കഴിഞ്ഞ ലക്കം

വിനോദ ഗുരുക്കളെ ലീന അലക്സ് ന്റെ നേതൃത്വത്തില്‍ കുറെ പെണ്‍കുട്ടികള്‍ വളഞ്ഞിറ്റൊണ്ട് ..ഖോരവോ ചെയ്യാനാണോ ...? അല്ല ലീനയുടെ കയ്യില്‍ മൂന്നു നാല് ഷീറ്റ് പേപ്പര്‍ ഒണ്ടു..അത് തന്നെ സിലബസ് ....ഹ..ഹ ..
.ഇതൊക്കെ ജനിച്ചപ്പോഴേ ഊനിവേര്സിടി സിലബസ് കൊണ്ടാണോ ഇ ഭൂമിയിലേക്ക് പോന്നതു ..ഏതു നേരവും കാണാം കയ്യില്‍ ....ഒരു സിലബസ് ...ഗുരുക്കളുടെ കാര്യത്തില്‍ ഏതായാലും തീരുമാനം ആയി ....ഇനി ഓരോ ലൈന്‍ ഉം വള്ളി പുള്ളി വിടാതെ നോക്കി ചോദിക്കും.....വിനോദ സര്‍ കുട്ടിക്കാനത്തെ തണുപ്പിലും വിയര്‍ത്തു കുളിക്കുന്നു .....
തടിയന്റെ വിള വിനോദ് ഗുരുക്കള്‍ -ഭാഗം6
വിനോദ് ഗുരുക്കളുടെ കൂടെ ദൈവം ഒണ്ടു എന്ന് തെളിഞ്ഞ സന്ദര്‍ഭം . അതാ അടുത്ത ക്ലാസ്സ് എടുക്കാന്‍ ആയി മൂലമറ്റം ഗുരുക്കള്‍ എത്തി കഴിഞ്ഞു . സന്ദര്‍ഭം മുതലാക്കി വിനോദ് ഗുരുക്കള്‍ വലിഞ്ഞു . ക്ലാസ്സില് ആകെ നിശബ്ദത പരന്നു..എല്ലാവരും ബഹുമാനാര്‍ത്ഥം എഴുന്നേറ്റു നിന്നു. സര്‍ ഇരിക്കാന്‍ പറഞ്ഞാലും ഞങള്‍ കുറെ പേര് ഇരിക്കാറില്ല .നിങള്‍ വിചാരിക്കും കൂടുതല്‍ ബഹുമാനം ആണ് എന്ന് എന്നാല്‍ കാര്യം അതല്ല ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഗുരുക്കള്‍ ഇപ്പോള്‍ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചത് ചോദിച്ചു തുടങ്ങും..,ഒന്നാം ക്ലാസ്സ് മുതലേ കഴിഞ്ഞ കാര്യങ്ങള്‍ ഒന്നും മനസ്സില്‍ ‘വെച്ച്’ ‘പെരുമാറുന്ന ‘ സ്വഭാവം പണ്ടേ ഇല്ലാത്തതിനാല്‍ പഠിപ്പിച്ചത് ഒന്നും മനസ്സില്‍ ഇല്ല .ഏതായാലും ഇന്നും എണീറ്റ് നിന്നു ചീത്ത കേള്‍ക്കണം
പിന്നെ എന്തിനാ കുറച്ചു നേരത്തേക്ക് ഇരിക്കുന്നത്..ഞങള്‍ കുറച്ചു പേര് ആ നില്‍പ്പ് തുടര്‍ന്നു...

അതാ നേരത്തെ ഇറങ്ങിപ്പോയ കുറച്ചു വിദ്വാന്‍ മ്മാര് സാന്റോ ഗുരുക്കള്‍ എത്തിയത് അറിഞ്ഞു ധ്രിതിപെട്ടു ചവുട്ടി മെതിച്ചു ഓടിവന്നു വെളിയില്‍ നില്‍ക്കുകയാണ് . ടോണി , പോള്‍സണ്‍ , പ്രശാന്ത് , അഭിലാഷ് ,രഞ്ജിത് , അര്‍ഷാദ് ,സജിത്ത് നാഥ് അങ്ങനെ കുറെ ആളുകള്‍ (അവരുടെ എല്ലാം എല്ലാവരുടെയും അഭിനയം വളരെ നന്നവുന്നുട് ..സാറ് വന്നത് അറിഞ്ഞു ‘മുള്ളക്കം’ പകുതിക്ക് നിര്‍ത്തി ഓടിവന്നതിന്റെ ‘കിതപ്പ്’ , ക്ലാസ്സ് തുടങ്ങിയോ ..അയ്യോ കഷ്ട്ടം ആയിപ്പോയല്ലോ ..കുറച്ചു ഭാഗങ്ങള്‍ മിസ്സ് ആയി എന്ന ദയനീയ ഭാവം
...കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍
മെഗാ സീരിയല്‍നു ഇടയിലെ ‘പരസ്യം’ ഇടവേളയ്ക്കു ചമ്മന്തി അരക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ സീരിയല കുറച്ചു കഴിഞ്ഞു പോയത് കണ്ട ചേച്ചി മാരുടെ ‘ആകാംക്ഷ’ , ‘വിഷമം’ ,’ദേഷ്യം ‘ എല്ലാം മുഖത്ത് നന്നായി വരുന്നുട് ...) .വായനക്കാര്‍ക്ക് പുറത്തു നില്‍ക്കുന്ന ഇവന്മാരോട് ഒരു സഹതാപവും വേണ്ട ...കാരണം എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് . സാറ് വരുന്നത് ഒക്കെ അവന്മാര്‍ കണ്ടു ..എന്നിട്ടും ആടി പാടി , കറങ്ങി തിരിഞ്ഞു നില്‍ക്കുകയായിരുന്നു ..സര്‍ ക്ലാസ്സ് കേറി രണ്ടു മൂന്നു മിനിറ്റു കഴിഞ്ഞാല്‍ പാഞ്ഞു ഒരു വരവ് ആണ് ..ഇത് സ്ഥിരം കലാപരിപാടി ആണ് . ഇ അസുഖത്തിന് മെഡിക്കല്‍ സയന്‍സ് പേര് ഒന്നും കണ്ടിട്ടില്ല ..മിക്ക കോളേജ് കളിലെയും പല അലവലതികളിലും ഇ അസുഖം കണ്ടു വരുന്നുട് . പകരുന്നത് അല്ല പക്ഷെ ‘ഇന്‍ഹെരിറ്റ്’ ചെയ്തു വരുന്ന ഒന്നാണ് എന്ന് ഗവേഷകര്‍ പറയുന്നു അതിനാല്‍ വീട്ടില്‍ നിന്നു ഇവരുടെ ‘പിതാശ്രീ’ മാരെ വിളിച്ചു പ്രിന്‍സിപ്പല്‍ നേരിട്ട് നല്ല ‘ചികിത്സ’ നല്‍കിയാല്‍ പിന്നെ ഇ അസുഖം ബാധിക്കില്ല .

. അതൊക്കെ പോട്ടെ . ഇവിടെ ഇപ്പോള്‍ നമ്മുടെ ടോണി യെ ഒഴിച്ച് മറ്റു എല്ലാവരോടും കേറി പോരാന്‍ പറഞ്ഞു.ഗുരുക്കള്‍ ടോണി യുടെ അടുത്തേക്ക് ചെന്ന് എന്തോ കാര്യം പറയുകയാണ് .
‘immoral Traffic ‘ നു പിടികൂടിയ പ്രതിയെ എസ്.ഐ സാറ് ചോദ്യം ചെയ്യന്ന രംഗം ഓര്‍മ്മ വരുന്നു . ടോണി തല കുമ്പിട്ടു നില്‍പ്പാണ് .അതാ എന്തോ ടോണി യുടെ കയില്‍ നിന്നും സാറ് പിടിച്ചു വാങ്ങുന്നു . ഹ ..ഹ അത് തന്നെ ‘തൊണ്ടി മുതല്‍ ‘ പിടികൂടി . എടുത്ത സാധനം സാറ് ദേഷ്യത്തോടെ പുറത്തേക്കു വലിച്ചു എറിയുന്നു .ജന്നലില്‍ കൂടി അത് എനിക്ക് വ്യക്തമായി കാണാം . ‘ഒരു ചീപ്പ് ‘ ..എന്റെ അമ്മോ ഇ ടോണി യെ പോലെ ഒരു മണ്ടന്‍ ..ആരെങ്കിലും സാന്റോ സാറ് കാണ്കെ തല ചീകുമോ ...ക്ലാസ്സില്‍ കേറാന്‍ ഓടി വരുന്ന വഴി വിദ്വാന്‍ തലമുടി ചീകി കൊണ്ടാണ് വന്നത് .കാള ചുവപ്പ് കാണുന്ന പോലെ ആണ് സാന്റോ സാറിന് ‘ചീപ്പ്’ . മുടി പൊഴിച്ചില്‍ കാരണം ചീകി വെക്കാന്‍ മുടി ഇല്ലാത്തതു കൊണ്ട് ആണ് സാറിന് ഇ ദേഷ്യം എന്ന് ചില ദോഷൈക ദ്രിക്കുകള്‍ പറഞ്ഞേക്കാം ..വെറുതെ പറയുന്നതാണ് അസൂയക്കാര്‍..ഇതൊക്കെ പറഞ്ഞു പരത്തുന്നതോ അപ്പുപ്പന്‍ സുബിന്‍ നെയും അര്‍ഷാദ് നെയും പോലെ സാമ്പിള്‍ നു പോലും ഒരു തലമുടി എടുക്കാന്‍ ഇല്ലാത്ത ഗജ പോക്കിരികള്‍ . യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്നും അല്ല കേട്ടോ.സാറിന് കുട്ടിക്കാലം മുതല്‍ക്കെ അങ്ങനാണ്

..ചീപ്പ് കാണുന്നതും ..തല ചീകുന്നതും കണ്ടാല്‍ കലി കയറും. ചുവപ്പ് ഉടുപ്പ് ഇല്ലാത്തതു കൊണ്ട് ആണോ കാള ചുവപ്പ് കണ്ടാല്‍ വിറളി പിടികുന്നത് അല്ലല്ലോ ? ..എനിക്ക് അതല്ല മനസ്സില്‍ ആകാത്തത് ഇത്രയും നാളായിട്ടും ടോണി ക്ക് ഇത് അറിയില്ലേ ..മണ്ടന്‍ ..ജോസ് ചേട്ടന്റെ കടയില്‍ നിന്ന് വരുന്ന വഴി മഴ നനഞ്ഞതിനാല്‍ കോളേജ് മുന്‍പില്‍ നിന്ന് നിന്ന് തല തോര്‍ത്തുകായിരുന്ന എന്നെ സാറ് കഴിഞ്ഞ ആഴ്ച പിടിച്ചു മൊട്ട അടിപ്പിച്ചതെ ഉള്ളു ..
ഏതായാലും ടോണി നടത്തിയത് ‘ഗുരുതരം ‘ ആയ അച്ചടക്ക ലന്ഖനം ആണ് . വി എസ് അച്യുതാന്ദനെ പോളിറ്റ്ബ്യൂറോ നിന്ന് പുറത്താക്കിയ പോലെ ടോണി യെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുമോ .? എല്ലാവരുടെയും മുഖത്ത് ആശങ്ക. ആശങ്കക്ക് കാരണം തീര്‍ച്ചയായും ഒണ്ടു പ്രിയപ്പെട്ട വായനക്കാരെ ..ബാക്കി ഗുരുക്കന്മാരുടെ ക്ലാസുകള്‍ പറ്റി ഞാന്‍ ചെറിയ ഒരു ചിത്രം തരാം (എല്ലാവരും ആത്മാര്‍ത്ഥമായി ആയി പഠിപ്പിക്കും ഇത് കേവലം ബാഹ്യമായ, പൊടിപ്പും തൊങ്ങലും ചേര്‍ത്ത ചിലന വിലയിരുത്തല്‍ മാത്രം ..തമാശ ആയി എടുക്കണേ
...വല്ല അജ്ഞാതന്‍ മാരും വന്നു എന്റെ ഒരു കൈ വെട്ടിയാല്‍ പിന്നെ ബുദ്ധിമുട്ടാകും...
ഒറ്റ കയ്യില്‍ ഗ്ലാസും പിടിച്ചു അച്ചാര്‍ തൊട്ടു നക്കാന്‍ പ്രയാസം ആണേ ..)

നമ്മുടെ വിനോദ് സാറിന്റെ ക്ലാസ്സ് പോലെ അല്ല ഇത് ..വിനോദ് ഗുരുക്കളുടെ ക്ലാസ്സ് വീഗാലാന്‍ഡ് പോലെ ആണ് ...വിവിധ വിനോദങ്ങള്‍ ;
ചിലര്‍ ഊഞ്ഞാല്‍ ആടുന്നു ..മറ്റു ചിലര്‍ സാഹസികവിനോദങ്ങള്‍ ... കുട്ടികളുടെ കളികള്‍ .. മ്യുസിക്.. ചിലര്‍ വെള്ളത്തില്‍ കുത്തി മറിയുന്നു ...ചില ‘കലാകാരന്മാര്‍’ ഇ തക്കത്തിന് ‘ഫോട്ടോ’ പിടിക്കുന്നു ...പൊതുജനം പലവിധം അല്ലെ ...ഏതായാലും വിനോദ് ഗുരുക്കള്‍ ക്ലാസ്സ് ഒരു വിനോദം തന്നെ ആണ് ..‘നതിംഗ് ഒഫീഷ്യല്‍ എബൌട്ട് ഇറ്റ് ആഹാ ...!!’.


ആന്‍ മിസ്സ് ന്റെ ക്ലാസ്സ് രാജധാനി എക്സ്പ്രസ്സ് പാഞ്ഞു പോകുമ്പോള്‍ നമ്മള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന അനുഭവം ആണ് ..
ട്രെയിന്‍ അലറി പാഞ്ഞു ഇടിച്ചു മുഴക്കി അങ്ങ് പോകും ഇനി നമ്മള്‍ ആയിട്ട് എടുത്തു പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്ക് ലേക്ക് ചാടതിരുന്നാല്‍ മതി . ഒതുങ്ങി എവിടേലും ഇരിക്കുക ...
For more details about ann miss class read
ആന്‍ മിസ്സിന് ഒരു ലെറ്റര്‍


മത്തായി സാറിന്റെ ക്ലാസ്സ് അകെ ഒരു ഫാഷന്‍ ടിവി ഷോ പോലെ ആണ് ...പലതരം ജീന്‍സ് ..ട്രെന്‍ഡ് വിളിച്ചു പറയുന്ന ടി ഷര്‍ട്ട് കല്‍ , കാളത്തല ബക്കിള്‍ പിടിപ്പിച്ച ബെല്‍റ്റ് ...ആഷ് ബുഷ് ഇംഗ്ലീഷ് ......(പണ്ട് സര്‍ ഇംഗ്ലീഷ് ല് തന്തക്ക് വിളിച്ചപ്പോള്‍ കാര്യം മനസ്സില്‍ ആകാതെ പ്രശാന്ത് “യു ആര്‍ വെല്‍ക്കം ‘ എന്ന് അമേരിക്കന്‍ ആക്സന്റ് ല് പറഞ്ഞത് ഓര്‍ത്തു പോകുന്നു )..റാംപ് ല് നടക്കും പോലെ പോക്കറ്റ് കൈ ഇട്ടു ക്ലാസ്സില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ... ഉള്ള നടത്തം ...കുടകള്‍ ..ബുക്ക് കല്‍ ഒക്കെ എടുത്തു ഉള്ള ചില അമ്മാനം ആട്ടങ്ങള്‍....
തടിദേശം (വുഡ് ലാന്‍ഡ് ) ഷൂ... പക്ഷെ റാംപ് ല് നടക്കുന്ന ചിലരെ പോലെ ‘കാര്യം സാധിച്ചിട്ടു “ രണ്ടു ആഴ്ച ആയി എന്നാ ഭാവം ഇല്ല ...ഷോ കാണാന്‍ ഇരിക്കുന്നവരെ നോക്കി റാംപ് അറ്റത്ത് വന്നു ചരിഞ്ഞു നിന്ന് കൈ ഇടുപ്പില്‍ കുത്തി ധൈര്യം ഒണ്ടേല് ഇങ്ങട് കേറി വാടാ എന്ന് വെല്ലു വിളിക്കുന്ന ഭാവവും ഇല്ല . മിക്കപോലും പുഞ്ചിരി ഒന്ടകും...നല്ല ജോളി ടൈപ്പ് ...പക്ഷെ എല്ലാം തനിപ്പിടി ..ഒറ്റയ്ക്ക് ..പക്ഷെ ഞങളെ ഒന്നും അങ്ങനെ അത്ര അടിപ്പികാറില്ല സാറും ഞങ്ങളും തമ്മില്‍ ‘നിഗൂഡതയുടെ’ കുണ്ടും കുഴിയും നിറഞ്ഞ ഒരു അതിര്‍വരമ്പ് എപ്പോഴും ഒണ്ടായിരുന്നു ...ആ വരമ്പില്‍ കൂടി ചിലര്‍ അപ്പുറം കടക്കാന്‍ ശ്രമിച്ചു എങ്കിലും വീണു കാലു ഒന്ടിഞ്ഞത് മാത്രം മിച്ചം . (വിനോദ് സാര്‍ ഉം വിദ്യാര്‍ത്ഥികള്‍ക്ക് ക്കും ഇടയല്‍ ഒരു എക്സ്പ്രസ്സ് ഹൈവേ ഒന്ടക്കിയിരുന്നു എന്ന് ഓര്‍ക്കുക ..
ചില ‘അജ്ഞാതര്‍’ സ്മൂത്ത് അയ കുഴികള്‍ ഒന്നും ഇല്ലാത്ത ആ റോഡ് ല് കുഴി ബോംബ് വെക്കാന്‍ നോക്കിയാ കാര്യം പ്രതേകിച്ചു ഓര്‍ക്കുക )

പിന്നെ മെന്‍ഡിസ് സാര്‍ , OOPS (തെറ്റി ധരിക്കല്ലേ oops means object oriented programming ) പഠിപ്പിക്കാന്‍ വന്ന ശ്രീകൃഷ്ണ കുമാര്‍ സാര്‍ ന്റെ ക്ലാസ്സ് രണ്ടും സി പി ഐ (എം) ന്റെ കേന്ദ്ര കമ്മിറ്റി യോഗം പോലെ ആണ് ...
വേണ്ടവര്‍ക്ക് കേള്‍ക്കാം ...ഇല്ലാത്തവര്‍ക്ക് ഉറങ്ങാം ...വളരെ പതിയെ ആണ് നേതാക്കള്‍ സംസാരിക്കുന്നതു ...ശ്രദ്ധിച്ചു ഇരുന്നലെ കേള്‍ക്കാന്‍ പറ്റൂ..
സ്വത്ത രാഷ്ട്രീയം ..വര്‍ഗ രാഷ്ട്രീയം ..മുതലാളിത്തം..ആഗോള സാമ്പത്തിക മാന്ദ്യം ..ഇതിന്റെ ഒക്കെ ഫലമായി സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണ പഥത്തില്‍ സംഭവിക്കാന്‍ പോകുന്ന വ്യതിയാനത്തെ കുറിച്ച് ഉള്ള ആശങ്ക പങ്കുവെക്കല്‍ ...ആഗോളതാപനം വര്‍ധിക്കുന്നതിനു കാരണം സൂര്യന്‍ ആണ് എന്ന കണ്ടുപിടുത്തവും പിന്നെ സൂര്യനു എതിരെ ഹര്‍ത്താല്‍ നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ..ഇങനെ ഒരു പാട് ഒരുപാട് വലിയ വലിയ കാര്യങ്ങള്‍ ...
പിന്നെ അകെ ഒരു ജോലി എന്ന് പറഞ്ഞാല്‍ പിന്തുണ അറിയിച്ചു ഇടയ്ക്കു ഇടയ്ക്കു കൈ പൊക്കുന്നത് നിര്‍ബന്ധം’

ഞങളുടെ മെന്‍ഡിസ് സാര്‍ ഇടയ്ക്കു ഇടയ്ക്കു ഇതുപോലെ ‘പിന്തുണ’ ആവശ്യപ്പെടും. ഒരു ഉദാഹരണം പറയാം ഓപ്പണ്‍ സോര്‍സ് നെ പറ്റി വിശാലമായ ‘ചര്‍ച്ച’ ക്ക് ശേഷം സാറ് ചോദിച്ചു ഇ “ലിനക്സ് ‘ നെ പിന്തുണക്കുന്നവര്‍ ഒന്ന് കൈ പോക്കാമോ ... ഞെട്ടി ഉണര്‍ന്ന പ്രശാന്ത് എന്നോട് ചോദിച്ചത് ഇപ്പോളും ഓര്‍ക്കുന്നു “ആരാട ഇ ലിനക്സ് “...പഠിപ്പിക്കാന്‍ വരുന്ന പുതിയ സര്‍ ആണോ ..? ഏതായാലും കൈ പോക്കിയെക്കം.വേറെ ഒരു അവസരത്തില്‍ ക്ലാസ്സ് എടുത്ത് കൊണ്ടിരുന്നപ്പോള്‍
മെന്‍ഡിസ് സാര്‍ എന്തോ ആവശ്യത്തിന് പുറത്തു പോയ സമയത്ത് ടോണി സാറിന്റെ സ്വരത്തില്‍ ‘ഇ ക്ലാസ്സ് ലെ തന്ത ഇല്ലാതവന്മാര്‍ ഒന്ന് കൈ പോക്കാമോ.?’ എന്ന് ചോദിച്ചതും ...മൂപ്പന്‍ ജിന്‍സ് ഉറക്കത്തിനു ഇടയ്ക്കു കൈ പൊക്കി കാണിച്ചതും ഇ അവസരത്തില്‍ ഓര്‍ക്കുന്നു . ഇനി കൂടുതല്‍ പറയേണ്ടല്ലോ അല്ലെ ..? .

ഗ്ലാസ്ടോന്‍ രാജ് എന്നാ സര്‍ ന്റെ ക്ലാസ്സ് ആധുനിക സാങ്കേതിക വിദ്യകള്‍ മാത്രം ഉപയോഗിച്ചു നടത്തപെടുന്ന ഒരു സംരംഭം ആണു . പണ്ട് Matrix സിനിമ കാണാന്‍ പോയതാണ് ഓര്മ വരുന്നത് ... സാര്‍ നല്ല ടെക്നോളജി ഉപയോഗിച്ചാണ് ക്ലാസ്സ് എടുക്കുന്നത് .(സാധാരണ കോളേജ് , സ്കൂള്‍ ഒക്കെ പഠിച്ചു വന്ന ഞങളെ പോലെ ഉള്ള പലര്‍ക്കും ഇതൊക്കെ പുതിയ കാര്യങ്ങള്‍ ആയിരുന്നു ) ഇടിവെട്ട് സ്ലൈഡ് ...കിടിലം presentation വിത്ത് OHP , powerpoint ...LCD ... laser pointer ....എല്ലാ കാര്യങ്ങളും diagrams വെച്ച് .

..(
8086 architecture ന്റെ diagram കണ്ടു രഞ്ജിത് ചോദിച്ചത് ഓര്‍ക്കുന്നു 'എടെ ഇ പടം നമ്മള തിരോന്തരം ഊളന്‍പാറ ആശുപത്രിലു പ്രന്താന്മാര്‍ക്ക് വട്ടു ഒണ്ടോ എന്ന് നോക്കാന്‍ അവന്മാരെ കാണിക്കുന്ന പടം അല്ലെ ..? നിനക്ക് ഇ പടം കണ്ടു എന്ത് തോന്നനെടെ ..?) സാറിന്റെ സംസാര രീതി കണ്ടു ആദ്യം ഞാന്‍ വിചാരിച്ചു പല്ലുവേദന ആയിരിക്കും എന്ന് ...പല്ല് എടുത്തിട്ട് പഞ്ഞി മരുന്ന് വെച്ച് കടിച്ചു പിടിക്കാന്‍ കൊടുമ്പോള്‍ വാ തുറക്കാന്‍ പറ്റാതെ ഉള്ള സംസാരം പോലെ ....എഹെ ..എസ് .. ..മ്മം ..ഇങനെ എന്തൊക്കയോ ..
പിന്നെ മെസ്സില്‍ ഇരുന്നു വൈകിട്ട് ഷാജി ചേട്ടന്റെ ഗോതമ്പ് ബോണ്ട തിന്നുന്ന കണ്ടപ്പോള്‍ മനസിലായി പല്ലിനു നല്ല ബലം ആണു കുഴപ്പം ഒന്നും ഇല്ല ...സര്‍ ന്റെ ക്ലാസ്സില്‍ മേല്പറഞ്ഞ ചില അലവലാതികളുടെ വേലത്തരങ്ങള്‍ ഒന്നും അങ്ങനെ നടക്കില്ല ...ഞാന്‍ പണ്ട് matrix പടം കാണാന്‍ പോയത് പോലെ എന്ന് പറഞ്ഞതിന് ഒരു കാര്യം കൂടി ഒണ്ടു ..അന്ന് ഞാന്‍ സിനിമ ക്ക് പോയത് റബ്ബര്‍ വെട്ടാന്‍ വരുന്ന ഷിബു അണ്ണന്റെ കൂടെ ആണു ..പടം കഴിഞ്ഞപ്പോള്‍ അണ്ണന്‍ തമാശ ആയി പറഞ്ഞു "നല്ല പടം ..ഉഗ്രന്‍ കഥ .." ...!!! അതുപോലെ രഞ്ജിത് ന്റെ കമന്റ് ..
അളിയാ സൂപ്പര്‍ ക്ലാസ്സ് ... microprocessor ന്റെ കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി...

പക്ഷെ നമ്മുടെ സാന്റോ സാറിന്റെ ക്ലാസ്സ് ഇതുപോലെ ഒന്നും അല്ല ..കാശ്മീ രിലെ കുപ്വാര , പൂഞ്ച് ഒക്കെ പോയി നില്‍ക്കും പോലെ ആണ് ..
ഇടയ്ക്കു ഇടയ്ക്കു വെടിവെപ്പ് ...ആക്രമണം ..പിന്നെ നിരോധനാജ്ഞ... വെടിതിര്‍ത്താല്‍ ..സമാധാന ചര്‍ച്ച ..പിണക്കം ..വീണ്ടും ചര്‍ച്ച...സമാധാന ഉടമ്പടി ..ഉടമ്പടി തെറ്റിച്ചു ഏതേലും ഒരു കക്ഷി വീണ്ടും വെടിവേക്കും ..വീണ്ടും അകെ ബഹളം..ഇടയ്ക്കു ഇടയ്ക്കു ഹോളി ..റംസാന്‍ ..പ്രാദേശിക ഉത്സവങ്ങള്‍ അങ്ങനെ ചെറിയ ആശ്വാസങ്ങളും...പക്ഷെ ചെറിയ കാര്യം മതി പിണങ്ങി (ഫീല്‍ ) ആയി വര്‍ഗീയ ലഹളയില്‍ എത്താന്‍..
എന്നാലും അവിടെത്തെ പോലെ ഞങളുടെ ക്ലാസ്സിലും നാട്ടുകാരും (ഞങള്‍) , സര്‍ക്കാര്‍ (സാന്റോ സാര്‍ ) തമ്മില്‍ നല്ല സ്നേഹബന്ധത്തില്‍ ആണ് ..ആളു ദേഷ്യം പ്പെടും എങ്കിലും പെട്ടന്ന് തണുക്കുന്ന പ്രകൃതം ആണ് ..പഠിക്കാന്‍ തയ്യാര്‍ ആയാല്‍ എന്ത് സഹായം ചെയ്യാനും മടിയില്ല . എന്താ പറയുക ..സാന്റോ സാറിനെ പറ്റി ഒറ്റവാക്കില്‍ പറഞ്ഞാല്‍ “Impassioned Man “ . ഏതായാലും ടോണി യുടെ കാര്യം എന്താകും...ഒരു പിടിയും ഇല്ല ...ചിലപ്പോള്‍ മല പോലെ വന്നത് എലി പോലെ പോകും... ഏതായാലും കാശ്മീര്‍ കാര്യം പറഞ്ഞപ്പോള്‍ ആണ് വേറെ ഒരു കാര്യം ഓര്‍ത്തത്

ഇന്ത്യ ക്ക് പാകിസ്ഥാനെ പോലെ ഞങ്ങള്‍ ക്കും ‘അയല്‍ക്കാരന്‍ ‘ ആയ ഒരു ‘സഹോദരന്‍ ‘ ന്റെ ‘അജ്ഞാതന്‍' ആയി നിന്ന് കൊണ്ടുള്ള ‘shadow war’ പലപ്പോഴും നേരിടേണ്ടി വന്നിറ്റൊണ്ട് . കശ്മീര്‍ ലെ പോലെ ഞങ്ങളുടെ ക്യാമ്പസ് ലും ‘അതിര്‍ത്തി’ കടന്നു ‘അയല്‍ക്കാരന്‍ ’ ആയ ഒരു ‘സഹോദരന്‍’
‘അജ്ഞാതന്‍ ’ ആയി നിന്ന് മേലധികാരികളുടെ അടുത്ത് പോയി നടത്തുന്ന എരിതീയില്‍ “ എണ്ണ ഒഴിക്കല് എന്നാ കലാപരിപാടി മൂലം ഞങ്ങള്‍ക്ക് ചില്ലറ ചില ബുദ്ധി മുട്ടുകള്‍ ഒക്കെ ഒണ്ടായിരുന്നു ..., എപ്പോഴും ‘അജ്ഞാതന്‍ “ ആയി നിന്ന് ആക്രമിക്കുന്ന ഇ ‘ ‘സഹോദരന്‍ ‘ന്റെ നാണം ഇല്ലാത്ത ‘shadow war ‘അടുത്ത കാലത്തും ഞങള്‍ക്ക് നേരെ സംഭവിച്ചത് വായനക്കാര്‍ ഓര്‍ക്കും അല്ലോ ഇങനെ ഉള്ള അജ്ഞാതനെ എന്ത് വിളിക്കാം ..എനിക്ക് തോന്നുന്നു
Male by birth but termagant by conduct ; wants to be a king maker, but Proves to be a Puppet ..”

ടോണി മഹാ അപരധിയെ പോലെ തല കുമ്പിട്ടു നില്‍ക്കുന്നു ..
അഭിലാഷ് ചന്ദ്രമോഹന്‍ ടോണി യെ നോക്കി “പുഴുങ്ങിയ “ ഒരു ചിരി ചിരിക്കുന്നു ..ആ ചിരി അക്ഷരങ്ങളില്‍ കൂടി പ്രകടിപ്പിക്കാന്‍ പറ്റില്ല .ആ ചിരി കാണുന്നവര്‍ക്ക് അഭിലാഷ് ന്റെ നെറ്റിയില്‍ ഇങനെ എഴുതി ഒട്ടിച്ചുവെച്ചിരിക്കുന്ന പോലെ തോന്നും “
ആഭാസന്‍ “ . ഇനി അടുത്ത ലക്കം ടോണി ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം ....