മരിയന്‍ ടി വി' റിപ്പോര്‍ട്ട് ചെയ്താ "മെസ്സിലെ ഷാജി പാലപ്പം ചുട്ടു, പക്ഷി കൊത്തി കടലില്‍ ഇട്ടു ” എന്നാ നമ്മുടെ ബ്ലോഗ് ലെ ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ ആണ് ഞാന്‍ നമ്മുടെ കോളേജ് ജീവിതത്തിലെ മറ്റൊരു രസകരം ആയ രീതി ഓര്‍ത്തത് .അത് ഇവിടെ പങ്കു വെക്കുന്നു . കുറച്ചു വിശദം ആയി ആണ് ...അജ്ഞാതന്‍ മാര് ക്ഷമിക്കുക .

ഇനി ഞങളുടെ കോളേജ് ലേക്ക് വരാം .ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു ഞങ്ങളുടെ ക്യാമ്പസ് . പക്ഷെ അത്ര കണ്ടു ഉഗ്ര മൂര്‍ത്തികള്‍ ആയ ഗുരുക്കന്‍ മാര്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. എങ്കിലും മൂലമറ്റം സാന്റോ ഗുരുക്കള്‍ , തിരോന്തരം ഗ്ലാട്സ്ടോന്‍ പുണ്യാളന്‍, എന്നിവര്‍ ഉഗ്ര പ്രതാപികള്‍ തന്നെ ആയിരുന്നു .യഥാസമയം അസ്സൈന്മെന്റ് വഴിപാടുകള്‍ നടത്തിയില്ല എങ്കില്‍ ഗുരു കോപം ഇമ്മിണി കടുത്തത് തന്നെ ആകു മായിരുന്നു . പിന്നെ കൊല്ലം വിനോദ് തിരുവടികള്‍ ക്ക് അസ്സൈന്മെന്റ് വഴിപാടു അത്ര നിര്‍ബന്ധം ആയിരുന്നില്ല . പക്ഷെ ‘ലഡ്ഡു , ഏത്തക്ക വറുത്ത് , ഉണ്ണിയപ്പം .എന്നിങ്ങനെയുള്ള ഭക്ഷണ സാധനങ്ങള്‍ നിവേദിക്കുന്നത് ഇഷ്ടമായിരുന്നു . മെന്‍ഡിസ് ഗുരു ശബരിമല അയ്യപനെ പോലെ (അയ്യപ്പന്‍ വര്‍ഷത്തില്‍ മൂന്നു മാസം ആണല്ലോ ഭക്തര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷ പെടുന്നത്..) ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പ്രത്യക്ഷ പെടുന്ന പരമ പരമ സാധു ആയിരുന്നു എന്നാല്‍ ആന്‍ മഹാമായ അമ്മ ക്ക് എല്ലാ ദിവസവും അസ്സൈന്മെന്റ് നേര്‍ച്ച നിര്‍ബന്ധം ; കുറച്ചു ഉഗ്ര മൂര്‍ത്തി ആണേ അമ്മ .
അഭിമാനം അനുവദിക്കാത്തതിനാല്‍ രാത്രി രണ്ടു മണിക്ക് എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ മാത്രം ആ 'അസ്സൈന്മെന്റ് ' നെയ്യപ്പം തപ്പി ഇറങ്ങുന്ന തോമാച്ചന്‍ .
എഴുതി തീര്‍ന്ന പേജുകള്‍ ഏതു റൂമില്‍ കൊണ്ട്
വെച്ചു എന്ന് തപ്പി രാവിലെ ഓടിനടക്കുന്ന ഉട്ടു വിനെ പോലെ ചിലര്‍ .. അവസാന നിമിഷം പത്രക്കാര് പ്രസംഗം എഴുതി എടുക്കും പോലെ വെരളി പിടിച്ചു ഇരുന്നു എന്തൊക്കയോ എഴുതിക്കൂട്ടുന്ന സിജോ ജോര്‍ജ് നെ പോലെ മറ്റു ചിലര്‍ .


അവസാനം ഒരു 'ട്രൂ കോപ്പി ' യില്‍ നിന്ന് ജനിക്കുന്ന ഒരുപാട് ഡ്യൂപ്ലിക്കേറ്റ് അസ്സൈന്മെന്റ് കുഞ്ഞുങ്ങള്‍. ഏറ്റവും രസകരം ആയ കാഴ്ച ഇതൊന്നും അല്ല .നിങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പിള്ളേരെ ചേര്‍ക്കാന്‍ വരുന്ന മാത പിതാക്കളെ ശ്രദ്ധിച്ചാല്‍ അറിയാം സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഹെഡ് മാസ്റ്റര്‍റുടെ മുന്‍പില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പിതാവിന്റെ ഭാവം; അച്ഛന്റെ പേര് സാറ് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ സ്വന്തം പേര് പറയും ..പിന്നെ കുട്ടിയെ സ്കൂളില്‍ ചേര്‍ത്ത് നന്ദിയോടെ അധ്യാപകനെ നോക്കി “എന്നാ ശരി പോട്ടെ സാറെ” .എന്നുപറഞ്ഞു പിരിയും . എന്നാല്‍ ആരുടെയോ നോക്കി കോപ്പി അടിച്ചു എഴുതിയ അസ്സൈന്മെന്റ് സ്വന്തം സൃഷ്ടി ആണ് എന്ന
ഭാവത്തോടെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു, കഷ്ട്ടപെട്ടു സ്വന്തമായി എഴുതിയ ആത്മനിര്‍വൃതി മുഖത്ത് വരുത്തി, അഭിമാന പുളകിതന്‍ ആയി സ്റ്റാഫ് റൂമില്‍ കൊണ്ടു വന്നു സാറിന്റെ മുന്‍പില്‍ വെക്കുന്ന സനൂപ് നെ പോലെ ഉള്ളവമാരെ എന്ത് വിളിക്കും .വെച്ചിട്ട് “ഓക്കേ അല്ലെ എന്നാ ഭാവത്തില്‍ ഒരു നോട്ടവും “. വേറെ ചില മഹാന്മാര്‍ ഒണ്ടു കോപ്പി അടിക്കാന്‍ പോലും മടിച്ചു ഫോടോസ്ടാറ്റ് എടുത്തു വെക്കുന്ന പ്രശാന്ത് നെ പോലെ . അത് തിരിച്ചറിയാന്‍ വയ്യാതെ എന്താടാ പേന യുടെ മഷി തെളിഞ്ഞിട്ടില്ലല്ലോ നല്ല പേന വാങ്ങി എഴിതിക്കോടെ എന്ന് പറയുന്ന ചില അധ്യാപകര്‍ .
എന്നാല്‍ ചില ദയനീയ ചിത്രങ്ങള്‍ വേറെ ഒണ്ടു .അതില്‍ ഒന്നാണ് കഷ്ട്ടപെട്ടു ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് എഴുതിയ അസ്സൈന്മെന്റ് കണ്ടവന്മാര്‍ എല്ലാം അവനവന്റെ സ്വന്തം സ്രിഷ്ടിപോലെ കൊണ്ട് അവതരിപ്പിക്കുന്നത് കണ്ടു, സ്വന്തം പുത്രിയെ കുറെ അഭാസന്മാര്‍ ചേര്‍ന്ന് നശിപ്പിച്ച ദുഃഖം ഉള്ളില്‍ ഒതുക്കി ഇരിക്കുന്ന പിതാവിന്റെ ഭാവത്തില്‍ ഇരിക്കുന്ന ജോസഫ്. ഇ കോപ്രായങ്ങള്‍ എല്ലാം കണ്ടു മടുത്തു, മനുഷ്യ ജീവിതം പോലെ ‘അസ്സൈന്മെന്റ്’ ഉം വെറും മരീചിക ആണ് എന്ന് പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന സന്ദീപ് സ്വാമികള്‍ , അങ്ങനെ കുറെ പേര് . അങ്ങനെ എന്തെല്ലാം ഏതെല്ലാം ചിത്രങ്ങള്‍ ...വായിക്കുക അനുഗ്രഹിക്കുക .
കുറച്ചു ആള്‍ക്കാര്‍ ആണ് ഇ കലാപരിപാടിയുടെ വക്താക്കള്‍ എന്ന് പറഞ്ഞല്ലോ അതില്‍ കുറച്ചു ആള്‍ക്കാരെ ഇന്ന് പരിചയപ്പെടാം...അവരുടെ റൂം..ജീവിത രീതി ... അസ്സൈന്മെന്റ് ഒപ്പിക്കുന്ന വിധം ..എല്ലാം ആദ്യത്തെ റൂമിലേക്ക് റൂമിലേക്ക് പോകാം .
രംഗം : പോള്‍ ഐബി ഹോസ്റ്റല്‍ റൂം (അര്‍ഷാദ് & കമ്പനി വസിക്കുന്ന റൂം) : സമയം : ഏഴുമണി ; സ്റ്റഡി ടൈം ആണ് .സ്റ്റഡി സ്പേസ് ല് നല്ല വെളിച്ചം .ആര്‍ക്കോ വേണ്ടി ഒരു വലിയ പുസ്തകം തുറന്നു വെച്ചിട്ടോണ്ട് . പക്ഷെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഒരു കസേരയില്‍ കുറെ അഴുക്കായ തുണികള്‍ ഒപ്പം തന്നെ ലാബ് റെക്കോര്‍ഡ് ആണ് എന്ന് തോന്നുന്നു ഒരു ബുക്ക് . .മറ്റൊരു കസേരയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരിക്കുന്നു . സ്റ്റഡി സ്പേസ് നു പുറകില്‍ ആയി കിടക്കാന്‍ ഉള്ള സ്ഥലത്ത് അരണ്ട വെട്ടം മാത്രം . അവിടെ എന്തൊക്കയോ അനങ്ങുന്നു .നമുക്ക് അകത്തു കയറി നോക്കാം .
അയ യുടെ ഒരു മൂലയ്ക്ക് രഞ്ജിത് ക രാജുവിന്റെ "പ്രസിദ്ധം' ആയ ഒരു തോര്‍ത്ത്(ടവല്‍) തൂക്കി ഇട്ടിരിക്കുന്നു, വളരെ അടുത്ത് പരിചയം ഉള്ളവര്‍ക്ക് മാതമേ അത് തോര്‍ത്ത് ആണു എന്ന് തിരിച്ചു അറിയാന്‍ കഴിയൂ ..കാലപ്പഴക്കവും നിരന്തരം ആയ ഉപഗോഗവും നിമിത്തം ഇപ്പോള്‍ അത് ഇഴകള്‍ അകന്നു ,പൂഴിമണല്‍ അരിക്കാന്‍ ഉപഗോഗിക്കുന്ന ഏതോ ഇരുമ്പ് നെറ്റ് പോലെ ആയിട്ടൊണ്ട് . യൌവ്വനത്തില്‍ നല്ല നീളം ഒണ്ടായിരുന്ന ആ പാവം വസ്തു ഇപ്പോള്‍ അത്യാവശ്യം നാണം മറക്കാന്‍ (ചില ഉപാധികളോടെ ) മാത്രം പറ്റുന്ന തരത്തില്‍ ശോഷിച്ചു വശായി . പോരാത്തതിനു കാലത്തിന്റെ കരവിരുത് പോലെ അവിടെ അവിടെ ചില്ലറ ഓട്ടകളും .പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്ത ആ "അമൂല്ല്യ വസ്തു " വും അണിഞ്ഞു രഞ്ജിത്ത് അണ്ണന്‍ കുളിക്കാന്‍ ആയി പോകുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ് .ബുള്‍ഡോസര്‍ കേറി ഇറങ്ങിയ പോലെ ഒണങ്ങി ചുരുണ്ട് മടങ്ങിയ ഒരു പേസ്റ്റ് ജെന്നലില്‍ തിരുകി വച്ചിട്ടോണ്ട്, ഒപ്പം പോസ്റ്റില്‍ ഇടിച്ച KSRTC ബസ് ന്റെ ഫ്രണ്ട് ഗ്ലാസ് പോലെ ഒരു കണ്ണാടിയും , രണ്ടു മൂന്നു പേര്‍ക്ക് വിഗ് ഉണ്ടാക്കാന്‍ മാത്രം മുടിപറ്റി
പിടിച്ചിരിക്കുന്ന ഒരു ചീപ്പ് എന്നിവ ജനാലയില്‍ പറ്റിപിടിച്ചു ഇരിക്കുന്നു,ഏതോ ഹതഭാഗ്യന്‍ മാര് കാശ് കൊടുത്തു വാങ്ങിയ ഒന്ന് രണ്ടു ടൈ നമ്പൂരിമാര്‍ കോണകം ഉണക്കാന്‍ ഇട്ട പോലെ ജന്നല്‍ കമ്പികളില്‍ ഊഞ്ഞാല്‍ ആടുന്നു . . തറയില്‍ ഇണ ഇല്ലാതെ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു തേഞ്ഞു തീരാറായ റബ്ബര്‍ ചെരുപ്പ് (ജോടിയെ വേറെ ഏതോ വിദ്വാന്‍ മാറി ഇട്ടു കൊണ്ട് പോയതാകും : അല്ലേല്‍ ഇ ഒന്നിനെ ഇവന്മാര്‍ എവിടെ നിന്നോ പൊക്കി കൊണ്ട് വന്നതും ആകാം ; രണ്ടു കാലിലും രണ്ടു ടൈപ്പ് ചെരുപ്പ് ഇട്ടുകൊണ്ട് നടക്കുന്നത് സാധാരണ സജിത്ത് നാഥ് ആണ് .ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല .രേനിഷ് റൂമില്‍ ഒണ്ടോ ..? ). ഏതാക്കയോ പഴയ പത്രങ്ങളുടെ താളുകള്‍ അവിടെയും ഇവിടെയും വിശ്രമിക്കുന്നു ... ഇന്ത്യ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം പോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടാം എന്നാ നിലയില്‍ ആയ ഒരു ബെല്‍റ്റ് കട്ടിലില്‍ പാമ്പ് ഇരവിഴുങ്ങിയ പോലെ കിടക്കുന്നു .ഷെല്‍ഫ് ന്റെ അടിയിലായി ഏതോ റൂമില്‍ നിന്ന് പൊക്കിയ ഒരു ബക്കറ്റ് ,പിന്നെ അഴുക്ക് പിടിച്ച മഗ് .മിട്ടായി തൊലികള്‍ , ഒന്ന് രണ്ടു പ്ലാസ്റ്റിക് കവറുകള്‍ , പേനകള്‍ , ചുരുട്ടി എറിഞ്ഞ പേപ്പറുകള്‍ പിന്നെ എന്തൊക്കയോ റൂമിനെ പൂരം കഴിഞ്ഞ അമ്പല പറമ്പ് പോലെ ആയിട്ടുണ്ട് ..ചു രുക്കി പറഞ്ഞാല്‍ ഇങ്ങനെ ഒരു മുറി യുടെ സെറ്റ് സിനിമയില്‍ ഒരുക്കണം എങ്കില്‍ ഓസ്കാര്‍ വാര്‍ഡ് നേടിയ ഏതേലും ആര്‍ട്ട് ഡയറക്ടര്‍ വരേണ്ടി വരും .

ഇപ്പോള്‍ ഹോസ്റ്റല്‍ ല് സ്റ്റഡി ടൈം ആണ് ..അകെ നിശബ്ധത... അര്‍ഷാദ് കുളി കഴിഞ്ഞു വന്നു ചീപ്പ് എടുത്തു തലയില്‍ അവശേഷിക്കുന്ന ചില്ലറ മുടികളെ ചീകി ഒതുക്കുകയാണ് .കാനായി കുഞ്ഞിരാമന്‍ മാഷ് ശില്‍പ്പം കൊത്തുന്ന ഒരു സ്റ്റൈല്‍. ചാഞ്ഞും ചരിഞ്ഞും പൊങ്ങിയും താനും ഒക്കെ പൊട്ടി പൊളിഞ്ഞ കണ്ണാടിയിലേക്ക് നോക്കി എന്തെക്കൊയോ ഗോഷ്ടി കാണിക്കുന്നു . പെട്ടന്ന് നിശബ്ധതയെ ഭേദിച്ച് കൊണ്ട് മുകളിലത്തെ നിലയില്‍ ജൂനിയര്‍ പിള്ളാരുടെ (ഡിഗ്രി ക്ക് പഠിക്കുന്ന വിദ്വാന്‍ മാര് ഞങളുടെ തലയ്ക്കു മുകളിലാണ് താമസം ) റൂമില്‍ ആരോ ഓടുകയും കസേര വലിച്ചു നീക്കുകയും ഒക്കെ ചെയ്യുന്ന ശബ്ധങ്ങള്‍ . ആരുടെയോ മുതുകത്ത് ഇടിക്കുന്ന പോലത്തെ ഒരു ശബ്ദം .വീണ്ടും നിശബ്ധത..കുറച്ചു പിന്നെയും എന്തൊക്കയോ തട്ടി മറിക്കുന്ന ഒച്ച . ആറു ദിവസം ഇട്ടിട്ടും കഴുകാത്ത ഒരു ട്രാക്ക് സ്യൂട്ട് പാന്‍റ് വലിച്ചു കേറ്റി ഇടുന്നതിനു ഇടയില്‍ അര്‍ഷാദ് പറഞ്ഞു ..”നാശം സ്റ്റഡി ടൈം പോലും ഇവനൊന്നും ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ” ..,
അപ്പോള്‍ കട്ടിലില്‍ ചാരി കിടന്നു മൊബൈലില്‍ എന്തോ കുത്തി കൊണ്ട് ഇരിക്കുകയായിരുന്ന രഞ്ജിത് അതില്‍ നിന്ന് കണ്ണ് എടുക്കാതെ പറഞ്ഞു “അത് ആ കൂത്രപ്പള്ളി യോ , കാപ്പനോ ആകും ...അവന്മാര ഇ ബഹളം , പയസ് അച്ഛന്‍ ഇല്ല അല്ലെ ..? ”. അപ്പുറത്തെ ബെഡ് ല് മലര്‍ന്നു കിടന്നു ഏറ്റവും പുതിയ ലക്കം “മനോരമ” ആഴ്ചപതിപ്പ് വായിക്കുന്നതിനു ഇടയില്‍ രേനിഷ് പറഞ്ഞു “ എക്സാം വരുമ്പോള്‍ അറിയാം...ഇവനൊക്കെ എന്തിനാ പഠിക്കാന്‍ എന്നും പറഞ്ഞു വരുന്നത് ശല്ല്യങ്ങള്‍ “.അപ്പോളാണ് രേനിഷ് ന്റെ കട്ടിലിന്റെ തലക്കല്‍ എന്തോ ആലോചിച്ചു ചാരി ഇരിക്കുന്ന ടോണി യെ അര്‍ഷാദ് കണ്ടത് ..”അളിയാ നീ എന്താ ഇവിടെ ..? പഠിക്കാന്‍ ഒന്നും ഇല്ലേ” ...”ഓ എന്നാ പഠിക്കാന്‍ ആടാ ..എല്ലാം പഠിച്ചു കഴിഞ്ഞതാ...ഇനി എന്ത് പഠിക്കും എന്ന് ആലോചിക്കുകയാ” ടോണി യുടെ മറുപടി കേട്ട് വായിച്ചു കൊണ്ട് ഇരുന്ന ആഴ്ചപതിപ്പില്‍ നിന്ന് തല ഉയര്‍ത്തി രേനിഷ് ടോണി യെ രൂക്ഷമായി ഒന്ന് നോക്കി...


സമയം ഇഴഞ്ഞു നീങ്ങി . അര്‍ഷാദ് ബുക്ക് തുറന്നു വെച്ച് എന്തൊക്കയോ ആലോചിക്കുന്നു അറിയാതെ തന്നെ പേന കൊണ്ട് എന്തൊക്കയോ പേപ്പറില്‍ വരക്കുന്നു ....
മനസ്സില്‍ ഓര്‍ത്തു ഓ..ഒരു അസ്സൈന്മേന്റ്റ് ഒണ്ടു .. നാളെ ലാസ്റ്റ് ഡേറ്റ് ആണു ..ആന്‍ മിസ്സ് വക ആണു 'Artificial intelligence ' ..സ്വന്തമായി എഴുതാന്‍ നോക്കണോ ....നടക്കില്ല ...സ്വന്തം ആയി intelligence ഇല്ല പിന്നയാണ് artificial intelligence ....അകത്തു കിടക്കുന്ന മണ്ടന്മാര് എഴുതിയിട്ട് എഴുതാം എന്ന് വിചാരിക്കേണ്ട ...മ്മം.. ആരേലും ഏതേലും പെണ്‍കുട്ടികള്‍ എഴുതിയത് കൊണ്ട് വന്നു കാണും....ഇലെങ്കില്‍ ജോസഫ് , അനീഷ് ഒക്കെ എഴുതിക്കാനും ..നോക്കാം ..അകത്തുനിന്നും മുന്‍പ് പറഞ്ഞ മൂന്നു വിദ്വാന്മാര്‍ എന്തൊക്കയോ അടക്കി പിടിച്ചു സംസാരിക്കുന്നു . വേറെ ഏതോ ലോകത്തില്‍ ആണ് ....അര്‍ഷാദ് പയ്യെ എഴുനേറ്റു ...അടുത്ത റൂം ലക്‌ഷ്യം ആക്കി നടന്നു ..
അടുത്ത ലക്കം മറ്റൊരു റൂമിലേക്ക് ...
8 അഭിപ്രായങ്ങൾ:
Ennatheyum pole, innum adipoli aayittund...
ശരിക്കും മരിയന്‍ ഹോസ്റ്റല്‍ മുറിയിലെ അനുഭവം......
kollaam chettanmaare. nammude room=um ethand idhe pole thanneyaayirunnu..virthiyude karyathil.. :)
ഞാന്‍ ഒന്നും പറയുന്നില്ലേ !!!!!
Kidu....
മനോഹരമായ ഭാഷ. അഭിനന്ദനങ്ങള്‍ !
-രോഷിത്
good creativity.. Keep it up..
Roshit, appreciate that you are reading our blog though you are no where related to marian family. :) thanks da.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ