XMas 2010


ഞാന്‍ താമസിക്കുന്ന apartment  ഇല്‍ നിന്നും അജോ യേ പിക്ക് ചെയ്യാന്‍ പോകുന്നതോടെയ്
  എന്റെ സംഭവ ബഹുലാം ആയ  XMas 2010  തുടക്കം ആയി .. ഞാന്‍ താമസിക്കുന്ന apartment  ഇല്‍ നിന്നും അജോ താമസിക്കുന്ന apartment ലേക്കുള്ള ദൂരം ഏകദേശം 40 miles ആണ് ..എന്റെ "directon sense " ഇല്‍ ഉള്ള അപാരമായ മതിപ്പുകൊണ്ട്  .ഭാര്യാ  വാങ്ങിച്ചു തന്ന (XMas Gift)പുതിയ GPS
 (വീടിനു 5mile അകലെ ഉള്ള കടയില്‍ പോയിട്ട് വരാന്‍ പലപ്പോഴും 5 -6 മണിക്കൂര്‍ എടുക്കാറുണ്ട് .... "കല്യാണം കഴിഞ്ഞിട്ട് ചേട്ടന്‍ എന്റെ അടുതിരിക്കുന്നതിനേ ക്കള്‍ കൂടുതല്‍ വഴിതെറ്റി നടന്നിട്ട് കാണും " എന്നുള്ളത് പ്രിയതമ യുടെ സ്ഥിരം പരിബവങ്ങളില്‍ ഒന്ന് മാത്രം ..പാലാ, കൊല്ലപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം എന്നീ metropolitan സിറ്റി കളില്‍  ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയ എനിക്ക് അമേരിക്ക യിലെ വായില്‍ കൊള്ളാത്ത റോഡ്‌ കള്‍ തെറ്റി പോകുന്നത് സ്വാഭാവികം ആണ് എന്ന് ഞാന്‍ വാദിച്ചു നോക്കി ..അവള്‍ സമ്മതിക്കുന്നില്ല ...അതിനു   അവള്‍ കണ്ടു പിടിച്ച "solution " ആണത്രേ പ്രസ്തുത ഉപകരണം ) 




..ഈ GPS (Global Positioning System) ഇല്‍  നമ്മള്‍ from Address ഉം  to address ഉം സ്കൊടുത്താല്‍ മച്ചാന്‍ നമ്മളെ ലക്ഷ്യ സ്ഥാനത് എത്തിക്കും പോലും! "ഇത്തവണ ചേട്ടന് വഴി തെറ്റില്ല ,ഉറപ്പു ", എന്ന് ഭാര്യാ പറഞ്ഞപ്പോലെ എനിക്കൊരു പന്തികേട്‌ തോന്നാതിരുന്നില്ല .. എങ്കിലും GPS മച്ചാനേ വിശ്വസിച്ചു  (അമിതം ആയി ) യാത്ര തുടങ്ങി...പതിവ് പോലെ നമ്മുടെ മണിയുടെ "കണ്ണി മാങ്ങാ പ്രായത്തില്‍ ...ചാലക്കുടി ചന്തക്കു പോയപ്പോള്‍.....തുടങ്ങിയ നാടന്‍ പാട്ടുകള്‍  കേട്ടുകൊണ്ടാണ് യാത്ര ...യാത്രയുടെ 95 % വളരെ വിജയകരം ആയി പോയി (ആ വഴി/highwaY ആര്‍ക്കും തെറ്റില്ല ..കുട്ടിക്കാനം - മുണ്ടക്കയം റോഡ്‌ പോലെ ആണ് ..യാതൊരു കണ്‍ഫ്യൂഷന്‍ ഉം ഉണ്ടാവില്ല ...എങ്കിലും ഉള്ളില്‍ അല്‍പ്പം അഹങ്കാരം തോന്നാതിരുന്നില്ല ...GPS നോട് കടുത്ത ബഹുമാനവും അത് വാങ്ങി തന്ന ഭാര്യാ യോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും തോന്നി )..ഇനി ഇവിടുന്നു 2 -3 മൈല്‍ കള്‍ കൂടിയേ ഉള്ളു എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷം തിരതുള്ളി ("സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലേ" എന്ന് പറയുന്നത് പോലത്തെ ഒരു വികാരം )

 അല്‍പ നിമിഷങ്ങള്‍ക്ക് ശേഷം GPS തനിക്കൊണം കാണിച്ചു തുടങ്ങി ...അവള്‍ സംസാരിച്ചു തുടങ്ങി ..Take next exit ..Keep right ..Turn Left ..Then make a  left onto willow  road ...ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു ഒപ്പിച്ചു അവള്‍ വായടച്ചു ...ഇത്രയും ഇംഗ്ലീഷ് ഒരിമിച്ചു പറഞ്ഞാല്‍ അത് മനസിലാക്കാന്‍  എനിക്കുള്ള ഉള്ള സാങ്കേതിക ബുതിമുട്ടു GPS ഉണ്ടോ മനസിലാകുക ! (ശ്രീനിവാസന്‍ എ   തലയണ മന്ത്രം എന്ന മൂവിയില്‍ മമ്മുക്കോയ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം മനസ്സില്‍ ഒന്ന് പാളി ..Accelerator ..Brake ..Clutch... )അങ്ങനെ പിന്നയും ചങ്കരന്‍ തെങ്ങേല്‍ എന്ന് പറയുന്നത് പോലെ ..നമ്മുക്ക്  വീണ്ടും വഴി തെറ്റി!!! 
തെറ്റിയ വഴിയിലൂടെ അല്‍പ്പനേരം മുന്‍പോട്ടു പോയപ്പോള്‍ ഒരു WALMART കണ്ടു (അമേരിക്കയിലെ സാധരനക്കരുടെയ് ഇടയിലും ..INDIA ..PAKISTAN ..ചൈന.ഫിലിപ്പെന്‍സ്..തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്ക്കും അറിയാവുന്ന ഒരു സ്ഥാപനം ആണ് ഈ walmart ...അമേരിക്കയില്‍ ഒരു പ്രാവശ്യം എങ്കിലും വന്നിട്ടുള്ള എല്ലാ ഇന്ത്യ ക്കാര്‍ക്കും സുപരിചിതമാണ് ഈ സ്ഥാപനം ...SAVE MONEY LIVE BETTER എന്നുള്ളതാണ് ഇവരുടെ ആപ്ത വാക്യം )..

WALMART കണ്ടപ്പോള്‍ ഉള്ളില്‍ ആശ്വാസം തോന്നി ...കാരണം WALMARTഇല്‍ നിന്നും താമസ സ്ഥലത്തേക്കുള്ള DIRECTION പറഞ്ഞു തരാന്‍ എളുപ്പം ആണ് ..
അങ്ങനെ WALMART ഇന്റെ മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്തു അജോ യേ phonil വിളിച്ചു direction ചോദിച്ചു ...
അജോ യോട് ഞാന്‍  അളിയാ എനിക്ക് വഴി തെറ്റി എന്ന് പറഞ്ഞു ..
അപ്പോള്‍ അജോ 
Ohh My Gosh .. You did it again ..Wer r u at ?..(അവസാനം  പോയപ്പോലും എനിക്ക് വഴി തെറ്റിയിരുന്നു -:))
Lemme Know if any LandMark by you ..

WALMART എല്ലാ ഇന്ത്യ ക്കാര്‍ക്കും അറിവുള്ള താണല്ലോ എന്ന പൊതു വിശ്വാസത്തില്‍(ആശ്വാസത്തില്‍ )..ഞാന്‍ WALMART നു അടുത്താണ് എന്ന് പറഞ്ഞു ..

അപ്പോള്‍ അജോ ..
 DUDE , WHAT IS  WALMART?

ഞാന്‍ :
 അളിയാ അത് ഒരു retail shop ആണ് ..:ഭയങ്കര faimous ആണ് !
AJO :
No I do not know WALMART ...I never been to walmar(ഒടുക്കത്തെ അഹങ്കാരം ..WALMARTഅറിയില്ല പോലും ..ഇംഗ്ലീഷ് മാത്രമേ സംസാരിക്കു ! അമേരിക്കയില്‍ വന്നിട്ട് 4 വര്ഷം ആയെങ്കിലും നമ്മള്‍ ഈപോലും ..yes (yaam  , yeah ..YUP ), No (nop), by the by , thank you ..pretty good ..pardon എന്നീ വാക്കുകളില്‍ ആണ് ഇപ്പോളും പിടിച്ചുനില്‍ക്കുന്നത്..സന്ദര്‍ബതിനു അനുസരിച്ച് നീട്ടലും കുറുക്കലും ഉണ്ടെന്ന്‌ മാത്രം ...  അപ്പോളാണ് വന്നിട്ട് 1 വര്ഷം പോലും തികച്ച് ആകത്തവന്‍ ഒടുക്കത്തെ ഇംഗ്ലീഷ് ..എങ്ങനെ complex വരാതിരിക്കും ..ഉള്ളില്‍ ഉള്ള complex തല പൊക്കി തുടങ്ങി !)

AJO :
I do shop from DominiK 's or JEWEL (ഈ രണ്ടു shope കളും ഇവുടുത്തേ upper class (കുഞ്ഞച്ചന്മാര്‍ ) ഉദ്ദേശിച്ചു മാത്രം ഉള്ള താണ് ..)
Do you Have any of those by you ..

ഞാന്‍ :
ഇല്ല അളിയാ 

Ajo :
Dnt Worry , You drive a little bit  farther and lemme know when you have a intersection ...

ഞാന്‍: 
അളിയാ ഈ intersection എന്ന് പറഞ്ഞാല്‍ എന്താ ?


Ajo :
Dude , you dnt know what is an intersection ..Itz the point where X axis meets Y axis 

കാര്യങ്ങള്‍ കുറച്ചു പിടികിട്ടിയ ഞാന്‍ വണ്ടി ഒരു intersection ഇല്‍ നിര്‍ത്തി അജോ യേ വിളിച്ചു ..
Saunder 's റോഡും Dudee road ഉം കൂട്ടിമുട്ടുന്ന(intersection) ഇല്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു ..


Ajo :
ok ok Now listen to me ..Itz very simple you know ..Lemme explain you the direction in very simple terms ..
Right ahead of you will  find a road that goes northeast direction, get onto that road then after 200 yards you will find another road that goes southwest direction Take that road then after a small tricky turn you will see another road that goes perpendicular to the one you will be on get onto that road ..Then at the first signal keep Eastwest direction the keep right then left then right Then you will see my apartment Ok .you got me ?

ഞാന്‍: 
Yamm ..(GPS  aunty ആണ് ഇതിലും ഭേദം എന്ന് മനസ്സില്‍ പിറ് പിറുത്തു )
.(He is trying to scratch his nose with elbow എന്ന് മതുകുട്ടി സര്‍ പറയാറുള്ളതാണ് അപ്പോള്‍ ഓര്‍മ്മ വന്നത് ! അല്ലെങ്കിലും കാര്യങ്ങള്‍ confuse ചെയ്യുന്നതില്‍ 
ടി യാന്‍ ഉള്ള പ്രഗത്ബ്യം സുപ്രസിധം ആണല്ലോ ...All  people   in the rural areas are sorry all urban areas are ച്ചേ ..Urban Sorry Rural ..RUrUrb ..RUR ..URB ..RURUR ....RURURB ... .............................................................rururb .....)

അങ്ങനെ അല്‍പ്പം മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഒരു GAS STATION കണ്ടു ...തലയില്‍ വീണ "ഇടിത്തീ " ഒന്ന് തണുപ്പിക്കാം ..തരം കിട്ടിയാല്‍ വഴിയും ചോദിക്കാം എന്ന ധാരണയില്‍ വണ്ടി GAS STATION മുന്‍പില്‍ park ചെയ്തു ...
 
അകത്തു കയറിയതും കട്ടിമീശയും, ചാണാ തലയും ഉള്ള ഒരു കുട വയറും ഉള്ള ഒരു മധ്യ വയസ്കന്‍ (നമ്മുടെ ക്ലാസ്സില്‍ പഠിച്ച ഒരാളുടെ രൂപ സാധൃശ്യം )ആണ് counter ഇല്‍ നില്‍ക്കുന്നത് ..കഴുത്തില്‍ ഒരു സ്വര്‍ണ കൊന്തയും ഉണ്ട് ..അപ്പോളേ ഉറപ്പിച്ചു 80 % ..ടി യാന്‍ മലയാളി തന്നേയ് ...ഞാന്‍ അടുത്തേക്ക് ചെല്ലുന്നത് കണ്ടപ്പോളേ  കഴുത്ത് അറക്കാന്‍ ഒരുത്തനെ കിട്ടിയ സന്തോഷത്തോടെ   വെളുക്കെ ചിരിയും ആയി അതില്‍ ഉപരി ആയി ഒടുക്കത്തെ വിനയതോടെയ്(നമ്മുടെ ക്ലാസ്സില്‍ പഠിച്ച   മറ്റ് ഒരാളുടെ സ്വഭാവ സാധൃശ്യം ...പ്രസ്തുത  ആള്‍  vinod sir നോട്  internal mark 25 ആവശ്യ  പെട്ടിട്ടുണ്ട് )) " How may I Help you sir " എന്ന് ചോദിച്ചപ്പോളേ ടി യാന്‍ 100 % മലയാളി ആണെന്ന് ഉറപ്പിച്ചു ...ഒരു മലയാളിയെ കണ്ട സന്തോഷത്തില്‍ അതിലുപരി ആശയ വിനിമയത്തിന് പറ്റിയ ഒരു ഇരയേക്കിട്ടിയ ആശ്വാസത്തില്‍ ഞാന്‍ 
ടി യാനേ സമീപിച്ചു ചോദിച്ചു ...ചേട്ടാ വീട് എവിടായ?

പത്തനംതിട്ട എന്ന് അല്‍പ്പം ഗര്‍വു ഓടു കൂടി പറഞ്ഞു ...
എന്റെ അടുത്ത ചോദ്യം സര്‍ നെയ്‌ ( ബഹു . മതുകുട്ടി സര്‍ ) അറിയുമോ എന്നായിരുന്നു ?
അതെന്തു ചോദ്യം ആ ഇഷ്ട്ട ..സര്‍ നെയ്‌ അറിയാത്തവര്‍ കേരളത്തില്‍/ഇന്ത്യ ഉണ്ടോ എന്ന് മറു ചോദ്യം..
സര്‍ ന്‍റെ ക്ലാസ്സ്‌ മേറ്റ്‌ ആണെന്ന് പറഞ്ഞതും ചായയും പലഹാരങ്ങളും എന്നേ കൊണ്ട് ബലം ആയി തീറ്റിച്ചു ...
സാധനങ്ങള്‍ക്ക് രണ്ടു മൂന്നു ദിവസത്തെ പഴക്കം തോന്നിച്ചു എങ്കിലും ഓസില്‍ കിട്ടിയതല്ലേ എന്ന് വിചാരിച്ചു നമ്മള്‍ എല്ലാം മൂക്കറ്റം വലിച്ചു കേറ്റി..

എന്ന് മാത്രം അല്ല അവിടെ ഉള്ള പലഹാരങ്ങള്‍ പല കൂടുകളില്‍ ആയി പായ്ക്ക് ചെയ്തു തന്നു ...
കുശലാന്വേഷണങ്ങള്‍ ക്കിടയില്‍ അജോ യുടെ വീട്ടിലേക്കുള്ള വഴി അറിയാമോ എന്ന് ഞാന്‍ ചോദിച്ചു ..
അടുത്ത സിഗ്നല്‍ ലൈറ്റ് ഇല്‍ ഇടതു പോയാല്‍ രണ്ടാമത്തെ ഗേറ്റ് എന്ന് പറഞ്ഞു (ഇതിനല്ലോ ഒരുത്തന്‍ NorthEast ..EastWest ...right ...left  പറഞ്ഞു കുളം ആക്കിയത് എന്ന് മനസ്സില്‍ വിചാരിച്ചു അവനെ പത്തു തെറി മനസ്സില്‍ പറഞ്ഞു )..

എങ്കില്‍ ചേട്ടാ പരിചയ പെട്ടതില്‍ സന്തോഷം ഇനിയും കാണാം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങി ..
അപ്പോള്‍ ഒന്ന് നിന്നെ എന്ന് പുറകില്‍ നിന്നും ഒരു വിളി ...ഞാന്‍ തിരിഞ്ഞു നോക്കിയതും ...ടി യാന്‍ ഒരു വെള്ള തുണ്ട് പേപ്പര്‍(ഒരു receipt പോലെ തോന്നുന്ന ) കയ്യില്‍ തന്നു ..ഞാന്‍ ടി യന്റെ ഫോണ്‍ നമ്പര്‍ വല്ലതും ആയിരിക്കും എന്ന് കരുതി അത് കയ്യില്‍ മേടിച്ചു ...അപ്പോള്‍ ടി യാന്‍ ..മൊത്തം 
$87 .50 മാത്രമേ ആയുള്ളൂ സര്‍ ന്‍റെ ക്ലാസ്സ്‌ മേറ്റ്‌ ആയതു കൊണ്ട് $87 തന്നാല്‍ മതി എന്ന് പറഞ്ഞു ...അപ്പോളാണ് പണി കിട്ടി എന്ന് മനസിലായത് ...
ആക്രന്തതോടെയ് വലിച്ചു കെറ്റിയ രണ്ടു മൂന്നു ദിവസത്തെ പഴക്കം ഉള്ള പലഹാരങ്ങള്‍ ഒറ്റ നിമിഷം കൊണ്ട് ദാഹിച്ചു ഇല്ലാതായി ...എച്ചി ഇന്നും എച്ചി ആരിക്കും എന്ന ലോക സത്യം മനസ്സില്‍ പിറ് പിറുത്തു കൊണ്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി ..

അങ്ങെനെ  ഞാന്‍  Ajo യുടെ   വാസ  സ്ഥലതില്‍ (മാളത്തില്‍ ) എത്തി ...

"You wait me outside I will be right out" ..എന്ന്  ടി  യാന്‍ (Ajo) പറഞ്ഞതില്‍  നിന്നും  ,ഞാന്‍ അകത്തു  ചെല്ലണ്ട അവന്‍   പുറത്തേക്കു  വരും  എന്നാണു  ടി  യാന്‍  ഒധേസിച്ചത്  എന്ന്  ഊഹിച്ചു  ഞാന്‍  പുറത്തു  wait ചെയ്യുക  ആണ്  . അല്‍പ്പ  നിമിഷങ്ങള്‍ക്ക്  ശേഷം  ഞാന്‍ rear view mirror ഇല്‍  കൂടി  നോക്കിയപ്പോള്‍  ഏതോ  ഒരു  രൂപം  നടന്നു  വരുന്നത്  പോലെ  തോന്നി ...പുറത്തു  കടുത്ത  മഞ്ഞു  വീഴ്ച  ആയതിനാല്‍  ഒന്നും  വ്യക്തം  അല്ല ..ആ  രൂപം എന്റെ  car നെയ്‌  ലക്‌ഷ്യം  ആക്കി  വരുന്നത്  കണ്ടു  ഉള്ളില്‍  അല്‍പ്പം  ഭീതി  തോന്നി  ...ഇപ്പോള്‍   രൂപ തെയ് കണ്ടാല്‍   ഒരു  alien നെയ്‌  പോലെ  ഉണ്ട്  .. രൂപം   car ന്‍റെ  window ഇല്‍  മുട്ടി  ....നെഞ്ചിടുപ്പ്  കൂടി  കൂടി  വന്നു  ...ഞാന്‍ car ന്‍റെ  headlight on ആക്കിയും  horn അടിച്ചും  നോക്കി (കാട്ടനകളേ  ഓടിക്കുന്നത്  ഇങ്ങനേ ആണെന്ന്  ബഹു .മാത്തുക്കുട്ടി  സര്‍ അദേഹത്തിന്റെ  സ്വന്തം  അനുഭവത്തില്‍  നിന്നും  പറഞ്ഞത്  ഓര്‍ത്താണ്  അങ്ങനെ  ചെയ്തത് ...) പക്ഷേ   രൂപം  അവിടെ  നിന്നും  അനങ്ങുന്നില്ല ..പിന്നെയും  windowil കൊട്ടുന്നു  ...(ധീരന്  ഒരു  മരണം  മാത്രമേ  ഉള്ളു  എന്ന്  ബഹു .മാത്തുക്കുട്ടി  സര്‍ പഠിപ്പച്ചത് മനസ്സില്‍  ഓര്‍മ്മ  വന്നു ..) അറിവിന്റെ ആദ്യ അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ബഹു .മാത്തുക്കുട്ടി  സര്‍ നെയ്‌ മനസ്സില്‍ ധ്യാനിച്ച് എന്തും  വരട്ടേ  എന്ന്  കരുതി window അല്‍പ്പം  താഴ്ത്തി ...അപ്പോള്‍  ഒരു   cooling glass ആണ്  കണ്ടത്  ...അന്യ  ഗ്രഹ  ജീവികള്‍  cooling glass ഉപയോഗിക്കില്ലല്ലോ  എന്ന  "commen sense" ന്‍റെ  പുറത്തു  ഞാന്‍ രണ്ടും കല്‍പ്പിച്ചു  door തുറന്നു .. door തുറന്നതും  രൂപം അകത്തു  കയറി  ...
Watz up dude how you been doing ? എന്ന്  രൂപം ചോദിച്ചപ്പോളേ  അത്  Ajo ആണെന്ന്  മനസിലാക്കി  ..(അവന്റെ  ഒടുക്കത്തെ  ഇംഗ്ലീഷ്  കേട്ട്  മനസിലെ  Complex ഇരട്ടിച്ചു  ).
Lemme give you a hug എന്ന്  പറഞ്ഞു  രൂപം എന്നേ  കെട്ടിപ്പിടിച്ചു  ..ആള്‍ക്കാര്‍  തെറ്റി  ധരുക്കുമെട  എന്ന്  ഞാന്‍  പറഞ്ഞപ്പോള്‍  ... Itz know itz a custom in America. Dude,when in Romedo as the Romans do..എന്നൊരു  ഉപദേശവും  ..രൂപം പറഞ്ഞത്  എനിക്ക്  മനസിലായില്ലെകിലും "Gladston Sir" പഠിപ്പിക്കുമ്പോള്‍   ഒന്നും  മനസിലായില്ലെങ്കിലും  എല്ലാം  മനസിലായി  എന്ന  വിടത്തില്‍  Sijo K george തലയാട്ടുന്നത്‌  പോലെ  ഞാനും  തലയാട്ടി മാത്രം  അല്ല  Yaam..Yaam എന്ന്  രണ്ടു  തവണ  പറയുകയും  ചെയ്തു  ...പുട്ടിനകതേ  തേങ്ങ  പീര  പോലെ  ആണ്  എന്റെ  Yaam. അതിനു  മാത്രം യാതൊരു കുറവും ഇല്ല 

എന്താടാ  ഈ  പാതിരാത്രിക്ക്‌ 
 cooling glass എന്ന്  ഞാന്‍ രൂപതോട് ചോദിച്ചു  ...
Itz my style man I always do cooling glass wen I go out  
രൂപം   മറുപടി  പറഞ്ഞു

(അല്പ്പന്  അര്‍ഥം  കിട്ടിയാല്‍  അര്‍ദ്ധരാത്രിക്കും  കുട  പിടിക്കും  എന്ന  കവി  വച്ചാണ  മനസ്സില്‍  ഓര്‍മ്മ  വന്നു  )..

അങ്ങനെ  വേലില്‍ ഇരുന്ന  പാമ്പിനെ  എടുത്തു  "ഗോകര്‍ണ്ണം " തു  വെച്ചു എന്ന്  മനസ്സില്‍  പ്രാഗി  കൊണ്ടും  ഞാന്‍  ...തിരിച്ചുള്ള  driving തുടങ്ങി  .. 


പതിവുപോലെ  ഞാന്‍  നാടന്‍  പാട്ടിട്ടു  ...രണ്ടു  മൂന്ന്  പാട്ടുകള്‍ക്ക്  ശേഷം  
 രൂപം  അസ്വസ്ഥന്‍  ആകുന്നതു  പോലെ  തോന്നി
എന്ത്  പറ്റി  അളിയാ  എന്ന്  ഞാന്‍  രൂപത്തോട്  ചോദിച്ചു  ..
അപ്പോള്‍  
 രൂപം:
Dude, you dnt have any raps?
അളിയാ  അത്  എന്റെ  അടുത്തില്ല  അടുത്ത  കടയില്‍  നിന്നും  മേടിക്കാം  എന്ന്  ഞാന്‍  പറഞ്ഞു  ..
Appol 
 രൂപം:
Common dude,you dnt know wat is rap . rap is a kinda music which is very popular in US u know? I feel pitty about you dude(വീണ്ടും  ഉള്ളിലുള്ള  Complex കൂടിക്കൊണ്ടിആന്‍ രുന്നു ...US ഇല്‍ വന്നിട്ട് 4 കൊല്ലം ആയ എന്റെ മുന്‍പില്‍ ഇന്നലെ  വന്നവന്‍   SHOW കാണിക്കുമ്പോള്‍ ആര്‍ക്കാണ് സഹിക്കുക! പറ്റിയ  അമളി  പുറത്തു  കാണിക്കാതെ   യാത്ര  തുടര്‍ന്നു

അല്‍പ്പ  നേരങ്ങള്‍ക്ക്  ശേഷം 
 രൂപം

Dnt worry I will have it in my iPod ..U dnt worry about it ..

anganey
 രൂപത്തിന്റെ  iPod പാടി  തുടങ്ങി ..

Party like a rock star..
Swaty wanna thug..
Apple bottom jeans ..
My poker face ..
oops I did it again ...
Nails done, hair done, everything d…Oh you fancy huh

തുടങ്ങിയ  ശബ്ദ    മലീനികരണങ്ങള്‍  അതില്‍  നിന്നും  പുറത്തു  വന്നു  തുടങ്ങി  ... 
അതിനിടയില്‍  Lil wayne,Fifty cents , Snoop Dog, T pain, Ludicrous, Lady gaga  തുടങ്ങിയവരെ  പറ്റിയുള്ള   വിവരങ്ങള്‍  
രൂപം  എനിക്ക് തന്നു  ..( രൂപത്തിന്റെ   general Knowledgil ബഹുമാനവും   ..എനിക്ക്  എന്നോട്    കടുത്ത  അമര്‍ഷവും  തോന്നി ...Complex പിന്നെയും  കൂടി  ...അമേരിക്കയില്‍  4 വര്ഷം  ആയിട്ടും  ഒന്നും  അറിയാത്ത  ഏതൊരുത്തനും  ഉണ്ടാകുന്ന സ്വാഭാവികം  ആയ  Comlpex! )
പാട്ട്  കേട്ടിട്ട്  സ്വയം  boar അടിചിട്ടാവനം 
രൂപം സംസാരം  മറ്റ്  കാര്യങ്ങളിലേക്ക് ആക്കി
U know My jeas is tommy..
ഏതു tommy ആടാ?  ഞാന്‍  ചോദിച്ചു (..എനിക്കാകെ  പാടേ  അറിയാവുന്നത്  കൂടെ  പഠിച്ച  tony യെ  ആണ്  )

Dude,Tommy hilfiger How come you never heard about Tommy itz very popular in america...
രൂപം ആക്രോശിച്ചു ..(roars)

Dude, I only use branded pieces U konw ...My glass is Oklay.. My shirt is Ralph Lauren ..My watch is Movado...My wallet is Prada ...My belt is  dooney and Burke my cologne is Chanel(പുaരുഷന്‍ മാര്‍ ഉപയോഗിക്കുന്ന perfume  ആണ് cologne പോലും ) ...My shoe is dolce and gabbana( marian കോളേജില്‍  വള്ളിചെരുപ്പും ഇട്ടു നടന്നവന്റെയ് ജാഡ  കണ്ടപ്പോ  പിടിച്ചു  കീര്  കൊടുക്കാന്‍  തോന്നി ..എല്ലാം  കടിച്ചു  പിടിച്ചു  ഒരു  തരത്തില്‍  ഇരുന്നു  ഞാന്‍ !..TV യില്‍  Ad കണ്ടു  വെള്ളം  ഇറക്കി  ഇരിക്കുന്നതല്ലതെയ്  ഇന്നേ വരെ  മുകളില്‍  പറഞ്ഞ  ബ്രാന്‍ഡ്‌
ഉകള്‍ ഞാന്‍ ജീവിതത്തില്‍  കണ്ടിട്ടില്ല )..
അങ്ങനെ  ഒരു  തരത്തില്‍  എന്റെ  താമസ  സ്ഥലത്ത്  ഇ  രൂപത്തെ  ഞാന്‍  എത്തിച്ചു  ...
എന്റെ  ഭാര്യക്ക് ജോലിക്ക്  പോകാന്‍  സമയം  ആയതിനാല്‍  അവള്‍  ഞങ്ങള്‍  വരുന്നതും  കാത്തു പുറത്തു  തന്നേയ്  ഉണ്ടായിരുന്നു ...
 രൂപത്തിന്റെ പേരറിയാം  എങ്കിലും  ഒരു  formality ക്ക്  വേണ്ടി  പേര്  എന്താന്ന്  ഭാര്യ രൂപത്തോട്  ചോദിച്ചു  ...പേര് എന്താ ?

My name is എഇജ്  also known as AJ എന്ന   
രൂപത്തിന്റെ മറുപടി കേട്ട്  ഞാന്‍  ഞെട്ടി !..
I am so busy these days other wise I would have been here before  to see you guyz ..
You know I am the one running all the Infy projects in USA...ഒടുകതേ കത്തി ! (എന്റെ  ഉള്ളില്‍  ഉള്ള   complex അണ പൊട്ടി  ഒഴുകി )
I am already late we will talk tommorow എന്ന്  പറഞ്ഞു  ഭാര്യ ജോലിക്ക്  പോയി  ( അവള്‍  രക്ഷ  പെട്ടല്ലോ  എന്നോര്‍ത്ത് ഉള്ളില്‍  എനിക്ക്   അവളോട്‌  അസൂയ  തോന്നി )..

അളിയാ, ഇതെന്താട ഈ  AJ എന്ന്  ഞാന്‍  രൂപത്തോട് ചോദിച്ചു  ..

 അമേരിക്കയില്‍  വന്നാല്‍  എല്ലാരും  പേരിനു  ഒരു  പരിഷ്ക്കാരം  വരുത്തും  പോലും ..
അത്  ശരിയാണല്ലോ  എന്ന്  ഞാനും  മനസ്സില്‍  ഓര്‍ത്തു  ...

അങ്ങനെ  പേര്  മാറിയ  പല  സുഹൃത്തുക്കളും  എനിക്കുണ്ട്

ഉദാഹരത്തിനു  

വല്ലഭന്‍ സുബ്ബയ്യ  എന്ന    val 
കൃഷ്ണ  കുമാര്‍  പൊതുവാള്‍ എന്ന  Chris..
ചോക്കാലിന്ഗം എന്ന  Chuck
ജയകൃഷ്ണ   പിഷാരടി  എന്ന  
Jake Parker
നിഖില്‍  കുമാര്‍  എന്ന  Nick...
Paulson Joseph എന്ന  paul Joe ...
അങ്ങനെ  പെറ്റമ്മ പോലും സഹിക്കാത്ത എത്ര എത്ര പേര് മാറ്റങ്ങള്‍ ...

എങ്കിലും  അളിയാ, നിന്റെ  3 അക്ഷരം  അല്ലേ  ഉള്ളു  അതില്‍  നിന്നും  ഒരെണ്ണം  എന്തിനാട മുറിച്ചു കളഞ്ഞത്   എന്ന്  ഞാന്‍  
രൂപതോട് ചോദിച്ചു  ...
Appol 
രൂപത്തിന്റെ മറുപടി 
Dude still I have 2 left എന്നായിരുന്നു ..

അങ്ങനെ 
രൂപത്തെ 
കൊണ്ട്   Njan വീടിനുളില്‍  കയറി  ..
പെട്ടന്നാണ്  നമ്മുടെ പഴയ   hostel warden ഉപയോഗിക്കാറുള്ള  ഒരു   വാചകം  ഓര്മ  വന്നത്  ...ഉള്ളില്‍ ഉള്ള  complex അണപൊട്ടി .. മനസ്സില്‍  പല  തവണ  പറഞ്ഞു  ശരി  ആണെന്ന്  ഉറപ്പു  വരുത്തി ... 
Rooms are Shaji ...please bare with me എന്ന്  ഞാന്‍  രണ്ടും  കല്‍പ്പിച്ചു  പറഞ്ഞു  ..

Dude itz not shaji itz shabby ..എന്ന്  
രൂപം എന്നെ  correct ചെയ്തു  ...അതോടെ  എന്റെ  last wicket ഉം  വീണു ! ..
പിന്നീടു  ഒരു  english പോലും  njan പറയാന്‍ ശ്രമിച്ചില്ല ... Yam/nop/pretty good എന്നിവയില്‍  ഒതുങ്ങി  കൂടി .. 

രൂപം വീണ്ടും  സംസാരിച്ചു  തുടങ്ങി ..
Dude we had a terrific time last night .. me, my friends and stuffs finished 2 bottle(1.75lt) of Jonnie walker Blue Label..You know I always drink jonnie walker Blue label (ഈ  blue label എന്ന്  പറയുന്ന  സാധനത്തിനു  atleast $300 എങ്കിലും  ആകും .. liqour സ്റ്റോറില്‍ പോകുമ്പോള്‍  എല്ലാം ഇതിനെ കൊതി ഓടെ നോക്കി  നില്‍ക്കാറുണ്ട് ..അതില്‍  നിന്നും  രണ്ടു  തുള്ളി  കുടിക്കുക  എന്നുള്ളത്  നമ്മുടെ  ഒരു  ജീവിത  അഭിലാഷം  തന്നേയ്  ആണ് ..) Nothing less than that ....I hope you got one for me..(ഉള്ളില്‍  വീണ്ടും  തീ  കാളി  ...നമ്മള്‍  ആണെങ്കില്‍  
രൂപം വരുന്നത്  പ്രമാണിച്ച്  ജീവിതത്തില്‍  ആദ്യമായി  ഒരു  Jonnie walker Black label വാങ്ങിച്ചത്)  .രൂപം  കലിപ്പകും എന്ന്  വിചാരിച്ചു ഞാന്‍ ഒരു തന്ത്രം ഉപയൊഗിച്ചു ..അളിയാ  ഈ  blue label നു  വേണ്ടി  ഞാന്‍  കുറെ  സ്റൊരുകളില്‍ നോക്കി  ഒരിടത്തും  ഇല്ല  ..ഇത്തവണ  Black label കൊണ്ട്  അഡ്ജസ്റ്റ്  ചെയ്യണം  എന്ന്  പറഞ്ഞു  ..
.ഒരുപാട്  വാദ  പ്രധിവാധങ്ങള്‍ക്ക് ശേഷം  ഒടുവില്‍  
രൂപം  Black label കൊണ്ട്  അഡ്ജസ്റ്റ്  ചെയ്യാം എന്ന് സമ്മതിച്ചു  ... OK just for this time I will have Black ..But what you got me for dinner..?രൂപം എന്നോട് ആക്രോശിച്ചു ..( രൂപം roars again ! )

ചോറ് , മോര്   കറി, ഫിഷ്‌  കറി , ബീഫ്‌  ഫ്രൈ .. തോരന്‍  ..അപ്പം  ..mutten stew  എന്ന്  ഒറ്റ  ശ്വാസത്തില്‍   പറഞ്ഞു  ഒപ്പിച്ചു  ..
രൂപം വീണ്ടും  കലിപ്പായി  ... രൂപം roars again and again !..
Dude, Dnt you know that I eat only american /Italian foods like pizza,pasta, burger, steak ...etc..(അമ്മായി  അമ്മേടെ  കയ്യേല്‍  കാലേല്‍  പിടിച്ചാണ്  മുകളില്‍  പറഞ്ഞ  foods ready ആക്കിയതെന്നു  ഇവനരിയമോ എന്ന്  ഞാന്‍ പിറ്  പിറുത്തു  ..)
വീണ്ടും  ചങ്കില്‍  തീ  കാളി  ...എങ്കിലും  നമ്മുക്ക്  ellathinum  പരിഹാരം  കാണാം  എന്ന്  പറഞ്ഞു  രൂപതെയ് ഞാന്‍ അനുനയിപ്പിച്ചു !

എന്നിട്ട്  രണ്ടു  glass കളില്‍  ആയി  മദ്യം  ഒഴിച്ച്  ..
രൂപതോട്   എന്താന്ന്  mix ചെയ്യേണ്ടത്  എന്ന്  ചോദിച്ചു  ...

Soda മേടിക്കാന്‍  മറന്നു  പോയതിനാലും  ...juice തീര്‍ന്നു  പോയതിനാലും  ആകെ  ഉള്ള  ഒപ്റേന്‍  വെള്ളം  മാത്രം   ആയിരുന്നു  ..എങ്കിലും  formality ക്ക്  ചോദിച്ചു  പോയതന്‍ u ... രൂപം  വീണ്ടും  കലിപ്പ് (roar) ആകുമോ  എന്ന്  പേടിച്ചു ഇരിക്കുമ്പോള്‍ രൂപത്തിന്റെ   മറുപടി വന്നു ..

Dude, dnt spoil my drink ... I do shooter only ..
രൂപം ഉദ്ദേശിച്ചത്  എന്താണ്  എന്ന്  മനസിലാകാതെ  ..എന്താണ്   shooter എന്ന്  രൂപതോട്ചോദിച്ചു  ..

Dude, itz a straight shot of whiskey..

 ആശ്വാസം  ആയി  രൂപത്തിന്  mix ചെയ്യാന്‍  ഒന്നും  വേണ്ട എന്ന് മനസിലായി ..

അങ്ങനെ രൂപം തന്റെ  വിശ്വ  രൂപം കാട്ടി  തുടങ്ങി  ..
 ഓരോ  പെഗിനും രൂപം തന്റെ  branded pieces ഊരി എറിഞ്ഞു  തുടങ്ങി  ..
nick ന്‍റെ  Cap ആദ്യം  പോയി  ...പിന്നേ  ഓരോ  പെഗ്ഗിനും  shoe, cooling glass ..watch ...jeans ..belt എന്നിങ്ങനെ  ഊരി  എറിയാന്‍  തുടങ്ങി  ..
Avasanam Ralph Lauren ന്‍റെ  shirt  ഊരി  എറിഞ്ഞപ്പോള്‍  കണ്ട  കാഴ്ച  എന്നെ  നടുക്കി !! ..

 branded pieces മാത്രം  ഉപയോഗിക്കന്ന രൂപത്തിന്റെ   ശരീരത്തില്‍  ഒട്ടിക്കിടക്കുന്ന  കൂതറ VIP ബനിയന്‍ ! .. അതില്‍   തുളയാണോ തുണിയാണോ കൂടുതല്‍  എന്ന്  സംശയം ! ... അതിന്റെ  color jose ചേട്ടന്റെ  കടയില്‍  ചായ  അടിക്കുന്ന  അരിപ്പക്കു  തുല്യം !
(മഞ്ഞയും  തവിട്ടയും  ചാര കലറും കൂടിയ ഒരു  വൃത്തികെട്ട  കറുപ്പ്  നിറം !)

രൂപതോട്  ഉള്ള എല്ലാ ബഹുമാനവും  അസൂയയും  complex ഉം   ഒറ്റ  നിമിഷം  കൊണ്ട്  അലിഞ്ഞു  ഇല്ലാതായി  ...

രൂപതെയ് കൂടുതല്‍  സന്തോഷിപ്പിക്കാന്‍  വേണ്ടി  രൂപം പറഞ്ഞ  RAP ഞാന്‍  എന്റെ  laptop ഇല്‍ ഇട്ടു  ...

ഇതു  കേട്ടതും  അര്‍ദ്ധ  ബോധ അവസ്ഥയില്‍ ഉള്ള   രൂപം ചാടി  എണീറ്റ്‌  ...എന്നെ  ചീത്ത  വിളിക്കാന്‍  തുടങ്ങി ..
athrayum neram english il maathram samsaarichirunna roopam eppol enney malayalathil thery vilikkunnathu kettu 
ഞാന്‍  അന്തം  വിട്ടു  പോയി  ... എങ്കിലും  ഉള്ളില്‍  സന്തോഷം  തോന്നി  ...ഇതെന്തൊരു രൂപ  മാറ്റം
എന്ന് 
 മനസ്സില്‍  ഓര്‍ത്തു
 

പിന്നെ  രൂപം സ്വന്തം  സബ്ദതില്‍   

വളരെ  പ്രസിദ്ധം ആയ  ... കൊടുങ്ങല്ലൂരില്‍  മാത്രം  പാടാറുള്ള ചില "കീര്‍ത്തനങ്ങള്‍"പാടി  തുടങ്ങി ..

താനാരോ  ...തന്നാരോ ...താന്‍ എന്തൊരു --- ആടോ  ...
എന്നെ  അനക്  ആനക്  ഉപദേശി  എന്നെ  അനക്  ആനക്  ..
തുടങ്ങിയ "കീര്‍ത്തനങ്ങള്‍" ഇമ്പം ആയി പാടി തുടങ്ങി 

രൂപത്തിന്റെ  രൂപ  മാറ്റത്തില്‍ എന്റെ  മനസ്  തുള്ളിച്ചാടി  

അങ്ങനെ  പാടി  പാടി രൂപം  എപ്പോളോ  നിദ്രയെ  തഴുകി  തലോടി  ..ഞാനും 

അഭിപ്രായങ്ങളൊന്നുമില്ല: