വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്

വിനോദ് സര്‍ , അനീഷ്‌ , ഉട്ടു വിവാഹ വാര്‍ഷിക മംഗള ആശംസകള്‍ ... സാങ്കേതികം ആയ ചില കാരണങ്ങള്‍ കൊണ്ടു  ആശംസകള്‍ കുറച്ചു താമസിച്ചു ക്ഷമിക്കുക ... എല്ലാവര്ക്കും ആയിരം മംഗള ആശംസകള്‍ ....ഇനിയും ഒരുപാട് കാലം ഇതുപോലെ ജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..




ഇത് തമാശ അല്ല ...

BREAKING NEWS ... BREAKING NEWS ... BREAKING NEWS ... വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്   wikileaks  പുറത്തു വിട്ടു ...!!!!!!
വിനോദ് സര്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത് 

പ്രിയേ ,

      നമ്മുടെ വിവാഹ വാര്‍ഷിക വേളയില്‍ നിനക്ക് എല്ലാം ആശംസകളും . നമ്മള്‍ അലുവയും മത്തിക്കറിയും പോലെയാണ് എന്ന് നാട്ടുകാര്‍ പറയും എങ്കിലും നീ അങ്ങനെ കരുതുന്നില്ല എന്ന് ഞാന്‍ വിചാരിക്കുന്നു . ബിരിയാണിക്ക് ഉള്ളിലെ വലിയ കോഴിക്കാല്  പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി ഇരുന്നതിന്റെ വാര്‍ഷികം ആണല്ലോ ഇത് . ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് പായസ മേള പോലെ മധുരതരമായ ഇത്രയും നാളുകള്‍ക്കിടയിലെ ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്നു ഉപ്പോ , പുളിയോ, എരിവോ ,കയ്പ്പോ കൂടിയ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ എന്നേക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ള നീ അതൊക്കെ ക്ഷമിക്കുക . തണ്ണിമത്തന്‍ പോലുള്ള എന്റെ ഈ വലിയ ശരീരം കണ്ടാല്‍ ഗൌരവക്കാരന്‍ ആണ് എന്ന് തോന്നും എങ്കിലും വെയിലത്ത്‌ വച്ച ഒരു ചോക്കോബാര്‍ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും മസാല ദോശ ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന   മസാല പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് . മധുരം നിറഞ്ഞ ഒരു സിപ്‌ അപ്പ്‌ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ തിന്നുന്ന ഓരോ കപ്പലണ്ടി യിലും  ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ ജൂസ് ലും  ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ ഉഴുന്നുവട കഴിക്കാന്‍ എടുക്കുമ്പോഴും ആ വട്ടത്തിനുള്ളില്‍ നിന്റെ മുഖം തെളിയും , ടൊമാറ്റോ സോസ് നു നിന്റെ കവിളിണ യുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ് ക്രീം നു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം  പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം മട്ടണ്‍ ന്റെ വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് .  

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . ഉണക്ക ചപ്പാത്തിയും അച്ചാറും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തു ഉള്ള ഈ ജീവിതം സുഭിക്ഷമായ ഓണ സദ്യ പോലെയാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ . ഇന്ത്യന്‍ കോഫീ ഹൗസ് ലെ വെയിറ്ററ്റര്‍ മാരെ പോലെ ഞാന്‍ ജീവിതത്തില്‍ കുറച്ചു സ്ലോ ആണ് എന്ന് അറിയാം . എങ്കിലും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ വയ്യാത്ത അമ്മൂമ്മ മാര് വീട്ടിലെ അടുക്കളയില്‍ പച്ചക്കറി അരിഞ്ഞും, ഉള്ളി തോലിച്ചും ഒക്കെ വീട്ടമ്മമാര്‍ക്ക്  ചില്ലറ ചില സഹായങ്ങള്‍ ഒക്കെ  ചെയ്യന്ന പോലെ ജീവിതമാകുന്ന പാചകപ്പുരയില്‍ എന്നാല്‍ കഴിയുന്ന സഹായം സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും . ഇക്കാലത്ത് പല യുവ ദമ്പതികളുടെയും ജീവിതം പ്രഷര്‍ കുക്കര്‍ നു അകത്ത് വേകുന്ന മാട്ടിറച്ചി പോലെ പൊട്ടലും ചീറ്റലും പുകച്ചിലും സമ്മര്‍ദവും ഒക്കെ നിറഞ്ഞത് ആണ് എങ്കിലും നമ്മുടെ ജീവിതം
ഫ്രിഡ്ജ്‌ ലെ ചില്ലറിന്റെ സുഖകരമായ തണുപ്പില്‍ ഇരുന്നു ചിരിക്കുന്ന ആപ്പിള്‍ പോലെ ആയിരിക്കട്ടെ . ഗോതമ്പ് ബോണ്ട യെ പ്പോലെ  കട്ടിയുള്ള മനസുമായി, മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  നല്ല  അരിപ്പത്തിരി പോലെ നേര്‍ത്തതും വസുമതി അരിയുടെ മൃദുലത ഉള്ളതുംമായ  മനസുമായി   ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ഇറച്ചിയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .

ഒരു പ്രധാന വിഭവം സോറി... കാര്യം കൂടി . എന്ത് പ്രയാസങ്ങള്‍ ഒന്ടെന്കിലും തമ്മില്‍ തുറന്നു പറയുക .അന്നന്ന് വെച്ചുണ്ടാക്കിയ പാത്രങ്ങള്‍ അന്നന്ന് തന്നെ കഴുകി വയ്ക്കും പോലെ കഴിവതും പ്രശനങ്ങള്‍  അന്നന്നുതന്നെ പറഞ്ഞു മനസ് ശുദ്ധം ആക്കുക  . മനസ് ബിരിയാണി വെച്ച ചെമ്പ് പോലെയാണ്,  അന്നന്നുതന്നെ കഴുകതിരുന്നാല്‍ ദിവസം ചെല്ലുതോറും  എണ്ണയും , വിഴുപ്പും ഉങ്ങങ്ങിപ്പിടിച്ചു പിന്നെ വൃത്തിയാക്കി എടുക്കാന്‍ കഷ്ട്ടപ്പാട് ആണ് . വീട്ടില്‍ സദ്യ ആയാലും പട്ടിണി ആയാലും അവശ്യം ഇല്ലാതെ അയല്‍ക്കാരോടു വിവരിക്കാന്‍ പോകാതിരിക്കുക . മറ്റുള്ളവര്‍ പറയുന്നത് കേട്ട് അല്ലെങ്കില്‍ പാചക പുസ്തകം വായിച്ചു പാചകം ചെയ്യരുത് . “too many cooks spoil the soup ..!!!”


                                                                                                 എന്ന് സ്വന്തം വിനോദ് കുമാര്‍



ഇത് തമാശ ആണ്...

BREAKING NEWS ... BREAKING NEWS ... BREAKING NEWS ... ലിജിന്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത്   wikileaks  പുറത്തു വിട്ടു ...!!!!!!
ലിജിന്‍ ഭാര്യക്ക്‌ എഴുതിയ വിവാഹ ആശംസ കത്ത് 

പ്രിയേ ,

      നമ്മുടെ വിവാഹ വാര്‍ഷിക വേളയില്‍ നിനക്ക് എല്ലാം ആശംസകളും . നമ്മള്‍ ബര്കാടിയും കരിക്കിന്‍ വെള്ളവും പോലെയാണ് എന്ന് നാട്ടുകാര്‍ പറയും എങ്കിലും നീ അങ്ങനെ കരുതുന്നില്ല എന്ന് ഞാന്‍ വിചാരിക്കുന്നു . തിരുവല്ലം ഷാപ്പില്‍ കിട്ടുന്ന വലിയ കുടം കള്ള് പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി ഇരുന്നതിന്റെ വാര്‍ഷികം ആണല്ലോ ഇത് . ഈ അവസരത്തില്‍ എനിക്ക് ആദ്യമായി നിന്നോട് പറയാനുള്ളത് വെള്ളം അടി പാര്‍ട്ടി പോലെ മധുരതരമായ ഇത്രയും നാളുകള്‍ക്കിടയിലെ ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്നു വിസ്കിയോ , ടച്ചിംഗ്സോ , അടിപിടിയോ കൂടിയ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ എന്നേക്കാള്‍ കാപസിടിയും, ബ്രാന്‍ഡ്‌ സെലെക്ഷനും ഉള്ള നീ അതൊക്കെ ക്ഷമിക്കുക . ഗ്രീന്‍ ലാബില്‍ കുപ്പി പോലുള്ള എന്റെ ഈ വലിയ ശരീരം കണ്ടാല്‍  വലിയ കുടിക്കാരന്‍ ആണ് എന്ന് തോന്നും എങ്കിലും വാള് വെച്ച ഒരു മദ്യപാനിയെ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും വാട്ട് ചാരായത്തിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന   കോഴി മുട്ട പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് . തെങ്ങിന്റെ മുകളില്‍ കയറി ഒരു കുടം കള്ള് ചൂടോടെ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ കുടിക്കുന്ന  ഓരോ കുപ്പി കള്ളിലും ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ വാറ്റിലും ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ മത്തിതല ടച്ചിങ്ങ്സ് ആയി കഴിക്കാന്‍ എടുക്കുമ്പോഴും ആ മത്തി തലക്കുള്ളില്‍ നിന്റെ മുഖം തെളിയും , സ്മിര്‍ണോഫിന് നിന്റെ കവിളിണ യുടെ വെളുപ്പ ആണോ ..? പുഴുങ്ങിയ കോഴി മുട്ടയ്ക്ക് നിന്റെ മനസിന്റെ നിറമാണോ..? നാടന്‍ വാറ്റിനു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..?  
കുടം പുലി ഇട്ടു വറ്റിച്ച മീന്‍ കറി ടാചിങ്ങിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ വോഡ്ക പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം ബീവറേജസ് വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് .  

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ബാറില്ലാത്ത വെഞ്ഞാരംമൂട് പോലെ ആയിരുന്നു എന്ന് ഈ  അവസരത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നു . നാടന്‍ വാറ്റും കോഴി മുട്ടയും  അച്ചാറും തിന്നു തള്ളി നീക്കിയ ആ വറുതിയുടെ ദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു . പക്ഷെ നിന്നോടോത്തു ഉള്ള ഈ ജീവിതം സുഭിക്ഷമായ വെള്ളം അടി പാര്‍ട്ടി പോലെ പോലെയാണ് . ഇനിയും ഒരുപാട് കാലം അങ്ങനെ തന്നെ ആയിരിക്കട്ടെ . ബെവേരജെസ് കോര്പോരഷനിലെ സെയില്‍സ്മാനെ പോലെ ഞാന്‍ ജീവിതത്തില്‍ കുറച്ചു സ്ലോ ആണ് എന്ന് അറിയാം . എങ്കിലും അധികം കാപസിടി ഇല്ലാത്ത കിളവന്‍ കുടിയന്മാര്‍ ഷാപ്പിലെ തിണ്ണയില്‍ പനംകള്ള് കുടിച്ചും, കപ്പ തിന്നും ഒക്കെ സംതൃപ്തി അടയുന്ന പോലെ ജീവിതമാകുന്ന കള്ള് ഷാപ്പില്‍ എന്നാല്‍ കഴിയുന്ന സഹായം സഹകരണം ഒക്കെ ഞാന്‍ ചെയ്യുന്നതായിരിക്കും . ഇക്കാലത്ത് പല യുവ ദമ്പതികളുടെയും ജീവിതം ബിയര്‍ കുപ്പിക്ക് തുറക്കുന്ന ഒപെനെര്‍ പോലെ പൊട്ടലും ചീറ്റലും പുകച്ചിലും സമ്മര്‍ദവും ഒക്കെ നിറഞ്ഞത് ആണ് എങ്കിലും നമ്മുടെ ജീവിതം
കൂളറിലെ ചില്ലറിന്റെ സുഖകരമായ തണുപ്പില്‍ ഇരുന്നു ചിരിക്കുന്ന ഐസ്ക്യുബ്    പോലെ ആയിരിക്കട്ടെ . ജവാന്‍ ലോക്കല്‍ സാടനത്തെ പോലെ കട്ടിയുള്ള മനസുമായി, മസിലുപിടിച്ചു പരസപരം തമില്ലടിച്ചു കഴിയുന്ന ദമ്പതിമാര്‍ക്ക് ഇടയില്‍  നല്ല  സ്കോച് വിസ്കി പോലെ പോലെ സ്മൂത്ത്‌ ആയതും, ഓ സി ആര്‍ റമ്മിന്റെ മൃദുലത ഉള്ളതുംമായ  മനസുമായി   കല്ലും കപ്പയും പോലെ, വാറ്റും മുട്ടയും പോലെ, വിസ്കിയും കോളയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .

ഒരു പ്രധാന ബ്രാന്‍ഡ്‌ കൂടെ, സോറി... കാര്യം കൂടി . എന്ത് പ്രയാസങ്ങള്‍ ഒന്ടെന്കിലും തമ്മില്‍ തുറന്നു പറയുക .അന്നന്ന് കുടിക്കുന്ന കുപ്പികള്‍ അന്നന്ന് തന്നെ പൊട്ടിച്ചു കളയുന്ന പോലെ പ്രശനങ്ങള്‍  അന്നന്നുതന്നെ പറഞ്ഞു മനസ് ശുദ്ധം ആക്കുക  . മനസ് വാട്ട് ചാരായം ഉണ്ടാക്കുന്ന കുട്ടകം  പോലെയാണ്,  അന്നന്നുതന്നെ കഴുകതിരുന്നാല്‍ ദിവസം ചെല്ലുതോറും  കോടയും, ശര്‍ക്കരയും  ഉങ്ങങ്ങിപ്പിടിച്ചു പിന്നെ വൃത്തിയാക്കി എടുക്കാന്‍ കഷ്ട്ടപ്പാട് ആണ് . വീട്ടില്‍ വെള്ളം അടി ആണെങ്കിലും, കുടിക്കാതെ ഇരിക്കുവാനെങ്കിലും അവശ്യം ഇല്ലാതെ അയല്‍ക്കാരോടു വിവരിക്കാന്‍ പോകാതിരിക്കുക . മറ്റുള്ളവര്‍ പറയുന്നത് കേട്ട് അല്ലെങ്കില്‍ ബാറിലെ മെനു വായിച്ചു വെള്ളം അടിക്കരുത് . “too many brands spoil the kick..!!!”


                                                                                                 എന്ന് സ്വന്തം ലിജിന്‍ ബി ആര്‍
  

അവിവാഹിതര്‍ സൂക്ഷിക്കുക ഭാഗം 1

Polson Feeling night 2010 ഒരു മെയില്‍ വഴി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല ..സീരിയല്‍ ആക്കിയെ മതിയാകൂ ..ഇത്രയും നന്നായി ഇ പരിപാടി നടത്തിയ പോള്‍സണ്‍ നും  അവന്റെ ചേട്ടനും ഒരുയിരം നന്ദി ..പിന്നെ പരിപാടിക്ക് ശേഷം അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍ ..? ഇ പരിപാടിയുടെ പേര് "marriage Reception " എന്ന് തന്നെ ആണോ ?.ഇതില്‍ പങ്കെടുത്ത  അലവലാതികള്‍ ആരേലും പാവം പോള്സന്  വിവാഹ ആശംസകള്‍ പറഞ്ഞോ ..? അവന്റെ ഭാവി വധുവിനെയോ  അച്ഛന്‍ അമ്മ മാരേയോ കണ്ടോ ..? എല്ലാം പോട്ടെ ഒരുത്തനെങ്കിലും ബോധം ഒന്ടയിരുന്നോ ..? അന്ന് പോയി അടിച്ചു മറിഞ്ഞ സ്ഥലം ഏതായിരുന്നു എന്ന് ഓര്‍മ്മയുണ്ടോ ..? അവിടേക്ക് പോകാന്‍ ഉള്ള വഴി തെറ്റാതെ പറയാന്‍ ആര്‍ക്കേലും അറിയാമോ ..? ഒരു ബിയര്‍ കുടിക്കാന്‍ ഇത്രയും സമയം വേണോ അനിഷേ .. 
പാല- കോട്ടയം റോഡ്‌ എന്നാണ് അതിവേഗ പാത ആക്കിയത്   ? ഇ ഫ്രിഡ്ജ്‌ എന്ന ഉപകരണം എന്തിനു ഉള്ളതാണ് ..? ബംഗാളുരു നിന്ന് കോട്ടയം വരാന്‍ ആണോ അതോ തിരോന്തരം നിന്നും കോട്ടയം എത്താന്‍ ആണോ  കൂടുതല്‍ സമയം വേണ്ടത് ..? വിനോദ് സാറെ ഇങ്ങനെ ആണോ താങ്കള്‍ തടി കുറക്കുന്നത് ..? അഭിലാഷ് ചന്ദ്ര മോഹന്‍ ആ പാവം "പന്നി " നിന്നോട് എന്ത് തെറ്റ് ചെയ്തു ഇങനെ തിന്നാന്‍ ..?    ഇതുപോലെ നൂറു നൂറു ചോദ്യങ്ങള്‍ ക്ക് ഉത്തരം കണ്ടു എത്താം .. ?
നമ്മുടെ സഹപാഠിയായ പാലക്കാരന്‍ അച്ചായന്‍ പോളച്ചന്‍ , പിറന്ന നാടിനെയും വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ മറന്നു കുത്തക മുതലാളിമാരുടെ സ്വര്‍ഗ്ഗ രാജ്യം ആയ അമേരിക്കയില്‍ വച്ച് തന്നെ പെണ്ണുകെട്ടിയത് അതും വളരെ കുറച്ചു ആള്‍ക്കാരെ  മാത്രം പങ്കെടുപ്പിച്ചു നടത്തിയത് ഒരുതരം ബൂര്‍ഷ്വാ പരിപാടി ആയിപ്പോയല്ലോ എന്ന് നിങളെ പോലെ ഞാനും അല്‍പ്പം സംശയത്തോടെ ചിന്തിച്ചിരുന്നു .പക്ഷെ  പെണ്ണ് കെട്ടിയതിന്റെ വകയായി കുടിയന്മാരുടെ സ്വര്‍ഗ്ഗ രാജ്യം ആയ കേരളത്തില്‍  വെച്ച് കഴിഞ്ഞ ഉത്രാട തലേന്ന് പോളച്ചന്‍ നടത്തിയ ‘അത്താഴവിരുന്നു ‘ കഴിഞ്ഞു രാവിലെ ബോധം വീണപ്പോള്‍ അവന്റെ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് ബോധ്യം ആയി . ഇത് മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്കും അത് ബോധ്യം ആകും. വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്ന് പറയാറുണ്ട് പക്ഷെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ വെച്ച് ഇക്കാലത്ത് ഒരു കല്യാണം കഴിക്കണം എങ്കില്‍ ദൈവത്തിനും കല്യാണത്തിന്റെ വക ‘ചെലവ്’ ആയി ഇനി ഒരു “ഫുള്‍ ബോട്ടില്‍ “ വാങ്ങി കൊടുക്കേണ്ടി വരും .

അന്നത്തെ വിശേഷങ്ങളിലേക്ക്കടക്കും മുന്‍പ് കുറച്ചു കാര്യങ്ങള്‍ കൂടി പറഞ്ഞാലേ  കല്യാണം കഴിഞ്ഞു ഒരുമാസത്തിനു ശേഷം  കൂട്ടുകാര്‍ക്കു ആയി നടത്തിയ വിരുന്നു ആയിട്ട് കൂടി നമ്മുടെ കഥാ നായകന്‍ പോള്‍സണ്‍ അന്ന് രാത്രി അനുഭവിച്ച  ടെന്‍ഷന്‍ എത്ര ആയിരുന്നു എന്ന് മനസിലാകൂ , യുവാക്കള്‍ വിവാഹ തലേന്ന് നടത്തുന്ന അല്ലെങ്കില്‍ നടത്താന്‍ നിര്‍ബന്ധിതര്‍ ആകുന്ന  “ബാച്ചിലെര്‍സ് പാര്‍ട്ടി “ എന്നാ ഓമന പ്പേരില്‍ അറിയപ്പെടുന്ന “കുടിച്ചു കൂത്താട്ടം “ എന്നാ പുതിയ ‘സാംസ്‌കാരിക ചടങ്ങിന്റെ’ റിസ്ക്‌ എത്രമാത്രം ആണ് എന്ന് ബോധ്യമാവൂ. അവിവാഹിതരെ നിങ്ങള്‍ സൂക്ഷിക്കുക..!!! നിങ്ങളുടെ വിവാഹം തന്നെ ഇതുമൂലം മുടങ്ങിപ്പോയേക്കാം. കഷ്ട്ടപെട്ടു ഒരു പെണ്ണിനെ ഒക്കെ കണ്ടു ,  പെണ്ണ് വീട്ടുകാരുടെ മുന്‍പില്‍  തന്‍റെ സല്‍ഗുണങ്ങള്‍ എല്ലാം നിരത്തി നിങ്ങള്‍  ത്യാഗത്തില്‍ സ്നേഹത്തിലും ഇശോയെപ്പോലെ, അഹിംസയില്‍ ബുദ്ധനെ പോലെ , ധൈര്യത്തില്‍ നെപ്പോളിയന്‍ ,സ്വഭാവത്തില്‍ ശ്രീരാമന്‍  എന്നൊക്കെ പറഞ്ഞു  പടുത്തു ഉയര്‍ത്തി വെച്ചിരിക്കുന്ന വ്യകതിത്വം തകര്‍ന്നു വീഴാന്‍ മേല്‍പ്പറഞ്ഞ ഒരു ചടങ്ങു മതിയായേക്കാം. കല്യാണത്തിനു സ്വീകരണം തരുന്നതിന് പകരം ഒരുപക്ഷെ ഭാവി വധു വിന്റെ ആങ്ങളമാര്‍ “അളിയാ നീ കൂതറ ആയിരുന്നു അല്ലെ .?” 
എന്ന് ചോദിച്ചു ചെകിട് നോക്കി നല്ല സമ്മാനം തന്നേക്കാം ...മരുമകനെ എന്ന് വാത്സല്യത്തോടെ വിളിക്കേണ്ട അമ്മായിയപ്പന്‍ ചിലപ്പോള്‍ “മോന്” മുന്‍പില്‍  മറ്റുചില വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിച്ചേക്കാം . സൂക്ഷിക്കുക “ബാച്ചിലെര്‍സ് പാര്‍ട്ടി “  എന്ന് കേള്‍ക്കേണ്ട താമസം  അളിയാ , മച്ചമ്പി എന്നൊക്കെ വിളിച്ചു ,ഞാനും വരുന്നെട  എന്ന് പറഞ്ഞു , പണ്ട് വള്ളിനിക്കരിട്ടു കൂടെ നടന്നവനും , കൂടെ കളിച്ചവനും ,കൂടെ പഠിച്ചവനും, കുടിച്ചവനും , വഴിയില്‍ വെച്ച് കണ്ടവനും എന്തിനു ബസ്‌ ല് കണ്ടക്ടര്‍ ചില്ലറ ഇല്ലാത്തതിനാല്‍ “ഇന്നാ രണ്ടുപേരും കൂടി മാറി എടുത്തോ “ എന്ന് പറഞ്ഞു തന്ന അഞ്ചു രൂപ മാറി എടുത്ത പരിചയം ഉള്ളവനും എല്ലാം തിരുവന്തപുരത്ത് നിന്നും കാസര്‍ഗോഡ്‌ നിന്ന് എന്തിനു ബഗലുരു നിന്നും ചെന്നൈ , ഡല്‍ഹിന്നു വരെ ബാഗും തൂക്കി കള്ള വണ്ടി കേറി   ഓസിനു കുടിച്ചു മറിയാന്‍ ആയി കൃത്യ സമയത്ത് പറഞ്ഞ സ്ഥലത്ത്   ഹാജരാകും  . പിന്നെ ഇവന്മാര്‍ വരുന്ന വഴിക്കും , നാട്ടിലും , കല്യാണ വീട്ടിലും നിങളുടെ പേരില്‍ കാണിച്ചു കൂട്ടുന്ന ഓരോ കോപ്പ്രായങ്ങള്‍ കണ്ടാല്‍ പെണ്ണിന്‍റെ വീട്ടുകാര്‍ ബോധവും അഭിമാനവും  ഉള്ള കൂട്ടര് ആണേല്‍ അവളെ  ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനം കേള്‍ക്കാന്‍ വിട്ടാലും  നിങളുടെ കൂടെ ജീവിക്കാന്‍ വിടില്ല, കൂട്ടുകാര്‍ക്കായി വിവാഹ പാര്‍ട്ടി ഒരുക്കിയ ‘ഭാവി വരന്റെ ‘ ഭാവി അതോടെ തീര്‍ന്നു .നല്ല പെടയും മാനഹാനിയും ബാക്കി . അതിനാല്‍ ഇനിയെങ്കിലും “ബാച്ചിലെര്‍സ് പാര്‍ട്ടി “ ഒരുക്കുമ്പോള്‍ സൂക്ഷിക്കുക .


അപ്പോള്‍ നമുക്ക് നമ്മുടെ പോളച്ചന്റെ വിവാഹ സല്ക്കാരത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കാം . Chandrayan-2 നെ വെല്ലുന്ന തരത്തില്‍ ഉള്ള പ്രൊജക്റ്റ്‌ പ്ലാനിംഗ് ആയിരുന്നു പ്രസ്തുത വെള്ളമടി പാര്‍ടി ക്ക് വേണ്ടി വിനോദ സര്‍ ന്‍റെ നേതൃത്വത്തില്‍ നടന്നത് .വിനോദ സര്‍ അന്നെ ദിവസം പോകേണ്ട റൂട്ട് , പിക്ക്‌ ചെയ്യേണ്ട ആള്‍ക്കാര്‍ അവര്‍ എവിടെ ഒക്കെ നില്‍ക്കണം , എത്രമണിക്ക് എതെല്ലേം ടൌണ്‍ കല്‍ വഴി പോകും എല്ലാം റൂട്ട് മാപ്പ് സഹിതം ആഴ്ചകള്‍ക്ക് മുന്‍പേ വരച്ചു തയാറാക്കിയിരുന്നു . ദിവസംവും എല്ലാവരെയും വിളിച്ചു വീണ്ടും വീണ്ടും പദ്ധതികള്‍ പാളുന്നില്ല എന്ന് ഉറപ്പാക്കിയിരുന്നു. ഇത്രയും ശുഷ്കാന്തി അദ്ദേഹം തന്റെ കമ്പനിയുടെ പ്രോജെക്ട്കള്‍ ചെയ്തുതീര്‍ക്കുന്നതില്‍ കാണിച്ചിരുന്നെകില്‍ യു.എസ് ടെക്നോളജി എന്നേ ലോകത്തിലെ ഏറ്റവും വലിയ ഐ .ടി കമ്പനി ആയി മാറിയേനെ . അങ്ങനെ ആ സുദിനം വന്നെത്തി .രാവിലെ തന്നെ ഞാന്‍ വീട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങി .പഴയ സഹപാഠികള്‍ ഒന്നിക്കുന്ന ഒരു പാര്‍ട്ടി പാലയില്‍ വെച്ച് ഉണ്ട്  എന്ന്  വീട്ടില്‍ പറഞ്ഞിരുന്നു .രഞ്ജിത് , അര്‍ഷാദ്‌ , വിനോദ്‌ സര്‍, അഭിലാഷ്‌ അങ്ങനെ പങ്കെടുക്കുന്ന ആളുകളുടെ പേര് ഇത്രയും പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ തൃപ്തി ആയി . ഇതിനെക്കാള്‍ വലിയ ആപത്ത് എന്തോ വരാന്‍ ഇരുന്നത് ഇങ്ങനെ തീര്‍ന്നു എന്ന് കരുതി സമാധാനിക്കാം എന്നാ ഭാവത്തില്‍ അമ്മ . ഏതായാലും രാവിലെ വീട്ടില്‍ നിന്ന് സലാം പറഞ്ഞു ഇറങ്ങി, ചുവന്ന ടീ ഷര്‍ട്ട്‌ ആണ് വേഷം .കഴിഞ്ഞ ആഴ്ച 50% വിലക്കുറവില് വാങ്ങിയ ഷര്‍ട്ട്‌ അതിന്റെ ആദ്യ അലക്കില്‍ തന്നെ 50% കളര്‍ നഷ്ട്ടപെട്ടു അതിന്റെ വിപണന മൂല്യം തെളിയിച്ചിരുന്നു.യാത്ര തുടങ്ങും മുന്‍പ്  ഒരു ചായയും കുടിച്ചു ഒന്ന് പുക വലിക്കാം എന്ന് കരുതി മുട്ടായി സായിപ്പിന്റെ കടയില്‍ കയറി .അവധി ദിവസം  ആയിട്ടും രാവിലെ  ബാഗും തൂക്കി ഇറങ്ങി യത് കണ്ടു ചായ അടിക്കുന്ന അഹമദ്‌ ഇക്ക ചോദിച്ചു എങ്ങോട്ടടാ പെട്ടിയൊക്കെ തൂക്കി രാവിലെ . ചോദ്യത്തിലെ അപകടം എനിക്ക് പിടികിട്ടി . 
നമ്മുടെ നികേഷ്‌ കുമാറിനെക്കാളും വലിയ പത്രപ്രവര്‍ത്തകന്‍ ആണ് കക്ഷി . “ബാച്ചിലെര്‍സ് പാര്‍ട്ടി “ ക്ക് കോട്ടയം പോകുന്നു എന്ന് പറഞ്ഞാല്‍ പിന്നെ തിരിച്ചു വരുമ്പോള്‍ നാട്ടുകാര് ചോദിക്കുന്നത് “നീ ഏതോ പെണ്ണ് എന്താ ബാമയോ അവളെയും  കൊണ്ട് കോട്ടയം പോയി എന്ന് കേട്ട് ..എവിടെ കുമരകത്ത് ആയിരിക്കും അല്ലെ ...? മ്മം ...  അതിനാല്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞു തടിതപ്പി .

രഞ്ജിത് രാജുവും , സജിത്ത് നാഥും കൃത്യം പത്തു മുപ്പതിന് തമ്പാനൂര്‍ എത്തും  എന്ന് അറിയിചിറ്റൊണ്ട് . അവിടെ നിന്നും കോട്ടയം പോകാം  . വൈകിട്ട് മൂന്നു മുപ്പതിന് അര്‍ഷാദ്‌ കോട്ടയം എത്തും അവിടെ നിന്ന് ഒരുമിച്ചു പാലായ്ക്കു പോകാം അതാണ്‌ പദ്ധതി .മരിയന്‍ കോളേജില്‍ വെച്ച് ഗാന്ധി സര്‍വകലാശാല യുടെ പരീക്ഷക്ക്‌ പോലും ലേറ്റ് ആയി വരുന്ന അവന്മാരുടെ കൃത്യനിഷ്ട്ട എനിക്ക് അറിയാമായിരുന്നതിനാല്‍ സമയം ത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചതെ ഇല്ല . പിന്നെ വെള്ളമടിക്കാന്‍ പോകുകയാണ് അത് പരീക്ഷയെക്കള്‍ പ്രധാനപെട്ട ഒരു ചടങ്ങായതിനാല്‍ അവന്മാര്‍ ഇനി അരമണിക്കൂര്‍ നേരത്തെ എത്താനും മതി . ഏതായാലും ഞാന്‍ പറഞ്ഞ സമയത്തിന് തമ്പാനൂര്‍ എത്തി . തമ്പാനൂര്‍ ഇറങ്ങി, അവന്മാര്‍ എത്തിയിട്ടില്ല അഞ്ചു മിനിറ്റ്‌നു  അകം എത്തും എന്ന് രഞ്ജിത് അറിയിച്ചു . ഏതായാലും ബസ്‌ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കാം . ഓണം ആയതിനാല്‍ നല്ല “കളക്ഷന്‍സ്” .സമയം പോകും . ബംഗളുരുവില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന്റെ വോള്‍വോ ബസ്‌ വന്നു. നേരത്തെ വരേണ്ട വണ്ടി ആണല്ലോ ഓണം തിരക്ക് ആണ് റോഡ്‌ മുഴുവന്‍ അതാവും ലേറ്റ് ആയത് ..ഇങ്ങനെ ഒക്കെ ഓരോന്ന് ഓര്‍ത്ത്‌ ഇരിന്നു .ബസില്‍ നിന്ന് ആള്‍ക്കാര്‍ ഇറങ്ങുന്നു . “ഓ ദിസ് ഡര്‍റ്റി തമ്പാനൂര്‍ ...മൊത്തം ചെളിയണല്ലോ “ എന്നാ ഭാവത്തില്‍ ഒന്നാം പിറന്നാളിനു പപ്പാ വാങ്ങികൊടുത്ത ഉടുപ്പാണോ എന്ന് തോന്നും വിധം എത്താത്ത ഒരു കുഞ്ഞുടുപ്പും, മുല്ലപ്പെരിയാര്‍ ഡാം പോലെ ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയില്‍ ഉള്ള ഇറുകിയ ജീന്‍സ്‌ ഒക്കെ ഇട്ടു  ഒന്ന് രണ്ടു യുവതികള്‍ ഇറങ്ങുന്നു . ഒരു കയ്യില്‍ ബിഷപ്പ് മാര്  അംശവടി പിടിക്കും പോലെ ഒരു കുപ്പി കുടി വെള്ളം പിടിച്ചിറ്റൊണ്ട്. മറ്റേ കയ്യില്‍ മൊബൈലു പൊക്കി പിടിച്ചിരിക്കുന്നു  പിന്നെ മെഡിക്കല്‍ കോളേജ് ഐ.സി.യു വില് കിടക്കുന്ന രോഗികള്‍ക്ക് ട്രിപ്പ്‌ ഇട്ടിരിക്കുന്ന  മാതിരി മൊബൈല്‍  നിന്ന്  കാതിലേക്ക് ഒരു വള്ളിയും..രാത്രി മുഴുവന്‍ ബസില്‍ ഇരുന്നു രാവിലെ പല്ല് പോലും തേക്കാതെ പോകുന്ന പോക്കാണ് എങ്കിലും ഭാവം കണ്ടാല്‍ വിശ്വ സുന്ദരി പട്ടം നേടിയിട്ട് വരുന്ന വഴിയാണ് എന്ന് തോന്നും. അവളുമാര് തമ്പാനൂര്‍ കാലു എടുത്തു വെച്ചപ്പോള്‍ തന്നെ പെട്ടന്ന് അതാ രഞ്ജിത് രാജുവിന്റെ കാള്‍ മൊബൈലില്‍ എന്താ ടൈമിംഗ് ..കല്യാണരാമന്‍ എന്നാ സിനിമയില്‍ മദ്യ കുപ്പി പോട്ടികുമ്പോള്‍ മണം പിടിച്ചു ഉറക്കത്തില്‍ നിന്ന് ഉണരുന്ന ഇന്നസെന്റ്  പെട്ടന്ന് ഓര്‍മയിലേക്ക് വന്നു . കാള്‍ എടുക്കും മുന്‍പേ രഞ്ജിത് പ്രത്യക്ഷപെട്ടു. രഞ്ജിത് ആകപ്പാടെ അടിപൊളി സെറ്റ്‌ അപ്പ്‌ ലാണ് വന്നിരിക്കുന്നത് നല്ല തൂവെള്ള ഷൂസുകള്‍ ...നീല ജീന്‍സ്‌ റ്റി ഷര്‍ട്ട്‌ മുതുകത്ത്‌ ഒരു വലിയ ബാഗ്‌ .ബഹിരാകാശ നിലയത്തില്‍  കുറച്ചു ദിവസം താമസിക്കാന്‍ പുറപ്പെട്ട ശാസ്ത്രന്ജന്റെ ഒരു ലുക്ക്‌ .എനിക്ക് ഒരു സംശയം ,പോള്‍സണ്‍ ഒരു ദിവസത്തെ പരിപാടി അല്ലെ പ്ലാന്‍ ചെയ്തിരിക്കുന്നത് , ആലോചിച്ചു തീരും മുന്‍പേ രഞ്ജിത് അടുത്തു എത്തി വന്ന പാടെ ഒരു ഹായ് പോലും പറയാതെ പറഞ്ഞു “അളിയാ നമുക്ക് രണ്ടു പെഗ് അടിച്ചിട്ടു  കേറിയാല്‍ പോരെ ബസില്‍” . ഞാന്‍ ഒന്ന് അറച്ചു കാരണം വൈകിട്ട് വമ്പന്‍ സെറ്റ്‌ അപ്പ്‌ ആണ് ..പിന്നെ ഇപ്പോളെ വേണോ അതും അല്ല നമ്മള്‍ പാല എത്താന്‍ താമസിച്ചാല്‍ വിനോദ് സര്‍ പിണങ്ങും .അതൊന്നും കുഴപ്പം ഇല്ലടെ നീ വാ  രഞ്ജിത് പറഞ്ഞു ...ഒരാള് സ്നേഹത്തോടെ വിളിക്കുമ്പോ എങ്ങനാ വേണ്ട എന്ന് പറയുക ഞാന്‍ സമ്മതിച്ചു..അങ്ങനെ രണ്ടാളും കൂടി അടുത്ത ബാര്‍ ലേക്ക് വിട്ടു . സജിത്ത് നോട് ബാറിന്റെ പേര് പറഞ്ഞിട്ട് അങ്ങോട്ട്‌ വരാന്‍ പറഞ്ഞു .(നിയമസഭാ മന്ദിരത്തിനു മുന്‍പില്‍ വരാന്‍ പറഞ്ഞാല്‍ പോലും സജിത്ത് അത് എവിടെയാണ് എന്ന് തപ്പി നടക്കും , പക്ഷെ ഇത് നാമം മാത്രം ധാരാളം ) .

       
രഞ്ജിത് സ്വന്തം തറവാട്ടില്‍ കേറി പോകുന്ന ഒരു അവകാശത്തോടെ ബാറിന്റെ പടവുകള്‍ കയറി ഞാന്‍ പുറകെ . സ്വന്തം മുറി ആണ് എന്ന് തോന്നും വിധം ഏറ്റവും തെക്കേ അറ്റത്തെ ഒരു റൂം തുറന്നു കയറി ഫാന്‍ ലൈറ്റ് ഒക്കെ ഇട്ടു ടേബിള്‍ ല് ഇരുപ്പായി . “കേറി വാ അളിയാ “ ആതിഥേയന്‍ ന്റെ സ്വരത്തില്‍ ഉള്ള അവന്റെ ക്ഷണം കേട്ട ഞാന്‍ അറിയാതെ ചിരിച്ചുപോയി . രണ്ടു പേരുടെയും പോക്കറ്റ്‌ ല് ഗാന്ധിജിയുടെ പടം ഉള്ള പേപ്പര്‍ കല്‍ സാന്റോ സര്‍ ന്റെ തലയിലെ മുടി പോലെ വളരെ കുറവായിരുന്നു എങ്കിലും ഞങളുടെ വരവും സെറ്റ്‌ അപ്പ്‌ ഒക്കെ കണ്ടു തെറ്റിദ്ധരിച്ചു ആണ് എന്ന് തോന്നുന്നു പാവം വെയിറ്റര്‍ ഓടി വന്നു . ഓര്‍ഡര്‍ കിട്ടികഴിഞ്ഞപ്പോള്‍ അങ്ങേര്‍ക്കു യാഥാര്‍ത്ഥ്യം പിടികിട്ടികാനും. അപ്പോളേക്കും സജിത്ത് നാഥ് വിളിക്കുന്നു . ഞാന്‍ ഫോണ്‍ എടുത്തു ചോദിച്ചു എവിടെയാ അളിയാ . “എടാ പ്യാരേ ഞാന്‍ താഴെ ‘reception നില്‍  ഇരിക്കുന്നു നിങ്ങള്‍ ഏതു റൂമില്‍ ആണ് .ഞാന്‍ ഒന്ന് അമ്പരന്നു .വന്ന വഴി ഞാന്‍ താഴെ ‘reception’   ഒന്നും കണ്ടില്ല .ഇ ബാറില്‍ അങ്ങനെ ഒരു സമ്പ്രദായം ഒണ്ടോ ഇനി അവന്‍ വഴി തെറ്റി വല്ല സ്റ്റാര്‍ ഹോട്ടല്‍ ലും ചെന്ന് കയറിയോ .ഞാന്‍ താഴേക്ക്‌ ഇറങ്ങി .  ഹ..ഹ ആശാന്‍ താഴെ സെക്യൂരിറ്റി ചേട്ടന്റെ കാലൊടിഞ്ഞ കസേരയില്‍ ഇരുന്നു പുകവലിക്കുന്നു .ഓ അപ്പോള്‍ ഇതാണ് ‘reception’ . ഞാന്‍ അവനെയും കൂട്ടി മുകളില്‍ എത്തി . റൂമിലേക്ക്‌ വന്ന ഞങ്ങളെ കണ്ട രഞ്ജിത് വെളുക്കെ ഒന്ന് ചിരിച്ചു .ആ ചിരികണ്ട് ഞാന്‍ ഒന്ന് ഞെട്ടി ദൈവമേ ഓ ഇല്ല സമാധാനം ആയി കുപ്പി പൊട്ടിച്ച നിലയില്‍ അല്ല . പാവത്തിനെ വെറുതെ സംശയിച്ചു . അപ്പുറത്തെ ടേബിള്‍ ല് സിക്കിം സൂപ്പര്‍ ലോട്ടറി അവസാന മൂന്നു അക്കം അടിച്ച ത്തിന്റെ പാര്‍ട്ടി എന്ന് തോന്നും വിധം ചില ഓട്ടോ ക്കാര് അത്യാഡംബര പൂര്‍വം ഇരുന്നു മോന്തുന്നു . നല്ല സെറ്റ്‌ അപ്പ്‌ സ്റ്റൈല്‍ല് വന്ന ഞങളുടെ ടേബിള്‍ ല് ഒരു വിലകുറഞ്ഞ പൈന്റ്, രണ്ടു ഗ്യാസുപോയ സോഡാ ഒരു അച്ചാര്‍ പിന്നെ പകുതി വലിച്ചു കെടുത്തി വെച്ച സിഗരറ്റ് . സമയം നീങ്ങികൊണ്ടിരുന്നു . ലഹരി തലയ്ക്കു പിടിക്കുന്നു എന്ന് തെളിയിച്ചു കൊണ്ട് എല്ലാവരും അവരവരുടെ മാനറിസങ്ങള്‍ കാട്ടിത്തുടങ്ങി .ഞാന്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു , സജിത്ത് നാഥ്  കൂടുതല്‍ കൂടുതല്‍ പക്വത കാട്ടി  ഫിറ്റ്‌ ആണ് എന്ന് തെളിയിച്ചു . രഞ്ജിത് രഹസ്യങ്ങളുടെ കെട്ടു അഴിച്ചു തുടങ്ങി .(ഏതായാലും അന്ന് വരെ ഉള്ള അവന്റെ എല്ലാ രഹസ്യങ്ങളും ഇനി തമ്പാനൂര്‍ ഓട്ടോ ക്കാരോട് ചോദിച്ചാല്‍ മതി പറയും ). അവസാനം ഏതായാലും ഫിറ്റ്‌ ആയി ഇനി കോട്ടയം വരെ പോണോ ഒന്ന് കൂടെ മൂപ്പിച്ചിട്ടു വീട്ടില്‍ പോയി കിടന്നു ഉറങ്ങിയല്പോരെ എന്നാ അഭിപ്രായം ഉയര്‍ന്നു എങ്കിലും പഴയ താരങ്ങളെ കാണാം എന്നാ ആഗ്രഹം പിന്നെ പോള്‍സണ്‍ വകയായി ഏര്‍പെടുത്തിയ വമ്പന്‍ പ്രോഗ്രാം  ഒക്കെ ഇ അവസ്ഥയിലും ഞങളെ കോട്ടയം വഴി പോകുന്ന ബസ്‌ ന്റെ അടുത്തു എത്തിച്ചു .

                                   തുടരും ...

ഓണം സ്പെഷ്യല്‍ (mca 2005 get together) - POLSON Feeling NIGHT

Lijin


പ്രിയപ്പെട്ട സഖാക്കളേ ,

               പോള്‍സണ്‍, ഒബാമ സായിപ്പിന്റെ നാട്ടില്‍ വെച്ച് വിവാഹിതന്‍ ആയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ .അമേരിക്കയില്‍ പോയി വിവാഹത്തില്‍ പങ്കെടുക്കാന്‍ നമുക്ക് എല്ലാം ചില സാങ്കേതികവും സാമ്പത്തികവും ആയ  തടസങ്ങള്‍  ഉണ്ടായിരുന്നതിനാല്‍  പോള്‍സണ്‍  നു ആശംസകള്‍ അര്‍പ്പിക്കുവാനും , മംഗളങ്ങള്‍ നേരുവാനും , ചില്ലറ ചില ഉപദേശങ്ങള്‍ നല്‍കാനും   പിന്നെ വെള്ളമടിച്ചു കുന്തം മറിഞ്ഞു ഒത്തുകൂടാനും  ആയി പാലായില്‍ വെച്ച് (സ്ഥലം : പോള്‍സണ്‍ നഗര്‍ August 21 നു വൈകുന്നേരം മുതല്‍ രാവിലെ വരെ നീണ്ടു നില്‍ക്കുന്ന "POLSON  Feeling  NIGHT  2010 "  എന്ന പരിപാടി അണിയിച്ചു ഒരുക്കിയിരിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ . പ്രസ്തുത ആഖോഷ രാവിലേക്ക് പോള്‍സണ്‍ ന്റെ പേരില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു . ഗാന ഭൂഷണം ഹ. ലിജോ യുടെ  സര്‍വമത ഈശ്വര പ്രാര്‍ഥന യോടെ തുടങ്ങുന്ന പ്രസ്തുത പരിപാടിയില്‍ അമേരിക്കയില്‍ നിന്ന് ഫോണ്‍ വഴി mcamarian ന്റെ അധ്യത്മ്യ നേതാവ് സ്വാമി സന്ദീപാനന്ദ സ്വാമികള്‍  സദസിനെ അഭിസംഭോധന ചെയ്യന്നു . ബംഗ്ലൂര്‍ നിന്ന് Ex . Assistant Hostel Warden മാത്യു മൈലപ്ര , ഓസ്ട്രെലിയ നിന്ന് mcamarian ബ്ലോഗ്‌ മോഡറേറ്റര്‍ ഉട്ടു , അമേരിക്കയില്‍ നിന്ന് മുന്‍ matrix സെക്രട്ടറി ജനറല്‍ തമ്പി അണ്ണന്‍ എന്നിവര്‍ നല്‍കുന്ന പ്രത്യേക സന്ദേശം . 

എന്റെ അറിവില്‍ 21 nu വൈകിട്ട് ഇ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ :  വിനോദ് സര്‍ (C ) , പോള്‍സണ്‍ , അര്‍ഷാദ് , രഞ്ജിത് , റഹ്മാന്‍ സജിത്ത്, മുട്ടാസ് സജിത്ത്  ,അഭിലാഷ് , സനൂപ് , ലിജോ , ജിന്‍സ് , ബോബിന്‍ , റ്റിജോ, സുബിന്‍ , ലിജിന്‍

Arshad

പ്രസ്തുത  പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി രേനിഷ് ഇപ്പോള്‍ ലിബിയയില്‍ ആണ്..  എപ്പോള്‍ തിരിച്ചെത്തും എന്ന് അവനു മാത്രമേ അറിയൂ...
hav to get confirmation from others who are not in the list.. ..

Jino

oru lap-um, wireless connectionum sankadippikku.. njangalkkum kaanaamallo koothth....


Arshad

പാലായിലെ പോളച്ചന്റെ റബ്ബര്‍ എസ്റ്റേറ്റ്‌-ന്റെ നടുക്ക് wireless connection ???? കൊള്ളാമെടാ..
Lijin


എന്നാ പിന്നെ ബാലഗുരു സ്വാമി യുടെ c യുടെ  പുസ്തകം കൂടി എടുത്തോ .. ഇടയ്ക്കു സജിത്ത് എസ നാഥ് നെ കൊണ്ടു linked list ന്റെ രണ്ടു പ്രോഗ്രാം ചെയ്യിപ്പിക്കാം ..output കാണിച്ചിട്ട് അവനു peg  ഒഴിച്ചാല്‍ മതി .. ഷാപ്പില്‍ പോകുമ്പോളാണ് wireless broadband ... ഇനി അതൊക്കെ കൊണ്ടു പോയിട്ട് വേണം അഭിലാഷ് ഫിറ്റ്‌ ആയി 'അത് " കാണണം "ഇത് " കാണണം എന്നൊക്കെ പറയാന്‍ .... പിന്നെ ഹോസ്റ്റല്‍ പണ്ടത്തെ പോലെ വഴക്ക് ആകാന്‍ ..മുട്ടാസിനു "സാഹിത്യം " അഭിലാഷ് നു 'പാശ്ചാത്യ സിനിമ' ..രഞ്ജിത് നു മലയാളം "പടം " ...പിന്നെ കൂട്ട തല്ലു ....

മാത്യു , ഉട്ടു നിങള്‍ ഇല്ലാതെ എന്ത് ആഖോഷം ... അര്‍ഷാദ് ഏതേലും ചെയ്യടെ ...

പിന്നെ സാധനം ഒക്കെ എങ്ങനെ അറേഞ്ച് ചെയ്യും ...അന്ന് ഏതേലും മന്ത്രി തട്ടിപ്പോയാലോ ...ഹര്‍ത്താല്‍ ആയാലോ എല്ലാം പൊളിയും .... ഏതായാലും ഞാന്‍ ഒരെണ്ണം എടുത്തു വച്ചു ...


Arshad

അങ്ങനെ ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കാന്‍ മനോഹരമായ  ചില നിമിഷങ്ങള്‍ കൂടി ..
വളരെ നാളുകള്‍ക്ക് ശേഷം കിട്ടിയ സുന്ദരമായ ഒരു സായാഹ്നം.. 
Thanks polson for arranging such a grand party for us.. arrangements and food combinations were superb.. we all really enjoyed it da.
Attendees:
Vinod sir, Anish PT, Jins, Lijo, Renish, Renjith, Lijin, Sajith S Nath, Sajith Kumar, Arshad, Abhilash, Subin and Polson.
വൈകീട്ട് 5 മണിക്ക് ഞാന്‍ ചങ്ങനെശ്ശേരി ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. രേനിഷും മുട്ടസും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. മുട്ടാസ് ചൈന സ്റ്റൈലില്‍ എന്നെ പ്രണാമം ചെയ്തു.. മുടി നീതി വളര്‍ത്തിയ രേനിഷ് ഞാന്‍ ആരോ എന്തോ ആണെന്ന സെറ്റപ്പ്..  കറക്റ്റ് ടൈമില്‍ വിനോദ് സര്‍ എത്തി നമ്മളെ പിക്ക് ചെയ്തു. വിനോദ് സര്‍-നീ കണ്ടതും കരച്ചില്‍ അടക്കാന്‍ പറ്റിയില്ല.. കുട്ടപ്പന്‍ ആയി ഉരുണ്ട് ഇരുന്നിരുന്ന ആ ചെറിയ മനുഷ്യന്റെ വയറൊക്കെ കുറഞ്ഞു ഒരു ചാവാലി പട്ടിയെ പോലെ ആയി ...
ചങ്ങനെശേരി ആയതോണ്ട് ചുമ്മാ നമ്മുടെ ചട്ടുനെ ഒന്ന് വിളിച്ചു നോക്കി.. പനി അടിച്ചു കിടപ്പിലായ ചാട്ടു നമ്മളെ കാണാന്‍ അവന്റെ കാര്‍-ഇല് ചീറി പാഞ്ഞു വന്നു.. had some fun with chattu for 10 minutes and then we 4 started to paala.
നമ്മുടെ കൂടെ ജോയിന്‍ ചെയ്യും എന്ന് പറഞ്ഞിരുന്ന ചില വിരുതന്മാര്‍ tvm തൊട്ടു കോട്ടയം വരെയുള്ള ബാറായ ബരെല്ലാം കയറി ഇറങ്ങി വരുന്നത് അറിഞ്ഞ നമ്മള്‍ അനിഷിനെ അവരെ പോക്കന്‍ എര്പാദ് ആക്കി .
പോളച്ചന്റെ നാട്ടില്‍ എത്തിയതും, ലിജോയും മുപ്പനും നമുക്ക് വഴി കാട്ടികള്‍ ആയി എത്തി.
7.30 : we reached in front of polson's new house. അത് അവന്റെ വീടാണെന്നു തോനുന്നു. പോള്‍സണ്‍ അവന്റെ പഴയ വീട്ടില്‍ ആയതോണ്ട് നമ്മള്‍ നേരെ അങ്ങോട വിട്ടു. ബെര്മുടയും കൂളിംഗ്‌ ഗ്ലാസും ഇട്ടോണ്ട് നില്‍ക്കുന്ന പോല്സോനെ പ്രേതിക്ഷിച്ച നമ്മള്‍, കൈലിയും ഇട്ടോണ്ട് ആ വളിച്ച ചിരിയും ചിരിച്ചോണ്ട് നില്‍ക്കുന്ന പോല്സോനെ കണ്ടു..  ( അവിടത്തെ arrangements and  കുപ്പി ലിസ്റ്സ് എല്ലാം വേറെ ആരേലും വിവരിക്കുന്നതായിരിക്കും...:) )
8:30 : Next gang arrived in PT's car - Renjith, Lijin, Sajith, PT, Subin and Abhilash. പന്നീട് അവിടെ എന്ത് സംഭവിച്ചു കാണും എന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും ഊഹിക്കാമല്ലോ...
as usual renjith and lijin stealed the show with their typical imitations of marian happenings.
എല്ലാം വിശദമായി ലിജിന്‍ എഴുതുന്നതായിരിക്കും ... :)
12 ആയപ്പോഴേക്കും കുറെ പേര്‍ ബെടിലെക്ക് വീഴുന്നത് കണ്ടു. ..ഞാനും, renjithum സജിത്തും അനിഷും ഉറങ്ങിയപ്പോള്‍ പുലര്‍ച്ചെ 3 : 30 ആയി..  പുലര്‍ച്ചെ 6 ആയപ്പോഴേക്കും ഓരോരുത്തര്‍ എഴുനെല്‍ക്കുന്നത് കണ്ടു.. താമസിയാതെ തന്നെ എല്ലാവരും ഫ്രഷ്‌ ആയി അവനവന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു.
ഇതില്‍ ഇടവും സങ്ങടകരമായ വസ്തുത .. polsonte ചേട്ടനെ ഒഴിച്ച് അവന്റെ വീടുകരെയോ എന്തിനു പറയുന്നു അവന്റെ wife -ne പോലും കാണാന്‍ ആര്‍ക്കും പറ്റിയില്ല.. അതില്‍ polsonod വിനീതമായി മാപ്പ് പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.. അവരെയൊക്കെ കാണാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പുലര്‍ച്ചെ തന്നെ അവരെ വിളിച്ചു എഴുന്നെല്പിക്കെണ്ടല്ലോ എന്നോര്ത്തിട്ടായിരുന്നെട ..നീ ക്ഷെമി ....
എല്ലാവരും വിശേഷം പറയുന്ന തിരക്കില്‍ ആയിരുന്നതിനാല്‍ ചിത്രങ്ങള്‍ അധികം ഒന്നും എടുത്തിട്ടില്ല.. ചില ക്യാമറ പിക്സ് മുട്ടാസ് ആന്‍ഡ്‌ രേനിഷ് അയച്ചു തരുന്നതായിരിക്കും.

മെയില്‍ ചെയിന്‍ - അങനെ ഭാമയും തുണി അഴിച്ചിട്ടു.WITH PHOTO ( +21)

Jino:

Lijine,
nee ingane kaliyaakki mail ayachaal, mail ayakkunna aalukalude ennam kurayum... aalukale encourage cheythu mail ayakku... koothara aanenkilum, kurachu per mail ayach ithokke onnu sajeevam aakatte... allel, ninte penakk irayaakandallo ennorth chilarude enkilum mailinte ennathinu kuravu varum....

Arshad:
അങനെ ഭാമയും തുണി അഴിച്ചിട്ടു.WITH PHOTO ( +21)
ഇവളുമാറ്കൊക്കെ എന്തും ആവാം എന്നായിരിക്കുന്നു.
നാണമില്ലാത്ത കൂട്ടങ്ങള്‍ .. (scroll down to see the pic)















































































































കണ്ടില്ലെ.. ഇങ്ങനെ ഒക്കെ തുണി അഴിച്ചിടാമൊ..?
ഇനി ഈ തുണി ഭാമയുടെതു തന്നെ ആണൊ എന്നു കുത്തി ച്ചോദിക്കന്‍ നില്ക്കെണ്ട .. തുണി അഴിച്ചിട്ടതു കണ്ടില്ലെ നിങ്ങള്ക്കതു പോരെ ..സന്തോഷമായില്ലെ ..?

NB..:ചുമ്മാ കുറച്ചു നേരം നിന്നു നോക്കു ചിലപ്പൊള്‍ ഇതെടുക്കാന്‍ അവള്‍ വീണ്ടും വന്നെന്നിരിക്കും ..

-------------------------------------

Sajith S Nath :

പ്രിയപ്പെട്ട അര്‍ഷാദ്

നിന്റെ ഇ വൃത്തികെട്ട ചിന്ത ഗതി നീ മാറ്റണം..എന്നെയും renjithneum പ്യാരിനെയും പോലെ ഉള്ള മാന്യമാര്‍ ഉള്ള ഗ്രൂപ്പ്‌ ആണ് ഇതെന്ന് ഓര്മ വേണം..

Lijin:

പ്രിയപ്പെട്ട സജിത്ത് എസ നാഥ് ,


ഇതുപോലെ മെയില്‍ അയക്കുന്നവരെ നിരുല്സാഹപ്പെടുതരുത് . ഉട്ടു പറഞ്ഞത് ഓര്‍മയില്ലേ കുറച്ചു തറ ആയാലും നിര്‍ജീവം ആയി കിടക്കുന്ന ഇ ഗ്രൂപ്പ്‌ മെയില്‍ സജീവം ആകട്ടെ . മെയില്‍ അയക്കുമ്പോള്‍ കളിയാക്കിയാല്‍ പിന്നെ ആരും അയക്കില്ല . . .. ഞാന്‍ ഇനി മെയില്‍ അയക്കുന്നവരെ കളിയാക്കല്‍ നിര്‍ത്തി നീയും ദയവായി നിര്‍ത്തുക . ഉട്ടു പറഞ്ഞ പോലെ മെയില്‍ അയക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചു . നീയും അതുപോലെ ചെയ്യണം .അല്ലാതെ ..ഒരുമാതിരി കളിയാക്കിയ്ല്‍ ഒണ്ടല്ലോ ..


ആദ്യം അര്‍ഷാദ് ന്റെ 'ഭാമ തുണി അഴിച്ച മെയില്‍ ' തന്നെ ആകട്ടെ . അര്‍ഷാദ് നു ആയിരം അഭിനദനങ്ങള്‍ ..പ്രോത്സാഹിപ്പിന്‍ ..പ്രോത്സാഹിപ്പിന്‍ ... പണ്ട് നമ്മുടെ stephen സര്‍ ന്റെ എര്‍ത്ത് ആയി വരുന്ന സേവിയര്‍ സര്‍ സ്റ്റൈല്‍ പറഞ്ഞാല്‍ "എന്റെ മോനെ ..മക്കളെ ..സൂപ്പര്‍ ..സത്യം ആയും സൂപ്പര്‍ ...തകര്‍ത്തു .." പിന്നെ അര്‍ഷാദ് ന്റെ ഇത്രയും "അന്വേഷനത്മകവും , പിന്നെ Heard 'melodies ' are 'sweet ', but those 'unheard . Are sweeter" എന്ന Keats ന്റെ വാക്യത്തെ അന്വര്‍ത്ഥം ആക്കും വിധം ഒരു പാട് കാഴ്ചകള്‍ കണ്ടിട്ടും ...ഇനിയും 'കാണാത്ത' പുതിയ പുതിയ 'കാഴ്ചകള്‍ ' കണ്ടെത്താന്‍ ഉള്ള പ്രായം കൂടും തോറും കൌമരത്തിലേക്ക് ക്കു തിരിച്ചു നടക്കുന്ന ആ മനസ് അതിനു വീണ്ടും ആയിരം അഭിനന്ദനഗ്ല്‍ . തൊണ്ണൂറു വയസിലും (അന്ന് mcamarian നും നമ്മളും നിലനിക്കും എങ്കില്‍ ) അര്‍ഷാദ് ന്റെ വകയായി അന്നത്തെ teen age നടി യുടെ "നഗ്ന ചിത്രം കാട്ടി തരാം ' എന്ന് ഉള്ള ഇതുപോലത്തെ പ്രലോഭന മെയില്‍ കല്‍ നമ്മുടെ inbox കളെ ധന്യം ആക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ധിക്കം .


അര്‍ഷാദ് ,


. കൊള്ളം അളിയാ ..നല്ല subject ... subject ലൈന്‍ വായിക്കുന്ന ആരും തുറന്നു നോക്കും . ഇമേജ് അടിപൊളി ...എന്താ ലോജിക് .. ഒരു യുവനടിയുടെ തുണി അഴിക്കുന്ന ഫോട്ടോ ഒണ്ടു എന്ന പ്രലോഭനം . മെയില്‍ തുറന്നാല്‍ കുളിര് കോരുന്ന രണ്ടു മൂന്നു വാചകങ്ങള്‍ .എന്താ ആ വാചകങ്ങളുടെ ഒരു വശ്യത . എല്ലാ ആശ്രമത്തിലും പെട്ട പുരഷ പ്രജകളെ അക്രന്തത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാക്കുകള്‍ .(ഒന്ന് കൂടി പ്രസ്തുത മെയില്‍ വായിക്കുക ). സത്യം പറഞ്ഞാല്‍ മെയില്‍ തുറന്നു ഞാന്‍ വിഡ്ഢി ആയി .ഏതായാലും മെയില്‍ അയക്കുന്ന ആരെയും കളിയാക്കുന്നില്ല ഉട്ടു പറഞ്ഞപോലെ പ്രോത്സാഹിപ്പിക്കുന്നു .അഭിനന്ദനങ്ങള്‍ ..അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...ഇ പൂചെണ്ടുകള്‍ക്ക് ഇടയിലും തങ്ങള്‍ ഇളിഭ്യര്‍ ആയി വേദനിച്ച മനസുകളും കാണുക .രഞ്ജിത് ഇപ്പോള്‍ വിളിച്ചു നിന്നെ പറ്റി കുറെ തെറി പറഞ്ഞു ..അവനെ കുറ്റം പറയാന്‍ പറ്റില്ല ..അവന്‍ പറഞ്ഞത് വെച്ച് ഇതായിരുന്നു അവന്റെ situation . ...

വീട്ടില്‍ ഇരുന്നു മെയില്‍ ചെക്ക്‌ ചെയ്യുന്ന രഞ്ജിത് . തുറന്നിരിക്കുന്ന പല ചാറ്റിങ് വിന്‍ഡോ കളിലും പല ചേച്ചിമാരും 'Q 'വിലാണ് . തിരുവോണത്തിന്റെ തലേന്ന് പച്ചക്കറിക്കട യിലെ sales man നെ പോലെ ചേച്ചി മാരും ആയി chating ചെയ്യുന്ന രഞ്ജിത് ആകെ busy . ശാലിനി ചേച്ചിക്ക് ഒരു കിലോ പാവക്ക കൊടുക്കുന്നതിനു ഇടയില്‍ ..ഉടനെ അപുറത്തു സരള ചേച്ചി ഒരു കിലോ ഇഞ്ചി വേണം എന്ന് പറഞ്ഞു ബഹളം . അപ്പുറത്ത് കുറെ നേരം ആയി അര കിലോ വെണ്ടയ്ക്ക വേണം എന്ന് പറഞ്ഞു രമണി ചേച്ചി കാത്തു നില്‍ക്കുന്നു . അത് ഒന്ന് കൊടുത്തു തീരുന്നതിനു മുന്‍പേ ശ്യാമള ചേച്ചി പടവലങ്ങ ചോദിച്ചു ധ്രിതി കൂട്ടുന്നു ..ഇന്നലെ തന്ന തക്കാളി ചീഞ്ഞതാന് എന്ന് പറഞ്ഞു രെമ ചേച്ചി അകെ വഴക്ക് . അത് സോള്‍വ്‌ ചെയ്യുമ്പോഴേക്കും വനജ ചേച്ചി അര കിലോ സബോള ഉള്ളി ചോദിച്ചിട്ട് എത്ര നേരം ആയി എന്ന് പറഞ്ഞു പിണങ്ങി 'sign out ' ചെയ്തു അടുത്ത കടയിലേക്ക് പോയി ... ഇതിനു ഇടയില്‍ ആണു അര്‍ഷാദ് ന്റെ "തേപ്പു ' മെയില്‍ . പാവം രഞ്ജിത് പ്രലോഭനത്തില്‍ വീണു . ആകാംക്ഷ യോടെ പ്രതീക്ഷ യോടെ chating അവധി കൊടുത്തു "കൊച്ചു കള്ളി " എന്ന ഭാവത്തില്‍ ചെറു ചിരി യോടെ മെയില്‍ തുറക്കുന്നു .


മുഖത്ത് വിവരിക്കാന്‍ ആകാത്ത ഏതോ ഭാവം . മെയില്‍ ഓപ്പണ്‍ ആകുന്നതിനു ഇടയില്‍ പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ കതകു പകുതി ചാരുന്നു . (വീട്ടില്‍ ആരേലും പെട്ടന്ന് കേറി വന്നു ഓരോന്ന് കണ്ടു 'പേടിക്കണ്ട ' എന്ന് കരുതി ആക്കും പാവം ) . ആദ്യത്തെ വാചകങ്ങള്‍ വായിച്ചാ രഞ്ജിത് കണ്ണുകളില്‍ 'ആകാംക്ഷ' നിറഞ്ഞ 'അക്ഷമ' . താഴേക്കു scroll ചെയ്യുന്നു ..ഇടയ്ക്കു സുരക്ഷ ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്ന പോലെ ചുറ്റും ഒന്ന് നോക്കുന്നു .വീണ്ടും screen ലേക്ക് ...എന്താ ഇത് ..പ്രശാന്ത് ന്റെ ആന്‍സര്‍ ഷീറ്റ് പണ്ട് എക്സാം നു നോക്കി എഴുതാന്‍ വാങ്ങി അബദ്ധം പറ്റിയ പോലെ ..അയ്യോ .. heading മാത്രം ...താഴെ ശൂന്യം .... ..ഏറ്റവും താഴെ അതാ ഒരു ഡബിള്‍ മുണ്ടിന്റെ പടം മാത്രം ....അഴിച്ചു ഇട്ടിരിക്കുന്നു ....രഞ്ജിത് മെയില്‍ subject ഒന്ന് കൂടി നോക്കി ... പിന്നെ പു ...&^&മോനെ നിന്റെ അപ്പന്റെ മുണ്ട് ...അറിയാതെ രഞ്ജിത് പറഞ്ഞു പോയി ....അങ്ങനെ അര്‍ഷാദ് ചോദിച്ചു വാങ്ങിയ തെറികളിലേക്ക് ഒരെണ്ണം കൂടി ...വെറുതെ വീട്ടില്‍ ഇരുന്ന അര്‍ഷാദ് ന്റെ വാപ്പക്കും കിട്ടി ഒരു 'വിസിഷ്ട്ട സേവ മെഡല്‍ ' . കാറ്റ് പോയ ബലൂണ്‍ പോലെ സകല മൂടും പോയി പാവം രഞ്ജിത് .


അര്‍ഷാദ് നീ തന്നെ പറ നീ മെയില്‍ അയച്ചത് അഭിനന്ദിക്കേണ്ടത് ആണു എങ്കിലും അറിയാതെ ചിലരെ വേദനിപ്പിചില്ലേ ...സജിത്ത് നാഥ് വാക്കുകളിലും ഇല്ലേ ...വെറുതെ രാവിലെ തേപ്പു കിട്ടിയവന്റെ അസഹിഷ്ണുത ... 'പട്ടി' ആയി പ്പോയതിന്റെ ദേഷ്യം ... ഏതായാലും ഇനിയും മെയില്‍ കല്‍ അയക്കുക ..നിന്റെ മെയില്‍ നായി കാത്തു ഇരിക്കുന്നു ................

നമ്മുടെ താരങ്ങള്‍ ഭാഗം 5

നമ്മുടെ താരങ്ങളില്‍ അടുത്തതായി ഞങ്ങള്‍ അനുസ്മരിക്കുന്നത് മെന്‍ടെസ് സാറിനെ ആണ്. കോട്ടയം കടപ്പാട്ടൂര്‍, പാലക്കല്‍ കുടുംബത്തില്‍ മത്തായിചാക്കോയുടെയും മേരി  ചാക്കോയുടെയും മൂത്ത മകന്‍ ആണ് മെന്‍ടെസ് സര്‍. രണ്ടു സഹോദരന്മാരും  രണ്ടു സഹോദരിമാരും ഉണ്ട്. ബെനില ആണ് ഭാര്യ. രജത്, റൈസ, രോഹിത് എന്നിവര്‍ മക്കളാണ്.     

മഹാത്മാ  ഗാന്ധി യുണിവേഴ്സിടി സ്കൂള്‍ ഓഫ് അപ്ലികബിള്‍ സയന്‍സ് ഡയറക്ടര്‍ ആയി ജോലി ചെയ്യുക ആയിരുന്നു മെന്‍ടെസ് സാര്‍. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വിധ്യാര്ധികള്‍ക്ക് മികച്ച സൌകയങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടെ, IPSR എന്ന സ്ഥാപനം 1999-ല്‍  കോട്ടയത്ത് തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി IPSR പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നു. കോട്ടയത്തെ ആദ്യത്തെ പബ്ലിക്‌ ലിമിറ്റഡ് കമ്പനി ആണ് IPSR. സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്, വെബ്‌ ഡിസൈന്‍, നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍ എന്നെ മേഖലയില്‍ ആണ് IPSR പ്രവര്‍ത്തിക്കുന്നത്. 
കുട്ടിക്കാനം മരിയന്‍ കോളേജില്‍ എം സി എ അനുമതി കിട്ടിയപ്പോള്‍ മുതല്‍, ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസം അവര്‍ക്ക് നല്‍കാനും, നല്ല ഒരു വഴികാടിയായി IPSR എന്നും ഉണ്ട്. ഗ്രീന്‍ കേരള ഹെരിറെജ് ബില്‍ഡര്‍ എന്ന സ്ഥാപനവും IPSR -ന്‍റെ ഭാഗം ആണ്. ഏറ്റുമാനൂര്‍ പല സ്റ്റേറ്റ് ഹൈവേയില്‍ വെട്ടിമുകളില്‍ പണിയുന്ന 'റോസ് മൌണ്ട്' എന്ന 40 വീടുകള്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയം ആണ് ഗ്രീന്‍ കേരളയുടെ ഇപ്പോളത്തെ പദ്ധതി. 

Operation research-ല്‍ പി എച് ഡി ധാരി ആണ് സര്‍. 16 പേപ്പറുകള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. 2003 മുതല്‍ IPSR ലിനെക്സില്‍ ട്രെയിനിംഗ് സെന്റര്‍ തുടങ്ങുകയും, പെന്‍ഗ്വിന്‍ പ്ലാനെറ്റ് എന്ന്‍ പേരില്‍ ലിനെക്ഷിനു വേണ്ടി മാത്രം ഒരു പരിശീലന കേന്ദ്രം തുടങ്ങുകയും ചെയ്തു. ഏഷ്യ പസഫിക് മേഖലയിലെ മികച്ച റെഡ്ഹാറ്റ്‌ പരിശീലന കേന്ദ്രത്തിനുള്ള അവാര്‍ഡുകള്‍ പല തവണ IPRS കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലും കോഴിക്കോടും  IPSR ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാലയ വിദ്യാഭ്യാസം പൂരത്തി ആകിയതിനു ശേഷം, ഒരു ജോലി അന്തരീക്ഷം പരിചയ പെടുത്തുന്നതിനു വേണ്ടി IPRS ഫിനിഷിംഗ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. http://vibrantipsr.blogspot.com/ എന്ന ബ്ലോഗിലൂടെ IPRS -ന്‍റെ പുതിയ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. IPSR -ന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ ദൂരദര്‍ശന്‍ സംപ്രേഖനം ചെയ്യുക ഉണ്ടായി. മരിയന്‍ കോളേജിനു പുറമേ ചെര്പുങ്കല്‍ കോളേജ് പോലെ മറ്റു പല കോളേജ്-കലുമായും  IPSR ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

നമ്മുടെ താരങ്ങള്‍ 4



ജോലി തിരക്കുകള്‍ക്കിടയിലും അല്‍പ്പം ജീവ കാരുന്യത്ത്തിനു സമയം കണ്ടെത്തുന്ന പി ജി ഡി ബി എ യിലെ തോമ്സനെയും, തോമ്സനെ ഇതിനു സഹായിക്കുന്ന വില്‍ഫ്രെഡ് ജോണ്‍, ബിനു പോള്‍ (പാസ്റെര്‍) എന്നിവരെ കുറിച്ചാണ് ഈ പോസ്റ്റ്‌. 2007 മുതന്‍ ആണ് സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ വര്‍ഷം കുമളിക്കടുത്തുള്ള വിശ്വാനതപുരത്തെ മങ്കൊമ്പ് ആന്റി ഹയര്‍ സെകോണ്ടാരി സ്കൂളിലെ വിധ്യാര്ധികള്‍ക്ക് പഠന വസ്തുക്കള്‍ നല്‍കി ഇവര്‍ മാതൃക ആയി.
 
2008 - ല്‍ ഹൈദരാബാദിലെ സെന്‍റ് ജോണ്‍ ഗ്രാമര്‍ സ്കൂള്‍, വിശ്വനാതപുരം സ്കൂള്‍, കുമളി വെള്ളരംകുന്നു സ്കൂള്‍, കുമളി ചെല്ലിമട പെന്തകസ്ടല്‍ സ്കൂള്‍, പട്ടുമല സ്കൂള്‍, ഹൈദ്രാബാദിലും, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മറ്റു ചില സ്കൂള്‍ എന്നിവ ഉള്‍പ്പടെ, 177 വിധ്യാര്ധികള്‍ക്ക് സഹായം എത്തിക്കാന്‍ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍-നു കഴിഞ്ഞു. 2009- ല്‍ കുമളിയിലും, മധ്യപ്രദേശിലും, ഹൈടെരബടിലും ആയി 109 വിധ്യാര്ധികള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ 2010 -ല്‍ ഇരുന്നൂറു വിധ്യാര്ധികള്‍ക്ക് എങ്കിലും പഠന സഹായം എത്തിക്കുവാന്‍ ശ്രമിക്കുക ആണ്. പാല മുന്‍സിപ്പല്‍ ഓഫീസി ബില്‍ടിങ്ങില്‍ രണ്ടാം നിലയില്‍ സപ്പോര്‍ട്ട് ഫൌണ്ടേഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. 04822216999 എന്ന ഫോണ്‍ നമ്പറില്‍ പാലായിലെ ഓഫീസില്‍ ബന്ടപ്പെടാവുന്നതാണ്. supportfoundation4u@gmail.com എന്ന ഇമെയില്‍ മേല്‍വിലാസത്തിലും സപ്പോര്‍ട്ട് ഫൌണ്ടേഷന്‍-നെ ബന്ടപ്പെടം. നമ്മളോടൊപ്പം ഉണ്ടായിരുന്ന നമ്മുടെ സഹപാടികളുടെ ഈ എളിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കു ചേരാം. അവരുടെ ആ മഹനീയ മാതൃക നമുക്കും പിന്തുടരാം. തോമ്സനും, പസ്റെര്‍ക്കും കൂട്ടുകാര്‍ക്കും എം സി എ കൂട്ടായ്മയുടെ ആശംസകള്‍

നമ്മുടെ താരങ്ങള്‍ - ഭാഗം 3 (കൈപുണ്യം)


ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുംബ് നിങ്ങളുടെ ശ്രദ്ധ ഞാന്‍ http://www.kaipunyam.com/ എന്ന വെബ്‌സൈറ്റിലേക്ക് തിരിക്കുക ആണ്. 2003 - 2005 വര്‍ഷത്തില്‍ മരിയനില്‍ എം എസ് ഡബ്ലിയു പഠിച്ച ടിന നോബിള്‍ തന്‍റെ പാചക പരീക്ഷണങ്ങള്‍ ഇടവാന്‍ തുടങ്ങിയ വെബ്‌ സൈറ്റ് ആണ് കൈപുണ്യം.കോം. നാല് വര്‍ഷം മുംബ് തുടങ്ങിയ ഈ വെബ്‌ സൈറ്റ് ഇതിനകം ഒന്നര ലക്ഷം പേര്‍ വിസിറ്റ് ചെയ്തു കഴിഞ്ഞു എന്ന് പറയുമ്പോള്‍ തന്നെ ടിനയുടെ പാചകം എന്തുമാത്രം ആളുകള്‍ ആസ്വദിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാന്‍ പറ്റും. അഞ്ഞൂറിലധികം വിഭവങ്ങള്‍ ടിന തന്‍റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏതൊരു പെണ്‍കുട്ടിക്കും ചെയ്യാവുന്ന പോലെ തന്നെയെ ടിനയും ചെയ്തുള്ളൂ, സ്വന്തം അടുക്കളയില്‍ പുതിയ പാചക പരീക്ഷങ്ങന്ല്‍ നടത്തുക. പക്ഷെ അതിനെ അല്‍പ്പം ശാസ്ത്രീയമായി വിവരങ്ങളുടെയും, ചിത്രങ്ങളുടെയും സഹായത്തോടു കൂടെ ഒരു വെബ്സൈറ്റ് ആക്കി, വര്‍ഷങ്ങളോളം ഫോളോ ചെയ്യുന്നവരെ നിരാഷരക്കാതെ പുതുമകള്‍ സമ്മാനിച്ചു എന്നതാണ് ടിനയുടെ മിടുക്ക്.

ടിനയുടെ പുതിയ പാച്ചകങ്ങള്‍ക്കായി വെബ്സൈറ്റ് ഇടയ്ക്കിടെ തുറന്നു നോക്കുന്നവരെയും, എല്ലാ പാച്ചകങ്ങളും തന്നെ സ്വന്തം അടുക്കളയില്‍ പരീക്ഷിക്കുന്നവരെയും നമുക്ക് കാണാം. സങ്കീര്‍ണ്ണമായ പാചകങ്ങള്‍ അല്ല, ടിനയുടെ വെബ്‌സൈറ്റില്‍ ഉള്ളത്, കേരളീയ രീതിയില്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന നാടന്‍ കറികളും, പലഹാരങ്ങളും, പാനീയങ്ങളും, മധുര പലഹാരങ്ങളും  മാത്രം. ഭക്ഷങ്ങളുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്ന രീതിയും, നിറവും, അലങ്കാരങ്ങളും , അത് വെച്ചിരിക്കുന്ന പാത്രങ്ങളും, എടുത്തിരിക്കുന്ന രീതിയും ഒക്കെ അഭിനന്തനാര്‍ഹം ആണ്. 

 മോന്നൂറോളം പേര്‍ ഈ സൈറ്റ് സ്ഥിരമായി ഫോളോ ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ടിന, ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം പൂനെയില്‍ ആണ് താമസിക്കുന്നത്. ടിനയുടെ മാതൃക നമുക്ക് പലര്‍ക്കും നമ്മലാലവുന്ന വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുനാന്‍ ആകട്ടെ  




ഇങ്ങനെയും 'ASSIGNMENT ' എഴുതാം...ഭാഗം 1

മരിയന്‍ ടി വി' റിപ്പോര്‍ട്ട്‌ ചെയ്താ "മെസ്സിലെ ഷാജി പാലപ്പം ചുട്ടു, പക്ഷി കൊത്തി കടലില്‍ ഇട്ടു ” എന്നാ നമ്മുടെ ബ്ലോഗ്‌ ലെ ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ ആണ് ഞാന്‍ നമ്മുടെ കോളേജ് ജീവിതത്തിലെ മറ്റൊരു രസകരം ആയ രീതി ഓര്‍ത്തത്‌ .അത് ഇവിടെ പങ്കു വെക്കുന്നു . കുറച്ചു വിശദം ആയി ആണ് ...അജ്ഞാതന്‍ മാര് ക്ഷമിക്കുക .

ആധാരം എഴുത്ത് എന്ന കലാരൂപത്തിന്റെ ഒരു പുതിയ മുഖം ആണല്ലോ ഇ അസ്സൈന്മെന്റ് (Assignment) എഴുത്ത് . ഇപ്പോള്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ കുട്ടികള്‍ പരിശീലിച്ചു വരുന്ന ഇ കലാരൂപം ഞങളുടെ കോളേജിലും ദിവസേന ഏതെങ്കിലും ഗുരുക്കന്മാര്‍ വക നേര്‍ച്ചയായി നടത്തി പോന്നിരുന്നു . ദൈവ പ്രീതിക്കായി നമ്മള്‍ പല നേര്‍ച്ചകളും അമ്പലങ്ങളിലും , പള്ളികളിലും ഒക്കെ നടത്താറുണ്ട് . ഇല്ലെങ്കില്‍ ദൈവം കോപിക്കും എന്നും നമുക്ക് അത് ദോഷകരം ആയി തീരും എന്നും ആണല്ലോ വെപ്പ് . അതുപോലെ ‘ഗുരു ‘ പ്രീതിക്കായി വിദ്യാര്‍ഥികള്‍ നടത്തുന്ന നേര്‍ച്ച ആണ് ‘അസ്സൈന്മെന്റ്’ നേര്‍ച്ച . നല്ല ‘internal mark’ ലഭിക്കാനും , ഗുരുവിന്റെ കൃപാകടാക്ഷം നേടി കലാലയ ജീവിതം ഭാസുരം ആക്കാനും ഈ നേര്ച്ച കൂടിയേ തീരു . അതുകൊണ്ട് തന്നെ സ്വന്തം ആയി ഇത് നടത്താന്‍ കഴിവില്ലാത്ത പാവപെട്ട വിദ്യാര്‍ഥികള്‍ പോലും ആരുടെയെങ്കിലും അസ്സൈന്മെന്റ് കടം വാങ്ങിയും , ഇരന്നും , നോക്കി എഴുതിയും ഒക്കെ ഗുരു പ്രീതിക്കായി ഇത് മുടക്കം തെറ്റാതെ നടത്തി പോരുന്നു . ദൈവങ്ങളില്‍ ഉഗ്രമൂര്‍തികളും, ശാന്തമൂര്‍ത്തികളും ഉള്ള പോലെ തന്നെ , ഗുരുക്കന്‍ മാരിലും ഉഗ്ര മൂര്‍ത്തികളും ശാന്ത മൂര്‍ത്തികളും ഒണ്ടു.. പ്രൊഫഷണല്‍ കോളേജ് കളില്‍ സാധാരണയായി ഗുരുക്കന്മാര്‍ എല്ലാവരും തന്നെ ഉഗ്രമൂര്‍തികള്‍ ആയി ആണല്ലോ കാണപ്പെടുന്നത് .അതുകൊണ്ട് തന്നെ അസ്സൈന്മെന്റ് വഴിപാടു വളരെ ആത്മാര്‍ത്ഥംആയും ,ഭക്തി പൂര്‍വ്വം യഥാ സമയം തന്നെ സമര്‍പ്പിക്കെണ്ടാതാകുന്നു . അണുവിട തെറ്റിയാല്‍ കൊടും ശാപം , സര്‍വ നാശം ഫലം .

ഇനി ഞങളുടെ കോളേജ് ലേക്ക് വരാം .ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു ഞങ്ങളുടെ ക്യാമ്പസ്‌ . പക്ഷെ അത്ര കണ്ടു ഉഗ്ര മൂര്‍ത്തികള്‍ ആയ ഗുരുക്കന്‍ മാര്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. എങ്കിലും മൂലമറ്റം സാന്റോ ഗുരുക്കള്‍ , തിരോന്തരം ഗ്ലാട്സ്ടോന്‍ പുണ്യാളന്‍, എന്നിവര്‍ ഉഗ്ര പ്രതാപികള്‍ തന്നെ ആയിരുന്നു .യഥാസമയം അസ്സൈന്മെന്റ് വഴിപാടുകള്‍ നടത്തിയില്ല എങ്കില്‍ ഗുരു കോപം ഇമ്മിണി കടുത്തത് തന്നെ ആകു മായിരുന്നു . പിന്നെ കൊല്ലം വിനോദ് തിരുവടികള്‍ ക്ക് അസ്സൈന്മെന്റ് വഴിപാടു അത്ര നിര്‍ബന്ധം ആയിരുന്നില്ല . പക്ഷെ ‘ലഡ്ഡു , ഏത്തക്ക വറുത്ത് , ഉണ്ണിയപ്പം .എന്നിങ്ങനെയുള്ള ഭക്ഷണ സാധനങ്ങള്‍ നിവേദിക്കുന്നത് ഇഷ്ടമായിരുന്നു . മെന്‍ഡിസ് ഗുരു ശബരിമല അയ്യപനെ പോലെ (അയ്യപ്പന്‍ വര്‍ഷത്തില്‍ മൂന്നു മാസം ആണല്ലോ ഭക്തര്‍ക്ക്‌ മുന്‍പില്‍ പ്രത്യക്ഷ പെടുന്നത്..) ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പ്രത്യക്ഷ പെടുന്ന പരമ പരമ സാധു ആയിരുന്നു എന്നാല്‍ ആന്‍ മഹാമായ അമ്മ ക്ക് എല്ലാ ദിവസവും അസ്സൈന്മെന്റ് നേര്‍ച്ച നിര്‍ബന്ധം ; കുറച്ചു ഉഗ്ര മൂര്‍ത്തി ആണേ അമ്മ .


അപ്പോള്‍ കാര്യങ്ങള്‍ ഇങനെ ഒക്കെ ആണ് എന്ന് മനസിലായല്ലോ .ഞങളുടെ ക്ലാസ്സില്‍ മിക്ക പെണ്‍കുട്ടികളും , പിന്നെ വിരലില്‍ എണ്ണാവുന്ന പുരുഷ പ്രജകളും വളരെ ഭക്തിയോടും ആത്മാര്‍ത്ഥത യോടും യഥാ സമയവും അസ്സൈന്മെന്റ് കള്‍ എഴുതുകയും സമര്‍പ്പികുകയും ചെയ്തു പോന്നു എന്നാല്‍ ചില അവിശ്വാസികള്‍ ആയ അലവലാതികള്‍ ഇങ്ങനെ ഒന്നും ആയിരുന്നില്ല . പലപ്പോഴും അസ്സൈന്മെന്റ് എഴുതാതിരിക്കുക , ആരുടെയെങ്കിലും അസ്സൈന്മെന്റ് മോഷ്ട്ടിച്ചു വെക്കുക , സമയത്ത് വെക്കാതിരിക്കുക എന്നിഗനെ . ഇത്തരത്തില്‍ ഉള്ള ചിലരുടെ അസ്സൈന്മെന്റ് എഴുത്തിനെ കുറിച്ചാണ് ഇ വിവരണം . ഞാന്‍ നേരത്തെ നമ്മുടെ ഉട്ടു എഴുതിയ മരിയന്‍ ടി വി' യുടെ "മെസ്സിലെ ഷാജി പാലപ്പം ചുട്ടു, പക്ഷി കൊത്തി കടലില്‍ ഇട്ടു ” ..എന്ന റിപ്പോര്‍ട്ട്‌ ആണ് ഇത് എഴുതാന്‍ ഉള്ള പ്രേരണ എന്ന് പറഞ്ഞല്ലോ .
പക്ഷെ ഇതില്‍മെസ്സിലെ ഷാജി ചുട്ട പാലപ്പത്തിന് പകരം പെണ്‍കുട്ടികള്‍ ഉറക്കം ഇളച്ചു ഇരുന്നു ചുട്ടു (എഴുതി) എടുത്ത ‘അസ്സൈന്മെന്റ്’ എന്ന ഒരു ചെറിയ വ്യത്യാസം . ആ അസ്സൈന്മെന്റ് പാലപ്പം ,ടിജോ , അഭിലാഷ് , റിയാസ് , തുടങ്ങിയ ചില അലവലാതി പക്ഷികള്‍  കൊത്തിക്കൊണ്ടു ഹോസ്റ്റല്‍ ലേക്ക് വരും പിന്നെ ആ അസൈന്‍മെന്റ് പാലപ്പം തട്ടിയെടുക്കാന്‍ ആയി ,ചന്തയില്‍ എല്ലിന്‍ കഷണത്തിനായി പട്ടികുട്ടികള്‍ കടിപിടികൂടുന്ന പോലത്തെ രംഗങ്ങള്‍,


അഭിമാനം അനുവദിക്കാത്തതിനാല്‍ രാത്രി രണ്ടു മണിക്ക് എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ മാത്രം ആ 'അസ്സൈന്മെന്റ് ' നെയ്യപ്പം തപ്പി ഇറങ്ങുന്ന തോമാച്ചന്‍ . എഴുതി തീര്‍ന്ന പേജുകള്‍ ഏതു റൂമില്‍ കൊണ്ട് വെച്ചു എന്ന് തപ്പി രാവിലെ ഓടിനടക്കുന്ന ഉട്ടു വിനെ പോലെ ചിലര്‍ .. അവസാന നിമിഷം പത്രക്കാര് പ്രസംഗം എഴുതി എടുക്കും പോലെ വെരളി പിടിച്ചു ഇരുന്നു എന്തൊക്കയോ എഴുതിക്കൂട്ടുന്ന സിജോ ജോര്‍ജ് നെ പോലെ മറ്റു ചിലര്‍ .
അവസാനം ഒരു 'ട്രൂ കോപ്പി ' യില്‍ നിന്ന് ജനിക്കുന്ന ഒരുപാട് ഡ്യൂപ്ലിക്കേറ്റ്‌ അസ്സൈന്മെന്റ് കുഞ്ഞുങ്ങള്‍. ഏറ്റവും രസകരം ആയ കാഴ്ച ഇതൊന്നും അല്ല .നിങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പിള്ളേരെ ചേര്‍ക്കാന്‍ വരുന്ന മാത പിതാക്കളെ ശ്രദ്ധിച്ചാല്‍ അറിയാം സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഹെഡ് മാസ്റ്റര്‍റുടെ മുന്‍പില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പിതാവിന്റെ ഭാവം; അച്ഛന്റെ പേര് സാറ് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ സ്വന്തം പേര് പറയും ..പിന്നെ കുട്ടിയെ സ്കൂളില്‍ ചേര്‍ത്ത് നന്ദിയോടെ അധ്യാപകനെ നോക്കി “എന്നാ ശരി പോട്ടെ സാറെ” .എന്നുപറഞ്ഞു പിരിയും . എന്നാല്‍ ആരുടെയോ നോക്കി കോപ്പി അടിച്ചു എഴുതിയ അസ്സൈന്മെന്റ് സ്വന്തം സൃഷ്ടി ആണ് എന്ന ഭാവത്തോടെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു, കഷ്ട്ടപെട്ടു സ്വന്തമായി എഴുതിയ ആത്മനിര്‍വൃതി മുഖത്ത് വരുത്തി, അഭിമാന പുളകിതന്‍ ആയി സ്റ്റാഫ്‌ റൂമില്‍ കൊണ്ടു വന്നു സാറിന്റെ മുന്‍പില്‍ വെക്കുന്ന സനൂപ് നെ പോലെ ഉള്ളവമാരെ എന്ത് വിളിക്കും .വെച്ചിട്ട് “ഓക്കേ അല്ലെ എന്നാ ഭാവത്തില്‍ ഒരു നോട്ടവും “. വേറെ ചില മഹാന്മാര്‍ ഒണ്ടു കോപ്പി അടിക്കാന്‍ പോലും മടിച്ചു ഫോടോസ്ടാറ്റ്‌ എടുത്തു വെക്കുന്ന പ്രശാന്ത്‌ നെ പോലെ . അത് തിരിച്ചറിയാന്‍ വയ്യാതെ എന്താടാ പേന യുടെ മഷി തെളിഞ്ഞിട്ടില്ലല്ലോ നല്ല പേന വാങ്ങി എഴിതിക്കോടെ എന്ന് പറയുന്ന ചില അധ്യാപകര്‍ . എന്നാല്‍ ചില ദയനീയ ചിത്രങ്ങള്‍ വേറെ ഒണ്ടു .അതില്‍ ഒന്നാണ് കഷ്ട്ടപെട്ടു ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് എഴുതിയ അസ്സൈന്മെന്റ് കണ്ടവന്മാര്‍ എല്ലാം അവനവന്റെ സ്വന്തം സ്രിഷ്ടിപോലെ കൊണ്ട് അവതരിപ്പിക്കുന്നത്‌ കണ്ടു, സ്വന്തം പുത്രിയെ കുറെ അഭാസന്മാര്‍ ചേര്‍ന്ന് നശിപ്പിച്ച ദുഃഖം ഉള്ളില്‍ ഒതുക്കി ഇരിക്കുന്ന പിതാവിന്റെ ഭാവത്തില്‍ ഇരിക്കുന്ന ജോസഫ്‌. ഇ കോപ്രായങ്ങള്‍ എല്ലാം കണ്ടു മടുത്തു, മനുഷ്യ ജീവിതം പോലെ ‘അസ്സൈന്മെന്റ്’ ഉം വെറും മരീചിക ആണ് എന്ന് പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന സന്ദീപ്‌ സ്വാമികള്‍ , അങ്ങനെ കുറെ പേര് . അങ്ങനെ എന്തെല്ലാം ഏതെല്ലാം ചിത്രങ്ങള്‍ ...വായിക്കുക അനുഗ്രഹിക്കുക .



കുറച്ചു ആള്‍ക്കാര്‍ ആണ് ഇ കലാപരിപാടിയുടെ വക്താക്കള്‍ എന്ന് പറഞ്ഞല്ലോ അതില്‍ കുറച്ചു ആള്‍ക്കാരെ ഇന്ന് പരിചയപ്പെടാം...അവരുടെ റൂം..ജീവിത രീതി ... അസ്സൈന്മെന്റ് ഒപ്പിക്കുന്ന വിധം ..എല്ലാം ആദ്യത്തെ റൂമിലേക്ക്‌ റൂമിലേക്ക്‌ പോകാം .



രംഗം : പോള്‍ ഐബി ഹോസ്റ്റല്‍ റൂം (അര്‍ഷാദ്‌ & കമ്പനി വസിക്കുന്ന റൂം) : സമയം : ഏഴുമണി ; സ്റ്റഡി ടൈം ആണ് .സ്റ്റഡി സ്പേസ് ല് നല്ല വെളിച്ചം .ആര്‍ക്കോ വേണ്ടി ഒരു വലിയ പുസ്തകം തുറന്നു വെച്ചിട്ടോണ്ട് . പക്ഷെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഒരു കസേരയില്‍ കുറെ അഴുക്കായ തുണികള്‍ ഒപ്പം തന്നെ ലാബ്‌ റെക്കോര്‍ഡ്‌ ആണ് എന്ന് തോന്നുന്നു ഒരു ബുക്ക്‌ . .മറ്റൊരു കസേരയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരിക്കുന്നു . സ്റ്റഡി സ്പേസ് നു പുറകില്‍ ആയി കിടക്കാന്‍ ഉള്ള സ്ഥലത്ത് അരണ്ട വെട്ടം മാത്രം . അവിടെ എന്തൊക്കയോ അനങ്ങുന്നു .നമുക്ക് അകത്തു കയറി നോക്കാം .
ഇതിനെ റൂം എന്ന് ഞാന്‍ വിളിച്ചു എങ്കിലും അകത്തു കേറി നോക്കിയാല്‍ ,ഇ മോഹന്‍ജെദരോ ,ഹാരപ്പ ഒക്കെ പോലെ സിന്ധുനദീതട സംസ്കര കാലത്തെ ഏതോ പുരാതനമായ നാഗരികതയുടെ ബാക്കി പത്രം ആണ് എന്ന് തോന്നും. പുരവസ്തുകള്‍ കുഴിച്ചു മറിച്ച് നോക്കിയ പോലെ തുണികള്‍ , പുസ്തകങ്ങള്‍ .ചരിത്രാതീതകാലത്തെ അനുസ്മരിപ്പിക്കുന്ന ഒന്ന് രണ്ടു ഷൂ.. ഷൂ ന്റെ അകത്തു നിന്ന് എന്തൊക്കയോ ഇളകി പുറത്തു വന്നിറ്റൊണ്ട് ..ചളുങ്ങി മടങ്ങി ഒരു തരി പോലും പോളിഷ് കണ്ടെത്താന്‍ കഴിയാത്ത പണ്ട് എന്നോ വാങ്ങിയ ഷൂ പോളിഷ് തുറന്നു മൂലയ്ക്ക് കിടക്കുന്നു. കട്ടിലിന്റെ കീഴെ സോക്സ് എന്ന് വിശ്വസിക്കാവുന്ന തരത്തില്‍ ഉള്ള കുറെ തുണികള്‍ ചിതറി തെറിച്ചു കിടക്കുന്നു . രണ്ടു നിലകള്‍ ആയുള്ള രണ്ടു ജോഡി കട്ടിലുകള്‍ കളുടെയും കൈവരികളില്‍ നനഞ്ഞതും പകുതി ഉണക്കാന്‍ ഇട്ടിരിക്കുന്നതും ആയ കുറെ തുണികള്‍ . അയ എന്ന് വിളിക്കാവുന്ന പൊട്ടാറായ ഒരു പ്ലാസ്റ്റിക്‌ വള്ളിയില്‍ പീരുമേട് താലൂക്കിലെ മുഴുവന്‍ ആള്‍ക്കാരുടെയും വസ്ത്രങ്ങള്‍ ഒണ്ടു എന്ന് തോന്നുന്നു . നൂറു വയസു ആയ അമ്മൂമ്മയെ പോലെ പോലെ പാവം പ്ലാസ്റ്റിക്‌ വള്ളി വളഞ്ഞു കുത്തി ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയില്‍ ആണ് .
അയ യുടെ ഒരു മൂലയ്ക്ക് രഞ്ജിത് ക രാജുവിന്റെ "പ്രസിദ്ധം' ആയ ഒരു തോര്‍ത്ത്‌(ടവല്‍) തൂക്കി ഇട്ടിരിക്കുന്നു, വളരെ അടുത്ത് പരിചയം ഉള്ളവര്‍ക്ക് മാതമേ അത് തോര്‍ത്ത്‌ ആണു എന്ന് തിരിച്ചു അറിയാന്‍ കഴിയൂ ..കാലപ്പഴക്കവും നിരന്തരം ആയ ഉപഗോഗവും നിമിത്തം ഇപ്പോള്‍ അത് ഇഴകള്‍ അകന്നു ,പൂഴിമണല്‍ അരിക്കാന്‍ ഉപഗോഗിക്കുന്ന ഏതോ ഇരുമ്പ് നെറ്റ് പോലെ ആയിട്ടൊണ്ട് . യൌവ്വനത്തില്‍ നല്ല നീളം ഒണ്ടായിരുന്ന ആ പാവം വസ്തു ഇപ്പോള്‍ അത്യാവശ്യം നാണം മറക്കാന്‍ (ചില ഉപാധികളോടെ ) മാത്രം പറ്റുന്ന തരത്തില്‍ ശോഷിച്ചു വശായി . പോരാത്തതിനു കാലത്തിന്റെ കരവിരുത് പോലെ അവിടെ അവിടെ ചില്ലറ ഓട്ടകളും .പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്ത ആ "അമൂല്ല്യ വസ്തു " വും അണിഞ്ഞു രഞ്ജിത്ത് അണ്ണന്‍ കുളിക്കാന്‍ ആയി പോകുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ് .ബുള്‍ഡോസര്‍ കേറി ഇറങ്ങിയ പോലെ ഒണങ്ങി ചുരുണ്ട് മടങ്ങിയ ഒരു പേസ്റ്റ് ജെന്നലില്‍ തിരുകി വച്ചിട്ടോണ്ട്, ഒപ്പം പോസ്റ്റില്‍ ഇടിച്ച KSRTC ബസ്‌ ന്റെ ഫ്രണ്ട്‌ ഗ്ലാസ്‌ പോലെ ഒരു കണ്ണാടിയും , രണ്ടു മൂന്നു പേര്‍ക്ക് വിഗ് ഉണ്ടാക്കാന്‍ മാത്രം മുടിപറ്റി പിടിച്ചിരിക്കുന്ന ഒരു ചീപ്പ്‌ എന്നിവ ജനാലയില്‍ പറ്റിപിടിച്ചു ഇരിക്കുന്നു,ഏതോ ഹതഭാഗ്യന്‍ മാര് കാശ് കൊടുത്തു വാങ്ങിയ ഒന്ന് രണ്ടു ടൈ നമ്പൂരിമാര്‍ കോണകം ഉണക്കാന്‍ ഇട്ട പോലെ ജന്നല്‍ കമ്പികളില്‍ ഊഞ്ഞാല്‍ ആടുന്നു . . തറയില്‍ ഇണ ഇല്ലാതെ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു തേഞ്ഞു തീരാറായ റബ്ബര്‍ ചെരുപ്പ് (ജോടിയെ വേറെ ഏതോ വിദ്വാന്‍ മാറി ഇട്ടു കൊണ്ട് പോയതാകും : അല്ലേല്‍ ഇ ഒന്നിനെ ഇവന്മാര്‍ എവിടെ നിന്നോ പൊക്കി കൊണ്ട് വന്നതും ആകാം ; രണ്ടു കാലിലും രണ്ടു ടൈപ്പ് ചെരുപ്പ് ഇട്ടുകൊണ്ട് നടക്കുന്നത് സാധാരണ സജിത്ത് നാഥ് ആണ് .ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല .രേനിഷ്‌ റൂമില്‍ ഒണ്ടോ ..? ). ഏതാക്കയോ പഴയ പത്രങ്ങളുടെ താളുകള്‍ അവിടെയും ഇവിടെയും വിശ്രമിക്കുന്നു ... ഇന്ത്യ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം പോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടാം എന്നാ നിലയില്‍ ആയ ഒരു ബെല്‍റ്റ്‌ കട്ടിലില്‍ പാമ്പ് ഇരവിഴുങ്ങിയ പോലെ കിടക്കുന്നു .ഷെല്‍ഫ്‌ ന്റെ അടിയിലായി ഏതോ റൂമില്‍ നിന്ന് പൊക്കിയ ഒരു ബക്കറ്റ്‌ ,പിന്നെ അഴുക്ക് പിടിച്ച മഗ് .മിട്ടായി തൊലികള്‍ , ഒന്ന് രണ്ടു പ്ലാസ്റ്റിക്‌ കവറുകള്‍ , പേനകള്‍ , ചുരുട്ടി എറിഞ്ഞ പേപ്പറുകള്‍ പിന്നെ എന്തൊക്കയോ റൂമിനെ പൂരം കഴിഞ്ഞ അമ്പല പറമ്പ് പോലെ ആയിട്ടുണ്ട് ..ചു രുക്കി പറഞ്ഞാല്‍ ഇങ്ങനെ ഒരു മുറി യുടെ സെറ്റ്‌ സിനിമയില്‍ ഒരുക്കണം എങ്കില്‍ ഓസ്കാര്‍ വാര്‍ഡ്‌ നേടിയ ഏതേലും ആര്‍ട്ട്‌ ഡയറക്ടര്‍ വരേണ്ടി വരും .



ഇപ്പോള്‍ ഹോസ്റ്റല്‍ ല് സ്റ്റഡി ടൈം ആണ് ..അകെ നിശബ്ധത... അര്‍ഷാദ്‌ കുളി കഴിഞ്ഞു വന്നു ചീപ്പ് എടുത്തു തലയില്‍ അവശേഷിക്കുന്ന ചില്ലറ മുടികളെ ചീകി ഒതുക്കുകയാണ് .കാനായി കുഞ്ഞിരാമന്‍ മാഷ്‌ ശില്‍പ്പം കൊത്തുന്ന ഒരു സ്റ്റൈല്‍. ചാഞ്ഞും ചരിഞ്ഞും പൊങ്ങിയും താനും ഒക്കെ പൊട്ടി പൊളിഞ്ഞ കണ്ണാടിയിലേക്ക് നോക്കി എന്തെക്കൊയോ ഗോഷ്ടി കാണിക്കുന്നു . പെട്ടന്ന് നിശബ്ധതയെ ഭേദിച്ച് കൊണ്ട് മുകളിലത്തെ നിലയില്‍ ജൂനിയര്‍ പിള്ളാരുടെ (ഡിഗ്രി ക്ക് പഠിക്കുന്ന വിദ്വാന്‍ മാര് ഞങളുടെ തലയ്ക്കു മുകളിലാണ് താമസം ) റൂമില്‍ ആരോ ഓടുകയും കസേര വലിച്ചു നീക്കുകയും ഒക്കെ ചെയ്യുന്ന ശബ്ധങ്ങള്‍ . ആരുടെയോ മുതുകത്ത് ഇടിക്കുന്ന പോലത്തെ ഒരു ശബ്ദം .വീണ്ടും നിശബ്ധത..കുറച്ചു പിന്നെയും എന്തൊക്കയോ തട്ടി മറിക്കുന്ന ഒച്ച . ആറു ദിവസം ഇട്ടിട്ടും കഴുകാത്ത ഒരു ട്രാക്ക്‌ സ്യൂട്ട്‌ പാന്‍റ് വലിച്ചു കേറ്റി ഇടുന്നതിനു ഇടയില്‍ അര്‍ഷാദ്‌ പറഞ്ഞു ..”നാശം സ്റ്റഡി ടൈം പോലും ഇവനൊന്നും ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ” ..,അപ്പോള്‍ കട്ടിലില്‍ ചാരി കിടന്നു മൊബൈലില്‍ എന്തോ കുത്തി കൊണ്ട് ഇരിക്കുകയായിരുന്ന രഞ്ജിത് അതില്‍ നിന്ന് കണ്ണ് എടുക്കാതെ പറഞ്ഞു “അത് ആ കൂത്രപ്പള്ളി യോ , കാപ്പനോ ആകും ...അവന്മാര ഇ ബഹളം , പയസ്‌ അച്ഛന്‍ ഇല്ല അല്ലെ ..? ”. അപ്പുറത്തെ ബെഡ് ല് മലര്‍ന്നു കിടന്നു ഏറ്റവും പുതിയ ലക്കം “മനോരമ” ആഴ്ചപതിപ്പ് വായിക്കുന്നതിനു ഇടയില്‍ രേനിഷ്‌ പറഞ്ഞു “ എക്സാം വരുമ്പോള്‍ അറിയാം...ഇവനൊക്കെ എന്തിനാ പഠിക്കാന്‍ എന്നും പറഞ്ഞു വരുന്നത് ശല്ല്യങ്ങള്‍ “.അപ്പോളാണ് രേനിഷ്‌ ന്റെ കട്ടിലിന്റെ തലക്കല്‍ എന്തോ ആലോചിച്ചു ചാരി ഇരിക്കുന്ന ടോണി യെ അര്‍ഷാദ്‌ കണ്ടത് ..”അളിയാ നീ എന്താ ഇവിടെ ..? പഠിക്കാന്‍ ഒന്നും ഇല്ലേ” ...”ഓ എന്നാ പഠിക്കാന്‍ ആടാ ..എല്ലാം പഠിച്ചു കഴിഞ്ഞതാ...ഇനി എന്ത് പഠിക്കും എന്ന് ആലോചിക്കുകയാ” ടോണി യുടെ മറുപടി കേട്ട് വായിച്ചു കൊണ്ട് ഇരുന്ന ആഴ്ചപതിപ്പില്‍ നിന്ന് തല ഉയര്‍ത്തി രേനിഷ്‌ ടോണി യെ രൂക്ഷമായി ഒന്ന് നോക്കി...

രഞ്ജിത് വക ഒരു ചിരിയും ഉയര്‍ന്നു .... ഇവനോടോന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന മട്ടില്‍ ഇല്ലാസ്റിക് പകുതി പോയി ഇടയ്ക്കു ഇടെ ഊര്‍ന്നു പോകുന്ന ട്രാക്ക്‌സ്യൂട്ട് ഒന്ന് കൂടെ മുകളിലേക്ക് വലിച്ചു കയറ്റി കയ്യില്‍ കിട്ടിയ ബുക്കും ആയി അര്‍ഷാദ്‌ സ്റ്റഡി ടേബിള്‍ ചെന്ന് ഇരുന്നു .
സമയം ഇഴഞ്ഞു നീങ്ങി . അര്‍ഷാദ്‌ ബുക്ക്‌ തുറന്നു വെച്ച് എന്തൊക്കയോ ആലോചിക്കുന്നു അറിയാതെ തന്നെ പേന കൊണ്ട് എന്തൊക്കയോ പേപ്പറില്‍ വരക്കുന്നു ....മനസ്സില്‍ ഓര്‍ത്തു ഓ..ഒരു അസ്സൈന്മേന്റ്റ് ഒണ്ടു .. നാളെ ലാസ്റ്റ് ഡേറ്റ് ആണു ..ആന്‍ മിസ്സ്‌ വക ആണു 'Artificial intelligence ' ..സ്വന്തമായി എഴുതാന്‍ നോക്കണോ ....നടക്കില്ല ...സ്വന്തം ആയി intelligence ഇല്ല പിന്നയാണ്‌ artificial intelligence ....അകത്തു കിടക്കുന്ന മണ്ടന്മാര് എഴുതിയിട്ട് എഴുതാം എന്ന് വിചാരിക്കേണ്ട ...മ്മം.. ആരേലും ഏതേലും പെണ്‍കുട്ടികള്‍ എഴുതിയത് കൊണ്ട് വന്നു കാണും....ഇലെങ്കില്‍ ജോസഫ്‌ , അനീഷ്‌ ഒക്കെ എഴുതിക്കാനും ..നോക്കാം ..അകത്തുനിന്നും മുന്‍പ് പറഞ്ഞ മൂന്നു വിദ്വാന്മാര്‍ എന്തൊക്കയോ അടക്കി പിടിച്ചു സംസാരിക്കുന്നു . വേറെ ഏതോ ലോകത്തില്‍ ആണ് ....അര്‍ഷാദ്‌ പയ്യെ എഴുനേറ്റു ...അടുത്ത റൂം ലക്‌ഷ്യം ആക്കി നടന്നു ..

അടുത്ത ലക്കം മറ്റൊരു റൂമിലേക്ക്‌ ...