മരിയന്‍ എം സി എ 2005 ബ്ലോഗില്‍ ഒരു പുതിയ പംക്തി തുടങ്ങുക ആണ്. നമ്മള്‍ പഠിച്ച സമയത്ത് നമ്മളോടൊപ്പം പഠിച്ച് ഇപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത ആളുകളെ അനുസ്മരിക്കുന്ന ഒരു പരമ്പര "നമ്മുടെ താരങ്ങള്‍". നമ്മള്‍ ഒക്കെ ഒരു കമ്പ്യൂട്ടര്‍-നു മുമ്പില്‍ രാപ്പകല്‍ കുത്തി ഇരുന്നു ജീവിതം കളയുമ്പോള്‍, ഇവരൊക്കെ വ്യത്യസ്തായി എന്തെങ്കിലും ചെയ്യുന്നു..
ആദ്യമായി ഞങ്ങള്‍ പരിചയ പെടുത്തുന്ന ആളാണ് എം എം എച് - ഫെന്‍. വേദിക് റൂട്ട്സ് (vedicroutes.com/) എന്ന പേരില്‍ ഒരു പുതിയ ട്രാവല്‍ കമ്പനി തുടങ്ങിയിരിക്കുക ആണ് ഫെന്‍ ഇപ്പോള്‍. TransIndus എന്ന 'യു കെ' ആസ്ഥാനമായുള്ള കമ്പനിയിലെ, സായിപ്പന്മാരുമായി സൌത്ത് ഇന്ത്യന്‍ മലനിരകള്‍ കീഴടക്കിയുള്ള അനുഭവം മൂലധനമാക്കിയാണ് ഫെന്‍ തന്‍റെ ഈ പുതിയ സംരംഭം തുടങ്ങുന്നത്. http://fenjacob.blogspot.com/ എന്ന ബ്ലോഗിലൂടെ ഫെന്‍ തന്നെ യാത്ര വിവരണങ്ങള്‍ എഴുതാറും ഉണ്ട്.
മരിയന്‍ കോളേജിലെ തന്നെ വളരെ ക്രിയാത്മകമായ ഒരു കോഴ്സ് ആണ് എം എം എച്. നമ്മള്‍ ഒക്കെ ഇവരെ 'പാചകക്കാര്‍' , 'തൂപ്പുകാര്‍' എന്ന് വിളിച്ചു കളിയാക്കിയിട്ടുണ്ടെങ്കിലും, ചെയ്യുന്ന ഓരോ കാര്യത്തിലും വ്യത്യസ്തമായും, ആസ്വദിച്ചും ആണ് ഇവര്‍ ചെയ്യുന്നത്. കേരളത്തിന്‍റെ മനോഹരമായ പ്രകൃതി സൌന്തര്യം, വിദേശികളായ പ്രകൃതി സ്നേഹികള്‍ക്ക് വിവരിച്ചു കൊടുക്കുന്ന ആസ്വാദ്യകരമായ ഒരു ജോലി ആണ് ഫെന്‍ ചെയ്യുന്നത്. കമ്പ്യൂട്ടര്‍-നു മുമ്പില്‍ കുത്തി ഇരുന്നു യാന്ത്രികമായ ചിന്താഗതിയും, യാന്ത്രികമായ ജീവിതവും നയിക്കുന്ന നമ്മളെ സംബന്തിച്ചിടത്തോളം വളരെ വ്യത്യസ്തമായതും ആസ്വാദ്യമായതും ആയ ഒരു തൊഴില്‍ സാഹചര്യം ആണ് എം എം എച്ചുകാരുടെ ഈ ലോകം ചുറ്റലും, പ്രകൃതി സൌന്ദര്യം ആസ്വദിക്കലും. ചിക്കിലി കിട്ടുകയും ചെയ്യും, ലോകം കറങ്ങി അനുംഭവസമ്പത്ത് നേടുകയും ചെയ്യാം. തന്‍റെ യാത്ര വിവരണങ്ങള്‍ കുറിക്കുന്ന http://fenjacob.blogspot.com/, എന്ന ബ്ലോഗ് വായിച്ചാല്‍ നമുക്ക് അറിയാം എന്ത് മാത്രം ആസ്വദിച്ചാണ് ഈ ജോലികള്‍ ചെയ്യുന്നത് എന്ന്, എത്രയധികം ജീവിത പരിചയം കിട്ടുന്നു ഈ യാത്രകളിലൂടെ എന്ന്.
ഫെന്‍-ന്‍റെ ഈ പുതിയ വേദിക് റൂട്ട്സ് എന്ന സംരംഭത്തിനു എം സി എ സുഹൃത്തുക്കളുടെ എല്ലാ വിധ ഭാവുകങ്ങളും. നിരവധി വിദേശികളെ കേരളത്തിന്റെയും, സൌത്ത് ഇന്ത്യയുടെയും സൌന്ദര്യം കാണിക്കുന്ന ഒരു വന്‍ ടൂറിസം കമ്പനി ആയി മാറട്ടെ വേദിക് റൂട്ട്സ് .
അടുത്ത ദിവസങ്ങളിലായി ഞങ്ങള്‍ പരിച്ചയപെടുത്തുന്നു
ടിന നോബിള്‍ :- നമ്മുടെ കൂടെ എം എസ് ഡബ്ലിയു പഠിച്ച്, http://kaipunyam.com/ എന്ന പേരില്‍ സ്വന്തം പാചക പരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ ടിന
തോമ്സന്‍ പി ജി ഡി ബി എ :- ജോലി തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി "സപ്പോര്‍ട്ട് ഫൌണ്ടേഷന്‍" രൂപീകരിച്ച തോമ്സന്‍.
ശോഭന്‍ ബി സി എ :- മൈക്രോസോഫ്ട് മോസ്റ്റ് വാല്യൂബിള്‍ പേര്‍സണ്‍ (MVP) അവാര്‍ഡ് കരസ്ഥമാക്കുകയും, സ്വന്തമായി സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉണ്ടാക്കി, വളരെ അധികം ഡൌണ്‍ലോഡ് ഹിറ്റ് ഉണ്ടാക്കുകയും ചെയ്ത അലിയന്‍സ് കോണ്‍ഹില്ലിലെ ശോഭന്‍
മോഹന്‍ എം സി എ :- വിന്‍ഡോസ് നെറ്റ്‌വര്‍ക്ക് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന http://mohanmathew.net/ എന്ന ബ്ലോഗ് മാനേജ് ചെയ്യുകയും, സ്വന്തമായി ഡൊമൈന്‍ നെയിം, സ്പേസ്, വെബ് ഡിസൈന്‍ എന്നിവ നല്‍കുന്ന Aditi -യിലെ മോഹന്‍.
കൂടുതല്‍ ആളുകളെ നിങ്ങള്ക്ക് നിര്‍ദേശിക്കാം
2 അഭിപ്രായങ്ങൾ:
ഇവരേക്കാള്‍ ഒക്കെ എത്രെയോ ഉയരത്തില്‍ എത്തി നില്‍ക്കുന്ന തൊടുപുഴ കാതു സനൂപ് ...!!
hope all knew abt my new venture.....would appreciate if you could refer us to ur colleagues who are planning for a holiday.
My Email Id is fen@vedicroutes.com
Thank you all for such an initative to motivate innovative minds.
Thks/Fen
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ