MCA Alumni '2012 @kottayam


അങ്ങനെ കാലങ്ങള്‍ക്ക്‌ ശേഷം  വീണ്ടും ഒരു കൂടികാഴ്ച...  എങ്ങനെ ആണ് അതിനെ നിര്‍വചിക്കുക എന്നറിയില്ല...  തികച്ചും വേറെ എന്തൊക്കെയോ അനുഭൂതിയുടെ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങള്‍... .. , .. :)

നമ്മുടെ കുട്ടകളി എന്തെന്ന് മരിയന്‍ സമൂഹത്തിനും രേക്ഷിതക്കള്‍ക്കും വീണ്ടും കാണിച്ചു കൊടുത്ത ഒരു ദിവസം...


Award winners with Santappan :)

The blog representatives



Our memento to dear Santo sir.. നമ്മളെ ഇപ്പോഴും സഹിക്കുന്നതിന് ...




And to the last, contribution from mca2005 batch to Shaji chettan for his house construction :)


Surya Susan:
"Truly n Deeply Nostalgic..."

Mathew:
"Making us walk through those days , without making us stop laughing even for a second , its Renjith's way of getting us together.. For those who missed the fun..u all were remembered there...in those laughter talks :)"

Sijo K George:
The pics says half of the story J…but still waiting for the Yathra vivaranam"



Thomas:

"It’s been long since I have been part of such a get together. We all have enjoyed it a lot.
We all met at ktym. College gave award to us and we gave them some. We gave a present to Santo sir and also handed over our present for shaji chettan to him.
Renjith has arranged a house – a beautiful 3 bhk home at ktym where we stayed. It was great…
Renjith and Bobbin were at their witty best scoring each other. We just kept laughing.. I cannot write that fun with all it’s flavours..
It was great fun talking till late nite…  "

 Ajo P John : 
"Nice pics. June 2005 il nammal college il ninnu erangi alle. 

athinnu shesham project submission kure per kandu mutti, pinne chila kalyanam, engagements....

this is really nostalgic. Sandeep entha ennu bonda anoo thinnunathu, kavil bonda pole ayeee. 
Thoma and Dershan evergreen heros :) Miss the function "

Renjith:
എവിടെ തുടങ്ങണം എന്ത് എഴുതണം എന്ന് ഒരു പിടിയും ഇല്ലാത്തത് കൊണ്ടാണ് യാത്ര വിവരണം ഇതു വരെ എഴുതാതെ ഇരുന്നത് ...തുടക്കം മുതല്‍ ഒടുക്കം വരെ എഡിറ്റ്‌ ചെയ്യാന്‍ ഒന്നും തന്നെ ഇല്ലാത്ത രേസ്കരമായ രണ്ടു ദിവസങ്ങള്‍ ..എഴുതി ഭാലിപ്പിക്കാന്‍ അത്ര കഴിവ് ഇല്ലാത്തത് കൊണ്ട് വേണ്ട എന്ന് വിചാരിച്ചിരിക്കുവരുന്നു .....ജീവിതത്തില്‍ ഒരിക്കല്‍ പോലും പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്തിയിട്ടില്ലാത്ത ഞാന്‍ ആദ്യമായി കോട്ടയത്ത്‌  നേരത്തെ എത്തി .കാരണം എല്ലാരേം കാണാന്‍ പോകുന്നതിന്റെ ആവേശം കാരണം ഉറങ്ങാന്‍ പറ്റിയില്ല  .ഒരു മാസമായി  സ്വാമിയും അര്‍ഷടുംയും ഇതിനെ കുറിച്ച് തന്നെ ഡിസ്കഷന്‍ ..അതിനു  തക്ക ശിക്ഷയും കിട്ടി ...അതി രാവിലെ എത്തും എന്ന് പറഞ്ഞ മാത്യു സാറും സന്കവും(സ്വാമി യും മംമുഞ്ഞു ) ഒരു മണിക്കൂര്‍ കഴിഞ്ഞേ വരതുല്ല് എന്ന് റെയില്‍വേ അന്നൌന്‍സ് മെന്റു കേട്ട് ഞാന്‍ ഞെട്ടി ,,,,ഒരു മണിക്കൂര്‍ ചുമ്മാതെ ഇരിക്കണം ..റെയില്‍വേ സ്റെഷനിലെ ടീവിയില്‍ ആണെകില്‍ കാസിനോവയുടെ പരസ്യം മാത്രമേ ഉള്ളു .ആദ്യം ഒക്കെ രേസം ആയിട്ടു തോന്നണി പിന്നെ മനസിലായി റെയില്‍വേക്ക് അകെ ഉള്ള ക്ലിപ്പിംഗ് അത്  മാത്രമാ എന്ന് ..കാസിനോവ സ്നേഹിച്ചു കോടി തീരാത്തവന്‍ എന്ന് അര്‍ഥം .അത് തന്നെ കേട്ട് കട്ട് ഞാന്‍ മടുത്തു ..കഷ്ടം പ്രേമിച്ചു ജിവിതം വെരുത എനിക്ക് അത് കേട്ട് വട്ടാകും മുന്‍പേ ഒരു അന്നൌന്കെമെന്ട എത്തി മാത്യു സാറും സന്കവും വരുന്ന ട്രെയിന്‍ ഒന്നാമത്തെ പ്ലട്ഫോര്മില്‍ അല്‍പ സമയത്തിന് ഉള്ളില്‍ എത്തി ചേരും ...മംമുഞ്ഞിനെയും സ്വമിജിയെയും ഓരോ ചെറിയ ഇടവേളകള്‍ക്കു ശേഷം കാണാറുണ്ട് എന്നാ മാത്യു സാറിനെ കാണുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവള്‍ക്ക് ശേഷം  ആണ്...മെയിലിലും ബ്ലോഗിലും .വാര്‍ത്തകളിലും മാത്രം  കണ്ടിരുന്ന മാത്യു സാറിനെ കാണാന്‍ പോകുന്ന എനിക്ക് വര്‍ഷഗള്‍ക്ക് ശേഷം കാമുകനെ കാണുന്ന ഒരു കാമുകിയുടെ അവസ്ഥ ആയതു പോലെ .വായിലെ വെള്ളം വറ്റുന്നു ..കാണുമ്പോള്‍ എങനെ പ്രതികരിക്കണം അളിയാ എന്ന് വിളിച്ചു ഓടിചെല്ലണോ, വേണ്ട ലോകം മുഴുവന്‍ അരടികുന്ന അദ്ദേഹത്തെ അളിയന്നോ വേണ്ട ..എന്റെ മാതുകുട്ടിച്ചായ വേണ്ട അത് ഷീലയുടെ സ്റ്റൈല്‍ ആയി പോയി, വേണ്ട സര്‍ എന്ന് തന്നെ വിളിക്കാം അങനെ ഞാന്‍ ഒരു പാട് പ്ലാന്നിംഗ് നടത്തുമ്പോള്‍  ...ട്രെയിന്‍ എത്തി പോയി ...സിനിമയില്‍ ഒക്കെ കാണുന്നത് പോലെ തന്നെ ഞാന്‍ ഇരുന്ന കസേരയുടെ മുന്‍പില്‍ തന്നെ മതുകുട്ടി സാറും കുട്ടരും വന്ന കമ്പര്‍ത്മെന്റ്റ് വന്നു നിന്ന് ..


നേരത്തെ പറഞ്ഞു ഉറപ്പിച്ചത് പോലെ എലാരും കറുത്ത വേഷം ...മാത്യു സര് എന്റെ അടുതെക്കുവന്നതും അവിടുന്ന് ഇവിടുന്നു എല്ലാം കാമറയുടെ ഫ്ലാഷ് ദൈവമേ അതിനിടെ പത്രക്കാര് വന്നോ ???ആരേം അറിയിക്കാതെ ആണല്ലോ സര്‍ വന്നത് ???ഓ അത് മമുഞ്ഞു ആയിരുന്നു കഴുത്തില്‍ വിലകൂടിയ കാനോന്‍(മാത്യു സാറിന്റെ ആണേ ) എസ് ല്‍ ആര്‍  ക്യാമറ  ..ഞങ്ങടെ ഒരു രണ്ടു ഫോട്ടോ എടുത്തിട്ട് മംമുഞ്ഞു കാമറ എന്റെ കയ്യില്‍ തനിട്ടു എടുക്കട എന്റെ ഫോട്ടോ എന്ന് പറഞ്ഞു പല പല ഭാവത്തില്‍ പോസെ ചെയ്യുന്നു ഫേസ് ബോകില്‍ ഇടാനാണ് പോലും ..ലൌകിക ജീവിതത്തോട് വലിയ തല്പര്യം ഇല്ലാത്ത സ്വാമിക്ക് ഇതൊന്നും അത്ര സുകികുനില്ല രൂമിലോട്ടു പോകാം എന്ന് സ്വാമി അക്രോസിച്ചു ...ദൈവമേ അപ്പോഴ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌ .രാവിലെ എന്നെ അമ്മിണി ബോബിന്‍ വിളിച്ചിരുന്നു ..നീ എപ്പഴ വരുന്നത് എന്ന് ചോദിച്ചു ഞാന്‍ രാവിലെ എത്തും എന്ന് പറഞ്ഞപ്പോള്‍ ഓ ഞാന്‍ ഒരു നാലു മണി ഒക്കെ ആയിട്ടുവരം എന്തിനാ എത്ര നേരത്തെ വരുന്നത് എന്ന് പറഞ്ഞു ..എത്രയും നേരത്തെ വന്നിട്ട് എന്താ ചെയ്യുന്നേ എന്ന് ചോദിച്ചപ്പോള്‍ ഓ ഒരു രണ്ടു പെഗ്ഗ് അടിക്കണം എന്ന് ഞാന്‍ പറഞ്ഞു ...ആഹാ എന്നാ ഞാന്‍ ഡാ വണ്ടിയില്‍ കേറി എന്ന് അമ്മിണി ..വെള്ളം അടിച്ചിട്ട് ഒരു വര്ഷം ആയി എന്ന് അമ്മിണി ..യുടെ ദുക്കം!!!!ഏതയാലും കുപ്പി വാങ്ങുന്ന ഷോപ്പ് അടുതുതന്നെ ഉണ്ടായതു ഭാഗ്യം ..ഒരു മുന്തിയ സദനം വാങ്ങി ഞങള്‍ റൂമിലേക്ക്‌ ഒരു ഓട്ടോ പിടിച്ചു ,റൂമില്‍ എത്തിയതും ഒരു കാള്‍ എടുത്തതും നിങള്‍ എവിടെ അനടാ പട്ടികളെ എന്ന് ഒരു ചോദ്യം ദൈവമേ അമ്മിണി വന്നു 
..ഏതായാലും ഇത്ര യാത്ര ഒക്കെ ചെയ്തു വന്നതല്ലേ ക്ഷീണം മാറ്റാന്‍ രണ്ടെണ്ണം വിട്ടാലോ എന്ന് ചോദിക്കുനതിനു മുന്‍പ് അമ്മിണി രേന്ടെന്നം അകത്താക്കി ..ടൌചിംഗ് ആയിട്ടു കെയര്‍ ടാകേര്‍ ചേച്ചിയും ചേട്ടനും ഉണ്ടാക്കിയ ചികെനും മീനും ..അല്പം മയങ്ങാം എന്ന് പറഞ്ഞു കിടന്നപോള്‍  കാറ്റിന്റെ കൂടെ ഒരു പാട്ടിന്റെ സബ്ദം ..അല അടിച്ചു വരുന്നു യെ അജ്നബി എന്നാ ഗാനവുമായി നമുടെ ലിജോ പാലാ. മുറ്റത്ത്‌ ഒരു ഹോനിന്റെ സബ്ദം "ഗെ ഗെ" ഗെ ഇതെന്തു ഹോണ് അയ്യോ നമ്മുടെ എസ് ഐ സതീഷ്‌ പുത്തന്‍ പുതിയ മാരുതി സിഫ്റ്റ് കാറില്‍ ...ഏറെ വയ്കാതെ തന്നെ മുപനും ..ടെര്സനും എത്തി ..ഞങള്‍ എല്ലാരും ഒരുമിച്ചു ഭകഷണം കഴിച്ചു ..അപ്പോള്‍ ഡാ വരുന്നു സാന്റോ സാറിന്റെ ഫോണ്‍ തോമാച്ചനും വയ്ഫും വന്നിടു കുറെ നേരമായി നമ്മളെ കത്ത് നിക്കുന്നു ..പെട്ടന് റെഡി ആയി ഞ്ഗല്‍ പരുപാടി സ്ഥലത്തേക്ക് വിട്ടു .......ങ്ങള്‍ അവിടെ എത്തുമ്പോള്‍ കുല്ച്ചരല്‍ ഷോ നടകുവന് .

വര്ന്തയില്‍ തന്നെ നമ്മുടെ ചില ജൂനിയര്‍ പിള്ളേര് ഉണ്ട് കുറെ നേരം അവരുമായി കതിവേച്ചിട്ടു ഹാളിലേക്ക് കയറി എന്നത്തേയും പോലെ ഏറ്റവും ബാക്കില്‍ ഒരു റോയില്‍ ഇരുന്നു അവരതം തുടങ്ങി ..ഓരോ പരിപാടിക്ക് ഇടയിലും ഓരോ ബാച്ച് കാരെ സ്റ്റേജില്‍ വിളിക്കുന്നു .എല്ലാ ബാച്ചിലും ഒന്ന് രണ്ടു പേര് മാത്രം ഏറിയാല്‍ അഞ്ചു പേര് ..അലുമിനി കളുടെ എണ്ണം കുറയുന്നത് കണ്ടു പാവം മേന്ടുസ് സാറിന്റെയും സാന്റോ സാറിന്റെയും മുഖം വിലരുന്നത് പോലെ തോന്നി .




.ഡാ നമ്മുടെ ഊഷം വന്നു അലുമിനീസ് ഓഫ് ടു തൌസന്ദ് ഫൈവ് ബാച്ച് എന്ന് പറഞ്ഞപ്പോള്‍ ഒരു പത്തു പന്ത്രണ്ടു തടിയന്‍ മാര് സ്റ്റേജില്‍ . സ്റ്റേജില്‍ വെച്ചിട്ടുള്ള സ്ക്രീനില്‍ നമ്മുടെ ബാറ്ചിന്റെ കുറെ പഴയ ഓര്‍മ്മകള്‍ ഉള്ള ഫോട്ടോകള്‍ മിന്നി മറയുന്നു ..മനസ്സില്‍ ഒരു അഭിമാനം തോന്നിയ നിമിഷങ്ങള്‍ ..സാന്റോ സാറിന്റെയും മേന്ടുസ് സാറിന്റെയും മുഖം ഒന്ന് തെളിഞ്ഞു .കാരണം തൊട്ടു മുന്‍പില്‍ ഉള്ള ബാച്ചില്‍ വന്നത് രണ്ടേ രണ്ടു പേര് മാത്രം .(നമ്മുടെ ജൂനിയര്‍ ബാച്ച് )..എന്തൊക്കെ പറഞ്ഞാലും സ്നേഹവും കുറും ഉള്ളത് നമ്മള്‍(2005 batch) ആണ് കേടോ എന്നാ പോലെ ഞ്ഗല്‍ തല ഉയര്‍ത്തി നിന്നു.തുടര്‍ന്ന് അലുമിനി അവാര്‍ഡ്‌ ..അതിനു ശേഷം രണ്ടു വാക്ക് പറയാന്‍ തോമച്ചാണ് മൈക്ക് കയ്യ് മാറി 
..ആദ്യം  തന്നെ തോമാച്ചന്റെ വക നമ്മുടെ ബാച്ചിനെ കുറിച്ച് ഒരു വിവരണം ..അത് കേട്ട് നമ്മളും അവിടെ ഉണ്ടായിരുന്നവരും അറിയാതെ  ചിരിച്ചു പോയി .മറ്റു ഒരു ബത്ച്ചും ചെയ്യാത്ത കാര്യം ചെയ്യുക എന്നത് പണ്ടേ നമ്മുടെ മാത്രം പ്രേതെയകത ആണല്ലോ നമ്മുടെ വക സാന്റോ സാറിന് ഒരു ഗിഫ്റ്റ് ഇത്രയും വര്ഷം പടിപിചിട്ടും ആരും കാണിക്കാത്ത ഒരു ആദരവു നമ്മള്‍ കാണിച്ചപ്പോള്‍  സാറിന് അടക്കാനാവാത്ത  സന്തോഷത്തില്‍ നിറഞ്ഞ ഒരു ദുക ഭാവം ..പിന്നീടും ഷാജി  ചേട്ടന് നമ്മള്‍ നല്‍കിയ ഒരു ചെറിയ സന്തോഷം അതും സാന്റോ സാറിന് കയ്യ് മാറി .അതിന്റെ ഇടയില്‍ അഭിലാഷിന്റെ ഫോണ്‍ ടിട്ടുമോന്‍  എത്തി   പോയി .അത് കഴിഞ്ഞു നേരെ നമ്മള്‍ റൂമിലേക്ക്‌ വെച്ച് പിടിച്ചു ..മൂപനും ,സതീഷും ,ടെര്സനും ഒഴിവാക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഉള്ളത് കൊണ്ട് തിരികെ പോയി .തോമാച്ചന്‍ വ്യ്ഫിനെ ബന്ധു വീട്ടില്‍ ആക്കിയിട്ടു വരം എന്ന് പറഞ്ഞു പോയി ..ഞാനും ലിജോ പാലയും കുപ്പി വാങ്ങാന്‍ പോയി ബാക്കി ഉള്ളവര്‍ രൂമിലെക്കും ..ഇതില്‍ വെള്ളം അടിക്കാതെ ചിലര്‍ ഉള്ളത് കൊണ്ട് അവക്കുള്ള ഫ്രഷ്‌ ജൂസും ഒക്കെ ആയി നമ്മള്‍ റൂമില്‍ എത്തി ..റൂമില്‍ എത്തിയപ്പോള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി  ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാവത്തില്‍ മംമുഞ്ഞു ഇരിക്കുന്നു ..ഏകദേശം സമയ എട്ടു മണി കഴിഞ്ഞു  അപ്പോള്‍ തുടങ്ങിയ സംസാരവും ,പഴയ കട പറച്ചിലും പരസ്പരം അവരതിക്കലും മുല്ലപെരിയാര്‍ തൊട്ടു മുല്ല പൂവിന്റെ വില കൂടിയത് വരെ   ആയി ഏകദേശം മുന്ന് മണി വരെ പോയത് അറിഞ്ഞില്ല ..മാത്യു സാറിന് വെള്പ്പിനെ പോകണം എന്നുള്ളത് കൊണ്ട് നമ്മള്‍ കിടക്കാന്‍ തീരുമാനിച്ചു . നല്ല കുറക്കാം വലിയാണ് എന്റെ കൂടെ കിടന്നാല്‍ ആര്‍ക്കും ഉറക്കം വരില്ല എന്ന് പറഞ്ഞു അമ്മിണി ഒറ്റയ്ക്ക് ഒരു റൂമില്‍ പോയി കിടന്നു .മാത്യു സാറും സാമിയും ടുട്ടുവും ഒരു റൂമില്‍ .ഞാനും അര്‍ഷടും ലിജോ പല തോമാച്ചനും ഒരു റൂമില്‍ ..കിടന്ന പാടെ മംമുഞ്ഞു ചെറിയ സ്ബടത്തില്‍ കൂര്‍ക്കം വലിച്ചു ..അത് കേട്ട് ഞാനും ലിജോ പാലയും കുറെ ചിരിച്ചു ..ആന്റെ മുക്ക് കുറച്ചു നേരം പൊതി പിടിച്ചു ..അതിഉ ഇടയില്‍ എപ്പഴോ ഉറങ്ങി പോയത് അറിഞ്ഞില്ല ..നേരം വെളുത് എനിട്ടപോള്‍ എന്റെ റൂമില്‍ തോമാച്ചന്‍ മാത്രം എന്ത് പട്ടി  എന്ന് ചോദിച്ചപോള്‍ എന്ത് പട്ടിയന്നോ നിന്റെ  കുറക്കാം വലി കാരണം എല്ലാരും അമ്മിണിയുടെ റൂമില്‍ പോയി കിടന്നെന്നു .രാവിലെ എനിട്ട്‌ വന്ന ലിജോയോടു തോമാച്ചന്‍ ചോദിക്കുന്നത് കേട്ട് എങനെ ഉണ്ടായിരുന്നു ..ഇതിലും ഭേദം ആയിരുന്നോ എന്ന് ..ലിജോടെ മറുപടി കേട്ട് ഞാന്‍ അറിയാതെ ചിരിച്ചു പോയി ..ഇതിലൊക്കെ എത്രയോ ഭേദം ആണ് ഒന്നും അല്ലെങ്കിലും ഒരു താളം ഒക്കെ ഉണ്ട് അവന്റെ കൂര്‍ക്കം വലിക്കു ..മാത്യു സര്‍ അതിരാവിലെ തന്നെ പോയിരുന്നു ...ബാക്കി ആര്‍ക്കും പോകാന്‍ ഒരു ത്ല്പരം ഇല്ലാത്ത പോലെ ഏതയാലും ഒരു പാട് സങ്കടത്തോടെ അതിലേറെ സന്തോഷത്തോടെ നമ്മള്‍ യാത്ര പറഞ്ഞു പിരിഞ്ഞു .ഇനിയും ഉടനെ തന്നെ ഇതു പോലെ ഒന്ന് കൂടണം എന്ന് പറഞ്ഞു നമ്മള്‍ പിരിഞ്ഞു

Sajith:
Good description commando..Avide ettiya oru feeling..