Subin wedding




Attendance register
1. Lijin
2. Renjith
3. Simi mol
4. Bobin
5. Tony
6. Renish
7. Tijo
8. Sijo
9. Satheesh
10. Anish
11. Anu mol

12. Lijo
13. Me
14. Jobit
15. Joseph Alex

Boys

അപ്പൂപ്പന്റെ കല്യാണം

സഖാക്കളേ ,

               കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഉം പഴയകാല വിപ്ലവ നേതാവും ആയ സഖാവ് സുബിന്‍ ന്റെ വിവ്ഹത്തിനോട് അനുബന്ധിച്ച് നവംബര്‍ 20 രാവിലെ മുതല്‍ 21 നു ഞായര്‍ രാവിലെ വരെ നടക്കുന്ന വിവിധ പരിപാടികള്‍ ... 

പോള്‍സണ്‍ ന്റെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന് ഉള്ള അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വധൂ വരന്മാരെ ഒരു നോക്ക് കണ്ടു ആശംസകള്‍ അര്‍പ്പിക്കാന്‍ കഴിയാതെ പോയ പോലുള്ള പാളിച്ചകള്‍ ഒഴിവാക്കി പരിപാടികള്‍ വിവധ ചര്‍ച്ചകള്‍ക്ക് നിര്‍ദേശം ങ്ങള്‍ക്കും ശേഷം പുനക്രമീകരിച്ചിരിക്കുന്നു .... 

ശൈശവത്തില്‍  നിന്നും കൌമാരത്തിലേക്ക് കടക്കുന്ന   നമ്മുടെ പ്രിയപ്പെട്ട സതീഷ്‌  ആദ്യമായി 'ബാച്ചിലേര്‍സ് പാര്‍ട്ടി ' പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനു ഉണ്ട് .... പിന്നെ പതിവ് ടീം കളില്‍ നിന്ന് വ്യത്യസ്തം ആയി തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്സ്‌എത്തുന്നു ... 
നീണ്ട ഇടവേളയ്ക്കു ശേഷം ബോബിന്‍ സക്കറിയ  ബാകി എല്ലാം പതിവ് ഫ്രാഡ് പയിലുകള്‍ തന്നെ ....

അര്‍ഷാദ് , വിനോദ് സര്‍ , രഞ്ജിത് , രേനിഷ് , ജോസഫ്‌ , സതീഷ്‌ , അഭിലാഷ് , ബോബിന്‍ , ലിജോ , ലിജിന്‍ , 

ടോണി യുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു ..സ്വന്തം നാട്ടില്‍ വെച്ച് ആയതിനാലും പിതാവ് ആയതിനാലും ആള് ഇപ്പോള്‍ ഒന്ന് ഒതുങ്ങി ..  Anish പി റ്റി , സജിത്ത് നാഥ്  എന്നിവര്‍ ക്ക് പങ്കെടുക്കാന്‍ വേണ്ടി ഉള്ള തീവ്ര ശ്രമത്തില്‍ ....

പരിപാടികള്‍ : ഡീസന്റ് ആയി കല്യാണം കൂടല്‍ ...

വിവാഹത്തിന് ശേഷം കുട്ടിക്കനത്തെക്ക് പ്രകടനം ... കോളേജ് അവധി ആയതിനാല്‍ ക്യാമ്പസ്‌ ലൂടെ മൌന ജാഥ ..പഴയ ഓര്‍മ്മകള്‍ അയവിറക്കല്‍ ...pഷാജി ചേട്ടനും ആയി അഭിമുഖം ... hostel സന്ദര്‍ശനം ..(കൂടുതല്‍ ഒന്നും പറയേണ്ടല്ലോ ...) മരീന , ദേവാസ്  , മാനസി , കൂത്തി ജോസ് ഷോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍  സന്ദര്‍ശനം..  ജോസ് ന്റെ ചായ , നമ്മുടെ farewell  ന്റെ അന്ന് ജോസ് ഒണ്ടാക്കിയ ഗോതമ്പ് ബോണ്ട എന്നിവ കഴിച്ച ശേഷം പീരുമേട് ... ഓര്‍മ്മകള്‍ അയവിറക്കി അഭിലാഷ് ചന്ദ്ര മോഹന്‍ വീണ്ടും ബിവറെജ് Q നില്‍ക്കുന്നു ... പിന്നെ ത്രി ശ ങ്കു , പൈന്‍ ഫോറെസ്റ്റ് ഒക്കെ കറങ്ങി തിരിച്ചു പൊന്‍കുന്നം ... ബാകി ഇപ്പോള്‍ പറയാന്‍ പറ്റില്ല പിന്ന്നിട് പറയാം ...
 "കൌമാര ക്കാരുടെ പ്രശ്ങ്ങള്‍ " സതീഷ്‌ ന്റെ പ്രഭാഷണം ... "എങ്ങനെ ഒരു മികച്ച പ്രൊഫഷണല്‍ ആകാം " അഭിലാഷ് സംസാരിക്കുന്നു ... 
"അധ്യാപനം ഒരു ജീവിത കല " വിനോദ് സര്‍ സംസാരിക്കുന്നു ... "ചീത്ത കൂട്ട് കെട്ടുകളും യുവാക്കളുടെ സ്വഭാവ രൂപികരണവും " ജോസഫ്‌ പറയുന്നു ... "വിവാഹ ജീവിതം എങ്ങനെ വിജയകരം ആക്കാം " അര്‍ഷാദ്  സംസാരിക്കുന്നു ... "expedition to the unexplored " രേനിഷ് ...  "ഞാന്‍ ആര് " ബോബിന്‍ ...... രഞ്ജിത് ന്റേതു  ഇവിടെ പബ്ലിക്‌ ആയി പറയാന്‍ പറ്റില്ല ....


ബാക്കി ഒക്കെ പോയിട്ട് വന്നിട്ട്   .

കാലം മാറും, കോലം മാറും..

പട്ടിണി കൊലങ്ങളായി കുട്ടിക്കനത്ത് കൂടെ നടന്ന ചില തെണ്ടി പിള്ളേരും, അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വെച്ച് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആയ ചിലര്‍ - ഒരു ഫോട്ടോ താരതമ്യം...  




മുട്ടസിനു അഭിനന്തനങ്ങള്‍

Dear Colleagues,
Today, is my last day at iDynamics.  
I got an offer from CTS Cochin, Most probabily i will be joining there on dec 1st.
Since i have to finish my house construction work i am leaving my current company.
Please do send mails to my personal mail id which is given below.
I can be reached at my personal mail Id – sajith.kumarj@gmail.com  or at9497430309. Keep in touch!
Kind Regards,
Sajith Kumar J

അനു മോള്‍ പുതിയ വീട്ടിലേക്ക്


ഒബാമ മാത്യു സാറിനെ കണ്ടു...

ഇന്ത്യന്‍ സന്തര്‍ശനത്തിനു എത്തിയ ഒബാമ, പത്തനംതിട്ടയില്‍ എത്തി മാത്യു സാറിനെ കണ്ടു... മാത്യു സാറിന്‍റെ വസതിയില്‍  എത്തിയ അദ്ദേഹം, കപ്പയും മീനും കൂട്ടി ചോറ് ഉണ്ണുകയും, പത്താനംതിട്ടയുടെ സമഗ്ര വികസനത്തിന്‌ മാത്യു സാറിന്‍റെ സംഭാവന സംഭാവനയെ മുക്ത കണ്ഠം പ്രശംസിക്കുകയും ചെയ്തു.. ആണവ കരാറില്‍ മാത്യു സാറിന്‍റെ അഭിപ്രായം ഒബാമ ആരാഞ്ഞു...  അമേരിക്കയുടെ വികസനത്തില്‍ മാത്യു സാറിന്‍റെ അഭിപ്രായങ്ങള്‍ ആരായാന്‍ വേണ്ടി ഒബാമ അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ ക്ഷണിച്ചു...  മാത്യു സാര്‍ മാഗസിന്‍ എഡിറ്റര്‍ ആയി ഇരുന്ന എസ് എ എസ് എസ് എന്‍ ഡി പി യോഗം കോളേജ്, ജനറല്‍ സെക്രട്ടറി ആയി ഇരുന്ന മരിയന്‍ കോളേജ് എന്നിവ ഒബാമ സന്തര്ഷിക്കും. മാത്യു സാര്‍ കാലഖട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ കോന്നിയില്‍ ഒബാമ സിമ്പോസിയം ഉത്ഖാദനം ചെയ്തു. പത്തനംതിട്ട സ്വദേശി തങ്കപ്പന്‍ എന്ന ആള്‍ മാത്യു സാറിന്‍റെ കൂടെ നില്‍ക്കുന്ന ആ കോട്ട് ഇട്ട ആള്‍ ആരാണ് എന്ന് ചോദിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ ആയിട്ടുണ്ട്...  

ദീപാവലി ആശംസകള്‍....

എല്ലാ എം സി എ കുടുംബാങ്ങങ്ങള്‍ക്കും 2005 ബാച്ചിന്റെ ദീപാവലി ആശംസകള്‍  

Happy married life, Gourishankar and Reshmi (MCA sub juniors)



Happy married Life shreedevi

Happy Married life, sreedevi H on 14 Novemeber, 2010.

14th November 2010 (Sunday) between 11:30 am and 12:30 pm at Sree Bhagavathi Temple, Edappavoor, Pathanamthitta. He is Madhu, working as a Software engineer in Banglore, basically from Ramapuram, Kottayam.

Happy married life, Subin (on 20th November).....

           On 20th November.
           Venue : St. Dominics Cathedral Kanjirappally
   
             She is MCA,working in a it company.Name Lintu.

Jino Blessed with a baby Girl, Tania

Happy wedding anniversary, Mini mol

Happy bday Navina (Surya susan's girl)

Happy bday Navina (Surya susan's girl)

പോള്‍ ഐബി ഹോസ്റ്റലില്‍ ഒരു രാത്രി ..

എ അയ്യപ്പന്‍ മോഡല്‍ കവിത (ഗദ്യ കവിത )




പോള്‍ ഐബി ഹോസ്റ്റലില്‍ ഒരു രാത്രി ... എ അയ്യപ്പന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട്...മോഡല്‍ കവിത (ഗദ്യ കവിത ) 
                (മനോ നില തെറ്റാതെ സൂക്ഷിക്കുക ആധുനിക സാഹിത്യം ആണു )...

                                                           ഉണര്‍ത്തു ബെല്ല് 

നിദ്രയുടെ കരാള ഹസ്തങ്ങള്‍ എന്നെ പതിയെ ചുറ്റിവരിയുകയായിരുന്നു  ...
കുന്നിന്‍ മുകളിലെ ഹോസ്റ്റല്‍ മുറിയില്‍ തണുപ്പ് ധമനികള്‍ വലിച്ചു മുറുക്കി ...
രാത്രി ഒരു ഊമയെ പ്പോലെ നീശബ്ദ ആയിരുന്നോ ...? കാറ്റു മേല്‍ക്കൂരയില്‍   രൌദ്രഭാവത്തില്‍ താണ്ടവം ആടി..
നീശാചരന്മാര്‍ ആയ ചില നിഴലുകള്‍ ഇടനാഴിയില്‍ കൂടി  അപ്പോഴും എന്തിനോ വേണ്ടി അലയുന്നു ...
ഭാവികാലത്തെ ഭയക്കുന്ന ചില ആത്മാക്കള്‍ അപ്പോഴും ഉറങ്ങാതെ പുസ്തകതാളുകളില്‍ എന്തോ തിരയുന്നു ...
മാന്യതയുടെ  മൂടുപടം അണിഞ്ഞ ചിലര്‍ , നഗ്നമായ ജീവിത യാതാര്‍ത്ഥ്യങ്ങളെ ആരുംകാണാതെ കമ്പ്യൂട്ടര്‍ രില്‍ പരതുകയായിരുന്നു ..
നാളേക്ക് ഒരുപാട് ചെയ്തു തീര്‍ക്കാന്‍ ഒന്ടെങ്കിലും ജീവിതത്തിന്റെ നിരര്‍ത്ഥകത യെ താങ്ങി ഞാന്‍ നിദ്രയെ പുല്‍കാന്‍ വെമ്പി ...
അരുതേ അരുതേ എന്ന് ഉപബോധ മനസ് ആയിരം തവണ പിന്‍വിളിച്ചു എങ്കിലും കണ്ണുകള്‍ അത് കേള്‍ക്കാന്‍ തയാര്‍ ആയിരുന്നില്ല ...
ഉറക്കത്തിന്റെ ഏകാന്തവഴികളില്‍ ക്കൂടി അലയവേ തലച്ചോറില്‍ ക്കൂടി ആയിരം മിന്നല്‍പിണരുകള്‍ പാഞ്ഞു ...
'ജാവ' എന്നെ നോക്കി പല്ലിളിച്ചു ...'കോബോള്‍' തീനാളം പോലെ പെയിതിറങ്ങി .. 
'മോഡല്‍ എക്സാം' ഭയത്തിന്റെ ആയിരം വിഷസര്‍പ്പങ്ങള്‍ ആയി  സിരകളില്‍ ക്കൂടി ഓടിനടന്നു ....
അസൈന്‍മെന്റുകള്‍ പ്രേതത്മക്കളെ പ്പോലെ ജിഹ്വകള്‍ നീട്ടി ...
നിദ്രയുടെ ഇടവഴികളില്‍ നാളയെ കുറിച്ച് ഉള്ള ചിന്തകള്‍ താണ്ഡവ നൃത്തം ആടി ..
ഒരുമിന്നല്‍ പിണര്‍ പോലെ തലച്ചോറില്‍ ഒരു കാളല്‍ ....ഒരുഅവ്യക്ത രൂപം ഓര്‍മ്മയുടെ ഗര്‍ത്തങ്ങളില്‍ നിന്ന് പൊങ്ങി വന്നു ...
  ആ രൂപം ഭയത്തിന്റെ ആയിരം വിഷവിത്തുകള്‍ മനസിലേക്ക് വാരി വിതറുന്നു ..
  ഞരമ്പുകള്‍ വലിയുന്നു ..രക്തം ആകെ ചോര്‍ന്നു പോകുന്നുവോ ... നിദ്രയുടെ താഴ്വര യിലല്ല ഞാന്‍ ഇപ്പോള്‍ ...
അതെ ..നരകാഗ്നി എനിക്ക് ചുറ്റും ...കൊടും തണുപ്പിലും ആ രൂപത്തെ ഓര്‍ത്തു ഞാന്‍ ഞെട്ടുന്നു ...
അവിടുന്ന് നാളേക്ക് തന്ന കല്‍പ്പന കാതില്‍ മുഴങ്ങുന്നു ...ഇല്ല ഞാന്‍ പഠിച്ചിട്ടില്ല പറഞ്ഞു തന്നത് ...ഒന്നും ..
കല്ലേ പിളര്‍ക്കുന്ന ഗുരു കല്‍പ്പന കാതില്‍ മുഴങ്ങുന്നു ...ആയിരം പ്രതിധ്വനികള്‍ ...എന്റെ കാതുകള്‍ തകരുന്നു ...
കാതടിപ്പിക്കുന്ന ആ ശബ്ദം കാതില്‍ മുഴങ്ങുന്നു ...നിദ്രയുടെ തെരുവുകളില്‍ നിന്ന് ഞാന്‍ പുറകോട്ടു ഓടുകയാണ് ...
സ്വബോധത്തിന്റെ ലോകത്തേക്ക് ..കണ്ണുകള്‍ തുറന്നു ...പക്ഷെ ആ ശബ്ദം അത് വീണ്ടും കാതുകളില്‍ മുഴങ്ങുന്നു ...
എന്താണിത് ..സ്വപ്നമോ മിഥ്യയോ ...? ഇല്ല സ്വപ്നം അല്ല ..ശബ്ദം  ഞാന്‍ ശരിക്കും   കേള്‍ക്കുന്നു ...   
ഇപ്പോള്‍ ഞാന്‍ നിദ്രയെ വിട്ട് ഉണര്‍ന്നുകഴിഞ്ഞു ...എങ്കിലും ആ ശബ്ദം...ആ ശബ്ദം..
ദൈവമേ ...എന്താണ് ഈ ശബ്ദം.. കാതടപ്പിക്കുന്ന ഈ ശബ്ദം..?
ബോധാമനസു മന്ത്രിച്ചു ...അതാണ് പയസ് അച്ഛന്റെ ഉണര്‍ത്തു ബെല്ല് ...പയസ് അച്ഛന്റെ ഉണര്‍ത്തു ബെല്ല്...
നേരം വെളുത്തു....അതെ സത്യം ആണു ...പച്ചയായ യഥാര്‍ത്ഥ്യം ...നേരം വെളുത്തു .....



കവി എ അയ്യപ്പന്‍

from 
ബോബിന്‍ സക്കറിയ 
മുണ്ടക്കയം .

പ്രിയപ്പെട്ട mcamarian കതിനാ പത്രാധിപര്‍ക്ക് , 

                  കവി എ അയ്യപ്പന്‍റെ മരണവും അതിനോട് അനുബന്ധിചു വന്ന ചില വാര്‍ത്തകളും ആണു ഇ കത്തിന് ആധാരം .എല്ലാ ജനങ്ങളെയും ഒരുപോലെ കാണണം എന്ന് ആണല്ലോ നമ്മുടെ രാജ്യത്തെ നിയമങ്ങള്‍  പറയുന്നത് . കവികളോട് ഉള്ള ആദരവ്  നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ കവികള്‍ക്കും സാഹിത്യ കാരന്മാര്‍ക്കും എന്താ കൊമ്പ് ഒണ്ടോ ...? എന്റെ ക്ഷോഭത്തിന് ഉള്ള കാരണങ്ങള്‍ കൂടി പറയട്ടെ ...
കവികള്‍ കുടിച്ചു കൂത്താടി നടന്നാല്‍ നിങള്‍ എഴുത്തും അത് ' ജീവിതത്തിന്റെ മുഖ്യ ധാരയോടുള്ള ' വെല്ലു വിളിയായി 'അരാജകത്വത്തെ ' പ്രണയിച്ചു കൊണ്ടു  ഉള്ള ജീവിത പരീക്ഷണം ....എന്നെ പോലെ ഉള്ള സാധാരണക്കാര്‍ പകലന്തി യോളം പണി എടുത്തു കിട്ടിയ കാശിനു  കള്ള് കുടിച്ചു കുടുംബം നോക്കാതെ നടന്നാല്‍ നിങള്‍ എഴുതും '"ഇവനെഒക്കെ പോലെ ഉള്ള അലവലാതികള്‍ കിട്ടുന്ന കാശു മുഴുവന്‍ കുടിച്ചു തീര്‍ത്തു കുടുംബത്തിനു ശല്ല്യം  ആയി നടക്കുന്നു ...വല്ല വ്യാജ കള്ളും  കുടിച്ചു ചത്തിരുന്നു എങ്കില്‍ ഇവന്റെ ഒക്കെ കുടുംബം എങ്കിലും രക്ഷപെടും ആയിരുന്നു ..."  ഇതെന്തു ന്യായം ...
ഇതെന്തു നീതി ....?  കവികള്‍  'ഫിറ്റ്‌' ആയി വന്നാല്‍  നിങളുടെ ഭാഷ ഇങ്ങനെ ' അദ്ദേഹം  ലഹരിയില്‍ പൂത്തുലഞ്ഞു വരുന്നു... ലഹരിയുടെ ഉന്മാദം ആവോളം നുകര്‍ന്ന് കൊണ്ടുള്ള വരവ് ...  '  ഞങളെ പോലെ ഉള്ള 'സാധാരണ  കുടിയന്മാര്‍ ' അല്‍പ്പം ഫിറ്റ്‌ ആയി വരുന്നത് കണ്ടാല്‍ നിങള്‍ എഴുതും ' ഒരു 'പാമ്പ്'  വരുന്നു ...അടിച്ചു 'കോണ്‍ തെറ്റി ' വരുന്നു ....നാലുകാലില്‍ വരുന്നു ..പൂസായി വരുന്നു " . കവികള്‍ ഫിറ്റ്‌ ആയി തെരുവിലോ ഫുട് പാത്തിലോ കിടന്നാല്‍ അത് ' തെരുവിന്റെ മടിത്തട്ടില്‍ തല വെച്ച് ഉള്ള മയക്കം  ' എന്നെ പോലെ ഉള്ള ലോക്കല്‍ കുടിയന്മാര്‍ അല്‍പ്പം 'ഓവര്‍' ആയി പ്രസ്തുത സ്ഥലങ്ങളില്‍ കിടന്നാല്‍  നിങള്‍ പറയും 'ദേ ഒരുത്തന്‍ അടിച്ചു മറിഞ്ഞു ഓടയില്‍ കിടക്കുന്നു ' ... നിങള്‍ തന്നെ പറയൂ ...ഇതെന്തു നീതി ...? ഒരേ ചെയ്തികള്‍ക്ക് രണ്ടു തരം വ്യാഖ്യാനം ..? !!.  കവികള്‍ കുളിക്കാതെയും പല്ലുതേക്കാതെയും തുണി കഴുകാതെയും നടന്നാല്‍ അത് ' പര്ഷികൃത ജീവിതത്തോടുള്ള പുശ്ചം ...അല്ലെങ്കില്‍ പച്ചയായ ജീവിത പരീക്ഷണങ്ങള്‍ .... ' ഞങള്‍ അങ്ങനെ ഒന്ന് നടന്നാല്‍ നിങള്‍ പറയും ' അലവലാതി.. കുളിയും നനയും ഒന്നും ഇല്ലാതെ നടക്കുന്നു ....വൃത്തികെട്ടവന്‍ ....'    .ഞങള്‍ ഫിറ്റ്‌ ആയി ആരോടെങ്കിലും വഴക്കിട്ടാല്‍  
പിന്നെ ഇങ്ങനെയാകും സംബോധന ' വഴക്കാളി , കണ്ട കൂതറ ഒക്കെ വാങ്ങി അടിച്ചു അടിയും കൂടി നടക്കുന്നു ...സമൂഹ്യദ്രോഹി .... സാമൂഹ്യ വിരുദ്ധന്‍ ...ചെറ്റ ...' കവികള്‍ ഫിറ്റ്‌ ആയി ആരോടെങ്കിലും കയര്‍ത്താല്‍ അത് ' ആധുനിക സാമൂഹ്യ 'വ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍ '... സ്നേഹത്തിന്റെ ശീതളിമ കലര്‍ന്ന 'പിണക്കം  ' ... കവിയുടെ 'ആത്മ രോഷം '  മണ്ണാങ്കട്ട ...!!!  നിങ്ങള്‍തന്നെ പറയൂ ...ഇതാണോ ഇന്ത്യന്‍ ഭരണഖടന അനുശാശിക്കുന്ന സാമൂഹിക സമത്വം ...? കുടിയന്‍ മാര്‍ എന്ന ഒറ്റ കുടുംബത്തിലെ അംഗങ്ങള്‍ അല്ലെ എല്ലാവരും ...? ഞാന്‍ വീണ്ടും ചോദിക്കുന്നു ..? കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും  എന്താ കൊമ്പ് ഒണ്ടോ...? 

ഒരു പെഗ് അടിക്കാന്‍ ഞങള്‍ ആരോടെങ്കിലും 50 രൂപ ചോദിച്ചാല്‍ നിങള്‍ എഴുതും 'നാണം ഇല്ലേടാ ഇങ്ങനെ തെണ്ടി കുടിക്കാന്‍ ...? വല്ലവന്റെയും കാശ് നു കുടിക്കാന്‍ ...? സ്വന്തമായി ഉള്ള കാശ് ഇല്ലെങ്കില്‍ കണ്ടവന്റെ പോക്കറ്റ്‌ നോക്കി നടക്കുന്നു കുടിക്കാന്‍ ...പോയി ചത്ത്‌ കൂടെട ഇവനൊക്കെ ...?   കവികളോ സാഹിത്യകാരന്മാരോ ഇതേ കാര്യം ചെയ്താല്‍ നിങള്‍ പറയും ' കണ്ടോ പച്ചയായ മനുഷ്യന്‍ ...ജീവിതത്തിന്റെ പൊള്ളയായ മാന്യതയുടെ മുഖമൂടികള്‍ എല്ലാം വലിച്ചു എറിയുന്നു ...ഇല്ലാത്തപ്പോള്‍ ആരോടെങ്കിലും കൈനീട്ടന്‍ പോലും അദ്ദേഹത്തിന് മടിയില്ല ... " പറയൂ ..ഇത് എവിടത്തെ നീതി ...? 
അടിച്ചു ഫിറ്റ്‌ ആയി ഞങള്‍ വല്ല ബസ്‌ ന്റെ സീറ്റ്‌ നു പുറകിലോ ...പൊതു കക്കുസുകളിലോ ... മതിലുകളിലോ ...വല്ലതും എഴുതിയാല്‍ അത് അശ്ലീലം ...പിന്നെ കേസ് ആയി വഴക്കായി ... കവികളോ സാഹിത്യ കാരന്മാരോ  അടിച്ചു പൂക്കുറ്റി ആയി  'ആധുനിക  സാഹിത്യം ' എന്ന ഓമനപ്പേരില്‍ ഇതിനെക്കാള്‍ തരംതാണ എന്തെങ്കിലും കുത്തികുറിച്ചാല്‍ അത് 'മഹത്തായ കലാസ്രിഷ്ട്ടി '.... ഇതെന്തു ലോകം ..?!!!! സാഹിത്യ കാരന്മാരുടെ പ്രഖ്യാപിത വേഷം ആയ കഴുകാത്ത ജുബ്ബയും ..ഊശാന്‍ താടിയും വെച്ച് കുറച്ചു അഭിനവ സാഹിത്യ കാരന്മാര്‍ പങ്കെടുക്കുന്ന വെള്ളമടി പാര്‍ട്ടി യെ നിങള്‍ പറയും 'കലാ സദസ് ' ...അവിടെ അതാ ഒരു പുതിയ സൃഷ്ട്ടി ജന്മം എടുക്കാന്‍ പോകുന്നു .....എന്നൊക്കെ ..ഞങള്‍ പാവം ലോക്കല്‍ കുടിയന്മാര്‍ ഇല്ലാത്ത കാശ് ഷെയര്‍ ഇട്ടു ഒരു കുറഞ്ഞ സാധനം എടുത്തു വട്ടം കൂടിയിരുന്നു വല്ല പാടത്തോ , പറമ്പിലോ , പാറയുടെ മുകളിലോ ... പാലത്തിന്റെ അടിയിലോ ഇരുന്നു കഴിക്കുന്നത്‌ കണ്ടാല്‍ നിങള്‍ പുലമ്പും 'ദേ കുറെ സാമൂഹ്യ വിരുദ്ധന്‍ മാര് ഇരുന്നു കള്ള് കുടിച്ചു കൂത്താടുന്നു ...'  

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നാലും ... ലോകസഭ തിരഞ്ഞെടുപ്പ് വന്നാലും ...ഉത്തസവങ്ങള്‍ , പെരുന്നാളുകള്‍ വന്നാലോ സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടു ഞങ്ങളെ പോലെ ഉള്ള സാധാരണക്കാരായ പാവം കുടിയന്‍ മാരുടെ വയറ്റത്ത് അടിക്കും ... അടച്ചിടാന്‍ കാരണം ആയി പറയുന്നത് ഞങള്‍ അടിച്ചു കൂതറ ആയി ബഹളം ഒണ്ടാക്കി ക്രമസമാധാനം തകര്‍ക്കും എന്നാണ് ...ഞാന്‍ ചോദിക്കട്ടെ ... സാഹിത്യ അക്കാദമി അവാര്‍ഡ്‌ ...ഫിലിം അവാര്‍ഡ്‌ കള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ ഒരാഴ്ച എന്ത് കൊണ്ടു മദ്യ ശാലകള്‍ സര്‍ക്കാര്‍ അടച്ചിടുന്നില്ല ...? അവാര്‍ഡ്‌ പ്രഖ്യാപനത്തിന് ശേഷം ഇ പറയുന്ന 'കലാകാരന്മാരും ' സാഹിത്യ കാരന്മാരും ' അടിച്ചു പൂസായി നടത്തുന്ന പരസ്പരം ഉള്ള'പൂരപാട്ടിന്റെ ' അല്ലെങ്കില്‍ ചെളിവാരി എരിയലിന്റെ നൂറില്‍ ഒരു അംശം പ്രശ്നങ്ങള്‍ ഞങള്‍ എപ്പോഴെങ്കിലും ഫിറ്റ്‌ ആയി കാണിക്കാരുണ്ടോ ....?  സര്‍ക്കാരും ഞങളെ തഴയുന്നു ...സര്‍ക്കാരിനും 'സാംസ്കാരിക നായകന്മാരെ ' മതി ...ഒരേ 'മദ്യ' വര്‍ത്തി  കുടുംബത്തിലെ അംഗങ്ങള്‍ ആയിട്ടും ഞങള്‍ പടിക്ക് പുറത്തു ....
കുടിച്ചു കുടിച്ചു അവസാനം കുഴിയിലേക്ക് പോകുമ്പോള്‍ പോലും ഞങ്ങള്‍ രണ്ടാതരം പൌരന്‍ മാര്‍ മാത്രം .... കവികളും സാഹിത്യ കാരന്മാരും വെള്ളം അടിച്ചു അടിച്ചു മരിച്ചാല്‍ നിങള്‍ പറയും " .പറവകളെ പോലെ സ്വതന്ത്രരായി ജീവിതത്തിന്റെ ലഹരികള്‍ എല്ലാം ആസ്വദിച്ച്  ആ പ്രതിഭ മണ്മറഞ്ഞു ...ജീവിതം എന്നും അദ്ദേഹത്തിന് ഒരു ലഹരി ആയിരുന്നു ... നാളെയെ കുറിച്ച് ചിന്തിക്കാതെ  ഇന്നിനെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന കലാകാരന്‍  " ഞങളെ   പോലെ ഉള്ള സാധാ കുടിയന്മാര്‍ ആണെങ്കില്‍ നിങള്‍ ഇങ്ങനെ ആക്രോശിക്കും ..." അവന്‍ പോക്കനെന്നെ ..ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ് ...ബോധം ഉള്ള സമയം ഇല്ലല്ലോ ...ഫുള്‍ ടൈം തണ്ണി ആയിരുന്നു ...കരളു മുഴുവന്‍ ദ്രവിച്ചു കാണും ...ഇവനൊക്കെ ചാകുന്നത നല്ലത് ...  ഭാര്യയും പിള്ളാരും നാട്ടുകാരും രക്ഷപെട്ടു " .... നിങള്‍ തന്നെ പറയൂ ...ഇത് ന്യായം ആണോ ...?   പറയൂ ...


                                                                             വേദനയോടെ  ബോബിന്‍ സക്കറിയ മുണ്ടക്കയം 
  "എന്റെ പോക്കറ്റില്‍ ഒരു കവര്‍ 'ശംഭു' ഒന്ടായിരിക്കും ...മണ്ണ് മൂടുന്നതിനു മുന്‍പ് പോക്കറ്റില്‍ നിന്ന് ആ ശംഭു എടുക്കണം ...കുറച്ചു എടുത്തു ചുണ്ടില്‍ നു അടിയില്‍ വെക്കണം ...മരണത്തിനു തൊട്ടു മുന്‍പ് ഇ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു ....


Mathew


കവികള്‍ കുടിച്ചു കൂത്താടി നടന്നാല്‍ നിങള്‍ എഴുത്തും അത് ' ജീവിതത്തിന്റെ മുഖ്യ ധാരയോടുള്ള ' വെല്ലു വിളിയായി 'അരാജകത്വത്തെ ' പ്രണയിച്ചു കൊണ്ടു  ഉള്ള ജീവിത പരീക്ഷണം ....എന്നെ പോലെ ഉള്ള സാധാരണക്കാര്‍ പകലന്തി യോളം പണി എടുത്തു കിട്ടിയ കാശിനു  കള്ള് കുടിച്ചു കുടുംബം നോക്കാതെ നടന്നാല്‍ നിങള്‍ എഴുതും 


a serious bit on it... Ayyappan is my favorite poet. He was truly a bohemian poet. Many were there like him, Balachandran Chullikkadu was one amongst them. Poets travel in different paths of life to get an inspiration for their writing, they indulge with drugs, alcohol, sex workers, beggars etc. for the experience of it and their life. They write poems with blood on it. Not like the Njaan Peed award winner ONV, who writes poems which are just jugglery with words.. With all due respect, I salute Ayyappan.



Lijin

പ്രിയപ്പെട്ട മത്തായി ,
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആയതിനാല്‍ tv ക്ക് മുന്‍പില്‍ വാപൊളിച്ചു ഇരുന്നു അതാ അയക്കണം എന്ന് കരുതിയ റിപ്ലേ ലേറ്റ് ആയതു ...  

   ഞാന്‍ തമാശയ്ക്ക് എന്റെ എളിയ ഒരു സംശയം പ്രകടിപ്പിച്ചു എന്നെ ഉള്ളു ... എ അയ്യപ്പന്‍ ഒരു സാധു മനുഷ്യന്‍ ആയിരുന്നു ... ബാലചന്ദ്രന്‍ ചുള്ളിക്കാടും അതുപോലെ ജീവിതത്തിന്റെ തീഷ്ണത ഒരുപാടു അനുഭവിച്ചു കടന്നുവന്ന കവിയാണ് ...പക്ഷെ അവരെ ഒന്നും ONV സാറിനോട് ഉപമിക്കുന്നതു  തെറ്റ് അല്ലെ .... ? താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ കൊണ്ടു ‘jugglery ‘ കാണിക്കുന്ന  എന്ന പ്രയോഗം ആധുനിക കവിത , സാഹിത്യത്തിന്റെ ആരാധകരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഒരു പ്രയോഗം അല്ലെ ...? പ്രതേകിച്ചും ഒരിക്കലും‘performing art ‘  എന്ന ഗണത്തില്‍ പെടാത്ത സാഹിത്യ ലോകത്ത്... എന്‍റെ അഭിപ്രായത്തില്‍ അയ്യപ്പന്റെയും , ചുള്ളിക്കാട് ആദികളുടെയും പല കവിതകളും ‘കഞ്ചാവ്’ വലിക്കുന്ന പോലെയാണ് . ONV സാറിന്റെ കവിതകള്‍ ‘പാല്‍പായസം ‘ കുടിക്കുന്ന പോലെയും . കഞ്ചാവ് വലിക്കുന്നവന് പലതും തോന്നും . സ്വര്‍ഗത്തില്‍ എത്തി എന്നും ....ജീവിതം നശ്വരം ആണ് എന്നും...പ്രപഞ്ചത്തില്‍ ഭാരമില്ലാതെ പാറി നടക്കുന്നതായും ..അങ്ങനെ അങ്ങനെ ... അതുപോലെ അവരുടെ വരികള്‍ക്ക് ഓരോരുത്തര്‍ക്ക് മനസ്സില്‍ തോന്നുന്ന ‘interpretation’ കൊടുക്കാം ആനയാണ് ചേനയാണ് എന്നൊക്കെ പറയാം ...കഞ്ചാവ് വലിക്കുന്നവര്‍ക്ക് അത് ദിവ്യമായ അനുഭൂതി തരുന്നത് പോലെ ഇത്തരം വരികള്‍ ആസ്വദിക്കുന്നവര്‍ അത് ചെയ്തോളൂ ... എന്നാല്‍ അത് വായിക്കുന്ന സാധാരണ ക്കാരന്‍ വായും പൊളിച്ചു ഇരിക്കാനേ പറ്റൂ ... ... പക്ഷെ പാല്‍പ്പായസം കുടിക്കുന്നവനോ..? കുടിക്കുമ്പോള്‍ മനസ് നിറഞ്ഞു ആസ്വദിക്കാം ...അതിന്റെ ‘രുചി ‘ ഒരുപാടുകാലം നാവില്‍ തങ്ങി നില്‍ക്കുകയും ചെയ്യും ... ലോക സാഹിത്യത്തിലെ ഏറ്റവും വലിയ juggler  (വാക്കുകള്‍ കൊണ്ടു ) ആരാണെന്നു അറിയാമോ ..? William Shakespeare ....

ഇ  അയ്യപ്പനോ ...ചുള്ളിക്കാടോ , കടമനിട്ട  തുടങ്ങിയ ടീം മുകള്‍ക്ക്  വയലാര്‍ എഴുതിയ കവിതകള്‍ പോട്ടെ ...ഒരു സിനിമ പാട്ടിലെ വരികള്‍ 
'കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ല ...'  പോലെ ഒരു വരി  എഴുതിയിട്ടുണ്ടോ ...?  മഹാകവികള്‍ എഴുതിയത് പോട്ടെ രമേശന്‍ നായര്‍ സാറിനെ പ്പോലെ 
' ഓരോ  ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വര വിലാപം ' എന്ന പോലെ ഉള്ള ഒരു വരിയെങ്കിലും ....?
'മാമ്പഴം '  എന്ന കവിത പോലെ എപ്പോള്‍ കേട്ടാലും ഉള്ളില്‍ നൊമ്പരം നിറയ്ക്കുന്ന ഒരു സൃഷ്ട്ടി ..?  കുമാരന്‍ ആശാന്‍ നെ പ്പോലെ  ആശയ ഗാംഭീര്യം   , ചങ്ങമ്പുഴയെ പോലെ വര്‍ണ്ണന പാടവം ...?   പോട്ടെ നമ്മുടെ മുരുകന്‍ കാട്ടാക്കട യെ പ്പോലെ  എങ്കിലും സാമൂഹ്യ പ്രസക്തി ഉള്ള നാല് വരി  (മനുഷ്യന്   മനസ്സില്‍ ആകുന്ന ഭാഷയില്‍ ) )...ഒന്നും വേണ്ട ഗിരിഷ് പുത്തന്‍ ചേരിയെ പോലെ നാല് വരി ...  പിന്നെ എന്ത് ഒതളങ്ങ കണ്ടിട്ട ..ഇതുപോലെ ഉള്ള കുറെ ആധുനിക കവികള്‍ ..മലയാളം സാഹിത്യത്തിന്‍റെ അപ്പോസ്തലന്‍ മാര്‍ ആയതു ...? ONV സര്‍ നെ പോലെ ഉള്ളവര്‍ വെറും 'വാക്കുകള്‍ കൊണ്ടു  കണ്കെട്ടു നടത്തുന്നവര്‍ ' ...? 



Jino

പ്രിയപ്പെട്ട ബോബ്ബിന്‍, 

താങ്കള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുക ആണെങ്കില്‍ അവിടെ രാവിലെ പത്ത് മണിക്ക് വരണം, വൈകിട്ട് അഞ്ചു മണിക്കേ പോകാവു.. എന്ന് പറഞ്ഞു താങ്കളുടെ മുതലാളിയും എന്നും 10 മണിക്ക് വരണം, അഞ്ചു മണിക്ക് പോകണം എന്ന് വാശി പിടിച്ചിട്ടു കാര്യം ഉണ്ടോ? പുള്ളിയുടെ സ്വന്തം കമ്പനി ചിലപ്പോള്‍ പുള്ളി ഉച്ച വരെ കിടന്നു ഉറങ്ങിയിട്ട്, സൗകര്യം ഉണ്ടാകില്‍ വരും.. എന്ന് വെച്ച്, മുതലാളില്‍ അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു, ജോലിക്കാര്‍ അങ്ങനെ ചെയ്‌താല്‍ വിവരം അറിയും... മെന്‍ടെസ് സര്‍ ചിലപ്പോള്‍ ഉച്ച വരെ ഉറങ്ങിയിട്ട്, ഉച്ചക്ക് ശേഷം മൂട് ഉണ്ടങ്കില്‍ ഐ പി എസ് ആറില്‍ പോകും.. നാല് മണി ആകുമ്പോള്‍ വീട്ടില്‍ വന്നു പഴംപൂരി  ഭാര്യയുടെ കയ്യില്‍ നിന്നും കഴിക്കാന്‍ തോന്നിയാല്‍ മാര്‍കെറ്റില്‍ പോയി പഴം വാങ്ങി ആ കഴിഞ്ഞ ആഴ്ചത്തെ ബാക്ക് കവര്‍ പരസ്യത്തിന്‍റെ അമൌന്ടില്‍ നിന്നും കുറക്കാന്‍ പറഞ്ഞു വീട്ടില്‍ വന്നു  കഴിച്ചെന്നിരിക്കും.. അത് സ്വന്തം കമ്പനിയുടെ ആളാ ... എന്ന് വെച്ച് ബിനു രാജ് സാറിനു ഉച്ചക്ക് പഴം പൂരി കഴിക്കാന്‍ തോന്നിയാല്‍, അണ്ണാക്കില്‍ കയ്യും കുത്തി നോക്കി ഇരുന്നാല്‍ മതി.. 

അത് പോലെ ആണ് കവി അയ്യപ്പനും. പുള്ളി ചുമ്മാ അല്ലല്ലോ.... നീയൊക്കെ ബീവേരെജെസില്‍ ക്യൂ നില്‍ക്കുന്ന സമയത്ത്, കണ്ട ലയത്തിലും, ചുവന്ന തെരുവിലും ഒക്കെ പോയി കഷ്ടപ്പെട്ട് കവിത എഴുതി ആണ് ഈ നിലയില്‍ എത്തിയത്...   പുള്ളി എന്ന ചെയ്താലും അത് ദിവ്യത ആണ്.. നീ എന്ന ചെയ്താലും അത് കൂതറ ആണ്.. അല്ലങ്കില്‍ നീയും അത് പോലെ പോയി എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യു... 

  എല്ലാവരും ഉഴുന്ന് വട കഴിക്കുന്നു.. പക്ഷെ വിനോദ് സര്‍ ഒരു ഇന്റെര്‍വല്ലിനു പോയി ഒരു പത്ത് ഉഴുന്ന് വട കഴിച്ചിട്ട് വന്നാല്‍ അത് വാര്‍ത്ത... കാരണം വിനോദ് സര്‍ സെലെബ്രിടി ആണ്.. സെലെബ്രിടിക്കു എന്ത് വേണമെങ്കിലും ചെയ്യാം... ബോബ്ബിന്‍ നീ ആദ്യം പോയി സെലെബ്രിടി ആകാന്‍ ശ്രമിക്കു.. വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ഗിന്നെസ് ബുക്കില്‍ കേറാന്‍ ശ്രമിക്കു.. ഉദാഹരണത്തിന്, ഇരുപത്തഞ്ഞു കുപ്പി ഒറ്റ അടിക്കു കുടിക്കുക, അല്ലങ്കില്‍ ഇരുപത്തഞ്ഞു ദിവസം വെള്ളം അടിച്ചു ബോധം ഇല്ലാതെ നടക്കുക, അല്ലങ്കില്‍ ഇരുപത്തഞ്ഞു തള്ളികള്‍ തുടര്‍ച്ചയായി ഉണ്ടാക്കുക.. ഇങ്ങനെ എന്തെങ്കിലും.. അങ്ങനെ ഗിന്നസ് ബോക്കില്‍ കേറി സെലെബ്രിടി ആകു.. അങ്ങനെ പത്രത്തിലും, ടി വിയിലും ഒക്കെ പടവും വീഡിയോയും  ഒക്കെ വന്നു കഴിഞ്ഞു, പിന്നീടു ചെറുതായി അയ്യപ്പന്‍ ചെയ്ത പോലെ മധ്യപിക്കുക. അപ്പോള്‍ നാട്ടുകാര്‍ പറയും, ഒത്തിരി കുടിച്ചു ഗിന്നെസ് ബുക്കില്‍ കയറിയ ആളാ ... ഇപ്പോള്‍ വെറുതെ ആന്തോളനത്തിന്റെ ഊഷ്മലതയുടെ ഗജംബനത്ത്തിനു വണ്ടി മാത്രം കുടിക്കുന്നു എന്നെ ഉള്ളു എന്നൊക്കെ... 

സ്നേഹത്തോടെ കതിന പത്രാധിപര്‍... 
    

Renjith

ജെനിച്ചപ്പോള്‍     തന്നെ   മരിച്ച  എന്നെ  മരണം  വരിക്കുകില്ല മരണം വരികുകില്ല
മരണം  എന്റെ   കൈകുബിളില്‍ നില്‍ക്കുമ്പോഴും  മരണത്തെ ഞാന്‍ ഭയനില്ല 
നീറുന്ന ജീവിത ചാലുകളി ഞാന്‍ ഏകനായി നീന്തിയപ്പോള്‍ എന്നെ നീ കൈ നീട്ടി  സ്വീകരിച്ചില്ല
ഇമ വെട്ടാതെ ഞാന്‍ നിന്നെ നോക്കിയപ്പോള്‍ തലതിരിച്ചു നീ പോയില്ലേ
തലതിരിച്ചു നീ പോയില്ലേ
മരണത്തെ ഭയകുന്ന നീ എന്‍റെ ചേതനയറ്റ ദേഹത്തെ ഭയപ്പെടുന്നോ(2 )
നിന്‍റെ ഭയത്താല്‍ നീ എന്നെ സ്മരിക്കുന്നു എന്നെ നീ അളാകിടുന്നു നീ എന്നെ അരാതിക്കുന്നു
എന്തിനെന്നു അറിയില്ല നീ എന്തിനു എന്നെ ഇപ്പോള്‍  സ്നേഹിക്കുന്നു അകുലപെടുന്നു
ഭയപെടെന്ട  എന്നെ തീ വിഴുഗികഴിഞ്ഞു ..എന്നെ തീ വിഴുഗിക്കഴിഞ്ഞു
എന്നിലേ തീയെ തീ വിഴുഗിയപോള്‍ എന്തിനു  നിന്റെ ഉള്ളി തീ പടരുന്നു....... തീ പടര്‍ന്നിടുന്നു
മരണം നിന്നെയും  വരിക്കുമ്പോള്‍  നിന്നെയും  കത്ത് ന്ജ്ഞാനിരിക്കും ..... നിന്നെയും കത്ത് ഞാന്‍ ഇരിക്കും
അവിടെ ഞാന്‍ നിനക്കയി തണലാകുവാന്‍ മോഹിക്കുന്നു തണലാകുവാന്‍ മോഹിക്കുന്നു 

Mathew

;) ഇത് ഒറിജിനല്‍ അയ്യപ്പന്‍ കവിത... ഇത് Renjithinu അറിയാം sure

''എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്''

''എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും...''

ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മ തത്വം പറഞ്ഞു തന്നവളുടെ ഉപഹാരം ....

മണ്ണു മൂടുന്നതിന് മുന്‍പ് ഹൃദയത്തില്‍നിന്ന് ആ പൂവു പറിക്കണം..

ദലങ്ങള്‍കൊണ്ട് മുഖം മൂടണം.. രേഖകല്‍ മാഞ്ഞ കൈവെള്ളയിലും വേണം ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം ...

മരണത്തിന് തൊട്ടുമുന്‍പഉള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും.

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെപോകൂ..

ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ..


Renjith

ഹ  ഹ   സത്യം  ഇതു  അയ്യപ്പന്‍റെ  കവിത  അല്ല.അജോ പി ജോ പറഞ്ഞ പോലെ ഇതിന്റെ ഇടക്ക് ഒരു കവിത എഴുതി അത് അയ്യപന്റെ ആണ് എന്ന് പറഞ്ഞാല്‍ മാത്യു സാറിനെ പോലെ ഉള്ള ബുദ്ടിജീവികള്‍ ഇടപെടും ഏന് എനിക്കറിയാരുന്നു .ഇതു എന്റെ സ്വന്തം സൃഷ്ടി ആണ് എന്ന് പറഞ്ഞാല്‍ അവര്‍ ചെളിവാരി എന്നെ ഏറിയും അത് കൊണ്ട് അയ്യപന്‍ ബ്രാന്‍ഡില്‍ ഇറക്കി ഒന്ന് ഹിറ്റ്‌ അക്കം എന്ന് വിചാരിച്ചു .രണ്ടു പേരെങ്കിലും സൂപ്പര്‍ എന്ന് പറഞ്ഞിരുന്നേല്‍ ഞാന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങളും മാനഗളും മാത്യു സര്‍ കണ്ടെതിയേനെ .ഈ കവിതയെ പുകഴ്തി പാടിയേനെ അതിനു ഇടയില്‍ ആണ് പൊറോട്ട   നാടകങ്ങള്‍  മാത്രം കാണുന്ന  വിനോദ് സിരിന്റെയും ബാലരമയിലെ  കവിതകള്‍ മാത്രം കണ്ടിട്ടുള്ള അനുവിന്റെയും നിലവാരം കുറഞ്ഞ പ്രതികരണങ്ങള്‍ എന്റെ കവിതയുടെ  പ്രസക്തി  കുറച്ചു .പയ്ര്ര്‍  പറഞ്ഞപോലെ അയ്യപ്പന്‍ വെള്ളം അടിച്ചു എഴുതിയാല്‍ അത് കേമം പാവപെട്ടവന്‍ വെള്ളം അടിച്ചു എഴുതിയാല്‍ അത് പെകുത് അല്ലെ  മാത്യു സാറെ ?അല്ലെങ്കിലും അതുനിക കവിതകളോട് സാറിന് പുച്ഛം ആണല്ലോ .അല്ലെങ്കില്‍ കൊണ്ടോട്ടി അര്‍ഷടിന്റെ കവിത അയ "പേടമാനിന്റെ കൌമാരത്തെ " വരെ തങ്ങള്‍ പുചിച്ചതാണല്ലോ ?


പുതിയ മത്സരം ഉട്ടു ആന്‍ഡ്‌ ടുട്ടു ...


ഇത് ടുട്ടു മോന്റെ കാലം ആണല്ലോ ... എവിടെ നോക്കിയാലും ടുട്ടുമോന്‍ ...  ടുട്ടുമോന്റെ  അത്രയും വരില്ല എങ്കിലും നമ്മുടെ  'ഉട്ടു'  മോനെ നമുക്ക് മറക്കാന്‍ കഴിയില്ലല്ലോ ...  എല്ലാം കൊണ്ടും ടുട്ടുമോന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഉട്ടുമോനെ  എല്ലാവരും അനുഗ്രഹിക്കുക ... ടുട്ടുമോനോപ്പം ഉട്ടു മോനും commonwealth ഗെയിംസ് കാണാന്‍ പോയി ...ബാക്കി നിങള്‍ ചിന്തിക്കുക ... തോന്നുന്ന idea കള്‍
mcamarian@googlegroups.com എന്ന മെയില്‍ id ലേക്ക് അയക്കുക ...  (ഓര്‍ക്കുക ഉട്ടു മോനെറെ  ശക്തിക്കും ബുദ്ധിക്കും ചേര്‍ന്നത്‌ ..NB:  സ്വന്തം idea കള്‍ മാത്രം ...  ) 
 
 ഉട്ടുവിനെ മനസ്സില്‍ ധ്യാനിച്ചപ്പോള്‍ എനിക്ക് തോന്നിയത്  ആദ്യം ഞാന്‍ അയക്കുന്നു ...കൂതറ ആണെകിലും ക്ഷമിക്കുക ... കൂടുതല്‍ നല്ല ആശയങ്ങള്‍ ക്ഷണിക്കുന്നു ...) 


എന്റെ പ്രിയപ്പെട്ട കുഞ്ഞാടുകള്‍

എന്ത് തോന്നിയവാസവും എഴുതാന്‍ ഉള്ള വേദി ആണല്ലോ ഇത് ... സൊ .ക്ഷമിക്കുക ...

chronological ഓര്‍ഡര്‍ doesnt matters ok ...
സ്വാമിജി : ഇത്രയും നല്ല മനുഷ്യനെ ഞാന്‍ അല്ല നമ്മള്‍ കണ്ടിട്ടുണ്ടാവില്ല ....word 'simple ' ഈസ്‌ made 4 him i think .... സ്വപ്നം കാണാന്‍ കഴിയാത്ത knowledge ഉടമ ... അതിന്റെ വല്ല ജാടയും ഉണ്ടോ ..? വീണ്ടും വായിച്ചു കൊണ്ടേ ഇരിക്കുന്നു ..(രഞ്ജിത് നീ വിചാരിക്കുന്ന വായന അല്ല ...)>>>

Renjith ; അഭിനയിക്കാന്‍ ഉള്ള കഴിവ് ദൈവം കൊടുത്തു ... പക്ഷെ ഉപയോഗപെടുത്താന്‍ വയ്യ ... അളിയാ നീ പോള്‍സണ്‍ ന്റെ മാര്യേജ് function ഫിറ്റ്‌ ആയി കാഴ്ചവെച്ച talent അത് ലേറ്റസ്റ്റ് example .... ഇപ്പോഴും ഓര്‍ക്കുന്നു നമിക്കുന്നു ... നിന്നോട് കൂടെ ഉള്ള ഓരോ നിമിഷവും വിലപെട്ടത്‌ ... i love ഉ ഡ ...

Arshu : friendship എന്ന വാക്ക് നിനക്കുമാത്രം സ്വന്തം ... തോട്ടി മുതല്‍ ആന വരെ ആശാന്‍ ന്റെ friends circle ലു ... persoanal ദുഖത്തിന് അവധി കൊടുത്തു ഉള്ള നിന്റെ mingling ... നോമ്പിന്റെ ഇടയ്ക്കും ..പിന്നെ അറിയാമല്ലോ ആ ദുഖത്തിന്റെ ഇടയ്ക്കും നീ എല്ലാം മറന്നു കമ്പനി തന്നത് ..ഒരിക്കലും മറക്കാന്‍ കഴിയില്ല .... എന്നും ഓര്‍ക്കാന്‍ ഒരു സുഹൃത്ത്‌ .... എന്തും പറയാം ....i count on you dear ....!!!!

Thomachan : സന്ദീപ്‌ സ്വാമികളുടെ വേറെ ഒരു പതിപ്പ് .... വരയ്ക്കാന്‍ ഉള്ള കഴിവ് ...അപാര knowledge ...enormous grasping പവര്‍... IAS കിട്ടിയാലും ഇല്ലെങ്കിലും നിന്നെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യം ... നിന്റെ mob നും ഞാന്‍ publish ചെയ്യുന്നു sorry ...(പുള്ളി ഡല്‍ഹി യിലാണ് ...ഒരുപക്ഷെ നമ്മളെ ഒക്കെ ഭരിച്ചു 'രസിക്കാന്‍' ഉള്ള അവസരം ദൈവം നല്‍കട്ടെ .... ) ... കം out of the bureaucratic shell nut ഡിയര്‍ ... !!!! 9654079319 ...

തമ്പി അണ്ണന്‍ : കൂടുതല്‍ മുഖവുര ആവശ്യം ഇല്ല .... genius ... IQ ഉസ്താദ്‌ ... annu CRPF പോകാത്തത് നന്നായി ..ഓര്‍മ്മയുണ്ടോ CISF എന്ന് ചുരണ്ടി എഴുതാന്‍ ദൈവം 'ബ്ലേഡ് ' തരാത്തത് ....ഹ..ഹ ...പിന്നെ ജീവിതത്തില്‍ ഏറ്റവും പ്രധാനപെട്ട ഒരു വാക്കുപാലിക്കാന്‍ കഴിയാത്തത് മാത്രം ഞാന്‍ കുറ്റം പറയും ഏത് സാഹചര്യത്ല്‍ ആയാലും .... പോട്ടെ .... i respect you dear ....!!!

riaz : എന്റെ പ്രിയപ്പെട്ട riaz ... so cute ... naughty ...കൂടുതല്‍ എന്ത് പറയാന്‍ ...എന്തിനു ...? പിന്നെ നീ പറഞ്ഞ ചില 'കാര്യങ്ങള്‍' ഞാന്‍ അയച്ചു തന്നിട്ട് റിപ്ലേ ഒന്നും ഇല്ല ...പിണക്കം ആണോ ..? LULU supermarket എല്ലാവര്ക്കും സുഖം ആണല്ലോ അല്ലെ ...? ഫിലിപ്പിനോ എന്ത് പറയുന്നു ..?

സജിത്ത് : അണ്ണാ നമോവാകം ....ചട്ടിയും കലവും പോലെ നമ്മള്‍ അന്ന് ...പാല യില്‍ വെച്ച് ...ക്ഷമി ....അണ്ണനോട് പിണങ്ങി നമ്മുടെ അനീഷ്‌ pt ...അണ്ണന്റെ കാര്‍ ഡോര്‍ ഞാന്‍ വലിച്ചു അടച്ചു ദേഷ്യം തീര്‍ത്തത് ...ഹ..ഹ ... അണ്ണന്‍ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം ... കല്യാണത്തിന് വരാത്തതിന്റെ കലിപ്പ് അണ്ണന് ഇപ്പോഴും ഉണ്ട് അല്ലെ ..? ഇടയ്ക്കു ഓര്‍ക്കുമ്പോള്‍ രസം തോന്നും ...ഇഷ്ട്ടം ഉള്ളതുകൊണ്ടല്ലേ കലിപ്പ് തീരാത്തത് സോറി അണ്ണാ ... 105 ചോര്‍ന്നൊലിക്കുന്ന ആ മുറി ..നമ്മള്‍ രണ്ടും ... roommates ... പോട്ടെ അണ്ണാ ....കാണാം ...അണ്ണാ ഇ commando എന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല ....

ഉട്ടു : അണ്ണന്‍ സത്യം പറയാമല്ലോ 'എനര്‍ജി" എന്ന വേര്‍ഡ്‌ നു ഉട്ടു എന്ന മീനിംഗ് ഉണ്ട് ... അണ്ണന്‍ gladston സര്‍ ന്റെ project നു ഉണ്ടാക്കിയ timer ഓര്‍ക്കുന്നു ...പിന്നെ certifications edukkan ...marian IT mission ....മുതല്‍ ചപ്പാത്തി പറത്തല്‍ വരെ ....ഹിന്ദി അറിഞ്ഞു കൂടാതെ hidrabad പോയി hindi പറഞ്ഞ കഥ ടോണി പറഞ്ഞത് ...ഏതാ പറയുക ... ഉ ഹവ് എ lot ഓഫ് energy .... keep it up ...about ur ideas ഐ വില്‍ ഉസ് ത്തെ word 'savagery ....ഹ ഹ ...

Abhilash chandra mohan : survivalist ...വേറെ എന്ത് പറയാന്‍ ... ആഭാസന്‍ എന്ന് തമാശ ആയി പല തവണ പറയുമ്പോളും 'നല്ല മനുഷ്യന്‍ ' എന്ന് ആയിരം വട്ടം പറയാന്‍ ഉള്ള മോഹം ... മരീനയുടെ മുകളില്‍ കയറി ബൂത്തില്‍ ഇരുന്നു അണ്ണന്‍ ചെയ്താ calls എല്ലാം വെറുതെ ആയി എന്ന് ഇപ്പോഴും ഇടയ്ക്കിടെ ഓര്‍ക്കുന്നു ... രൂപത്തിന് ചേരാത്ത മനസ് ... മനസിന്‌ ചേരാത്ത ചിന്തകള്‍ ...(RSS അല്ല ഹ ഹ ) ... ചിന്തകള്‍ക്ക് ചേരാത്ത പ്രവര്‍ത്തികള്‍ ..... അതാണ്‌ അഭിലാഷ് ... 2003 Euro cup holland ന്റെ മത്സരം കാണാന്‍ നമ്മള്‍ രാത്രി juniors ന്റെ hostel പോയപ്പോള്‍ അണ്ണന്‍ ഉറക്കം വരാതിരിക്കാന്‍ എനിക്ക് നല്‍കിയ ശംഭു ഇന്നും ഓര്‍ക്കുന്നു ....

ഇനിയും ഒരുപാടു പേര് ..പക്ഷെ കിക്ക് പോയി തുടങ്ങി ....ബാക്കി പിന്നെ

കുട്ടകളിവെല്‍ത്ത് ഗെയിംസ്

ഈ വര്‍ഷത്തെ കുട്ടകളിവെല്‍ത്ത് ഗെയിംസ് എം സി എ യില്‍ ഡിപാര്‍ട്ട്‌മെന്‍റ്-ല്‍ വെച്ച് നടത്താന്‍ തീരുനാനിച്ചു. വളര്‍ന്നു വരുന്ന ഒരു അകാദമിക് ശക്തി ആയ എം സി എ യില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഈ ഗെയിംസ് സംഘാടനത്തിന്റെ പിഴവ് മൂലം വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടുക ആണ്. മെസ്സിന്റെ അടുത്ത് പന്നിപടക്കം പൊട്ടിച്ചതും, അഡമിനിസ്റ്റേറ്റിവ് ബില്‍ഡിങ്ങിലെക്കുള്ള മേല്‍പ്പാലം തകര്‍ന്നതും സുരക്ഷ പ്രശ്നങ്ങള്‍ ആണെന്ന കാരണത്താല്‍ എം എസ് ഡബ്ലിയു, ബി ബി എ മുതലായ ഡിപാര്‍ട്ട്‌മെന്‍റ്കള്‍ തങ്ങളുടെ താരങ്ങളെ കുട്ടകളിവെല്‍ത്ത് ഗെയിംസ്നു വിടുന്ന കാര്യം സംശയം ആണ്. മരിയന്‍ ഡാമില്‍ വെള്ളം പൊങ്ങി പ്രകൃതി ദുരന്തത്തിന് സാധ്യത ഉള്ളതും, താരങ്ങള്‍ക്ക് താമസിക്കാന്‍ ഉള്ള പോള്‍ ഐബി ഹോസ്റ്റലില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതും മറ്റു ഡിപാര്‍ട്ട്‌മെന്‍റ് താരങ്ങള്‍ ആശങ്കയോടെ ആണ് കാണുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ...

കഴിഞ്ഞ വര്‍ഷം എം എസ് ഡബ്ലിയു ഡിപാര്‍ട്ട്‌മെന്‍റ് ഒളിമ്പിക്സ് പരിവേഷതോട് കൂടി നടത്തിയ കുട്ടകളിവെല്‍ത്ത് ഗെയിംസ് വളര്‍ന്നു വരുന്ന അകാദമിക് ശക്തി ആയ എം സി എ ഡിപാര്‍ട്ട്‌മെന്‍റ് നടത്താന്‍ തീരുമാനിക്കുക ആയിരുന്നു. എം സി എ പ്രധാനമന്ത്രി സാന്റോ സര്‍ നേരിട്ട് ഇടപെട്ടാണ് ഗെയിംസ് എം സി എ യില്‍ വെച്ച് നടത്താന്‍ പെര്‍മിഷന്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷം ആയി ഗെയിംസ് നടത്താന്‍ ഉള്ള ലാബിന്റെയും, വില്ലജിന്റെയും പണി നടന്നു കൊണ്ടിരിക്കുക ആയിരുന്നു. ആറു മാസം മുമ്പ് മുതല്‍ ലാബിന്റെ പണിയും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും മാന്തഗതിയില്‍ ആണെന്ന് ഗ്ലാട്സ്ടന്‍ സാറിന്‍റെ വിമര്‍ശനം ഉണ്ടായിരുന്നു. ലാബിന്റെ പണി സ്പീഡ് കൂട്ടുക എന്നതിന് പകരം, ഗ്ലാട്സ്ടന്‍ സാറിനെ കുട്ടകളിവെല്‍ത്ത് പ്രസിഡന്‍റ് സ്ഥാനത് നിന്നും മാറ്റാന്‍ ആണ് ശ്രമം നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എം സി എ ക്ലാസ്സ്‌റൂം അലമ്പന്‍ പിള്ളേര്‍ ആക്രമണത്തില്‍ ഭീതിയുടെ നിഴലില്‍ കഴിയുക ആയിരുന്നു എം സി എ. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മെസ്സിന്റെ അടുത്ത് കഴിഞ്ഞ ആഴ്ച പന്നി പടക്കം പൊട്ടിയത്. ഇതിനു പിന്നില്‍ അലമ്പന്‍ പിള്ളേര്‍ തന്നെ ആണെന്നാണ് ഇതേ പറ്റി അന്വേഷിക്കുന്ന അച്ചന്മാര്‍ പറയുന്നത്. പന്നി പടക്കം പൊട്ടിയതോടെ ഗെയിംസ് ലാബ്‌ വേദിയില്‍ അച്ചന്മാരുടെ പട്രോളിംഗ് ശക്തമാക്കിയിരുന്നു.

അങ്ങനെ ഇരിക്കെ ആണ് കഴിഞ്ഞ ദിവസം എം സി എ ഡിപാര്‍ട്ട്‌മെന്‍റ്ന്‍റെ അടുത്തുള്ള ഡിഗ്രി ബ്ലോക്കിനെ ബന്ടിപ്പിക്കുന്ന പാലം തകര്‍ന്നു വീണത്. നല്ലതായി സിമെന്റും, കമ്പിയും ഇട്ടാണോ ഈ മേല്‍പ്പാലം ഉണ്ടാക്കിയത് എന്ന് സംശയം ഉണ്ട്. കുട്ടകളിവെല്‍ത്ത് ഗെയിംസ് അഡമിനിസ്റ്റേറ്റര്‍ ബോബ്ബിന്‍ മോട്ടിക്കെതിരെയും അഴിമതി വിമഷണങ്ങള്‍ ഉയര്‍ന്നിരുന്നു. വെറും രണ്ടു രൂപ വിലയുള്ള രാധാസ് സോപ്പ് താരങ്ങള്‍ക്കായി മേടിക്കാതെ, അമ്പത് രൂപ കൊടുത്ത് 'മോട്ടി' സോപ്പ് ആണ് ബോബ്ബിന്‍ മോട്ടി താരങ്ങള്‍ക്കായി വാങ്ങിയത്. കൂടാതെ ടോപ്‌ പോസ്റെര്സ് ലിസ്റ്റ് ഇടയ്ക്കു ഗ്രൂപ്പില്‍ ഇടാന്‍ വേണ്ടി അവരുടെ കയ്യില്‍ നിന്നും പൈസ വാങ്ങുന്നതായും മോട്ടിക്കെതിരെ ആരോപണം ഉണ്ട്. അതിന്‍റെ കൂടെ 'റോഡ്‌ റാഷ്' ഗെയിം നടക്കണ്ട കമ്പ്യൂട്ടര്‍ ലാബിന്‍റെ മേല്‍ക്കൂര ഇന്നലെ ഇന്നലെ ഇളകി വീണു. ഇതിനിടെ എം എം എച്ചിലെ ചില താരങ്ങള്‍ സുരക്ഷ വീഴ്ച മൂലം കുട്ടകളി വെളത്തില്‍നിന്നും വിട്ടു നില്ക്കാന്‍ തീരുമാനിച്ചു. എം എം എച്മായി ഉഭയ കക്ഷി ചര്‍ച്ചക്ക് മേന്ടസ് സര്‍ എം എം എച് ഡയറക്ടര്‍-ടെ അടുത്തേക്ക് തിരിച്ചിട്ടുണ്ട്.

ഗെയിംസ്-ന്‍റെ തീം ഗാനം ചിട്ടപെടുത്തിയ ഗായകന്‍ പ്രവീണ്‍ വിജയകൃഷ്ണയുടെ 'ഹേ മരിയന്‍ ഹുവ' എന്ന ഗാനത്തിനു ഗുമ്മു പോരാ എന്ന് പറഞ്ഞു സാന്റോ സാറിന്‍റെ നേതൃത്വത്തില്‍ ഉള്ള കംമിട്ടെ കുറ്റ പെടുതിയാരുന്നു. അമൃത സ്റ്റാര്‍ സിങ്ങര്‍ പോലെ ഉള്ള വലിയ മത്സരങ്ങളില്‍ പാടിയ പ്രവീണിനെ പോലെ ഒരാളില്‍ നിന്നും കുറച്ച കൂടെ നല്ല പാട്ട് പ്രതീക്ഷിച്ചിരുന്നു എന്ന് മേന്ടസ് സാര്‍ പറഞ്ഞു. കഴിഞ്ഞ ഇഗ്നിടിന്റെ 'ആമിനാമിന.. ദിസ്‌ ടൈം ഫോര്‍ ignite '
എന്ന ഗാനത്തിന്‍റെ അത്രയും എറിപ്പില്ല പ്രവീണിന്റെ ഹി മരിയ ഹുവ എന്നാണ് ആരോപണം.

ഇതിനിടയില്‍ മരിയന്‍ ഡാമിലെ വെള്ളം കഴിഞ്ഞ മൂന്നു വര്‍ഷത്തെ റെക്കോര്‍ഡ്‌ നിലവാരത്തില്‍ എത്തിയിരിക്കുക ആണ്. പോള്‍ ഐബി ഹോസ്റെലിലെ മഴവെള്ള സംഭരണി തുറന്നു വിടതാണ് ജല നിരപ്പ് ഉയരാന്‍ കാരണം. കുട്ടകളി വെല്‍ത്ത് നടക്കേണ്ട കമ്പ്യൂട്ടര്‍ ലാബ്‌ ഈ ഡാമിന്റെ തൊട്ടടുത്താണ്. ഇതിനിടയില്‍ ബി ബി എ താരങ്ങള്‍ തങ്ങള്‍ക്കു കിട്ടിയ താമസ സൗകര്യം കുറവാണ് എന്നും എം സി എ ടോയ്ലെറ്റില്‍ പട്ടിയെ കണ്ടു എന്നും ഒക്കെ പറഞ്ഞ പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുക ആണ്. കഴിഞ്ഞ തവണ എം എസ് ഡബ്ലിയുക്കാര്‍ നല്ലതായി നടത്തിയ ഗെയിംസ്-ല്‍ ഈ വര്‍ഷം പാകപ്പിഴകള്‍ ഉണ്ടായത് മൂലം മേന്ടസ് സാറിന്‍റെ ഓഫീസര്‍ (MSO) ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു, പാകപ്പിഴകള്‍ നികത്താന്‍ തീരുമാനിച്ചു. സാന്റോ സാറിന്‍റെ നേതൃത്വത്തില്‍ ഉള്ള സമിതി ലാബ് സന്തര്ഷിച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. ഗെയിംസ്-ന്‍റെ നിയന്ത്രണം അച്ചന്മാര്‍ക്ക് വിടാനും ആലോചന ഉണ്ട്. മാനേജര്‍ അച്ഛന്‍ സ്ഥലത്ത് ക്യാമ്പ്‌ ചെയ്ത്, കുട്ടകളി ഗെയിംസ്-നു ഉണ്ടായ മാനക്കേട്‌ നികത്താന്‍ ആണ് തീരുമാനം. ഏതായാലും തുടങ്ങുന്നതിനു മുമ്പ് തന്നെ ഇത്രയും വിവാദങ്ങള്‍ ഉണ്ടായ ഗെയിംസ് എത്രയും പെട്ടന്ന് ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതി എന്നാണ് എല്ലാവരും പ്രാര്ത്തിക്കുന്നത്.