Polson Feeling night 2010 ഒരു മെയില്‍ വഴി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല ..സീരിയല്‍ ആക്കിയെ മതിയാകൂ ..ഇത്രയും നന്നായി ഇ പരിപാടി നടത്തിയ പോള്‍സണ്‍ നും അവന്റെ ചേട്ടനും ഒരുയിരം നന്ദി ..പിന്നെ പരിപാടിക്ക് ശേഷം അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍ ..? ഇ പരിപാടിയുടെ പേര് "marriage Reception " എന്ന് തന്നെ ആണോ ?.ഇതില്‍ പങ്കെടുത്ത അലവലാതികള്‍ ആരേലും പാവം പോള്സന് വിവാഹ ആശംസകള്‍ പറഞ്ഞോ ..? അവന്റെ ഭാവി വധുവിനെയോ അച്ഛന്‍ അമ്മ മാരേയോ കണ്ടോ ..? എല്ലാം പോട്ടെ ഒരുത്തനെങ്കിലും ബോധം ഒന്ടയിരുന്നോ ..? അന്ന് പോയി അടിച്ചു മറിഞ്ഞ സ്ഥലം ഏതായിരുന്നു എന്ന് ഓര്‍മ്മയുണ്ടോ ..? അവിടേക്ക് പോകാന്‍ ഉള്ള വഴി തെറ്റാതെ പറയാന്‍ ആര്‍ക്കേലും അറിയാമോ ..? ഒരു ബിയര്‍ കുടിക്കാന്‍ ഇത്രയും സമയം വേണോ അനിഷേ ..
പാല- കോട്ടയം റോഡ് എന്നാണ് അതിവേഗ പാത ആക്കിയത് ? ഇ ഫ്രിഡ്ജ് എന്ന ഉപകരണം എന്തിനു ഉള്ളതാണ് ..? ബംഗാളുരു നിന്ന് കോട്ടയം വരാന്‍ ആണോ അതോ തിരോന്തരം നിന്നും കോട്ടയം എത്താന്‍ ആണോ കൂടുതല്‍ സമയം വേണ്ടത് ..? വിനോദ് സാറെ ഇങ്ങനെ ആണോ താങ്കള്‍ തടി കുറക്കുന്നത് ..? അഭിലാഷ് ചന്ദ്ര മോഹന്‍ ആ പാവം "പന്നി " നിന്നോട് എന്ത് തെറ്റ് ചെയ്തു ഇങനെ തിന്നാന്‍ ..? ഇതുപോലെ നൂറു നൂറു ചോദ്യങ്ങള്‍ ക്ക് ഉത്തരം കണ്ടു എത്താം .. ?

അന്നത്തെ വിശേഷങ്ങളിലേക്ക്കടക്കും മുന്‍പ് കുറച്ചു കാര്യങ്ങള്‍ കൂടി പറഞ്ഞാലേ കല്യാണം കഴിഞ്ഞു ഒരുമാസത്തിനു ശേഷം കൂട്ടുകാര്‍ക്കു ആയി നടത്തിയ വിരുന്നു ആയിട്ട് കൂടി നമ്മുടെ കഥാ നായകന്‍ പോള്‍സണ്‍ അന്ന് രാത്രി അനുഭവിച്ച ടെന്‍ഷന്‍ എത്ര ആയിരുന്നു എന്ന് മനസിലാകൂ , യുവാക്കള്‍ വിവാഹ തലേന്ന് നടത്തുന്ന അല്ലെങ്കില്‍ നടത്താന്‍ നിര്‍ബന്ധിതര്‍ ആകുന്ന “ബാച്ചിലെര്‍സ് പാര്‍ട്ടി “ എന്നാ ഓമന പ്പേരില്‍ അറിയപ്പെടുന്ന “കുടിച്ചു കൂത്താട്ടം “ എന്നാ പുതിയ ‘സാംസ്‌കാരിക ചടങ്ങിന്റെ’ റിസ്ക് എത്രമാത്രം ആണ് എന്ന് ബോധ്യമാവൂ. അവിവാഹിതരെ നിങ്ങള്‍ സൂക്ഷിക്കുക..!!! നിങ്ങളുടെ വിവാഹം തന്നെ ഇതുമൂലം മുടങ്ങിപ്പോയേക്കാം. കഷ്ട്ടപെട്ടു ഒരു പെണ്ണിനെ ഒക്കെ കണ്ടു , പെണ്ണ് വീട്ടുകാരുടെ മുന്‍പില്‍ തന്‍റെ സല്‍ഗുണങ്ങള്‍ എല്ലാം നിരത്തി നിങ്ങള്‍ ത്യാഗത്തില്‍ സ്നേഹത്തിലും ഇശോയെപ്പോലെ, അഹിംസയില്‍ ബുദ്ധനെ പോലെ , ധൈര്യത്തില്‍ നെപ്പോളിയന്‍ ,സ്വഭാവത്തില്‍ ശ്രീരാമന്‍ എന്നൊക്കെ പറഞ്ഞു പടുത്തു ഉയര്‍ത്തി വെച്ചിരിക്കുന്ന വ്യകതിത്വം തകര്‍ന്നു വീഴാന്‍ മേല്‍പ്പറഞ്ഞ ഒരു ചടങ്ങു മതിയായേക്കാം. കല്യാണത്തിനു സ്വീകരണം തരുന്നതിന് പകരം ഒരുപക്ഷെ ഭാവി വധു വിന്റെ ആങ്ങളമാര്‍ “അളിയാ നീ കൂതറ ആയിരുന്നു അല്ലെ .?”
എന്ന് ചോദിച്ചു ചെകിട് നോക്കി നല്ല സമ്മാനം തന്നേക്കാം ...മരുമകനെ എന്ന് വാത്സല്യത്തോടെ വിളിക്കേണ്ട അമ്മായിയപ്പന്‍ ചിലപ്പോള്‍ “മോന്” മുന്‍പില്‍ മറ്റുചില വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിച്ചേക്കാം . സൂക്ഷിക്കുക “ബാച്ചിലെര്‍സ് പാര്‍ട്ടി “ എന്ന് കേള്‍ക്കേണ്ട താമസം അളിയാ , മച്ചമ്പി എന്നൊക്കെ വിളിച്ചു ,ഞാനും വരുന്നെട എന്ന് പറഞ്ഞു , പണ്ട് വള്ളിനിക്കരിട്ടു കൂടെ നടന്നവനും , കൂടെ കളിച്ചവനും ,കൂടെ പഠിച്ചവനും, കുടിച്ചവനും , വഴിയില്‍ വെച്ച് കണ്ടവനും എന്തിനു ബസ് ല് കണ്ടക്ടര്‍ ചില്ലറ ഇല്ലാത്തതിനാല്‍ “ഇന്നാ രണ്ടുപേരും കൂടി മാറി എടുത്തോ “ എന്ന് പറഞ്ഞു തന്ന അഞ്ചു രൂപ മാറി എടുത്ത പരിചയം ഉള്ളവനും എല്ലാം തിരുവന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്ന് എന്തിനു ബഗലുരു നിന്നും ചെന്നൈ , ഡല്‍ഹിന്നു വരെ ബാഗും തൂക്കി കള്ള വണ്ടി കേറി ഓസിനു കുടിച്ചു മറിയാന്‍ ആയി കൃത്യ സമയത്ത് പറഞ്ഞ സ്ഥലത്ത് ഹാജരാകും . പിന്നെ ഇവന്മാര്‍ വരുന്ന വഴിക്കും , നാട്ടിലും , കല്യാണ വീട്ടിലും നിങളുടെ പേരില്‍ കാണിച്ചു കൂട്ടുന്ന ഓരോ കോപ്പ്രായങ്ങള്‍ കണ്ടാല്‍ പെണ്ണിന്‍റെ വീട്ടുകാര്‍ ബോധവും അഭിമാനവും ഉള്ള കൂട്ടര് ആണേല്‍ അവളെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനം കേള്‍ക്കാന്‍ വിട്ടാലും നിങളുടെ കൂടെ ജീവിക്കാന്‍ വിടില്ല, കൂട്ടുകാര്‍ക്കായി വിവാഹ പാര്‍ട്ടി ഒരുക്കിയ ‘ഭാവി വരന്റെ ‘ ഭാവി അതോടെ തീര്‍ന്നു .നല്ല പെടയും മാനഹാനിയും ബാക്കി . അതിനാല്‍ ഇനിയെങ്കിലും “ബാച്ചിലെര്‍സ് പാര്‍ട്ടി “ ഒരുക്കുമ്പോള്‍ സൂക്ഷിക്കുക .

അപ്പോള്‍ നമുക്ക് നമ്മുടെ പോളച്ചന്റെ വിവാഹ സല്ക്കാരത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കാം . Chandrayan-2 നെ വെല്ലുന്ന തരത്തില്‍ ഉള്ള പ്രൊജക്റ്റ് പ്ലാനിംഗ് ആയിരുന്നു പ്രസ്തുത വെള്ളമടി പാര്‍ടി ക്ക് വേണ്ടി വിനോദ സര്‍ ന്‍റെ നേതൃത്വത്തില്‍ നടന്നത് .വിനോദ സര്‍ അന്നെ ദിവസം പോകേണ്ട റൂട്ട് , പിക്ക് ചെയ്യേണ്ട ആള്‍ക്കാര്‍ അവര്‍ എവിടെ ഒക്കെ നില്‍ക്കണം , എത്രമണിക്ക് എതെല്ലേം ടൌണ്‍ കല്‍ വഴി പോകും എല്ലാം റൂട്ട് മാപ്പ് സഹിതം ആഴ്ചകള്‍ക്ക് മുന്‍പേ വരച്ചു തയാറാക്കിയിരുന്നു . ദിവസംവും എല്ലാവരെയും വിളിച്ചു വീണ്ടും വീണ്ടും പദ്ധതികള്‍ പാളുന്നില്ല എന്ന് ഉറപ്പാക്കിയിരുന്നു. ഇത്രയും ശുഷ്കാന്തി അദ്ദേഹം തന്റെ കമ്പനിയുടെ പ്രോജെക്ട്കള്‍ ചെയ്തുതീര്‍ക്കുന്നതില്‍ കാണിച്ചിരുന്നെകില്‍ യു.എസ് ടെക്നോളജി എന്നേ ലോകത്തിലെ ഏറ്റവും വലിയ ഐ .ടി കമ്പനി ആയി മാറിയേനെ . അങ്ങനെ ആ സുദിനം വന്നെത്തി .രാവിലെ തന്നെ ഞാന്‍ വീട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങി .പഴയ സഹപാഠികള്‍ ഒന്നിക്കുന്ന ഒരു പാര്‍ട്ടി പാലയില്‍ വെച്ച് ഉണ്ട് എന്ന് വീട്ടില്‍ പറഞ്ഞിരുന്നു .രഞ്ജിത് , അര്‍ഷാദ് , വിനോദ് സര്‍, അഭിലാഷ് അങ്ങനെ പങ്കെടുക്കുന്ന ആളുകളുടെ പേര് ഇത്രയും പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ തൃപ്തി ആയി . ഇതിനെക്കാള്‍ വലിയ ആപത്ത് എന്തോ വരാന്‍ ഇരുന്നത് ഇങ്ങനെ തീര്‍ന്നു എന്ന് കരുതി സമാധാനിക്കാം എന്നാ ഭാവത്തില്‍ അമ്മ . ഏതായാലും രാവിലെ വീട്ടില്‍ നിന്ന് സലാം പറഞ്ഞു ഇറങ്ങി, ചുവന്ന ടീ ഷര്‍ട്ട് ആണ് വേഷം .കഴിഞ്ഞ ആഴ്ച 50% വിലക്കുറവില് വാങ്ങിയ ഷര്‍ട്ട് അതിന്റെ ആദ്യ അലക്കില്‍ തന്നെ 50% കളര്‍ നഷ്ട്ടപെട്ടു അതിന്റെ വിപണന മൂല്യം തെളിയിച്ചിരുന്നു.യാത്ര തുടങ്ങും മുന്‍പ് ഒരു ചായയും കുടിച്ചു ഒന്ന് പുക വലിക്കാം എന്ന് കരുതി മുട്ടായി സായിപ്പിന്റെ കടയില്‍ കയറി .അവധി ദിവസം ആയിട്ടും രാവിലെ ബാഗും തൂക്കി ഇറങ്ങി യത് കണ്ടു ചായ അടിക്കുന്ന അഹമദ് ഇക്ക ചോദിച്ചു എങ്ങോട്ടടാ പെട്ടിയൊക്കെ തൂക്കി രാവിലെ . ചോദ്യത്തിലെ അപകടം എനിക്ക് പിടികിട്ടി .
നമ്മുടെ നികേഷ് കുമാറിനെക്കാളും വലിയ പത്രപ്രവര്‍ത്തകന്‍ ആണ് കക്ഷി . “ബാച്ചിലെര്‍സ് പാര്‍ട്ടി “ ക്ക് കോട്ടയം പോകുന്നു എന്ന് പറഞ്ഞാല്‍ പിന്നെ തിരിച്ചു വരുമ്പോള്‍ നാട്ടുകാര് ചോദിക്കുന്നത് “നീ ഏതോ പെണ്ണ് എന്താ ബാമയോ അവളെയും കൊണ്ട് കോട്ടയം പോയി എന്ന് കേട്ട് ..എവിടെ കുമരകത്ത് ആയിരിക്കും അല്ലെ ...? മ്മം ... അതിനാല്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞു തടിതപ്പി .

രഞ്ജിത് രാജുവും , സജിത്ത് നാഥും കൃത്യം പത്തു മുപ്പതിന് തമ്പാനൂര്‍ എത്തും എന്ന് അറിയിചിറ്റൊണ്ട് . അവിടെ നിന്നും കോട്ടയം പോകാം . വൈകിട്ട് മൂന്നു മുപ്പതിന് അര്‍ഷാദ് കോട്ടയം എത്തും അവിടെ നിന്ന് ഒരുമിച്ചു പാലായ്ക്കു പോകാം അതാണ് പദ്ധതി .മരിയന്‍ കോളേജില്‍ വെച്ച് ഗാന്ധി സര്‍വകലാശാല യുടെ പരീക്ഷക്ക് പോലും ലേറ്റ് ആയി വരുന്ന അവന്മാരുടെ കൃത്യനിഷ്ട്ട എനിക്ക് അറിയാമായിരുന്നതിനാല്‍ സമയം ത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചതെ ഇല്ല . പിന്നെ വെള്ളമടിക്കാന്‍ പോകുകയാണ് അത് പരീക്ഷയെക്കള്‍ പ്രധാനപെട്ട ഒരു ചടങ്ങായതിനാല്‍ അവന്മാര്‍ ഇനി അരമണിക്കൂര്‍ നേരത്തെ എത്താനും മതി . ഏതായാലും ഞാന്‍ പറഞ്ഞ സമയത്തിന് തമ്പാനൂര്‍ എത്തി . തമ്പാനൂര്‍ ഇറങ്ങി, അവന്മാര്‍ എത്തിയിട്ടില്ല അഞ്ചു മിനിറ്റ്‌നു അകം എത്തും എന്ന് രഞ്ജിത് അറിയിച്ചു . ഏതായാലും ബസ് സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കാം . ഓണം ആയതിനാല്‍ നല്ല “കളക്ഷന്‍സ്” .സമയം പോകും . ബംഗളുരുവില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന്റെ വോള്‍വോ ബസ് വന്നു. നേരത്തെ വരേണ്ട വണ്ടി ആണല്ലോ ഓണം തിരക്ക് ആണ് റോഡ് മുഴുവന്‍ അതാവും ലേറ്റ് ആയത് ..ഇങ്ങനെ ഒക്കെ ഓരോന്ന് ഓര്‍ത്ത് ഇരിന്നു .ബസില്‍ നിന്ന് ആള്‍ക്കാര്‍ ഇറങ്ങുന്നു . “ഓ ദിസ് ഡര്‍റ്റി തമ്പാനൂര്‍ ...മൊത്തം ചെളിയണല്ലോ “ എന്നാ ഭാവത്തില്‍ ഒന്നാം പിറന്നാളിനു പപ്പാ വാങ്ങികൊടുത്ത ഉടുപ്പാണോ എന്ന് തോന്നും വിധം എത്താത്ത ഒരു കുഞ്ഞുടുപ്പും, മുല്ലപ്പെരിയാര്‍ ഡാം പോലെ ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയില്‍ ഉള്ള ഇറുകിയ ജീന്‍സ് ഒക്കെ ഇട്ടു ഒന്ന് രണ്ടു യുവതികള്‍ ഇറങ്ങുന്നു . ഒരു കയ്യില്‍ ബിഷപ്പ് മാര് അംശവടി പിടിക്കും പോലെ ഒരു കുപ്പി കുടി വെള്ളം പിടിച്ചിറ്റൊണ്ട്. മറ്റേ കയ്യില്‍ മൊബൈലു പൊക്കി പിടിച്ചിരിക്കുന്നു പിന്നെ മെഡിക്കല്‍ കോളേജ് ഐ.സി.യു വില് കിടക്കുന്ന രോഗികള്‍ക്ക് ട്രിപ്പ് ഇട്ടിരിക്കുന്ന മാതിരി മൊബൈല്‍ നിന്ന് കാതിലേക്ക് ഒരു വള്ളിയും..രാത്രി മുഴുവന്‍ ബസില്‍ ഇരുന്നു രാവിലെ പല്ല് പോലും തേക്കാതെ പോകുന്ന പോക്കാണ് എങ്കിലും ഭാവം കണ്ടാല്‍ വിശ്വ സുന്ദരി പട്ടം നേടിയിട്ട് വരുന്ന വഴിയാണ് എന്ന് തോന്നും. അവളുമാര് തമ്പാനൂര്‍ കാലു എടുത്തു വെച്ചപ്പോള്‍ തന്നെ പെട്ടന്ന് അതാ രഞ്ജിത് രാജുവിന്റെ കാള്‍ മൊബൈലില്‍ എന്താ ടൈമിംഗ് ..കല്യാണരാമന്‍ എന്നാ സിനിമയില്‍ മദ്യ കുപ്പി പോട്ടികുമ്പോള്‍ മണം പിടിച്ചു ഉറക്കത്തില്‍ നിന്ന് ഉണരുന്ന ഇന്നസെന്റ് പെട്ടന്ന് ഓര്‍മയിലേക്ക് വന്നു . കാള്‍ എടുക്കും മുന്‍പേ രഞ്ജിത് പ്രത്യക്ഷപെട്ടു. രഞ്ജിത് ആകപ്പാടെ അടിപൊളി സെറ്റ് അപ്പ് ലാണ് വന്നിരിക്കുന്നത് നല്ല തൂവെള്ള ഷൂസുകള്‍ ...നീല ജീന്‍സ് റ്റി ഷര്‍ട്ട് മുതുകത്ത് ഒരു വലിയ ബാഗ് .ബഹിരാകാശ നിലയത്തില്‍ കുറച്ചു ദിവസം താമസിക്കാന്‍ പുറപ്പെട്ട ശാസ്ത്രന്ജന്റെ ഒരു ലുക്ക് .എനിക്ക് ഒരു സംശയം ,പോള്‍സണ്‍ ഒരു ദിവസത്തെ പരിപാടി അല്ലെ പ്ലാന്‍ ചെയ്തിരിക്കുന്നത് , ആലോചിച്ചു തീരും മുന്‍പേ രഞ്ജിത് അടുത്തു എത്തി വന്ന പാടെ ഒരു ഹായ് പോലും പറയാതെ പറഞ്ഞു “അളിയാ നമുക്ക് രണ്ടു പെഗ് അടിച്ചിട്ടു കേറിയാല്‍ പോരെ ബസില്‍” . ഞാന്‍ ഒന്ന് അറച്ചു കാരണം വൈകിട്ട് വമ്പന്‍ സെറ്റ് അപ്പ് ആണ് ..പിന്നെ ഇപ്പോളെ വേണോ അതും അല്ല നമ്മള്‍ പാല എത്താന്‍ താമസിച്ചാല്‍ വിനോദ് സര്‍ പിണങ്ങും .അതൊന്നും കുഴപ്പം ഇല്ലടെ നീ വാ രഞ്ജിത് പറഞ്ഞു ...ഒരാള് സ്നേഹത്തോടെ വിളിക്കുമ്പോ എങ്ങനാ വേണ്ട എന്ന് പറയുക ഞാന്‍ സമ്മതിച്ചു..അങ്ങനെ രണ്ടാളും കൂടി അടുത്ത ബാര്‍ ലേക്ക് വിട്ടു . സജിത്ത് നോട് ബാറിന്റെ പേര് പറഞ്ഞിട്ട് അങ്ങോട്ട് വരാന്‍ പറഞ്ഞു .(നിയമസഭാ മന്ദിരത്തിനു മുന്‍പില്‍ വരാന്‍ പറഞ്ഞാല്‍ പോലും സജിത്ത് അത് എവിടെയാണ് എന്ന് തപ്പി നടക്കും , പക്ഷെ ഇത് നാമം മാത്രം ധാരാളം ) .

തുടരും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ