തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം 5

കഴിഞ്ഞ ലക്കം ...
ഇനി വിനോദ് ഗുരുക്കളുടെ ക്ലാസ്സ്‌ .... എത്തി കഴിഞ്ഞു ...രണ്ടു ദിവസം ആയി client – server കളി തുടങ്ങിയിട്ട് ... എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി തുടങ്ങി ...
ഗുരുക്കള്‍ പതിവ് കസര്‍ത്ത് തുടങ്ങി . അപ്പോളാണ് ആരോ വിളിച്ചു ചോദിച്ചത് സാറ് രണ്ടു മൂന്ന് ദിവസം ആയി പഠിപ്പിക്കുന്നത്‌ അഞ്ചാമത്തെ സെമെസ്റെര്‍ പഠിക്കാന്‍ ഉള്ളത് അല്ലെ ...? ഞങ്ങള്‍ ഇത് മൂന്നാം സെമെസ്റെര്‍ ആയതെ ഉള്ളു സാറെ . സോഡ കുപ്പി ഗ്ലാസ്‌ വെച്ച സര്‍ ന്റെ ഉണ്ട കണ്ണ് ഒന്നുകൂടെ തള്ളി ....നിങള്‍ ഫൈനല്‍ സെമെസ്റെര്‍ ..അല്ല അല്ലെ ...? അല്ല സര്‍ ..ആരോ വീണ്ടും വിളിച്ചു പറഞ്ഞു ... ഹ..ഹ അപ്പോള്‍ അതാണ്‌ കാര്യം സെമെസ്റെര്‍ മാറി പഠിപ്പിച്ചത് ആണ് ..സാന്റോ സര്‍ പഠിപ്പിച്ചിരുന്ന ‘operating systems’ ന്റെ ചില ഭാഗങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ പറഞ്ഞു വിട്ടതായിരുന്നു കക്ഷിയെ ..പാവം ക്ലാസ്സ്‌ മാറി പ്പോയതാണ് ഫൈനല്‍ സെമെസ്റെര്‍ എന്ന് കരുതി ആണു ഇത്രയും നാള് 'client -server ' എടുത്തു അലക്കിയത് . (താന്‍ ‘ബുദ്ധിമുട്ട്’ ഉള്ള പാഠംഭാഗങ്ങള്‍ എല്ലാം എടുക്കും എന്നും ചില ‘എളുപ്പം’ ഉള്ള ഭാഗങ്ങള്‍ പുതിയ സാറിനെ ഏല്പിച്ചു എന്ന് കഴിഞ്ഞ ദിവസം സാന്റോ സര്‍ പറഞ്ഞിരുന്നു..) എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു ..മലപ്പുറം കത്തി , അമ്പും വില്ലും ..മെഷീന്‍ ഗണ്ണു ...അവസാനം പവനായി ശവം ആയി ....



പക്ഷെ ഞാന്‍ ഞെട്ടിയത് അത് ഒന്നും ഓര്‍ത്തു ആയിരുന്നില്ല ...ഞങളുടെ ക്ലാസ്സിലെ ബോധം ഇല്ലതവന്മാരുടെ കാര്യം പോട്ടെ... ദൈവമേ അപ്പോള്‍ സീനിയര്‍ ചേട്ടന്‍ മാരുടെ ഒരു അവസ്ഥ ..അപ്പോള്‍ അവര്‍ക്ക് ഇങ്ങേരു ഇത്രയും ദിവസം പഠിപ്പിച്ചത് ....ഫൈനല്‍ ഇയര്‍ കാരന്‍ തിരോന്തരം നെടുമങ്ങാട്‌ രാജീവ് അണ്ണന്‍ മിനിയാന്നു മെസ്സില്‍ ഇരുന്നു കപ്പ ബിരിയാണി കഴിക്കുന്നതിനിടയില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത് കേട്ടതാണ് പുതിയ സാറ് സൂപ്പര്‍ ..ഇ സെമെസ്റെര്‍ ഞാന്‍ തകര്‍ക്കും ...നല്ല പോലെ പഠിക്കാന്‍ പോകുകയാണ് . ഇന്നലെ കുട്ടിക്കാനത്ത് നിന്ന് ഇങ്ങേരു പഠിപ്പിക്കാന്‍ തുടങ്ങിയ പുസ്തകവും മേടിക്കുന്നത് കണ്ടു (ഇതുവരെ കാര്യമായി ഒന്നും പഠിക്കാത്തത് കൊണ്ട് അണ്ണന് ഇതൊക്കെ പണ്ട് പഠിച്ചതാണ് എന്ന് മനസിലായി കാണില്ല പാവം ...) രാജീവ് അണ്ണന്‍ തൃശൂര്‍ പൂരത്തിന് പോകാനോ അല്ലെങ്കില്‍ ചെട്ടികുളങ്ങര ഭരണി കാണാന്‍ പോകണോ കൂട്ടി വെച്ചിരുന്ന കാശു മനസില്ല മനസോടെ എടുത്തു ആകും ഇങ്ങേരുടെ പുസ്തകം വാങ്ങിച്ചത് .സത്യം അറിഞ്ഞാല്‍ ആ പാവം നെഞ്ച് പൊട്ടി മരിക്കും ...രാജീവ്‌ അണ്ണനെ കുറിച്ച് എന്തെങ്കിലും കൂടെ പറയാതെ പോകുന്നത് നീതി ആകില്ല ... സത്യത്തില്‍ വീട്ടുകാര്‍ പുള്ളിയെ ചതിച്ചത് ആണ് ... നാടകം വും സിനിമ യും മാത്രം ആയിരുന്നു അണ്ണന്റെ മനസ്സില്‍ . കള്ളി ചെല്ലമ്മ , നിങള്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി , കാടുകുതിര , നീലക്കുയില്‍ , നായരുപിടിച്ച പുലിവാല് , ജീവിത നൌക , മുറ പെണ്ണ് , ഇങനെ ആയിരം വര്‍ണചിത്രങ്ങളും ആയി ആണ് പാവം കോളേജിന്റെ പടി കയറിയത് . സത്യന്‍ മാഷ്‌ ന്റെ ഒരു ടച്ച്‌ രാജീവ്‌ അണ്ണന്റെ നടപ്പിലും ഇരിപ്പിലും കിടപ്പിലും ഒക്കെ ഒണ്ടായിരുന്നു . കുട്ടിക്കാനം ഉര്‍വശി തിയേറ്റര്‍ ആണ് എന്ന് പറഞ്ഞു വീട്ടുകാര്‍ കൊണ്ട് മരിയന്‍ വിദ്യ പീടത്തില്‍ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ ചേര്‍ത്തത് . പിന്നെ ഒരു കോട്ടും , ടൈ , രണ്ടു ജോഡി ഷര്‍ട്ട്‌ പാന്റ്സ് , ഷൂ കൂടാതെ ബാലഗുരു സ്വാമി യുടെ ‘സി’ യുടെ ഒരു പുസ്തകം ഇത്രയും വാങ്ങി കൊടുത്തു വീടുകര്‍ സ്ഥലം വിട്ടു .അണ്ണന്‍ പൊട്ടന്‍ കഥകളി കാണാന്‍ പോകും പോലെ ഇതൊക്കെ തൂക്കി എന്നും ക്ലാസ്സില്‍ പോകുന്നത് കാണാം ആയിരുന്നു . അഞ്ചു സെമെസ്റെര്‍ കൊണ്ട് അണ്ണന്റെ അക്കൗണ്ട്‌ ല് മൂന്ന് തിയറി പേപ്പര്‍ പിന്നെ രണ്ടു ലാബ്‌ ഇത്ര യും ‘വിജയം’ എന്നാ ഒപ്പ് വെച്ച് ഗാന്ധി സര്‍വകാലശാല യിലെ അധികാരികള്‍ ചാര്‍ത്തി കൊടുത്തിരുന്നുവെങ്കിലും അതിന്റെ അഹങ്കാരം ഒന്നും രാജീവ് അണ്ണന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല . കിട്ടാതെ പേപ്പര്‍ കളെ കുറിച്ച് അല്ല തനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ വേഷങ്ങള്‍ , കാണാന്‍ കഴിയാതെ പോയ ഉത്സവങ്ങള്‍ , പെരുന്നാളുകല് ഒക്കെ ഓര്‍ത്തായിരുന്നു അണ്ണന്റെ ദുഃഖം . ഇതിലൊക്കെ ഉള്ള പ്രതിഷേധം എന്നോണം മരിയന്‍ കോളേജ് ലെ ആടംബരത്തിന്റെ പ്രതീകം ആയ കോട്ട് ബാത്‌റൂമില്‍ പോകുമ്പോള്‍ വരെ അദ്ദേഹം ധരിച്ചു നടന്നിരുന്നു . ഞങ്ങളുടെ സീനിയര്‍ ആള്‍ക്കാരില്‍ ചില്ലറ ദുശീലങ്ങള്‍ ഒക്കെ ഉള്ള ഏക വ്യക്തി ആയിരുന്നു അണ്ണന്‍ . അണ്ണന്‍ ശംഭു വെക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ് .രാവിലെ താഴത്തെ ചുണ്ടിന്റെ വലതു വശം, പതിനൊന്നു മണിക്ക് ഇടതു വശം .ഉച്ചക്ക് മുകളിലത്തെ ചുണ്ടിന്റെ വലതു .വൈകുന്നേരം ഇടതു .പിന്നെ തോന്നിയ പോലെ . വലി , കുടി തുടങ്ങിയ കലാവാസന കല്‍ ഉള്ളതായി അറിവില്ല .ഞങളുടെ ക്ലാസ്സിലെ ചില സകല കല വല്ലഭന്‍ മാരെ വെച്ച് നോക്കുമ്പോള്‍ ഒന്നും അല്ല എങ്കിലും . പിന്നെ പരീക്ഷകളില്‍ പങ്ക് എടുക്കാന്‍ താല്‍പ്പര്യം പോരായിരുന്നു എങ്കിലും കോളേജിലെ വിവിധ കലാ പരിപാടികളില്‍ സജീവം ആയി അണ്ണന്‍ പങ്ക് എടുത്തിരുന്നു . ഏതായാലും തടിയന്‍ ഗുരുക്കള്‍ വല്ലാത്ത ചതിയാണ് ചെയ്തത് ..ഇത് വല്ലതും അറിഞ്ഞാല്‍ രാജീവ്‌ അണ്ണന്‍ തല തല്ലി ചാകും .

അടുത്ത ഒരാളെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ നെഞ്ച് ഒന്ന് കാളി കൊടുങ്ങല്ലൂര്‍ ഒറ്റയാന്‍ അനൂപ്‌ അണ്ണന്‍ ...ദൈവമേ മൂക്കത്താണ് കോപം കുഞ്ഞായിരുന്നപ്പോള്‍ രണ്ടാം ക്ലാസ്സ്‌ ലെ സാറിന്റെ ടീച്ചിംഗ് മോശം ആണ് എന്ന് വിളിച്ചു കൂവി മോഡല്‍ എക്സാം നു , എക്സാം തുടങ്ങി രണ്ടാമത്തെ മിനിറ്റ് ആയപ്പോഴേക്കും സ്ല്ലേടില്‍ പേര് മാത്രം എഴുതി സാറിന്റെ മേശപ്പുറത്തു വലിച്ചു എറിഞ്ഞു ഇറങ്ങി പോയി ബാലരമ വായിച്ച കക്ഷി ആണ് ...ഇങ്ങേരെയും വീട്ടുകാര്‍ പറ്റിച്ചത് ആണ് എന്ന് തോന്നും . ‘oxford university’ ആണ് എന്ന് പറഞ്ഞു കൊണ്ട് ചേര്‍ത്തതാണോ എന്ന് ഇപ്പോളും എനിക്ക് സംശയം ഒണ്ടു . എപ്പോഴും ‘ഒന്നും ശരിആകുന്നില്ല’ എന്നാ അസംതൃപ്ത ഭാവം .കോഴ്സ് ചേര്‍ന്ന ആദ്യ വാരം സാന്റോ ഗുരുക്കളോട് എന്തോ സംശയം ചോദിച്ചു എന്നും പക്ഷെ ‘തട്ടുകടയില്‍ ‘ കേറി “Italian Pizza’ വേണം ചോദിച്ചാല്‍ എങ്ങനെ ഇരിക്കും എന്നപോലെ ഗുരുക്കള്‍ എന്തോ മറുപടി പറഞ്ഞു എന്നും അതോടെ അണ്ണന്‍ ഒരു വിഖടന വാദി ആയി മാറി എന്നും കേട്ടിരുന്നു . ignite@marian (ഞങളുടെ കോളേജ് ലെ വാര്‍ഷിക ഐ ടി മേള ) നടത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ ഒന്ന് കൈ പോക്കാമോ എന്നാ മെന്‍ഡസ് സാറിന്റെ വെറുതെ ഉള്ള ചോദ്യത്തിന് ഉയര്‍ന്ന ഏക കയ്യുടെ ഉടമ . ഇങ്ങനെ ഉള്ള ഒറ്റയാന്‍ അനൂപ്‌ അണ്ണന്‍ വല്ലതും സിലബസ്‌ മാറി എടുത്തത്‌ അറിഞ്ഞാല്‍ ഇ തടിയന്‍ സാറിന്റെ ബന്ന്‍ ചായയില്‍ മുക്കിയ പോലത്തെ ഇ തടി ...എന്റെ പളനി ആണ്ടവനെ നീ തന്നെ തുണ .....

പിന്നെ ഒരു അണ്ണന്‍ ആണ് ടിറ്റോ .പേര് കേള്‍ക്കുമ്പോള്‍ നിങള്‍ വിചാരിക്കും സീക്കോ , റോബീഞ്ഞോ , പോലെ ബ്രസീല്‍ ന്റെ ഏതോ കളിക്കാരന്‍ ആണ് എന്ന് അല്ലെ അല്ല . മരിയന്‍ കോളേജ് വന്നിട്ട് ഇത്രയും ‘ഡെവലപ്പ്’ അയ വേറെ ആരെങ്കിലും ഒണ്ടോ എന്ന് തോന്നുന്നില്ല. അണ്ണന്റെ ശരികുള്ള ഉള്ള പേര് ടി. ടുട്ടു മോന്‍ എന്ന് ആയിരുന്നു . മരിയന്‍ കോളേജ് വന്നു അകെ മൊത്തം ‘ഡെവലപ്പ്’ ആയപ്പോള്‍ പേരും ചെറുതായി ഒന്ന് മാറ്റി അതാ ‘ടിറ്റോ’ എന്നാ പേര് അല്ലാതെ അമ്മച്ചിയാണെ അണ്ണന്‍ ബ്രസീല്‍ എന്ന് കേട്ടിട്ട് പോലും ഇല്ല . തിരോന്തരം കാരന്‍ അയ ഇ അണ്ണനെ ആദ്യമായി മരിയന്‍ കോളേജ് ല് കോട്ട് ഒക്കെ ഇട്ടു സെറ്റപ്പ് ആയി കണ്ടപ്പോള്‍ എനിക്ക് ആദ്യം മനസിലായില്ല . പിന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അല്ലെ പിടി കിട്ടിയത് .അല്‍പ്പം പഴക്കം ഉള്ള കഥയാണ് .ഞാന്‍ ഡിഗ്രി ക്ക് മഹാത്മ ഗാന്ധി കോളേജ് പഠിക്കുമ്പോള്‍ ഇടക്കൊക്കെ വീടുകാര് ഉച്ചക്ക് ഉണ്ണാന്‍ തരുന്ന കാശ് എടുത്തു സിനിമ ക്ക് പോകും .അങ്ങനെ ഉണ്ണാന്‍ കാശ് ഇല്ലാതെ വരുമ്പോള്‍ ഞങള്‍ എല്ലാം കൂടി രമേശന്‍ കോണ്‍ട്രാക്ടര്‍ ടെ കിഴക്കേകോട്ട വൈകുണ്ഡം കല്യാണ മണ്ഡപത്തില്‍ വിളിക്കാത്ത കല്യാണത്തിന് ഉണ്ണാന്‍ പോകും . അവിടെ വെച്ച് അണ്ണനെ ഞാന്‍ ഒത്തിരി തവണ കണ്ടിട്ടോണ്ട് .അണ്ണന്‍ ഊനിവേര്സിടി കോളേജിലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു അവിടെ സദ്യ വിളമ്പാന്‍ വരും . പുളിശേരി ഒഴിക്കാന്‍ അണ്ണനെ വെല്ലാന്‍ അക്കാലത്തു വേറെ ആളു ഇല്ല .എത്ര ചെറിയ ഇല ആയാലും അണ്ണന്‍ ഒഴിച്ചാല്‍ താഴെ പോകില്ല . പക്ഷെ കക്ഷി ഇപ്പോള്‍ മരിയന്‍ കോളേജ് വന്നു ആകെ ‘ഡെവലപ്പ് ‘ ആയി ...എങ്കിലും ആ സ്മരണ നിലനിര്‍ത്താന്‍ എന്നോണം ദിവസം ഒരു തവണ എങ്കിലും അണ്ണന്‍ ഷാജി ചേട്ടന്റെ കണ്ണ് വെട്ടിച്ചു മെസ്സ് നു അകത്തു കയറി സ്വന്തമായി വിളമ്പി തിന്നുമായിരുന്നു . വിനോദ് ഗുരുക്കള്‍ സിലബസ്‌ മാറി എടുത്തത്‌ എങ്ങാനും അണ്ണന്‍ അറിഞ്ഞാല്‍ പുളിശേരി വിളമ്പി തഴമ്പിച്ച കൈ വെച്ച് ഒന്ന് കൊടുത്താല്‍ ദൈവമേ പിന്നെ പായസത്തിനു ഞ്ഞവിടിയ പഴം പോലെ ആകും ഗുരുക്കള്‍ . അണ്ണനെ ഓട്ടം അതും ഒരു കല തന്നെ ആയിരുന്നു ...അണ്ണന്‍ മരിയന്‍ കോളേജ് ഗ്രൌണ്ട് കൂടി ഓടിവരുന്നത് കണ്ടാല്‍ അമരം എന്നാ സിനിമ യില് മാതു കടാപ്പുറത്ത് കൂടി ഓടുന്ന ഓട്ടം ഓര്‍മവരും . പ ടി ഉഷ ചേച്ചിയുടെ അകാദമി ഓട്ടം പഠിപ്പിച്ചു ഇറക്കിയ ഷക്കീല ആന്റി യെ പോലെ . അതുകൊണ്ട് ഗുരുക്കള്‍ അണ്ണനെ ഓടി തോല്പ്പിക്കം എന്നും കരുതേണ്ട .

പിന്നെ ഉള്ളത് രണ്ടു സിംഹങ്ങള്‍ ആണ് . ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന് ആണ് വെപ്പ് എങ്കിലും രണ്ടു സിംഹങ്ങളും ഒരുമയോടെ ആണ് കഴിഞ്ഞു ഇരുന്നത് . സാവിയോ അണ്ണന്‍ പിന്നെ ബോസ്സ് അണ്ണന്‍ . ബോസ്സ് അണ്ണന്റെ “എന്താടാ..എ ...പോടാ ..” മണി കിലുങ്ങുന്ന പോലെ ഉള്ള ഇ ഗര്‍ജനം കേട്ടാല്‍ മതി പിന്നെ ഗുരുക്കള്‍ ഓടുന്ന ഓട്ടം കൊല്ലത്ത് ചെന്നെ നിറുത്തു ...സാവിയോ അണ്ണന്റെ തുളച്ചു കയറുന്ന ഒരു നോട്ടം മതി ഗുരുക്കള്‍ വാടി വീഴാന്‍ ...




ഇങ്ങനെ ഓരോ ചിന്തകള്‍ മനസ്സില്‍ കൂടി ആന്‍ മിസ്സ്‌ ന്റെ ക്ലാസ്സ്‌ പോലെ അര്‍ഥം ഇല്ലാതെ പാഞ്ഞു പോയ്ക്കൊണ്ട് ഇരുന്നു .. ഞാന്‍ ക്ലാസ്സിലേക്ക് നോക്കി ഗുരുക്കള്‍ ആകെ വിളറി വെളുത് നില്‍പ്പാണ് ...ക്ലാസ്സ്‌ അകെ ഓണ ചന്തപോലെ ആയി ...( സ്ഥിരം ചന്ത പോലെ ആയതു കൊണ്ട് ഇന്ന് ഓണ ചന്ത ) . അകെ ബഹളം പലരും വേറെ പല പരിപാടികളിലും തുടങ്ങി .സന്ദീപ്‌ സ്വാമിജി ഇന്നലെ വാങ്ങിയ ഏതോ പുതിയ സ്വാമി യുടെ ആത്മകഥ വായിക്കുകയാണ് ...’കഥയില്ലാത്ത ജന്മം’ ... അഭിലാഷ്‌ ന്റെ പോക്കറ്റ്‌ നിന്ന് ശംഭു കവര്‍ കിലുങ്ങി .. അപ്പുറത്തെ ഫസ്റ്റ് ഇയര്‍ കാരുടെ ക്ലാസ്സ്‌ നു ഇടവേള ആണ് ..പലരും അതുവഴി ഒക്കെ പോകുന്നു ...ഏതോ രണ്ടു പെണ്‍കുട്ടികള്‍ പോകുന്ന വഴി ചാണകത്തില്‍ ചവിട്ടിയ പോലെ ഒന്ന് നിന്ന് ...ഗ്ലാസില്‍ കൂടെ ദര്‍ശനെ ഒന്ന് നോക്കി കണ്ണുകള്‍ കൊണ്ട് എന്തോ പറഞ്ഞു നടന്നു നീങ്ങി ...അമരത്വം വരമായി ലഭിച്ച ഭാവത്തില്‍ ദര്‍ശന്‍ ഇരുന്നു ..രേനിഷ്‌ അത് അത്ര ഇഷ്ടപെട്ടില്ല എന്ന് തോന്നി ...അതാ വീണ്ടും കുറച്ചു പെണ്‍കുട്ടികള്‍ ഞങ്ങളുടെ ക്ലാസിലേക്ക് നോക്കി ചിരിച്ചു കളിച്ചു പോകുന്നു ...റിയാസ്‌ പ്ലാവില കണ്ട അട്ടികുട്ടിയെ പോലെ ഇപ്പോള്‍ ഓടും ..ഇപ്പോള്‍ ഓടും എന്നാ ഭാവത്തോടെ കറക്ക് കസേരയില്‍ ഇരുന്നു എരി പിരി കൊള്ളുന്നു ...ലിജോ യുടെ മൂക്ക് നാണം കൊണ്ട് ചുവന്നു, മുട്ടാസ്‌ ഒരുതരം വഷളന്‍ നോട്ടം നോക്കുന്നു ... സനൂപ്‌ ഒരു വലിയ ബുജിയുടെ ഒരു പ്രത്യേക ഭാവം എടുത്തു അണിയുന്നു..മാത്യു സര്‍ ന്റെ മുഖം കാണുമ്പൊള്‍ അപ്പുറത്തെ വീടിലെ രജി അണ്ണന്റെ “അള്‍സേഷ്യന്‍’ പട്ടിയുടെ രീതിയാണ് ഓര്മ വരുന്നത് ...പട്ടി നമ്മളെ നോക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ ..ഏയ്‌ ..പാവം പട്ടി ഉറങ്ങുകയാണ്‌...നമ്മളെ ശ്രദ്ധിക്കുന്നില്ല...പാവം വയ്യ എന്ന് തോന്നുന്നു... എന്നാല്‍ ആശാന്‍ എല്ലാം കാണുന്നുണ്ട്..അടുത്ത് ചെന്നാല്‍ അപ്പോള്‍ ചാടി വീഴും ....കടിയും വീഴും... ...അതുപോലെ മാത്യു സാറ് കസേരയില്‍ അലസ ഭാവത്തില്‍ ഇരുന്നു ആടുകയാണ് എന്ന് തോന്നും ...ഹ..ഹ സകല അവളുമാരെയും സ്കാന്‍ ചെയ്തെ വിടൂ ...നമ്മള്‍ക്ക് അറിഞ്ഞുകൂടെ ... രഞ്ജിത് രാജു തിരഞ്ഞെടുപ്പിന് തുറന്ന ജീപ്പില്‍ വോട്ടു ചോദിച്ചു വരുന്ന രാഷ്ട്രീയ ക്കാരെ പോലെ കയ്യും കാലും ഒക്കെ പൊക്കി കാണിക്കുന്നു ....കൂട്ടത്തില്‍ അല്‍പ്പം തലതെറിച്ചതു എന്ന് തോന്നുന്ന പെണ്ണ് ആണ് ലക്‌ഷ്യം എന്ന് തോന്നുന്നു...മുഖം വ്യക്തം അല്ല...അജോ പി ജോ യാണ് രസം ...ആ പുഞ്ചിരി ..ഓ...ഇടയ്ക്കു പുറത്തേക്കു നോക്കി തല കുലുക്കുന്നു ....ടിജോക്ക് നോക്കണം എന്ന് ഒണ്ടു പക്ഷെ ചെറു പ്രായത്തിലെ ‘ഒരുപാട് ബാധ്യത കല്‍ “എടുത്തു തലയില്‍ വെച്ചതിനാല്‍ എല്ലാം മറന്നു നോക്കാന്‍ പറ്റില്ല ..പിന്നെ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്നാ ഗതി ആയാലോ ..? പൊതുവേ ‘selective’ ആണ് തോമാച്ചന്‍ ...അല്ലാതെ ഇങനെ സ്വര്‍ണക്കടയില് കേറിയ പെണ്ണുങ്ങളെ പോലെ അക്ക്രന്തം മൂത്ത പരിപാടിക്ക് ഒന്നും പുള്ളി ഇല്ല ...പിന്നെ വല്ല ‘ത്രിഷ’ ‘ഐശ്വര്യ റായ്’ പോലെ വല്ലരും വന്നാല്‍ ഒന്ന് നോക്കും... “ദര്‍ശനെ പുണ്യം“ എന്നാ ലൈന്‍ ... പായസം... കുടിച്ചു കൊണ്ടിരുന്നപ്പോള്‍ വറ്റല്‍ മുളക് കടിച്ച പോലെ എല്ലാവരുടെയും മുഖത്ത് ഒരു എന്താ ഭാവ മാറ്റം.അപ്പോള്‍ അതാണ്‌ കാര്യം പിള്ളാരുടെ ഇടയില്‍ റൊണാള്‍ഡോ യുടെ തല പോലെ ഒരു തല പ്രത്യക്ഷ പെട്ടിറ്റൊണ്ട് ...സാന്റോ സര്‍ ...എല്ലാവരും വീണ്ടും സ്വന്തം ക്ലാസ്സിലേക്ക് നോക്കി...




ഇപ്പോള്‍ നിങള്‍ വിചാരിക്കും എല്ലാവരെയും കളിയാക്കുന്നു ഇയാള്‍ മാത്രം എന്താ പെണ്‍കുട്ടികളുടെ കാര്യത്തില്‍ വലിയ പുണ്യാത്മാവ് ആണോ എന്ന് ... അല്ല പറയാം
ഞാന്‍ ഇടയ്ക്കു വെച്ച് ഇതുപോലെ ഒന്ന് പരീക്ഷിച്ചു എങ്കിലും ഇന്ത്യ ക്രയോജെനിക് എന്‍ജിന്‍ പരീക്ഷിച്ച പോലെ കന്നി പറക്കല്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചതോടെ ഞാന്‍ അത്തരം പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു .ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ പറഞ്ഞപോലെ ചെറിയ പ്രോബ്ലം വിക്ഷേപിക്കാന്‍ ഉദേശിച്ച “പ്ലേ ലോഡ്‌ “ നു ‘ഭാരം കുറവ്’ ആയിരുന്നു എങ്കിലും അതിനെ ‘ഭൂസ്ഥിര ഭ്രമണപഥം’ എത്തിക്കേണ്ട ‘ക്രയോജെനിക് എന്‍ജിന്‍’ കത്തിയില്ല ...റോക്കറ്റ്‌ നിയത്രണം വിട്ടു ഗതിമാറി ബംഗാള്‍ കടലില്‍ പതിച്ചു ....(താഴേക്ക്‌ വന്ന റോക്കറ്റ്‌ വീണു തടി കേടാകാതെ ഇരുന്നത് ഭാഗ്യം ).പക്ഷെ ‘മിഷന്‍’ ഡയറക്ടര്‍ ആയിരുന്ന എന്റെ കൂട്ടുകാരന്‍ മാത്യു വിനു ‘ചെറിയ പരിക്കുകള്‍’ പറ്റിഎന്ന് പിന്നീട് അറിഞ്ഞു . പിന്നീട് മിഷന്‍ പരാജയപെട്ട കാരണങ്ങള്‍ പറ്റിയുള്ള ‘റിവ്യൂ ‘ കമ്മിറ്റി വളരെ രഹസ്യമായി ഹോസ്റ്റല്‍ കൂടി . മാത്യു കൃത്യ സമയത്ത് ബൂസ്റെര്‍ റോക്കറ്റ്‌ ‘ignite’ ചെയ്യിച്ചില്ല എന്ന് ചിലര്‍ പറഞ്ഞു, ‘launch’ ചെയ്താ ‘climate’ മോശം എന്ന് ചിലര്‍ . പക്ഷെ യഥാര്‍ത്ഥ കാരണം അവസാനം വിദക്ത സമിതി കണ്ടെത്തി ‘ ‘ഭാരം കുറവ്’ ആയിരുന്നു എങ്കിലും ആ ‘പ്ലേ ലോഡ്‌ ‘ പോലും ഉയര്‍ത്താന്‍ തക്ക ‘ത്രസ്റ്റ്‌’ ‘എന്‍ജിന്‍’ നു ഒന്ടയിരുന്നില്ല എന്ന് . അതിനാല്‍ മിഷന്‍ ഡയറക്ടര്‍ മാത്യു വിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇനി വീണ്ടും വിക്ഷേപിച്ചു നോക്കിയിട്ടും കാര്യം ഇല്ല . ‘Geosynchronous orbit’ മോഹം ഉപേക്ഷിച്ചു കുറച്ചു താഴെ ഉള്ള വല്ല ‘polar satellite orbit“ നോക്ക് ചിലപ്പോള്‍ വിജയിക്കും . ചെറിയ വ്യത്യാസം മാത്രം .ഐ എസ് ആര്‍ ഓ വീണ്ടും പ്രൊജക്റ്റ്‌ റീ സ്റ്റാര്‍ട്ട്‌ ചെയ്തു എന്നാല്‍ ഞാന്‍ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു . (ധനനഷ്ടം , മാനഹാനി , സമയനഷ്ട്ടം ) ...

അതാ പ്രശാന്ത്‌, ടോണി പോള്‍സണ്‍ ഇറങ്ങി പോകുന്നു ..കൊള്ളം ക്ലാസ്സില്‍ നില്‍ക്കുന്ന സാറിനോട് ചോദ്യവും പറച്ചിലും ഒന്നും ഇല്ല ...ക്ലാസ്സ്‌ കഴിഞ്ഞു എന്നാ അവന്മാര്‍ വിചാരിച്ചത് ...
വിനോദ ഗുരുക്കളെ ലീന അലക്സ്‌ ന്റെ നേതൃത്വത്തില്‍ കുറെ പെണ്‍കുട്ടികള്‍ വളഞ്ഞിറ്റൊണ്ട് ..ഖോരവോ ചെയ്യാനാണോ ...? അല്ല ലീനയുടെ കയ്യില്‍ മൂന്നു നാല് ഷീറ്റ്‌ പേപ്പര്‍ ഒണ്ടു..അത് തന്നെ സിലബസ്‌ ....ഹ..ഹ ...ഇതൊക്കെ ജനിച്ചപ്പോഴേ ഊനിവേര്സിടി സിലബസ്‌ കൊണ്ടാണോ ഇ ഭൂമിയിലേക്ക്‌ പോന്നതു ..ഏതു നേരവും കാണാം കയ്യില്‍ ....ഒരു സിലബസ്‌ ...ഗുരുക്കളുടെ കാര്യത്തില്‍ ഏതായാലും തീരുമാനം ആയി ....ഇനി ഓരോ ലൈന്‍ ഉം വള്ളി പുള്ളി വിടാതെ നോക്കി ചോദിക്കും.....വിനോദ സര്‍ കുട്ടിക്കാനത്തെ തണുപ്പിലും വിയര്‍ത്തു കുളിക്കുന്നു .....
തുടരും ...

Spain .....Spain ......... Spain


അര്‍ഷാദ് എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു...?


Spain .....Spain ......... Spain ...!!!!!!!!!
അര്‍ഷാദ് എന്തൊക്കെ വീരവാദങ്ങള്‍ aaയിരുന്നു .....ഓറഞ്ച് flex ബോര്‍ഡ്‌ അടിക്കുന്നു ...ഓറഞ്ച് ഷര്‍ട്ട്‌ ...ബനിയന്‍ പിന്നെ ജട്ടി ....രാവിലെ പലഹാരത്തിന്റെ കൂടെ ഓറഞ്ച് ...ഉണ്ണുമ്പോള്‍ ഓറഞ്ച് ...രാത്രി കിടക്കുമ്പോള്‍ ഓറഞ്ച് ... അകെ ഓറഞ്ച് മയം..... വാന്‍ പെര്‍സി ചരിഞ്ഞു വെട്ടുന്നു ...റോബ്ന്റെ പൂഴികടകന്‍.....സ്നൈടര്‍ ചാടി ചവിട്ടുന്നു .....വേറെ ആര്‍ക്കും കളിയ്ക്കാന്‍ അറിയില്ല ....അവസാനം വഴിയെ പോയവനെയും ചവുട്ടി ഇട്ടു ...കണ്ടവന്റെ കയില്‍ നിന്ന് ചവിട്ടും വാങ്ങി ....മഞ്ഞയും ...ചുവപ്പും കാര്‍ഡും വാങ്ങി ....അവസാനം പവനായി ശ വം ആയി .....ഓറഞ്ച് കാരുടെ കോച്ച് നും കാര്‍ഡ്‌ കിട്ടിയേനെ 10 മിനിറ്റു കൂടി കളിച്ചിരുന്നു എങ്കില്‍ .....
അര്‍ഷാദ് എവിടെ ....? മുങ്ങി ....മൊബൈല്‍ വിളിച്ചാല്‍ ഏതോ കന്നഡ ക്കാരി പെണ്ണ് പറയുന്നു "നിങ്ങ വിളിക്ക ബെക്ക മോബിലു സ്വിച്ച് ഓഫി ലു ..." വീട്ടില്‍ വിളിച്ചപ്പോള്‍ "നമ്പര്‍ നിലവില്‍ ഇല്ല .." എന്താടെ ഇത് .....അര്‍ഷാദ് ......നീ എവിടെ ...? നീ പുറത്തു ഇറങ്ങി ഇല്ലെങ്കില്‍ കൊണ്ടോട്ടി മമ്മൂഞ്ഞ് നെ നിനക്ക് പകരം നാട്ടുകാര്‍ എടുത്തു ഉടുക്കും ..
Vinod sir


When Argentina lost the game against Germans, Arshad said that my mobile was switched off(even though i didnt)...God is great, now the almighty has given Arshad a chance to switch of his mobile...Also have a doubt whether Wesley Snieder played the final....i still remember chattting to Arshad on Friday, saying that Sneider cannot easily go beyond Puyol and Ramos and the mighty Ikar Casilas...rest of the mails follows once i am back in office..
-Mathew
Arshadee...nee vishamikkenda..it was just a marginal win..but the winner takes it all... This WC was not that exciting as the previous ones, where the favorites went edentulous and an ordinary final..
Next World cup...Argentina will kiss the cup......appo shari gud nite....
Ajo തമ്പി
Arshad..urangi kaanum ennu vichaarikkunnu..
allenkil pinne eppozhe online vannene alle...
innu entho final undaayirunnu enno..holland jayichu enno jayichillenno..angane ethaandokke kettu..
Kondotty il angane arenkilum paranju kettooo?
അര്‍ഷാദ്:

എല്ലാവര്ക്കും സുപ്രഭാധം...

നാട്ടില്‍ നിന്നും ഒരു വിധം പരിക്കേല്‍ക്കാതെ ഇന്ന് ബാംഗ്ലൂരില്‍ തിരിച്ചെത്തി... അവിടെന്നു 2 ദിവസം കൊണ്ട് കിട്ടിയ അനുഭവങ്ങള്‍ വെച്ച ഇതൊന്നും എനേന്‍ സ്പര്ഷിക്കുന്നെ ഇല്ല ഇപ്പോള്‍... :) നാട്ടുകാര്‍ പുലര്‍ച്ചെ തന്നെ പാടത്തും പറമ്പിലൂടെയും ഓടിപ്പിച്ചു .. തോട്ടില്‍ വീണു നീന്തി രെക്ഷപെട്ടു.. വീടിനു ചുറ്റും പ്രകടനം നടത്തി.. എന്റെ ഓറഞ്ച് ബനിയന്‍ തുണ്ടം തുണ്ടമാക്കി.. :(:()

നിങ്ങളുടെ ഈ സ്നേഹത്തിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. എല്ലാവര്ക്കും നന്ദി..നമസ്ക്കാരം...

Spain.. Congrx.. u wer far better in d finals... but Holland.. u guyz wer brilliant thoru out d tournament.. u wer never d favorites to win d title lyk spain, brazil or argentina.. Hats off u guys....

nd.. Back to club season now onwds.. Glory glory Mancherster United.. hehe..

അജ്ഞാത ഭീരുവിനുള്ള മറുപടി വീണ്ടും...

അനീഷ്‌ പി ടി ...
ഓരോരുത്തര്‍ക്കും അവരുടെ നിലവാരത്തില്‍ അല്ലെ സംസാരിക്കാന്‍ പട്ടു . പിന്നെ ചെയുന്ന തൊഴില്‍ , വളര്‍ന്നു വന്ന സാഹചരിയം , സംസ്കാരം ഇതൊക്കെ സംസാരത്തില്‍/എഴുതുന്നതില്‍ പ്രതിധ്വനിക്കുന്നത് ഒരു സ്വഭാവിക്ക കാരിയം മാത്രമാണ് . അതാണ്‌ കകൂസ് ക്ലീനിംഗ് , ചുമരില്‍ വരയ്ക്കുക , പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിക്കുകഇതൊക്കെ അജ്ഞാതയുടെ വരികളില്‍ വന്നത് .

ഇതിനൊക്കെ മറുപടി പറയണമെങ്ങില്‍ ആ നിലവരാരതിലോട്ടു നമ്മള്‍താഴണം. നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കും അത് പറ്റുമെന്ന് തോന്നുനില്ല.അതുകൊണ്ടുതന്നെ എന്ന്റെ കൂടുകാര്‍ നല്‍കിയ മറുപടികളൊന്നും അജ്ഞാത അര്‍ഹിക്കുന്ന നിലവാരത്തില്‍ ആയിരുന്നു എന്ന് തോനുന്നില്ല. എങ്കിലും ജ്ഞയുടെ നിലവാരതിലോട്ടു താഴാന്‍ ശ്രമിച്ചിട്ടും
കഴിയാതപോയ എന്റെ സുഹുര്‍തുകളെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു.

മദ്യപിച്ച് വെളിവില്ലാതെ വഴിയില്‍ നിന്ന് മാന്യന്‍മാരെ ചീത്ത വിളിക്കുനവര്‍ക്ക് ആരേലും മറുപടി കൊടുക്കാറുണ്ടോ ? ഇതിനൊക്കെ അത്രയും പ്രാധാന്യം കൊടുത്താല്‍ മതി . പറയാനുള്ളത് മാന്യമായി പറഞ്ഞാല്‍ കേള്‍ക്കാം. അല്ലേല്‍ പോകാന്‍ പറ ഇവനോടൊക്കെ ....

...അനീഷ്‌

പ്രിയപ്പെട്ട അജ്ഞാത/ന്‍

അജോ തമ്പി ....

--പ്രിയപ്പെട്ട അജ്ഞാത/ന്‍

ലിജിന്‍റെ പെന്‍-നു ഇര ആകെണ്ടല്ലോ എന്നോര്‍ത്തും, സാമാന്യം നല്ല പണി ഉള്ളത് കൊണ്ട് സമയം കിട്ടാത്തത് കൊണ്ടും മാത്രം ആണ് ഇത്രയും നാള്‍ ഒരു പോസ്റ്റ്‌ ഇടാതെ ഇരുന്നത്.

പക്ഷെ ഇത് കുറച്ച്‌ കടന്ന കൈ ആയി പോയത് കൊണ്ട് ഒരു മറുപടി ഇട്ടേ പറ്റൂ എന്ന് തീരുമാനിച്ചു.

വിളിക്കാത്ത സദ്യക്ക് കയറി വരുന്ന ബഹുമാനപെട്ട അജ്ഞാത/ന്‍ ബിരിയാണി വിളമ്പി കിട്ടണം എന്ന് വാശി പിടിക്കരുത് എന്ന് ആമുഖം ആയി ഓര്‍മിപ്പിക്കുന്നു. ഒന്ന് രണ്ടു വിവരദോഷികളുടെ വിക്രിയകള്‍ ആയി താങ്കള്‍ ഇതിനെ കാണുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റി, എന്ന് അറിയിക്കട്ടെ. വിവര ദോഷവും ദാരിദ്ര്യവും ഉള്‍പ്പടെ എല്ലാ കുറവുകളും അതിരില്ലാ സൌഹൃദതിലൂടെ ആഘോഷിച്ചിരുന്ന ഒരു ബാച്ച് ന്റെ പൂര്‍ണ പിന്തുണ ഈ ബ്ലോഗ്‌ നു ചുക്കാന്‍ പിടിക്കുന്ന ലിജിന്‍ ഉം ജിനോക്കും അര്‍ഷാദ് നും ഉണ്ട് എന്ന് താങ്കള്‍ മനസിലാക്കുക. സ്വന്തം identity വെളിപ്പെടുത്തി comment ഇടാനുള്ള ആര്‍ജവം താങ്കള്‍ കാണിച്ചിരുന്നുവെങ്കില്‍ അത് ചിലപ്പോള്‍ താങ്കള്‍ക്ക് വീട്ടില്‍ വന്നു നല്ല പോലെ മനസ്സിലാക്കി തരാനുള്ള ഒരു അവസരവും ഞങ്ങള്‍ പ്രയോജനപെടുത്തിയേനെ.

ബ്ലോഗ്‌ എന്താണ്, എന്തിനാണ് അങ്ങനെ ആണ് എഴുതേണ്ടത് എന്ന് പഠിക്കുക എന്നത് ഞങ്ങളുടെ അജണ്ട ഇല്‍ ഇല്ലാത്ത ഒരു കാര്യം ആണ് എന്ന ഓര്‍മിപ്പിക്കട്ടെ.താങ്കള്‍ പറഞ്ഞ പോലെ ബ്ലോഗ്‌ ലോകത്ത് അപഹാസ്യര്‍ ആകരുതെന്നോ, മറിച്ച് ലോകോത്തര ബ്ലോഗ്‌ ആയി ഇതിനെ മാറ്റാമെന്നോ ഉള്ള വ്യാമോഹത്തോടെ തുടങ്ങിയ ഒരു initiative അല്ല ഇത്.

ഒരു പേനയും പേപ്പര്‍ ഉം മാത്രം കൈമുതല്‍ ആക്കി ' കതിന ' എന്ന പേരില്‍ ഞങ്ങള്‍ തുടങ്ങിയ, പരിഭവങ്ങളും പരാതികളും നുണ കഥകളും ഹാസ്യത്തിന്റെ മേമ്പോടിയില്‍ ആഘോഷിച്ചിരുന്ന ഒരു കടലാസു കഷണത്തെ, internet എന്ന മാധ്യമത്തിലൂടെ വീണ്ടും പരസ്പരം share ചെയ്യുക എന്ന ഒറ്റ ഉദ്ദേശ്യമേ ഇതിനുള്ളൂ.

താങ്കള്‍ പറഞ്ഞ പോലെ ഒന്ന് രണ്ടു ബ്ലോഗുകള്‍ വായിച്ചു പഠിച്ചു നിലവാരം ഉള്ള ഒരു ബ്ലോഗ്‌ സൃഷ്ട്ടിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി അതിന്റെ വിശദാംശങ്ങള്‍ കൂടി അറിയിക്കുക. അതിന്റെ contents and 'comments' ലൂടെ താങ്കളുടെ നിലവാരത്തെ ലോകം എങ്ങനെ വിലയിരുത്തുന്നു എന്ന് കൂടി കണ്ടു മനസ്സിലാക്കാന്‍ ഒരു അവസരം ഞങ്ങള്‍ക്ക് ലഭിച്ചേനെ.

താങ്കളോട് താങ്കളുടെ ഭാഷയില്‍ പ്രതികരിക്കാന്‍ ഞങ്ങളില്‍ ആര് വിചാരിച്ചാലും സാധിക്കും... എന്നാല്‍ കാലം തരുന്ന പക്വതയെ വിവേകത്തോടെ ഉപയോഗിക്കുന്നതിനാനല്ലോ നമ്മള്‍ സംസ്കാരം എന്ന് പറയുന്നത്..അത് അല്പം ഉള്ളത് കൊണ്ട് ആ ലൈനില്‍ പ്രതികരിക്കുന്നില്ല. കതിന എന്ന സമാന സ്വഭാവമുള്ള കടലാസ് മാധ്യമത്തിന്‍റെ എല്ലാ കോപ്പികളും ഇന്നും സൂക്ഷിക്കുന്ന അധ്യാപകരുടെയും, ഞങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട seniors ന്‍റെയും(വണ്ടി sir.. thanks for your comments.) പിന്തുണ മാത്രം മതി താങ്കളെ പോലെ ഉള്ള പന്നന്മാരുടെ ജല്പനങ്ങളെ അതിജീവിക്കാന്‍.

ഈ ബ്ലോഗ്‌ ലെ ചിത്രങ്ങളില്‍ എല്ലാം അഞ്ചു നിമിഷം നോക്കി ഇരുന്നാല്‍ കണ്ണ് നനയുന്നവരാണ് ഞങ്ങള്‍ എല്ലാവരും.(അത് എന്താണെന്ന് തനിക്ക് മനസ്സിലാവില്ല.) അത് പൊതു കക്കൂസിലെ ചിത്രപണി ആയി താങ്കള്‍ക്ക് മാത്രമേ തോന്നിയുള്ളൂ എന്ന് താങ്കള്‍ ശ്രദ്ധിച്ചു കാണുമോ എന്ന് അറിയില്ല... എന്തായാലും പ്രിയ അജ്ഞാത/ന്‍.. ചൊറിയാന്‍ താങ്കള്‍ക്ക് ഉള്ള കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു. Guts ഉണ്ടെങ്കില്‍ സ്വന്തം identity വെളിപെടുത്തി രംഗത്ത് വരിക.താങ്കളെ വിശേഷിപ്പിച്ചു കൊണ്ട് പിതൃ ശൂന്യന്‍ മുതലായ പദങ്ങള്‍ ഭാഷക്ക് സംഭാവന ചെയ്താല്‍ DYFI കാര്‍ വല്ല സംസ്ഥാന ഭാരവഹിതവും തന്നാലോ എന്നോര്‍ത്ത് നിര്‍ത്തുന്നു.

..തമ്പി

സഹോദരാ (english)

അജ്ഞാത പറഞ്ഞു...
മരിയന്‍ കോളേജ് എന്നാ മഹത്തായ ഒരു കലാലയത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന ആരോ ഒന്ന് കാര്യമായി ഉപദേശിച്ചു എന്ന് കരുതുന്നു ...അല്ലെങ്കില്‍ എടുത്തുചാട്ടവും ‘,സാമാന്യം നല്ല വിവരക്കേടുംഅഭിമാനമായി കോണ്ട് നടക്കുന്ന ഒന്ന് രണ്ടു വിവരദോഷികളില്‍ നിന്നും ഇതൊന്നും ആരും പ്രേധീക്ഷിക്കുന്നില്ലല്ലോ ...നിലവാരമില്ലാത്ത തമാശകളും വലിച്ചു വാരിയെഴുതുന്ന വിവരക്കേടുകളും അക്ഷരത്തെറ്റും എന്തോ ഒക്കെ കാണിച്ചുകൂട്ടണമെന്നുള്ള വെപ്രാളവുമോക്കെയാണ് ഈ ബ്ലോഗിനെ ബ്ലോഗ്‌ ലോകത്ത് ഇത്രയധികം അപഹാസ്യമാക്കുന്നതെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ...ആദ്യം ബ്ലോഗ്‌ എന്തിനാണ് ,അതെ എങ്ങനെയാണ് എഴുതേണ്ടത് എന്നൊക്കെ ഒന്ന് രണ്ടു ബ്ലോഗ്‌ എടുത്തു വെച്ച് വായിച്ചു പടിക്കുക്ക ....
പൊതുകക്കൂസകള്‍ കുത്തുന്നവര്‍ മുന്‍പേ കരുതിയിരിക്കണമായിരുന്നു, പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിച്ചിരുന്നവര്‍ പൊതുകക്കൂസകള്‍ ഉപയോഗിച്ചുതുടങുമ്പോള്‍ അതു വൃത്തിക്കേടാവുമെന്നും വയറിളക്കം പിടിച്ചവനേയും ചുമരില്‍ വരയ്ക്കുന്നവനേയും തിരഞുപിടിയ്ക്കാന്‍ കഴിഞെന്നും വരില്ലെന്ന്കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ,അതാണിവിടത്തെ പ്രശ്നം.. എന്തെങ്കിലുമൊക്കെ കാണിച്ചു വെച്ചിട്ട് പൊക്കോട്ടെ എന്ന് കരുതിയാല്‍ അതില്‍ കുറെ ചിത്രപണികളും
....
ബഹുമാനപെട്ട അജ്ഞാത ,

ഞങള്‍ എഴുതിയ ‘എടുത്തുചാട്ടം’ ‘വിവരക്കേട് ‘ എന്നി പ്രയോഗങ്ങളെ അന്വര്‍ത്ഥമാക്കി ക്കൊണ്ട് ഞങളെക്കാള്‍ കൂടുതല്‍ ‘എടുത്തുചാട്ടം ‘ കാണിച്ചു ‘വിവരക്കേട് ‘ വിളിച്ചറിയിച്ചുകൊണ്ട് താങ്കള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് . നന്ദി ... ഇത്തരത്തില്‍ ഉള്ളവരെ യാണ് തീര്‍ച്ചയായും ഞങ്ങള്‍ ഇ ബ്ലോഗ്‌ ല് പ്രതീക്ഷിക്കുന്നത് ... ഞങള്‍ ബ്ലോഗ്‌ ല് പറഞ്ഞിരിക്കുന്നത് പോലെ ഇത് കേവലം ‘ഒരു നേരമ്പോക്ക് ‘ മാത്രം ആണ് ...അല്ലാതെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആര്‍ക്കെങ്കിലും സ്തുതി പാടാനോ , ബൌദ്ധികമായ വെല്ലുവിളികള്‍ നടത്താനോ , ആശയ പ്രചരണം നടത്താനോ , ഉള്ള വേദി അല്ല ... മത ,ജാതി , വര്‍ഗ ചിന്തകള്‍ക്ക് അതീതര്‍ ആയ ഒരു കൂട്ടം സഹപാഠികളുടെ ഒരു എളിയ കൂട്ടായ്മ മാത്രം ആണ് . ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നല്ല കലാഖട്ടത്തെ ഞങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാനും ,ഓര്‍ക്കാനും ഉള്ള ഒരു വേദി മാത്രം .ആരെയും ‘നിലവാരം ഇല്ലാത്ത ‘ ഈ ബ്ലോഗ്‌ ലേക്ക് നിര്‍ബന്ധിച്ചു സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ക്ഷണിക്കാറില്ല . ഇതില്‍ എഴുതുന്നത്‌ എല്ലാം യാഥാര്‍ത്ഥ്യം ആണ് എന്നാ രീതിയില്‍ സമീപിക്കരുത് ,തികച്ചും ഒരു നേരമ്പോക്ക് ആണ് എന്ന് ബ്ലോഗ്‌ ല് ആമുഖം ആയി തന്നെ ഞങള്‍ ചേര്‍ത്തിട്ട് ഒണ്ടു. . തെറ്റുകുറ്റങ്ങള്‍ ഒരുപാട് ഉണ്ടാകാം ...തെറ്റ് തിരുത്താന്‍ ഞങള്‍ എപ്പോഴും തയാറാണ് എന്നും പറഞ്ഞു കൊള്ളട്ടെ ...

ഇനി താങ്കളോട് ആയി ഒരു കാര്യം ..പ്രിയ സുഹൃത്തേ നമുക്ക് നമ്മുടെ ഇഷ്ടമുള്ള തരത്തില്‍ സംഭവിക്കണം എന്ന് ഒരിക്കലും വാശിപിടിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഇ ലോകത്തില്‍ ഉണ്ട് . ഒന്നാമതായി നമ്മുടെ ‘അച്ഛന്‍ ‘ ആര് ആകണം ... രണ്ടാമത് ആയി മറ്റുള്ളവരുടെ ‘ചിന്താ ധാരകള്‍ ‘ പിന്നെ അവയുടെ ഗതി . ഇപ്പോഴും ‘അജ്ഞാതന്‍ ‘ ആയി നിന്ന് പുലമ്പുന്ന താങ്കളുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞ ആദ്യത്തെ വീക്ഷണം ഒരുപക്ഷെ തെറ്റായിരിക്കാം പക്ഷെ മറ്റുള്ളവരുടെ ചിന്താഗതിയും താന്‍ വിചാരിക്കുന്ന തരത്തില്‍ ആകണം എന്ന് കരുതുന്ന ഒരു വിഡ്ഢി ആണോ താങ്കള്‍ എന്ന് ഞാന്‍ സംശയിക്കുന്നു .
താങ്കള്‍ തന്നെ പറഞ്ഞു “ആരോ ഞങളെ കാര്യം ആയി ഉപദേശിച്ചു എന്നും അതിന്റെ ഫലമായി എന്തോ മാറ്റം ഉണ്ടായി എന്നും “ .ശരിയാണ് തെറ്റ് പറ്റി എന്ന് ബോധ്യം ആയാല്‍ അത് തിരുത്താന്‍ ഉള്ള വിവേചന ബുദ്ധി ഞങള്‍ കാണിക്കും .അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യന്നു .എന്നാല്‍ അതിനെ പോലും മുന്‍ വിധി യോടെയും അത്യന്തം ധ്യര്‍ഷ്ട്ട്യ ത്തോടെയും പരിഹസിക്കുന്ന താങ്കളുടെ ‘ബൌദ്ധിക ‘ നിലവാരം അല്ലെങ്കില്‍ മനോനില എന്താണ് എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടിയിരിക്കുന്നു., താങ്കളെ പോലെ ഇത്തരത്തില്‍ ചിന്തിക്കുന്ന ,താന്‍ ‘പറയുന്നതും ‘ ‘ചെയ്യ്ന്നതും ‘ ‘വിശ്വസിക്കുന്നതും’ മാത്രം ആണ് ശരി എന്ന് കരുതുന്ന ആധുനിക ലോകത്തെ ഇത്രയും കലുഷിതം ആക്കി തീര്‍ക്കുന്ന ഒരു കൂട്ടം ‘കൂപ മണ്ടൂകങ്ങള്‍’ നമുക്ക് ചുറ്റും ഉണ്ട് അവരോടു സഹതപിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ല സുഹൃത്തേ .

പിന്നെ ‘മരിയന്‍ കോളേജ് എന്നാ മഹത്തായ ഒരു കലാലയത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന ആരോ’ എന്നാ പ്രയോഗം ..അജ്ഞാതന്‍ ആയ താങ്കളെ പോലെ പോലെ ഉള്ള ഒരാള്‍ക്ക് മരിയന്‍ കോളേജ് മായി എന്താ ബന്ധം എന്ന് എനിക്ക് അറിയില്ല ,ഏതായാലും എന്റെ കോളേജ് ന്റെ ഒരു അഭ്യുദയകാംക്ഷി ആണ് എന്ന് കരുതുന്നു . ഒരു ഉദാഹരണം പറഞ്ഞോട്ടെ സുഹൃത്തേ , നമ്മുടെ മാതൃ രാജ്യം ആയ ഇന്ത്യ യിലെ ഭരണ സവിധാങ്ങളെ പറ്റി, അതിന്റെ കാര്യ ക്ഷമതയെ പറ്റി , അഴിമതിയെ പറ്റി ഒക്കെ നമ്മള്‍ വാതോരാതെ സംസാരിക്കുകയും, കളിയാക്കുകയും ചെയ്യും .എന്നാല്‍ അതിനു അര്‍ഥം അത് ചെയ്യ്ന്നവര്‍ എല്ലാം രാജ്യ ദ്രോഹികള്‍ ആണ് എന്നോ മാതൃ രാജ്യത്തോട് സ്നേഹം ഇല്ലാത്തവര് ആണോ എന്നോ അല്ല .അതുപോലെ മരിയന്‍ കോളേജ് നിന്ന് ഞങ്ങള്‍ക്ക്‌ കിട്ടിയ അറിവ് , പഠന സൗകര്യങ്ങള്‍ ,സ്നേഹം എല്ലാം നന്ദി യോടെ ഓര്‍ത്തു കൊണ്ട് തന്നെ , ഞങളുടെ പഠന കാലത്ത് കോളേജില്‍ ഒണ്ടായിരുന്ന ചില ന്യുനതകള്‍ , പോരായ്മകള്‍ ഒക്കെ തമാശ രൂപേണ (അങ്ങേക്ക് ഇനി അത് തമാശ ആണോ എന്ന് അറിയില്ല ) ഞങ്ങള്‍ ചൂണ്ടി കാണിക്കാറുണ്ട് . പിന്നെ അവിടെ നടന്ന ങ്ങളുടെ ജീതത്തില്‍ മറക്കാന്‍ പറ്റാത്ത ചില സംഭവങ്ങളും .അതിനു ഒന്നും ആരുടെയും സര്‍ട്ടിഫിക്കറ്റ് ഞങള്‍ അവശ്യപെടുന്നില്ല . ഇനി അതില്‍ എന്തെങ്കിലും തെറ്റ് ആരെങ്കിലും ചൂണ്ടി കാട്ടിയാല്‍ അത് തിരുത്താനും ഞങ്ങള്‍ക്ക് മടി ഇല്ല .
പിന്നെ ‘പൊതു കക്കൂസ്’ ന്റെ കാര്യം . പണ്ട് എവിടെയോ വായിച്ചു ഒരു ലേഖകന്റെ സ്വഭാവം അറിയേണം എങ്കില്‍ അയാളുടെ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഉപമകള്‍ നോക്കിയാല്‍ മതി . കാളിദാസന്‍ , ചങ്ങമ്പുഴ , തുടങ്ങി ഇപ്പോള്‍ കുഞ്ഞഹമ്മദ്‌ , അഴീക്കോട് പിന്നെ വീരേന്ദ്രകുമാര്‍ വരെ .ഏതായാലും താങ്കളുടെ “പൊതു കക്കൂസ്’ കലക്കി .കൊള്ളം ഇപ്പോള്‍ താങ്കളെ പറ്റി ഒരു ചിത്രം എന്റെ മനസ്സില്‍ വരുന്നു . പിന്നെ ‘പൊതു കക്കൂസ്’ കുത്തുന്നത് എന്തോ മഹാ അപരാധം ആണ് എന്നും ,”പറമ്പ് “ ആയിരുന്നെകില്‍ “ശ്ശി സുഖയിരുന്നു ...” ‘കക്കൂസ്’ വൃത്തികേട് ആകുകയും ഇല്ല എന്നാ മട്ടിലുള്ള വാചകങ്ങള്‍ .പ്രിയ സുഹൃത്തേ ‘സാധിക്കാന്‍ “ തോന്നുമ്പോള്‍ അന്ന്യന്റെ പറമ്പ് മാത്രം ഓര്‍മയില്‍ വരുന്ന താങ്കളെ പോലെ ഉള്ളവര്‍ക്ക് എന്താ മറുപടി തരുക .... ?
ഏതായാലും ഞങളുടെ ‘ബ്ലോഗ്‌ ‘ ഒരു പൊതു കക്കൂസ് ആണ് എന്ന് താങ്കളുടെ വീക്ഷണം അംഗീകരിക്കുന്നു .അത് ആരേലും കേറി വൃത്തികെട് അക്കിക്കോട്ടേ ,ഞങള്‍ തയാറാണ് അത് വൃത്തിയാക്കാന്‍ . താങ്ങള്‍ക്കും ഇതുപോലെ ‘ശങ്ക’ തോന്നുമ്പോള്‍ പോരാം . അല്ലാതെ പബ്ലിക്‌ ആയി അന്യന്റെ പറമ്പില്‍ പോയി വേണ്ട ....എന്തിനാ പരിസര മാലിനിക്കരണം നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നത് ...
ഓരോര്‍ത്തര്‍ക്കും പ്രതികരിക്കാന്‍ ഉള്ള വേദി ....ഞങ്ങളുടെ കൂട്ടായ്മ നിലനില്‍ക്കാന്‍ ഉള്ള വേദി ..സന്തോഷങ്ങളും ,അനുഭവങ്ങളും , പങ്കുവെക്കാനും ആഖോഷിക്കാനും ഉള്ള വേദി , അത് ഞങളുടെ പൊതു മുതല്‍ ആണ് ...അവശ്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം ....ഇനി ഞങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും താങ്കള്‍ പറഞ്ഞപോലെ ‘വയര്‍ ഇളക്കാമോ ‘ അല്ലെങ്കില്‍ ചിത്രം വരയ്ക്കണം എന്നോ തോന്നിയാല്‍ ചെയ്തോട്ടെ ...ഞങളുടെ കൂട്ടുകാര് അല്ലെ ഞങള്‍ തന്നെ അത് വൃത്തിയാക്കിക്കോളം ...താങ്കള്‍ക്കും വേണമെങ്കില്‍ പോരാം ..പക്ഷെ താങ്കളെ ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു ബസ്റ്റാന്റ് ലെയോ റെയില്‍വേ സ്റ്റേഷന്‍റെ യോ പോലെ കാശ് ഒന്നും തരണ്ട ...ആരെയും വിളിച്ചു കേറ്റുന്ന പരിപാടിയും ഇല്ല ... മനസിന്‌ വല്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നുമ്പോള്‍ , ‘അക്ഷരങ്ങള്‍’ വിസര്‍ജിക്കാന്‍ തോന്നുമ്പോള്‍ പോര് ഇഷ്ടാ ...ആള്‍ക്കാരെ പറമ്പില്‍ പോയി ഇതുപോലെ ഒക്കെ എഴുതി വൃത്തികെട് ആക്കാതെ അല്ലെങ്കില്‍ സ്വയം ഒന്ന് നിര്‍മിക്കു ....അല്ലെങ്കില്‍ ചിലപ്പോള്‍ തടി കേടാകും ...
സ്നേഹത്തോടെ ലിജിന്‍



ഒരു കമന്റും അതിന്‍റെ മറുപടികളും

Santo sir


Special congrats to 2005 batch....
Till now i didn't respond to any of your mail.... but watching all these things in a positive way ... continue ....
Have a nice time for all of u

Anoop - 2004 batch

The blog http://marianmca2005.blogspot.com/ is one damn good stress buster – I have to hand it to you guys – man, you guys rock and how!!!

Thanks a lot Lijin, and other contributors – for keeping us entertained by bringing the funny side up – most of the posts had me in splits, and I have had my fair share of stares from my co-workers when I try to stifle my laughter after falling prey to the witty anecdotes and  one liners. It is always nice to see the leg pulling and the subtle digs the authors takes at each other,  and it always takes me to a stroll down my memory lane – ah, those beautiful days at Marian.   

Many of my friends have read these blogs, and it have never failed to bring a smile on the face of those who read it.

I have never seen such a warm camaraderie any were else, and if there was an award for the best alumni batch which upheld the spirit of unity and uniqueness, it will surely go to the batch of 05.

All the very best to you guys.

Anoop
(batch of 04)

Arshad

അനൂപ്‌ ചേട്ടാ...  u r right..yeah..yeahhhh..yeahhhhh... vry correct.. suprrr...
 
ആദ്യത്തെ 2 paragraphs  ഒന്നും മനസ്സിലായില്ല...  next 2 paragraphs അത്രയും മനസ്സിലായില്ല.... word 2010 synonyms ആണോ ഇത്.. word 2007 ഇപ്പോള്‍ കുറെയൊക്കെ നമുക്കും അറിയാമേ.. അതില്‍ ഒന്നും ഇത് പോലത്തെ വാക്കുകള്‍ കണ്ടിട്ടില്ല...
 
എന്നാലും നമ്മളെ പോക്കിയതന്നു മനസ്സിലായി.. അത് കൊണ്ട്...
 
താങ്ക്സ് a  Lot  മസ്താന്‍..  :D 
 
തങ്ങളുടെ ഈ മെയിലിനെ അടുത്ത പോസ്റ്റില്‍ ഉറപ്പായിട്ടും പരാമര്‍ശിക്കും എന്ന് വാക്ക് തരുന്നു...

Sijo K George

Hi Anoop,

Really touching mail, but why you dint mention anything about “Incessant  sadhana”

Jino

എനിക്ക് അവസാനത്തെ രണ്ടു പരഗ്രഫ് മാത്രം മനസിലായി. ബാക്കി ഒക്കെ ഒരു വെടിക്കെട്ട് പോലെ  എന്തൊക്കെയോ പൊട്ടലും ചീറ്റലും മാത്രം.. 

All the very best to you guys.

Anoop (batch of 04)

ഈ മെയില്‍ വായിച്ച് ഒന്നും മനസിലാകാത്തവരുടെ സഹായത്തിനായി, എങ്ങനെ മൈക്രോസോഫ്ട്‌ വേര്‍ഡ്‌ എടുത്ത്  synonym  എടുത്ത് യഥാര്‍ഥ മീനിംഗ് കടുപിടിക്കം എന്ന് ലേഖനം.
1. വേര്‍ഡ്‌ ഓപ്പണ്‍ ചെയ്യുക
2. ഈ മെയില്‍ കോപ്പി ചെയ്ത് വോര്‍ഡില്‍ പേസ്റ്റ് ചെയ്യുക
3. റൈറ്റ് ക്ലിക്ക് അടിച്ച്, synonym എടുത്ത്, ഇതിന്‍റെ സിമ്പിള്‍ മീനിംഗ് കാണാവുന്നത് ആണ് 
നോട്ട് :- അനൂപ്‌ സിമ്പിള്‍ ആയി മെയില്‍ അടിച്ച്, അതിന്‍റെ മാക്സിമം പാടുള്ള synonym എടുത്താണ് ഈ പൊളപ്പന്‍ മെയില്‍ ഉണ്ടാക്കിയത് 

ചില വാക്കുകള്‍ മൈക്രോസോഫ്ടിന് പോലും കണ്ടു പിടിക്കാന്‍ പറ്റില്ല (eg :- witty anecdotes , eg pulling and the subtle digs  ), അത് വമ്പന്‍ കമ്പനി ആയ ഗൂഗിളിന്റെ ഇമേജ് സെര്‍ച്ച്‌ വഴിയേ കണ്ടു പിടിക്കാന്‍ പറ്റു. 
1. ഗൂഗിള്‍ എടുത്ത്, ഇമേജ് സെര്‍ച്ചില്‍ 'witty anecdote' എന്ന് അടിക്കുമ്പോള്‍ പടം കിട്ടും. അതില്‍ നിന്നും അനൂപ്‌ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാം.  

Njoy the mail then......

Lijin 

അണ്ണാ ഇംഗ്ലീഷ് എഴുതിയത് വാക്കുകള് ഒന്നും നേരെ മനസിലായില്ല എങ്കിലും അര്‍ഷാദ് പറഞ്ഞപോലെ നമ്മളെ പൊക്കി പറഞ്ഞതാണ്‌ എന്ന് മനസിലായി ....അണ്ണന്‍ ഇപ്പോഴും ഇംഗ്ലീഷ് പിടി വിട്ടില്ല അല്ലെ..? പണ്ട് ഇതുപോലെ ലീവ് ലെറ്റര്‍ എഴുതി സാന്റോ സാറിന് കൊടുത്താണ് കലിപ്പുകള്  ആയതു ...അന്നന്റെ ഇംഗ്ലീഷ് വേര്‍ഡ്‌ ഒക്കെ കണ്ടു പേടിച്ചു..ലീവ് ലെറ്റര്‍ .തെറി കത്ത് ആണു എന്ന് പറഞ്ഞു സാറ് കലിപ്പുകള് ആക്കിയത് ...ഒരു പയ്യന്‍ എന്നെ തന്തക്കു വിളിച്ചു ഹെഡ് മസ്റെരെ എന്ന് പറഞ്ഞു സാറ് പ്രിന്‍സിപ്പല്‍ സറിന്റെ കൊണ്ട് കൊടുത്തത്...  പിന്നെ അണ്ണാ ഇ മോഡല്‍ നാള്  ലവ് ലെറ്റര്‍ എനിക്ക് എഴുതി തരാമോ ...കോവളത് അടുത്ത സീസണ്‍ തോടങ്ങുബഴു വരുന്ന വല്ല മദാമ്മ മാര്‍ക്കും കൊടുത്തു ഒന്ന് രക്ഷപെടട്ടു അണ്ണാ ..... ഐ ലവ് ഉ എന്നൊക്കെ എഴുത്യാല്‍ മദാമ്മ വീഴൂല ...അതൊക്കെ വല്ല കൂതറ മലയാളം ആല്‍ബം പാട്ടുകളിലെ നടക്കൂ ... ഇതുപോലെ നാലല് കീറു കീറിയലെ രക്ഷകള് ഒള്ളു .....പൊളപ്പന്‍ .....അണ്ണന്റെ  'camaraderie 'എന്നാ വാക്ക് കേട്ട് ആദ്യം ഒന്ന് ഞെട്ടി കേട്ട...അക്ഷരങ്ങള് കൂട്ടി ..കൂട്ടി വന്നു ആദ്യത്തെ നാല് എണ്ണം ആയപ്പോള്‍ നിന്നുപോയി....ഇനി അര്‍ഷാദ് നെ  കുറിച്ച് ആണോ എന്ന് ബാക്കി ...raderie ..കൂടെ കിട്ടിയപ്പോള്‍ 
ആണ് വേറെ എന്തോ ആണ് എന്ന് മനസിലായത് ....ഏതാരോക്കെ ആയാലും  അണ്ണന് 'programming ' പഠിക്കാന്‍ പറ്റിയില്ല എങ്കിലും 'language " എങ്കിലും പഠിക്കാന്‍ പറ്റി അല്ലെ ...? എനിക്ക് രണ്ടും പറ്റിയില്ല .....റോയി അച്ഛന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പറഞ്ഞപ്പോള് കേട്ട മതിയാരുന്നു....നമ്മുടെ ക്ലാസ്സ്‌ മൊത്തം കൂതറ പയിലുകള് ആയിരുന്നു അണ്ണാ .....ഇംഗ്ലീഷ് പറഞ്ഞ അപ്പ തന്തക്കു വിളിക്കും...വെള്ളം അടിച്ചു പറയാം എന്ന് വെച്ചാല്‍ നാട്ടുകാര് തന്തക്കു വിളിക്കും.... ഇപ്പൊ ഒറ്റയ്ക്ക് റൂം അടച്ചു ആണ് പറയുന്നത്....അണ്ണാ ഇ പഴം കഞ്ഞി ക്ക് ഇംഗ്ലീഷ് എന്താ ...? ഒരുത്തനെ വിളിക്കാന ....അപ്പൊ അണ്ണാ കത്ത് മറക്കണ്ട ....നല്ല പൊളപ്പന്‍ ആയി ഒരു ലവ് ലെറ്റര്‍ ..ഓക്കേ...ബൈ .

Bobin Moti

Haha ee mail kandapol enikke pandathe oru movie dialogue anu orma varunathe… From Sandhesham…. J

“Thaathvikamaya Oru Avalokanam anu njan Udheshikunathe...
Onne.. Vikadanavadhikalum prathikriyavathikalum pradama drishya akalchayil aayirunengilum,
avarke edayil ulla andhar dhaaraa sajeevam aayirunnu ennu venam karuthaan.....”

For more details:

Anyway I  support Anoop Ettan

Blog വായിക്കുന്നവരുടെ ശ്രേദ്ധക്ക് ...

പ്രിയപ്പെട്ട ‘mcamarian’ ബ്ലോഗ്‌ സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്‌ ,

ഇ ബ്ലോഗില്‍ പ്രത്യക്ഷ പെടുന്ന അക്ഷരങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ഞങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു എട് അയ പ്രിയപ്പെട്ട മരിയന്‍ കോളേജ് ജീവിതത്തെ ഓര്‍ക്കാനും , ഞങ്ങളെ കൊണ്ട് ആവുംവിധം ആ നല്ല നാളുകളെ ഹാസ്യത്തിന്റെ മേമ്പൊടി യോട് കൂടി പുനരാവിഷ്കരണം നടത്താനും ഉള്ള ഒരു എളിയ ശ്രമം മാത്രം ആണ് . അല്‍പ്പം ‘എടുത്തുചാട്ടവും ‘,സാമാന്യം നല്ല ‘വിവരക്കേടും’ പിന്നെ സഹൃദയത്വവും , സരസതയും മുടക്കുമുതല്‍ ആക്കി ,‘MCA-05’ ലെ ‘കിറുക്കന്മാര്‍’ നടത്തുന്ന ഈ ‘ആത്മവിഷകാരത്തില്‍’ ,ആരെയെങ്കിലും വേദനിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ വ്യക്തിഹത്യ ആയി മാറുന്ന രീതിയിലോ ഉള്ള എന്തെങ്കിലും പരാമര്‍ശങ്ങളോ , ചിത്രങ്ങളോ വന്നാല്‍ ക്ഷമിക്കണം എന്നും , ഇ ബ്ലോഗിന്റെ മോഡറേറ്റരേ അറിയിക്കണം എന്നും താത്പര്യപെടുന്നു.

NB : ഇ ബ്ലോഗ്‌ ലെ പല ലേഖനങ്ങളിലും , ചിത്രങ്ങളിലും സന്ദര്‍ഭോചിതമായി ആണെന്കില്‍ പോലും ഞങളുടെ ഗുരുക്കന്മാരെയും , ഗുരുസ്ഥാനീയരെയും (അവര്‍ ഉള്‍പെടുന്ന സന്ദര്‍ഭങ്ങളോ) പൊടിപ്പും തൊങ്ങലും ചേര്‍ത്ത് യഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു ഹാസ്യത്മകമായോ, വിമര്‍ശനപരം ആയോ ചിത്രികരിക്കേണ്ടി വന്നിറ്റൊണ്ട് .എന്നാല്‍ ആരിലും അത് ഒരു തെറ്റായ സന്ദേശം എത്തിക്കരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹിക്കുന്നു . അക്കാദമിക് കാര്യങ്ങള്‍ക്ക് അപ്പുറം ഞങ്ങളുടെ എളിയ എല്ലാ ക്രിയാത്മകമായ പ്രവര്‍ത്തങ്ങള്‍ക്കും ‘കിറുക്ക്’ കള്‍ക്കും എന്നും പിന്തുണയും , പ്രോത്സാഹനവും നല്കിപോന്നിട്ടുള്ള അവരോടു ഉള്ള തികഞ്ഞ ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ , അവര്‍ എന്നും അനുവദിച്ചു തട്ടിട്ടുള്ള എളിയ സ്വാതന്ത്ര്യം ഒന്ന് മാത്രമാണ് ഞങള്‍ പ്രയോജനപെടുതുന്നത് . അവരുടെ എല്ലാം അനുഗ്രഹവും , പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു , പ്രാര്‍ഥിക്കുന്നു ...........

തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം 4

കഴിഞ്ഞ ലക്കം .......
(ഞങ്ങള്‍ ഗേറ്റ് ചാടി അകത്തു കടന്നു ...സര്‍ സര്‍ ..നങ്ങള്‍ നീട്ടി വിളിച്ചു ....അത് കേട്ട് ഓട്ടം നിരത്താതെ തന്നെ സര്‍ ഞാഗളോട് പറഞ്ഞു ..""ഹായ് guys ..? how r യു..? ഗുഡ് മോര്‍ണിംഗ് ..? അത്ര പരിചയം ആയിട്ടില്ലതതിനാല്‍ അറച്ചു അറച്ചു ചെന്ന് ഞങള്‍ ഒരു ഗുഡ് morning പറഞ്ഞു ..എന്താ രാവിലെ ഓടാന്‍ ഒക്കെ പോകാറുണ്ടോ ..? ഇല്ല സര്‍ ..ഞങ്ങള്‍ പറഞ്ഞു ...
ഓ ..വാട്ട്‌ എ പിറ്റി...രാവിലെ ഇങ്ങനെ ജോഗ്ഗിംഗ് ചെയ്താല്‍ അല്ലെ ബോഡി ഒക്കെ slim ആകൂ .. വയര്‍ ഒക്കെ ഒന്ന് കുറയട്ടെ .. കാമോന്‍ ..എന്റെ കൂടെ ഓടൂ ...ഞങ്ങള്‍ അറിയാതെ സ്വന്തം ശരീരത്തിലേക്ക് ഒന്ന് കണ്ണോടിച്ചു ..പിന്നെ സര്‍ നെയും .
)


ഭാഗം 3 -> http://marianmca2005.blogspot.com/2010/06/3.html
ഭാഗം 2 -> http://marianmca2005.blogspot.com/2010/06/2.html
ഭാഗം 1 -> http://marianmca2005.blogspot.com/2010/06/blog-post_07.html


ഭാഗം 4 ...


അവിടെ കൂടുതല്‍ നേരം നിന്നാല്‍ തടി കേടാകും എന്ന് മനസിലായതോടെ അവിടെ നിന്നും മുങ്ങി . തിരിച്ചു ഹോസ്റല്‍ ലേക്ക് നടന്നു . അനീഷ്‌ ഒരു ഫ്ലാസ്ക് കാപ്പി യുമായി പോകുന്നോണ്ട് .കൂടെ പോള്‍സണ്‍ നും ടോണി യും .കയ്യില്‍ ഇരിക്കുന്ന സാധനത്തെ ഫ്ലാസ്ക് എന്നൊക്കെ വിളിക്കാമോ എന്ന് അറിയില്ല കാരണം ചൂട് പോകാതെ ദ്രാവകങ്ങള്‍ സൂക്ഷിക്കാന്‍ ഉദേശിച്ചത്‌ ഉള്ളത് ആണല്ലോ ഇ ഫ്ല്സ്ക്.അവന്റെ കയില്‍ ഇരിക്കുന്ന പാവം വസ്തുവിന് പ്രായാധിക്യം കാരണം അതിനുള്ള ശേഷി തീരെ ഇല്ലായിരുന്നു .എങ്കിലും ഹോസ്റ്റല്‍ ഞങ്ങള്‍ക്ക് അകെ ഒണ്ടായിരുന്ന ചുരുക്കം ചില സ്ഥാപര ജംഗമ വസ്തുക്കളില്‍ വെച്ച് കണ്ണായ ഒന്നായിരുന്നു അത് . അടുത്തകാലത്ത്‌ ആണ് പോള്‍സണ്‍ കലി കയറി വേറെ ഒന്നും എറിയാന്‍ കിട്ടാതെ വന്നപ്പോള്‍ അതിന്റെ മൂടി എടുത്തു ഉട്ടു വിന്റെ മുതുകിന് ഇട്ടു എറിഞ്ഞത് .നല്ല ഉന്നം ഒന്ടയിരുന്നിന്നതിനാല്‍ ഉട്ടു രക്ഷപെട്ടു എങ്കിലും പാവം മൂടി അതോടെ ചരമം അടഞ്ഞു . അടച്ചു ഉറപ്പു കൂടി ഇല്ലാതയതോടെ പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി എന്നാ അവസ്ഥയിലായി ആ ഫ്ലാസ്ക് . പിന്നെ അവിടുന്നും ഇവിടുന്നം ചോര്‍ച്ചയും . അതും താങ്ങി തിരോന്തരം നഗര സഭ യുടെ കുടിവെള്ള ടാങ്ക് ലോറി പോകും പോലെ രാവിലെ തണുപ്പത് മെസ്സില്‍ നിന്ന് കാപ്പിയും കൊണ്ട് ഹോസ്റ്റല്‍ പോകുകയാണ് പാവം .
ആര്‍ക്കാണ്‌ ഇ കാപ്പി എന്നാവും നിങള്‍ ചിന്തിക്കുന്നത് .

പറയാം അതിനു മുന്‍പ്‌ നിങള്‍ ‘വൈശാലി’ എന്നാ മലയാള സിനിമ കണ്ടവ
ര്‍ ആണെങ്കില്‍ അതിലെ ഹൃദയ ഭേദകം അയ ഒരു രംഗം ഓര്‍മ കാണും .ഒരു തുള്ളി വെള്ളം കിട്ടാതെ വലയുന്ന കുറെ എല്ലും തോലും ആയ മനുഷ്യര്‍, കഴുതപുറത്തു കൊട്ടാരത്തിലേക്ക് ഉള്ള വെള്ളവും ആയി പോകുന്ന രാജ ഭടന്‍ മരില്‍നിന്നും ഒരിറ്റു കുടിനീര് കിട്ടുവാനായി നടത്തുന്ന വിഫല ശ്രമം . എഴുന്ന് നില്ക്കാന്‍ മേല എങ്കിലും ഒരിറ്റു ദാഹ ജലത്തിനു വേണ്ടി ഉള്ള യാചന. ഒറ്റക്കാലന്‍ അയ പാവം ഒരു കുട്ടി മുടന്തി മുടന്തി ...കുട്ടികള്‍ ...വൃദ്ധര്‍ എല്ലാവരെയും ആട്ടി ഓടിച്ചു കൊട്ടാരത്തിലേക്ക് വെള്ളവും കൊണ്ട് പോകുന്ന രാജ സേവകര്‍ . ഓ..കണ്ടാല്‍ സഹിക്കില്ല ..ഭരതന്‍ അണിയിച്ചു ഒരുക്കിയ മലയാളികള്‍ ഒരിക്കലും മറക്കാത്ത ആ രംഗത്തെ വെല്ലുന്ന കാഴ്ചകള്‍ ആവും ഇനി ഞങ്ങളുടെ ഹോസ്റ്റല്‍ ലില്‍ അരങ്ങേറുക.

ഒരു ചെറിയ വ്യത്യാസം ഇവിടെ കൊട്ടാരത്തിലേക്ക് അല്ല അനീഷ്‌ കാപ്പി കൊണ്ട് പോകുന്നത് .രഞ്ജിത് ക രാജു , അര്‍ഷാദ്‌ ,ബോബിന്‍ എന്നിഗനെ രാവിലെ എണീറ്റ്‌ കാപ്പികുടിക്കാന്‍ പോകാന്‍ പോലും രണ്ടു ചുവടു വെക്കാന്‍ മടി പിടിച്ച വിദ്വാന്‍ മാര്‍ അനീഷ്‌ ന്റെ കാലും കയ്യും പിടിച്ചു പറഞ്ഞു വിടുന്നതാണ്. ഇവന്മാരില്‍ ചിലര്‍ രാത്രി പെടുക്കാന്‍ ബാത്ത്റൂം വരെ നടക്കാന്‍ മടിച്ചു റൂമിന്റെ ജന്നല്‍ വഴിയാണ് കാര്യം നടത്തുക എന്ന് ചില അപവാദങ്ങള്‍ അക്കാലത്തു കേട്ടിരുന്നു.അതൊക്കെ പോട്ടെ അതാ അനീഷ്‌ കാപ്പിയും ആയി ഹോസ്റ്റല്‍ ലില്‍ എത്തി കഴിഞ്ഞു പക്ഷെ ഹോസ്റ്റലില്‍ എത്തേണ്ട താമസം മേല്പറഞ്ഞ രംഗം ആവര്‍ത്തിക്കുകായി .ഒരിറ്റു കാപ്പി കിട്ടാനായി കുറെ പാവങ്ങള്‍ ..ചട്ടുകാലന്‍ ടിജോ , അപ്പോപ്പന്‍ സുബിന്‍ , പട്ടി ചെറുക്കന്‍ സതീഷ്‌ , പൊട്ട കണ്ണന്‍ സന്ദീപ്‌ , കുണ്ടി സിജോ , കാതു സനൂപ്‌ , പാമരനാം പാട്ടുകാരന്‍ ലിജോ , ചൈന മുട്ടാസ്‌ , എന്ന് വേണ്ട അയല്‍ രാജ്യങ്ങള്‍ അയ എം എം എച്ച് , സോഷ്യല്‍ വര്‍ക്ക്‌ പടിക്കുന്നവന്മാര്‍ വരെ മോടന്തിയും ..ചാടിയും ..ഇഴഞ്ഞും എത്തികഴിഞ്ഞു ...അനീഷ്‌ കാപ്പിയും ആയി ഓടുന്നു ..രാജ ഭടന്മാരെ പോലെ polson, ടോണി എന്നിവര്‍ കൈയില്‍ കിട്ടിയ ചിലരെ ഒക്കെ തൊഴിച്ചും തള്ളിയും മാറ്റി കാപ്പി എത്തിക്കേണ്ട അടുത്ത് എത്തിച്ചു ..റൂം അടച്ചു പിന്നെ കാപ്പി എടുക്കാന്‍ ആയി പറഞ്ഞു വിട്ടവന്മാര്‍ക്ക് ലാസ്റ്റ്‌ വാണിംഗ് ..നാളെ മുതല്‍ ഇ പണി നിന്റെ ഒക്കെ അപ്പന്‍ മാരെ ഏല്‍പ്പിക്കഡാ ...അവന്റെ ഒക്കെ ഒരു കാപ്പി ..വേണമെങ്കില്‍ പോയി കുടിചോനം .രാവിലെ ഉറക്ക പായില്‍ നിന്ന് തന്നെ അച്ഛനെ വിളിക്കുന്നത്‌ കേട്ടു എങ്കില്‍ എന്ത് ഒരടി നടക്കാതെ കാപ്പി കിട്ടിയല്ലോ എന്നാ നിര്‍വൃതിയോടെ രഞ്ജിത് , അര്‍ഷാദ്‌ തുടങ്ങിയ ലോക മടിയന്മാര്‍ , നമ്മള്‍ ഇവന്റെ എത്ര ‘നാളെ’ കണ്ടതാ അല്ലെ എന്ന് പറയും പോലെ പരസ്പരം നോക്കി.

രഞ്ജിത് തപ്പി പിടിച്ചു എണീറ്റ്‌ മൂലയ്ക്ക് കമഴ്ത്തി വെച്ചിരുന്ന ഒരു സ്റീല്‍ ഗ്ലാസ്‌ തപ്പി . ഇതാണ് അടുത്ത പൊതു മുതല്‍ . രാവിലെ വാ കഴുകാതെ കുറെ വിവര സാങ്കേതിക വിദക്തരു മാറി മാറി കാപ്പി സിപ്‌ ചെയ്യ്ന്നതും , അപ്പോപ്പന്‍ സുബിന്‍ തലയില്‍ തേയ്ക്കാന്‍ ഡൈ കലക്കുന്നതും , ഒക്കെ ഇതില്‍ തന്നെ . ചിലപ്പോള്‍ പേനകള്‍ , പെന്‍സില്‍ ബ്രേഷ്‌ , പേസ്റ്റ് ഒകെ ഇട്ടു വെക്കാനും , ഡാറ്റാ ഫ്ലോ ഡയഗ്രം വരകുംപോള്‍ സര്‍ക്കിള്‍ വരക്കാനും ഇത് ഉപയോഗിച്ചിരുന്നു . സനൂപ്‌ വീട്ടില്‍ നിന്നും ഏതോ ആയുര്‍വേദ ലേഹ്യം കഴിക്കാന്‍ കൊണ്ട് വന്നതാണ്‌ ഇ അപൂര്‍വ സ്റ്റീല്‍ ഗ്ലാസ്‌ എന്ന് പറയപെടുന്നു . ഏതോ അലവലാതി അവന്റെ പെട്ടിയില്‍ നിന്നും പോക്കിയതാണ് അങ്ങനെ അന്ന് മുതല്‍ അത് പൊതു മുതല്‍ ആയി . ‘multi tasking ‘ സ്റീല്‍ ഗ്ലാസ്‌ .. “ടെ ഗ്ലാസ്‌ കിട്ടി “ കട്ടിലിന്റെ അടിയില്‍ നിന്ന് തപ്പി എടുത്തു രഞ്ജിത് അലറി .കഴുകാന്‍ പുറത്തിറങ്ങാന്‍ പറ്റില്ല ഒരു പട തന്നെ വെളിയില്‍ ഒണ്ടു .കതകു തുറന്നാല്‍ പൌള്‍ട്രി ഫോം ല് കൊണ്ട് വെച്ച കോഴിത്തീറ്റ പോലെ സെക്കന്റ് കള്‍ക്ക് അകം കാപ്പി തീരും .അതിനാല്‍ കഴുകാതെ തന്നെ പൊടി പോകാന്‍ ആയി ഗ്ലാസില്‍ ഒന്ന് ഊതി.. പിന്നെ കൊണ്ടുവന്ന കാപ്പി ഒഴിച്ച് മാറി മാറി മോന്തി .
വെളിയില്‍ നിന്ന് "കതകു തുറക്കെട .. ..മോനെ(prepositions വായനക്കാര്‍ക്ക്‌ യുക്തി പോലെ ചേര്‍ക്കാം )" വിളികള്‍ ഉയരുന്നു . കതകു പൊളിയുന്ന പോലേ ഒരു ചവിട്ടു ..നാശം ആക്രാന്തം മൂത്ത് അഭിലാഷ്‌ ചന്ത മോഹന്‍ ആകും ..
അവസാനം റിയാസ്‌ ചാടി ഇറങ്ങി “ഇന്നാട കാപ്പി “ എന്ന് പറഞ്ഞു എന്തോ കാണിച്ചപ്പോള്‍ നല്ല കടുപ്പം ഉള്ള കാപ്പി കിട്ടിയ നിര്‍വൃതി യോടെ എല്ലാവരും പിരിഞ്ഞു പോയി .


ഞാന്‍ അവിടെ നിന്ന് നീങ്ങി . രാവിലെ പത്രം കിട്ടാറില്ല ഹിന്ദു , ഐ ഇ , തുടങ്ങി ബിസിനസ്‌ ടൈംസ്‌ വരെ മാത്യു കുട്ടി സാറ് കൊണ്ട് പോകും ...വായിച്ചില എങ്കിലും രാവിലെ അതെല്ലാം നിവര്‍ത്തി വിരിച്ചു പുറത്തു ഒന്ന് കിടന്നു അര മണിക്കൂര്‍ ഒറങ്ങിയലേ മാത്യു വിനു ഉന്മേഷം കിട്ടു . ബാക്കി ഉള്ള പത്രങ്ങള്‍ എല്ലാം പിന്നെ ഓരോ പേജ് ആയി പലരുടെയും കയില്‍. ഞാന്‍ വിചാരിച്ചു ഓ അമേരിക്ക ബോംബ്‌ ഇടുന്ന വാര്‍ത്ത‍ അറിഞ്ഞിട്ടു ഇപ്പോള്‍ എന്ത് ഒന്ടക്കാനാണ് ..കുറച്ചു ലോക്കല്‍ ന്യൂസ്‌ (കോളേജ് , റൂമര്‍, ഏറ്റവും പുതിയ പ്രണയ വിവരങ്ങള്‍ , ലേഡീസ്‌ ഹോസ്റ്റല്‍ വാര്‍ത്തകള്‍ ) ചൂടോടെ അറിയണം എങ്കില്‍ ലിജോ യുടെ അടുത്ത് പോയാല്‍ മതി . ലിജോ ആളു ഒരു സംഭവം ആണ് . ഇ ന്യൂസ്‌ ഒക്കെ എവിടുന്നു കിട്ടുന് എന്ന് മാത്രം പുള്ളിയോട് ചോദിക്കരുത് . പക്ഷെ എല്ലാം അങ്ങ് കിട്ടും .

ഞാന്‍ ലിജോ യെ തപ്പി . ഡാ കിടക്കുന്നു .ഓ എന്തോ ആലോചനയില്‍ ആണ് കക്ഷി . മഹാവിഷ്ണു അനന്തന്റെ പുറത്തു അനന്ത ശയനം നടത്തും പോലെ കട്ടിലില്‍ തലയില് കൈയ്യും കൊടുത്തു ചരിഞ്ഞു കിടപ്പാണ്. ഞാന്‍ പയ്യെ ചെന്ന് ..അളിയാ ലിജോ .... എന്താ ഇങ്ങനെ വിഷമിച്ചു കിടക്കുന്നത് ഞാന്‍ ചോദിച്ചു ...എന്തോ അവന്‍ വല്ലാത്ത വിഷമത്തില്‍ ആണ് എന്ന് എനിക്ക് തോന്നി .. അവന്റെ ഏറ്റവും വലിയ വിഷമം പെണ്‍കുട്ടികള്‍ തമ്മില്‍ ഉള്ള ചെറിയ ചെറിയ പിണക്കങ്ങള്‍ ആയിരുന്നു . അവന്റെ അഭിപ്രായത്തില്‍ ഞങളുടെ ക്ലാസ്സിലെ രണ്ടു വനിതാ ഹോസ്റ്റല്‍ കാര് തമ്മില്‍ എന്തോ സൌന്ദര്യ പിണക്കം . കുറെ നാള്‍ ആയി അത്രേ തുടങ്ങിയിട്ട് ...ഇപ്പോള്‍ ഓരോ ഹോസ്റ്റലില്‍ പോലും ചെറിയ ചെറിയ ഗ്രൂപ്പ്‌ കളി ഒണ്ടു പോലും . കോണ്‍ഗ്രെസ് ഗ്രൂപ്പ്‌ കളിയില്‍ മനം മടുത്ത സോണിയ ഗാന്ധിയുടെ ഭാവം ആയിരുന്നു അവനു അപ്പോള്‍ . അവന്റെ കുഞ്ഞു മനസ് വേദനിപ്പിച്ച പെണ്‍കുട്ടികളെ തെറി വിളിക്കാനാണ് തോന്നിയത് . സെമെസ്റെര്‍ എക്സാം ഒരിക്കലും അവനെ അലട്ടിയിരുന്നില്ല പക്ഷെ ഇത് . ലിജോ പോട്ടെടാ ..അതൊക്കെ പോട്ടെ നീ അന്ന് പറഞ്ഞ ബി സി എ യിലെ മറ്റേ ലില്ലി കുട്ടിയും , ബി ബി എ യിലെ തോമ്മിച്ചനും തമ്മിലെ ലൈന്‍ എന്തായി ...അവന്‍ ഒന്നും മിണ്ടുന്നില്ല ..രക്ഷയില്ല... ഞാന്‍ വിചാരിച്ചു ..ലിജോ മൂഡ്‌ ഔട്ട്‌ ആണ് .റിയാസ്‌ നെ കണി കണ്ടപ്പോളേ വിചാരിച്ചു ഇന്ന് പോക്കാണ് എന്ന് ...അവിടെ നിന്ന് വിട്ടു ..കുളിച്ചു റെഡി ആയി പോയേക്കാം ..രാവിലെ പുതിയ തടിയന്‍ മാഷിന്റെ ക്ലാസ്സ്‌ ആണ് ...അല്ല എന്ത് എടുത്തിട്ട് കുളിക്കും സോപ്പ് ഇല്ല ...തോര്‍ത്ത്‌ ഇന്നലെ എവിടെ ഇട്ടു എന്ന് ഇനി സി ബി ഐ കൊണ്ട് അന്വേഷിപ്പികേണ്ടി വരും . പേസ്റ്റ് ഇല്ല .. ..ബക്കറ്റ്‌ ഒക്കെ പത്തു പേര് എങ്കിലും ബുക്ക്‌ ചെയ്തു കാണും ... അകെ ഉള്ളത് ബ്രേഷ്‌ ആണ് ...ആ അവിടെ നിന്ന് തുടങ്ങാം ..പേസ്റ്റ് എവിടെ നിനെകിലും കിട്ടും കിട്ടാതിരിക്കില്ല ...നോക്കാം

അങ്ങനെ ഒരു വിധം ക്ലാസ്സ്‌ ല് എത്തി ..എന്റെ അമ്മോ രാവിലെ മൂലമറ്റോം സാന്റോ ഗുരുക്കള്‍ ആണ് ...തീര്‍ന്നു ... ഒരു വക അറിയില്ല ...ഗുരുക്കള് വന്ന ഉടനെ ചോദ്യം ത്ടങ്ങും ..സ്ഥിരം കുറെ വേട്ട മൃഗങ്ങള്‍ ഒണ്ടു പുള്ളിക്ക് ...പുലികളെ ഒന്നും പിടിക്കില്ല ...ഞാന്‍ , ടോണി , ലിജോ ,സജിത്ത്, പോള്‍സണ്‍ , പ്രശാന്ത്‌ , രേസ്നിഷ്‌ ,രഞ്ജിത് റിയാസ്‌ അങ്ങനെ കുറെ പേര് ... ഒന്നും അറിഞ്ഞു കൂടതതിനാല്‍ എന്തും ചോദിക്കാം ...വേറെ വല്ലരോടും ചോദിച്ചാല്‍ പിന്നെ അവര്‍ ഡൌട്ട് ചോദിച്ചാലോ ...ഞങള്‍ ലോട് ആകുമ്പോള്‍ സ്ഥിരം കുറെ ചോദ്യങ്ങള്‍ മതിയാകും ....ഒരു സെമെസ്റെര്‍ മുഴുവന്‍ എന്നോട് “condition name condition “ , എന്താണ് എന്ന് എല്ലാ ക്ലാസ്സിലും ചോദിക്കും .. നല്ല condition വണ്ടി ..നല്ല condition ഉള്ള റോഡ്‌ ...എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ ഇ “condition name condition “ എന്താണ് എന്ന് എനിക്ക് അറിയുമായിരുന്നില്ല . നല്ല ‘condition’ ഉള്ള ‘name ‘ ആണെന്കില്‍ പിന്നെയും ഒരു ‘condition’ എന്തിനാ എന്ന് ഞാന്‍ ആലോചിച്ചിരുന്നു .

ഇത്തവണ യും ഒരു രക്ഷയും ഇല്ല ..ജാവ വിഷയം .സ്ഥിരം ചോദ്യം കിട്ടിയിറ്റൊണ്ട് . “over loading and riding “ … നാട്ടില്‍ വെച്ച് വെമ്പായം – വെഞ്ഞരമൂട് റോഡ്‌ വെച്ച് വെള്ളം അടിച്ചു 3 പേരെ ‘load’ ഇരുത്തി ബൈക്ക് ല് വന്നപ്പോള്‍ ഹൈ വേ പോലീസ് എസ ഐ മീശ സുബൈര്‍ ‘over load ‘ കേറി ‘ride’ ചെയ്തതിനു അഞ്ഞ്‌ുരു രൂപ പെറ്റി അടിച്ചത് ആണ് മനസ്സില്‍ വരുന്നത് ... ഇതൊക്കെ ആലോചിച്ചു തീരും മുന്‍പേ മൂലന്‍ ഗുരുക്കള്‍ ചോദ്യം എറിഞ്ഞു കഴിഞ്ഞു .... ലിജിന്‍ “what is over riding and over loading “..? സഹായത്തിനായി ചുറ്റും കണ്ണോടിച്ചു ...ചുറ്റും പാവപെട്ട രാജ്യങ്ങള്‍ ...ബംഗ്ലാദേശ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍ , എല്ലാവരും തുല്ല്യ ദുഖിതര്‍ ..നിസഹയര്‍ ആയി അവര്‍ എന്നെ നോക്കി ..

എങ്ങുനിന്നും സഹായം കിട്ടില്ല .. ദൂരെ അമേരിക്ക ,ഫ്രാന്‍സ് , ഇംഗ്ലണ്ട് ഒക്കെ ഒണ്ടു ..ആകാശ മാര്‍ഗം മാത്രമേ അവര്‍ക്ക് സഹായം എത്തിക്കാന്‍ പറ്റൂ...അതിനു സമയം ഇല്ല .... രഞ്ജിത് ന്റെ കയ്യ് ബുക്കിന്റെ ഇടയിലേക്ക് നീങ്ങുന്നു .ടിജോ കൂടുതല്‍

ആത്മവിശ്വാസം മുഖത്തു വരുത്താന്‍ നോക്കുന്നു ..ടോണി എണീക്കാന്‍ തയാര്‍ ആകുന്നു ...സുബിന്‍, പ്രശാന്ത്‌ ചോദ്യം ചോദിക്കാതെ തന്നെ എണീറ്റ്‌ നിന്ന് കഴിഞ്ഞു. അര്‍ഷാദ്‌ ന്റെ കയില്‍ നിന്ന് എന്തോ പെട്ടന്ന് താഴെ വീണ പോലെ ..എത്ര കുനിഞ്ഞു കിടന്നിട്ടും കയില്‍ കിട്ടുന്നില്ല ...അഭിലാഷ്‌ വിളറിയ ചിരി കണ്ടാല്‍ അറിയാം ‘ഊ’ വരുന്ന ഒരു മലയാള പദം അര്‍ത്ഥമാക്കുന്ന ഭാവം , സിജോ ഇന്നലെ ഇതൊക്കെ പഠിച്ചു ഇപ്പോള്‍ മറന്നല്ലോ ഈശോയെ എന്നാ ഭാവത്തില്‍ ,ഇപ്പോള്‍ ആ ക്ലാസ്സ്‌ ഇതിനു ഉത്തരം അറിയാവുന്ന ഏക വ്യക്തി ആണ് എന്നാ ഭാവത്തില്‍ സജിത്ത് നാഥ് (അവന്റെ നെഞ്ചിലെ ഇടി കാരണം റിയാസ്‌ ന്റെ നോട്ട് ബുക്ക്‌ താഴെ വീണോ ), അതാ സനൂപ്‌ എന്തോ പറഞ്ഞു തരാന്‍ നോക്കുന്നു ...തെണ്ടി അവന്റെ നമ്പര്‍ ആണ് ...ഒരു ചുക്കും അറിയില്ല ...രാമാ രാമാ ജപിക്കുകയവും ...സര്‍ നെ കാണിക്കാന്‍ ആണ് ...അപ്പോള്‍ സാറ് കരുതും അല്ലോ അവനു അറിയാം എന്ന് ...പിന്നെ വേറെ ആരോടെങ്കിലും ചോദിക്കും അവനു രക്ഷപെടാം ...വൃത്തികെട്ടവന്‍ ...ഞാന്‍ കീഴടങ്ങി ...നിരുപാധികം ...പതിവ് ചീത്ത ..കൂടിനു കുറച്ചു പേര് ഒന്ടയിരുന്നതിനാല്‍ കിട്ടിയത് എല്ലാം പങ്കു വെച്ച് എടുത്തു ...
പക്ഷെ ക്ലാസ്സ്‌ അധികം നീണ്ടില്ല ... സാന്റോ സര്‍ പഠിപ്പിക്കാന്‍ എഴുതികൊണ്ട് വന്ന പ്രോഗ്രാം അടങ്ങിയ തുണ്ട് പേപ്പര്‍ വടക്കന്‍ കാറ്റ് അടിച്ചു കൊണ്ട് പോയി ..നിറം സിനിമയില്‍ പാടിക്കൊണ്ട് ഇരുന്നപ്പോള്‍ ബോബന്‍ ആലുംമൂടന്‍ പറ്റിയ പോലെ ..പേപ്പര്‍ പിടിക്കാന്‍ പക്ഷെ ശാലിനി ഇല്ലായിരുന്നു ..അത് താഴെ തേയില തോട്ടത്തിലേക്ക് പറന്നുപോയി ...കാറ്റുപോയ ബലൂണ്‍ പോലെ മൂലമറ്റം ഗുരുക്കള്‍ വിട വാങ്ങി .
ഇനി വിനോദ് ഗുരുക്കളുടെ ക്ലാസ്സ്‌ .... എത്തി കഴിഞ്ഞു ...രണ്ടു ദിവസം ആയി client – server കളി തുടങ്ങിയിട്ട് ... എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി തുടങ്ങി ...
തുടരും ........

ഒരു വണ്ടി കഥ

ഇന്ന്  (ജൂലൈ 6) ആറാം വാര്‍ഷികം ആണ്, അധികം പേരും മറന്നു പോയതും, എന്നാല്‍ വീണ്ടും ഓര്‍ക്കുമ്പോള്‍ നമ്മള്‍ പുളകം കൊല്ലുന്നതും ആയ ഒരു സംഭവത്തിന്റെ ആറാം വാര്‍ഷികം. നമ്മുടെ സീനിയര്‍ അനൂപ്‌ എം സി എ department ഇഗ്നൈറ്റ്‌ നടത്തുന്നത് കൊണ്ട് അകാദമിക് കരികുലത്തില്‍ വലിയ പ്രയോജനം ഒന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അനൂപ്‌ ഇഗ്നൈറ്റ്‌ ഗോയത്തില്‍ പറഞ്ഞ പ്രസംഗത്തിന്റെ പ്രസക്ത്ത ഭാഗങ്ങള്‍. "Academic is the illusion of the politics, but Matrix chairman Tito and and HOD santo is the wasting of the money of the world economy of the statutory of the revolutionary democracy of the gear box of the BMW vehicle. Even if  but also society of the poor students suffer from evolutionary politics, mendus sir spending money of the time of the statuary of the waster of the academic of the students". കാര്യം എന്താണ് എന്ന് മനസിലായില്ലെങ്കിലും മേണ്ടാസ് സര്‍ രംഗം വഷളാകുന്നത് കണ്ടു ആശ്വസിപ്പിച്ചു പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു യോഗം പിരിച്ചു വിട്ടു.
 ടിറ്റോയും ആകെ ടെന്‍ഷന്‍. ആര്‍ക്കും കാര്യം മനസിലായില്ലെങ്കിലും അനൂപ്‌ എന്തോ വലിയ കാര്യം പറഞ്ഞു ഈ വര്‍ഷം ഇഗ്നൈറ്റ്‌ നടക്കാന്‍ സാധ്യത ഇല്ലാന്ന് പ്രചാരവും വന്നു. അനൂപ്‌ ഓടി പോയി മൈക്രോസോഫ്ട്‌ വേര്‍ഡ്‌ എടുത്തു ഞാന്‍ സിമ്പിള്‍ ആയി എഴുതിയ ഇംഗ്ലീഷ് synonym അടിച്ചു, രാത്രി മുഴുവന്‍ കാണാപ്പാടം പഠിച്ചു പറഞ്ഞത് ശരി ആണോ എന്ന് ഉറപ്പു വരുത്തി. പിറ്റേ ദിവസം മേണ്ടാസ് സര്‍ പരിഹാര മീറ്റിംഗ് വിളിച്ചു. അനൂപ്‌ പറഞ്ഞതില്‍ കാര്യം ഉണ്ട്, അതും കൂടെ പരിഹരിക്കാതെ ഇഗ്നൈറ്റ്‌ നടത്തുന്നതില്‍ അര്‍ഥം ഇല്ല എന്ന് മേണ്ടാസ് സര്‍ പറഞ്ഞു. അനൂപ്‌ അത് കേട്ടപ്പോള്‍ അല്‍പ്പം തണുത്തു. മുതലാളിത്ത സാമ്രാജ്യ സ്വാശ്രയ ശക്തിയുടെ പ്രതീകം ആയ ഇഗ്നൈറ്റ്‌ നടത്തിപ്പ് കാരന്‍ ആയി ടിറ്റോയും, സ്വാശ്രയ ശക്തികളുടെ പെറ്റി ബുര്‍ഷ്വ നയങ്ങള്‍ക്ക് എതിരെ പോരാടുന്ന തൊഴിലാളി നേതാവിന്‍റെ പ്രതിരൂപം അനൂപിനും വന്നു ചേര്‍ന്നു. മേണ്ടാസ് സാറിന്റെ വിധി വന്നു, ഇഗ്നൈറ്റ്‌ ഐ പി എസ് ആര്‍ സ്പോന്സോര്‍ ചെയ്യും. നിങ്ങള്‍ ആരും പൈസക്ക് വേണ്ടി പേടിക്കണ്ട. പകരം നിങ്ങളുടെ അകാദമിക് സിലബസ് മോശം ആയതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍  ഐ പി എസ് ആറിലെ പാവം ജോലിക്കാര്‍ക്ക് രൌ അവസരം കൊടുക്കണം. എല്ലാവരും അത് സമ്മതിച്ചു. അനൂപും തണുത്തു. അടുത്ത സെമെസ്ടര്‍ ഫീസ്‌ അടക്കണ്ട രസീത് കണ്ടപ്പോള്‍ അനൂപ്‌ വീണ്ടും മൈക്രോസോഫ്ട്‌ വേര്‍ഡ്‌ എടുത്തു, synonym തപ്പുവാനായി റൂമിലേക്ക്‌ ഓടി. അങ്ങനെ അനൂപ്‌ ഇഗ്നൈറ്റ്‌ ബഹളം ഉണ്ടാക്കിയ  2004 ജൂലൈ 6 , കഴിഞ്ഞു ആര് വര്‍ഷം ആകുക ആണ് നാളെ. ജയ് അനൂപ്‌...   

വിവാഹ ആശംസകള്‍... പോള്‍സണ്‍

പ്രിയപ്പെട്ട പോള്‍സണ്‍ ..വിവാഹ ആശംസകള്‍ ...

സാന്റോ സര്‍ നെ കല്യാണം വിളിച്ചോ ..? സര്‍ അമേരിക്കയില്‍ എത്തി സത്യം ....എന്താണ് കാര്യം എന്ന് അറിയില്ല ..?


മരിയന്‍ ജീവിതം - Part 1 (ഒരു ആത്മ കഥ by Lijin )

NB : (it is totally an entertainer ..i am writing some memorable things from our campus life ...Things mentioned here may be improbable ... i hope nobody will be dejected by this ....thanking you ...)

ഹായ് കോമാളിത്തരം മാത്രം എഴുതാന്‍ എഴുതാന്‍ ഉള്ള വേദി അല്ല ഇത് ചില അത്മവിഷ്കരങ്ങള്‍ നടത്താന്‍ കൂടി കഴിയണം . പച്ചയായ സത്യങ്ങള്‍ .. അങ്ങനെ ഒരു പരമ്പര ഇന്ന് തുടങ്ങുന്നു .ഇന്ന് കള്ള് വാങ്ങി തന്ന തുഷാര്‍ നു നദി ..(ഓട്ടോ ഓടിക്കുന്ന ചുള്ളന്‍ ആണ് കക്ഷി മുതലാളി ക്ലച് വയര്‍ മാറാന്‍ കൊടുത്ത കാശ് ആണ് ..നാളെ കിക്ക് വിടുമ്പോള്‍ പാവം ..അതൊക്കെ പോട്ടെ )



എനിക്ക് ഗൂഗിള്‍ transilation വീട്ടില്‍ enable ചെയ്യാന്‍ സഹായിച്ച മാത്യു , ആര്‍ഷു എന്നിവര്‍ക്ക് നന്ദി രേഖപെടുത്തുന്നു .
പിന്നെ കൂടുതല്‍ മുഖപടം ഇല്ലാതെ എഴുതാന്‍ സഹായിച്ച വിജയ്‌ മല്ല്യ , OPR റം നിര്‍മാതാക്കള്‍ക്കും ,ബ്രോഡ്‌ ബാന്‍ഡ് സേവനം നല്‍കി ഇന്ത്യ ക്കാരെ പുളകം അണിയിക്കുന്ന BSNL എന്നിവര്‍ക്കും നന്ദി


പിന്നെ കമ്പ്യൂട്ടര്‍ പടിപിച്ച (ഇങ്ങിനെയും പഠിപ്പിക്കാം എന്ന് മനസിലാക്കിയ) സാന്റോ ഗുരുക്കള്‍ , വിനോദ് ഗുരുക്കള്‍ എന്നിവര്‍ക്കും നന്ദി .എന്തൊക്കയോ പഠിപ്പിച്ച ആന്‍ മേരി മിസ്സ്‌ , ആത്മാര്‍ത്ഥത കാണിച്ചെങ്കിലും ''അകാലത്തില്‍ പോലിഞ്ഞ'' ജയകുമാര്‍ സര്‍ , എന്നിവരെ സ്മരിക്കുന്നു ..പിന്നെ ഡിജിറ്റല്‍ പഠിപ്പിച്ചു കുളം ആക്കി പിന്നെ unix പഠിച്ചു അത് വഴി ലിനക്സ്‌ ലേക്ക് കയറി പുലി അയ പൊന്‍കുന്നം മത്തായി അവര്‍കള്‍ എന്നിവര്‍ക്കും നന്ദ്രി ... സര്‍വേ എന്നാ മഹാ പ്രതിഭാസം ഒരുക്കി വീട്ടില്‍ പോയി പഴം കഞ്ഞി മോന്താനും പിന്നെ കുറെ പെണ്‍ കൊടിമാരോടൊപ്പം രഞ്ജിത് ക രാജു വിന്റെ 1951 മോഡല്‍ മാരുതിയില്‍ കറങ്ങാനും ,, മറ്റുചിലര്‍ക്ക് ട്രെയിന്‍ കയറി അപ്പര്‍ ബെര്‍ത്ത്‌ , ലോവേര്‍ ബര്‍ത്ത് കളിക്കാനും (അവസാനം TTR ചങ്ങല വലിച്ചു എന്നത് വേറെ കാര്യം ) സഹായിച്ച സര്‍ (statistics സര്‍ ന്റെ പേര് മറന്നു , ), അതിന്റെ സുന്ദര നിമിഷങ്ങള്‍ ക്ലാസ്സ്‌ ല് വന്നു ആംഗലേയ ഭാഷയില്‍ കോട്ട് ടൈ ഒക്കെ കെട്ടി പ്രസന്റ് ചെയ്യാന്‍ പറഞ്ഞ ക്ലാസ്സ്‌ ചാര്‍ജ് സാന്റോ സര്‍ (വീണ്ടും ), OHP ഷീറ്റ് (ലൈറ്റ് അടി പിച്ച് മതിലില്‍ തെളിയിപ്പിക്കുന്ന മെഷീന്‍ ) പരിചയ പെടുതുക്കയും പിന്നെ അമ്പലപറമ്പില്‍ രാത്രി ഗാനമേള നടകുംപോള്‍ വാസന്തി ചേച്ചിയുടെ മുതുകത്തു കുട്ടപ്പന്‍ ചേട്ടന്‍ അടിച്ചു കളിക്കുന്ന മനോഹരന്‍ അണ്ണന്‍ ദുബായില്‍ നിന്ന് കൊണ്ട് വന്ന വെഞ്ഞരമൂടിലെ അത്ഭുത സാധനം അയ ലേസര്‍ ലൈറ്റ് MCA ക്ലാസില്‍ പവര്‍ പോയിന്റ്‌ സ്ലൈഡ് പ്രസന്റ് ചെയ്യുമ്പോള്‍ അടിക്കാം എന്ന് പഠിപ്പിച്ച ഗ്ലാസ്ടോന്‍ രാജ് സര്‍ ... മരിയന്‍ IT മിഷന്‍ . (ആരും പഠിക്കാന്‍ വരാതെ ആയപ്പോള്‍ രേനിഷ് പീരുമേട് ഇറങ്ങി ഫിറ്റ്‌ ആയി കിലോക്ക് 1 രൂപ നിരക്കില്‍ മരിയന്‍ കോളേജില്‍ നാളെ അരി കൊടുക്കുന്നു എന്ന് പറഞ്ഞു പിറ്റേന്ന് IT മിഷന്‍ ലാബ്‌ നു മുന്‍പില്‍ പാവങ്ങളുടെ തിരക്ക് കാരണം പോലീസ് ലാത്തി ചാര്‍ജ് വേണ്ടി വന്നതും ഓര്‍ക്കുന്ന്നു. അവസാനം അരിക്ക് പകരം ഇംഗ്ലീഷ് ലുള്ള മൈക്രോസോഫ്ട്‌ സ്റ്റഡി മെറ്റീരിയല്‍ കൊടുത്തതും ഇന്നലെ പോലെ സ്മരിക്കുന്നു ). ഇഞ്ചുറി ടൈം ഇല പകരക്കാരായി ഇറങ്ങി എങ്കിലും ഗോള്‍ അടിക്കാന്‍ കഴിയാതെ പോയ ( അവസാനകാലം പഠിപിച്ച ഗുരുക്കന്മാരുടെ മാരുടെ പേരുകള്‍ മറന്നു.. ഡയല്‍ എ ഫ്രണ്ട് option വഴി അര്‍ഷാദ് നോട് ചോദിച്ചപ്പോള്‍ റെനി മിസ്സ്‌ ന്റെ പേര് മാത്രമേ അവനു ഓര്‍മയുള്ളൂ ..ഹി ..ഹി ..ഹി .ആണു സര്‍ മാരുടെ പേര് അവന്‍ മറന്നു ..അവനു പണ്ടേ male name forgotten syndrome ആണു പാവം )എന്നിവരയൂം മനസ സ്മരിക്കുന്നു .


അളിയന്മാരെ ,


പിന്നെ ഇത്രയും നാള്‍ ഡേ ടൈം ടൈപ്പ് ചെയ്തത് സര്‍ക്കാര്‍ ന്റെ കാശ് നു ആണ് .നൈറ്റ്‌ ടൈം സ്വന്തം കാശ് ..പിന്നെ ടെലിഫോണ്‍ ബില്‍ കൂടിയാല്‍ ഭാസി അണ്ണന്‍ നെറ്റ് കട്ട്‌ ചെയ്യിപ്പികും ..ബില്‍ വീട്ടില്‍ ആണല്ലോ അവന്മാര്‍ കൊണ്ട് കൊടുക്കുക ...പണ്ട് സ്കൂളില്‍ നിന്ന് പ്രോഗ്രസ്സ് കാര്‍ഡ്‌ തരും പോലെ ...അച്ഛനെ കൊണ്ട് ഒപ്പിട്ടു കൊണ്ട് വരണം ...MCA ക്ക് നാല് പേപ്പര്‍ പൊട്ടുമ്പോള്‍ പറയാറുള്ള പോലെ ...അച്ഛാ തോമാച്ചനു ഒരു പേപ്പര്‍ പോയി ...സതീഷ്‌ നു രണ്ടു പേപ്പര്‍ പോയി ...ഫസ്റ്റ് റാങ്ക് കാരി അലക്സ്‌ നു 3 പേപ്പര്‍ പോയി ...എനിക്ക് നാലും ..!!! .BSNl ബില്‍ നു അങ്ങനെ ഒരു scope ഇല്ലല്ലോ .തോമാച്ചന്‍ നും സതീശനും ബില്‍ കൂടിയാലും അതിനു കാരണം വേറെ എന്തോ ക്ലാസ്സിക്‌ പരിപാടി ഒണ്ടു എന്ന് പുള്ളിക്കാരന് അറിയാം ..രാത്രി 12 മണിക്ക് ഇന്റര്‍നെറ്റ്‌ കേറി പന്തളം ബാലന്റെ ഗാനമേള കേള്‍ക്കുക ആവില്ലല്ലോ അക്കാര്യത്തില്‍ അച്ചുതാന്ദന്‍ സഖാവിനെ പോലെ ചില കാര്യങ്ങളില്‍ മൂരാച്ചി ആണ് ..NH ന്റെ വീതി 45 മീറ്റര്‍ ആകുമ്പോള്‍ റോഡ്‌ തന്നെ വേണ്ട എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ്‌ കള്‍ചര്‍. . ഇന്ന് മുഖ്യ മന്ത്രി പറഞ്ഞു റോഡ്‌ ഇല്ലാതെ വികസനം വരും എന്ന് . പക്ഷെ നെറ്റ് ഇല്ലാതെ മെയില്‍ അയക്കാന്‍ പറ്റില്ലല്ലോ . ...അതുപോലെ തന്നെ നെറ്റില്‍ കയറി യാല്‍ മെയില്‍ മാത്രം അയക്കാനും പറ്റില്ലല്ലോ ഏതു.ഹ..ഹ ..പാല്‍പായസം മുന്നില്‍ വെച്ചിട്ട് ദിവസവും ഓരോ സ്പൂണ്‍ കഴിച്ചോ എന്ന് പറയും പോലെ ആണ് BSNL . അധികം കഴിക്കുന്ന ഓരോ സ്പൂണ്‍ എക്സ്ട്രാ കാശ് . ഇല്ലെങ്കില്‍ രാത്രി രണ്ടു മണിക്ക് എണീക്കണം ഫ്രീ ആണ് പോലും ...പിന്നെ SSLC പരീഷക്ക് എനീട്ടിടില്ല രാത്രി രണ്ടു manikku . ..പിന്നെ യാണ് BSNL ന്റെ ഇന്റര്‍നെറ്റ്‌ കേറാന്‍ എണീക്കുന്നത് ..കുളിര് ..


അതൊക്കെ പോട്ടെ .....ഇപ്പോള്‍ ഇതു എഴുതാന്‍ കാരണം വേറെ ഒരു പണിയും ഇല്ല അതാ ...mcamarian ഫാമിലി മെമ്പര്‍ ഷിപ്‌ കിട്ടാന്‍ ഇടയായ സാഹചര്യം മുതല്‍ അവസാന ദിവസം വരെ ഉള്ള കാര്യങ്ങള്‍ (എന്റെ ഓര്‍മയിലും , വീക്ഷണത്തിലും ) നമ്മുടെ ബ്ലോഗ്‌ ല് എഴുതണം എന്ന് തോന്നുന്നു . പ്രത്യേകിച്ച് നമ്മുടെ പഴയ ഫോട്ടോകള്‍ ഒക്കെ അയച്ചു അത് കണ്ടു പലരും ഒന്നിച്ചു വീണ്ടും കൂടണം എന്നൊക്കെ ഉള്ള അഭിപ്രയം എഴുതി അറിയിച്ച സ്ഥിതിക്ക് . (ഇതില്‍ പലരും കഥ പാത്രങ്ങള്‍ ആയി വന്നേക്കാം ..ക്ഷമിക്കുക )


Bsc കഴിഞ്ഞു ഇന്ത്യന്‍ എയര്‍ ഫോഴ്സ് ചേരണം എന്ന് വിചാരിച്ചു (വിചാരം മാത്രമേ ഉള്ളു ...) അലഞ്ഞു നടക്കുന്നു . ദിവസവും എണീറ്റ്‌ കാലിന്റെ നീളം അളന്നു നോക്കും 99 cm ആയോ എന്ന് . ഉയരം ഇരിക്കുമ്പോള്‍ എത്ര , നില്‍കുമ്പോള്‍ എത്ര ..കിടക്കുമ്പോള്‍ എത്ര ..? വളരുന്നോ ..വളരുന്നോ ...രക്ഷയില്ല ... കൈ കാലുകളിലെ കോശങ്ങള്‍ മാത്രം അല്ല തലച്ചോറിലെ കോശങ്ങള്‍ ക്കും വേണ്ട വളര്‍ച്ച കൈവരിക്കാന്‍ ആകുന്നില്ല എന്നാ തോന്നല്‍ ശക്തം ആയി തുടങ്ങി .അങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുമ്പോള്‍ ആണ് ഏതോ അലവലാതി ഉപദേശിച്ചത് അളിയാ നീ MCA എന്ട്രന്‍സ് എഴുതു..അതിനു പോയാല്‍ ജോലി കിട്ടാന്‍ അത്ര ബുദ്ധി ഒന്നും വേണ്ട ...നിനക്ക് പറ്റും ..if more than 18 years log in ..shutdown ...log off ..alt + ctrl + delete ..No disk in drive ..Cant read from CD ...file format not supported ... ഇത്ര ഒക്കെ ഉള്ളു ...(ആ വൃത്തികെട്ടവന് കമ്പ്യൂട്ടര്‍ കുറിച്ച് ഒന്നും അറിയില്ല എന്നും ..അവന്‍ ഇത്രയും നാള്‍ കമ്പ്യൂട്ടര്‍ എന്തിനാണ് ഉപഗോഗിച്ചത്‌ എന്നും പില്‍കാലത്ത് എനിക്ക് മനസ്സില്‍ ആയി ) .MCA യുടെ ഫുള്‍ ഫോം അറിയില്ലായിരുന്നു എങ്കിലും ഒരു ഏതോ ഒരു ഫോം വാങ്ങി ഫില്‍ ചെയ്തു ഇട്ടു ...പരീക്ഷ ഹാള്‍ ലില്‍ പഴന്ഗാടി ഗണപതി യെ മനസ്സില്‍ ധ്യാനിച്ച് കറക്കി കുത്തി .ഗണപതി യുടെ ഭാഗ്യമോ അതോ എന്റെ നിര്‍ഭാഗ്യമോ എന്തൊക്കയോ ശരിയായി. തലസ്ഥാന നഗരിയിലെയും സമീപ പ്രദേശങ്ങള്‍ നല്ല കോളേജ് എല്ലാം ഫില്‍ ആയി . ഇനി നല്ല കോളേജ് ഉള്ളത് MG university ആണ് എന്ന് വെഞ്ഞരമൂട് ഉള്ള PGDCA (അന്ന് വെഞ്ഞരമൂട് PGDCA ഒക്കെ PHD ക്ക് തുല്യം ആണ് എന്ന് ആണ് നാടുകാര്‍ കരുതി ഇരുന്നത് ). ക്കാരന്‍ അയ ഒരാള്‍ പറഞ്ഞു . അപ്പന് അകെ ടെന്‍ഷന്‍ ..ദൈവമേ ഇവനെ ഹോസ്റലില്‍ നിര്‍ത്തണം അല്ലോ . സിലബസ് പഠികില്ല എങ്കിലും അലവലാതി ത്തരങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കന്‍ ആണ് . അപ്പോള്‍ ആണ് വെഞ്ഞരമൂട് ഉള്ള ഏക ക്രിസ്ത്യന്‍ കുടുംബഗത്തിലെ പ്രമുഖനും സ്ഥലത്തെ പ്രധാന പുകവലി ക്കാരനും അയ വര്‍ഗീസ് അങ്കിള്‍ മരിയന്‍ കോളേജ് എന്നാ നാമം പറഞ്ഞത് .അവിടെ അച്ഛന്‍ മാര് ആണത്രെ കോളേജ് നടത്തുന്നത് . ഒരു തരികിട പരിപാടിയും നടക്കില്ല . പിന്നെ തണുപ്പ് ആണ് അതാ ഒരു പ്രശ്നം .അപ്പന് കുറച്ചു ആശ്വാസം ആയി . ഞാന്‍ അകെ അങ്കലാപ്പില്‍ ആയി .എങ്കിലും മനസ് പറഞ്ഞു ഒന്നാം ക്ലാസ്സ്‌ മുതല്‍ എവിടെ പഠിച്ചാലും ദൈവം സഹായിച്ചു എന്റെ കൂട്ടുകാരായി വരുന്നവര്‍ '"സല്സ്വഭാവികള്‍ ""
ആയിരിക്കും ...
. അവിടെയും കാണും ആരെങ്കിലും .
പിന്നെ ഇ പള്ളിയിലെ അച്ഛന്‍ മാരെ ഞാന്‍ സിനിമ യില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് അന്നേവരെ കണ്ടിരുന്നില്ല . തണുപ്പ് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഖതി ആയിരുന്നു അങ്ങനെ മരിയന്‍ കോളേജ് ഫിക്സ് ചെയ്തു .




അഡ്മിഷന്‍ വന്ന ദിവസം ഞാന്‍ അകെ സന്തോഷത്തില്‍ ആയിരുന്നു . കാണാന്‍ നല്ല സ്ഥലം .പണ്ട് വെഞ്ഞരമൂട് സ്കൂള്‍ നിന്ന് 100 രൂപ കൊടുത്തു ഊട്ടി കൊടൈക്കനാല്‍ ഇത്യാദി പുണ്യ സ്ഥലങ്ങളില്‍ ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലം കാണാന്‍ പോകുന്ന ഒരു പ്രതീതി . .പക്ഷെ അന്ന് ഇടം വലം അനങ്ങാന്‍ സമ്മതിക്കാതെ ഡ്രില്‍ മാഷ് (physical education sir ന്റെ ഓമന പേര് ആണ് ഡ്രില്‍ സര്‍ ) വീരപ്പന്‍ കമ്പും കൊണ്ട് നടന്നത് കൊണ്ട് ഒരു രസവും ഇല്ലായിരുന്നു . കുട്ടിക്കാനം ഹൈറേഞ്ച് കേറി വരുമ്പോള്‍ തന്നെ ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ പിറ്റേന്ന് തന്നെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ പറ്റിയുള്ള ഒരു route മാപ് മനസ്സില്‍ തയാറാക്കി കൊണ്ട് ഇരുന്നു .സന്തോഷം അല തല്ലി. തണുപ്പ് കൂടി വരുന്നു .ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ഒക്കെ ആണ് വേഷം .പ്രൊഫഷണല്‍ കോഴ്സ് അല്ലെ ..(ഒരു ബര്‍മുഡ യും ബനിയനും പോലും ഇടുന്നത് ആഡംബരം ആണ് എന്ന് പില്‍കാലത്ത് മനസിലായി ..റിയാസ് ക്ഷമിക്കുക ..""കണി കാണുന്നേരം കമല നേത്ര ന്റെ നിറമേലും മഞ്ഞ തുകില്‍ ചാര്‍ത്തി ..എന്നാ ഗാനം ഓര്‍ത്തു പോകുന്നു"" ) .


വീണ്ടും ചിന്ത കല്‍ മാറി ..മരിയന്‍ കോളേജില്‍ രാഷ്ട്രീയം ഒന്ടകുമോ .ഒന്ടയാല്‍ നന്ന് .പണ്ട് ഓരോ ദിവസവും കോളേജ് പോകുന്നത് പത്രം നോക്കിയിട്ട് ആയിരുന്നു .വിജ്ഞാനം വര്‍ധിപ്പിക്കാന്‍ അല്ല ...രണ്ടു കാര്യങ്ങള്‍ അറിയാന്‍ . ഏതേലും വിദ്യാര്‍ഥി സംഖടന സമരം ആഹ്വാനം നല്കിയിറ്റൊണ്ടോ ...പുതിയ സിനിമ വല്ലതും റിലീസ് യോ .SFI , KSU , ABVP , എല്ലാവരും ഒന്ടകനെ എന്ന് പ്രാര്‍ധിച്ചു ..ഒരു സമരവും മിസ്സ്‌ ആകരുത് ...എല്ലാവരും വേണം ..എന്താകും പ്രൊഫഷണല്‍ കോളേജില്‍ ഇ സംഖ്ടന കാരുടെ എല്ലാം uniform പൊതുവില്‍ മരിയന്‍ കോളേജില്‍ ടൈ കോട്ട് ആണ് വേഷം എന്ന് കേട്ട് . . ആര്‍ട്സ് കോളേജ് ഒക്കെ SFI KSU ABVP ഇത്യാദി വര്‍ഗത്തില്‍ പെട്ട ജീവജാലങ്ങളെ തിരിച്ചു അറിയാന്‍ എളുപ്പം ആയിരുന്നു . ABVP ക്കാരന് കൈ യിലും അരയിലും കഴുത്തിലും ഒക്കെ പല പല ക്ഷേത്രങ്ങളില്‍ നിന്ന് ജപിച്ചു നല്‍കിയ ചരടുകള്‍ . നെറ്റിയില്‍ ചുവന്ന പൊട്ടു ..SFI ക്കാര്‍ക്ക് ചരട് , കുറി ഒക്കെ നിഷിദ്ധം ആണ് ....ക്ലാസ്സില്‍ കയറി ഇരിക്കാന്‍ പാടില്ല ...എപ്പോഴാണ് വടക്കന്‍ കാറ്റില്‍ വിപ്ലവം പറന്നു വരുന്നത് എന്ന് അറിയില്ലല്ലോ . ഇത് രണ്ടും ചേര്‍ന്ന സങ്കര ഇനം ആണ് KSU ....ചരടും കെട്ടാം ..കേട്ടതെയും ഇരിക്കാം ...Unit എന്നാ ഓമന പേരില്‍ അറിയപ്പെടുന്ന ഓരോ കഷികളും UGC scale ശമ്ബളം വാങ്ങുന്ന അധ്യാപകരെ കാള്‍ മേലെ ആണ് എന്നാ ഭാവം ...ശിവന് ശൂലം , വിഷ്ണുവിന് ചക്രം ..ഭീമന് ഗധ എന്നാ പോലെ സൈക്കിള്‍ ചെയിന്‍ ..വടിവാള്‍ ..hockey stick എന്നിവ യാണ് ആയുധം . അത്യാവശ്യം ഏറുപടക്കം , നാടന്‍ ബോംബ്‌ ഒക്കെ ഉപയോഗിക്കാം .ഏതായാലും മരിയന്‍ ലും എല്ലാവരും ഒന്ടാവനെ എന്ന് പ്രാര്‍ഥിച്ചു യാത്ര തുടര്‍ന്ന് ....


തുടരും ...............

നമ്മള്‍ പ്രായം ആകുമ്പോള്‍












സുര്യ എബ്രഹാംന്‍റെ മകന്‍ - ആരോണ്‍