നാട്ടില്‍ ലീവിന് വന്ന റിയാസ് എന്നാ പേട്ടു പയ്യന് trivandram വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാനും പോകാം എന്ന് കരുതി....
പെട്ടെന്നെടുത്ത തീരുമാനം ആയതോണ്ട് എല്ലാവരെയും ഒന്നും വിളിക്കാന്‍ പറ്റിയില്ല ... എന്നാലും സ്ഥിരം കുറ്റികള്‍ ആയ സ്വാമിജി , ലിജോ, അഭിലാഷ് എന്നിവരെയൊക്കെ വിളിച്ചു നോക്കി.. പക്ഷെ എല്ലാവരും അവരുടെതായ തിരക്കുകള്‍ ...
എന്തായാലും ഉച്ചക്ക് 2 മണിക് തന്നെ തമ്പാനൂര്‍ സ്റ്റേഷന്ല് എത്തി ... സജിത്തിന്റെ bmw കാര്‍ തലസ്ഥാന നഗരിയിലൂടെ ചീറി പാഞ്ഞു വന്നു.. ( Alto കാറില്‍ ഉള്ള അവന്റെ ഡ്രൈവിംഗ് കണ്ടാല്‍ പോകുന്നത് ഓടിയിലോ bmwയിലോ ഒക്കെ ആണെന്ന് തോന്നും..) ഉച്ചക്ക് രഞ്ജിനിയുടെ വക വിഭവിഷ്ടമായ ഭക്ഷണം ...
കൊല്ലത്തെ ഏതോ പ്രശസ്തമായ കോളേജില്‍ MCA പിള്ളേര്‍ക്ക് DataStructure എന്നാ വിഷയം കൈകാര്യം ചെയ്യുന്ന ഏതോ ഒരു വലിയ പ്രൊഫസറെ കൂട്ടി വരാം എന്ന് പറഞ്ഞ റിയാസിനെ കാണാത്തപോള്‍ ഒന്ന് വിളിച്ചു നോക്കി... പ്രൊഫസര്‍ വെള്ളമടിച്ച് എവിടെയോ ഓഫ് ആയി കിടക്കുകയാണ്..ഉടനെ പൊക്കി കൊണ്ട് വരാം എന്നാ മറുപടി...
നാല് മണിയായപ്പോള്‍ അതോ വിനോദ സാറിനെ പോലെ ഒരുത്തനെ കൂട്ടി റിയാസ്... ,... വിനോദ് സാര്‍ ആണോ നീ പറഞ്ഞ പ്രൊഫസര്‍ എന്ന് ചോദിച്ചതും അതാ ഒരു ഊളന്‍ ചിരിയും കാട്ട്രായിയുടെ വൃത്തികെട്ട മണവും :)
(ഒരു പക്ഷെ ലിജിന്‍ പ്രോഫെസര്‍ ആയതിന്റെ പിന്നില്‍ സാന്റോ സാറിന്റെ അനേകം വഴിപാടുകളുടെ ഫലം ഒന്ന് കൊണ്ട് മാത്രം .. :) )
പക്ഷെ പഴയ പോലെ അല്ല... ഭാര്യയുടെ കടുത്ത ശിക്ഷണത്തില്‍ അളിയന് ഇപ്പോള്‍ നല്ല ഒരു കുക്ക് ആണ്... രഞ്ജിനിയെ അടുക്കളയില്‍ നിന്നും പുറത്താക്കി അളിയന് പ്രോഫെസര്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി... ഹെല്‍പ്പര്‍ ആയിട്ട് ദുബായ് ഷെയ്ക്കിന്റെ കുക്കും ..
മധുരവും കടുപ്പവും ഒട്ടും ഇല്ലാത്ത ചായ ഒരു വിധത്തില്‍ കുടിചിറക്കി നമ്മള് മൂന്നു പേരും ആറ്റിങ്ങലിലെക്ക് ...പ്രോഫെസറുടെ ഡ്രൈവിംഗ് സൂപ്പര്‍ ... പണ്ട് ഉട്ടു fifth ഗീറില്‍ U-turn തിരിച്ച പോലത്തെ ഡ്രൈവിംഗ് ... ഉടനെ വണ്ടി സൈഡ് അക്കിപ്പിച്ചു സജിത്ത് വളയം ഏറ്റെടുത്തു ...
വഴിയില്‍ വെച്ചു ബസ് സ്റ്റോപ്പില്‍ ഏതോ അക്കനെ നോക്കി ചെമ്മീനിലെ മധുവിനെ പോലെ ഒരാള്‍... ,... ഏതു കൂടിച്ചേരല്‍ നടത്തിയാലും ഒരു ഉള്ളുപ്പും ഇല്ലാതെ പങ്കെടുക്കുന്ന ഒരേ ഒരാള്‍.... ,... രഞ്ജിത് മഹേശ്വരി .... അവനെയും പ്രോഫെസറുടെ കാറിലേക്ക് എടുത്തിട്ടു ...
അവിടെ പ്രോഫെസറും ഭാര്യയും താമസിക്കുന്ന മനോഹരമായ വീട്.. ഭാര്യയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു നമ്മളെ സ്വീകരിക്കാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു മച്ചാന് ...
പോകുന്ന വഴിക്ക് വാങ്ങിയ ചിക്കന്‍ ഫ്രൈ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു പ്രോഫെസര്‍ കുക്കും ദുബായ് ചുക്കും ... കൂടാതെ ഒരുപാട് പുതിയ ഐറ്റംസ് നമ്പറുകളും ... സലാഡ് ..ഫിങ്കര്‍ ഫ്രൈ ..
ഓറഞ്ച് മസാല കിഷ്ക്കു .. രാത്രി എന്തായാലും നമ്മുടെ അടുത്തെത്തും എന്ന് പറഞ്ഞ ഒരാള്‍ മുങ്ങിയ വിവരം അപ്പോഴാണ് അറിഞ്ഞത് .. ആ തടിയന് സാറിനെ കുറിച്ച് രണ്ടു തെറി ഇപ്പോള്‍ എന്തായാലും പറയുന്നില്ല ... അങ്ങേരു വരാന്‍ പറ്റാത്ത കാരണങ്ങള്‍ രഞ്ജിത്ത് വളരെ മനോഹരമായി അഭിനയിച്ചു കാണിച്ചു തരികയും ചെയ്തു... :D
അങ്ങനെ അങ്ങനെ... നേരം പുലരും നേരം പഴയ ഓര്‍മകളും പുതിയ അനുഭവങ്ങളും പങ്കു വെച്ച് നമ്മള് അടിച്ചു പൊളിച്ചു....
പുലര്‍ച്ചെ 6 മണിക്ക് തന്നെ വീടിന്റെ ഉള്ളില്‍ പാത്രങ്ങളുടെ തട്ടലും മുട്ടലും ... ശബ്ദം കേട്ട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ... വീടൊക്കെ നനച്ചു തുടയ്ക്കുന്ന പ്രോഫെസര്‍ ഫല്ഗുണന് .. ഭാര്യ വരുന്നതിനു മുംബ് വീട് ക്ലീന്‍ ആയിട്ടില്ലേല്‍ രണ്ടു ദിവസം ചായ്പില്‍ കിടന്നുറങ്ങാന്‍ എന്നെ കൊണ്ട് വയ്യ എന്നാ ഡയലോഗും ... കഷ ജക്ക ചജ്ജ ഒക്കെ ദിവസവും മൂക്ക് കൊണ്ട് അവള് വരപ്പിക്കുന്നുന്ദ് എന്ന് മനസ്സിലായപ്പോള്‍ എന്തൊരു സന്തോഷം ... അല്ലേലും ഇവനൊക്കെ അങ്ങനെ തന്നെ വേണം... നമ്മള് എത്ര പേരെ ആണ് അവന് പണ്ട് പേന കൊണ്ട് എഴുതി തളര്‍ത്തിയത് ... ഹഹ ...
രാവിലെ വീണ്ടും തലസ്ഥാന നഗരിയിലെക്ക്... ആകെ 30 ദിവസത്തെ ലീവിന് വന്ന പയ്യന് ഒരു ദിവസം രാത്രി അവന്റെ കെട്ട്യോളുടെ കൂടെ നില്ക്കാന് പറ്റാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ പെട്ടെന്ന് തന്നെ മുങ്ങി ... :)
തലേന്ന് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്ത PT അതാ വിളിക്കുന്നു... ഉടനെ തന്നെ അവനോട് അടുത്തുള്ള ഏതോ ഒരു സ്ഥലത്തേക്ക വരാന്‍ പറഞ്ഞു... ഹെല്‍മറ്റും ധരിച്ചു പള്സരില് ചീരിപാഞ്ഞു വരുന്ന ഒരു വെളുത്ത സുന്ദരന്‍ ..
കുറച്ച് നേരത്തെ പാരകളും തമാശകള്‍ക്കും ശേഷം വീണ്ടും യാത്ര .... രഞ്ജിത്തിന്റെ വീട്ടിലേക്ക്....
അവിടെന്ന് കുളിച്ചു ഫ്രഷ് ആയി ഊണും കഴിച്ചിട്ട് അവന്റെ പുതിയ സ്കോഡ കാറില്‍ വീണ്ടും തമ്പാനൂര്‍ റെയില്‍വേ സ്റെഷനിലെക്ക് ...
അങ്ങനെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ മനോഹരമായ മറ്റൊരു ഒത്തുചേരല്‍ കൂടി... ഇനി എന്നാണാവോ അടുത്തത് ..?