Memories

ഇന്നലെ എന്ന പോലെ ഓര്ക്കുന്നു ...റൂം നമ്പർ 108 ലേക്ക് കയറി ചെന്നത് ...അപ്പൻറെ പ്രായ ഉള്ള ആൾ കട്ടിലിൽ ഇരിക്കുന്നു ..കാവി മുണ്ടു മുയലിന്റെ പടം ഉള്ള ടി ഷർട്ട്.. എന്തോ ചവയ്ക്കുന്നു  ...അയ്യാളുടെ കൊച്ചു മകനെ പോലെ  ഒരാൾ മറ്റൊരു കട്ടിലിൽ  ...വേറെ ഒരാൾ lkg മുതൽ ഉള്ള  ബുക്കുകൾ  കൊണ്ട് വന്നത് അടുക്കി വയ്ക്കുന്നു ... മൂന്നു പേർക്കും കട്ടി മീശ .ഡിഗ്രിക്ക് ക്ലാസ്സിൽ കയറാത്ത കൊണ്ട് എല്ലാ വിഷയം എഴുതിയിട്ടും പകുതി ആയ നോട്ട് ബൂക്കുമായി മീശ ഇല്ലാത്ത ഞാൻ ഒഴിവുള്ള കട്ടിലിലേക്ക് കുഴഞ്ഞു വീണു ...

നവംബർ 20 21  22 സ്റ്റീഫൻ  സാറിന്റെ  ക്ലാസ് ആയിരുന്നു ..22  ആം തീയതി വെള്ളിയാഴ്ച  ഉച്ചയോടു കൂടി  വീട്ടിൽ പോകാനുള്ള  സന്തോഷത്തോടെ ക്ലാസ്സിൽ നിന്ന്   ഇറങ്ങി ..ലുക്ക് കൊണ്ട് സേവ്യർ സർ  ആണെകിലും മനസ്സുകൊണ്ട് സ്റ്റീഫൻ സർ തന്നെ എന്ന് വിചാരിച്ചു സെറ്റപ്പിൽ നടന്നു വരുമ്പം പിന്നിൽ നിന്ന് ഒരു പെൺ ശബ്ദം "അതെ ഒന്ന് നിന്നേ ..." തോന്നൽ ആണെന്ന് കരുതിയെങ്കിലും, അങ്ങനെ ആകരുതേ എന്ന് കരുതി തിരിഞ്ഞു നോക്കി ...  ഒള്ളത് തന്നെ ..."ഒന്ന് ഇങ്ങു വന്നേ ..ആദ്യം കണ്ടപ്പോൾ മുതൽ പറയണമെന്ന് വിചാരിക്കുന്നതാ ...നാഡി  ഞരമ്പുകൾ വലിഞ്ഞു മുറുകി ..അന്ന് രാവിലെ വായിച്ച മനോരമ യുവ പേജിലെ "എല്ലാത്തിനും മുൻകൈ എടുക്കാൻ ഇന്നത്തെ പെൺകുട്ടികൾ മുമ്പിൽ .." എന്നത് മനസ്സിൽ കൂടി  പോയി ..സർവ്വശക്തിയുമെടുത്തു  "എന്നാ " എന്നു  ചോദിയ്ക്കാൻ ശ്രെമിച്ചെങ്കിലും   വലിവ് ഉള്ളവരുടെ പോലെ കുറച്ചു കാറ്റേ വന്നൊള്ളു ...അപ്പോൾ പെൺ ശബ്ദം വീണ്ടും "  അതേ  നടക്കുമ്പം  ലേശം കൂനു  പോലെ ഉണ്ട്  ഒന്ന്  ശ്രെദ്ധിക്കണം ..." അത് വെറും തുടക്കം മാത്രം ആയിരുന്നു .....പിന്നീട്  ഉപദേശങ്ങൾ  പതിവായതോടെ ഉപദേശത്തിൻറെ  പേരിൽ അവൾ അറിയപ്പെട്ടു ....

അഭിപ്രായങ്ങളൊന്നുമില്ല: