അശ്വമേധം എപ്പിസോഡ് 1




 
Dr GS പ്രദീപ്‌ ഹിറ്റ്‌ ആക്കി മാറ്റിയ അശ്വമേധം എന്ന പരിപാടി mcamarian ഗ്രൂപ്പ്‌ ലൂടെ അനീഷ്‌ പി ടി പുനരാവിഷ്കരിക്കുന്നു . 

ഇത് ഒരു മത്സരം അല്ല യുദ്ധം ആണു ..ആര്‍ക്കും പങ്കെടുക്കാം ....വിജയികളാകാം... മത്സരം ഇങ്ങനെ ..

മനസ്സില്‍ മരിയന്‍ കോളേജ് മായി ബന്ധമുള്ള ആരുടെയെങ്കിലും പേര് വിചാരിക്കുക . അനീഷ്‌ പി ടി നിങ്ങളോട് ആ ആളെ തിരിച്ചറിയുന്നതിനായി പരമാവധി 15  ചോദ്യങ്ങള്‍ ചോദിക്കും . പതിനഞ്ചു ചോദ്യങ്ങള്‍ക്ക് ശേഷവും അനീഷ്‌ പി ടി ക്ക് നിങളുടെ മനസ്സില്‍ ഉള്ള ആളുടെ പേര് പറയാന്‍ കഴിയുന്നില്ല എങ്കില്‍ നിങള്‍ വിജയിച്ചു ....ഓര്‍ക്കുക മരിയന്‍ കോളേജ് മായി ബന്ധമുള്ളവരുടെ പേര് മാത്രം (പി ടി യുടെ GK ടെസ്റ്റ്‌ ചെയ്തു വെറുതെ സമയം കളയേണ്ട ....) മത്സരങ്ങള്‍ എല്ലാം തന്നെ knock out മോഡല്‍ ആണു ... 

ഒന്നാം സമ്മാനം കാതു ഗ്രൂപ്പ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു കോടി രൂപ വിലയുള്ള കമ്പനി (സകല കടബാധ്യതകളും അടക്കം )...!!!!
രണ്ടാം  സമ്മാനം മുട്ടാസ്  മൂവീസ്  ന്റെ ഏറ്റവും പുതിയ ചിത്രം ആയ 'ഇണക്കിളികളെ  കൂടെവിടെ " എന്ന ചിത്രത്തില്‍ നായകന്‍ /നായിക ആകാനുള്ള അവസരം ....!!!!!
മൂന്നാം സമ്മാനം അമ്മിണി ഗ്രൂപ്പ്‌ ന്റെ ദക്ഷിണ ഇന്ത്യയിലെ ശംഭു , ഹാന്‍സ് , പാന്‍ പരഖ്  മൊത്തവിതരണ ലൈസന്‍സ് ....!!!! 

എപ്പിസോഡ് 1 : ഇന്ന് അനീഷ്‌ പി ടി യോട്  ഏറ്റുമുട്ടാന്‍ Mcamarian ലെ  കുഞ്ഞന്‍ ...അതെ ..കുഞ്ഞു വായിലെ വലിയ വര്‍ത്തമാനങ്ങളും ആയി എത്തുന്നു RIAZ ABDUL KALAM ..!!!!

                                                                അനീഷ്‌ പി ടി vs റിയാസ് 
അനീഷ്‌ പി ടി : " Hai Riaz ..welcome to the show .....So you are the first candidate of the  show ...ladies and gentlemen give him a big hand ..!!!! "

റിയാസ് : "All Indians my brothers and sisters ... I love india ....I am thank you ..."

അനീഷ്‌ പി ടി : ഓക്കേ റിയാസ് നമുക്ക് മലയാളം മതി ...മരിയന്‍ കോളേജ് മായി ബന്ധം ഉള്ള ഒരാളെ മനസ്സില്‍ സങ്കല്പ്പിച്ചോ ...?

റിയാസ് : മരിയന്‍ കോളേജ് ലു വന്ന അന്നുമുതല്‍ സങ്കല്പ്പിക്കുന്നതാണ് ...ഇതുവരെ സങ്കല്പം മാത്രമേ നടന്നുള്ളൂ ...ആ ഓക്കേ സങ്കല്‍പ്പിച്ചു ...

അനീഷ്‌ പി ടി : ഓക്കേ റിയാസ് കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി സങ്കല്പങ്ങള്‍ ഒക്കെ കുറയ്ക്കുന്നതാണ് നല്ലത് ..സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങള്‍ സ്വര്‍ഗകുമാരികള്‍ അല്ലോ ...എന്നല്ലേ  ഇംഗ്ലീഷ് കവി ആയ മിച്ചല്‍ ജോണ്‍സണ്‍ പാടിയത് ...

റിയാസ് : ഈ  മിച്ചല്‍ ജോണ്‍സണ്‍ ഏതോ  ക്രിക്കറ്റ്‌ കളിക്കാരന്‍ അല്ലെ ..?

അനീഷ്‌ പി ടി : അത് മൈക്കിള്‍ ജാക്ക്സണ്‍ .... അതൊക്കെ പോട്ടെ നമുക്ക് മത്സരത്തിലേക്ക് കടക്കാം ...ആളെ വിചാരിച്ചോ ..ഓക്കേ ഞാന്‍ ആദ്യ ചോദ്യം ചോദിക്കാം ...റിയാസ് ന്റെ മനസ്സില്‍ ഇരിക്കുന്ന ആളിന്റെ പേര് എനിക്ക് പറയാന്‍ പറ്റുമോ എന്ന് നോക്കാം ...

റിയാസ് : പിന്നെ നീ ഊ *&&^%...

അനീഷ്‌ : റിയാസ് ഇത് ലൈവ് പ്രോഗ്രാം ആണു ദയവായി മാന്യം ആയ പദങ്ങള്‍ മാത്രം പ്രയോഗിക്കുക ...ആദ്യ ചോദ്യം ...താങ്കള്‍ ഉദ്യേശിച്ച   വ്യക്തി ഒരു വനിത ആണോ ..?

റിയാസ് : അല്ല ...

അനീഷ്‌ : സത്യം മാത്രമേ പറയാവൂ ഇല്ലെങ്കില്‍ ഗെയിം നിന്ന് പുറത്താകും ....

റിയാസ് : അല്ല ...സത്യം ...വനിത അല്ല ...ഒരു പുരുഷന്‍ ആണു ....

അനീഷ്‌ : ഓക്കേ ...ഒരു പുരുഷന്‍ ആണു അല്ലെ ..? മം ...ചോദ്യം രണ്ടു ...സാന്റോ സര്‍ നെ പോലെ എളുപ്പം പിണങ്ങുന്ന ആള് ആണോ ..?

റിയാസ് : അല്ല ...

അനീഷ്‌ : ഓക്കേ അപ്പോള്‍ പോള്‍സണ്‍ നെ പോലെ ഉള്ള ടീം ഒന്നും അല്ല ...ഓക്കേ ...ചോദ്യം മൂന്നു ...പോലെ മസില് പിടിച്ചു നടക്കുന്ന ആളാണോ ..?

റിയാസ് : അല്ല ...

അനീഷ്‌ :  മ്മം  ..അപ്പോള്‍ താങ്കള്‍ ഉദ്യേശിച്ച ആള് ...   പുരുഷന്‍ ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല  അല്ലേ അപ്പോള്‍ തോമാച്ചന്‍ ഔട്ട്‌  ...ഓക്കേ ചോദ്യം മൂന്നു ഭക്ഷണത്തിനോട് അമിതമായ ആക്രാന്തം ഉള്ള വ്യക്തി ആണോ ...? 

റിയാസ് : അങ്ങനെ ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....എന്നാലും ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് ...

അനീഷ്‌ : ഓക്കേ അപ്പോള്‍ ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല .... അഭിലാഷ് നെ പോലെ ഉള്ളവന്മാരും അല്ല ...ജീവിതത്തോട് ആക്രാന്തം ഉണ്ട് അല്ലെ  ...അപ്പോള്‍ സ്വാമിജി , ബോബിന്‍ ടൈപ്പ് കളും അല്ല ...മ്മം...ഓക്കേ..ചോദ്യം നാല്  studious ആണോ ..? 

റിയാസ് : അപ്പന് സ്റ്റുഡിയോ  ഉണ്ടോ ഇല്ലയോ എന്ന് ഒന്നും എനിക്ക് അറിയില്ല ....

അനീഷ്‌ : റിയാസേ സ്റ്റുഡിയോ അല്ല studious ... അതെ നല്ല പോലെ പഠിക്കുന്ന ആളു ആണോ ...? പഠിപ്പിസ്റ്റ് ടൈപ്പ് ... ?

റിയാസ് : അത് ആദ്യമേ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ ....പഠിപ്പിസ്റ്റ് ഒന്നും അല്ല ...എന്നാലും  അല്‍പ്പ സ്വല്‍പ്പം  വിവരം ഒക്കെ ഉണ്ട് ..

അനീഷ്‌ : പഠിപ്പിസ്റ്റ് അല്ല ...അപ്പോള്‍ മൂപ്പന്‍ , ജോസഫ്‌ ടൈപ്പ് കള്‍ അല്ല ...ഓക്കേ ..അത്യാവശ്യം വിവരം ഉള്ള സ്ഥിതിക്ക് രഞ്ജിത് ...ലിജിന്‍ ടൈപ്പ് കളും അല്ല .....ഏതായാലും നീയും അല്ല ...നി നിന്റെ പേര് തന്നെ വിചാരിക്കുമോ എന്ന് ഒരു doubt എനിക്ക് ഉണ്ടായിരുന്നു ....അല്‍പ്പ സ്വല്‍പ്പം വിവരം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആ സംശയം കൂടി മാറി ...മ്മം ...ഓക്കേ ഓക്കേ ...

റിയാസ് : പോടാ മൈ**&^%$ ..നിന്റെ അപ്പനെ യും അല്ല എന്നും ഇപ്പോള്‍ മനസ്സില്‍ ആയില്ലേ ...?

അനീഷ്‌ : .....റിയാസ്... ഇത് വിനോദ് സര്‍ ന്റെ ക്ലാസ്സ്‌ അല്ല ...ഒരു ലൈവ് പ്രോഗ്രാം ആണു ...standard അഭിനയിക്കുകയെങ്കിലും ചെയ്യ് ....ഓക്കേ താങ്കള്‍ ഇത്രയും പറഞ്ഞല്തില്‍ നിന്ന് മനസ്സില്‍ വിചാരിച്ച വ്യക്തി ഒരു  പുരുഷന്‍ ആണു ...ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല  ...ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് പഠിപ്പിസ്റ്റ് അല്ല ...അല്‍പ്പം വിവരം ഉണ്ട്  ...ഓക്കേ..ഓക്കേ ...ചോദ്യം അഞ്ചു :  തമിഴ്നാട് മുഖ്യമന്ത്രി ജ്യോതി വാസു വിനെ പോലെ  നല്ല ഉയരം ഉള്ള ആള് ആണോ ...?

റിയാസ് : എന്ത് .... തമിഴ്നാട് മുഖ്യമന്ത്രി ജ്യോതി വാസു വോ ? അനിയാ ...ക്യാമറ ഒന്ന് ഓഫ്‌ ചെയ്യാമോ ... അല്ലേല്‍ വേണ്ട ഞാന്‍ ചെവിയില്‍ ഞാന്‍ പറഞ്ഞു തരാം അടുത്തോട്ടു വാ ....

അനീഷ്‌ പി ടി : വേണ്ട വേണ്ട ....ക്ഷമിക്കു ...നല്ല ഉയരം ഉള്ള ആള് ആണോ ..അത് മാത്രം പറ 

റിയാസ് അല്ല ...

അനീഷ്‌ : അപ്പോള്‍ തമ്പി , അജോ പിജോ  മോഡല്‍ അല്ല ....ഓക്കേ ചോദ്യം ആറ് : കണ്ടാല്‍ ഒത്തിരി പ്രായം തോന്നുന്ന ആളാണോ ..?

റിയാസ് : ഒത്തിരി പ്രായം ഒന്നും തോന്നില്ല  ...എങ്കിലും കുറച്ച് ഒക്കെ തോന്നും പക്ഷെ  പ്രായത്തിനു അനുസരിച്ച പെരുമാറ്റം അല്ല ....

അനീഷ്‌ : കണ്ടാല്‍ ഒത്തിരി പ്രായം ഒന്നും തോന്നില്ല  ...എങ്കിലും കുറച്ച് ഒക്കെ തോന്നും പക്ഷെ  പ്രായത്തിനു അനുസരിച്ച പെരുമാറ്റം അല്ല അല്ലെ ..അപ്പോള്‍ സുബിന്‍ മോഡല്‍ അല്ല ....ഓക്കേ ..പിടി കിട്ടി വരുന്നു ....ശരിയാക്കിതരാം ചോദ്യം ഏഴു : പ്രായത്തിനെക്കള്‍ കൂടിയ പെരുമാറ്റം ആണോ ..?

റിയാസ് : അല്ല ..അല്ല ...പ്രായത്തിനു ഒരു 15 വര്‍ഷത്തിനു താഴെ ഉള്ള പെരുമാറ്റം .....
അനീഷ്‌ : അപ്പോള്‍ മാത്തുകുട്ടി അല്ല ....ഓക്കേ 

ചോദ്യം എട്ട് : പണ്ട്  ഹോസ്റ്റലില്‍ സ്വന്തം ആയി ബക്കറ്റ്‌ , സോപ്പ്  ഒക്കെ ഉള്ള ആള് ആയിരുന്നോ ...? 

റിയാസ് : അല്ല ..

അനീഷ്‌ .ചോദ്യം ഒന്‍പതു  : സ്വന്തം ആയി ഒരു ബ്രഷ് എങ്കിലും ..?

റിയാസ് : ഇല്ല ..... അവന്‍  ചെരുപ്പ് പോലും സ്വന്തം ആയി കൊണ്ടുവരുന്നത് കണ്ടിട്ടില്ല ....

അനീഷ്‌ : ഓക്കേ...ഹ..ഹ ചോദ്യം പത്തു   : പെണ്‍കുട്ടികളുടെ ഇടയില്‍ കൃഷ്ണനെ പോലെ നില്‍ക്കുന്ന ആള് ആണോ ...? 

റിയാസ് : അല്ല 

അനീഷ്‌ : അല്ലെ ...? അയ്യോ ..അപ്പൊ അര്‍ഷാദ് ഔട്ട്‌  .ചെരുപ്പ് പോലും സ്വന്തമായി ഇല്ലാത്തവന്‍ ... പിന്നെ ആരാ ...പെണ്‍കുട്ടികളുടെ ഇടയില്‍ അത്ര അങ്ങ് വെരവാതെ ..പിന്നെ ...ഓക്കേ കിട്ടിപ്പോയി ....കിട്ടിപ്പോയി ...ചോദ്യം പതിനൊന്നു  : സജിത്ത് എസ് നാഥ് ...ആണോ ..? 

റിയാസ് : അല്ല ...അല്ല...അല്ല ...

(അനീഷ്‌ പി ടി കുറച്ചു നേരം കണ്ണ് അടച്ചു ആലോചിക്കുന്നു : ഇത്രയും പറഞ്ഞല്തില്‍ നിന്ന് മനസ്സില്‍ വിചാരിച്ച വ്യക്തി ഒരു  പുരുഷന്‍ ആണു ...ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല  ...ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് പഠിപ്പിസ്റ്റ് അല്ല ...അല്‍പ്പം വിവരം ഉണ്ട് ...കണ്ടാല്‍ ഒത്തിരി പ്രായം ഒന്നും തോന്നില്ല  ...എങ്കിലും കുറച്ച് പ്രായം ഒക്കെ തോന്നും പക്ഷെ  പ്രായത്തിനു 15 വര്‍ഷം പിന്നിലെക്കുള്ള  പെരുമാറ്റം ,പണ്ട്  ഹോസ്റ്റലില്‍ സ്വന്തം ആയി ചെരുപ്പ് പോയിട്ട് ബക്കറ്റ്‌ , സോപ്പ് എന്തിനു ബ്രഷ് പോലും ഇല്ലാത്ത , ഫുള്‍ ടൈം പെണ്‍കുട്ടികളുടെ ഇടയില്‍ അല്ലാത്ത ആ ആള് ആര്....? പതിനൊന്നു ചോദ്യം ഇനി നാല് ചോദ്യങ്ങള്‍ മാത്രം ബാക്കി ....}

റിയാസ് : ടെ ഇരുന്നു ഉറങ്ങാതെ ചോദിക്കെടാ കോപ്പാ....^&^&*^%$... എനിക്ക് വേറെ പണി ഉണ്ട് ...വേഗം ആകട്ടെ ...&^&^%%^$#$#

അനീഷ്‌ : തീര്‍ന്നെടാ ...ദാ പിടിച്ചോ  ചോദ്യം പന്ത്രണ്ടു ....നി വിചാരിച്ച ആള് വികലാംഗന്‍ ആണോ ..?

റിയാസ് (മുഖം വാടുന്നു ) ; മ്മം ...അതെ .....

അനീഷ്‌ : ഹ..ഹ..ഹ ...ഇനി ഒറ്റ ചോദ്യം കൂടി മതിയെട .....ചോദ്യം പതിമൂന്നു  : ഒരു ബോധവും ഇല്ലത്തവനാണോ ...?

റിയാസ് (നിരാശ യോടെ ) : അതെ .....

അഭിപ്രായങ്ങളൊന്നുമില്ല: