ആപ്പിള്‍ ആരും തുടങ്ങിയത് അല്ല ..പണ്ടുമുതല്‍ക്കെ കൃഷി ചെയ്യുന്നതാണ് എന്ന് പറഞ്ഞു പത്രാധിപരെ ഫോണില്‍ കൂടി ഭീഷണി പെടുത്തിയ അനീഷ്‌ പി ടി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ,,,..............................................................................

Surya A

Lijin...!  Ithu Super aayottonde ...
Aaadyam Lijin vakkukal kondu thudangi, pinne E-mails aayi, athu kazhinju photos aayi...ipo daaa video vere aayi.....
Lijinum, Renjithum, Jinoyum ellaarum koode ore Film eduthal, Superhit aayene :)
Sidique-Lal padangal pole :)


Lijin

ഓ എനിക്ക് വയ്യ ..എന്റെ ഒരു കാര്യം...എന്നെ സമ്മതിക്കണം ...ഞാന്‍ ഇപ്പോള്‍ ബോബിന്‍ മോട്ടി തോമസ്‌ നെ പോലെ വളരെ വളരെ ഉയരെ എത്തി ...എന്റെ ഒരു കഴിവേ ...ഞാന്‍ ആരാ മോന്‍ .... !!!! 

ഇപ്പോള്‍ ഒരു പുതിയ മോഡല്‍ അവരാതം ഇറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ...പുതിയത് എന്ന് പറഞ്ഞു കൂടാ ....നമ്മുടെ സ്റീഫന്‍ സര്‍ ന്റെ എര്‍ത്ത് സേവിയര്‍ സര്‍ പയറ്റിയ ആയുധം ആണു ...എന്ത് കൂതറ കണ്ടാലും അങ്ങ് പുകഴ്ത്തുക ...മോനെ അടിപൊളി ...കിടിലം ...നി സൂപ്പര്‍ ....  ഓ...സംഭവം ... 

' Sidique-Lal padangal pole :) '  കേട്ടിട്ട് തന്നെ കുളിര് കോരുന്നു ..... എന്തിനാ വേറെ തെറി ....അവരാതം ....ഏതായാലും പിന്നെ ആത്മാഭിമാനം ഉള്ളവന്‍ മാര ആരും പിന്നെ ഇതുപോലെ കൂതറ മെയിലുകളും കൊണ്ടു  ആ വഴിക്ക് വരില്ല ..... പക്ഷെ ഞങ്ങള്‍ക്ക് തൊലി കട്ടി കുറച്ചു കൂടുതല്‍ ആണു ....


 Sidique-Lal padangal പോലെ അല്ലേലും ഞങ്ങള്‍ക്ക് prithvi രാജപ്പന്‍ പറഞ്ഞപോലെ ...കുറച്ചു കഴിവുകള്‍ ഒക്കെ ഉണ്ട്    സ്റ്റോറി  director എല്ലാം റെഡി സനൂപ് കാശ് ഇറക്കാംഎന്നും സമ്മതിച്ചു ഇനി   നായിക മാര് ആണു വേണ്ടത് 'ഭാവാഭിനയം ' അറിയാവുന്ന നായിക മാര് ആരേലും ഉണ്ട് എങ്കില്‍ ദയവായി അപേക്ഷിക്കുക ...

..കഥ ചുരുക്കി പറയാം ...രഞ്ജിത് K രാജു ആണു പ്രധാനാ വേഷം ....രഞ്ജിത് ISRO യിലെ ഒരു വലിയ ശാസ്ത്രഞ്ജന്‍ ആണു ..... എപ്പോഴും മുകളിലേക്ക് rocket വിടുന്ന കാര്യങ്ങള്‍ മാത്രമേ മനസ്സില്‍ ഉളൂ ...തല മുഴുവന്‍ rocket ....ഭാര്യയേയും കുടുംബത്തെയും ശ്രദ്ധിക്കുന്നേ ഇല്ലേ ....എപ്പോഴും തലയില്‍ rocket മാത്രം ....ഭാര്യയും ആയി എപ്പോഴും ഇക്കാര്യത്തെ ചൊല്ലി വഴക്ക് ...ഇനി യാണ് കഥയിലെ ട്വിസ്റ്റ്‌ ...റിയാസ് അവിടെ വീട്ടിലെ  ഡ്രൈവര്‍ ആയി എത്തുന്നു .....തുടര്‍ന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആണു സിനിമ യുടെ ഇതിവൃത്തം ....രഞ്ജിത് ക രാജു ഭാര്യയെ നിരീക്ഷിക്കാന്‍ അയക്കുന്ന CID ആണു അര്‍ഷാദ് ....

എപ്പടി ..ഇതും സൂപ്പര്‍ അല്ലേ ....? 

പിന്നെ നേരത്തെ അയച്ച വീഡിയോ വേറെ ആരോ ജിനോ ക്ക് കൊടുത്ത പണി ആണു ..ആ പണി മാലോകരെ അറിയിച്ചു എന്നെ ഉള്ളൂ ..ക്ഷമിക്കുക ....

ലിജിന്‍. നമ്മുടെ സിനിമയുടെ ത്രെഡ്നെ ഒരു തിരക്കഥ ആക്കാം 

സീന്‍ 1
പ്രഭാതം പൊട്ടി വിടരുന്നു. പിന്നെ ISRO തിരുവന്തോരം എന്ന ബോര്‍ഡ് സൈഡില്‍ നിന്നും കാണിക്കുന്നു. പിന്നെ രഞ്ജിത് ചുറ്റിനും 3 കമ്പ്യൂട്ടര്‍, 7 iPad, 12
wireless, പിന്നെ കുറച്ചു അഴിച്ചു വെച്ച circuit ബോര്‍ഡ്‌ എന്നിവയ്ക്ക് നടുക്കായി ചാരു കസേരയില്‍ ഇരിക്കുന്ന സീന്‍ കാണിക്കുന്നു. സെക്രട്ടറി ഫോണും ആയി വരുന്നു.    
രഞ്ജിത് :- ഞാന്‍ ചന്ദ്രയാന്റെ ഈ circuit ഒന്ന് പിടിപ്പിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറയു.  
സെക്രട്ടറി :- പ്രധാന മന്ത്രി ആണ്. ഇന്‍സാറ്റ്‌ 2W എന്നറിയാന്‍ ആണ് വിളിക്കുന്നത്  
രഞ്ജിത് ഫോണ്‍ മേടിച്ചിട്ട് :- സര്‍, ഉപഗ്രഹത്തിന്റെ പുകക്കുഴലില്‍ കല്‍ക്കരി നിരക്കുന്ന ആളുടെ അപ്പച്ചിയുടെ തലയില്‍ തേങ്ങ വീണു. പുള്ളി വന്നു കഴിഞ്ഞുട്ടു ഉടന്‍ വിട്ടോളാം ഇന്‍സാറ്റ്‌ 2W. അല്ലേലും ഇന്നും നാളെയും മഴയാ, വിട്ടു കഴിഞ്ഞു ആകാശത്ത് തെന്നല്‍ ഉണ്ടങ്കില്‍  ഇന്‍സാറ്റ്‌ 2Bയും ആയി കൂട്ടി മുട്ടും.   
രഞ്ജിത് ഫോണ്‍ വെച്ചിട്ട് സെക്രെടരിയോട് :- പ്രധാന മന്ത്രിക്ക് നാളെ പാകിസ്ഥാനും ആയി ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ ഇന്‍സാറ്റ്‌ 2W. കല്‍ക്കരി നിരക്കുന്ന സുഗുണന്‍ തുമ്പ ഷാപ്പില്‍ കാണും. അവനെ വിളിച്ചു കല്‍ക്കരി നിറച്ചു പെട്ടന്ന് ഉപഗ്രഹം വിടാന്‍ പറയു. രാഹുല്‍ ഗാന്ധിക്കും ഇത് അവിടെ ചെന്നിട്ടു എന്തോ ആവശ്യം ഉണ്ട്. ഇനി കത്തിക്കാന്‍ തീപ്പട്ടി കാണുമോ ആവോ?    

സീന്‍ 2 (scientist Dr രേഞ്ഞിത്ത്തിന്റെ വീട്)
രഞ്ജിത് കൈലി മുണ്ട് ഉടുത്ത് അടുക്കളയില്‍ തേങ്ങാ ചിരണ്ടുന്നു. 
ഭാര്യ :- ഒരു ഡ്രൈവര്‍നെ വേണം എന്ന് പറയാന്‍ തുടങ്ങിയിട്ട എത്ര നാളായി. അങ്ങനെ ആണെങ്കില്‍ വീട്ടിലെ പണിയും ചെയ്യിപ്പിക്കാം പൂന്തോട്ടവും നനക്കാം. നിങ്ങള്ക്ക് ഈ കഷ്ടപെടണ്ട കാര്യം ഉണ്ടോ?  
രഞ്ജിത് :- ഇവിടെ ഞാന്‍ എത്ര വേലക്കാരികളെ നിര്‍ത്തിയതാ. നീ എല്ലാത്തിനെയും പറഞ്ഞു വിട്ടതല്ലേ
ഭാര്യ :- അവര്‍ക്ക് മൊബൈല്‍ വാങ്ങി കൊടുത്ത്, അപ്പുറത്തെ മുറിയില്‍ നിന്ന് വിളിച്ച പഞ്ചാര അടിക്കാന്‍ അല്ലെ. ഇനി വേലക്കാരന്‍ മതി 
രഞ്ജിത് :-  ഞാന്‍ പഠിച്ച മരിയന്‍ കോളേജ്ലെ മേനടസ് സാര്‍ ഡ്രൈവര്‍നെ കണ്ടു പിടിക്കാന്‍ പിള്ളേരെ വെച്ച് ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഉണ്ട്. അത് വഴി ഞാന്‍ അപ്ലൈ ചെയ്തു നോക്കാം

സീന്‍ 3
രേഞ്ഞിത്ത്തിന്റെ വീട്ടില്‍ കാല്ലിംഗ് ബെല്‍ അടിക്കുന്ന്നു. രഞ്ജിത് കതകു തുറക്കുന്നു.
റിയാസ് :- ഹൈറേഞ്ച്ഡ്രൈവര്‍ ഡോട്ട് കോംല്‍ പരസ്യം കണ്ടിട്ട് വരുന്ന ഡ്രൈവര്‍ ആണ് 
രഞ്ജിത് :- നിന്നെ കണ്ടിട്ട് കാലു ബ്രേക്ക്‌ല്‍ എത്തും എന്ന് തോന്നുന്നില്ല 
റിയാസ് :-  മൈ ^$#%^$^&%$ ഞാന്‍ കാണിച്ചു തരാം. സോറി ഞാന്‍ വിനോദ് സാറിന്‍റെ ക്ലാസ്സ്‌ ആണെന്ന് ഓര്‍ത്തു പോയി.

സീന്‍ 4
രഞ്ജിത് ഫോണ്‍ വിളിക്കുന്നു.
രഞ്ജിത് :- ഹലോ CID അര്‍ഷാദ് & മമ്മൂഞ്ഞ് associate അല്ലെ. ഞാന്‍ ഇസ്രോ യിലെ ശാസ്ത്രഞ്ജന്‍ DR രഞ്ജിത് രാജു പെരേര. ഞാന്‍ വീട്ടില്‍ ഒരു ഡ്രൈവര്‍നെ നിര്‍ത്തി. പക്ഷെ അവന്‍ ഇപ്പോള്‍ എനിക്ക് തന്നെ പണി ആകും എന്നാണ് പേടി. പാഞ്ഞു വിടാനും മേല  
അര്‍ഷാദ് :- നോ പ്രോബ്ലം. ഇതുപോലെ എത്ര കേസ്കള്‍ ഞാന്‍ ഇടപെട്ടു, ഒഴിവാക്കി എന്റെത് ആക്കിയിരിക്കുന്നു. സോറി പരിഹരിചിരിക്കുന്നു. ഞാന്‍ അടുത്ത ആഴ്ച അവിടെ ഒരു പാചകക്കാരന്‍ വേഷത്തില്‍ എത്തും. എനിക്ക് ജോലി തന്നേക്കണം 
രഞ്ജിത് :- You should has been appointing 
                                 INTERMISSION




അഭിപ്രായങ്ങളൊന്നുമില്ല: