കൊണ്ടോട്ടി അര്‍ഷു സാഹിബ്‌

വിജ്ഞാനം (അറിവ് ) നേടുക എന്നതാണ് മോക്ഷതിലേക്ക് ഉള്ള ഏക മാര്‍ഗം .''സാ വിദ്യാ യാ വിമുക്തയെ '' (വിദ്യ ഇല്ലാതെ മുക്തി ഇല്ല ) എന്നാണല്ലോ . കഴിഞ്ഞ വാരം നമ്മള്‍  'ഉട്ടു' എന്നാ അതികായന്റെ ജീവ ചരിത്രം പഠിച്ചു .നിങളുടെ അറിവിലേക്കായി ഈ വാരം പരിചയ പെടുത്തുന്ന മറ്റൊരു ഇതിഹാസം കൊണ്ടോട്ടി അര്‍ഷു സാഹിബ്‌  . ഇദ്ദേഹത്തെ കുറിച്ച് ഓര്‍കുമ്പോള്‍ ആദ്യമായി മനസ്സില്‍ തെളിയുന്ന ചിത്രം ഒരു ""പട്ടി "" ആണ് ..പിന്നെ അതിന്റെ വാലും . "പട്ടിയുടെ വാല് എത്ര കൊല്ലം കുഴലില്‍ ഇട്ടാലും വളഞ്ഞേ ഇരിക്കൂ '" എന്ന ചൊല്ല് ഇദ്ദേഹത്തെ കുറിച്ച് എഴുതപെട്ടത് ആണ് എന്ന് ഒരു ചരിത്രം പറഞ്ഞു കേള്‍ക്കുന്നു . അത് ഏതായാലും ജീസസ് നും ശ്രീ ബുദ്ധനും ശേഷം '' സ്നേഹം '' എന്ന വികാരത്തെ   ഇത്രയും പ്രായോഗികം ആയി ജീവിത്തില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മഹാന്‍ മാര്‍ വേറെ ഒണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിന്  അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുത് ആയിരുന്നു .സ്ത്രീകളെ  വളരെ അധികം  സ്നേഹിക്കുകയും , പരിരക്ഷിക്കുകയും , ചെയ്താ സാമൂഹിക പരിഷ് കര്‍ത്താവു ആയിരുന്നു സാഹിബ്‌ .ജീവിതത്തില്‍ ഒറ്റക്കായി സോറി ഒറ്റപെട്ടു പോകുന്ന സ്ത്രീകള്‍ എന്നും ഇദ്ദേഹത്തിനു ഒരു വേദന ആയിരുന്നു ..അതൊക്കെ വിശദം ആയി താഴെ പറയാം .ഇനി അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം . 

                   കൊണ്ടോട്ടിയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1981 (1982 ആണ് എന്നും അതും അല്ല  ഒരു തുലാവര്‍ഷ കാലത്ത് കല്ലായി പുഴയില്‍ ഒഴികി വന്ന കുട്ടിയെ രാത്രി പുഴയില്‍ ഒറ്റാല്‍ ഇടാന്‍ പോയ ആള്‍ക്കാര്‍ക്ക് കിട്ടുകയും അവര്‍ കൊണ്ടോട്ടിയില്‍ കൊണ്ട് വന്നു വളര്‍ത്തുകയായിരുന്നു എന്നും പറയപ്പെടുന്നു ) ആണ് ഇദ്ദേഹം ജനിച്ചത്‌ . ഏതായാലും ജനിച്ചപ്പോള്‍ തന്നെ മാറില്‍ ''ലവ്'' ചിഹ്നം പോലെ ഒരു മറുക് ഒണ്ടായിരുന്നു എന്നും ...sight അടിക്കാന്‍ എന്ന പോലെ ഒരു കണ്ണ് അടച്ചു പിടിച്ചിരുന്നു എന്നും പറയപ്പെടുന്നു ...  

കുട്ടിക്കാലത് ഓത്തു പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം പെണ്‍കുട്ടികളുടെ ടെ കാര്യത്തില്‍ പ്രത്യേക താത്പര്ര്യം കാണിച്ചിരുന്നു . കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞ അറബി മാഷിനെ  പെണ്‍കുട്ടികളുടെ മുന്‍പില്‍ ആളാകാന്‍ വേണ്ടി 7 വയസില്‍  കല്ലെടുത്ത്‌ എറിഞ്ഞു. റേഷന്‍ കടയില്‍ പഞ്ചാരയും മണ്ണെണ്ണയും വാങ്ങാന്‍ ഉമ്മ കൊടുത്തുവിട്ട കാശ് എടുത്തു സുഹറ ക്ക് കരിവള വാങ്ങിക്കൊടുത്തു, അത് അറിഞ്ഞ അവളുടെ വാപ്പ ഖാദര്‍ ഇക്ക മുഖത്ത് അടിച്ച അടിയുടെ പാട് കരിവള യെക്കാള്‍ കരുവാളിച്ചു സാഹിബ്‌ ന്റെ മുഖത്ത് കാണപെട്ടു . .ഖുര്‍ആന്‍ പഠനത്തിനിടെ മുല്ലാക്കാ പറഞ്ഞ വചനം "നിനക്കുള്ള ഓരോ  നെല്‍മണിയിലും നിന്റെ പേര് കുറിക്കപെട്ടിരിക്കുന്നു"" അദ്ദേഹം  ഇങനെ മാറ്റി ""വഴിയില്‍ കാണുന്ന ഓരോ പെണ്‍കുട്ടികളിലും എന്റെ പേര് കുറിക്കപ്പെട്ടിരിക്കുന്നു ."" പിന്നെ ആ ജീവിതം വനിതാ കള്‍ക്ക്  വേണ്ടി മാത്രം ആയിരിന്നു .തന്നെ പോലെ തന്റെ അയല്‍വക്കത്തെ പെന്കൊടികളെയും സ്നേഹിച്ചു മഹാനായ സാഹിബ്‌ . 

 യുവാവ്‌ ആയതോട്‌ കൂടി അര്‍ഷു സഹിബ്ന്റെ സാമൂഹിക പ്രതിബധ്തത യും വര്‍ധിച്ചു .ഭര്‍ത്താക്കന്‍ മാര്‍ അടുത്ത് ഇല്ലാതെ ചേച്ചി മാര്‍ക്ക് വേണ്ടി ""ഭാര്യ സമാജം "" എന്നാ പ്രസ്ഥാനം ഇദ്ദേഹം 1994 ലില്‍ കൊണ്ടോട്ടി യില്‍ സ്ഥാപിച്ചു .അവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടക്കുക , പച്ചക്കറി വാങ്ങിക്കുക , തുണി അലക്കുക ,  കുട്ടികളെ സ്കൂള്‍ കൊണ്ട് പോകുക, തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വ്യത്തില്‍ നടത്തി .സ്ത്രീകള്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടി വളരെ അധികം നല്ല കാര്യങ്ങള്‍ ഇദ്ദേഹം ചെയ്തു വന്നിരുന്നു .
എടുത്തു പറയേണ്ട മറ്റൊരു കാര്യം ആധുനിക ടെക്നോളജികള്‍ സ്ത്രീ സമൂഹത്തില്‍ എത്തിക്കുന്നതില്‍ ഇദ്ദേഹം വളരെ ശ്രദ്ധ കൊടുത്തിരുന്നു . എസ്.എം .എസ് , ചാറ്റിങ് , വീഡിയോ ചാറ്റിങ് , ഇന്റര്‍നെറ്റ്‌ , തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിനു ആയി ഉള്ള അനവധി ആധുനിക സാങ്കേതിക വിദ്യകള്‍ ഇദേഹം പ്രചരിപ്പിച്ചിരുന്നു .എന്കാന്തത യുടെ തടവറയില്‍ കഴിയുന്ന വനിതകളെ മൊബൈല്‍ ഫോണ്‍ കൌണ്സിലിംഗ് ക്കൂടി ഇദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു . 1999 കേരള പോലീസ് ഇദ്ദേഹത്തിനു ""സഹോദരന്‍ '" എന്നാ അപര നാമം നല്‍കി ആദരിച്ചു അങ്ങനെ അദ്ദേഹം ""സഹോദരന്‍ അര്‍ഷു'" എന്ന് അറിയപ്പെട്ടു . 


 2002 ആയപ്പോഴേക്കും വിവരം പോര അഥവാ തീരെ ഇല്ല  എന്ന് തോന്നിയത് കൊണ്ടോ എന്തോ ഇദ്ദേഹം ''വിവര സാങ്കേതിക വിദ്യ"" പഠിക്കാന്‍ ആയി മരിയന്‍ വിദ്യ പീടത്തില്‍ എത്തി . എന്നാല്‍ അവിടെ പഠിപ്പിക്കാന്‍ വന്ന ഗുരുക്കാന്‍ മാര്‍ക്ക് തന്റെ അത്ര പോലും വിവരം ഇല്ല എന്ന് മനസിലാക്കിയ അദ്ദേഹം അകെ തകര്‍ന്നു പോയി .വിവരം കെട്ട ഒരു കൂട്ടം സുഹൃത്തുക്കളെ കൂടി കണ്ടപ്പോള്‍ ഷാജി ചേട്ടന്റെ മെസ്സ് ലെ ബീഫ് തിന്നു ആത്മഹത്യാ ചെയ്താലോ എന്ന് പോലും ചിന്തിച്ചു . ദുഖിതനായി പലപ്പോഴും ഒറ്റയ്ക്ക് തന്റെ കാല്‍ പന്തും ആയി മൈതാനത് ചെന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുമായിരുന്നു .

 മരിയന്‍ വിദ്യപീടതിലെ പെന്കൊടിമാരുടെ സുവര്‍ണകാലം എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന കാലഖട്ടം ആയിരുന്നു അര്‍ഷു സാഹിബ്‌ പഠിച്ച 2002 - 2005 . രാവിലെ പഠനം തുടങ്ങുന്നതിനു മുന്‍പും , കഴിഞ്ഞതിനു ശേഷവും അദ്ദേഹം മുഴുവന്‍ സമയവും പെണ്‍കുട്ടികളുടെ  
പ്രയാസങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി മാറ്റി വെച്ചിരുന്നു .റം-ല്‍ വെള്ളം ചേര്‍ന്ന പോലെ അദ്ദേഹം അവരില്‍ ഒരാളായി സ്വയം അലിഞ്ഞു ചേരുകയായിരുന്നു  .അദ്ധേഹത്തിന്റെ പ്രവര്‍ത്തനഗളിലും , ആശയങ്ങള്‍ ലും ആക്രിഷ്ടര്‍ ആയി മടത്തറ റിയസ് മുസലിയാര്‍ , തടിയൂര്‍ രേനിഷ് , കയല്കുളം കൊച്ചുണ്ണി യുടെ ചെറുമകന്‍ അയ കായംകുളം ദാര്‍ശന്‍, തുടങ്ങിയ അതിപ്രഗല്ഭാര്‍ അയ സന്നദ്ധ സേവകരും ഇദ്ദേഹം ത്തിനു ഒപ്പം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരില്‍ മുന്‍പന്തിയില്‍ ആണ് .

ഏതു പാതിരാത്രിയില്‍ പോലും മൊബൈല്‍ ഫോണ്‍ വഴി  പെണ്‍കുട്ടികളുടെ  ദുഖങ്ങള്‍ കേള്‍ക്കുന്നതിനു ഇവര്‍ തയാറായിരുന്നു . ജോസ് അണ്ണന്റെ ചായക്കടയില്‍ ഇരുന്നു തുരുമ്പിച്ച റേഡിയോ യില്‍ തോട്ടം പണി എടുക്കുന്ന കിളവന്മാര്‍ തിരഞ്ഞെടുപ്പ് ഫലം കേള്‍ക്കുന്ന ശ്രദ്ധ ആയിരുന്നു ഇവര്‍ക്ക് അപ്പോള്‍ .എത്ര തിരക്കുള്ള ഹോസ്റ്റല്‍ റൂം ആയാലും കട്ടിലിന്റെ അടിയിലും , അലമാരിയുടെ ഇടയിലും , ബാത്രൂം ന്റെ മറവിലും നിന്ന് ആരും കേള്‍ക്കാത്ത അത്ര പതിയെ ഫോണില്‍ സംസാരിക്കാന്‍ ഉള്ള കഴിവ് എത്ര പ്രസംസിച്ചാലും മതിയാവില്ല . ഹോസ്റ്റല്‍ റൂം ലെ ബെഡ് കിടന്നു ഫോണ്‍ ചെവിയോടു ചേര്‍ത്ത് സംസാരിക്കുമ്പോള്‍ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ കേരള കലാ മണ്ഡലം ത്തു കഥകളി പഠിപ്പിക്കുന്ന ആചാര്യന്‍ മാര്‍ക്ക് പോലും അഭിനയിച്ചു കാണിക്കാന്‍ ആവും എന്ന് തോന്നുന്നില്ല . ''എന്തരോ മഹാനു ഭാവലു ..""!!!.

ഇ ലേഖകന്റെ സമകലീനാര്‍ ആയിരുന്ന ഇ സാമൂഹിക പരിഷ്കര്‍ത്താക്കള്‍  ളുടെ  ഇ സാമൂഹിക പ്രവര്‍ത്തനത്തിന് നു ഇടയില്‍ വഴിമുടക്കികള്‍ ആയി കടന്നു വരുന്ന ചില സാമൂഹ്യ ദ്രോഹികളെ കുറിച്ച് കൂടി പറയട്ടെ . ഹോസ്റ്റല്‍ റൂം കള്‍ തോറും ഒരു കാര്യവും ഇല്ലാതെ തെണ്ടി നടക്കുന്ന lijo , sijo , മുട്ടാസ് തുടങ്ങിയ ചില വാല്‍ നക്ഷത്രങ്ങള്‍ , ആരുടെയെങ്കിലും കയില്‍ ബീഡി , ശംഭു, തീപെട്ടി ഇത്യാദി നിരോധിത വസ്തുക്കള്‍ ഒണ്ടോ എന്ന് തപ്പി നടക്കുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ അയ ബോബിന്‍ , പ്യാര്, അഭിലാഷ് , തുടങ്ങിയവര്‍ , പാതിരാത്രി മാത്രം പ്രത്യക്ഷ പെടുന്ന അപൂര്‍വ ഗ്രഹങ്ങള്‍  ആയ തോമാച്ചന്‍ , സതീഷ്‌ .., ''പരമമായ സത്യം '' ഏതെങ്കിലും റൂമില്‍ ഒണ്ടോ എന്ന് നോക്കി നടക്കുന്ന സ്വാമിജി .. ""പട്ടിക്കു ഒട്ടു പണിയും ഇല്ല എന്നാ നിന്ന് പെടുക്കാന്‍ നേരവും ഇല്ല ""
എന്ന് പണ്ടാരോ പറഞ്ഞത് സത്യം ആണ് എന്ന് തോന്നും വിധം തിരക്ക് പിടിച്ചു എന്തിനോക്കയോ ഓടി പാഞ്ഞു റൂമുകളില്‍ കയറി നടക്കുന്ന സനൂപ് ...ഹോസ്റ്റല്‍ warden എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ കഴിഞ്ഞാല്‍ അടുത്ത പോസ്റ്റ്‌ ആണ് എന്നാ വിചാരത്തില്‍  , ഇന്നലെ രാത്രി ഇ ഹോസ്റ്റല്‍ മുഴുവന്‍ താന്‍ വിലക്ക് വാങ്ങി എന്നാ ഭാവത്തില്‍  കൈയും പുറകില്‍ കെട്ടി റൂമുകള്‍ കേറി ഇറങ്ങുന്ന മാജിക്‌ മാത്യു, ആളുകളെ അവരതിക്കാന്‍ മാത്രം ആയി ജനിച്ച ഉട്ടു , ടോണി,സജിത്ത് നാഥ്  ... തമ്പാനൂര്‍ ലെ ഓട്ടോ ക്കാരെ പോലെ എവിടെയും ഇപ്പോഴും എങ്ങനെയും കേറി ചെല്ലുന്ന , പിന്നെ എണീറ്റ്‌ പോടെ എന്ന് പറയും വരെ അവിടെ പാര്‍ക്ക്‌ ചെയ്യപ്പെടുന്ന രഞ്ജിത് , പളനി മുരുകന് കാവടി എടുത്തു വീടുകള്‍ പോലും തെണ്ടും പോലെ  കയില്‍ ഇപ്പോഴും ഒരു വലിയ ബുക്ക്‌ താങ്ങി റൂമില്‍ കയറി  നടക്കുന്ന മൂപ്പന്‍ ..

ഇത്തരം ശകുനം മുടക്കികളെ എങ്ങനേലും ഒന്ന് ഓടിച്ചു വിട്ടു പെന്കൊടിമാരുടെ പ്രയാസങ്ങളും , സന്തോഷങ്ങളും വൈക്കത്തപ്പനെ യോ കൊട്ടാരക്കര ഗണപതിയെ പോലും വെല്ലുന്ന രീതിയില്‍ ശാന്തമായി കേട്ട് പരിഹരിക്കുന്ന അതുല്യ പ്രതിഭകളെ നമോവാകം ..അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് കൊണ്ടോട്ടി അര്‍ഷു സാഹിബ്‌  ..ഇനി കൂടുതല ആയി ഒന്നും യുഗപുരുഷനെ പറ്റി പറയേണ്ടല്ലോ ..കല്യാണം കഴിഞ്ഞു ഒരു വര്ഷം ആയപ്പോഴേക്കും പല പ്രായത്തില്‍ ഉള്ള  3 _4  കുട്ടികളുടെ പിതാവും ആയി ഇ മഹാന്‍ .

5 അഭിപ്രായങ്ങൾ:

Arshu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Arshu പറഞ്ഞു...

ഇത്രയും കഴിവുള്ള ആളായിരുന്നു ഞാന്‍ എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായെ.. എന്നെ കുറിച്ച എനിക്ക് തന്നെ അഭിമാനം തോനുന്നു.... വളരെ വൈകിയാനെങ്ങിലും എന്റെ ജീവ ചരിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിച്ച ലിജിനും അതിനു വേണ്ടി അദ്ധേഹത്തെ സഹായിച്ച mcamarian2005 ക്ലാസ്സ്മറെസ്-നും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തില്‍ ഞാന്‍ രേഖപെടുത്തുന്നു ...ജീവിതത്തില്‍ ഇനിയും ഇദു പോലത്തെ സംരംഭങ്ങള്‍ ഇനിയും തുടര്‍ന്ന് കൊണ്ടുപോവുകയും ചെയ്യും എന്നും എല്ലാവര്ക്കും ഉറപ്പ് തരികയും ചെയ്യുന്നു... ജയ് മരിയന്‍ .... :)

shereef പറഞ്ഞു...

Aa manyane onnu parichaya pedan sashikkumo changaathee? Changathiyude sthalam evidaa?

Rohan പറഞ്ഞു...

അടിപൊളി ആയിട്ടുണ്ട്

Ann Joby പറഞ്ഞു...

kinnan post...