ങിയെടുത്തു,എസ് എച്ചിലെ പിള്ളേര്‍ അത് തട്ടിയെടുത്തു, എന്താണ് അവിടെ നടക്കുന്നത് ?
ജുബിറ്റ് :- ഗ്ലാട്സ്ടന്‍ സര്‍, മെസ്സിലെ ഷാജി ഇന്ന് പാലപ്പം ചുടുകയുണ്ടായി, പാലപ്പം  ചുട്ടശേഷം നമ്മുടെ പയസ് അച്ഛന്‍ വളര്‍ത്തുന്ന വെള്ള നിറം ഉള്ള അരയന്നങ്ങള്‍ പാലപ്പം കൊത്തിക്കൊണ്ടുപോയി ഡാമില്‍ ഇടുക ആയിരുന്നു.  തുടര്‍ന്ന് ആ പാലപ്പം  പോള്‍ ഐബി പ്പിള്ളേര് മുങ്ങിയെടുക്കുമ്പോള്‍ എസ് എച് പ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, ഗ്ലാട്സ്ടന്‍ സര്‍..
ഗ്ലാട്സ്ടന്‍ സര്‍:- ഇപ്പോള്‍ അവിടുത്തെ സ്ഥിതി എന്താണ് ? പാലപ്പം ഇപ്പോള്‍ ആരുടെ കയ്യിലാണ് ? മെസ്സിലെ ഷാജി അവിടെയുണ്ടോ ? മെസ്സിലെ വേറെ ആരുടെ എങ്കിലും പ്രതികരണം ലഭ്യമായിട്ടുണ്ടോ ? സെക്യൂരിറ്റി ബിനോയ്‌ സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടോ ? മാനേജര്‍ അച്ഛന്‍ വരാന്‍  സാധ്യതയുണ്ടോ ? ആരൊക്കെയാണ് സ്ഥലത്തുള്ളത് ?… ജുബിറ്റ് ..
ജുബിറ്റ്: ഗ്ലാട്സ്ടന്‍ സര്‍ .. ഞാനിപ്പോള്‍ ഡാമിന്‍ക്കരയിലാണ് നില്‍ക്കുന്നത,് തീരത്ത് വായില്‍ നോക്കാന്‍ ഇറങ്ങിയ ഹോസ്റ്റല്‍ ആണ്‍കുട്ടികളെ മാത്രമേ ഇവിടെ കാണാനുള്ളൂ, സത്യത്തില്‍ ഇത്ര ഭയങ്കരമായ സംഭവം നടന്ന ഒരു ഡാമിന്‍ക്കരയാണോ ഇതെന്നു സംശയം തോന്നിപ്പോകും വിധം ശാന്തമാണിവിടം.. സെക്യൂരിറ്റികാരൊന്നും സ്ഥലത്തെത്തിയിട്ടില്ല.. ഇന്നു രാവിലെയാണ് മെസ്സിലെ ഷാജി  ചുട്ട പാലപ്പം  പക്ഷി കൊത്തി ഡാമിലിട്ടത്.. ഡാമിലിട്ട പാലപ്പം മുങ്ങിയെടുത്ത പുല്‍ ഐബി   പ്പിള്ളേരുടെ കയ്യില്‍ നിന്ന്  എസ് എച് പ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. ഗ്ലാട്സ്ടന്‍ സര്‍ ..
അപ്പോള്‍ ഗ്ലാട്സ്ടന്‍: അവിടെ ഡാം പ്രക്ഷുബ്ധമാണോ ? പാലപ്പത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ടോ ? അതുപോലെ തന്നെ മെസ്സിലെ ഷാജി ആര്‍ക്കു വേണ്ടി ആണ് ഈ നെയ്യപ്പം ഉണ്ടാക്കിയത് ? പാലപ്പം പക്ഷി കൊത്തിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ ?
പാലപ്പം പക്ഷി കൊത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത്  അച്ചന്മാരുടെ ഒരു കമ്മിറ്റിയെ കൊണ്ട്  അന്വേഷിപ്പിക്കണമെന്നും മെസ്സിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ക്കു വേണ്ടിയാണ് മെസ്സിലെ ഷാജി പാലപ്പം ഉണ്ടാക്കിയതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്, ഡാം പൊതുവേ ശാന്തമാണ്, പാലപ്പത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല.. ഗ്ലാട്സ്ടന്‍ സര്‍..
ഗ്ലാട്സ്ടന്‍ സര്‍.: നന്ദി ജുബിറ്റ് ..കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം.. മെസ്സിലെ ഷാജി  ഇന്നു ചുട്ട ഒരു പാലപ്പം  പക്ഷി കൊത്തി കടലിടുകയായിരുന്നു.. കടലില്‍ നിന്നും അത് പോള്‍ ഐബിപ്പിള്ളേരു മുങ്ങിയെടുത്തെങ്കിലും എസ് എച് പ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.. ഇപ്പോള്‍ രാവിലെ മെസ്സില്‍ കഴിക്ക പോയ സാന്റോ സര്‍ നമ്മോടൊപ്പം ലൈനിലുണ്ട്.. ശ്രീ സാന്റോ സര്‍ കേള്‍ക്കുന്നുണ്ടോ ? (സാന്റോ സര്‍ ഏ, ആ എന്നൊക്കെ വയ്ക്കുന്നു) ശ്രീ സാന്റോ സര്‍ .. മെസ്സിലെ ഷാജി ചുട്ട പാലപ്പം പക്ഷി കൊത്തി കടലിലിട്ടു, അതു പിന്നീട്  പോള്‍ ഐബിപ്പിള്ളേരു മുങ്ങിയെടുത്തു, അവരുടെ കയ്യില്‍ നിന്നു എസ് എച് പ്പിള്ളേരു തട്ടിയെടുത്തു, എന്താണ് സത്യത്തില്‍ സംഭവിച്ചത് ?
സാന്റോ സര്‍:- അതിപ്പോ, ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല… ഞാന്‍ പീരിമേട്ടില്‍ വീടെടുത്താ താമസിക്കുന്നത്  . രാവിലെ വീട്ടില്‍ ഒന്നും ഉണ്ടാക്കഞ്ഞ കൊണ്ട് മെസ്സില്‍ കഴിക്കാന്‍ വന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത്.. സ്റ്റാഫ്‌ റൂമില്‍ ആളുകള് പറഞ്ഞുകേട്ടതേ എനിക്കറിയത്തൊള്ളൂ.. മെസ്സിലെ ഗോപി  ഉണ്ടാക്കിയ പൊറോട്ട  സെക്യൂരിറ്റി ബിനോയ്‌ എടുത്തു ഡിപാര്‍റ്റ്മെന്റില്‍ ഇട്ടതാണ്  പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്…
ഗ്ലാട്സ്ടന്‍ സര്‍ :- സാന്റോ , ശ്രീ സാന്റോ സര്‍ .. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞുമറിയുകയാണ്.. മെസ്സിലെ ഷാജി ചുട്ട പാലപ്പം പക്ഷി കൊത്തി ഡാമിലിട്ടു, പോള്‍ ഐബി പ്പിള്ളേര് അതു മുങ്ങിയെടുത്തു,  എസ് എച് പ്പിള്ളേരു തട്ടിയെടുത്തു.. ഇത്രയുമാണ് ഇതുവരെയുള്ള വിവരങ്ങള്‍.. അതിനിടയില്‍ മെസ്സിലെ ഗോപി,  പൊറോട്ട ,  സെക്യൂരിറ്റി ബിനോയ്‌, ഡിപാര്‍റ്റ്മെന്റ്?എന്തൊക്കെയാണ് അവിടെ നടക്കുന്നത് ? സാന്റോ സര്‍ മരിയനില്‍ ജോയിന്‍ ചെയ്തത് മുതല്‍ അഞ്ചു വര്‍ഷം ആയി മെസ്സിലെ ഷാജിയെ അറിയുന്നതല്ലേ ? സംഭവത്തിനു ശേഷം മെസ്സിലെ ഷാജിയെ  കാണാന്‍ ശ്രമിച്ചോ ? എന്താണ് പ്രതികരണം ?
സാന്റോ സര്‍ :- മെസ്സിലെ ഷാജി ഇവിടെ ഉച്ചക്കത്തെക്കുള്ള മീന്‍ വരക്കുക ആണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഞാനിതുവരെ കണ്ടിട്ടില്ല..
ഗ്ലാട്സ്ടന്‍ സര്‍ :- സാന്റോ സറിലേക്ക്   ഞാന്‍ തിരിച്ചുവരാം.. ഇപ്പോള്‍ കോട്ടയം അയ്യപ്പസാറില്‍ നിന്നും മെന്‍ടസ് സര്‍  അമേരിക്കയിലെ സ്റ്റുഡിയോയില്‍ നിന്ന് റോയ് അച്ഛനും നമ്മോടൊപ്പം ചേരുന്നു.. മെന്‍ടസ് സര്‍, മെസ്സിലെ ഷാജി പാലപ്പം ചുട്ട സംഭവത്തില്‍ കോട്ടയത്ത് എന്താണ് പ്രതികരണങ്ങള്‍ ?
മെന്‍ടസ് സര്‍:- ഗ്ലാട്സ്ടന്‍, മെസ്സിലെ ഷാജി ചുട്ട പാലപ്പം ഒരു പക്ഷി കൊത്തിയതില്‍ പ്രതിഷേധിച്ച് എല്ലാ വിദ്യാര്ധികള്‍ക്കും ഒരു certification കൂടി കൂടുതലായി നല്‍കുവാന്‍ ഞങ്ങള്‍ സ്റ്റാഫ്‌ മീറ്റിംഗില്‍ തീരുമാനിച്ചിരിക്കുക ആണ്. അയ്യപ്പസാരിന്റെ പ്രഗല്ഭയാര അദ്ധ്യാപകര്‍ അവരെ ട്രെയിന്‍ ചെയ്യിപ്പിക്കുകയും, ഭാവിയില്‍ പക്ഷി പാലപ്പം കൊത്തിയാല്‍ സോഫ്റ്റ്‌വെയര്‍ വെച്ച് സ്റ്റാഫ്‌ റൂമില്‍ ഇരുന്നു ടീച്ചര്‍മാര്‍ക്ക് കണ്ടു പിടിക്കാവുന്നതാണ്. സാന്റോ സര്‍ന്‍റെ മൊബൈലില്‍ പാലപ്പം space പക്ഷി space ഡാം  എന്ന് ഈ സോഫ്റ്റ്‌വെയര്‍ വഴി മെസ്സേജ് വരികയും ഇത് തടയുകയും ചെയ്യാം.  അതുപോലെ തന്നെ ഇന്ന് ചൊവ്വാഴ്ച ഉപ്പുമാവ് ആണ് മെസ്സിലെ മെനു എന്നതും, അതുകൊണ്ട് തന്നെ സംഭവം പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമുള്ള നിലപാടില്‍ മാനേജര്‍ അച്ഛന്‍ ഉറച്ചു നില്‍ക്കുക ആണ് ഉറച്ചുനില്‍ക്കുകയാണ്… സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ എം സി എ വിധ്യാര്ധികളെ കൊണ്ടും ഓരോ അപ്പോളജി എഴുതിപ്പിക്കാന്‍ എം എം എച് വിധ്യാര്ധികള്‍    ആഹ്വാനം ചെയ്തിട്ടുണ്ട്…ഗ്ലാട്സ്ടന്‍..
ഗ്ലാട്സ്ടന്‍ :- നന്ദി മെന്‍ടസ് സര്‍, മെസ്സിലെ ഷാജി ചുട്ട പാലപ്പം പക്ഷി കൊത്തിയതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളുടെ തല്‍സമയവിവരങ്ങളാണ് നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്… പാലപ്പം പക്ഷി കൊത്തി ഡാമിലിട്ടു എന്നതായിരുന്നു ആദ്യത്തെ സംഭവം.. തുടര്‍ന്ന് പോള്‍ ഐബി പ്പിള്ളേര് അത് മുങ്ങിയെടുത്തതും  എസ് എച് പ്പിള്ളേര് തട്ടിയെടുത്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.. അതേ സമയം, മെസ്സിലെ ഷാജിയും, പാലപ്പത്തിന്റെ അവഷിസ്ടങ്ങളും   നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നമാണ്.. എന്തായാലും സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി അമരിക്കയില്‍ നിന്നും നിന്നു റോയ് അച്ഛന്‍ നമ്മോടൊപ്പം ചേരുന്നു.. റോയ് അച്ഛാ എന്താണ് വിവരങ്ങള്‍ ?
റോയ് അച്ഛന്‍ :- ഗ്ലാട്സ്ടന്‍,  മെസ്സിലെ ഷാജി  പാലപ്പം ചുട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മരിയനില്‍ കത്തിപ്പടരുമ്പോള്‍ അമേരിക്കയില്‍ നമ്മോടൊപ്പമുള്ളത് ഇവിടെ 2 വര്‍ഷമായി താമസിക്കുന്ന പാലപ്പം   മെസ്സിലെ ഷാജിയെ പാലപ്പം ഉണ്ടാക്കാന്‍ ആദ്യം പഠിപ്പിച്ച, പഴയ മെസ്സ്  വാര്‍ഡന്‍ പയസ് അച്ഛന്‍ ആണ്. . നമുക്ക് പയസ് അച്ഛനോട് തന്നെ ചോദിക്കാം.. പയസ് അച്ഛാ , എന്താണ് പയസ് അച്ഛന്‍ മെസ്സിലെ ഷാജിയോട്, പാലപ്പം മെസ്സിലെ മെനുവില്‍ ഉള്‍പ്പെടുത്തണം എന്ന്  ആദ്യമായി പറയാന്‍  കാരണം ?
പയസ് അച്ഛന്‍:- അതു പിന്നെ പാലപ്പം  എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം, പാലപ്പം തിന്നാല്‍ രണ്ടു ഗുണമാണുള്ളത്.. ഒന്ന്, പിന്നെ, ക്ലാസ്സില്‍ ഇരുന്നു പിള്ളേര്‍ക്ക് കൂര്‍ക്കം വലിച് ഉറങ്ങാം .. രണ്ട്, അങ്ങനെ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് ഞാന്‍ വളര്‍ത്തുന്ന പക്ഷികളെ ഉപദ്രവിക്കാന്‍ പട്ടികള്‍ വരാത്തതും ഇല്ല. ഈ കാരണങ്ങള്‍ തന്നെയാണ് മെസ്സിലെ ഷാജിയോട് പാലപ്പം മെസ്സില്‍ മെനുവില്‍ ഉള്പെടുത്തുവാന്‍ പറയാന്‍ കാരണം..
ഗ്ലാട്സ്ടന്‍: നന്ദി പയസ് അച്ഛാ.. മെസ്സിലെ ഷാജി അമ്മ പാലപ്പം ചുട്ട സംഭവത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇങ്ങനെയാണ് (അപ്പോള്‍ ഗ്രാഫിക്സ് തെളിയുന്നു, അതനുസരിച്ച് ഗ്ലാട്സ്ടന്‍ സര്‍ വിശദീകരണം) രാവിലെ- 7.00: മെസ്സിലെ ഷാജി പാലപ്പം ചുടുന്നു, 7.05: മെസ്സിന് മുമ്പില്‍ പയസ് അച്ഛന്‍ വളര്‍ത്തുന്ന വെള്ള അരയന്നം പാലപ്പം ലക്ഷ്യമാക്കി പറക്കുന്നു (അതിന്റെ ആനിമേഷന്‍), 7.06: പക്ഷി പാലപ്പം കൊത്തി കൊണ്ടു പോകുന്നു (അതും ആനിമേഷന്‍), 7.07: ഡാമിനു അടുതെതിയ പക്ഷി പാലപ്പം താഴേക്കിടുന്നു (അവിടം വരെ ആനിമേഷന്‍), തുടര്‍ന്നു നടന്ന സംഭവങ്ങളുടെ കാര്യത്തില്‍ അവ്യക്തതയും വിവാദങ്ങളും തുടരുകയാണ്. ആര്‍ക്കു വേണ്ടിയാണ് മെസ്സിലെ ഷാജി പാലപ്പം ചുട്ടത്, എത്ര പാലപ്പം ചുട്ടു, പാലപ്പം കൊത്തി എന്നു പറയുന്ന പക്ഷിക്ക് മെസ്സിലെ ഷാജി എപ്പോളെങ്കിലും നേരത്തെ പാലപ്പം കൊടുക്കതത്തില്‍ ഉള്ള വിരോധം ഉണ്ടോ തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു മുന്നിലുണ്ട്…ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നമ്മുടെ വിദഗ്ദ്ധപാനല്‍‍ പ്രിന്‍സിപ്പല്‍, മാനേജര്‍ അച്ഛന്‍, ബിഷപ്‌, അമല ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍    തയ്യാറായിക്കഴിഞ്ഞു, ചെറിയൊരു ഇടവേളയ്ക്കു ശേഷം നമുക്കു പെട്ടെന്നു തിരിച്ചുവരാം, അതുവരെ ഈ സംഭവത്തെപ്പറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.. എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റ്… മെസ്സിലെ ഷാജി സ്പേസ് പാലപ്പം സ്പേസ് യേസ് അല്ലെങ്കില്‍ നോ..!

കടപ്പാട് :- ബെര്‍ളി തോമസ്‌ 

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

another master pease.. well done..

അജ്ഞാതന്‍ പറഞ്ഞു...

chettanmaare... namichuuuu...!!! :):)

2007 batch പറഞ്ഞു...

അവസാനത്തെ പടം കിടു ആയി .. ഷാജി ചേട്ടന്‍ പക്ഷികളുടെ കൂടെ... :) ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു bro 's ?

അജ്ഞാതന്‍ പറഞ്ഞു...

Vg guys..... keep up the good work :)

anish 2007 batch പറഞ്ഞു...

anna kidilam ...supperrrrr

chirichu chaakaaraaii...

keep postingggggg

Oru perilenthirikkunnu പറഞ്ഞു...

entonnae ethu