World Cup football - സംശയങ്ങള്‍ ...

By Mathew :
daa...Arshad,
Hw many matches one need to stay back, if you see a red card? it is 2 games, I know...is it including the match he got the red card?

By Arshad:
yes mathew.. including the match he got the red card and the very next match..

By Lijin:

ഗ്ലാട്സ്ടോന്‍ രാജ് സര്‍ നോട് ചോദിച്ചാല്‍ സിമ്പിള്‍ ആയി ഇങനെ പറയും


The player ""P'' who is receiving a red card in ''X' th minute of a match M , cant play from the very next ie ''X+1'' time of the same match .

He will be eligible for playing in the very last match to the third match from the match he got red card....


സാന്റോ സര്‍ ചോദിച്ചാല്‍ ഇങ്ങനെ ആകും മറുപടി


Red card..i dont know much about it...i think he cant play again in his life..anyway i am not sure about it...that is not in the fifa rules...lijin what is fifa..? Paulson u should check all FIFA rule in the NET today itself ..it is compulsory....


mendus സര്‍ നോട് ചോദിച്ചാലോ :
അത് ഒരു നല്ല ടോപ്പിക്ക് ആണ് കേട്ടോ ..റെഡ് കാര്‍ഡ്‌ കളെ കുറിച്ച് ഒരു സര്‍വേ നടത്താമോ ..? റെഡ് കാര്‍ഡ്‌ കണ്ടാല്‍ ഒരു കളിയില്‍ നിന്ന് suspend ചെയ്യും എന്ന് അഭിപ്രായം ഉള്ളവര്‍ ഒന്ന് കൈ പോക്കാമോ ..എന്താ ടോണി ക്ക് അഭിപ്രായം ഒന്നും ഇല്ലേ ..?


Pius അച്ഛന്‍ : ഇ റെഡ് കാര്‍ഡ്‌ എന്ന് പറയ്ന്നത് അത്ര നല്ല ഒരു കാര്‍ഡ്‌ ആണ് എന്ന് തോന്നുന്നില്ല . റെഡ് കാര്‍ഡ്‌ മാറ്റി അതിനു പകരം പച്ച , പിങ്ക് ..ഓറഞ്ച് അങനെ എതെകിലും കാണിക്കുന്നത് അല്ലെ നല്ലത് .

Making of 'തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം 3'


ഉദയനാണ് താരം ക്ലൈമാക്സ്‌ ആവത്തിച്ചു - സനൂപിലൂടെ ( by Jino)

ഇതൊരു നടന്ന സംഭവം ആണ്. ഉദയനാണ് താരം ക്ലൈമാക്സ്‌, സനൂപ് അര്‍ഷാദ് എന്നിവരില്ലോടെ ആവര്‍ത്തിച്ചു. ഇവിടെ അര്‍ഷാദ് മോഹന്‍ലാലിന്‍റെ ഉദയന്‍ റോളും, സനൂപ് ശ്രീനിവാസന്‍റെ റോളും, ഈ പാവം ഞാന്‍ മുഷിന്റെ ബാബിക്കുട്ടന്‍ റോളും എടുക്കുക ആണ് ഉണ്ടായത്..


സാഹചര്യം
ഇന്നലെ ലിജിന്‍ എഴുതിയ "തടിയന്റ വിള വിനോദ് ഗുരുക്കള്‍ - ഭാഗം മൂന്ന്‍" എന്ന ലേഖനം അര്‍ഷാദ് ബ്ലോഗില്‍ ഇട്ടു. അതിലെ ഏറ്റവും പ്രധാനമായ് ഭാഗം ആയിരുന്നു "സനൂപ് നാള്‍ അഞ്ചു പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു വെച്ചിരുന്ന ഫോണ്‍ എടുത്തു വീട്ടില്‍ വിളിക്കുന്ന" ഭാഗം. ബാക്കി എല്ലാ ഭാഗങ്ങളുടെയും ഫോട്ടോ അര്‍ഷടിന്റെ കൈയില്‍ ഉണ്ടായിരുന്നു. പക്ഷെ സനൂപ് ഫോണ്‍ വിളിക്കുന്ന ഫോട്ടോ മാത്രം ഇല്ല. ആ ഫോട്ടോ എങ്ങനെ സങ്കടിപ്പിക്കും. ആ പടം ഇല്ലങ്കില്‍ ലിജിന്‍റെ ആര്‍ട്ടിക്കിള്‍ ക്ലൈമാക്സ്‌ ഇല്ലാത്ത പടം പോലെ ആണ്. അവസാനം ഉദയന്‍ അര്‍ഷാദ് സനൂപിനോട് ചോദിച്ചു ഫോണ്‍ വിളിക്കുന്ന ഒരു പടം തരുമോ എന്ന്. അര്‍ഷടിനെ ഒരു പാഠം പഠിപ്പിക്കണം എന്ന് വിചാരിച്ച്, സന്നോപ് ആ പടം കൊടുത്തില്ല. പക്ഷെ ആ പടം ഇല്ലാതെ ബ്ലോഗ്‌ പൂര്‍ണ്ണം ആകില്ല. അവസാനം അര്‍ഷാദ് എഴുതി തയാറാക്കിയ തിരക്കഥ പോലെ സനൂപിനെ കുഴിയില്‍ ചാടിച്ച് അങ്ങനെ ഒരു പടം ഒപ്പിച്ച് എടുത്തു...


ഉദയന്‍ അര്‍ഷാദ് തന്‍റെ ദുബായില്‍ (ഫോണ്‍ നമ്പറില്‍ originality വരാന്‍ വേണ്ടി ) ഉള്ള ബഷീര്‍ എന്ന സുഹൃത്തിനെ കൊണ്ട് സനൂപിനെ മൊബൈലില്‍ വിളിച്ചു oru SEO പ്രൊജക്റ്റ്‌ ഉണ്ട് എന്ന് പറഞ്ഞു.. അതിന്‍റെ ചര്‍ച്ചക്കായി വെബ്‌ ക്യാമറയില്‍ വരാന്‍ പറഞ്ഞു. എന്നിട്ട് അര്‍ഷാദ് ബഷീറിന്റെ പേരില്‍ കള്ളാ ചാറ്റ് ഐ ഡി ഉണ്ടാക്കി ബാംഗ്ലൂരില്‍ നിന്നും സനൂപും ആയി വെബ്‌ കാം വെച്ച് സംസാരിച്ചു. അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ സനൂപിനെ മൊബൈലില്‍ വിച്ചു. ഓസ്ട്രേലിയ നമ്പര്‍ കണ്ടപ്പോള്‍ സനൂപ് ബഷീറിനോട്‌ ഹോള്‍ഡ്‌ ചെയ്യാന്‍ പറഞ്ഞിട്ട എന്‍റെ ഫോണ്‍ എടുത്തു.. ഈ സമയത്ത് ബുദ്ധിമാനായ അര്‍ഷാദ് പ്രിന്‍റ് സ്ക്രീന്‍ അടിച്ച് സനൂപിന്റെ മൊബൈലില്‍ സംസാരിക്കുന്ന ഫോട്ടോ എടുത്തു ബ്ലോഗ്‌ ക്ലൈമാക്സ്‌ അപ്ഡേറ്റ് ചെയ്തു... അങ്ങനെ സനൂപിന്റെ ഫോണ്‍ വിളിക്കുന്ന പടം കൂടെ ഉള്ള ബ്ലോഗ്‌, ക്ലൈമാക്സ്‌ സഹിതം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, http://marianmca2005.blogspot.com/2010/06/3.html

തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം 3

കഴിഞ്ഞ ലക്കം ...
....ഏതായാലും സനൂപ് വളരെ സന്തോഷത്തില്‍ ആണ് . വിനോദ് സര്‍ തകര്‍പ്പന്‍ ക്ലാസ്സ്‌ ആയിരുന്നു അത്രേ .ടോണി പറഞ്ഞു എക്സാം എഴുതാന്‍ ഉള്ളത് എല്ലാം അവനു ഒറ്റ ക്ലാസ്സ്‌ കൊണ്ട് കിട്ടി ""clinet "" ""സെര്‍വര്‍"" ഇനി ഏതു ചോദ്യം വന്നാലും ആന്‍സര്‍ റെഡി . ആരോ ഒരു സംശയം പ്രകടിപിച്ചു ടെ ഇങ്ങേരു അര മണിക്കൂര്‍ ക്ലാസ് എടുത്തിട്ടും അകെ രണ്ടു വാക്ക് അല്ലെ തിരിച്ചും മറിച്ചും പറഞ്ഞത് . clinet server - server client . പെട്ടന്ന് എല്ലാവരും നീശബ്ദ മായി .ശരിയാണല്ലോ . എല്ലാവരും അപ്പോളാണ് അത് ഓര്‍ത്തത്‌ ..ദൈവമേ ജിന്‍സ് ന്റെ വക ആയിരുന്നു വിളി . ....

ഭാഗം 2 -> http://marianmca2005.blogspot.com/2010/06/2.html
ഭാഗം 1 -> http://marianmca2005.blogspot.com/2010/06/blog-post_07.html

ഭാഗം 3


വരട്ടെ ആദ്യത്തെ ക്ലാസ്സ്‌ അല്ലെ ..മാത്യു കുട്ടി സര്‍ ന്റെ ആധികാരികം അയ അഭിപ്രായം എല്ലാവരും അഗികരിച്ചു . അങ്ങനെ ചില്ലറ ചര്‍ച്ചകള്‍ ഒക്കെ ആയി ഊണ് കഴിക്കാന്‍ ആയി എല്ലാവരും പിരിഞ്ഞു .ഊണ് കഴിച്ചിട്ട് വന്നാല്‍ പിന്നെ ഒഫീഷ്യല്‍ അയ വിശ്രമ വേള ആണ് . 9 മണിക്ക് സ്റ്റഡി ബെല്‍ അടിക്കും വരെ .


ഊണ് കഴിഞ്ഞു ഹോസ്റ്റല്‍ വന്നു കയറി അപ്പോള്‍ അതാ MCA ക്കാരുടെ തകര്‍പ്പന്‍ volleyball കളി നടക്കുന്നു അതും shuttle കോര്‍ട്ട് .റിയാസ് attack സോണ്‍ നിന്ന് തകര്‍പ്പന്‍ സ്മാഷ് ..ഇത്രയും ഉയരം കുറഞ്ഞ attacker ലോക volleyball ചരിത്രത്തില്‍ വേറെ ഒണ്ടോ എന്ന് സംശയം . തമ്പി അണ്ണന്‍ , സജിത്ത് സ നാഥ് എന്നിവരും ഉജ്വ്വാല ഫോം ലാണ് . അഭിലാഷ് ചന്ദ മോഹന്‍ ലിബെരോ ആണോ എന്ന് തോന്നും വിധം കളരി പയറ്റു നടത്തുന്നു ..അതാ സതീഷ് volleyball കളിക്കുന്നു ...തകര്‍പ്പന്‍ കളി അന്തം വിട്ടു ഞാന്‍ നിന്ന് ..ഇന്ത്യന്‍ ദേശിയ ടീം പോലും ഇത്ര നല്ല കളി അല്ലല്ലോ ദിവമേ ...ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ volleyball കളിക്കുന്ന പന്തിനു എന്തോ ഒരു പ്രത്യേകത ഉള്ള പോലെ...അയ്യേ ...അയ്യേ ..അത് തന്നെ പ്ലാസ്റ്റിക്‌ പന്ത് ...ഹ..ഹ ..അതാണ് കളിയുടെ രഹസ്യം ...അപ്പുറത്തെ കോര്‍ട്ട് ലേക്ക് നോക്കിയാ എന്റെ ഹൃദയം തകര്‍ന്നു ...അതാ സുര്യന്റെ വെളിച്ചത്തില്‍ പകല്‍ പോലും കണ്ണ് നേരെ കാണാന്‍ വയ്യാത്ത സ്വാമിജി രാത്രി ട്യൂബ് ലൈറ്റ് ഇട്ടു shuttle കളിക്കുന്നു ...എതിരാളി യെ കൂടി കണ്ടപ്പോള്‍ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി ...ചട്ടുകാലന്‍ ടിജോ....എന്തൊക്കെ കാണണം ...ചെറിയ indoor ഗ്രൌണ്ട് മുഴുവന്‍ എന്തൊക്കെ കളികളാണ് . volleyball,shuttle , caroms അതാ രഞ്ജിത് ക രാജു ഒരു PVC പൈപ്പ് , പേപ്പര്‍ ബോള്‍ ആയി UG പിള്ളേരുമായി cricket ... അവശത യോടെ ആദ്യം കണ്ട റൂമിലേക്ക്‌ കയറി ..


റൂമില്‍ വെളിച്ചം ഇല്ല ... ശംഭു പാക്കിന്റെ നേര്‍ത്ത ഗന്ധം ..ബോബിന്റെ റൂം ആണ് എന്ന് മനസ്സില്‍ ആയി റൂമില്‍ ആരും ഇല്ല കുറച്ചു നേരം കിടക്കാം ..അപ്പോള്‍ എന്തോ ഒരു സംബ്ദം ..ഒരു ചീറല്‍ പോലെ തോന്നി ..വീണ്ടും ..എന്തോ ചീറ്റുന്ന പോലെ ....ദൈവമേ അലവലാതി ബോബിന്‍ കണ്ട തുണി എല്ലാം കഴുകാതെ കൂട്ടി ഇട്ടിരിക്കുന്നു ജനാല വഴി വല്ല പാമ്പും അകത്തു കയറി കാണുമോ.. ...രണ്ടു പാമ്പ് കള്‍ക്ക് ഒരേ മുറിയില്‍ കഴിഞ്ഞു കൂടാ എന്ന് നിയമം ഒന്നും ഇല്ലല്ലോ . അതാ വിണ്ടും എന്തോ നേര്‍ത്ത ശബ്ദം..ഒറപ്പ് പാമ്പ് തന്നെ ഞാന്‍ ലൈറ്റ് ഇട്ടു ..ഓ ..ഇവന്‍ ആയിരുന്നോ പേടിപിച്ചു കളഞ്ഞല്ലോ ...നമ്മുടെ ദര്‍ശന്‍..രാത്രി ഊണ് ഒക്കെ കഴിച്ചു വന്നു ഇരുട്ടത് ചുരുണ്ട് കൂടി കിടന്നു ഫോണ്‍ ചെയ്യന്നു .... വളരെ പതുക്കെ ഉള്ള സംസാരത്തിനു ഇടയ്ക്കു വരുന്ന ചിരിയും , പിണക്കവും ഒക്കെ ആണ് പാമ്പ് ചീറ്റുന്ന പോലെ ഉള്ള ശബ്ധ വീചികള്‍ ആയി തോന്നിയത് .


അതാ വാണം കൊളുത്തി വിട്ട പോലെ കക്ഷം കീറിയ സ്വെടെര്‍ പിന്നെ രണ്ടു മൂന്ന് ഉടുപ്പ് ..കയലി ഒക്കെ ഇട്ടു ഉട്ടോപ്പിയന്‍ ഓടുന്നു ...ആ ഓട്ടം MSW ക്കാരുടെ മുറികള്‍ കടന്നു ഇവിടെ എത്തി.. ..ഹ..ഹ ഓട്ടം കണ്ടാല്‍ അറിയാം തടിയന്‍ ജസ്റ്റിന്‍ അല്ലെങ്കില്‍ പോള്‍സണ്‍ നെ യോ അവരതിക്കാന്‍ നോക്കി കാണും ...ഏതായാലും അത് പതിവായതിനാല്‍ ഒന്നും തോന്നിയില്ല .സനൂപ് നാല് അഞ്ചു പ്ലാസ്റ്റിക്‌ കവര്‍ ഉള്ളില്‍ പൊതിഞ്ഞു ഈര്‍പ്പം അടിക്കാതെ വെച്ചിരിക്കുന്ന തന്റെ മൊബൈല്‍ പുറത്തെടുത്തു വീട്ടുകാരെ വിളിച്ചു എന്തൊക്കയോ പറയുന്നു . കോണ്‍ഗ്രസ് കാര്‍ ഗ്രൂപ്പ്‌ യോഗം കൂടി തന്ത്രങ്ങള്‍ മെനയുന്ന ഭാവങ്ങള്‍ ...എന്തക്കയോ പറഞ്ഞു വീട്ടുകാരെ എന്തോ അവശ്യം ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ..ഉറപ്പു വീടുകര്‍ക്ക് ഒരു ലോണ്‍ കൂടി അടച്ചു തുടങ്ങാം .





രാവിലെ കുളിക്കുന്ന കാര്യം ഇപ്പോഴാണ്‌ ഓര്‍ത്തത്‌ എന്നാ പോലെ തോമാച്ചന്‍ ബക്കറ്റ്‌ സോപ്പ് ,പേസ്റ്റ് ,ബ്രെഷ് എന്നിവയും ആയി കുളിമുറിയിലേക്ക് പോകുന്നു . അനീഷ്‌ PT യുടെ മുറിയില്‍ നിന്ന് അവയ്ക്തമായ ഏതോ ഗാനം കേള്‍ക്കാം ..റഹ്മാന്‍ ന്റെ പാട്ട് ആകും എന്ന് ഉറപ്പു ...വീട്ടിനു അടുത്തുള്ള ലോട്ടറി കച്ചവടക്കാരന്‍ മണിയന്‍ അണ്ണന്‍ കച്ചവടം മതിയാക്കി പോയപ്പോള്‍ കൊടുത്ത രണ്ടു സ്പീക്കര്‍ ആണ് ..AR റഹ്മാന്‍ ന്റെ ബീറ്റ് ഇട്ടാലും ."".നാളെയാണ് നാളെയാണ് നാളെയാണ് ..കടന്നു വരൂ കടന്നു വരൂ കടന്നു വരൂ.. ""എന്ന് പറയുന്ന ഒരു ടച്ച്‌ ആ സ്പീക്കര്‍ അപ്പോളും തുടര്‍ന്ന് പോന്നിരുന്നു .


ആരോ വരുന്നു ...ഓ രേനിഷ് , ഇവന്‍ രാവിലെ ചെവിതോണ്ടി തീര്‍ന്നു എന്ന് പറഞ്ഞു അത് വാങ്ങാന്‍ പോയിട്ട് ഇപ്പോളാണോ വരുന്നത് .ചോദിച്ചപ്പോള്‍ പറഞ്ഞു കുട്ടിക്കനത് ചെന്നപ്പോള്‍ ആണ് അറിഞ്ഞത് കമ്പം , തേനി എന്നിവിടെങ്ങളില്‍ കുറഞ്ഞ വിലക്ക് നല്ല ചെവിത്തോണ്ടി കിട്ടും എന്ന് ..അങനെ അങ്ങോട്ട വിട്ടു ..കൂടുതല്‍ ഒന്നും ചോദിച്ചില്ല.. 70 MM ചിരി കണ്ടാല്‍ അറിയാം എവിടുന്നോ ബാര്‍ലി വെള്ളം മോന്തി ഉള്ള വരവ് ആണ് .ഹോസ്റ്റല്‍ warden മാത്യു ഉപദേശിച്ചു ""പയസ് അച്ഛന്‍ വന്നു നമഹ ..യമഹ ഒക്കെ പറയാന്‍ പറയുന്നതിന് മുന്‍പ് കിടന്നു ഉറങ്ങാന്‍ നോക്ക്"" .

എന്താ ഒരു ചീഞ്ഞ മണം..അര്‍ഷാദ് ഒരു ബക്കറ്റില്‍ എന്തോ കൊണ്ട് പോകുന്നു ..ഹ..ഹ കഴിഞ്ഞ ആഴ്ച കൊണ്ടോട്ടി ക്ക് പോകും മുന്‍പ് സര്‍ഫ് ല് അലക്കാന്‍ മുക്കിവെച്ച തുണി .മറന്നു പോയി ..ഇപ്പോള്‍ അത് ''ചീസസ് ഫ്രം ലിവര്‍ പൂള്‍'' പോലെ ആയി ..അലക്കാന്‍ കൊണ്ട് പോകുകയവും .അലക്കി ഇടേണ്ട താമസം പിന്നെ അടുത്ത അലക്കിനു മാത്രമേ അവനു അത് കണികാണാന്‍ കിട്ടു പാവം . അപ്പോപ്പന്‍ സുബിന്‍ രാവിലെ മുതല്‍ പാറ പൊട്ടിച്ചു ക്ഷിണിച്ച തൊഴിലാളിയെ പോലെ കട്ടിലില്‍ ചുരുണ്ട് കൂടി .


മുട്ടാസ് , സിജോ വര്‍ഗീസ്‌ എന്നിവര്‍ ഒരു അമ്മ പെറ്റ അളിയന്മാരെ പോലെ കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടന്നു കാര്യം പറയുന്നു .അവരുടെ മെത്ത യുടെ ഇടയില്‍ നിന്ന് പല ഇക്കിളി നടിമാരും റൂമിലേക്ക്‌ വരുന്നവരെ നോക്കി ചിരിച്ചു പ്രലോഭിപിച്ചു കൊണ്ടിരുന്നു . സ്റ്റഡി ടൈം ബെല്‍ മുഴങ്ങി .അതാ അഭിലാഷ് പാഞ്ഞു വന്നു ബെഡ് ഓടു കൂടി അളിയന്മാരെ പൊക്കി മാറ്റി പരുന്തു കോഴികുഞ്ഞിനെ രഞ്ജുന്ന പോലെ ഒരു സാഹിത്യ സൃഷ്ടിയും ആയി പറന്നു കഴിഞ്ഞു .(""സ്റ്റഡി ടൈം അല്ലെ ..ഇന്നത്തെ വായിക്കാവൂ എന്ന് പറഞ്ഞിട്ടില്ലല്ലോ ..).തള്ള കോഴി യെ പോലെ മുട്ടാസ് ചെറുത്തു നില്ക്കാന്‍ നോക്കി എങ്കിലും ""വിശപ്പ് "" മൂത്ത് അന്ധനായ അഭിലാഷ്, മുട്ടാസ് തന്റെ കുഞ്ഞുങ്ങളെ പോലെ സൂക്ഷിച്ചു വച്ചിരുന്ന ഇക്കളി പുസ്തകങ്ങളില്‍ ഒന്നിനെയും കൊണ്ട് കഴുകനെ പോലെ പറന്നു ..


ഹോസ്റ്റലില്‍ വീണ്ടും നിസബ്ദത. ഇനി യുള്ള ടൈം ആണ് ഏറ്റവും അപകടം .ഹോസ്റ്റല്‍ വാര്‍ഡന്‍ പയസ് അച്ഛന്റെ '"ആക്രമണം"" ഏതു നേരവും സംഭവിക്കാം . പലവിധ നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും പട്ടാള ക്യാമ്പ്‌ പോലെ എല്ലാവരും കണ്ണും കാതും കൂര്പിച്ചു ഇരുന്നു . ഗറില്ല യുദ്ധമുറ ആണ് പയസ് അച്ഛന്റെ രീതി .പതുങ്ങി പതുങ്ങി വരും..ജന്നലില്‍ കൂടി ഉള്ള ആ നോട്ടം നമ്മള്‍ തിരിച്ചു അറിയുമ്പോള്‍ സമയം വൈകിപ്പോയിരിക്കും . പക്ഷെ ഇ '"ആക്രമണത്തെ "" പ്രധിരോധിക്കാന്‍ വിദക്ത പരിശിലനം നേടിയ ചിലര്‍ ഞങളുടെ കൂട്ടത്തില്‍ ഓട്നയിരുന്നു . ഇതില്‍ പ്രമുഖന്‍ ആയിരുന്നു ക്യാപ്റേന്‍ ടോണി .
അച്ഛന്‍ വരുന്നു എന്ന് മനസിലയാല്‍ ടോണി യുടെ കയില്‍ എങ്ങനെ ആണ് എന്ന് അറിയില്ല , വായിക്കാന്‍ ഒരു തുണ്ട് കടലാസ്സ്‌ എങ്കിലും കിട്ടിയില്ല എങ്കില്‍ ഒന്നുകില്‍ ബൈബിള്‍ , അല്ലെങ്കില്‍ കൊന്ത മാല കൃത്യമായി കാണും .സംതൃപ്തി യോടെ ചിരിച്ചു അച്ഛന്‍ അടുത്ത റൂമിലേക്ക്‌ നീങ്ങും . പിന്നെ സജിത്ത് നാഥ് , രഞ്ജിത് ഇവര്‍ ഓന്ത് നിറം മാരും പോലെ ഭാവങ്ങള്‍ മാറ്റാന്‍ കഴിവുള്ളവര്‍ ആണ് ആരെ എങ്കിലും അവരതിക്കാന്‍ ഓടികുംപോള്‍ അച്ഛന്നെ മുന്‍പില്‍ ചെന്ന് പെട്ടാല്‍ പോലും നിഷ്കളങ്ഗം , ഏതോ നോട്ട് ബുക്ക്‌ തിരയുന്ന ഭാവം , വെള്ളം കുടിക്കാന്‍ പോകുന്ന ഭാവം ഒക്കെ വിരിയിച്ചു രക്ഷപെടും . പിന്നെ അച്ഛന്‍ വന്നാല്‍ അലമാരിക്കകത്തു പോലും കയറി ഒളിച്ചിരിക്കാന്‍ ഉള്ള കഴിവ് അഭിലാഷ് , അര്‍ഷാദ് , ഉട്ടു ,Tijo എന്നി ജീവജാലങ്ങള്‍ക്കും പ്രകൃത്യ ഒണ്ടായിരുന്നു . പിന്നെ അച്ഛന് തങ്ങളില്‍ ഉള്ള അമിതം അയ വിശ്വാസം മറ ആക്കി രക്ഷപെടുന്ന തമ്പി അണ്ണന്‍ , മാത്യു , തോമാച്ചന്‍ ,അജോ പി ജോ തുടങ്ങിയ വര്‍ഗത്തില്‍ പെട്ട ജീവികളും. ചുരുക്കി പറഞ്ഞാല്‍ എന്നെയും , റിയാസ് , ബോബിന്‍ , പോലെ ഉള്ള നിരുപദ്രവ കാരികളെ അച്ഛന്‍ പൊക്കുകയും ചെയ്യും .







അങ്ങനെ ഇങ്ങനെ ഒക്കെ അന്നത്തെ ദിവസം അങ്ങ് കഴിഞ്ഞു ...രാവിലെ കോളേജ് ന്റെ ഫ്രണ്ട് ഗേറ്റ് വഴി പോകാന്‍ ഗൂര്‍ഖ തടസം ആയതിനാല്‍ ഒന്ന് പുകയ്ക്കാന്‍ ഹോസ്റ്റല്‍ നിന്ന് റോട് വഴി ജോസ് അണ്ണന്‍ ന്റെ കടയില്‍ രേനിഷ് നൊപ്പം പോകുംവഴി കോളേജ് മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍ .എല്ലാം ലോക്കല്‍ ആള്‍ക്കാര്‍ ...മിക്കവാറും എല്ലാം തേയില തോട്ടത്തില്‍ പണിയെടുക്കാന്‍ വന്ന പാവങ്ങള്‍ ആണ് ..കുറെ പീക്ക്രി പിള്ളാര്‌ ഗേറ്റ് ഒക്കെ തൂങ്ങി കേറി നോക്കുന്നു ..കുറച്ചു കൂടി വലിയ സൈസ് പിള്ളാര്‌ മതില്മേല്‍ കേറി ഇരിപ്പോണ്ട് ...പെണ്ണ് ങ്ങള്‍ കൂട്ടം കൂടി നിന്ന് പിറുപിറുക്കുന്നു ...ഒരു മെലിഞ്ഞു ഉണങ്ങിയ ചാവാലി പോലെ ഒരുത്തന്‍ രാവിലെ തന്നെ എന്തോ കടിച്ചു പറിച്ചു തിന്നു കൊണ്ട് ഗേറ്റ് ന്റെ ഇടയില്‍ കൂടെ എല്ലിച്ച കഴുത് ഇട്ടു അത്ഭുത ത്തോടെ സിനിമ കാണുന്ന ഭാവത്തില്‍ ഏന്തി വലിഞ്ഞു നോക്കുന്നു .അതിലെ പോയ കൊണ്ടോട്ടി ബസ്‌ ഡ്രൈവര്‍ ബസ്‌ നിര്‍ത്തി കാര്യം എന്താണ് എന്ന് തിരക്കുന്നു ....അകെ ഒരു ബഹളം .ദൈവമേ എന്താ ഇത് ...എതെകിലും അത്യാഹിതം കോളേജില്‍ ..? ഷാജി ചേട്ടന്റെ മെസ്സില്‍ നിന്ന് ചായ കുടിച്ച ആര്‍ക്കെങ്കിലും കാഴ്ച പോയോ ..? ഇന്റെര്‍ണല്‍ മാര്‍ക്ക്‌ കുറച്ച ത്തിനു ജിന്‍സ് ഇനി സര്‍ മാരെ ആരെ എങ്കിലും ..? വാച്ച് മാന്‍ ബിനോയ് യും ജൂബിറ്റ് കൂടി അടി യോ..? ഇങ്ങനെ ആയിരം ചിന്തകള്‍ തലയിലൂടെ ഒരു നിമിഷം കൊണ്ട് കടന്നു പോയി ..ഞങള്‍ അങ്ങോട്ടേക്ക് ഓടി ...


ദൈവമേ എന്താ ഇത്...circus ആണോ ..? എന്താ ഇവിടെ ..എന്റെ അമ്മോ ആരാ ഇ തടിയന്‍..? ...ഇയാള്‍ എന്തിനാ ഇങനെ ഓടുന്നത് ..അതും കോവളം ബീച്ച് കാണാന്‍ വരുന്ന സായിപ്പിന്റെ വേഷത്തില്‍ ..? ഇനി തേക്കടി കാണാന്‍ വന്ന ഏതേലും സായിപ്പന് വട്ടു പിടിച്ചതാണോ..? ഇയാള്‍ എങ്ങനെ കോളേജ് നു അകത്തു കയറി പറ്റി.. രേനിഷ് വിളിച്ചു പറഞ്ഞു അളിയാ ഇത് ഇന്നലെ ക്ലാസ്സ്‌ എടുക്കാന്‍ വന്ന സര്‍ അല്ലെ ..? അയ്യോ ..ശറിയാനോല്ലോ ...നമ്മുടെ പുതിയ സര്‍ ....സര്‍ നു എന്ത് പറ്റി ..എന്തിനാ ഇങനെ ബര്‍മുഡ യും ഒക്കെ ഇട്ടു കുടവയറും കുലുക്കി basket ball court നു ചുറ്റും ഓടുന്നത് ...ഇനി ഇന്നലെ തിന്ന ഭക്ഷണം വല്ലതും ദഹിക്കാതെ വന്നോ ..? എവിടെ ഗൂര്‍ഖ എവിടെ ..? അതാ അവന്‍ താടിക്ക് കയ്യും കൊടുത്തു കോര്‍ട്ട് ന്റെ മൂലയ്ക്ക് കുത്തി ഇരിക്കുന്നു ....അയ്യേ ...ഇങ്ങേര്‍ക്ക് നാണം ഇല്ലേ ..? ദൈവമേ പെണ്‍കുട്ടികള്‍ ഒക്കെ രാവിലെ chapel ലേക്ക് വരുന്ന സമയം ആകാറായി.. ഞങള്‍ ഗൂര്‍ഖയെ വിളിച്ചു ..രക്ഷയില്ല അവന്‍ '"എന്റെ പണി ഇന്ന് തെറിക്കും ദൈവമേ "" ഹേ ഭഗവന്‍ യെ തടിയന്‍ സെ മുച്ചേ സ്ഭാല്‍ കാര്‍ രഖന ..യെ തോ പാഗല്‍ ലഖ് രഖ ഹെ... എന്നൊക്കെ ഹിന്ദി+മലയാളം ഭാഷയില്‍ പിറുപിറുക്കുന്നു .


ഞങ്ങള്‍ ഗേറ്റ് ചാടി അകത്തു കടന്നു ...സര്‍ സര്‍ ..നങ്ങള്‍ നീട്ടി വിളിച്ചു ....അത് കേട്ട് ഓട്ടം നിരത്താതെ തന്നെ സര്‍ ഞാഗളോട് പറഞ്ഞു ..""ഹായ് guys ..? how r യു..? ഗുഡ് മോര്‍ണിംഗ് ..? അത്ര പരിചയം ആയിട്ടില്ലതതിനാല്‍ അറച്ചു അറച്ചു ചെന്ന് ഞങള്‍ ഒരു ഗുഡ് morning പറഞ്ഞു ..എന്താ രാവിലെ ഓടാന്‍ ഒക്കെ പോകാറുണ്ടോ ..? ഇല്ല സര്‍ ..ഞങ്ങള്‍ പറഞ്ഞു ...
ഓ ..വാട്ട്‌ എ പിറ്റി...രാവിലെ ഇങ്ങനെ ജോഗ്ഗിംഗ് ചെയ്താല്‍ അല്ലെ ബോഡി ഒക്കെ slim ആകൂ .. വയര്‍ ഒക്കെ ഒന്ന് കുറയട്ടെ .. കാമോന്‍ ..എന്റെ കൂടെ ഓടൂ ...ഞങ്ങള്‍ അറിയാതെ സ്വന്തം ശരീരത്തിലേക്ക് ഒന്ന് കണ്ണോടിച്ചു ..പിന്നെ സര്‍ നെയും .


(ആയിടെ ആയി ഷാജി ചേട്ടന്റെ മെസ്സില്‍ ഐക്യ രാഷ്ട്ര സഖടനയിലെ സ്ഥിരം അംഗങ്ങളെ പോലെ കുറെ സ്ഥിരം വിഭവങ്ങള്‍ മാത്രമേ ഓണടയിരുന്നു ഉള്ളു . പിന്നെ 2 വര്ഷം കൂടുമ്പോള്‍ തിരഞ്ഞു എടുക്കുന്ന താല്‍ക്കാലിക അങ്ങഗലെ പോലെ പോലെ 2 ആഴ്ച കൂടുമ്പോള്‍ വരുന്ന chicken ..കപ്പ ബിരിയാണി എന്നിവ യും .സ്ഥിരം സഭയെ പുതിയ ലോക ക്രമം അനുസരിച്ച് പൊളിച്ചു എഴുതി പുതിയ അംഗങ്ങളെ ചേര്‍ക്കണം എന്ന് ഭാരതം അവശ്യ പെടുന്ന പോലെ ഞങളുടെ പ്രതിനിധികള്‍ മെസ്സ് committee കൂടുമ്പോള്‍ പുതിയ വിഭവങ്ങള്‍ക്ക് വേണ്ടി ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട് എങ്കിലും ഷാജി ചേട്ടന്‍ തന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് അത് എല്ലാം വീറ്റോ ചെയ്തതിനാല്‍ ഞങള്‍ ജോഗ്ഗിംഗ് ചെയ്യാതെ തന്നെ അക്കാലത്തു നല്ല പോലെ മെലിഞ്ഞിരുന്നു) .


തുടരും ....


ഭാഗം നാല് ..എന്റെ കൂടെ ഓടാമോ ..?

തടിയന്റെ വിള വിനോദ് ഗുരുക്കള്‍ ഭാഗം 2

കഴിഞ്ഞ ലക്കം ..

സാന്റോ സര്‍ പുതിയ സര്‍ നെ ക്ലാസ്സ്‌ ഇല്‍ അവതരിപ്പിക്കുകയാണ് . ആപ്പിള്‍ computers ന്റെ CEO പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കുന്ന ഗമ യോടെ സാന്റോ സര്‍ എതോക്കയോ തട്ടി വിടുന്നു .കുറെ പേര് വായും പൊളിച്ചു ഇരിക്കുകയാണ് . പതിവ് പോലെ ഒന്നും മനസിലായില്ല എങ്കിലും കാര്യം പറഞ്ഞു തീര്‍ത്തു സാന്റോ സര്‍ വിട വാങ്ങി . വിനോദ് സര്‍ ഉം ഞങള്‍ ലും മാത്രം ..അകെ നിശബ്ധത ...അഭിലാഷ് ന്റെ ശംഭു കവര്‍ കിലുങ്ങിയാല്‍ കേള്‍ക്കാം..അത്ര നിശബ്ധത....
(http://marianmca2005.blogspot.com/2010/06/blog-post_07.html)


തുടരുന്നു ...
(ഇത് ഒരു മെഗാ സീരിയല്‍ കഥയായി മാറ്റിയ വിവരം വായന ക്കാരെ അറിയിച്ചു കൊള്ളുന്നു )
ഭാഗം രണ്ടു

സൊ .. ആദ്യമായി സര്‍ ന്റെ ശബ്ധം ക്ലാസ്സില്‍ മുഴങ്ങി ...വീണ്ടും ഒരു സൊ ... ആദ്യം ആയി എല്ലാവര്ക്കും ഒന്ന് പരിചയപ്പെടാം ... (ചിലരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി കണ്ടു ..അങ്ങനെ ഒരു ക്ലാസ്സ്‌ പോയി കിട്ടി ) പരിച്ചയപെടല്‍ തുടങ്ങി ...(മാത്യു IPS , സജിത്ത് സ നാഥ് IAS , സനൂപ് MBBS MD ) എന്നൊക്കെ പറയുന്ന പോലെ ഉള്ള അഭിമാനത്തോടെ ചിലര്‍ പറഞ്ഞു മാത്യു പത്തനംതിട്ട , സനൂപ് തൊടുപുഴ , സജിത്ത് എസ് നാഥ് കോഴിക്കോട് .. വീടിനു ഇരിക്കുന്ന സ്ഥലം പറഞ്ഞാല്‍ അറിയതാത്തവര്‍ ജില്ല ചേര്‍ത്ത് പറയുന്നു ...Riaz കൊല്ലം എന്ന് കേട്ടപ്പോള്‍ വിനോദ് സര്‍ ഒന്ന് ഞെട്ടിയോ ..? ഇടറുന്ന സബ്ദത്തില്‍ സര്‍ ചോദിച്ചു ""കൊല്ലത്ത് എവിടെയാ ..""? കൊല്ലത്ത് നിലമേല്‍ ...ഹാവൂ ..സര്‍ ന്റെ മുഖത്ത് ഒരു ആശ്വാസം ..നിലമേല്‍ എവിടെ ..മടത്തറ ...സര്‍ ഉച്ചത്തില്‍ ചോദിച്ചു ""പിന്നെ ചെന്നൈ എന്ന് പറഞ്ഞാല്‍ പോരെ അതല്ലേ കൂടുതല്‍ അടുത്ത് ..ഒരു റിയാസ് കൊല്ലം ..കൊല്ലം എവിടെ മടത്തറ എവിടെ .. ...അപ്പന്റെ ന്റെ പേര് എന്താ എന്ത് സെന്സേസ് കണക്കെടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ അടുത്ത വീടിലെ ഗോപാലന്‍ ചേട്ടന്റെ പേര് പറഞ്ഞു അബദ്ധം പറ്റിയ കുട്ടിയുടെ മുഖ ഭാവം ആയിരുന്നോ റിയാസ് അപ്പോള്‍ . അതിനു ശേഷം പിന്നെ ആരു ചോദിച്ചാലും റിയാസ് സ്ഥലം തിരുവനന്തപുരം ആക്കി മാറ്റി എന്നത് ചരിത്ര സത്യം .


അങ്ങനെ ആ കലാ പരിപാടി കഴിഞ്ഞു . അപ്പോള്‍ പ്രശാന്ത് എന്റെ കാതില്‍ ഇങനെ പറഞ്ഞു ""എടാ വിജയാ അടുത്തതായി ലീന അലക്സ്‌ & പാര്‍ട്ടി യുടെ ഒരു വെല്‍ക്കം ഡാന്‍സ് നടത്താന്‍ പറഞ്ഞാലോ .."". അത് കേട്ട ചിരിച്ച എന്റെ നേര്‍ക്ക്‌ സര്‍ ന്റെ വക തീപാറുന്ന ഒരു നോട്ടം.(അത് തീ ആയിരുന്നില്ല എന്നും അതിനെക്കാള്‍ ചിരി വന്ന അദ്ദേഹം ചിരി അടക്കാന്‍ പാടുപെട്ടപ്പോള്‍ കണ്ണുകളില്‍ കണ്ട ഏതോ ഒരു വികാരം ആണ് തീ ആയി തോന്നിയത് എന്ന് പില്‍കാലത്ത് മനസിലായി .) . പെട്ടന്ന് സര്‍ ഒരു അലര്‍ച്ച ""സൈലെന്‍സ് പ്ലീസ്.."" ....അതുപറഞ്ഞു തീര്‍ന്നതും പുറകില്‍ നിന്ന് ആരോ ചുരുട്ടി എറിഞ്ഞ പേപ്പര്‍ സനൂപ് ന്റെ തലയില്‍ വീണതും നല്ല പോലെ ഓര്‍ക്കുന്നു ..വീണ്ടും നീശബ്ദത....



Client server computing അതാണ് subject . സര്‍ തകര്‍ക്കാന്‍ തുടങ്ങി . ""പുത്തന്‍ അച്ചി പുറപ്പെറം തൂക്കും ""എന്ന് ആണല്ലോ . ഏതായാലും പലരുടെയും ഇംഗ്ലീഷ് Vocabulary ലേക്ക് 2 വാക്കുകള്‍ കൂടെ ആയി client , server . ആദ്യത്തെ ക്ലാസ് അല്ലെ വളരെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു സര്‍ നിര്‍ത്തി . ക്ലാസ്സ്‌ നെ കുറിച്ചുള്ള നിരൂപണം ഒക്കെ ഹോസ്റ്റല്‍ ചെന്നിട്ടു .വീണ്ടും മറ്റുചിലരുടെ ക്ലാസുകള്‍

.അങ്ങനെ ഒരു ദിവസം കൂടി സമാധി ആയി ..

സ്കൂള്‍ വിട്ടു ടുട്ടുമോന്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ ഓടുന്നപോലെ റിയാസ് പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഓടി .ഓ ഇ ആരാധിക മാരെ കൊണ്ട് വളരെ ശലല്യമായല്ലോ എന്നാ ഒരു ഭാവത്തില്‍ ആടി ആടി അര്‍ഷാദ് . ടിജോ ആരുടെയോ കൈ പിടിച്ചു ""അക്കു തിക്ക് താനെ കുത്ത് ..."" കളിക്കുന്നു .ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്നാ ഭാവത്തില്‍ ചുറ്റി പറ്റി രേനിഷ് ...ആടിന്‍ തോല് ഇട്ട ചെന്നായി യെ പോലെ രഞ്ജിത് , ദര്‍ശന്‍ ഇന്നത്തെ appointment ഉള്ള കുട്ടികളുടെ ലിസ്റ്റ് എടുത്തു priority നോക്കി ആദ്യത്തെ ആളിന്‍റെ അടുത്തേക്ക് , നിഗൂഡത യുടെ താഴ്വാരങ്ങളില്‍ കൂടി സജിത്ത് നാഥ് , തമ്പി അണ്ണന്‍ തുടങ്ങിയവര്‍ വേട്ടക്കു ഇറങ്ങി , ചില വിദ്വാന്മാര്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുണ്ട് എവിടെയെങ്കിലും വീണാല്‍ പറ്റിപിടിച്ചു ഇരിക്കാമല്ലോ
ലിജോ , മുട്ടാസ് യെ പോലെ ചിലര്‍ ഓട്ടോ ഡ്രൈവര്‍ മാര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഓട്ടോയും കൊണ്ട് കറങ്ങുന്നതുപോലെ പ്രതീക്ഷ യോടെ നോക്കി നോക്കി പോകുന്നു ആരേലും വിളിച്ചാലോ . ഇന്നലെ വൈകിട്ട് വിരിച്ച കൊരുവലയില്‍ നല്ല കോള് വല്ലതും ഒത്തിടുണ്ടോ എന്ന് നോക്കാന്‍ ചില എക്സിക്യൂട്ടീവ് മീന്‍പിടുത്തക്കാര്‍. ശ്രീ ശ്രീ രവി ശങ്കര്‍ നെ പോലെ ചുണ്ടില്‍ നിറയെ പുഞ്ചിരിയും പിന്നെ പിതാവിന്റെ ഭാവവും പൂവാലന്റെ ഹൃദയവും ആയി മാത്യു കുട്ടി . നിന്റെ ഒക്കെ പ്രായത്തില്‍ ഞാന്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്നാ ഭാവത്തില്‍ സുബിന്‍ അപ്പാപ്പന്‍ മുടന്തി മുടന്തി പടവുകള്‍ ഇറങ്ങി തണുപ്പത് ഒരു കപ്പ്‌ ചൂട് ചായ കുടിക്കാന്‍ മെസ്സ് ലക്‌ഷ്യം ആക്കി നടന്നു .(മരിയന്‍ കോളേജ് നിന്ന് മെസ്സ് വരെ ഓട്ടോ റിക്ഷ ഓടിക്കണം എന്നാ അഭിപ്രായ ക്കാരന്‍ ആയിരുന്നു സുബിന്‍ ) ....

ജോസ് ചേട്ടന്റെ കടയില്‍ നിന്ന് ചായയും ,നാല് ദിവസം ഉറക്കം ഇല്ലാതെ ഇരുന്ന പഫ്സും കഴിച്ചു പറ്റും എഴുതി പോള്‍സണ്‍ നും , സന്ദീപ്‌ സ്വമികള്‍ക്കും ഒപ്പം കുട്ടിക്കാനം കുന്നിന്റെ മുകളില്‍ കുത്തിയിരുന്ന് ബീഡി വലിച്ചപ്പോളും വിനോദ് സര്‍ ആയിരുന്നു സംസാര വിഷയം . ""ഇങ്ങേരു ആളു കലിപ്പ് ആകും എന്നാ തോന്നുന്നത് "".അത് കേട്ട പോള്‍സണ്‍ ആത്മാവിലേക്ക് ഒരു പുക നീട്ടി എടുത്തു .


അനന്തതയിലേക്ക് ഒരു കവിള്‍ ബീഡിപ്പുക ഊതി വിട്ടുകൊണ്ട് ഏതോ ഉള്‍വിളി കിട്ടിയ തത്വ ജ്ഞാനി യെ പോലെ സ്വാമിജി പറഞ്ഞു "വരട്ടെ ഒന്നും പറയാറായിട്ടില്ല "". അപ്പുറത്തെ ത്രിശങ്കു മലയുടെ മുകളിലേക്ക് ആരോ സൈക്കിള്‍ ചവുട്ടി കേറ്റാന്‍ നോക്കുന്നു . നമ്മുടെ അവസ്ഥ പോലെ തോന്നിയത് കൊണ്ടോ അത് കണ്ട എന്തോ പോള്‍സണ്‍ എന്നെ നോക്കി . ഞാന്‍ അനന്തയിലേക്ക് നോക്കി ഇരുന്നു . സ്വാമിജി അപ്പോളും ശ്രീബുദ്ധന്‍ ന്റെ നിര്‍വികാരത യോടെ ബീഡി വലിച്ചു കേറ്റുക ആയിരുന്നു ...

തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളെക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു . സ്റ്റഡി ടൈം ബെല്‍ മുഴങ്ങി . ഹോസ്റ്റല്‍ ലിലെ സ്റ്റഡി ബെല്‍ mcamarian പലര്‍ക്കും കുളിക്കാന്‍ ഉള്ള ബെല്‍ ആയിരുന്നു . കുട്ടിക്കാനം പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ കഴിഞ്ഞു ആര്‍ഷു എത്തിയാതെ ഉള്ളു . വാളും പരിചയുംഒക്കെ ഊരി വെക്കുന്ന ഭാവം ഒന്ന് കാണേണ്ടതാണ് .അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു മേല്‍പ്പറഞ്ഞ മഹാന്മാര്‍ പലരും എത്തി യിറ്റൊണ്ട് . ചിലര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ആണ് .അവര്‍ നേരത്തെ എത്തി ഫ്രഷ്‌ ആയി ഇവനിംഗ് ഡ്യൂട്ടി ക്കായി ലാബ്‌ പോയി കഴിഞു . വേറെ ചിലര്‍ അപ്പോഴേക്കും കണ്ടവന്റെ ബക്കറ്റ്‌ ഒക്കെ ഒപ്പിച്ചു , ഓരോ റൂമിലും കേറി സോപ്പ് തപ്പി അവസാനം ഉരിഞ്ചി ഉരിഞ്ചി തീരാറായ നാരങ്ങ മുട്ടായി പോലെ ഒരു കഷണം സോപ്പ് അതും tijo തന്റെ ഷൂവിനു അകത്തു ഒളിപ്പിച്ചു വെച്ചത് പൊക്കി പൂച്ച നടക്കും പോലെ ശബ്ദം ഒന്ടക്കാതെ പമ്മി പമ്മി കുളിമുറിയിലേക്ക് . എല്ലാവരുടെയും കണ്ണ് ഇടയ്ക്കു ഇടയ്ക്കു പയസ് അച്ഛന്റെ റൂം ലേക്ക് പോകും . ഒണ്ടോ എന്ന് അറിയണം അല്ലോ .

ഇതേസമയം റൂമിലേക്ക്‌ പഠിക്കാന്‍ ആയി ചിലര്‍ കേറിയ കാര്യം പറഞ്ഞല്ലോ . 4 പേര്‍ക്ക് ആണ് ഒരു മുറി .പക്ഷെ ആ നാലു പേര് മാത്രം ആയി റൂമില്‍ കാണുന്ന സമയം എന്റെ ഓര്‍മയില്‍ വളരെ കുറവാണ് . ഏതു റൂമിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉള്ളത് എന്ന് നോക്കിയവും ""പഠിക്കാന്‍ "" ആയി കയറുക . അങ്ങനെ അന്നത്തെ ""study room "" തപ്പി നടകുമ്പോള്‍ അതാ ടിജോ വളരെ മാന്യന്‍ ആയി നടന്നു വരുന്നു . എന്തോ കള്ളത്തരം ഇല്ലേ ..?
അവന്റെ ഇടുപ്പില്‍ എന്തോ ഒരു കനം ഒണ്ടോ ..അതെ അത് തന്നെ ജസ്റ്റിന്‍ ന്റെ കടയില്‍ നിന്ന് ഉരുളക്കിഴങ്ങ് ചിപ്സ് വാങ്ങി ഒളിപ്പിച്ചു കൊണ്ട് ഉള്ള വരവ് ആണ് . ആരോടും പറയാന്‍ പോയില്ല .പാവം റൂമില്‍ കൊണ്ട് പൊക്കോട്ടെ അവന്റെ വരവും കാത്തു
ഉരുളക്കിഴങ്ങ് ചിപ്സ് സ്വപ്നം കണ്ടു സുബിന്‍ അപ്പൂപ്പന്‍ ഇര വിഴുങ്ങാന്‍ കിടക്കുന്ന പാമ്പിനെ പോലെ കട്ടിലില്‍ ചുരുണ്ട് കിടപ്പുണ്ടാകും .


വേഗം ഏതേലും റൂമില്‍ കേറണം ചര്‍ച്ചകള്‍ തുടങ്ങി കാണും ഇന്ന് വിനോദ് സര്‍ നെ കുറിച്ച് ആവും ചര്‍ച്ച .അതാ മോഡറേറ്റര്‍ ആയി കട്ടില്നു നടുക്ക് ഉട്ടു. രണ്ടു നില കട്ടിലിനു മുകളിലും താഴെയും എല്ലാം ആയി കുറെ പേര് കയറി പറ്റിയിറ്റൊണ്ട് . പയസ് അച്ഛന്‍ വന്നു ജന്നലില്‍ കൂടി ഉളിഞ്ഞു നോക്കിയാല്‍ പഠനം നടക്കുന്നതായി അറിയിക്കാന്‍ ആയി "DBMS "" ന്റെ വലിയ ഒരു ടെക്സ്റ്റ്‌ ബുക്കും പിടിച്ചു പാടത്തു കണ്ണ് വിടാതിരിക്കാന്‍ കോലം വെക്കുന്ന പോലെ സനൂപ് . (DBMS രണ്ടു സെമെസ്റെര്‍ മുന്‍പ് ഉണ്ടായിരുന്ന സബ്ജെറ്റ് ആണ് എന്ന് പയസ് അച്ഛന് അറിയില്ലല്ലോ ) . ഏതായാലും സനൂപ് വളരെ സന്തോഷത്തില്‍ ആണ് . വിനോദ് സര്‍ തകര്‍പ്പന്‍ ക്ലാസ്സ്‌ ആയിരുന്നു അത്രേ ...

ടോണി പറഞ്ഞു എക്സാം എഴുതാന്‍ ഉള്ളത് എല്ലാം അവനു ഒറ്റ ക്ലാസ്സ്‌ കൊണ്ട് കിട്ടി ""clinet "" ""സെര്‍വര്‍"" ഇനി ഏതു ചോദ്യം വന്നാലും ന്‍സര്‍ റെഡി . ആരോ ഒരു സംശയം പ്രകടിപിച്ചു ടെ ഇങ്ങേരു അര മണിക്കൂര്‍ ക്ലാസ് എടുത്തിട്ടും അകെ രണ്ടു വാക്ക് അല്ലെ തിരിച്ചും മറിച്ചും പറഞ്ഞത് . clinet server - server client . പെട്ടന്ന് എല്ലാവരും നീശബ്ദ മായി .ശരിയാണല്ലോ . എല്ലാവരും അപ്പോളാണ് അത് ഓര്‍ത്തത്‌ ..ദൈവമേ ജിന്‍സ് ന്റെ വക ആയിരുന്നു വിളി . ...


തുടരും ...











അജോ പിജോയെ സഹായിക്കു.....

അമേരിക്കയില്‍ ചെന്നു വാര്‍ക്ക പണി എടുത്തു ജീവിക്കുന്ന നമ്മുടെ ക്ലാസ്സ്‌ മേറ്റ്‌, അജോ പിജോയെ സഹായിക്കു....... ഫോട്ടോ - അതിന്റെ അടുത്ത കടയില്‍ നാരങ്ങ വെള്ളം വില്‍ക്കുന്ന thampi അവിചാരിതമായി കണ്ടപ്പോള്‍ എടുത്തത്.

തടിയന്റെ വിള വിനോദ് ഗുരുക്കള്‍


(നമ്മള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരാളാണ് വിനോദ് സര്‍ .ഇങനെ ഓരോ കോമാളിത്തരങ്ങള്‍ കാണിക്കാന്‍ അദേഹം തന്ന സ്വാതന്ത്ര്യം ഇവിടെ പ്രയോജന പ്പെടുത്തുന്നു )
ഭാഗം 1
(അദ്ദേഹം വരുന്നു )
മാതാ പിതാ ഗുരു ദൈവം ..എന്ന് പറഞ്ഞാല്‍ പ്രഥമ സ്ഥാനം അമ്മക്ക് പിന്നെ
അച്ഛന്‍ , ഗുരു ഒടുവില്‍ ദൈവം .എന്നാല്‍ ഇതിനു മറ്റൊരു നിര്‍വചനം കൂടി കാണുന്നു ..അമ്മ അച്ഛനെ കാട്ടിത്തരുന്നു(അമ്മ കാട്ടി തരുന്നത് ആരാണോ അതാണ് അച്ഛന്‍ ) അച്ഛന്‍ ഗുരുവിനെ തരുന്നു ..ഗുരു ദൈവത്തെയും ...
മരിയന്‍ വിദ്യ പീഠം ത്തില്‍ വിദ്യ തേടി വരുന്ന എല്ലാ കുട്ടികളുടെ യും പിതാവിന്റെ സ്ഥാനത് ആണ് നമ്മുടെ റോയി അച്ഛന്‍ . അങ്ങനെ ഉള്ള റോയ് അച്ഛന്‍ നമുക്ക് ആയി കാട്ടിതന്ന ഗുരു ആണ് തടിയന്റെ വിള വിനോദ് ഗുരുക്കള്‍ .
വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ ആയി ഒരു പുതിയ സമര്‍ഥന്‍ അയ സര്‍ വരുന്നു എന്ന് കേട്ട ചില ബുദ്ധിജീവികള്‍ ആവേശ ഭരിതര്‍ ആയി ..നിലവില്‍ ഒണ്ടായിരുന്ന പല അധ്യാപകരു ടെയും നെഞ്ചു ഒന്ന് കിടുങ്ങി...ചിലര്‍ പള്ളിയില്‍ മെഴുകുതിരി നേര്‍ന്നു ...മുടി ഇല്ലായിരുന്നിട്ടു പോലും ചിലര്‍ പളനിയില്‍ പോയി മുടി എടുത്തേക്കാം എന്ന് നേര്‍ന്നു ...പുതിയ സര്‍ നെ കുറിച്ച് പല കഥകളും പ്രചരിച്ചു .

രാവിലെ ഉറക്കപ്പയീന്നു പയസ് അച്ഛന്റെ നാടക ബെല്‍ (wake അപ്പ്‌ ബെല്‍) കേട്ട് ഞെട്ടി എണീറ്റ്‌ കന്നുകാലികളെയും കണി കണ്ടു തണുപ്പത് മെസ്സില്‍ എത്തി ഷാജിചെട്ടന്റെ കട്ടന്‍ കാപ്പി മോന്തുന്ന സദസില്‍ സീനിയര്‍ അയ ചേട്ടന്‍ മ്മാര്‍ തട്ടി വിട്ടു ""വരുന്ന പുതിയ സാറ് ജാവ യുടെ ഉസ്താദ്‌ ആണ് എന്ന കേട്ടെ .. ഇനി പ്രൊജക്റ്റ്‌ ഒക്കെ കടുക്കും "" ഇറക്കിയ ഒരു കവിള് കാപ്പി ടോണി യുടെ തൊണ്ടയില്‍ കുരുങ്ങിയോ എന്ന് തോന്നി ... ഒരുകളിയും നടക്കില്ല മോനെ...ചേട്ടന്മാര്‍ തുടര്‍ന്നു...എല്ലാം തകര്‍ന്ന വന്റെ നിസംഗത യോടെ ലിജോ മെസ്സ് ലെ ചുവരില്‍ ചാരി ഇരുന്നു
ആരോ തന്തക്കു വിളിച്ചു എന്ന പോലെ സ്റ്റീല്‍ ഗ്ലാസ്‌ എടുത്തു മേശ പ്പുറത്ത് ഇടിച്ചു പോള്‍സണ്‍ ഇറങ്ങി പ്പോയി ..ഇനി ജെയിംസ്‌ ഗോസ്‌ലിംഗ് നേരിട്ട് വന്നു ജാവ പഠിപ്പിച്ചാലും രക്ഷ ഇല്ല എന്ന് തോന്നിയത് കൊണ്ടോ എന്തോ പ്രശാന്ത് കാപ്പി ആസ്വദിച്ച് ശാന്തനായി ഇരുന്നു എല്ലാം കേട്ടു. വിഷമം തീര്‍ക്കാന്‍ എന്ന പോലെ ദര്‍ശന്‍ ജിം ലേക്ക് പോയി . ജോസഫ്‌ ന്റെ മുഖത്ത് മാത്രം സ്ഥിരമായി കാണാറുള്ള പുഞ്ചിരി നിറഞ്ഞു നിന്നു.വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് ഓര്‍ത്തു സമാധാനിച്ചു ഞാന്‍ ജോസ് ചേട്ടന്റെ കടയിലേക്ക് ബീഡി വലിക്കാന്‍ പോകാന്‍ ആയി പയസ് അച്ഛന്‍ മെമ്മോറിയല്‍ ഗേറ്റ് ചാടി കടക്കാന്‍ ആയി നീങ്ങി .


ഹോസ്റ്റല്‍ ലില്‍ തിരികെ എത്തിയപ്പോള്‍ കണ്ട കാഴ്ച കുട്ടുക്കനത്തു 3 വര്‍ഷം ഒരു അവധിക്കാലം ചിലവഴിക്കാന്‍ എന്ന പോലെ വന്നു 8 മണി കഴിഞ്ഞിട്ടും കുഷന്‍ പിടിപ്പിച്ച മെത്തയില്‍ കൈ രണ്ടും കാലിന്റെ ഇടയില്‍ തിരുകി കൊച്ചു കുഞ്ഞിനെ പോലെ വരാന്‍ പോകുന്ന ദുരന്തം ഒന്നും അറിയാതെ കിടന്നു ഉറങ്ങുന്ന സിജോ KG .ഉറക്കത്തില്‍ മാന്ചെസ്റെര്‍ ലെ തെരുവുകളില്‍ സുന്ദരി മാരോടൊപ്പം അലഞ്ഞു തിരിയുന്ന ടിജോ . പല റൂം കളിലും ചെറിയ ചെറിയ ആള്‍ക്കൂട്ടം . എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്ന പോലെ . ഏതോ ഒരു റൂമില്‍ നിന്നു മാത്യു സര്‍ ന്റെ ആധികാരികം അയ ശബദ്ധം കേള്‍ക്കുന്നു . ""വരാന്‍ പോകുന്ന പുതിയ സര്‍ നെ സൂക്ഷിക്കണം അങ്ങേരുടെ രൂപം കണ്ടാല്‍ അറിയാം ..മൈക്രോസോഫ്ട്‌ , IBM ഒക്കെ ഉള്ള ആള്‍ക്കാര്‍ അതെ രൂപം ..തടിച്ചു വയര്‍ ഒക്കെ ചാടി ..."" അതിനു നീ അയാളെ കണ്ടോ എന്ന ലിജോ യുടെ നിഷ്കളങ്കമായ ചോദ്യത്തില്‍ നിന്നും മാത്യു ഒഴിഞ്ഞു മാറി .
ഇവനൊന്നും ഉറങ്ങാനും സമ്മതിക്കില്ലേ എന്ന ഭാവത്തില്‍ 10 മാസം അയ ഗര്‍ഭിണികള്‍ എണീക്കുന്ന അതെ വിഷമത്തോടെ ബോബിന്‍ പയ്യെ എണീറ്റ്‌. എണീറ്റ പാടെ കൈ തലയണ യുടെ അടിയിലേക്ക് നീണ്ടു .വലിച്ചു എടുത്ത കയില്‍ പകുതി തീര്‍ന ശംഭു .അത് കിലു കില ന്നു കിലുക്കി ഒരു നുള്ള് എടുത്തു ഇടത്തേ കയില്‍ ഇട്ടു ഞെരിച്ചു . അതുകണ്ട് നിന്ന പോള്‍സണ്‍ ന്റെ മനസ്സില്‍ ഇതായിരുന്നോ "" ഇതുപോലെ ഒരു കലിപ്പ് സര്‍ നെ കൊണ്ടുവരാന്‍ കാരണക്കാരന്‍ അയ മെന്‍ഡസ് സാറിനെ ഒന്ന് കയില്‍ കിട്ടിയിരുന്നു എങ്കില്‍ ഇതുപോലെ ഞ്ഞെരിക്കാം ആയിരുന്നു"" . അതൊന്നും ശ്രദ്ധിക്കാതെ ബോബിന്‍ അത് എടുത്തു ചുണ്ടുകളില്‍ ലേക്ക് തിരുകി ആത്മ നിര്‍വൃതിയോടെ ധ്യാന മുദ്രയില്‍ ഇരുന്നു.

പുതിയ സര്‍ കൊല്ല ത്തു നിന്നാണ് ആരോ വിളിച്ചു പറഞ്ഞു . അപ്പോള്‍ അനീഷ്‌ PT ക്ക് ഒരു ഡൌട്ട് ""ഇ കൊല്ലം എവിടെയാണ് ..? കോഴിക്കോട് ആണോ ..? "" അതിന്റെ കറക്റ്റ് ആന്‍സര്‍ അഭിലാഷ് അവന്റെ കാതില്‍ പറഞ്ഞു കൊടുത്തപ്പോഴേക്കും ആരോ ഓടി കിതച്ചു വന്നു പറഞ്ഞു ...വന്നു അങ്ങേരു വന്നു അളിയാ ...ഇന്ന് ഫസ്റ്റ് hour ക്ലാസ്സ്‌ എടുക്കും ...എല്ലാവരും തയാര്‍ ആകാന്‍ ആയി അവരവരുടെ റൂം ലേക്ക് ഓടി.. പക്ഷെ രേനിഷ് , രഞ്ജിത് , റിയസ് ,തുടങ്ങിയവര്‍ അവിടെ തന്നെ ഇരുന്നു ..വെറുതെ ഓടിയിട്ടെന്തിനാ സ്വന്തമയി സോപ്പ് , ബക്കറ്റ്‌ , എണ്ണ , പേസ്റ്റ് ഒന്നും ഇല്ല ...എല്ലാവനും കഴിയട്ടെ അപ്പോള്‍ പോകാം . ഇതൊന്നും സ്വന്തം ഇല്ലെങ്കിലും സജിത്ത് S നാഥ് ഉം അഭിലാഷ് ഉം ആദ്യമേ ഓടി ..(ഇത് എല്ലാം ഉള്ള ഏതോ പാവപെട്ടവന്‍ അന്നും ലേറ്റ് ആയി ആകും ക്ലാസ്സില്‍ വന്നത് )


എന്നതെതില്‍ നിന്നും നേരത്തെ ആണേലും 10 മിനിറ്റു ലേറ്റ് ആയി ഓരോരുത്തരായി എത്തി
ബാര്‍ പെഗ് അടിക്കാന്‍ കേറിപോകുന്ന ലാഖവത്തോടെ അഭിലാഷ് , റിയാസ് , രേനിഷ് , ബോബിന്‍ ..അതിവിനയം കൊണ്ട് താണ് വണങ്ങി തമ്പി അണ്ണന്‍ , .തനിക്കു teachers നെ ചെറിയ പേടി ആണ് എന്ന് അഭിനയിച്ചു രഞ്ജിത് , പുതു പെണ്ണ് മണവാളനെ കണ്ടപോലെ അറച്ച് അറച്ച് നാണിച്ചു ലിജോ , പെനാല്‍ടി കിക്ക് എടുക്കാന്‍ പോകുന്ന പോലെ ആടി ആടി അര്‍ഷു , ഓടി ചാടി ചവുട്ടി മറിച്ച് മുട്ടാസ് , സിജോ , വെറുതെ സമയം കളയാന്‍ ഓരോ പരിപാടി എന്ന ഭാവത്തോടെ പ്രശാന്ത് , ബോബിന്‍ , അവസാനം മുഖ്യമന്ത്രി അച്യുതാനന്ദന്‍ നു സുകുമാര്‍ അഴീക്കൊടില്‍ ഒന്ടായ കുട്ടിയുടെ ചേഷ്ടകളോടെ മാത്യു , എന്നും താമസിച്ചു വരുന്ന ചില സ്ഥിരം കഷികള്‍ പുതിയ സര്‍ നെ ഇമ്പ്രസ്സ് ചെയ്യാന്‍ ആയി നേരത്തെ എത്തിയിരുന്നു.


സാന്റോ സര്‍ പുതിയ സര്‍ നെ ക്ലാസ്സ്‌ ഇല്‍ അവതരിപ്പിക്കുകയാണ് . ആപ്പിള്‍ computers ന്റെ CEO പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കുന്ന ഗമ യോടെ സാന്റോ സര്‍ എതോക്കയോ തട്ടി വിടുന്നു .കുറെ പേര് വായും പൊളിച്ചു ഇരിക്കുകയാണ് . പതിവ് പോലെ ഒന്നും മനസിലായില്ല എങ്കിലും കാര്യം പറഞ്ഞു തീര്‍ത്തു സാന്റോ സര്‍ വിട വാങ്ങി . വിനോദ് സര്‍ ഉം ഞങള്‍ ലും മാത്രം ..അകെ നിശബ്ധത ...അഭിലാഷ് ന്റെ ശംഭു കവര്‍ കിലുങ്ങിയാല്‍ കേള്‍ക്കാം..അത്ര നിശബ്ധത....
(തുടരും ..)

സ്വാമി പ്യാരനന്ത സരസ്വതി അക്കന്‍......










ഈ ആഴ്ചത്തെ മഹാന്‍ ലേഖന പരമ്പരയില്‍ പരിച്ചയപെടുത്തുന്നത് ഭൂലോകത്തുള്ള  മറ്റൊരു മഹാനുമായും താരതമ്യം ചെയ്യാന്‍ പറ്റാത്ത ഒരു അപൂര്‍വ വ്യക്തിയെ  ആണ്, സ്വാമി പ്യാരനന്ത സരസ്വതി അക്കെന്‍ . സിനിമ നടി മിസ്സ്‌ അക്കനുമായി ഉള്ള വീഡിയോ ദ്രിശ്യങ്ങള്‍ പുറത്ത് വന്നതോട് കൂടെ വിവാദങ്ങളില്‍ കയറി പറ്റിയ സ്വാമി പ്യാരനന്ത ഇപ്പോള്‍ ന്യൂസ്‌ ചാനലുകളിലെ നിത്യ സന്ദര്‍ശകന്‍ ആണ് . മുപ്പത്തി രണ്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായം ഉള്ള അക്കന്‍  നടിമാര്‍ ആണ് സ്വാമിയുടെ  പ്രധാന ആരാധകര്‍. സ്വാമി സ്വയം റിസര്‍ച്ച് നടത്തി കണ്ടെത്തിയ 'ശംഭു  സേവ' ആണ് പ്രധാന ഹോമം. എപ്പോളും 'കല പില കല പില' മണ്ടത്തരങ്ങള്‍  ചെലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരം ജീവി എന്നും വേണേല്‍ സ്വാമിയെ ഉപമിക്കാം...


സ്വാമിയുടെ കുട്ടിക്കാലത്തെ കുറിച്ച ഗവേഷണം നടത്തിയപ്പോള്‍ രസകരമായ കുറെ വിവരങ്ങള്‍ ആണ് നമുക്ക് കിട്ടാന്‍ സാധിച്ചത് .. 








 വെഞാരംമൂട് എന്നാ അക്കെന്മൂല ഗ്രാമത്തില്‍ ഇരുമ്പന്‍  ഭാസിയുടെ മകനായി, കൊള്ള വര്‍ഷം 1675 ചിങ്ങം നാലിന് മൂലം നക്ഷത്രത്തില്‍ ഈ വൃത്തികെട്ട സ്വാമി  പൂജതനായി . ജനിച്ചപ്പോളേ  മുപ്പത്തി രണ്ടു വയസുള്ള  നേഴ്സിന്റെ കൈയില്‍ കയറി പിടിച്ചു വാര്‍ത്ത സൃഷ്ടിച്ചു ഈ മഹാന്‍ . ജനിച്ച അന്ന് നഴ്സിനെ കണ്ടപ്പോള്‍ തുറന്ന വാ ജീവിതത്തില്‍ ഇത് വരെ അടച്ചിട്ടില്ല, അടക്കാന്‍ ബീമ പള്ളി പരിസരത്ത് CD വില്‍ക്കുന്നവര്‍ സമ്മതിച്ചിട്ടും ഇല്ല !.   അവിടെ കണ്ട തൂപ്പുക്കാര് പെണ്ണുങ്ങളെ ഒക്കെ ഒളിഞ്ഞു നോക്കുന്നത് കണ്ട ഡോക്ടര്‍ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുക ആയിരുന്നു. വീട്ടില്‍  കാലു കുത്തിയ  ഉടന്‍ അവിടുത്തെ 33 വയസുള്ള വേലക്കാരിയെ ഒളിഞ്ഞു നോക്കിയതിനാല്‍ ഭാസി അണ്ണന്‍ വേലക്കാരിയെ  ഉടന്‍ പിരിച്ചു വിടുകയും  വേലക്കാരി വാഴാത്ത വെഞാരംമൂട്ടിലെ ഏക വീടായിരുന്നു സ്വമിജിയുടെതെന്നു അറിയാന്‍ സാധിച്ചു .. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാസി അണ്ണന്റെ കൈയില്‍ കിടന്ന മോതിരം നഷ്ടപെട്ടത്  അറിയുകയും അന്യെഷണത്തില്‍ അത്  ആശുപത്രിയില്‍ വെച്ച് പ്യാര് ഏതോ ഒരു അക്കന്റെ കൈയില്‍ ഇട്ട് കൊടുത്തതായിരുന്നു എന്നും  വെഞ്ഞരമൂദ് ഗ്രാമത്തില്‍ പരസ്യമായ രഹസ്യം.!!!









പന്ത്രണ്ടാമത്തെ വയസില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരുടെ കണ്ണിലുന്നിയായാണ് അക്കന്‍ സ്വാമിജിയുടെ പൊതു ജീവിതം തുടങ്ങുന്നത്. കണ്ണായ സ്ഥലങ്ങള്‍ ആളുകള്‍ വില്‍ക്കാതെ പൂഴ്ത്തി വെക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌കാര്‍ ഭാസിയെ വന്നു കണ്ട് ആ സ്ഥലത്തിനടുത്ത വീട്ടില്‍ പ്യാരിനെ വാടകയ്ക്ക് താമസിപ്പിക്കും. രണ്ടാഴ്ച്ചക്കകകം ആ ഏരിയയില്‍ ഉള്ള എല്ലാ വീട്ടുകാരും കിട്ടുന്ന വിലക്ക് റിയല്‍ എസ്ടറെകാര്‍ക്ക് വിറ്റിട്ട് പോകുകയും ചെയ്യും. എന്താണ് കാരണം എന്ന് വിറ്റു പോകുന്നവര്‍ ആരും പുറത്ത് പറയുന്നില്ല.  അദ്ദേഹത്തിന്റെ ഈ സേവനത്തിനായി അങ്ങ് വിതുരയില്‍ നിന്ന് പോലും റിയല്‍ എസ്റ്റേറ്റ്‌കാര്‍  വരാന്‍ തുടങ്ങി.









സ്വാമി അക്കനന്ത വളരുംതോറും വെഞ്ഞാരംമൂട് ഗ്രാമം ഒരു മുതിര്‍ന്ന സ്തീ പോലും ഇല്ലാത്ത ഒരു സ്ഥലം ആയി മാറികൊണ്ടിരുന്നു  . 32 വയസിനു മുകളില്‍ ഉള്ള ഭാര്യമാര്‍ ഉള്ള എല്ലാവരും തിരോന്തരം ജില്ല തന്നെ വിട്ടു പോകാന്‍ തുടങ്ങി. 2001-ല്‍ കുട്ടിക്കാനം MCA statistics ലാലേട്ടന്‍ മാഷ് നടത്തിയ സെന്‍സെക്സില്‍    ഈ ഒരൊറ്റ കാരണം കൊണ്ട് തിരുവന്തോരം ജില്ലയില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി കാണപെട്ടു .  പക്ഷെ ചെരുപ്പക്കാരികള്‍ക്കുള്ള  ഒരു പുതിയ വിമന്‍സ് കോളേജ്, ബ്യുട്ടി   പാര്‍ലര്‍ , Tailoring  ഷോപ്പ്  തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ അവിടെ വരികയുണ്ടായി ..സ്വാമിക്ക് 32 വയസില്‍ താഴെ ഉള്ളവരോട് താല്‍പ്പര്യം ഇല്ലായിരുന്നു എന്നതായിരുന്നുവത്രെ അതിനുള്ള കാരണം .

പിന്നീടു ഈ അക്കനന്ത  സ്വാമിയും മറ്റെല്ലാ മഹാന്മാരെ പോലെ തന്നെ മരിയന്‍ വിദ്യാ പീഠം ചവിട്ടി കയറി. കുട്ടിക്കാനം മലകളില്‍ കഞാവ് വിറ്റു നടന്നിരുന്ന അമ്മിണി, അഭിലാഷ്, രെഞ്ഞിത്ത് എന്നിവരെ തന്റെ തുറന്ന വാ കാണിച്ചു  ശിഷ്യന്മാരാക്കി. കിന്നാരതുമ്പികള്‍  എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയപ്പോള്‍  ഷൂട്ടിങ്ങ്‌കാര്‍   മറച്ചിരുന്ന തുണിയുടെ അടിയിലൂടെ പാറയില്‍ കിടന്നു കാണാന്‍ ശ്രമിച്ചപ്പോള്‍ ചെവിയില്‍ തോട്ടപ്പുഴു കയറി സ്വാമിയുടെ കേള്‍വി ശക്തി നഷ്ട്ടപെടുകയും  പിന്നീടു പൊട്ടന്‍ സ്വാമി എന്ന അപര നാമത്തില്‍ ആണ് അദ്ദേഹം അറിയപെട്ടിരുന്നത്. മരിയന്‍ വിദ്യ പീടത്തില്‍  യഥാര്‍ഥ ജ്ഞാനം ഉള്ള സന്ദീപ്‌ ഗുരുക്കള്‍ എന്ന സ്വാമി കാണിക്കുന്ന ചെയ്തികള്‍ അനുകരിച്ചാണ് പ്യാരനന്ത അക്കന്‍ സ്വാമി ബാക്കിയുള്ളവരെ  മുതലെടുത്തിരുന്നത്.


ലോകം അറിയപ്പെടാനും വളരുവാനും  ഒരു നല്ലവനായ ശത്രു വേണം എന്ന തിരിച്ചറിവില്‍ 'സാന്റോ ഗുരുക്കള്‍' എന്ന മഹാനെ അദ്ദേഹം സ്വയം ശത്രു ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അപാര കോബോള്‍ പരിജ്ഞാനത്തെ വിമര്ഷിച്ചു കൊണ്ടായിരുന്നു സ്വാമികള്‍ കൂടുതല്‍ ശിഷ്യന്മാരെ സംബാതിച്ചത്. 'C Pointers ' കൊണ്ട് അമ്മാനം ആടിയിരുന്ന അവരാത പരിഷ്കര്‍ത്താവ്‌ മോട്ടോര്‍ വരെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ ശിക്ഷ്യനായി മാറി . മരിയന്‍ ഐ ടി മിഷനില്‍ തമിഴ്നാട് അക്കനെ ഒളിഞ്ഞു നോക്കുന്ന പടം ആണ് ആടെഹത്തെ വെറും ഒരു കൂതറ സ്വാമികളില്‍ നിന്നും അക്കനന്ത സ്വാമിയായി  അറിയപ്പെടാന്‍ ഇടയായത്.









ഈ സ്വാമിക്ക് വായുവില്‍ നിന്നും ശംഭു എടുത്തു ഭക്തരുടെ വായില്‍  വെച്ചു കൊടുക്കുന്ന ഒരു പ്രത്യേക  സിദ്ധി ഉണ്ടായിരുന്നു എന്നതിനാലാണ് അഭിലാഷ്, ബോബിന്‍ മുതലായവര്‍ അദ്ദേഹത്തിന് ശിക്ഷ്യപെട്ടത്. സ്വാമി ഒളിപ്പിച്ചു വെച്ചിരിന്ന ഒരു ഭക്തി കുളിര്‍ പുസ്തകം, മുട്ടാസ് എന്ന ശിക്ഷനു കിട്ടുകയും അദ്ദേഹം അത് നിധി പോലെ ഒളിപ്പിച്ചു വെച്ചത്  ടി വി ക്യാമറയില്‍ അറിയാതെ പതിയുകയും അന്ന് സ്വാമിയുടെ ഗുണ്ടകള്‍ ആയിരുന്ന ബോബിനും, അഭിലാഷും മുട്ടസിനെ ഇടിച്ചു നിരപ്പാക്കി ആ പുസ്തകവും ടി വി യും കണ്ടെടുത്ത് നശിപ്പിച്ചു കളയുകയും ചെയ്തത് പിന്നാമ്പുറ കഥകള്‍ !


ഒരിക്കല്‍ ഹോസ്റ്റലില്‍ തുണി അലക്കി ഇടുന്ന സ്ഥലത്ത് അക്കനന്ത സ്വാമികളെയും ബീഡി കുറ്റികളെയും ഒരുമിച്ച്  കണ്ട ജസ്റ്റിന്‍ എന്ന വാര്‍ഡന്‍, സംശയം തോന്നി  ഉടനെ  പയസ് അച്ഛനോട് പറയാന്‍ ചെന്നപ്പോള്‍, ഡാം പണിയാന്‍ വന്ന 32 വയസുള്ള അക്കനെ ശല്യപ്പെടുത്തിയതിനു പയസ് അച്ചനെ  വഴക്ക് പറയുന്ന പ്യാരിന്റെ മറ്റൊരു മുഖം കണ്ടു ബോധം കേട്ട് വീണു . ഒരേ സ്ഥലത്ത് രണ്ട പ്യാരുകള്‍. പിന്നീടു ജസ്റ്റിന്‍ ബീഡിയും, മദ്യവും ഒക്കെ സമയാ സമയത്ത് എത്തിച്ചു കൊടുത്ത് സ്വാമിയുടെ പ്രിയ  ശിക്ഷ്യനായി മാറി .









സ്വാമിയുടെ മുറിയില്‍ താമസിച്ചിരുന്ന ജോയല്‍ എന്ന വിധ്യാര്ധി ഒരു സുപ്രബാധത്തില്‍  എന്തിനാണ് പഠനം നിര്‍ത്തി പോയത് എന്നത് ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു !   സില്‍സില എന്ന ഗാനത്തിന്‍റെ യഥാര്‍ഥ വരികള്‍ അക്കനന്ത സ്വാമിയുടെ ആണെന്നാണ് പറച്ചില്‍. കുമിള പോലെ ഉള്ള ജീവിതത്തില്‍ എന്ന് തുടങ്ങുന്ന വരികള്‍ സ്വാമിയെ പോലെ ഒരാള്‍ക്കേ എഴുതാന്‍ കഴിയു. 'ആദിയും പാടിയും തീര്ത്താട്ടെ, നിന്‍റെ മനസിലുള്ള ദുഃഖങ്ങള്‍ ' എന്ന ഗാനം കേട്ടാണ് സ്വാമിയുടെ ആശ്രമം എല്ലാ ദിവസവും ഉണരുന്നതും ഉറങ്ങുന്നതും. തനിക്കു കഞ്ചാവും, ബീഡിയും, ഗസ്റ്റ് ഹൌസില്‍ ബാക്കി വരുന്ന ചിക്കന്‍ മട്ടണ്‍ എന്നിവയും   എത്തിച്ചു തന്നിരുന്ന ബിനോയ്‌ എന്ന ശിക്ഷ്യനെ കൊണ്ട് അദ്ദേഹം പിന്നീട് ഈ ഗാനം അഭിനയിപ്പിച്ചു  . പ്രസിദ്ധ ബാലെ നര്‍ത്തകന്‍ ആയിരുന്ന കുട്ടിക്കാനം ഷാജിയും ശിഷ്യരും ആയിരുന്നു ഇതില്‍ അഭിനയിച്ച മറ്റുള്ളവര്‍! . അവസാനത്തെ  ചടുല നൃത്തം ചവിട്ടുന്നത്  കുട്ടിക്കാനത്തിന്റെ അധോലോക നായകന്‍ കൂത്തി ജോസാണ്.


ഇനിയാണ് കാര്യങ്ങളുടെ മര്‍മ്മ പ്രധാന ഭാഗത്തേക്ക് കടക്കുന്നത്. ഈ കാലഖട്ടത്തില്‍ തോട്ടം  പ്രദേശത്തിന്റെ വിപ്ലവ നായകന്‍ മാത്യു സാറിന്‍റെ 'അക്കന്‍ദുഖമാണ് ഉണ്ണി, കിളുന്തല്ലോ സുഖപ്രദം'  എന്ന കവിത പുറത്ത് വരുന്നത്. തോട്ടത്തില്‍ പണിയുന്ന പെണ്ണുങ്ങളുടെ ദേഹത്ത് സ്വാമി പോടീ വാരി ഇട്ടു എന്ന വിവാദത്തില്‍ മനം നൊന്താണ് മാത്യു ഈ കവിത എഴുതുന്നത്. താന്‍ ജീവനെകാള്‍ സ്നേഹിക്കുന്ന അക്കന്മാര്‍ക്കെതിരെ ഇങ്ങനെ ഒരു കഥ എഴുതിയ മാത്യുവിനെതിരെ പ്യാരനന്ത സ്വാമികള്‍ വെളിപിരി കൊണ്ടു. കവിത പാടി അത് പുഴയില്‍ ഇട്ട്  അതിലൂടെ അപ്പുറത്ത് കടക്കുന്ന കടമറ്റത്ത് മാത്യുവും, ബോധം കേട്ട  അക്കനെ വരെ പറപ്പിക്കുന്ന  അക്കന്‍ സ്വാമിയും അങ്ങനെ  നേര്‍ക്കുനേര്‍ വാലോങ്ങുന്ന  എതിരാളികള്‍ ആയി മാറി . കടമാട്ടത്തിനെ ഇല്ലാതാക്കുക എന്ന് ശപഥം ചെയ്ത്  അവസാനം അക്കനന്ത സ്വാമി അവസാനം ആ  അപൂര്വങ്ങില്‍ അപൂര്‍വമായ  അറ്റകൈ പ്രയോഗം നടത്താന്‍ തീരുമാനിച്ചു.


















ഞെട്ടരുത് എന്താണ് ആ അറ്റ കൈ പ്രയോഗം എന്ന് കേട്ടു. പാന്‍ പരാഗ് കൊണ്ട് യാഗം. ഹോ അതി ഭീകരം. ഒരു സുന്തരിക്കും ഒരു തമ്പിക്കും  ഇളക്കാന്‍ പറ്റാത്ത യാഗം.


















എതിരാളി മാത്യുവും തന്റെ അങ്കബലം കൂട്ടാന്‍ തീരുമാനിച്ചു .. അക്കനന്ത സ്വാമിയുടെ  ബധ ശത്രു ആയ സാന്റപ്പന്‍ ഗുരുക്കള്‍ ആയിരുന്നു അവരില്‍ പ്രധാനി.  താന്‍ നേരായ വഴിക്ക് ഉപയോഗിച്ച വിദ്യ അക്കന്മാരെ പിടിക്കാന്‍ ഉപയോഗിച്ചതില്‍ കുപിതനായ മന്ദീപ് സ്വാമിയും അവരുടെ കൂടെ കൂടി. തന്‍റെ പാന്‍ പരാഗ് യാഗത്തില്‍ പാട്ട്  പാടാന്‍  അക്കനന്ത സ്വാമി  നിയോകിച്ചത് stephenji - xaviorji പട്ടുറുമാല്‍ മത്സരത്തിലെ വിജയി പാല  ലിജോയെ ആയിരുന്നു . ആ അസുര ഗാനം കടമറ്റം  മാത്യുവിനെയും കൂട്ടരെയും വഴി തെറ്റിക്കുന്നു. ഈ സമയം ഏകാക്രിധ തെറ്റാതെ കടമറ്റത്  മാത്യു കുതന്ത്രം എടുക്കുന്നു. തന്റെ ആവനാഴിയിലെ  അവസാന അമ്പ്.  സിമി മോളെ മാലാഖ വേഷം കെട്ടിച്ച് വന്നു പ്യാരിനെ മുട്ട് സൂചി വെച്ച് കുത്തുക. പക്ഷെ പ്രായം കുറഞ്ഞ മാലകയെ ദൂരെ നിന്നെ കണ്ട  പ്യാര്‍ സ്വാമി,  ഒരിക്കല്‍ ഭസ്മം വശം മാറിയതിനാല്‍ പൊട്ടന്‍ ആയിപ്പോയ ജുബിറ്റ് എന്ന്‍ ശിക്ഷ്യനെ 'ക്രിക്കറ്റ്‌' ബാറ്റ് കൊടുത്ത് പറഞ്ഞു വിട്ടു സിമി മോളെ പറപ്പിച്ചു വിട്ടു. ...


















അവസാനം കടമറ്റത്  മാത്യുവും കൂട്ടരും പ്യാരിനെ തോല്‍പ്പിക്കാന്‍ ഒരു വഴിയും കാണാതെ ‍ തോല്‍വി സമ്മതിക്കാന്‍ തീരുമാനിച്ചു. ക്ലൈമാക്സ്‌ സ്ഥലം ആയ യാഗ വേദി ആണ്.  അപ്പോള്‍ ആണ് അത് സംഭവിച്ചത്. യാഗം കലക്കാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന മാത്യുവിന്റെ കൂട്ടത്തില്‍ ഉള്ള സാന്റോ ഗുരുക്കള്‍ കാലു തെറ്റി താഴെ വീണു. വീണപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ നിന്നും ഉണ്ടായിരുന്ന ഏക മുടി കടപുഴകി  അതാ ‍ യാഹ തീയില്‍ !!. പെട്ടന്നാണ് അത് സംഭവിച്ചത്. തന്റെ ശക്തി മൊത്തം ആ മുടിയില്‍ ഒളിപിച്ചു വെച്ചിരുന്ന അക്കനന്ത പ്യാരിന്റെ ശക്തി മുടി കത്തി കരിയുന്നധോടെ ക്ഷയിക്കാന്‍ തുടങ്ങി ..അക്കനന്ത സ്വാമികള്‍ തളര്‍ന്നു താഴെ വീണു.  യാഹ തീയില്‍ നിന്നും ഇപ്പോള്‍  വരുന്നത് പുക അല്ല.. കോബോള്‍, ജാവ, dbms എന്നിവ പൊന്തി വരുന്നു . താന്‍ ഇടവും കൂടുധാല്‍ വെറുക്കുന്ന  അതും കൂടെ കണ്ടപ്പോള്‍ അക്കനന്ത സ്വാമിയും ശിഷ്യന്മാരും  ജീവനും കൊണ്ട് ഓടി രെക്ഷപെട്ടു . 


ആ യാഗ സ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ അക്കന്‍ സ്വാമികള്‍ പല വിദ്യാലയങ്ങളിലും ജ്ഞാനം പകര്‍ന്നു നല്‍കുവാന്‍ തീരുമാനിച്ചു. തന്‍റെ ശത്രുവായ സാന്റോ ഗുരുക്കള്‍ പഠിപ്പിച്ച കോബോള്‍ തന്നെ ആണ് അദ്ദേഹത്തിനു പഠിപ്പിക്കുവാന്‍ കിട്ടിയത്. വാള് വെച്ചവന്‍  വാളാലേ.  അദ്ദേഹം പഠിപ്പിച്ച എല്ലാ സ്ഥാപങ്ങളില്‍ നിന്നും രണ്ടു മാസത്തിനകം പറഞ്ഞു വിട്ടതിനാല്‍ ആദ്ദേഹം വീണ്ടും ഗതി കിട്ടാതെ അലയുക ആണ്. ഇനി അദ്ദേഹം നന്നാവണം എങ്കില്‍ ഒരേ ഒരു വഴിയെ ഉള്ളു. സാന്റോ സാറിന്‍റെ തലയില്‍ വീണ്ടും മുടി വരണം. അത് നടക്കതിടത്തോളം കാലം, പ്യാരാനത സ്വാമികള്‍ നമ്മളെ ഒക്കെ ശല്യ പെടുത്തി കൊണ്ട് ഇത് വഴി എന്നും നടക്കും.