ശരത് വര്‍മ, വര്‍ഷ ജോണ്‍, സണ്ണി പയിനാടത്ത് എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ഋതുവില്‍, സണ്ണി പയിനാടത്ത് അവതരിപ്പിക്കുന്നത് അസീഫ് ആണ്. ഒരേ സാഹചര്യത്തില്‍ അയല്‍വാസികള്‍ ആയി കഴിഞ്ഞിരുന്ന മൂന്നു സുഹൃത്തുക്കള്‍, അവരില്‍ ഒരാള്‍ അമേരിക്കയില്‍ പോയി തിരിച്ചു ഇന്ത്യയില്‍ വന്നു പഴയ സുഹൃത്തുക്കളും ഒപ്പം ഒരു ഐ ടി സ്ഥാപനം തുടങ്ങുന്നതും, പഴയ സ്നേഹ ബന്ദം അവരില്‍ കാണാത്തതും, ജീവിതത്തില്‍ എല്ലാവരും പകച്ചു നില്‍ക്കുന്നത് പോലെ അവരും പകച്ചു നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതും ഒക്കെ ആണ് ഋതുവിലെ കഥ. വളരെ ശ്രദ്ധേയമായ ഒരു റോള്‍ ആണ് ഇതില്‍ അസീഫ് കാഴ്ച വെച്ചിരിക്കുന്നത്.
സിബി മലയിലിന്‍റെ അപൂര്‍വ രാഗം ആണ് അസീഫ് അഭിനയിച്ച മറ്റൊരു സിനിമ. രൂപേഷ്, ടോമി, നിത്യ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന അപൂര്‍വ രാഗത്തില്‍ ടോമിയെ അവതരിപ്പിക്കുന്നത് അസീഫ് ആണ്. രൂപേഷും, നിത്യയും തമ്മില്‍ ഉള്ള പ്രണയത്തില്‍ തടസങ്ങള്‍ ഉണ്ടാക്കാന്‍ കടന്നു വരിക ആണ് അസീഫിന്റെ അപൂര്‍വ രാഗത്തിലെ ടോമി.
സത്യന്‍ അന്തിക്കാടിന്‍റെ കഥ തുടരുന്നുവില്‍ ഷാനവാസ് ആയും അസീഫിന്റെ വേഷം മികച്ചത് ആണ്. വളരെ നല്ല ഒരു തുടക്കം ആണ് ഈ മരിയന്‍ താരത്തിനു ആദ്യ സിനിമകളില്‍ കിട്ടുന്നത്. അസീഫ് എന്ന മരിയന്‍ നടന്‍ വളരെ ശ്രദ്ധേയന്‍ ആയ ഒരു തിരക്കുള്ള നടന്‍ ആയി എന്നും തിരശീലയില്‍ തിളങ്ങി നില്‍ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. അസീഫ്നു എം സി എ കൂട്ടായ്മയുടെ എല്ലാവിധ ആശംസകളും.
3 അഭിപ്രായങ്ങൾ:
inganeyum oru thaaram undaayirunno nammude koode?
IT professional aayi bangalore vannu, valare demanding aaya oru IT career nu oppam valare sucessful aayi oru hotel kondu nadanna nammude swantham kondottikaran ikka - avane kurichu enna ee Marian Tharangal parambarayil varika?
ella cinemayellum avante old swabhavam thanneee..............no change
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ