രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍

വാര്‍ത്ത : "ബോധപൂര്‍വ്വം രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ മാതാപിതാക്കള്‍ക്ക് 10000 രൂപ വരെ പിഴയും , മൂന്നുമാസം തടവും നിഷ്കര്‍ഷിക്കുന്ന നിയമം വരുന്നു  ; രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരുവിധ ധനസഹായങ്ങളും ലഭിക്കുന്നതല്ല ... "


പ്രതികരണങ്ങള്‍ /സംശയങ്ങള്‍ 
വിനോദ് സര്‍ : ദൈവമേ എന്തൊക്കെ നിയമങ്ങള്‍ ആണു ...ഇനി  രണ്ടില്‍ കൂടുതല്‍  ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം ഒരാള്‍ തന്നെ കഴിക്കുന്നത്‌ കുറ്റകരം ആക്കി വല്ല നിയമംവും വരുമോ ..? 

അനീഷ്‌ പി ടി : ഞാന്‍ അന്നേ വിചാരിച്ചതാ ഇ ലോക്പാല്‍ ബില്ലില് ഇതുപോലുള്ള എന്തേലും കുരുക്ക് ഉണ്ടാകും എന്ന് ...അല്ലേലും സത്യാഗ്രഹം നടത്തിയ ആ അപ്പൂപ്പന്‍ നു ചെറുപ്പക്കാരോട് പണ്ടേ അസൂയ ആണു .... അനുഭവിക്ക് ....

സനൂപ് : കുഞ്ഞുങ്ങളെ വേണ്ട എന്ന് വെക്കുന്നവര്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന് സ്വയം തൊഴിലോ , ബിസിനസ്‌ /കമ്പനി ഒക്കെ തുടങ്ങാന്‍ എന്തേലും ധനസഹായമോ  ഉണ്ടോ ..?

മാത്യു : തികച്ചും വിപ്ലവകരമായ ഒരു നിയമം ആയിരിക്കും ...ഞാന്‍ പണ്ട് മൈലപ്പ്ര സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ അസംബ്ലി യില് ഇതേ കാര്യം ആവശ്യപെട്ടതാണ് ...അന്ന് പക്ഷെ അച്ഛനെ വിളിച്ചു കൊണ്ടുവന്നിട്ടു ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞു ഇറക്കിവിട്ടു ...ഇപ്പോള്‍ എന്തായി ..നിയമം വരുന്നു 
റ്റിജോ : ഇ വികലാഗര്‍ക്ക് ( പ്രത്യേകിച്ച് ചട്ടുകാല് ഉള്ളവര്‍ക്ക് ) കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏതേലും ഇളവു കാണുമോ ...?

ടോണി : ഓ...എന്റെ അമ്മോ ..ഓര്‍ത്തിട്ടു തന്നെ ചിരി വരുന്നു  ...ഹ..ഹ .. ...ഞാന്‍ ജയിലില്‍ ആയാലും  നമ്മുടെ സാന്റോ സര്‍ മൂന്നു  മാസം ജയിലില്‍ കിടക്കുന്നത് ഒന്ന് ഓര്‍ത്തുനോക്കെട ....ഹ..ഹ.. രണ്ടുപേരും ഒരേ ജയിലില്‍ ആയാല്‍ പുള്ളി ഫീല്‍ അടിച്ചു ചാകും ...ഹ..ഹ 

...
അജോ പി ജോ : റൂറല്‍ ഏരിയ കളിലും അര്‍ബന്‍ ഏരിയ കളിലും ഈ നിയമം ഒരുപോലെ ബാധകം ആക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ...

സന്ദീപ്‌ സ്വാമി : നിയമം വന്നാലും ഇല്ലെങ്കിലും മനുഷ്യന് മനസിന്റെ നിയന്ത്രണം  ആണു ആവശ്യം ... മനസിനെ യും ആഗ്രഹങ്ങളെയും നിയന്ത്രിക്കാനും അതുവഴി കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും കഴിയണം ....

ജിന്‍സ് മൂപ്പന്‍ : അയ്യോ ...പതിനായിരം രൂപ പിഴയോ ...ദൈവമേ കഴിഞ്ഞ ആഴ്ച KSEB യുടെ ബില്‍ അടക്കാന്‍ ഒരുദിവസം വൈകിയതിനു വീട്ടിലെ ഫ്യൂസ് ഊരിക്കൊണ്ട് പോയി ...ഇ നിയമം വന്നാല്‍ പിഴ അടക്കാന്‍ താമസിച്ചാല്‍ ഏത് 'ഫ്യൂസ്' ആകും  ഊരിക്കൊണ്ട് പോകുക ..പിന്നെ ജീവിച്ചിട്ടെന്തു കാര്യം ആലോചിച്ചിട്ട് തന്നെ പേടി ആകുന്നു  !!!

സുബിന്‍ : സീനിയര്‍ സിറ്റിസണ്‍ ആയവരെയും  സ്വാതന്ത്ര്യ സമര സേനാനി കളെയും ഇ നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് .....

പോള്‍സണ്‍  : എന്ത് കോപ്പിലെ നിയമം ആണു ..? ഇവനൊക്കെ സര്‍ക്കാര്‍ ചിലവില്‍ തിന്നു മുടിക്കാന്‍ അല്ലാതെ നല്ല ഒരു നിയമം ഉണ്ടാക്കാന്‍ അറിയാമോ ..? പല കാര്യങ്ങളിലും അവ്യക്ത്തത .... ഭാര്യക്കും ഭര്‍ത്താവിനും കൂടിയാണോ രണ്ടു കുട്ടികള്‍ അതോ രണ്ടു പേരുടെയും കുട്ടികളുടെ എണ്ണം ആണോ ...? കല്യാണം കഴിച്ചിട്ടാണോ അതിനു മുന്‍പാണോ ഈ നിയമം ബാധകം .... മുന്‍കാല പ്രാബല്ല്യം ഉണ്ടോ ...? ഇതിനെല്ലാം ഉത്തരം താരത്തെ ഓരോ കോപ്പിലെ നിയമങ്ങളും ഉണ്ടാക്കി കൊടി വെച്ച കാറില്‍ നടന്നു മുക്കിനു മുക്കിനു പ്രസംഗിച്ചു നടന്നിട്ട് എന്ത് കാര്യം ....

രഞ്ജിത്  : ഹ..ഹ എന്നെ ഇത് ഒരുതരത്തിലും ബാധികില്ല ....ഫോണില്‍ കൂടി കുട്ടികള്‍ ഉണ്ടാകില്ലല്ലോ ...രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ചേച്ചിമാരെ ലൈന്‍ അടിക്കുന്നത് ഇതിന്റെ പരുധിയില്‍ വരുമോ ..?

ജിനോ ; എന്ത് പിന്തിരിപ്പന്‍ നിയമം ആണെന്നെ ...ഞാന്‍ എന്റെ കുടുംബം   .. ..അതില്‍ സര്‍ക്കാരിനു എന്ത് കാര്യം .... കാശ് ഉള്ളവര് ഇഷ്ട്ടതിനു കുട്ടികളെ ഉണ്ടാകട്ടെ .... ക്ലോണിംഗ്  വഴി കുട്ടികള്‍ ഉണ്ടായാല്‍ അതും കൂട്ടുമോ ..? 

ബോബിന്‍  : ഞാന്‍ രക്ഷപെട്ടു 'ബോധപൂര്‍വ്വം'  ഉണ്ടായാല്‍ അല്ലെ പ്രശ്നം ഉള്ള്ളൂ ....ഹി  ഹി.. !!!!

തോമസ്‌ : നല്ല നിയമം ... ഇനി ഓരോ കുട്ടികള്‍ക്ക് ഇടയിലും കുറഞ്ഞത്‌ പതിനഞ്ചോ ഇരുപതോ വര്‍ഷത്തെ താമസം വേണം എന്ന ഒരു നിര്‍ദേശം കൂടി എനിക്ക് ഉണ്ട് .....

അര്‍ഷാദ് : (അര്‍ഷാദ് അഭിപ്രായം അറിയാന്‍ ശ്രമിച്ചു ...പക്ഷെ ഫോണില്‍ കിട്ടിയില്ല ... ആശുപത്രിയില്‍ ആണു എന്ന് അറിഞ്ഞു .....എന്താണ് കാര്യം എന്ന് അറിയില്ല ....) 

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

niceeee...

അജ്ഞാതന്‍ പറഞ്ഞു...

u guies are rocking...................