വിപിന്‍റെ ഡെല്‍ ഫോണ്‍ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടിറ്റോയുടെ ആരാധകര്‍ ടിറ്റോയുടെ ഐ ഫോണ്‍ അപ്‌ലോഡ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബ്ലോഗ് മാനേജ്‌മന്റ്‌നു കത്തയച്ചു. തങ്ങളുടെ ആരാധ്യ നേതാവായ ടിറ്റോയുടെ ഐ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെന്നും, എല്ലാ മെയിലിലും 'സെന്‍റ് ഫ്രം ഐ ഫോണ്‍' എന്ന് എഴുതിയിട്ട് പോലും ആ പടം ഇത് വരെ പ്രസിദ്ധീകരിക്കാതെ, ഇടക്കാലം കൊണ്ട് മാത്രം പ്രശസ്തന്‍ ആയ വിപിന്‍റെ പടം ഇട്ടത് ടിറ്റോയുടെ കൊച്ചി ലോബിക്കെതിരെ വിപിന്‍റെ ബാംഗ്ലൂര്‍ ലോബിയുടെ കളി ആണോ എന്നും സംശയം ഉണ്ട്. ഐ പി എല്‍ കേരള ടീമിനെതിരെയും ഈ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ടിറ്റോയുടെ ഐ ഫോണ്‍ ബ്ലോഗ്ഗില്‍ ഇടാത്തത്തില്‍ പ്രതിഷേധിച്ച്, ടിറ്റോയുടെ ഇടത്താവളം ആയ യു കെ യിലെ ബെഡ്ഫോര്‍ഡില്‍ ആളുകള്‍ തടിച്ചു കൂടി. കൊച്ചിയിലെയും, തിരുവനന്തപുരത്തെയും ആരാധകര്‍ ടിറ്റോയുടെ പടം ഉള്ള ഫ്ലെക്സ് ബോര്‍ഡുകളും വഹിച്ചു നഗരത്തില്‍ പ്രതിഷേധം നടത്തി. ഇതിനിടയില്‍ ടിറ്റോയുടെ പടം ഐ ഫോണ്‍ സഹിതം ഉടന്‍ തന്നെ ഇട്ടു പ്രശനം പരിഹരിച്ചു മാധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ ബ്ലോഗ് സംഖാടകര്‍ ശ്രമിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ