കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള്‍ ഒരുമിച്ച്...
ഓടരുത് അണ്ണാ ആളറിയാം ..
സജിത്ത് നാഥ് ഇപ്പോള്‍ ആള് ആകെ മാറി ..dedicated employ ആയി ... തന്റെ field ലു പ്രസംസനീയം ആയ രീതിയില്‍ ജോലി ചെയ്യുകയും അംഗീകാരം നേടുകയും ചെയ്തു ...അഭിനന്ദനങ്ങള്‍ ..we r proud of you dear friend ...congrats ....
ഓടരുത് അണ്ണാ ആളറിയാം
കഴിഞ്ഞ മെയില് വായിച്ചപ്പോള്‍ പഴയ ഒരു കാര്യം ഓര്‍ത്തു.famous "linked list ' ഡൌട്ട് ....നടന്നു വന്ന വഴികള്‍ ഇപ്പോഴും ഓര്‍മ യുള്ള എന്റെ പല കൂട്ടുകാരും ഇപ്പോഴും തമാശയോടെ ഓര്‍ക്കുന്ന .നല്ല ഒരു രംഗം .പല ഒത്തു കൂടലുകളിലും വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടുന്ന രംഗങ്ങള്‍ ....
.ഏതോ BCA പയ്യന്‍ linked ലിസ്റ്റ് നെ കുറിച്ച് എന്തോ doubt മായി വന്നപ്പോള്‍ ഏതോ 'അജ്ഞാതന്‍ ' (അയാള്‍ ഇപ്പോഴും അജ്ഞാതന്‍ ആയി തുടരുന്നു ) അവനെ "സജിത്ത് നാഥ് ആണു linked ലിസ്റ്റ് ന്റെ ക്ലാസ്സിലെ 'പുലി '...സജിത്ത് linked ലിസ്റ്റ് കൊണ്ടു അമ്മാനം ആടുന്ന ആളാണ്" എന്നൊക്കെ പറഞ്ഞു സജിത്ത് നാഥിന്റെ അടുത്തേക്ക് പറഞ്ഞു വിട്ട കാര്യം .....
രംഗം 1
(ഹോസ്റ്റല്‍ സ്റ്റഡി ടൈം ...BCA ക്ക് പഠിക്കുന്ന ഒരു പാവം പയ്യന്‍ ...data structure ലെ linked list എന്ന topic ലെ ചില doubt കളും ആയി നമ്മുടെ MCA ബാച്ച് mate ആയ ഒരാളെ സമീപിക്കുന്നു ....രാവിലെ എണീക്കുന്നത്തെ ഇന്ന് ആര്‍ക്കു ഇട്ടു പണി കൊടുക്കാം ..ആരെ അവരാതിക്കം എന്ന് നോക്കി നടക്കുന്ന ഏതോ ക്ഷുദ്ര ജീവിയാണ് അജ്ഞാതന്‍ ...ആളെ ഉറപ്പില്ല പക്ഷെ renjith / tony / uttu ഇതില്‍ ആരെങ്കിലും ആകാന്‍ ആണു സാധ്യത ... ഏതയാലും കിട്ടിയ അവസരം മുതലാക്കി പയ്യനെ സജിത്ത് അടുത്തേക്ക് പറഞ്ഞു വിടുന്നു ... സജിത്ത് ന്റെ (ഞങ്ങളില്‍ ചിലരുടെ ) പ്രോഗ്രാമ്മിംഗ് ഉള്ള 'ജ്ഞാനം ' പ്രസിദ്ധം ആണല്ലോ ... )
പയ്യന്‍ : ചേട്ടാ ... linked ലിസ്റ്റ് നെ കുറിച്ച് കുറച്ചു ഡൌട്ട് ഒണ്ടു ..പറഞ്ഞു തരാമോ ..?
അജ്ഞാതന്‍ : അയ്യോട എനിക്ക് വലിയ പിടി ഇല്ലല്ലോ ...?
പയ്യന്‍ : നിങളുടെ ക്ലാസ്സില്‍ ആരാ ചേട്ടാ data structure ഒക്കെ നല്ല പോലെ അറിയാവുന്നത് .... ?
അജ്ഞാതന്‍ : ഞങളുടെ ക്ലാസ്സില്‍ ഇപ്പൊ ..............ആ ..ആ ..ഒരാളുണ്ട് ..ഒരാളുണ്ട് ....
പയ്യന്‍ : ആരാ ചേട്ടാ ...?
അജ്ഞാതന്‍ : സജിത്ത് എസ് നാഥ് ..അറിയില്ലേ ... ഓ പക്ഷെ ഇപ്പോള്‍ സ്റ്റഡി ടൈം അല്ലെ ..? പുള്ളി പഠിക്കുകയായിരിക്കും ...ചെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ദേഷ്യം വരും ...പഠിക്കുന്ന സമയത്ത് ആരും ശല്ല്യം ചെയ്യുന്നത് അവനു ഇഷ്ട്ടം അല്ല ...
പയ്യന്‍ : സജിത്ത് അണ്ണനെ അറിയാം ...അത് കുഴപ്പം ഇല്ല ..ഞാന്‍ നൈസ് ആയിട്ട് ചെന്ന് ചോദിക്കാം ....
അജ്ഞാതന്‍ : നിനക്ക് ഏതാ ലീനിയര്‍ ലിസ്റ്റ് ആണോ പഠിക്കേണ്ടത് ...?
പയ്യന്‍ : അതെ ...
അജ്ഞാതന്‍ : ഓ ..അതൊക്കെ ചോദിച്ചാല്‍ പുള്ളിക്ക് വലിയ താല്‍പ്പര്യം കാണില്ല ..വല്ല circular list ...double .tree ഒക്കെ ആണെങ്കിലേ പുള്ളി interest കാണിക്കൂ .... ആള് വലിയ ബുജി ആണു ....
പയ്യന്‍ : അയ്യോ ...
അജ്ഞാതന്‍ : ആ ..എങ്കിലും നീ ഒന്ന് ചെന്ന് മുട്ടി നോക്ക് ...നല്ല മൂഡ് ആണേല്‍ പറഞ്ഞു തരും ...
പയ്യന്‍ : ആള് സീരിയസ് ആണോ ...എന്റെ സ്റ്റാന്‍ഡേര്‍ഡ് നു മനസിലാകും പോലെ ഒക്കെ പറഞ്ഞു തരുമോ ...?
അജ്ഞാതന്‍ : ആള് പുലിയാട ....linked list ഒക്കെ കൊണ്ടു അമ്മാനം ആടുന്ന കക്ഷി ആണു ...logic ന്റെ ഉസ്താദ് ആണു ..നീ ചെന്ന് മുട്ട് ..ദാ ആ കാണുന്ന റൂം ആണു ....ചെല്ല്
പയ്യന്‍ : താങ്ക്സ് ചേട്ടാ ....ചെന്ന് ചോദിക്കാം അല്ലെ ....?
അജ്ഞാതന്‍ : ധൈര്യം ആയിട്ട് പോ ...പോയിട്ട് വന്നു വിവരം പറയണം കേട്ടോ ...
പയ്യന്‍ : ഓക്കേ ചേട്ടാ ....
രംഗം 2
(സ്വന്തം മുറിയില്‍ സ്റ്റഡി ടൈം ലു ആര്‍ക്കോ വേണ്ടി പുസ്തകം തുറന്നു വെച്ച് എന്തോ ആലോചിച്ചു മനസിലെ വിചാര വിക്ഷോഭങ്ങള്‍ ങള്‍ അനുസരിച്ച് സ്വന്തം കയ്യിലെ നഖങ്ങളെ പതിയെ യും ചിലപ്പോള്‍ ശക്തം ആയും കടിച്ചു ... ഇടയ്ക്കു ഇടയ്ക്കു കടി കൊണ്ട നഖങ്ങളെ ശില്‍പ്പം കൊത്തുന്ന വരുടെ ഭാവത്തോടെ ചരിച്ചും മറിച്ചും നോക്കി മുറിയാത്ത ഭാഗം നോക്കി വീണ്ടും കടിച്ചു ... വരാന്‍ വൈകിയ കാമുകനെ കാത്തു പാര്‍ക്കിലെ ബെഞ്ചില്‍ അക്ഷമയോടെ ഇരിക്കുന്ന കാമുകിയെ പോലെ .. സ്റ്റഡി ടൈം തീരാന്‍ വേണ്ടി ഉള്ള അക്ഷമ മുഖത്തു വ്യക്തം ....കാമുകനെ കാത്തു പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുന്ന പെണ്ണ് ഇടയ്ക്കിടെ പരിചയം ഉള്ള ആരേലും തന്നെ കാണുന്നുണ്ടോ എന്ന് നോക്കുന്ന ഭാവത്തില്‍ ഇടയ്ക്കു ഇടയ്ക്കു ചിന്തയില്‍ നിന്ന് ഉണര്‍ന്നു പയസ് അച്ഛന്ന്റെ മുറിയിലേക്കും വരാന്തയിലേക്കും ചരിഞ്ഞും ചാഞ്ഞും നോക്കുന്നു ....) ഇതൊന്നും ശ്രദ്ധിക്കാതെ അഭിലാഷ് എന്തോ അഗാധമായ വായനയില്‍ അപ്പുറത്ത് ഇരിക്കുന്നു ... വായിക്കുന്ന താല്പര്യം കാണുമ്പോള്‍ ഊഹിക്കാം അത് പഠിക്കാന്‍ ഉള്ള പാഠ ഭാഗങ്ങള്‍ അല്ല എന്ന് ....
സംശയം ചോദിയ്ക്കാന്‍ വന്ന പയ്യന്‍ പതിയെ റൂമിന് പുറത്തു എത്തി ... അകത്തേക്ക് എത്തി വലിഞ്ഞു നോക്കുന്നു ...പയ്യന്റെ മുഖത്തു ഒരു ആശങ്ക ഇല്ലാതില്ല ... (അജ്ഞാതന്‍ ആ രീതിയില്‍ ആണല്ലോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത് ).... പയ്യന്‍ വളരെ ബഹുമാനത്തോടെ അടുത്തേക്ക് ചെല്ലുന്നു ....പതിയെ വിളിക്കുന്നു
പയ്യന്‍ : ചേട്ടാ ...
സജിത്ത് : (ഞെട്ടി നോക്കിയിട്ട് )..ഏ..ഏ ..എന്താ ..? (ഒരു സീനിയര്‍ ന്റെ സര്‍വ അധികാരത്തോടെയും ഉള്ള നോട്ടവും ..ചോദ്യവും )
പയ്യന്‍ : ചേട്ടന്‍ പഠിക്കുകയാണോ ..?
സജിത്ത് : അല്ല ...............ആ ആ ..അതെ ..അതെ ..എന്താ ?
പയ്യന്‍ : ഒരു doubt ചോദിയ്ക്കാന്‍ ആണു ...
(സ്ഥിരമായി 'പാഠ ഭാഗങ്ങള്‍ക്ക് പുറത്തു ഉള്ള ജീവിത ഗന്ധി' യായ പല 'സംശയങ്ങളും ' ജൂനിയര്‍ പിള്ളാര് ചോദിക്കാറുണ്ട് ... അതൊക്കെ താന്‍ തീര്‍ത്ത് കൊടുക്കാരും ഒണ്ടു ..അതിനാല്‍ വളരെ താല്പ്പര്യത്തോടെയും ... ഒരു ശ്രിഗാരാ ചിരി ( വെടല ചിരി ) യോടെയും സജിത്ത് ...)
സജിത്ത് : എന്താടാ ..ചോദിക്ക് ...
(അഭിലാഷ് പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്തുന്നു ...തനിക്കും താല്‍പ്പര്യം ഉള്ള 'വിഷയം' ആയിരിക്കും എന്ന പ്രതീക്ഷ ...മുഖത്തു വ്യക്തം ...).
പയ്യന്‍ : ചേട്ടാ ഇ linked list അറിയാമോ ..?
സജിത്ത് : അറിയില്ല ..ഞാന്‍ എടുത്തില്ല ...നീ കണ്ടോ അഭിലാഷേ ..ഇവന്റെ ..ഏതോ ലിസ്റ്റ് ...?
പയ്യന്‍ : (കയ്യില്‍ ഇരുന്ന ടെക്സ്റ്റ് ബുക്ക് നീട്ടുന്നു ) ചേട്ടാ അതല്ല ഇ linked ലിസ്റ്റ് ടോപ്പിക്ക് എത്ര വായിച്ചിട്ടും പിടികിട്ടുന്നില്ല ...ഒന്ന് പറഞ്ഞു തരാമോ ..?
(സജിത്ത് , അഭിലാഷ് രണ്ടു പേരും ഏതോ ദുരന്ത വാര്‍ത്ത കേട്ടപോലെ ഞെട്ടുന്നു ....സജിത്ത് തൊണ്ട വരണ്ട പോലെ അല്‍പ്പം ഉമിനീര് കുടിച്ചു ഇറക്കുന്നു ... തന്നോട് തന്നെ ആണോ ..അതോ തനിക്കു പുറകില്‍ മറ്റാരെങ്കിലും ഒണ്ടോ എന്ന് തിരിഞ്ഞു നോക്കുന്നു ...അതോടൊപ്പം പയ്യനോട് എന്നോടാണോ എന്ന ഭാവത്തില്‍ തന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ആഗ്യം കാണിക്കുന്നു .കുറച്ചു നേരം നിശബ്ദത...ഒന്ന് രണ്ടു നിമിഷങ്ങള്‍ ....
പെട്ടന്ന് ബാറ്ററി വീക്ക് അയ ഏതോ പഴയ ബസ് സ്റ്റാര്‍ട്ട് ആക്കുന്ന പോലെ ഉള്ള ഒരു ശബ്ദം .... സജിത്ത് 'പെട്ടു' എന്ന് മനസിലാക്കിയ അഭിലാഷ് വാപൊത്തി ചിരി അടക്കാന്‍ പാടുപെട്ടു സ്റ്റഡി ടൈം ആണു എന്നതും ..അച്ചന്‍ കാണും എന്നതും ഒക്കെ വിസ്മരിച്ചു ആളെക്കൂട്ടാന്‍ പുറത്തേക്ക് ഓടുന്നു ....)
(കയ്യും കാലും ഒക്കെ മരവിച്ചു ...തൊണ്ട വരണ്ടു ...വിയര്‍ത്തു സജിത്ത് ...സീനിയര്‍ എന്ന ഭാവം ...ഉരുകി ഒലിച്ചു പോകുന്നു ... ആത്മാഭിമാനത്തിന് മുകളില്‍ ആരോ വലിയ കൂടം കൊണ്ടു അടിച്ചപോലെ ... തനിക്കു linked list പോയിട്ട് പഠിക്കാന്‍ ഉള്ള പുസ്തകം ഏത് എന്ന് പോലും അറിയില്ല ...C യുടെ പേപ്പര്‍ എഴുതി എടുത്ത പാട് തനിക്കും ദൈവത്തിനും മാത്രമേ അറിയൂ ... C യാണോ C ++ ആണോ കൂടുതല്‍ മികച്ചത് എന്ന വൈവ നടത്താന്‍ വന്ന പഹയന്റെ ചോദ്യത്തിന് താന്‍ നല്‍കിയ ഉത്തരത്തിന്റെ കേട് ഇതുവരെ മാറിയിട്ടില്ല ... ഇ പയ്യനെ തന്റെ അടുത്തേക്ക് വിട്ടത് ഏതോ അലവലാതി പണി തന്നതാണ് ...അറിയില്ല എന്ന് പറഞ്ഞാല്‍..ദൈവമേ മാനം പോയി ...സജിത്ത് വിയര്‍ക്കുകയാണ് ... ചുറ്റും സഹായത്തിനു ആണോ അതോ രക്ഷപെടാന്‍ ആണോ എന്ന് തീര്ര്‍ത്തു പറയാന്‍ കഴിയാത്ത തരം വെപ്രാളം പിടിച്ച നോട്ടം .....ജ്യാള്യത മറയ്ക്കാന്‍ പാട് പെടുന്നു ... പയ്യനോട് ദേഷ്യവും വരുന്നു ... അതും പുറത്തു കാണിക്കാന്‍ പറ്റുന്നില്ല ....ആകെ ഒരു ശ്വാസം മുട്ടല്‍...എങ്ങനെയും ഒന്ന് രക്ഷപെടണം ... ഇത് എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു വീണെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന പോലെ ..."അഭിലാഷ് ആളെയും കൂട്ടി ഇപ്പോള്‍ എത്തും ...ദൈവമേ എല്ലാവനും കൂടെ ഇന്ന് അവരാതിച്ചു കൊല്ലും " എന്നിഗനെ ഉള്ള ചിന്ത വെപ്രാളവും പരവേശവും കൂട്ടുന്നു ...അറിയാവുന്ന ദൈവങ്ങളെ എല്ലാം മനസ്സില്‍ ഓര്‍ക്കുന്നു ...പയ്യന്റെ മുന്‍പില്‍ ചമ്മാതിരിക്കാന്‍ എല്ലാ വികാരങ്ങളെയും ഒളിപ്പിക്കാന്‍ എന്ന പോലെ മുഖത്തു വളിച്ച ഒരു ചിരി വരുത്തുന്നു ... (***സജിത്ത് ന്റെ അപ്പോഴത്തെ ഭാവത്തിന്റെ വിവരണത്തിന് പരിധി ഒണ്ടു ...നേരിട്ട് കാണുക തന്നെ വേണം )
ദൈവം ആ വിളി കേട്ട പോലെ ... ഡിന്നര്‍ കഴിക്കാന്‍ ഉള്ള ബെല്‍ മുഴങ്ങി .... മുങ്ങിത്തഴുന്നവന് കച്ചി തുരുമ്പ് കിട്ടിയ പോലെ ....സജിത്ത് ..
സജിത്ത് : (നിരാശ അഭിനയിച്ചു ..ഉള്ളില്‍ ആശ്വാസം ന്റെ നെടുവീര്‍പ്പ് ) അയ്യോ ബെല്‍ അടിച്ചല്ലോട ...കഴിക്കാന്‍ പോയിട്ട് വന്നീട്ടു ആകട്ടെ ...അത് പോരെ ...അത് മതി ...ഓക്കേ നി പോയിട്ട് വാ ...
പയ്യന്‍ : (നിരാശയോടെ ..) ശരി ചേട്ടാ ...
(പയ്യന്‍ വെളിയിലേക്ക് ഇറങ്ങേണ്ട താമസം ..പട പോലെ കൂകി വിളിച്ചു കുറെ പേര് അഭിലാഷ് ന്റെ നേതൃത്വ്യത്തില്‍ റൂമിലേക്ക് ഇരച്ചു കയറുന്നു ..വെപ്രാളത്തോടെ അതിനു ഇടയിലൂടെ സജിത്ത് പുറത്തേക്ക് ചാടി ഓടുന്നു ...ഇടനാഴിയിലൂടെ താഴെ കുളിമുറികളുടെ ഭാഗത്തേക്ക് ...പുറകെ കൂക്കി വിളിച്ചു അവരാതിച്ചു കൊണ്ടു കുറെ പേര് പുറകെ ...ബഹളം കേട്ടു പല മുറികളില്‍ നിന്നും മുകളില്‍ നിന്ന് ഒക്കെ കുട്ടികള്‍ നോക്കുന്നു .. )
ഇ സമയം സംശയം ചോദിയ്ക്കാന്‍ വന്ന പാവം പയ്യന്‍ ... എന്താണ് സംഭവിച്ചത് എന്ന് അറിയാതെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഭക്ഷണം കഴിക്കാന്‍ ആയി പോകുന്നത് കണ്ടു ....
ഇനി ഇന്ന് കണ്ട ഒരു വാര്‍ത്ത .....വായ്ച്ചിട്ട് നമ്മുടെ ഇടയിലെ ആരുടെയോ കൈകള്‍ ഇതിനു പിന്നില്‍ ഇല്ലേ എന്ന് ഒരു doubt ... അല്ലെങ്കില്‍ നമ്മളില്‍ ചിലരെ പോലെ ആരോക്കയോ റഷ്യ യിലും ....?
ന്യൂസ് പേപ്പര്‍ ആയതിനാല്‍ നാളെ ചിലപ്പോള്‍ ലിങ്ക് കിട്ടില്ല ..ഇമേജ് കാണൂ ....
Sajith, the achiever
Allianz-il ninnum ee varshathe best employee award nediay Sajith S Nath-nu ellaa vidtha bhaavukangalum...:)
Image itra clarity kittiyullu..zoom cheythu nokkiyaal sajith-nte padam kanaam...
technopark-il ullavar ippol thanne poyi ee flex board nokkanam ennu apekshikkunnu...
pandu bar hotel-nte mumbil maatram kandu vannirunna avante pic, abhimanathode technoparkil thalayuyarthi nilkkunnath poyi kaanoo.. abhinanathanthitne poochendukal arppikkooo... :)
ടിറ്റോയുടെ ഐ ഫോണ്‍

മുട്ടാസ് നു അഭിനന്ദനങ്ങള്‍ ...സ്വാമിജി ക്ക് വീണ്ടും അനന്തപുരിയിലേക്ക് സ്വാഗതം
മുട്ടാസ് നു അഭിനന്ദനങ്ങള്‍ ... നമ്മുടെ എല്ലാം പ്രിയങ്കരന്‍ ആയ മുട്ടാസ് ന്റെ പുതിയ വീട് നാളെ കേറിതാമസം (പാല് കാച്ചു ) or Housewarming ആണു ... പോകാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും നേരുന്നു . ഒരുപക്ഷെ നമ്മുടെ ക്ലാസ്സില്‍ ഏറ്റവും അഭിനന്ദിക്ക പ്പെടെണ്ട ഒരു വ്യക്തി യാണ് മുട്ടാസ് എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിക്കുന്ന സജിത്ത് കുമാര്‍ . സ്വപ്രയത്നം കൊണ്ടു മാത്രം ജീവിതം പടുത്തുയര്‍ത്തുന്ന മുട്ടാസ് നെ അങ്ങേയറ്റം ബഹുമാനത്തോടെയും അതിനുപരി ഒരു സുഹൃത്ത് എന്ന നിലയില്‍ അഭിമാനത്തോടെയും ആശംസിക്കുന്നു ....
കുറച്ചു നാളുകള്‍ക്കു മുന്‍പ് സജിത്ത് മായി നടന്ന സംഭാഷണം ഓര്‍ക്കുന്നു . ഇപ്പോഴത്തെ കമ്പനി വിട്ട് കൂടുതല്‍ മെച്ചപെട്ട വേതനം ലഭിക്കുന്ന ഏതേലും സാധ്യത നോക്കുന്നു എന്ന് പറഞ്ഞു . ആ വാക്കുകളില്‍ പക്ഷെ സാധാരണ ഒരു പ്രൊഫഷണല്‍ ന്റെ അതിരുകള്‍ ഇല്ലാത്ത corporate മോഹങ്ങളേകാളും മുഴച്ചു നിന്നത് താന്‍ ഏറ്റെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ഉള്ള വ്യഗ്രത ആയിരുന്നു . സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ മുഴുവന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത യോടെയും ആത്മാര്‍ത്ഥത യോടെയും സര്‍വോപരി selfishness (മലയാളം വാക്ക് അത്ര ശക്തം ആയി പകരം വെക്കാന്‍ അറിയില്ല ) ലവലേശം ഇല്ലാതെ നോക്കി നടത്തുന്ന സജിത്നു ഒരായിരം ആശംസകള്‍ .
താന്‍ ആഗ്രഹിച്ചത് പോലെ കൂടുതല്‍ മെച്ചപെട്ട വസരം CTS ലു ലഭിച്ചതിലും മുട്ടസിനെ അഭിനന്ദിക്കുന്നു . ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ .. അവന്റെ ഉയര്‍ച്ചകള്‍ കാണാന്‍ അമ്മയും അച്ഛനും ഇല്ലാതെ പോയി എന്ന ദുഃഖം മാത്രം . കര്‍മം ആണു ഈശ്വരന്‍ സ്നേഹം ആണു ഈശ്വരന്‍ ... അതിനാല്‍ തന്നെ ദൈവത്തിന്റ്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകും ...
അമേരിക്കയിലെ പ്രവാസി ജീവിതം കഴിഞ്ഞു തിരുവനന്ത പുരത്തിന്റെ മണ്ണിലേക്ക് ഇന്ന് വീണ്ടും കാലു കുത്തുന്ന സന്ദീപ് സ്വാമിജി ക്ക് സ്വാഗതം ..
സ്വാമിജി യുടെ പരിപാടികള്‍ :
ഇന്ന് സ്വന്തം ജന്മ നാട് ആയ കാഞ്ഞിരപള്ളി ക്ക് ..അവിടെ ഒരാഴ്ച വിശ്രമം .... വീണ്ടും തിരുവനന്തപുരത്തേക്ക് ...ബാക്കി പിന്നീടു
അടിക്കുറിപ്പ് മത്സരം...
ഈ പടത്തിനു അനോയോജ്യമായ അടിക്കുറിപ്പ് എഴുതുക... എന്തായിരിക്കും ടോണിയും, പി ടി യും, സതീഷും സംസാരിക്കുന്നത്.
Subin wedding
Attendance register
11. Anu mol1. Lijin
2. Renjith
3. Simi mol
4. Bobin
5. Tony
6. Renish
7. Tijo
8. Sijo
9. Satheesh
10. Anish
12. Lijo
13. Me
14. Jobit
15. Joseph Alex
അപ്പൂപ്പന്റെ കല്യാണം
സഖാക്കളേ ,
വിവാഹത്തിന് ശേഷം കുട്ടിക്കനത്തെക്ക് പ്രകടനം ... കോളേജ് അവധി ആയതിനാല്‍ ക്യാമ്പസ് ലൂടെ മൌന ജാഥ ..പഴയ ഓര്‍മ്മകള്‍ അയവിറക്കല്‍ ...pഷാജി ചേട്ടനും ആയി അഭിമുഖം ... hostel സന്ദര്‍ശനം ..(കൂടുതല്‍ ഒന്നും പറയേണ്ടല്ലോ ...) മരീന , ദേവാസ് , മാനസി , കൂത്തി ജോസ് ഷോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശനം.. ജോസ് ന്റെ ചായ , നമ്മുടെ farewell ന്റെ അന്ന് ജോസ് ഒണ്ടാക്കിയ ഗോതമ്പ് ബോണ്ട എന്നിവ കഴിച്ച ശേഷം പീരുമേട് ... ഓര്‍മ്മകള്‍ അയവിറക്കി അഭിലാഷ് ചന്ദ്ര മോഹന്‍ വീണ്ടും ബിവറെജ് Q നില്‍ക്കുന്നു ... പിന്നെ ത്രി ശ ങ്കു , പൈന്‍ ഫോറെസ്റ്റ് ഒക്കെ കറങ്ങി തിരിച്ചു പൊന്‍കുന്നം ... ബാകി ഇപ്പോള്‍ പറയാന്‍ പറ്റില്ല പിന്ന്നിട് പറയാം ...
കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഉം പഴയകാല വിപ്ലവ നേതാവും ആയ സഖാവ് സുബിന്‍ ന്റെ വിവ്ഹത്തിനോട് അനുബന്ധിച്ച് നവംബര്‍ 20 രാവിലെ മുതല്‍ 21 നു ഞായര്‍ രാവിലെ വരെ നടക്കുന്ന വിവിധ പരിപാടികള്‍ ...
പോള്‍സണ്‍ ന്റെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന് ഉള്ള അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വധൂ വരന്മാരെ ഒരു നോക്ക് കണ്ടു ആശംസകള്‍ അര്‍പ്പിക്കാന്‍ കഴിയാതെ പോയ പോലുള്ള പാളിച്ചകള്‍ ഒഴിവാക്കി പരിപാടികള്‍ വിവധ ചര്‍ച്ചകള്‍ക്ക് നിര്‍ദേശം ങ്ങള്‍ക്കും ശേഷം പുനക്രമീകരിച്ചിരിക്കുന്നു ....
ശൈശവത്തില്‍ നിന്നും കൌമാരത്തിലേക്ക് കടക്കുന്ന നമ്മുടെ പ്രിയപ്പെട്ട സതീഷ് ആദ്യമായി 'ബാച്ചിലേര്‍സ് പാര്‍ട്ടി ' പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനു ഉണ്ട് .... പിന്നെ പതിവ് ടീം കളില്‍ നിന്ന് വ്യത്യസ്തം ആയി തേവള്ളി പറമ്പില്‍ ജോസഫ് അലക്സ്‌എത്തുന്നു ...
നീണ്ട ഇടവേളയ്ക്കു ശേഷം ബോബിന്‍ സക്കറിയ ബാകി എല്ലാം പതിവ് ഫ്രാഡ് പയിലുകള്‍ തന്നെ ....
അര്‍ഷാദ് , വിനോദ് സര്‍ , രഞ്ജിത് , രേനിഷ് , ജോസഫ് , സതീഷ് , അഭിലാഷ് , ബോബിന്‍ , ലിജോ , ലിജിന്‍ ,
ടോണി യുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു ..സ്വന്തം നാട്ടില്‍ വെച്ച് ആയതിനാലും പിതാവ് ആയതിനാലും ആള് ഇപ്പോള്‍ ഒന്ന് ഒതുങ്ങി .. Anish പി റ്റി , സജിത്ത് നാഥ് എന്നിവര്‍ ക്ക് പങ്കെടുക്കാന്‍ വേണ്ടി ഉള്ള തീവ്ര ശ്രമത്തില്‍ ....
പരിപാടികള്‍ : ഡീസന്റ് ആയി കല്യാണം കൂടല്‍ ...

"കൌമാര ക്കാരുടെ പ്രശ്ങ്ങള്‍ " സതീഷ് ന്റെ പ്രഭാഷണം ... "എങ്ങനെ ഒരു മികച്ച പ്രൊഫഷണല്‍ ആകാം " അഭിലാഷ് സംസാരിക്കുന്നു ...
"അധ്യാപനം ഒരു ജീവിത കല " വിനോദ് സര്‍ സംസാരിക്കുന്നു ... "ചീത്ത കൂട്ട് കെട്ടുകളും യുവാക്കളുടെ സ്വഭാവ രൂപികരണവും " ജോസഫ് പറയുന്നു ... "വിവാഹ ജീവിതം എങ്ങനെ വിജയകരം ആക്കാം " അര്‍ഷാദ് സംസാരിക്കുന്നു ... "expedition to the unexplored " രേനിഷ് ... "ഞാന്‍ ആര് " ബോബിന്‍ ...... രഞ്ജിത് ന്റേതു ഇവിടെ പബ്ലിക് ആയി പറയാന്‍ പറ്റില്ല ....
ബാക്കി ഒക്കെ പോയിട്ട് വന്നിട്ട് .
കാലം മാറും, കോലം മാറും..
പട്ടിണി കൊലങ്ങളായി കുട്ടിക്കനത്ത് കൂടെ നടന്ന ചില തെണ്ടി പിള്ളേരും, അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആയ ചിലര്‍ - ഒരു ഫോട്ടോ താരതമ്യം...
മുട്ടസിനു അഭിനന്തനങ്ങള്‍
Dear Colleagues,
Today, is my last day at iDynamics.
I got an offer from CTS Cochin, Most probabily i will be joining there on dec 1st.
Since i have to finish my house construction work i am leaving my current company.
Please do send mails to my personal mail id which is given below.
I can be reached at my personal mail Id – sajith.kumarj@gmail.com or at9497430309. Keep in touch!
Kind Regards,
Sajith Kumar J
ഒബാമ മാത്യു സാറിനെ കണ്ടു...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)