from
ബോബിന്‍ സക്കറിയ
മുണ്ടക്കയം .
കവി എ അയ്യപ്പന്‍റെ മരണവും അതിനോട് അനുബന്ധിചു വന്ന ചില വാര്‍ത്തകളും ആണു ഇ കത്തിന് ആധാരം .എല്ലാ ജനങ്ങളെയും ഒരുപോലെ കാണണം എന്ന് ആണല്ലോ നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ പറയുന്നത് . കവികളോട് ഉള്ള ആദരവ് നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ കവികള്‍ക്കും സാഹിത്യ കാരന്മാര്‍ക്കും എന്താ കൊമ്പ് ഒണ്ടോ ...? എന്റെ ക്ഷോഭത്തിന് ഉള്ള കാരണങ്ങള്‍ കൂടി പറയട്ടെ ...
കവികള്‍ കുടിച്ചു കൂത്താടി നടന്നാല്‍ നിങള്‍ എഴുത്തും അത് ' ജീവിതത്തിന്റെ മുഖ്യ ധാരയോടുള്ള ' വെല്ലു വിളിയായി 'അരാജകത്വത്തെ ' പ്രണയിച്ചു കൊണ്ടു ഉള്ള ജീവിത പരീക്ഷണം ....എന്നെ പോലെ ഉള്ള സാധാരണക്കാര്‍ പകലന്തി യോളം പണി എടുത്തു കിട്ടിയ കാശിനു കള്ള് കുടിച്ചു കുടുംബം നോക്കാതെ നടന്നാല്‍ നിങള്‍ എഴുതും '"ഇവനെഒക്കെ പോലെ ഉള്ള അലവലാതികള്‍ കിട്ടുന്ന കാശു മുഴുവന്‍ കുടിച്ചു തീര്‍ത്തു കുടുംബത്തിനു ശല്ല്യം ആയി നടക്കുന്നു ...വല്ല വ്യാജ കള്ളും കുടിച്ചു ചത്തിരുന്നു എങ്കില്‍ ഇവന്റെ ഒക്കെ കുടുംബം എങ്കിലും രക്ഷപെടും ആയിരുന്നു ..." ഇതെന്തു ന്യായം ...
ഇതെന്തു നീതി ....? കവികള്‍ 'ഫിറ്റ്' ആയി വന്നാല്‍ നിങളുടെ ഭാഷ ഇങ്ങനെ ' അദ്ദേഹം ലഹരിയില്‍ പൂത്തുലഞ്ഞു വരുന്നു... ലഹരിയുടെ ഉന്മാദം ആവോളം നുകര്‍ന്ന് കൊണ്ടുള്ള വരവ് ... ' ഞങളെ പോലെ ഉള്ള 'സാധാരണ കുടിയന്മാര്‍ ' അല്‍പ്പം ഫിറ്റ് ആയി വരുന്നത് കണ്ടാല്‍ നിങള്‍ എഴുതും ' ഒരു 'പാമ്പ്' വരുന്നു ...അടിച്ചു 'കോണ്‍ തെറ്റി ' വരുന്നു ....നാലുകാലില്‍ വരുന്നു ..പൂസായി വരുന്നു " . കവികള്‍ ഫിറ്റ് ആയി തെരുവിലോ ഫുട് പാത്തിലോ കിടന്നാല്‍ അത് ' തെരുവിന്റെ മടിത്തട്ടില്‍ തല വെച്ച് ഉള്ള മയക്കം ' എന്നെ പോലെ ഉള്ള ലോക്കല്‍ കുടിയന്മാര്‍ അല്‍പ്പം 'ഓവര്‍' ആയി പ്രസ്തുത സ്ഥലങ്ങളില്‍ കിടന്നാല്‍ നിങള്‍ പറയും 'ദേ ഒരുത്തന്‍ അടിച്ചു മറിഞ്ഞു ഓടയില്‍ കിടക്കുന്നു ' ... നിങള്‍ തന്നെ പറയൂ ...ഇതെന്തു നീതി ...? ഒരേ ചെയ്തികള്‍ക്ക് രണ്ടു തരം വ്യാഖ്യാനം ..? !!. കവികള്‍ കുളിക്കാതെയും പല്ലുതേക്കാതെയും തുണി കഴുകാതെയും നടന്നാല്‍ അത് ' പര്ഷികൃത ജീവിതത്തോടുള്ള പുശ്ചം ...അല്ലെങ്കില്‍ പച്ചയായ ജീവിത പരീക്ഷണങ്ങള്‍ .... ' ഞങള്‍ അങ്ങനെ ഒന്ന് നടന്നാല്‍ നിങള്‍ പറയും ' അലവലാതി.. കുളിയും നനയും ഒന്നും ഇല്ലാതെ നടക്കുന്നു ....വൃത്തികെട്ടവന്‍ ....' .ഞങള്‍ ഫിറ്റ് ആയി ആരോടെങ്കിലും വഴക്കിട്ടാല്‍
പിന്നെ ഇങ്ങനെയാകും സംബോധന ' വഴക്കാളി , കണ്ട കൂതറ ഒക്കെ വാങ്ങി അടിച്ചു അടിയും കൂടി നടക്കുന്നു ...സമൂഹ്യദ്രോഹി .... സാമൂഹ്യ വിരുദ്ധന്‍ ...ചെറ്റ ...' കവികള്‍ ഫിറ്റ് ആയി ആരോടെങ്കിലും കയര്‍ത്താല്‍ അത് ' ആധുനിക സാമൂഹ്യ 'വ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍ '... സ്നേഹത്തിന്റെ ശീതളിമ കലര്‍ന്ന 'പിണക്കം ' ... കവിയുടെ 'ആത്മ രോഷം ' മണ്ണാങ്കട്ട ...!!! നിങ്ങള്‍തന്നെ പറയൂ ...ഇതാണോ ഇന്ത്യന്‍ ഭരണഖടന അനുശാശിക്കുന്ന സാമൂഹിക സമത്വം ...? കുടിയന്‍ മാര്‍ എന്ന ഒറ്റ കുടുംബത്തിലെ അംഗങ്ങള്‍ അല്ലെ എല്ലാവരും ...? ഞാന്‍ വീണ്ടും ചോദിക്കുന്നു ..? കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും എന്താ കൊമ്പ് ഒണ്ടോ...?
ഒരു പെഗ് അടിക്കാന്‍ ഞങള്‍ ആരോടെങ്കിലും 50 രൂപ ചോദിച്ചാല്‍ നിങള്‍ എഴുതും 'നാണം ഇല്ലേടാ ഇങ്ങനെ തെണ്ടി കുടിക്കാന്‍ ...? വല്ലവന്റെയും കാശ് നു കുടിക്കാന്‍ ...? സ്വന്തമായി ഉള്ള കാശ് ഇല്ലെങ്കില്‍ കണ്ടവന്റെ പോക്കറ്റ് നോക്കി നടക്കുന്നു കുടിക്കാന്‍ ...പോയി ചത്ത് കൂടെട ഇവനൊക്കെ ...? കവികളോ സാഹിത്യകാരന്മാരോ ഇതേ കാര്യം ചെയ്താല്‍ നിങള്‍ പറയും ' കണ്ടോ പച്ചയായ മനുഷ്യന്‍ ...ജീവിതത്തിന്റെ പൊള്ളയായ മാന്യതയുടെ മുഖമൂടികള്‍ എല്ലാം വലിച്ചു എറിയുന്നു ...ഇല്ലാത്തപ്പോള്‍ ആരോടെങ്കിലു ം കൈനീട്ടന്‍ പോലും അദ്ദേഹത്തിന് മടിയില്ല ... " പറയൂ ..ഇത് എവിടത്തെ നീതി ...?
അടിച്ചു ഫിറ്റ് ആയി ഞങള്‍ വല്ല ബസ് ന്റെ സീറ്റ് നു പുറകിലോ ...പൊതു കക്കുസുകളിലോ ... മതിലുകളിലോ ...വല്ലതും എഴുതിയാല്‍ അത് അശ്ലീലം ...പിന്നെ കേസ് ആയി വഴക്കായി ... കവികളോ സാഹിത്യ കാരന്മാരോ അടിച്ചു പൂക്കുറ്റി ആയി 'ആധുനിക സാഹിത്യം ' എന്ന ഓമനപ്പേരില്‍ ഇതിനെക്കാള്‍ തരംതാണ എന്തെങ്കിലും കുത്തികുറിച്ചാല്‍ അത് 'മഹത്തായ കലാസ്രിഷ്ട്ടി '.... ഇതെന്തു ലോകം ..?!!!! സാഹിത്യ കാരന്മാരുടെ പ്രഖ്യാപിത വേഷം ആയ കഴുകാത്ത ജുബ്ബയും ..ഊശാന്‍ താടിയും വെച്ച് കുറച്ചു അഭിനവ സാഹിത്യ കാരന്മാര്‍ പങ്കെടുക്കുന്ന വെള്ളമടി പാര്‍ട്ടി യെ നിങള്‍ പറയും 'കലാ സദസ് ' ...അവിടെ അതാ ഒരു പുതിയ സൃഷ്ട്ടി ജന്മം എടുക്കാന്‍ പോകുന്നു .....എന്നൊക്കെ ..ഞങള്‍ പാവം ലോക്കല്‍ കുടിയന്മാര്‍ ഇല്ലാത്ത കാശ് ഷെയര്‍ ഇട്ടു ഒരു കുറഞ്ഞ സാധനം എടുത്തു വട്ടം കൂടിയിരുന്നു വല്ല പാടത്തോ , പറമ്പിലോ , പാറയുടെ മുകളിലോ ... പാലത്തിന്റെ അടിയിലോ ഇരുന്നു കഴിക്കുന്നത് കണ്ടാല്‍ നിങള്‍ പുലമ്പും 'ദേ കുറെ സാമൂഹ്യ വിരുദ്ധന്‍ മാര് ഇരുന്നു കള്ള് കുടിച്ചു കൂത്താടുന്നു ...'
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നാലും ... ലോകസഭ തിരഞ്ഞെടുപ്പ് വന്നാലും ...ഉത്തസവങ്ങള്‍ , പെരുന്നാളുകള്‍ വന്നാലോ സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടു ഞങ്ങളെ പോലെ ഉള്ള സാധാരണക്കാരായ പാവം കുടിയന്‍ മാരുടെ വയറ്റത്ത് അടിക്കും ... അടച്ചിടാന്‍ കാരണം ആയി പറയുന്നത് ഞങള്‍ അടിച്ചു കൂതറ ആയി ബഹളം ഒണ്ടാക്കി ക്രമസമാധാനം തകര്‍ക്കും എന്നാണ് ...ഞാന്‍ ചോദിക്കട്ടെ ... സാഹിത്യ അക്കാദമി അവാര്‍ഡ് ...ഫിലിം അവാര്‍ഡ് കള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ ഒരാഴ്ച എന്ത് കൊണ്ടു മദ്യ ശാലകള്‍ സര്‍ക്കാര്‍ അടച്ചിടുന്നില്ല ...? അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഇ പറയുന്ന 'കലാകാരന്മാരും ' സാഹിത്യ കാരന്മാരും ' അടിച്ചു പൂസായി നടത്തുന്ന പരസ്പരം ഉള്ള'പൂരപാട്ടിന്റെ ' അല്ലെങ്കില്‍ ചെളിവാരി എരിയലിന്റെ നൂറില്‍ ഒരു അംശം പ്രശ്നങ്ങള്‍ ഞങള്‍ എപ്പോഴെങ്കിലും ഫിറ്റ് ആയി കാണിക്കാരുണ്ടോ ....? സര്‍ക്കാരും ഞങളെ തഴയുന്നു ...സര്‍ക്കാരിനും 'സാംസ്കാരിക നായകന്മാരെ ' മതി ...ഒരേ 'മദ്യ' വര്‍ത്തി കുടുംബത്തിലെ അംഗങ്ങള്‍ ആയിട്ടും ഞങള്‍ പടിക്ക് പുറത്തു ....
കുടിച്ചു കുടിച്ചു അവസാനം കുഴിയിലേക്ക് പോകുമ്പോള്‍ പോലും ഞങ്ങള്‍ രണ്ടാതരം പൌരന്‍ മാര്‍ മാത്രം .... കവികളും സാഹിത്യ കാരന്മാരും വെള്ളം അടിച്ചു അടിച്ചു മരിച്ചാല്‍ നിങള്‍ പറയും " .പറവകളെ പോലെ സ്വതന്ത്രരായി ജീവിതത്തിന്റെ ലഹരികള്‍ എല്ലാം ആസ്വദിച്ച് ആ പ്രതിഭ മണ്മറഞ്ഞു ...ജീവിതം എന്നും അദ്ദേഹത്തിന് ഒരു ലഹരി ആയിരുന്നു ... നാളെയെ കുറിച്ച് ചിന്തിക്കാതെ ഇന്നിനെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന കലാകാരന്‍ " ഞങളെ പോലെ ഉള്ള സാധാ കുടിയന്മാര്‍ ആണെങ്കില്‍ നിങള്‍ ഇങ്ങനെ ആക്രോശിക്കും ..." അവന്‍ പോക്കനെന്നെ ..ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ് ...ബോധം ഉള്ള സമയം ഇല്ലല്ലോ ...ഫുള്‍ ടൈം തണ്ണി ആയിരുന്നു ...കരളു മുഴുവന്‍ ദ്രവിച്ചു കാണും ...ഇവനൊക്കെ ചാകുന്നത നല്ലത് ... ഭാര്യയും പിള്ളാരും നാട്ടുകാരും രക്ഷപെട്ടു " .... നിങള്‍ തന്നെ പറയൂ ...ഇത് ന്യായം ആണോ ...? പറയൂ ...
വേദനയോടെ ബോബിന്‍ സക്കറിയ മുണ്ടക്കയം
"എന്റെ പോക്കറ്റില്‍ ഒരു കവര്‍ 'ശംഭു' ഒന്ടായിരിക്കും ...മണ്ണ് മൂടുന്നതിനു മുന്‍പ് പോക്കറ്റില്‍ നിന്ന് ആ ശംഭു എടുക്കണം ...കുറച്ചു എടുത്തു ചുണ്ടില്‍ നു അടിയില്‍ വെക്കണം ...മരണത്തിനു തൊട്ടു മുന്‍പ് ഇ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു ....
Mathew
കവികള്‍ കുടിച്ചു കൂത്താടി നടന്നാല്‍ നിങള്‍ എഴുത്തും അത് ' ജീവിതത്തിന്റെ മുഖ്യ ധാരയോടുള്ള ' വെല്ലു വിളിയായി 'അരാജകത്വത്തെ ' പ്രണയിച്ചു കൊണ്ടു ഉള്ള ജീവിത പരീക്ഷണം ....എന്നെ പോലെ ഉള്ള സാധാരണക്കാര്‍ പകലന്തി യോളം പണി എടുത്തു കിട്ടിയ കാശിനു കള്ള് കുടിച്ചു കുടുംബം നോക്കാതെ നടന്നാല്‍ നിങള്‍ എഴുതും
Lijin
പ്രിയപ്പെട്ട മത്തായി ,
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആയതിനാല്‍ tv ക്ക് മുന്‍പില്‍ വാപൊളിച്ചു ഇരുന്നു അതാ അയക്കണം എന്ന് കരുതിയ റിപ്ലേ ലേറ്റ് ആയതു ...
ഞാന്‍ തമാശയ്ക്ക് എന്റെ എളിയ ഒരു സംശയം പ്രകടിപ്പിച്ചു എന്നെ ഉള്ളു ... എ അയ്യപ്പന്‍ ഒരു സാധു മനുഷ്യന്‍ ആയിരുന്നു ... ബാലചന്ദ്രന്‍ ചുള്ളിക്കാടും അതുപോലെ ജീവിതത്തിന്റെ തീഷ്ണത ഒരുപാടു അനുഭവിച്ചു കടന്നുവന്ന കവിയാണ് ...പക്ഷെ അവരെ ഒന്നും ONV സാറിനോട് ഉപമിക്കുന്നതു തെറ്റ് അല്ലെ .... ? താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ കൊണ്ടു ‘jugglery ‘ കാണിക്കുന്ന എന്ന പ്രയോഗം ആധുനിക കവിത , സാഹിത്യത്തിന്റെ ആരാധകരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഒരു പ്രയോഗം അല്ലെ ...? പ്രതേകിച്ചും ഒരിക്കലും‘performing art ‘ എന്ന ഗണത്തില്‍ പെടാത്ത സാഹിത്യ ലോകത്ത്... എന്‍റെ അഭിപ്രായത്തില്‍ അയ്യപ്പന്റെയും , ചുള്ളിക്കാട് ആദികളുടെയും പല കവിതകളും ‘കഞ്ചാവ്’ വലിക്കുന്ന പോലെയാണ് . ONV സാറിന്റെ കവിതകള്‍ ‘പാല്‍പായസം ‘ കുടിക്കുന്ന പോലെയും . കഞ്ചാവ് വലിക്കുന്നവന് പലതും തോന്നും . സ്വര്‍ഗത്തില്‍ എത്തി എന്നും ....ജീവിതം നശ്വരം ആണ് എന്നും...പ്രപഞ്ചത്തില്‍ ഭാരമില്ലാതെ പാറി നടക്കുന്നതായും ..അങ്ങനെ അങ്ങനെ ... അതുപോലെ അവരുടെ വരികള്‍ക്ക് ഓരോരുത്തര്‍ക്ക് മനസ്സില്‍ തോന്നുന്ന ‘interpretation’ കൊടുക്കാം ആനയാണ് ചേനയാണ് എന്നൊക്കെ പറയാം ...കഞ്ചാവ് വലിക്കുന്നവര്‍ക്ക് അത് ദിവ്യമായ അനുഭൂതി തരുന്നത് പോലെ ഇത്തരം വരികള്‍ ആസ്വദിക്കുന്നവര്‍ അത് ചെയ്തോളൂ ... എന്നാല്‍ അത് വായിക്കുന്ന സാധാരണ ക്കാരന്‍ വായും പൊളിച്ചു ഇരിക്കാനേ പറ്റൂ ... ... പക്ഷെ പാല്‍പ്പായസം കുടിക്കുന്നവനോ..? കുടിക്കുമ്പോള്‍ മനസ് നിറഞ്ഞു ആസ്വദിക്കാം ...അതിന്റെ ‘രുചി ‘ ഒരുപാടുകാലം നാവില്‍ തങ്ങി നില്‍ക്കുകയും ചെയ്യും ... ലോക സാഹിത്യത്തിലെ ഏറ്റവും വലിയ ‘juggler (വാക്കുകള്‍ കൊണ്ടു ) ആരാണെന്നു അറിയാമോ ..? William Shakespeare ....
'കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ല ...' പോലെ ഒരു വരി എഴുതിയിട്ടുണ്ടോ ...? മഹാകവികള്‍ എഴുതിയത് പോട്ടെ രമേശന്‍ നായര്‍ സാറിനെ പ്പോലെ
' ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വര വിലാപം ' എന്ന പോലെ ഉള്ള ഒരു വരിയെങ്കിലും ....?
'മാമ്പഴം ' എന്ന കവിത പോലെ എപ്പോള്‍ കേട്ടാലും ഉള്ളില്‍ നൊമ്പരം നിറയ്ക്കുന്ന ഒരു സൃഷ്ട്ടി ..? കുമാരന്‍ ആശാന്‍ നെ പ്പോലെ ആശയ ഗാംഭീര്യം , ചങ്ങമ്പുഴയെ പോലെ വര്‍ണ്ണന പാടവം ...? പോട്ടെ നമ്മുടെ മുരുകന്‍ കാട്ടാക്കട യെ പ്പോലെ എങ്കിലും സാമൂഹ്യ പ്രസക്തി ഉള്ള നാല് വരി (മനുഷ്യന് മനസ്സില്‍ ആകുന്ന ഭാഷയില്‍ ) )...ഒന്നും വേണ്ട ഗിരിഷ് പുത്തന്‍ ചേരിയെ പോലെ നാല് വരി ... പിന്നെ എന്ത് ഒതളങ്ങ കണ്ടിട്ട ..ഇതുപോലെ ഉള്ള കുറെ ആധുനിക കവികള്‍ ..മലയാളം സാഹിത്യത്തിന്‍റെ അപ്പോസ്തലന്‍ മാര്‍ ആയതു ...? ONV സര്‍ നെ പോലെ ഉള്ളവര്‍ വെറും 'വാക്കുകള്‍ കൊണ്ടു കണ്കെട്ടു നടത്തുന്നവര്‍ ' ...?
Jino
പ്രിയപ്പെട്ട ബോബ്ബിന്‍,
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മ തത്വം പറഞ്ഞു തന്നവളുടെ ഉപഹാരം ....
മണ്ണു മൂടുന്നതിന് മുന്‍പ് ഹൃദയത്തില്‍നിന്ന് ആ പൂവു പറിക്കണം..
ദലങ്ങള്‍കൊണ്ട് മുഖം മൂടണം.. രേഖകല്‍ മാഞ്ഞ കൈവെള്ളയിലും വേണം ഒരു ദലം.
മരണത്തിന് തൊട്ടുമുന്‍പഉള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെപോകൂ..
താങ്കള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുക ആണെങ്കില്‍ അവിടെ രാവിലെ പത്ത് മണിക്ക് വരണം, വൈകിട്ട് അഞ്ചു മണിക്കേ പോകാവു.. എന്ന് പറഞ്ഞു താങ്കളുടെ മുതലാളിയും എന്നും 10 മണിക്ക് വരണം, അഞ്ചു മണിക്ക് പോകണം എന്ന് വാശി പിടിച്ചിട്ടു കാര്യം ഉണ്ടോ? പുള്ളിയുടെ സ്വന്തം കമ്പനി ചിലപ്പോള്‍ പുള്ളി ഉച്ച വരെ കിടന്നു ഉറങ്ങിയിട്ട്, സൗകര്യം ഉണ്ടാകില്‍ വരും.. എന്ന് വെച്ച്, മുതലാളില്‍ അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു, ജോലിക്കാര്‍ അങ്ങനെ ചെയ്‌താല്‍ വിവരം അറിയും... മെന്‍ടെസ് സര്‍ ചിലപ്പോള്‍ ഉച്ച വരെ ഉറങ്ങിയിട്ട്, ഉച്ചക്ക് ശേഷം മൂട് ഉണ്ടങ്കില്‍ ഐ പി എസ് ആറില്‍ പോകും.. നാല് മണി ആകുമ്പോള്‍ വീട്ടില്‍ വന്നു പഴംപൂരി ഭാര്യയുടെ കയ്യില്‍ നിന്നും കഴിക്കാന്‍ തോന്നിയാല്‍ മാര്‍കെറ്റില്‍ പോയി പഴം വാങ്ങി ആ കഴിഞ്ഞ ആഴ്ചത്തെ ബാക്ക് കവര്‍ പരസ്യത്തിന്‍റെ അമൌന്ടില്‍ നിന്നും കുറക്കാന്‍ പറഞ്ഞു വീട്ടില്‍ വന്നു കഴിച്ചെന്നിരിക്കും.. അത് സ്വന്തം കമ്പനിയുടെ ആളാ ... എന്ന് വെച്ച് ബിനു രാജ് സാറിനു ഉച്ചക്ക് പഴം പൂരി കഴിക്കാന്‍ തോന്നിയാല്‍, അണ്ണാക്കില്‍ കയ്യും കുത്തി നോക്കി ഇരുന്നാല്‍ മതി..
അത് പോലെ ആണ് കവി അയ്യപ്പനും. പുള്ളി ചുമ്മാ അല്ലല്ലോ.... നീയൊക്കെ ബീവേരെജെസില്‍ ക്യൂ നില്‍ക്കുന്ന സമയത്ത്, കണ്ട ലയത്തിലും, ചുവന്ന തെരുവിലും ഒക്കെ പോയി കഷ്ടപ്പെട്ട് കവിത എഴുതി ആണ് ഈ നിലയില്‍ എത്തിയത്... പുള്ളി എന്ന ചെയ്താലും അത് ദിവ്യത ആണ്.. നീ എന്ന ചെയ്താലും അത് കൂതറ ആണ്.. അല്ലങ്കില്‍ നീയും അത് പോലെ പോയി എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യു...
എല്ലാവരും ഉഴുന്ന് വട കഴിക്കുന്നു.. പക്ഷെ വിനോദ് സര്‍ ഒരു ഇന്റെര്‍വല്ലിനു പോയി ഒരു പത്ത് ഉഴുന്ന് വട കഴിച്ചിട്ട് വന്നാല്‍ അത് വാര്‍ത്ത... കാരണം വിനോദ് സര്‍ സെലെബ്രിടി ആണ്.. സെലെബ്രിടിക്കു എന്ത് വേണമെങ്കിലും ചെയ്യാം... ബോബ്ബിന്‍ നീ ആദ്യം പോയി സെലെബ്രിടി ആകാന്‍ ശ്രമിക്കു.. വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ഗിന്നെസ് ബുക്കില്‍ കേറാന്‍ ശ്രമിക്കു.. ഉദാഹരണത്തിന്, ഇരുപത്തഞ്ഞു കുപ്പി ഒറ്റ അടിക്കു കുടിക്കുക, അല്ലങ്കില്‍ ഇരുപത്തഞ്ഞു ദിവസം വെള്ളം അടിച്ചു ബോധം ഇല്ലാതെ നടക്കുക, അല്ലങ്കില്‍ ഇരുപത്തഞ്ഞു തള്ളികള്‍ തുടര്‍ച്ചയായി ഉണ്ടാക്കുക.. ഇങ്ങനെ എന്തെങ്കിലും.. അങ്ങനെ ഗിന്നസ് ബോക്കില്‍ കേറി സെലെബ്രിടി ആകു.. അങ്ങനെ പത്രത്തിലും, ടി വിയിലും ഒക്കെ പടവും വീഡിയോയും ഒക്കെ വന്നു കഴിഞ്ഞു, പിന്നീടു ചെറുതായി അയ്യപ്പന്‍ ചെയ്ത പോലെ മധ്യപിക്കുക. അപ്പോള്‍ നാട്ടുകാര്‍ പറയും, ഒത്തിരി കുടിച്ചു ഗിന്നെസ് ബുക്കില്‍ കയറിയ ആളാ ... ഇപ്പോള്‍ വെറുതെ ആന്തോളനത്തിന്റെ ഊഷ്മലതയുടെ ഗജംബനത്ത്തിനു വണ്ടി മാത്രം കുടിക്കുന്നു എന്നെ ഉള്ളു എന്നൊക്കെ...
സ്നേഹത്തോടെ കതിന പത്രാധിപര്‍...
Renjith
ജെനിച്ചപ്പോള്‍ തന്നെ മരിച്ച എന്നെ മരണം വരിക്കുകില്ല മരണം വരികുകില്ല
മരണം എന്റെ കൈകുബിളില്‍ നില്‍ക്കുമ്പോഴും മരണത്തെ ഞാന്‍ ഭയനില്ല
നീറുന്ന ജീവിത ചാലുകളി ഞാന്‍ ഏകനായി നീന്തിയപ്പോള്‍ എന്നെ നീ കൈ നീട്ടി സ്വീകരിച്ചില്ല
ഇമ വെട്ടാതെ ഞാന്‍ നിന്നെ നോക്കിയപ്പോള്‍ തലതിരിച്ചു നീ പോയില്ലേ
തലതിരിച്ചു നീ പോയില്ലേ
മരണത്തെ ഭയകുന്ന നീ എന്‍റെ ചേതനയറ്റ ദേഹത്തെ ഭയപ്പെടുന്നോ(2 )
നിന്‍റെ ഭയത്താല്‍ നീ എന്നെ സ്മരിക്കുന്നു എന്നെ നീ അളാകിടുന്നു നീ എന്നെ അരാതിക്കുന്നു
എന്തിനെന്നു അറിയില്ല നീ എന്തിനു എന്നെ ഇപ്പോള്‍ സ്നേഹിക്കുന്നു അകുലപെടുന്നു
ഭയപെടെന്ട എന്നെ തീ വിഴുഗികഴിഞ്ഞു ..എന്നെ തീ വിഴുഗിക്കഴിഞ്ഞു
എന്നിലേ തീയെ തീ വിഴുഗിയപോള്‍ എന്തിനു നിന്റെ ഉള്ളി തീ പടരുന്നു....... തീ പടര്‍ന്നിടുന്നു
മരണം നിന്നെയും വരിക്കുമ്പോള്‍ നിന്നെയും കത്ത് ന്ജ്ഞാനിരിക്കും ..... നിന്നെയും കത്ത് ഞാന്‍ ഇരിക്കും
അവിടെ ഞാന്‍ നിനക്കയി തണലാകുവാന്‍ മോഹിക്കുന്നു തണലാകുവാന്‍ മോഹിക്കുന്നു
മരണം എന്റെ കൈകുബിളില്‍ നില്‍ക്കുമ്പോഴും മരണത്തെ ഞാന്‍ ഭയനില്ല
നീറുന്ന ജീവിത ചാലുകളി ഞാന്‍ ഏകനായി നീന്തിയപ്പോള്‍ എന്നെ നീ കൈ നീട്ടി സ്വീകരിച്ചില്ല
ഇമ വെട്ടാതെ ഞാന്‍ നിന്നെ നോക്കിയപ്പോള്‍ തലതിരിച്ചു നീ പോയില്ലേ
തലതിരിച്ചു നീ പോയില്ലേ
മരണത്തെ ഭയകുന്ന നീ എന്‍റെ ചേതനയറ്റ ദേഹത്തെ ഭയപ്പെടുന്നോ(2 )
നിന്‍റെ ഭയത്താല്‍ നീ എന്നെ സ്മരിക്കുന്നു എന്നെ നീ അളാകിടുന്നു നീ എന്നെ അരാതിക്കുന്നു
എന്തിനെന്നു അറിയില്ല നീ എന്തിനു എന്നെ ഇപ്പോള്‍ സ്നേഹിക്കുന്നു അകുലപെടുന്നു
ഭയപെടെന്ട എന്നെ തീ വിഴുഗികഴിഞ്ഞു ..എന്നെ തീ വിഴുഗിക്കഴിഞ്ഞു
എന്നിലേ തീയെ തീ വിഴുഗിയപോള്‍ എന്തിനു നിന്റെ ഉള്ളി തീ പടരുന്നു....... തീ പടര്‍ന്നിടുന്നു
മരണം നിന്നെയും വരിക്കുമ്പോള്‍ നിന്നെയും കത്ത് ന്ജ്ഞാനിരിക്കും ..... നിന്നെയും കത്ത് ഞാന്‍ ഇരിക്കും
അവിടെ ഞാന്‍ നിനക്കയി തണലാകുവാന്‍ മോഹിക്കുന്നു തണലാകുവാന്‍ മോഹിക്കുന്നു
Mathew
;) ഇത് ഒറിജിനല്‍ അയ്യപ്പന്‍ കവിത... ഇത് Renjithinu അറിയാം sure
''എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്''
''എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും...''
''എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും...''
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മ തത്വം പറഞ്ഞു തന്നവളുടെ ഉപഹാരം ....
മണ്ണു മൂടുന്നതിന് മുന്‍പ് ഹൃദയത്തില്‍നിന്ന് ആ പൂവു പറിക്കണം..
ദലങ്ങള്‍കൊണ്ട് മുഖം മൂടണം.. രേഖകല്‍ മാഞ്ഞ കൈവെള്ളയിലും വേണം ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം ...
മരണത്തിന് തൊട്ടുമുന്‍പഉള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെപോകൂ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ..
Renjith
ഹ ഹ സത്യം ഇതു അയ്യപ്പന്‍റെ കവിത അല്ല.അജോ പി ജോ പറഞ്ഞ പോലെ ഇതിന്റെ ഇടക്ക് ഒരു കവിത എഴുതി അത് അയ്യപന്റെ ആണ് എന്ന് പറഞ്ഞാല്‍ മാത്യു സാറിനെ പോലെ ഉള്ള ബുദ്ടിജീവികള്‍ ഇടപെടും ഏന് എനിക്കറിയാരുന്നു .ഇതു എന്റെ സ്വന്തം സൃഷ്ടി ആണ് എന്ന് പറഞ്ഞാല്‍ അവര്‍ ചെളിവാരി എന്നെ ഏറിയും അത് കൊണ്ട് അയ്യപന്‍ ബ്രാന്‍ഡില്‍ ഇറക്കി ഒന്ന് ഹിറ്റ് അക്കം എന്ന് വിചാരിച്ചു .രണ്ടു പേരെങ്കിലും സൂപ്പര്‍ എന്ന് പറഞ്ഞിരുന്നേല്‍ ഞാന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങളും മാനഗളും മാത്യു സര്‍ കണ്ടെതിയേനെ .ഈ കവിതയെ പുകഴ്തി പാടിയേനെ അതിനു ഇടയില്‍ ആണ് പൊറോട്ട നാടകങ്ങള്‍ മാത്രം കാണുന്ന വിനോദ് സിരിന്റെയും ബാലരമയിലെ കവിതകള്‍ മാത്രം കണ്ടിട്ടുള്ള അനുവിന്റെയും നിലവാരം കുറഞ്ഞ പ്രതികരണങ്ങള്‍ എന്റെ കവിതയുടെ പ്രസക്തി കുറച്ചു .പയ്ര്ര്‍ പറഞ്ഞപോലെ അയ്യപ്പന്‍ വെള്ളം അടിച്ചു എഴുതിയാല്‍ അത് കേമം പാവപെട്ടവന്‍ വെള്ളം അടിച്ചു എഴുതിയാല്‍ അത് പെകുത് അല്ലെ മാത്യു സാറെ ?അല്ലെങ്കിലും അതുനിക കവിതകളോട് സാറിന് പുച്ഛം ആണല്ലോ .അല്ലെങ്കില്‍ കൊണ്ടോട്ടി അര്‍ഷടിന്റെ കവിത അയ "പേടമാനിന്റെ കൌമാരത്തെ " വരെ തങ്ങള്‍ പുചിച്ചതാണല്ലോ ?
2 അഭിപ്രായങ്ങൾ:
one of the best mail chain happened in our class group :)
+1, kure nalukalkku shesham blog active ayee
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ