'കുട്ടകളി സഭയും' - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭയും ' തര്‍ക്കം തുടരുന്നു


 'കുട്ടകളി സഭയും'  - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭയും '   തര്‍ക്കം തുടരുന്നു 

ചിലര്‍ ഇപ്പോള്‍  ചിന്തിക്കുന്നുണ്ടാകും മരിയന്‍ കോളേജ് ലെ പഠന കാലത്തെ വിശേഷങ്ങള്‍  ഇനിയും തീര്‍ന്നില്ലേ എന്ന് ... ഇല്ല പലതും പൂര്‍ണ്ണമായി പറഞ്ഞിട്ടില്ല .... പുതു തലമുറയുടെ അറിവിലേക്കായി  കഴിഞ്ഞ  9 വര്‍ഷത്തോളം ആയി നില നില്‍ക്കുന്ന  'കുട്ടകളി സഭയും'  - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭയും '   തമ്മിലുള്ള ചില തര്‍ക്കങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനം ആണു ഇത് .  ഇപ്പോഴും രണ്ടു സഭകളിലെയും അനുയായികള്‍   മരിയന്‍ ക്യാമ്പസ്‌ ലും ഹോസ്റ്റെലുകളിലും മെസ്സിലും എല്ലാം   ആധിപത്യം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍  നിങ്ങള്ക്ക് അറിയാവുന്നതാണ് . അക്രമ സമര മാര്‍ഗങ്ങള്‍ ഒരിക്കലും സ്വീകരിക്കാതെ തന്നെ 'അവരാതിക്കല്‍' എന്ന ധര്‍മ്മ സമര മാര്‍ഗത്തില്‍ കൂടി  കൊണ്ടും കൊടുത്തും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു തര്‍ക്കം ആണു ഇവരുടേത് . AD 2002 ലു രൂപം കൊണ്ട അഥവാ മരിയന്‍ MCA മഹാ  സഭാ പിളര്‍ന്നു ഉണ്ടായ 'കുട്ടകളി സഭാ ' 2011 ലെ പുതിയ തലമുറയില്‍ കൂടിയും അതി ശക്തം ആയി മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്‌ ...  'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭയും '    ഒട്ടും വിട്ട് കൊടുക്കാതെ 'കണ്ണടച്ച് ഇരുട്ടാക്കുക' എന്ന സഹന സമരത്തില്‍ കൂടി ശക്തം ആയ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു ...

 കഴിഞ്ഞു ചിലപ്പോള്‍ നിങള്‍ അംഗന വാടിയിലെ ടീച്ചര്‍ എന്ന 'മനോഹര ' ഗാനം എഴുതിയ    സന്തോഷ്‌ പണ്ഡിറ്റ്‌ നെ വിളിച്ച പോലെ എന്നെയും തന്തക്കു വിളിച്ചേക്കാം ..പക്ഷെ സത്യം സത്യം അല്ലാതെ ആകുന്നില്ല ....

മരിയന്‍ കോളേജ് ലെ വിശേഷങ്ങള്‍ അവസാനിക്കുന്നും ഇല്ല .....കാരണം ദിനവൃത്താന്തം 29 : 3 -21 പോലെ 

"ഇതൊന്നും എന്നില്‍ നിന്നോ എന്റെ ജനതയില്‍ നിന്നോ ഉള്ളത്  അല്ല ...എല്ലാം നിന്നില്‍ നിന്നും ( മരിയന്‍ കോളേജ് )  വന്നതാകുന്നു നിന്നില്‍ നിന്നും വന്നവ നിനക്ക് തിരിച്ചു തരുന്നു എന്നെ ഉള്ളൂ " 


മരിയന്‍ MCA  സഭാ ചരിത്രം : AD 2001 ലാണ്  സഭയുടെ ഉത്ഭവം . ഇത് മരിയന്‍ കോളേജ് സഭയുടെ ഒരു സ്വയം ശീര്‍ഷക വിഭാഗവും മരിയന്‍ കോളേജ് ക്യാമ്പസ്‌ ലും കുട്ടിക്കനത്തും പരിസരങ്ങളിലും വികസിച്ചു വന്നതും ആയ സഭാ ആണു  . റിച്ചാര്‍ഡ്‌ മാത്യു സ്റ്റാള്‍മാന്‍  ന്റെ പ്രഥമ ശിഷ്യനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയ പ്രചാരകനും ആയി AD 2001 ലു കുട്ടിക്കനത്തു എത്തിയ  Dr . ഇഗ്നിഷിയസ് കുഞ്ഞുമോന്‍ സാര്‍ ആയിരുന്നു സഭയുടെ ആദ്യ അധ്യക്ഷന്‍ . 'Incessant സാധന '  (അതെന്തു സാധനം ആണു എന്ന് ഓര്‍ത്ത്‌ ഞെട്ടേണ്ട . തുടര്‍ച്ച ആയ പഠനം ...ഏത് നേരവും പഠനം .... പഠനം ..പഠനം ..പഠനം ...) എന്ന 'ദൈവത്തിന്റെ കല്‍പ്പന ' യില്‍ ഊന്നിയ ... സഭാ അധ്യക്ഷന്‍ മാരെയും , വൈദികരെയും (teachers ) തങ്ങളുടെ ആത്മീയ നേതാകളായി അംഗീകരിച്ചു ...പൂര്‍ണ്ണമായി കീഴ്പെട്ടു ... അപ്രിയം ആയതു ഒന്നും ചെയ്യാതെ ....ഓമനകള്‍ ആയി കഴിയുക .. അവസാനം മോക്ഷ പ്രാപ്തി (campus placement ) നേടി വന്‍കിട IT കമ്പനി കളുടെ മുന്തിരി തോപ്പില്‍ പണി ചെയ്തു  സുഖമായി കഴിയുക എന്ന രീതി പിന്തുടരുന്ന സഭയാണ് ഇത് .  ഈ മാര്‍ഗത്തില്‍ കൂടി മാത്രമേ മേല്‍പ്പറഞ്ഞ മോക്ഷ പ്രാപ്തി ...മുന്തിരി തോപ്പിലെ പണി ഒക്കെ കിട്ടുകയുള്ളൂ എന്നും ഉറച്ചു വിശ്വസിക്കുന്നു ..സഭയുടെ ആദ്യ മേലദ്ധ്യക്ഷന്‍ ആയിരുന്ന Dr . ഇഗ്നിഷിയസ് കുഞ്ഞുമോന്‍ സാര്‍  ഏകദേശം മുപ്പതോളം പേരെ ജ്ഞാനസ്നാനം നല്‍കി സഭയിലെ അംഗങ്ങള്‍ ആക്കുകയും നല്ല നല്ല സുവിശേഷങ്ങള്‍ (ക്ലാസ്സ്‌ ) നല്‍കുകയും ചെയ്തു . സത്യാ വിശ്വാസികള്‍ ആയിരുന്നു അവരില്‍ ഭൂരിഭാഗവും . 

കുറച്ചു നാളുകള്‍ക്കു ശേഷം കുഞ്ഞുമോന്‍ സാര്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയും സാറിനെ പോലെ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയ പ്രചാരകനും എന്നാല്‍ 'ഫ്രീ'സോഫ്റ്റ്‌വെയര്‍  എന്ന ആശയത്തോട് അത്ര ആഭിമുഖ്യം കാണിക്കാത്ത , certification നില്‍ കൂടിയേ മുക്തി ലഭിക്കൂ എന്ന വിശ്വാസ പ്രമാണത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളും ആയ Dr മെന്‍ഡസ് സര്‍ സഭാ അധ്യക്ഷന്‍ ആയി എത്തുന്നു . 
തികച്ചും സ്നേഹ സമ്പന്നനും കുഞ്ഞാടുകളെ വളരെ സ്നേഹിക്കുന്ന ആളും ആയിരുന്നെകിലും  'Incessant സാധന ' എന്ന 'ദൈവത്തിന്റെ കല്‍പ്പന ' യില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല . അടിസ്ഥാന വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ നൂതനമായ പല ആരാധന രീതികളും , വേദ പഠന മാര്‍ഗങ്ങളും അദ്ദേഹം ആവിഷ്കരിച്ചു . ഓണ്‍ലൈന്‍ കുര്‍ബാന (internet ) , ലോക്കല്‍ വൈദികരോട് (collge teachers )   അത്ര മതിപ്പ് ഇല്ലാത്തുകൊണ്ട് കൊണ്ടു അല്ല പക്ഷെ പല  വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിദേശങ്ങളില്‍ നിന്നും പ്രഗല്‍ഭര്‍ ആയ വൈദികരെ കൊണ്ടു വന്നു ..(visiting faculty ) , ... Technical എല്ലാ ആഴ്ചയും കുമ്പസാരം (ക്ലാസ്സ്‌ ടെസ്റ്റ്‌ ) നിര്‍ബന്ധം ആക്കി , മാരാമണ്‍ convention മോഡല്‍ ഒരു IT ഫെസ്റ്റ് നെ പറ്റി ആലോചന തുടങ്ങി ....     ക്യാമ്പസ്‌ ജീവിതം കഴിഞ്ഞു IT കമ്പനി കളുടെ സ്വര്‍ഗ്ഗ രാജ്യത്തെ മുന്തിരി തോപ്പില്‍ ജോലി ലഭിക്കാന്‍ വേണ്ട നൂതന നിര്‍ദേശങ്ങള്‍ നല്‍കി ... അതിനായി   വേദ പഠനം മാത്രം പോര എന്നും  , സ്വര്‍ഗ്ഗ വാതിലില്‍ കടക്കാന്‍ കഠിന പരീക്ഷകള്‍ നേരിടേണ്ടി വരും എന്നും ഓര്‍മിപ്പിച്ചു . പേഴ്സണാലിറ്റി ഇല്ലാത്ത കൂതറ സെറ്റ് അപ്പ്‌ കളെ ഒന്നും മാലാഖ മാര് അകത്തേക്ക് കടത്തി വിടില്ല ...അതിനാല്‍   HR മാലാഖ മാരെ വീഴ്ത്താന്‍ ആയി Fr . സ്റീഫന്‍  നയിക്കുന്ന personality ശുശ്രൂഷ...   ടെക്നിക്കല്‍ മാലഖ യുടെ ചോദ്യങ്ങള്‍ നേരിടാന്‍ aptitude / technical നൊവേന ...പിന്നെ പണ്ടത്തെ പോലെ മുന്തിരി തോപ്പില്‍ പണിക്കാരെ കിട്ടാത്ത കാലം അല്ല ....അതിനാല്‍  മുന്തിരി തോപ്പിലെ ദൈവത്തെ impress ചെയ്യാന്‍ ഒരു certification ... അതിപ്പോ ഇഷ്ട്ടം ഉള്ള പണിയില്‍ ആകാം ..കുഴി കുത്ത് , തൈ നടീല്‍ , കള പറിപ്പ്, വളം ഇടല്‍ , വെള്ളം ഒഴിപ്പ് എങ്ങനെ എന്തും .   

ആദ്യ സഭയില്‍ അംഗങ്ങളായി ജ്ഞാനസ്നാനം  ലഭിച്ച 30 പേരും സത്യാ വിശ്വാസികള്‍ ആയിരുന്നു എന്ന് പറഞ്ഞല്ലോ ...പക്ഷെ അനൂപ്‌ , രാജീവ്‌  തുടങ്ങിയ ചുരുക്കം ചില കുലം കുത്തികള്‍ ചില്ലറ മുറി മുറുപ്പുകള്‍ ഒക്കെ ഇ കാലത്തു ഉയര്‍ത്തി തുടങ്ങിയിരുന്നു ....

മരിയന്‍ MCA മഹാ സഭാ  രണ്ടായി പിളരുന്നു : AD 2002 ണ്ടോട് കൂടി കേരളത്തിന്റെ നാനാഭാഗത്തു നിന്നും മരിയന്‍ MCA സഭയിലേക്ക് ഏകദേശം 60 പേരെ ജ്ഞാനസ്നാനം നല്‍കി അംഗങ്ങള്‍ ആക്കിയതോടെ യാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് . ഇതില്‍ ഭൂരിപക്ഷം പേരും സ്വന്തം ആയി ദൈവ വിളി ഉണ്ടായി വന്നവരായിരുന്നില്ല  മറിച്ചു കുടുബത്തിനും , നാട്ടിനും നിത്യ തലവേദന ഉണ്ടാക്കി അവസാനം ശല്ല്യം സഹിക്കാന്‍ വയ്യാതെ  നാടുകടത്തിയവര്‍ ആയിരുന്നു ..

ഇതില്‍ ചിലരെ സാത്താന്റെ സന്തതികള്‍ എന്ന് ഈ ഇടെ  'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭാ ' പ്രത്യേകിച്ച് സഭയുടെ (മരിയന്‍ MCA സഭാ അല്ല കേട്ടോ ) വലിയ ഇടയനും  ദൈവത്തെക്കാള്‍ വലിയ ശിഷ്യന്‍ എന്ന ഭാവത്തില്‍ ഓരോ വെടലത്തരങ്ങള്‍ ഓണ്‍ലൈന്‍ ആയും അല്ലാതെയും വിളമ്പി   നാട്ടുകാരുടെ 'നിത്യാരധാന ' ക്ക് പാത്രം ആയി കൊണ്ടിരിക്കുന്ന പണ്ട് സഹോദരന്‍ ആയി ഇപ്പോള്‍ അച്ചന്‍ ആയ 'തിരുമേനി '  വിശേഷി പ്പിച്ചത് ഓര്‍ക്കുമല്ലോ ....

ഏതായാലും  'Incessant സാധന ' എന്ന 'ദൈവത്തിന്റെ കല്‍പ്പന '  അനുസരിച്ച് ജീവിക്കാന്‍ ഒരുക്കമല്ലാത്ത ഇവര്‍ ആണു കുട്ടകളി സഭാ എന്ന സ്വതന്ത്ര സഭാ യുടെ രൂപികരണം ആദ്യമായി തുടങ്ങിയത് . അഖില കേരള അവരാതം സിംഹാസനത്തില്‍ വാണിരുന്ന മലബാര്‍ മേഖലയില്‍ നിന്ന് വന്ന സജിത്ത് എസ് നാഥ് ഒന്നാമന്‍ , കൊണ്ടോട്ടി മാര്‍ അര്‍ഷാദ് ടെമിത്രോസ് , മധ്യ കേരള  ത്തിന്റെ പ്രതിനിധികള്‍ ആയ ഉട്ടോപ്യന്‍ മാര്‍ ജിനയോസ് , തമ്പി മാര്‍ അജയോസ് , തിരുവിതാം കൂറ് കാരായ , മാര്‍ അഭിലാഷ് ചന്ദ്രയോസ് മാര്‍ മോഹനയോസ്  , 
രഞ്ജിത് മാര്‍ രാജൂസ് , എന്നിവര്‍ ചേര്‍ന്ന് പോള്‍ ഐബി ഹോസ്റ്റല്‍ ലു രഹസ്യ യോഗം വിളിച്ചു കൂട്ടുകയും 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭാ ' വിട്ട് കൂടുതല്‍  സ്വതന്ത്ര മായ മറ്റൊരു സഭാ  രൂപികരിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു .Incessant സാധന '  ഇല്ലാതെ തന്നെ  IT കമ്പനി കളുടെ മുന്തിരി തോപ്പില്‍ ജോലി ലഭിക്കും എന്ന് മോക്ഷം കിട്ടും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു . (നിലപാട് ശരിയായിരുന്നു   എന്നും ഈ സഭയിലെ  പലരും ഇന്ന് മുന്തിരി തോപ്പിലെ മാനേജര്‍ മാരും , സൂപ്പര്‍ വൈസര്‍ മാരും ആണു എന്ന് ഓര്‍ക്കുക). തുടര്‍ന്ന് 'കുട്ടകളി സഭയും ' , മാനേജ്‌മന്റ്‌ കമ്മിറ്റി യും രൂപികരിക്കുകയും ചെയ്തു . ക്യാമ്പസ്‌ നു അകത്തും പുറത്തും , മെസ്സ്ലും , എന്തിനു ബാത്രൂം ലു പോലും തികച്ചും സ്വതന്ത്രവും വ്യതസ്തവും ആയി പെരുമാറാനും ,  'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭാ ' യോട് മത്സരിക്കാനും  (ലാബ്‌ , ലൈബ്രറി എന്നീ മേഖലകള്‍ ഒഴികെ )തീരുമാനിക്കുന്നു 

സഭയുടെ ആദ്ദ്യ അധ്യക്ഷന്‍ ആയി ഉട്ടോപ്യന്‍ മാര്‍ ജിനയോസ്  നെ തിരഞ്ഞെടുക്കുകയും . നല്ല തെറി കലര്‍ന്ന മലയാളം ആണു സഭയുടെ ഔദ്യോഗിക ഭാഷയായി അന്ഗീകരിക്കുകയും ചെയ്തു  . സഭയുടെ കുര്‍ബാന ഇ ഭാഷയില്‍ തന്നെ ആണു നിര്‍വഹിക്കപെടുന്നത് ....

കുട്ടകളി സഭയില്‍ ആശയ ധ്രുവീകരണം   :  തീരെ കൂതറകള്‍ ആകണോ എന്നത് ആയിരുന്നു കുട്ടകളി സഭയില്‍ ഉയര്‍ന്നു വന്ന ചോദ്യം . സജിത്ത് എസ് നാഥ് ഒന്നാമന്‍ , കൊണ്ടോട്ടി മാര്‍ അര്‍ഷാദ് ടെമിത്രോസ് , ഉട്ടോപ്യന്‍ മാര്‍ ജിനയോസ്, അഭിലാഷ് ചന്ദ്രയോസ് മാര്‍ മോഹനയോസ്  , രഞ്ജിത് മാര്‍ രാജൂസ് , എന്നീ തിരുമേനി മാര്‍ തീവ്ര കുട്ടകളി വേണം എന്ന നിലപാട് എടുത്തു ... സകലരെയും അവരാതിച്ചു മുന്നേരം എന്ന് പ്രതിന്ജ ചെയ്തു മാര്‍ റിയാസ് അബ്ദുല്ലോസ് നെ ഭാഗ്യ ചിഹ്നം ആയി തിരഞ്ഞെടുത്തു ... കാതു മാര്‍ അമ്മികാട്ടിനെ രാജാവു എന്ന സ്ഥാന പേര് നല്‍കി ആദരിക്കുകയും ചെയ്തു .

എന്നാല്‍ മാര്‍ തോമസ്‌ മാര്‍ വര്‍ഗിയോസ് , ന്റെ വീക്ഷണം അനുസരിച്ച് നമ്മള്‍ കുറച്ചൊക്കെ standard കാണിക്കണം എന്ന നിലപാട് കുറച്ചു പേര് എടുത്തു ..കുട്ടകളി സഭയിലെ മിത വാദികള്‍ ആയിരുന്നു ഇവര്‍ പക്ഷെ കുട്ടകളി സഭാ ഒന്നായി തന്നെ നില്‍ക്കണം എന്നും തീരുമാനിച്ചു ...



'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക  സഭാ - കുട്ടകളി സഭയും ശീതയുദ്ധം ':

 തിയോളജി പഠിപ്പിക്കാന്‍ ആയി കൊല്ല ത്തു നിന്ന് വൈദികന്‍ ആയ Fr വിനോദ് എത്തുന്നതോടെ കുട്ടകളി സഭാ ശക്തി പെടുന്നു ...കുട്ടകളി സഭയെ നശിപ്പിക്കാന്‍ കൊണ്ടുവന്ന വൈദികന്‍ കുട്ടകളി സഭയുടെ മഹാ ഇടയന്‍ ആകുന്നു ...പേറെടുക്കാന്‍ (പ്രസവം ) വന്നവള്‍ ഗര്‍ഭിണി ആയ കഥയും മറ്റു സംഭവങ്ങളും അടുത്ത ലക്കം ..... 


Original article

ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ സഭകളും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളെയും കുറിച്ച് ചെറിയ ഒരു വിവരണം. 


മലങ്കര ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ സഭ 


ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ എന്നത്‌ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്. 
 റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്. 
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ. 
ക്രിസ്തുവര്‍ഷം അന്‍പത്തിരണ്ടാമാണ്ട് തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്തു കപ്പല്‍മാര്‍ഗ്ഗം വന്നിറങ്ങി.കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചു. അനേകം ആള്‍ക്കാര്‍ ജ്ഞാനസ്നാനം ഏറ്റു സത്യക്രിസ്ത്യാനികളായി.മലയാങ്കര, പാലൂര്‍, പരവൂര്‍(കോട്ടക്കായല്‍ ) ഘോക്കമംഗലം,നിരണം, ചായല്‍ , കുരക്കേണിക്കൊല്ലം(കൊല്ലം) എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും
പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാല് ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം ഏറ്റു ഈ കുടുംബങ്ങളില്‍  പട്ടം(വൈദികസ്ഥാനം) കൊടുത്തു .
ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.
 
സഭാ സ്ഥാപകൻ തോമാ ശ്ലീഹാ
പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ.
ആസ്ഥാനം ദേവലോകം (കോട്ടയത്തിന് സമീപം)
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ 30 എണ്ണം
ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ്
അംഗസംഖ്യ ഇരുപത്തിയഞ്ചു ലക്ഷം
 
യാക്കോബായ  സിറിയന്‍  ഓര്‍ത്തഡോക്‍സ്‌  സഭ  

സുറിയാനി ഓർത്തഡോക്സ്‌ സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത്‌ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്‌. 
 അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചു.കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്‌.
ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. 
സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത്‌. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്‌. 
ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്‌. എന്നാൽ ഈ പേര്‌ തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര്‌ പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.
 
സ്ഥാപകൻ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആസ്ഥാനം ദമാസ്കസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ്
അദ്യത്തെ പാത്രിയാർക്കീസ് പത്രോസ് ശ്ലീഹാ
അംഗസംഖ്യ  പന്ത്രണ്ടു ലക്ഷം
 
 പ്രതിസന്ധി
അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണിരുന്ന പത്രോസ് പാത്രിയാര്‍ക്കീസ് ബാവ 1876  ല്‍ കേരളത്തിലെത്തി .ആദ്യമായിട്ടായിരുന്നു  ഒരു പാത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിക്കുന്നത് .അദ്ദേഹം മുളന്തുരുത്തിയില്‍ ഒരു യോഗം വിളിച്ചു കൂട്ടുകയും മലങ്കരസഭ ക്രമീകരണത്തിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അന്ന് വരെ മലങ്കര സഭ ഭരിച്ചിരുന്നത് ഒരു മെത്രോപ്പൊലീത്ത ആയിരുന്നു. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പത്രോസ് പാത്രിയാര്‍ക്കീസ് ബാവ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി തിരിക്കുകയും അവയ്ക്ക്  പ്രത്യേകം മെത്രോപ്പൊലീത്തമാരെ വാഴിക്കുകയും, മലങ്കര മെത്രോപ്പൊലീത്തയുടെ കീഴില്‍ ഭരണം നടത്തുന്നതിന്  അവരെ അധികാരപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പത്രോസ് പാത്രിയാര്‍ക്കീസ് ബാവ സ്വദേശത്തേക്ക്  മടങ്ങുകയും 1895 ല്‍ കാലം ചെയ്യുകയും ചെയ്തു.
അതേത്തുടര്‍ന്ന് പാത്രിയാര്‍ക്കാ സ്ഥാനത്തേക്ക് രണ്ടു പേര്‍ മത്സരിച്ചു ; അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുള്‍ മിശിഹ ജയിക്കുകയും അദേഹത്തെ പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പരാജിതനായ അബ്ദുള്ള, ഒരു പാത്രിയാര്‍ക്കീസ് സിംഹാസനത്തില്‍ വാഴുമ്പോള്‍ ആ സിംഹാസനതിലേക്ക് മറ്റൊരാള്‍ വാഴിക്കപ്പെടാന്‍ പാടില്ല എന്ന നിയമവും കീഴ്‌വഴക്കവും ലംഘിച്ചു, തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു. അബ്ദുല്‍ മിശിഹായുടെ സ്ഥാനം പിന്‍വലിക്കുകയും അത് അബ്ദുള്ളക്ക് ലഭ്യമാക്കുകയും ചെയ്തു.
അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ 1909  ല്‍  മലങ്കരയില്‍ (കേരളത്തില്‍ ) വന്നു അന്നുള്ള മലങ്കരമെത്രപ്പോലീത്ത വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസ് ആയിരുന്നു.പാത്രിയാര്‍ക്കീസും മെത്രപ്പോലീത്തയും അഭിപ്രായവ്യത്യാസമുണ്ടായി. അബ്ദുള്ള ബാവ മലങ്കര സഭയില്‍ ലൌകികമായ അധികാരാവകാശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സഭ സ്വത്തുക്കള്‍ അദ്ദേഹത്തിന് എഴുതിക്കൊടുക്കണമെന്ന്  ആവശ്യപ്പെടുന്നുവെന്നുമായിരുന്നു വട്ടശ്ശേരില്‍ മെത്രപ്പോലീത്തയും അനുയായികളും പാത്രിയാര്‍ക്കീസിന്  എതിരായി ഉന്നയിച്ച ആരോപണം.
പാത്രിയര്‍ക്കീസ്, വട്ടശേരില്‍ മാര്‍ ദീവന്ന്യാസിയോസിനെ  മുടക്കി. അതിനു ശേഷം ആലുവയില്‍ തന്നെ അനുകൂലിക്കുന്നവരുടെ  ഒരു യോഗം ചേരുകയും  മാര്‍ കൂറിലോസ്സിനെ ബദല്‍ മലങ്കര മെത്രപ്പോലീത്തയായി തെരഞ്ഞെടുത്തു നിയമിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു 1911 ല്‍ അദ്ദേഹം സ്വദേശത്തേക്ക്  മടങ്ങിപ്പോയി.
അബ്ദുള്‍ മിശിഹ ആകട്ടെ അബ്ദുള്ളയുടെ മുടക്ക് അസാധുവാണെന്നും താന്‍ തന്നെയാണ് പാത്രിയര്‍ക്കീസ് എന്നും കാണിച്ചു വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസിനു സന്ദേശം അയയ്ക്കുകയും പ്രസ്തുത മുടക്കിന് യാതൊരു വിലയും കല്പ്പിക്കെണ്ടാതില്ലെന്നും കാണിച്ചു കല്‍പ്പന ഇറക്കുകയും ചെയ്തു. 
അങ്ങനെ ഒരേ സമയം രണ്ടു പാത്രിയര്‍ക്കീസുമാരും , അവരുടെതായ രണ്ടു മലങ്കര മെത്രപ്പോലീത്തമാരും. ഇരുവരും മലങ്കരസഭയുടെ ഭരണാവകാശം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി.
1912 ല്‍ അബ്ദുള്‍ മിശിഹ പാത്രിയാര്‍ക്കീസ്  കേരളത്തിലെത്തി. മാര്‍ ഈവാനിയോസിനെ കാതോലിക്കയായി വാഴിച്ചു.
ഇതിനെ തുടര്‍ന്ന്
അബ്ദുള്‍ മിശിഹ കല്പ്പനയിറക്കി. അതില്‍ പ്രധാനമായും 5  കാര്യങ്ങളാണ് പറയുന്നത്.
1) മലങ്കര സഭയില്‍ സ്വാതന്ത്ര്യവും സമാധാനവും നിലനില്‍ക്കുന്നതിന് കാതോലികേറ്റ് പുനസ്ഥാപിക്കേണ്ടത് എത്രയും ആവശ്യമാണെന്ന്  ബോധ്യപ്പെട്ടിരിക്കുന്നു.
2)മാര്‍ തോമാശ്ലീഹായുടെ സിംഹാസനതിലേക്ക് അദ്ദേഹത്തിന്റെ പിന്‍ഘാമിയായിട്ടാണ്  കാതോലിക്ക വാഴിക്കപ്പെട്ടിരിക്കുന്നത്.
3) മെത്രപ്പോലീത്തമാരെ  വാഴിക്കാനും മറ്റുമുള്ള അവകാശം കാതോലിക്കായ്ക്ക് ഉണ്ടായിരിക്കും. മേലില്‍ ആയതിനു പാത്രിയാര്‍ക്കീസിനെ ആശ്രയിക്കേണ്ടതില്ല.
4) ഒരു കാതോലിക്ക ധിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി  മറ്റൊരാളെ വാഴിക്കുവാന്‍ മലങ്കര സഭ സുന്നഹദോസിനു അധികാരമുണ്ടായിരിക്കും.അതില്‍ നിന്നും അവരെ വിരോധിപ്പാന്‍ ആര്‍ക്കും അധികാരമില്ല.
5) അന്തോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധം മേലിലും അഭംഗുരമായി നിലനിര്‍ത്തണം 
 അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 1915 ല്‍ കാലം ചെയ്തു.
വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസും കൂട്ടരും അബ്ദുള്‍ മിശിഹ കൊടുത്ത കാതോലിക്കേറ്റിനെ അംഗീകരിച്ചു അതിനു കീഴില്‍ നിന്നു.അവര്‍ കാതോലിക്കാ കക്ഷി എന്നറിയപ്പെടാന്‍ തുടങ്ങി.
അബ്ദുള്‍ മിശിഹായെ പാത്രിയാര്‍ക്കീസായി അംഗീകരിക്കാതെ, അബ്ദുള്ളയെ അംഗീകരിച്ചും പിന്താങ്ങിയും നിന്ന മാര്‍ കൂറിലോസും കൂട്ടരും പാത്രിയര്‍ക്കീസ് കക്ഷി എന്നും അറിയപ്പെടാന്‍ തുടങ്ങി... 
അതിനു ശേഷം മലങ്കരസഭയുടെ ഭരണാധികാരത്തിനും മറ്റുമായി


പാത്രിയര്‍ക്കീസ് പക്ഷവും കാതോലിക്കാ പക്ഷവും  കേസുകളും വഴക്കുകളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
അവസാനം 43 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1958  സെപ്തംബര്‍ 12 നു ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്നും കാതോലിക്കാ കക്ഷിക്ക് അനുകൂലമായി അന്തിമവിധി പ്രഖ്യാപിക്കപ്പെട്ടു. 


അതിനു ശേഷം ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ വിഭാഗങ്ങള്‍ തമ്മില്‍ യോജിച്ചെങ്കിലും  1974 ല്‍ വീണ്ടും പിരിഞ്ഞു.
അബ്ദുല്‍ മിശിഹായുടെയും  അബ്ദുല്ലായുടെയും മരണത്തോടെ അന്ത്യോഖ്യന്‍ സഭകളില്‍ ഉണ്ടായിരുന്ന ഭിന്നത അവസാനിച്ചെങ്കിലും.മലങ്കര സഭയില്‍ അതെ തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും വളരെ ശക്തമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു...



1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ഒരുമാതിരി ഊംബിയ വിവരണമായിപ്പോയി