മുട്ടാസ് നു അഭിനന്ദനങ്ങള്‍ ... നമ്മുടെ എല്ലാം പ്രിയങ്കരന്‍ ആയ മുട്ടാസ് ന്റെ പുതിയ വീട് നാളെ കേറിതാമസം (പാല് കാച്ചു ) or Housewarming ആണു ... പോകാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും നേരുന്നു . ഒരുപക്ഷെ നമ്മുടെ ക്ലാസ്സില്‍ ഏറ്റവും അഭിനന്ദിക്ക പ്പെടെണ്ട ഒരു വ്യക്തി യാണ് മുട്ടാസ് എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിക്കുന്ന സജിത്ത് കുമാര്‍ . സ്വപ്രയത്നം കൊണ്ടു മാത്രം ജീവിതം പടുത്തുയര്‍ത്തുന്ന മുട്ടാസ് നെ അങ്ങേയറ്റം ബഹുമാനത്തോടെയും അതിനുപരി ഒരു സുഹൃത്ത് എന്ന നിലയില്‍ അഭിമാനത്തോടെയും ആശംസിക്കുന്നു ....
കുറച്ചു നാളുകള്‍ക്കു മുന്‍പ് സജിത്ത് മായി നടന്ന സംഭാഷണം ഓര്‍ക്കുന്നു . ഇപ്പോഴത്തെ കമ്പനി വിട്ട് കൂടുതല്‍ മെച്ചപെട്ട വേതനം ലഭിക്കുന്ന ഏതേലും സാധ്യത നോക്കുന്നു എന്ന് പറഞ്ഞു . ആ വാക്കുകളില്‍ പക്ഷെ സാധാരണ ഒരു പ്രൊഫഷണല്‍ ന്റെ അതിരുകള്‍ ഇല്ലാത്ത corporate മോഹങ്ങളേകാളും മുഴച്ചു നിന്നത് താന്‍ ഏറ്റെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ഉള്ള വ്യഗ്രത ആയിരുന്നു . സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ മുഴുവന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത യോടെയും ആത്മാര്‍ത്ഥത യോടെയും സര്‍വോപരി selfishness (മലയാളം വാക്ക് അത്ര ശക്തം ആയി പകരം വെക്കാന്‍ അറിയില്ല ) ലവലേശം ഇല്ലാതെ നോക്കി നടത്തുന്ന സജിത്നു ഒരായിരം ആശംസകള്‍ .
താന്‍ ആഗ്രഹിച്ചത് പോലെ കൂടുതല്‍ മെച്ചപെട്ട വസരം CTS ലു ലഭിച്ചതിലും മുട്ടസിനെ അഭിനന്ദിക്കുന്നു . ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ .. അവന്റെ ഉയര്‍ച്ചകള്‍ കാണാന്‍ അമ്മയും അച്ഛനും ഇല്ലാതെ പോയി എന്ന ദുഃഖം മാത്രം . കര്‍മം ആണു ഈശ്വരന്‍ സ്നേഹം ആണു ഈശ്വരന്‍ ... അതിനാല്‍ തന്നെ ദൈവത്തിന്റ്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകും ...
അമേരിക്കയിലെ പ്രവാസി ജീവിതം കഴിഞ്ഞു തിരുവനന്ത പുരത്തിന്റെ മണ്ണിലേക്ക് ഇന്ന് വീണ്ടും കാലു കുത്തുന്ന സന്ദീപ് സ്വാമിജി ക്ക് സ്വാഗതം ..
സ്വാമിജി യുടെ പരിപാടികള്‍ :
ഇന്ന് സ്വന്തം ജന്മ നാട് ആയ കാഞ്ഞിരപള്ളി ക്ക് ..അവിടെ ഒരാഴ്ച വിശ്രമം .... വീണ്ടും തിരുവനന്തപുരത്തേക്ക് ...ബാക്കി പിന്നീടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ